അതിജീവനം 2 [മനൂസ്] 3005

അപ്പോഴേക്കും വിറക്കുന്ന ശരീരവുമായി അവൾ അവന് നേരെ തിരിഞ്ഞു.

 

പരസ്പ്പരം കണ്ടതോടെ അവരുടെ കണ്ണുകൾ വിടർന്നു.

 

അതേ അവൾ തന്നെ… ഇന്നലെ ജെയിംസിന്റെ മുറിയിൽ അയാളോടൊപ്പം ഉണ്ടായിരുന്നവൾ.

 

അവന്റെ മനസ്സ് മന്ത്രിച്ചു.. മിൻഹ ആണെന്ന് തിരിച്ചറിഞ്ഞതോടെ അവന്റെ ദേഷ്യം ഒന്നുകൂടി ഇരട്ടിച്ചു.

 

അവൾ അവനെ കണ്ടതോടെ ആകെ പരുങ്ങലിലായി.

 

അവൾ കൂടെ കൂടെ പിറകിലേക്ക് നോക്കുന്നുണ്ടെന്ന കാര്യം അവൻ അപ്പോഴാണ് ശ്രദ്ധിച്ചത്.

 

അവിടെ കൂടിയ ആളുകളെ കണ്ട് ഭയന്നതാകും എന്നവൻ കരുതി.

 

പേടിച്ചു വിറച്ച അവളുടെ മുഖഭാവം നുരഞ്ഞുപൊന്തിയ അവന്റെ ദേഷ്യത്തെ കുറച്ചു.

 

അവൾ കുനിഞ്ഞ് തറയിൽ വീണ തന്റെ ബാഗ് എടുക്കാൻ ശ്രമിക്കുകയായിരുന്നു അപ്പോൾ.

 

പെട്ടെന്നാണ് മറ്റൊരു കാഴ്ച അവന്റെ ദൃഷ്ടിയിൽ പെട്ടത്.

 

അവൾ കൊണ്ടുവന്ന ഉച്ചഭക്ഷണം പാത്രത്തിന്റെ മൂടി തുറന്ന് വെളിയിൽ ചിതറി കിടക്കുന്നത്.

 

പാത്രത്തിൽ അവശേഷിച്ച ഭക്ഷണം മാത്രം എടുത്ത്,പാത്രത്തിന്റെ പുറം ഭാഗം തുടച്ചു ബാഗിലേക്ക് വക്കുന്ന ആ കാഴ്ച്ച അവന്റെ ഉള്ളിൽ എവിടെയോ കൊണ്ടു.

 

ഡ്യൂട്ടിക്ക് ഇറങ്ങിയത് ആണെന്ന് അവന് മനസ്സിലായെങ്കിലും കൂടെ കൂട്ടണോ വേണ്ടയോ എന്ന് അവൻ ശങ്കിച്ചു.

 

പക്ഷെ അവനോട്  ഒന്നും പറയാൻ നിൽക്കാതെ അവൾ അപ്പോഴേക്കും നടന്നു നീങ്ങിയിരുന്നു..

 

അവനും വണ്ടിയുമായി ഹോസ്പിറ്റലിലേക്ക് യാത്രയായി.

 

ഹോസ്പിറ്റലിന് ഉള്ളിൽ ഒരുപാട് ആളുകൾ കൂടി നിൽക്കുന്നത് ഗേറ്റ് കടന്നപ്പോൾ തന്നെ അവൻ ശ്രദ്ധിച്ചു.

9 Comments

  1. സൂപ്പർ ❣️

    1. ഇഷ്ടം കൂട്ടേ??

  2. ഖുറേഷി അബ്രഹാം

    കഴിഞ്ഞ പാർട്ടിൽ മിസ്സിംഗ് തോന്നിയിരുന്ന എല്ലാ ഭാഗങ്ങളെയും വളരെ നന്നായി തന്നെ കണക്ട് ചെയ്ത് മനസിലാക്കി തരാൻ നിങ്ങൾക് സാധിച്ചു. രണ്ടു വിത്യസ്ത പരമായ കഥകൾ ഒന്നാക്കി മാറ്റുകയാണ് ചെയ്തത് എന്നാണ് എനിക് തോന്നിയത്.
    ഈ ഭാഗവും എനിക്കിഷ്ട്ട പെട്ടു,

    ഖുറേഷി അബ്രഹാം,,,,,

    1. കഥ മനസ്സിലാകുന്നു എന്നറിഞ്ഞതിൽ സന്തോഷം.. വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തത വരും.. ഏറെയിഷ്ടം കൂട്ടേ??

  3. ഇന്ദുചൂഡൻ

    കഥയും അവതരണവും സൂപ്പർ ???

    1. ഏറെയിഷ്ടം കൂട്ടേ??

    1. ???

Comments are closed.