അതിജീവനം 2 [മനൂസ്] 3005

അതികം വൈകാതെ അവളേയും മോളേയും കൂട്ടി  പുലർച്ചക്ക് തന്നെ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.

 

ഡ്രൈവിങ്ങിന് ഇടയിലും അവന്റെ ശ്രദ്ധ ഇടക്ക് അഞ്ജലിയിലേക്ക് പോയി.

 

മോളേയും നെഞ്ചോട് ‌ചേർത്ത് പിടിച്ച് അവൾ കരയുകയായിരുന്നു അപ്പോഴും

 

പ്രമുഖനായ വ്യവസായിയും കേരളത്തിലെ തന്നെ പേരുകേട്ട ഹോസ്പിറ്റലുകളിൽ ഒന്നായ ആശ്രയയുടെ ഉടമസ്ഥനായ കോശി തരകന്റെ സഹോദരിയുടെ ഇളയ മകൾ അഞ്ജലി.

 

അനാഥനും ,വെറുമൊരു ഹെഡ്‌കോൻസ്റ്റബിളുമായ ധ്രുവന്റെ ഭാര്യയായി ഉറ്റവരെ എല്ലാവരെയും ഉപേക്ഷിച്ചു കഴിയുന്നു.

 

സ്വന്തം വീട്ടുകാരെ എതിർത്തു എന്നോടൊപ്പം ഇറങ്ങി വന്ന അന്ന് തീർന്നതാണ് അവരുമായുള്ള ബന്ധം.

 

അല്ലെങ്കിലും അവളെ മോഹിക്കാനുള്ള ഒരു യോഗ്യതയും അവന് അന്നും ഇന്നും ഇല്ലല്ലോ.

 

ഈ ഹോസ്പിറ്റലിലേക്കുള്ള യാത്രയും ഒരു പരീക്ഷണമാണ്.

 

അവിടെ തങ്ങൾക്ക് നേരിടേണ്ടി വരുന്ന തിക്താനുഭവങ്ങൾ അവൻ മനസ്സിൽ മുൻകൂട്ടി കണ്ടു.

 

പക്ഷെ ആരും എന്തും പറഞ്ഞോട്ടെ അവളുടെ ഈ ആഗ്രഹം സാധിച്ചു കൊടുക്കണം എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചിരുന്നു.

 

മറുവശത്ത് അഞ്ജലിയും ചിന്തകളുടെ വേലിയേറ്റത്തിൽ അകപ്പെട്ടിരുന്നു.

 

ചെറുപ്പത്തിൽ തന്നെ അപ്പച്ചനേയും അമ്മച്ചിയെയും നഷ്ടപെട്ട തന്നെയും ഇച്ഛായനേയും മക്കളുടെ സ്ഥാനത് കണ്ട് വളർത്തിയത് അപ്പച്ചനായിരുന്നു.

9 Comments

  1. സൂപ്പർ ❣️

    1. ഇഷ്ടം കൂട്ടേ??

  2. ഖുറേഷി അബ്രഹാം

    കഴിഞ്ഞ പാർട്ടിൽ മിസ്സിംഗ് തോന്നിയിരുന്ന എല്ലാ ഭാഗങ്ങളെയും വളരെ നന്നായി തന്നെ കണക്ട് ചെയ്ത് മനസിലാക്കി തരാൻ നിങ്ങൾക് സാധിച്ചു. രണ്ടു വിത്യസ്ത പരമായ കഥകൾ ഒന്നാക്കി മാറ്റുകയാണ് ചെയ്തത് എന്നാണ് എനിക് തോന്നിയത്.
    ഈ ഭാഗവും എനിക്കിഷ്ട്ട പെട്ടു,

    ഖുറേഷി അബ്രഹാം,,,,,

    1. കഥ മനസ്സിലാകുന്നു എന്നറിഞ്ഞതിൽ സന്തോഷം.. വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തത വരും.. ഏറെയിഷ്ടം കൂട്ടേ??

  3. ഇന്ദുചൂഡൻ

    കഥയും അവതരണവും സൂപ്പർ ???

    1. ഏറെയിഷ്ടം കൂട്ടേ??

    1. ???

Comments are closed.