?അസുരന്റെ പെണ്ണ് ❤ [മഞ്ഞ് പെണ്ണ്] 434

കാണിച്ചിരുന്നില്ല… റോവിന്റെ ജനനത്തോടെ അവന്റെ അപ്പന്റെ അനിയൻ വർഗീസും അയാളുടെ കുടുംബവും കുറച്ച് അടുപ്പം കാണിച്ച് തുടങ്ങി…..

കാൽ കാശിന് വക ഇല്ലാതിരുന്ന റോവിന്റെ കുടുംബം തോമച്ചന്റെ ചോര നീരാക്കി ഉള്ള കഠിനമായ പരിശ്രമം മൂലം ആ നാട്ടിൽ അറിയപ്പെടുന്ന സമ്പന്നൻ ആയി മാറി… റോവിന്റെ പതിനെട്ടാം വയസ്സിൽ ഒരു ആക്‌സിഡന്റിന്റെ രൂപത്തിൽ തോമച്ചൻ മരിച്ചപ്പോൾ ആ ഉത്തരവാദിത്തം എല്ലാം ഏറ്റെടുത്തത് റോവിൻ ആയിരുന്നു… കൂടെ തന്നെ എല്ലാത്തിനും സഹായം ആയി വർഗീസും(കൊച്ചച്ചൻ) ഉണ്ടായിരുന്നു….

വല്ലാത്ത ഒരു അടുപ്പം ആയിരുന്നു റോവിന് വർഗീസും ആയി… ഏത് കാര്യവും അവൻ തുറന്ന് പറഞ്ഞിരുന്നത് അയാളും ആയി ആയിരുന്നു…

പേരറിയാത്ത ആരുടെയോ കൂടെ അവന്റെ അമ്മച്ചി നാട് വിട്ടപ്പോൾ അവന്റെ കൊച്ചച്ചൻ ആയിരുന്നു പിന്നീട് അവന് എല്ലാം!!! എങ്കിലും അവൻ പോറ്റി വളർത്തിയ അവന്റെ അമ്മച്ചിയോട് യാതൊരു വിധ ഇഷ്ട്ടക്കേടും ഉണ്ടായിരുന്നില്ല… ഗായത്രിയും ആയി വിവാഹം നടക്കുമ്പോൾ വർഗീസ് അയാളുടെ കുടുംബത്തോടൊപ്പം ബാംഗ്ലൂരിൽ ആയിരുന്നു….

എന്നാൽ അപ്രതീക്ഷിതമായി നടന്ന വിവാഹത്തിന്റെ വിവരങ്ങൾ എല്ലാം റോവിൻ വിളിച്ച് പറഞ്ഞിരുന്നു…

വിവരം അറിഞ്ഞത് മുതൽ അയാൾക്കും ഭാര്യക്കും മക്കൾക്കും ഗായത്രിയെ കാണാൻ തിടുക്കം ആയിരുന്നു… മക്കൾക്ക് ലീവ് ഇല്ലാത്തത് കൊണ്ട് തന്നെ ഒരാഴ്ച്ച കഴിഞ്ഞ് വരാം എന്ന് പറഞ്ഞു….

ഇന്നാണ് എല്ലാവരും കൂടെ വീട്ടിലേക്ക് ലാൻഡ് ആവുന്നത്….

ഗായു ഇന്ന് കോളേജിൽ പോവണ്ടാ… കൊച്ചച്ചനും അമ്മയും ഒക്കെ ബാംഗ്ലൂരിൽ നിന്നും വരുന്നുണ്ട്…

പുറത്തേക്ക് പോവാൻ നിക്കുമ്പോൾ റോവിൻ അവളോടായി പറഞ്ഞു… “എപ്പോഴാ വരുന്നത്?? ”

“ഉച്ചഭക്ഷണത്തിന് എത്തും എന്നാ പറഞ്ഞത്” അതും പറഞ്ഞ് കൊണ്ടവൻ ബുള്ളറ്റും സ്റ്റാർട്ട്‌ ചെയ്ത് കവലയിലേക്ക് പോയി… അവൻ പോവുന്നതും നോക്കി കൊണ്ടവൾ വാതിൽ അടച്ച് അടുക്കളയിലേക്ക് ചെന്നു…. ആ സംഭവത്തിന് ശേഷം രണ്ട്പേരും അതികം സംസാരിക്കാറുപോലും ഇല്ലായിരുന്നു…

റോവിൻ അവളെ കണ്ടാൽ ഒഴിഞ്ഞ് പോവും അവൾക്കും അത് വല്ലാത്ത ആശ്വാസം ആയിരുന്നു…

കാളിങ് ബെൽ അടിക്കുന്നത് കേട്ട് കൊണ്ടാണ് ഗായത്രി വാതിൽ തുറന്നത്.. മുന്നിൽ നിൽക്കുന്ന റോവിനെയും അവന് പിറകിൽ നിൽക്കുന്ന ഒരു മദ്ധ്യവയസ്ക്കനും കൂടെ തന്നെ ഒരു അൻപത് വയസ്സ് തോന്നിക്കുന്ന സ്ത്രീയും റോവിന്റെ സമപ്രായക്കാരൻ ആയ ഒരു പയ്യനും ഒരു പെൺകുട്ടിയെയും കണ്ടതും പുഞ്ചിരിച്ച് കൊണ്ടവൾ കതക് തുറന്നു…

“ഇതാണ് ഞാൻ പറയാറുള്ള എന്റെ ബ്യൂട്ടി ക്വീൻ ”

ഗായത്രിയുടെ തോളിൽ കയ്യിട്ട് കൊണ്ട് റോവിൻ അവളെ പരിചയപ്പെടുത്തി കൊടുത്തു…കാൽ മുതൽ തല വരെ ഒരു തരിപ്പ് കയറി അവൾക്ക്….

റോവിനെ നോക്കിയതും കൊച്ചച്ചനും ആയി സംസാരിക്കുന്ന അവനെ കണ്ടതും കണ്ണിമ വെട്ടാതെ അവനിലേക്ക് അവൾ നോക്കികൊണ്ടിരുന്നു….

ചിരിക്കുമ്പോൾ വെട്ടി ഒതുക്കിയ നീളൻ താടിയിലൂടെ ഒളിഞ്ഞു നോക്കുന്ന നുണക്കുഴികൾ കണ്ടതും കൊച്ച് കുഞ്ഞിനെ പോലെ അവൾ അതിലേക്ക് തന്നെ നോക്കി നിന്നു… ഏതോ ലോകത്ത് എന്ന പോൽ അവളുടെ മുഖത്ത് ഒരു പുഞ്ചിരി മൊട്ടിട്ടു….

അവളുടെ കണ്ണിമ വെട്ടാതെ ഉള്ള നോട്ടം ഇടം കണ്ണാലെ അസുരൻ കണ്ടിരുന്നു… അത് കൊണ്ട് തന്നെ സംസാരത്തിൽ ശ്രദ്ധ കൊടുക്കാൻ അവന് ആയില്ല ചേർത്ത് പിടിച്ച കൈകൾ അവളുടെ തോളിൽ ഒന്ന് അമർന്നതും ഞെട്ടി കൊണ്ടവൾ അവനിൽ നിന്നും നോട്ടം മാറ്റി…. “അമ്മാ അകത്തോട്ട് ഇരിക്കൂ ഞാൻ കുടിക്കാൻ എടുക്കാം ”

66 Comments

    1. ???????????????????????????????????

  1. Super and nice story ee kalath Eth pole Ulla storykal venam thanks for the story

  2. nice story bro

  3. കൈപ്പുഴ കുഞ്ഞാപ്പൻ

    nalla theame

    eree eshttayi ???

  4. Super bro,. kalaki.. iniyum varanam ithu polulla storiesum aayi

    1. Thanks?????bro❤
      നോക്കാം….

Comments are closed.