?അസുരന്റെ പെണ്ണ് ❤ [മഞ്ഞ് പെണ്ണ്] 434

കോളേജിന്റെ മുന്നിൽ ബൈക്ക് നിർത്തി കൊണ്ടവൻ അകത്തേക്ക് കടന്നു… നേരം ഇരുട്ടിയത് കൊണ്ട് തന്നെ ആരും അവിടെ ഉണ്ടായിരുന്നില്ല…

വാച്ച്മാനോട് ചോദിച്ചപ്പോൾ ആരും അകത്ത് ഇല്ലെന്നും അയാൾ ഓരോ ക്ലാസും ചെക്ക് ചെയ്താണ് പൂട്ടിയത് എന്ന് പറഞ്ഞതും ഉള്ളിൽ ആധി പെരുത്ത് കയറി അവന്…. ഇന്ന് ബസ്സിൽ ആണ് വരുന്നേ എന്ന് ഗായു പറഞ്ഞത് കൊണ്ട് തന്നെ അവൻ അങ്ങോട്ട് നടന്നു… സസൂക്ഷ്മം ചുറ്റും വീക്ഷിച്ച് കൊണ്ടവൻ അങ്ങോട്ട് ചെന്നെങ്കിലും ഒന്നും തന്നെ കണ്ടില്ല…. ദേഷ്യവും സങ്കടവും മൂലം അവിടെ ഇരുന്ന് കൊണ്ടവൻ ആർത്ത് കരഞ്ഞു…

ഒരു നിമിഷം അവന്റെ പിറക്കാതെ പോയ കുഞ്ഞു പെങ്ങളുടെ മുഖം മുന്നിൽ തെളിഞ്ഞു….

“അണ്ണാ…. ” കുറേ നേരം ആർത്ത് കരഞ്ഞതും പിന്നിൽ നിന്നും പേടിച്ച് വിറച്ച് കൊണ്ടുള്ള ഒരു കുഞ്ഞ് ശബ്ദം കേട്ടതും അവൻ തിരിഞ്ഞ് നോക്കി….

ശരീരത്തിൽ എന്തോ അമരുന്നത് പോലെ തോന്നിയിട്ട് ആണ് ഗായത്രി കണ്ണുകൾ വലിച്ച് തുറന്നത്… ഒരു നിമിഷം ഓർമ നഷ്ട്ടപ്പെടുന്നത് വരെ ആലോചിച്ചു കൊണ്ടവൾ എഴുന്നേൽക്കാൻ നോക്കിയതും ശക്തമായ എന്തോ ശരീരത്തിൽ ഉള്ളത് പോലെ തോന്നി അവൾക്ക് അനങ്ങാൻ കഴിഞ്ഞില്ല…

കണ്ണുകൾ തുറന്ന് നോക്കിയതും അവൾ ഒരു കസേരയിൽ കെട്ടി ഇട്ടാണ് ഇരിക്കുന്നത് ഏതോ ഒരു ഫ്ലാറ്റ് ആണ് മുന്നിൽ ഒരു ചെയർ ഇട്ട് അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി അതുലും… “അപ്പുവേട്ടാ എന്താ ഇത് വിടെന്നേ… നിക്ക് വീട്ടീ പോണം ”

കുതറി കൊണ്ടവൾ പറഞ്ഞതും അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി കൊണ്ടവൾ ഇല്ലെന്ന് തലയാട്ടി…

“ചീ… വിടാനാ പറഞ്ഞേ ” കുതറി കൊണ്ടവൾ വീണ്ടും പറഞ്ഞു… “അടങ്ങി കിടക്കെഡീീ അവിടെ എത്ര കാലം ആയി ഈ ശരീരം ഞാൻ ആഗ്രഹിക്കുന്നു…ഈ ശരീരം ആദ്യം എനിക്ക് തന്നെ രുചിക്കണം എന്നുള്ളത് എന്റെ വാശിയാ കല്യാണം കഴിച്ച് നിന്റെ പേരിൽ ഉള്ള സ്വത്തുക്കൾ ഒക്കെ എന്റെ പേരിൽ ആക്കി ഏതെങ്കിലും വേശ്യാലയത്തിൽ കൊണ്ട് വിടാൻ ആയിരുന്നു എന്റെ പ്ലാൻ….പക്ഷെ എല്ലാം നിന്റെ ആ ചിറ്റ തള്ള മനസ്സിലാക്കി…. അതോടെ നിന്നേം മനസ്സിൽ കൊണ്ട് നടക്കുന്ന ആ ചെറ്റയുടെ അടുത്ത് പോയി പറഞ്ഞു… അന്ന് എന്നെ എല്ലാവരുടെയും മുന്നിൽ വെച്ച്…. ച്ചേ…. തൊലി ഉരിഞ്ഞു പോയി എന്റെ… വെറുതെ വിടില്ല അവനെ ഞാൻ…

ആദ്യം നിന്നെ വേണം എനിക്ക്… എന്നിട്ട് അവനുള്ളത്… ” ക്രൂരമായി ചിരിച്ച് കൊണ്ടവൻ അവളുടെ മുഖം ലക്ഷ്യം വെച്ച് അവന്റെ മുഖം അടുപ്പിച്ചു… കേട്ടത് എല്ലാം ഒരു ഞെട്ടലോടെ ഗായത്രി കേട്ട് നിന്നു… റോവിനെ ആലോചിക്കും തോറും ഉള്ളിൽ കുറ്റബോധം അലയടിച്ചു.. കണ്ണിൽ നിന്നും കണ്ണീർ കവിളിനെ തലോടി…. കിട്ടിയ ധൈര്യത്തിൽ അതുലിന്റെ മുഖത്തെക്ക് അവൾ കാർക്കിച്ച് തുപ്പി….

ആക്രൂഷിച്ച് കൊണ്ടവൻ അവളുടെ മുഖത്ത് ആഞ്ഞടിച്ചു കൊണ്ട് കവിളിൽ കുത്തി പിടിച്ച് അവളുടെ ചുണ്ടുകൾ ലക്ഷ്യം വെച്ച് അവന്റെ ഇരുണ്ട ചുണ്ടുകൾ അടുപ്പിച്ചു…

“ക്ക്ട്ക്ക്… ടിക്ക്.. ” “അണ്ണാ” തിരിഞ്ഞ് നോക്കിയതും പേടിച്ച് വിറച്ച് നിൽക്കുന്ന ഒരു പന്ത്രണ്ട് വയസ്സ് തോന്നിക്കുന്ന ഒരു കുട്ടിയെ കണ്ടതും സംശയത്തോടെ അസുരൻ അവനിലേക്ക് നോട്ടം പായിച്ചു… “ഒരു അക്കാവയാ തേട്റീങ്ക ” (ഒരു ചേച്ചിയെ ആണോ നോക്കുന്നെ? ) “അതേ.. ”

“ഒരു അണ്ണാ വന്ത് അവങ്കളാ കാറിലേ ബലമാ ഏത്തിട്ട് പോയിട്ടാങ്ക ” (ഒരു ചേട്ടൻ ബലമായി അവരെ കാറിൽ കയറ്റി കൊണ്ട് പോയി) “താങ്ക്സ് ”

കയ്യിൽ കരുതിയ ചോക്ലേറ്റ് അവന് കൊടുത്ത് കൊണ്ട് റോവിൻ ബൈക്ക് എടുത്ത് ബ്ലു വിംഗ് ഹോട്ടലിലേക്ക് തിരിച്ചു… അവന്റെ സകല കൊള്ളരുതായിമയും നടക്കുന്നത് ആ ഹോട്ടലിൽ ആണ്…

66 Comments

    1. ???????????????????????????????????

  1. Super and nice story ee kalath Eth pole Ulla storykal venam thanks for the story

  2. nice story bro

  3. കൈപ്പുഴ കുഞ്ഞാപ്പൻ

    nalla theame

    eree eshttayi ???

  4. Super bro,. kalaki.. iniyum varanam ithu polulla storiesum aayi

    1. Thanks?????bro❤
      നോക്കാം….

Comments are closed.