?അസുരന്റെ പെണ്ണ്
Asurante Pennu | Author : Manju Pennu
“ഗായൂ… വാശിപിടിക്കാതെ എന്റെ കൂടെ വന്ന് ബെഡിൽ കിടക്ക്… “എന്നിൽ നിന്നും ഒരു പ്രതികരണവും ഇല്ലാത്തപ്പോൾ സോഫയിൽ കിടന്ന എന്നെ തൂക്കി എടുത്ത് കൊണ്ട് ബെഡിൽ കിടത്തി…
എണീറ്റ് പോവാതെ ഇരിക്കാൻ വേണ്ടി ആ നെഞ്ചോട് മുഖം അമർത്തി ഇരുകൈകൾ കൊണ്ടും എന്നെ ഇറുക്കി പുണർന്നു… എന്തിനാ മഹാദേവാ എന്നോട് ഇങ്ങനെ ഒക്കെ ചെയ്യണേ!!
ഓർമ വെച്ച് കുറച്ച് നാൾ കഴിഞ്ഞതും ന്റെ അമ്മയേം അച്ഛനേം എന്നിൽ നിന്നും പിരിച്ചു!! പിന്നീട് എനിക്ക് അപ്പുവേട്ടൻ അല്ലായിരുന്നോ എല്ലാം കുഞ്ഞ് നാൾ മുതൽ ആ സ്നേഹം അറിഞ്ഞു കൊണ്ടല്ലേ ഞാൻ വളർന്നത്…. ഒന്ന് മാത്രമല്ലെ നിന്നോട് പ്രാർത്ഥിച്ചത് അപ്പുവേട്ടന്റെ പെണ്ണായി ആ നെഞ്ചിലെ ചൂടെറ്റ് മരിക്കുവോളം ജീവിക്കണം എന്ന്….. എന്നിട്ടും….
തോൽപ്പിച്ചു കളഞ്ഞില്ലേ നീ എന്നെ… ഇന്ന് അപ്പുവേട്ടൻ തലയും താഴ്ത്തി അത്രയും ആളുകളുടെ മുന്നിൽ…. ആ കണ്ണിൽ നീർതിളക്കം ഞാൻ കണ്ടില്ലേ…. ന്റെ ദേവാ എന്തിനാ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നേ…. ഈ അസുരന്റെ അടുത്ത്….
പരീക്ഷിച്ച് മടുത്തില്ലേ നിനക്ക് ഈ ജീവൻ ഒന്ന് എടുക്കുവോ വയ്യ എനിക്ക്…. ആദ്യരാത്രിയിൽ ഒരു പെണ്ണിന് ഉണ്ടാവേണ്ട നാണവും പരവേഷവും ഒന്നും അവളിൽ ഉണ്ടായിരുന്നില്ല… എന്നാൽ സിന്ദൂരം ചാർത്തിയവന്റെ താലിയിൽ അവൾക്ക് ദേഹമാസകലം ചുട്ടു പൊള്ളുന്നത് പോലെ തോന്നി….
അപ്പുവേട്ടന്റെ മുഖം ആലോചിക്കും തോറും ഉള്ളിൽ താലിചാർത്തിയവനോട് ദേഷ്യവും പകയും ആളിക്കത്തി കൊണ്ടിരുന്നു… അരികിൽ അവളെ പുണർന്നു കൊണ്ട് ഉറങ്ങുന്ന റോവിനെ കണ്ടതും കണ്ണിൽ നിന്നും അനുസരണ ഇല്ലാതെ കണ്ണീർ ഒഴുകി കൊണ്ടിരുന്നു…. എത്ര ശ്രമിച്ചിട്ടും ആ ബലിഷ്ഠമായ കയ്യിൽ നിന്നും കുതറി മാറാൻ അവൾക്ക് കഴിഞ്ഞില്ല….
കല്യാണത്തിരക്കിന്റെ ക്ഷീണം കൊണ്ട് അവളും പെട്ടന്ന് തന്നെ മയങ്ങി പോയിരുന്നു…. രാവിലെ കണ്ണുകൾ തുറന്നതും കണ്ണുകൾ അടച്ച് തന്റെ നെഞ്ചോട് ചേർന്ന് കിടക്കുന്ന ഗായത്രിയെ കണ്ടതും നെറ്റിയിൽ അരുമയായി ഒരു മുത്തം നൽകി കൊണ്ട് അവൻ കൂടുതൽ അവളെ അവനിലേക്ക് ചേർത്ത് പിടിച്ചു… നെറ്റിയിൽ എന്തോ നനവ് തോന്നിയപ്പോൾ ആണ് ഗായു ഉറക്കം വിട്ട് ഉണരുന്നത്….
അവളെയും കെട്ടിപിടിച്ച് കിടക്കുന്ന റോവിനെ കണ്ടതും സർവ്വ ശക്തിയും എടുത്ത് കൊണ്ടവൾ അവനെ തള്ളി മാറ്റി മാറാൻ ഉള്ള വസ്ത്രവും എടുത്ത് കുളിക്കാൻ കയറി… അവളുടെ പ്രവർത്തി അവനിൽ ദേഷ്യം നിറച്ചെങ്കിലും ബെഡിൽ കൈ മുറുക്കി കൊണ്ടവൻ ദേഷ്യം നിയന്ത്രിച്ചു….
ജോലികൾ എല്ലാം തീർത്ത് സുധചേച്ചി പോയതും ആ വല്യ വീട്ടിൽ അവളും റോവിനും ഒറ്റക്ക് ആയി…
ഭക്ഷണം എല്ലാം ടേബിളിൽ വെച്ച് കൊണ്ടവൾ അവൻ കാണാതെ മാറി നിന്നു… ടേബിളിൽ വന്ന് ഇരുന്നതും അടുക്കളയിൽ പണി ഉള്ളത് പോലെ അഭിനയിക്കുന്ന ഗായത്രിയുടെ കയ്യിൽ പിടിച്ച് കൊണ്ടവൻ അവന്റെ ഒപ്പം ഇരുത്തി…. ദേഷ്യവും പകയും അവളിൽ നുരഞ്ഞ് പൊന്തുക ആയിരുന്നു അപ്പോൾ ഭക്ഷണം കഴിക്കാതെ എണീറ്റ് പോവാൻ നിന്ന അവളെ അവൻ കയ്യിൽ പിടിച്ച് നിർത്തിയതും അതുവരെ അടക്കി പിടിച്ചതെല്ലാം ഒരു സ്ഫോടനം കണക്കെ പൊട്ടിത്തെറിച്ചു…. “ആരാടോ താൻ എന്റെ കഴുത്തിൽ താലിയും നെറ്റിയിൽ കുറച്ച് കുങ്കുമവും ചാർത്തിയാൽ ഭർത്താവ് ആവില്ല…
പെണ്ണിന്റെ മനസ്സ് അറിയണം അതെങ്ങെനെയാ തെമ്മാടിത്തരം കാണിച്ച് ആളുകളെ വിരട്ടാൻ അല്ലേ തനിക്ക് ഒക്കെ അറിയൂ…. പെണ്ണിന്റെ മഹത്വം അറിയണം വെറുതെ അല്ല തന്റെ അച്ഛൻ മരിച്ചിട്ട് നിങ്ങളെ അമ്മ
?????
???????????????????????????????????
Super and nice story ee kalath Eth pole Ulla storykal venam thanks for the story
Thanks?
nice story bro
Thanks???
nalla theame
eree eshttayi ???
Thankss???
Super bro,. kalaki.. iniyum varanam ithu polulla storiesum aayi
Thanks?????bro
നോക്കാം….