?അസുരന്റെ പെണ്ണ് ❤ [മഞ്ഞ് പെണ്ണ്] 434

“ഗായു പുറത്ത് കാർ ഉണ്ട്.. നീ ചിറ്റയുടെ അടുത്തേക്ക് പൊക്കോ…” ഗായത്രിയെ ഒന്ന് നോക്കി റോവിൻ പറഞ്ഞതും അവൾ പുഞ്ചിരി കൈവിടാതെ തലയാട്ടി സമ്മതിച്ചു… പുറത്തേക്ക് പോവുമ്പോൾ വർഗീസിനെ നോക്കി ഒന്ന് കോട്ടി ചിരിക്കാനും അവൾ മറന്നില്ല…

____________________________________´❤️

(2 ആഴ്ചകൾക്ക് ശേഷം..)

“ബാംഗ്ലൂരിലെ അറിയപ്പെടുന്ന ബിസിനസ്‌ മാനിൽ ഒരാൾ ആയ Mr.വർഗീസ് മരിച്ച നിലയിൽ… നഗരത്തിലെ ബ്രിഡ്ജിന് താഴെ വെച്ചാണ് ഡെഡ് ബോഡി കിട്ടിയത്… തിരിച്ചറിയാൻ കഴിയാത്ത വിധം കൊലയാളികൾ അദ്ദേഹത്തെ ക്രൂരമായാണ് കൊന്നിരിക്കുന്നത്… സ്വകാര്യ ഭാഗം മുറിച്ച് മാറ്റപ്പെട്ട നിലയിലും കണ്ണുകൾ ചൂഴ്ന്ന് എടുത്ത നിലയിലും ആണ് ശരീരം… ഒരു തുമ്പ് പോലും ഇല്ലാതെ വെൽ പ്ലാൻഡ് ആയാണ് കൊലയാളികളുടെ നീക്കം….ബാംഗ്ലൂർ പോലീസ് ശക്തമായ അന്വേഷണത്തിൽ ആണ്…

കൊല്ലപ്പെട്ട വർഗീസ് അവരുടെ കുടുംബത്തിന് കർണാടക മുഖ്യമന്ത്രി(?) അനുശോചനം അറിയിച്ചു…” ടീവിയിൽ നിന്നും വാർത്ത കേട്ടതും റോസമ്മയുടെ മടിയിൽ കിടക്കുക ആയിരുന്ന റോവിൻ അവരുടെ മുഖത്തേക്ക് ഒന്ന് നോക്കി…

ആ കണ്ണിൽ നിന്നും കണ്ണീർ ഒഴുകുന്നുണ്ട്… എന്നാൽ അത് ഒരിക്കലും തന്റെ നീചൻ ആയ ഭർത്താവിനെ ആലോചിച്ച് ആയിരുന്നില്ല മറിച്ച് സ്വന്തം മകൾക്കും മകളെ പോലെ കരുതിയ പിറക്കാതെ പോയ മകൾക്കും വേണ്ടി ആയിരുന്നു… തൊട്ടടുത്ത് നിൽക്കുന്ന ആൽബിയെ നോക്കിയതും അവന്റെ ചുണ്ടിൽ ഒരു വിജയച്ചിരി ആയിരുന്നു.. ജീവനോളം സ്നേഹിച്ച പെങ്ങളുടെ മരണത്തിന് കരണമായവനെ ഇഞ്ചിഞ്ചായി കൊന്നതിൽ ഉള്ള വിജയം!!!

“അമ്മാ… നിങ്ങൾക്ക് സങ്കടം ഉണ്ടോ??” നിലക്കാതെ കവിളിൽ ഒഴുകി പാട് തീർക്കുന്ന കണ്ണുനീർ കണ്ടതും അവരുടെ മടിയിൽ നിന്നും എഴുന്നേറ്റ് റോവിൻ ചോദിച്ചു…

“എന്തിന് മോനെ… നിക്കൊരു സങ്കടവും ഇല്ല..” പറഞ്ഞ് തീർന്നപ്പോഴെഴുക്കും ചുണ്ട് വിതുമ്പി പോയിരുന്നു ആ പാവം സ്ത്രീയുടേത്… ദയനീയമായി അപ്പുറവും ഇപ്പുറവും ഇരുന്ന് ആൽബിയും റോവിനും അവരെ നോക്കിയതും അല്പസമയത്തെ കരച്ചിലിന് ശേഷം അവർ രണ്ട്പേരെയും അവരുടെ മാറോട് അണച്ച് പിടിച്ചു…

“ഇതെന്റെ അവസാനത്തെ കണ്ണീരാ… ഇനി ഈ റോസമ്മ കരയില്ല… സ്നേഹം കൊണ്ട് തന്നെ പൊതിഞ്ഞ് പിടിച്ചിരുന്ന ന്റെ ഇച്ചായന്‌ വേണ്ടിയാ ഞാൻ കരഞ്ഞേ… എന്നാൽ മകളെന്നോ സഹോദരി എന്നോ ഭാവം ഏതും ഇല്ലാതെ കാമക്കണ്ണുകൾ കൊണ്ട് മാത്രം നോക്കുന്ന വർഗീസിന് വേണ്ടി ഞാൻ കണ്ണീർ ഒഴുക്കില്ല… ഇനി ഒരിക്കലും ഈ അമ്മ കരയില്ല… നിക്ക് ന്റെ രണ്ട് മക്കൾ ഇല്ലേ സ്വന്തായിട്ട്!!” വാത്സല്യത്തോടെ അവർ പറഞ്ഞതും വാതിലിന് പിറകിൽ നിന്നും അവരുടെ സ്നേഹപ്രകടനം കണ്ട് കണ്ണീർ വാർക്കുന്ന ഗായത്രി സാരിത്തലപ്പ് കൊണ്ട് കണ്ണ് തുടച്ച് കുറുമ്പൊടെ ആൽബിയേയും റോവിനെയും തട്ടിമാറ്റി റോസമ്മയുടെ മടിയിൽ കയറി ഇരുന്നു..

“അപ്പൊ എന്നെ എന്താ തൂക്കി വിറ്റ് കിട്ടിയതാണോ” കണ്ണുരുട്ടി കുറുമ്പൊടെ അവൾ റോസമ്മയെ നോക്കിയതും അവർ അമളി പറ്റിയത് പോലെ രണ്ടുപേരെയും നോക്കി… ചെറുചിരിയോടെ നോക്കി നിൽക്കുക ആണ് അവർ…

“Aww ഒന്ന് എണീറ്റെ പെണ്ണെ എന്തൊരു കനാ നീ ന്റെ കാൽ” കള്ള വേദന അഭിനയിച്ച് കൊണ്ട് റോസമ്മ പറഞ്ഞതും ചുണ്ട് ചുളുക്കി കൊണ്ടവൾ എഴുന്നേറ്റു.. കൂടെ ആൽബിയും റോവിനും പൊട്ടിചിരിച്ചതും പരിഭവത്തോടെ അവൾ തിരിഞ്ഞ് അടുക്കളയിലേക്ക് ചെന്നു…

“അയ്യോ അവൾ പിണങ്ങിയോ ഞാൻ ഒന്ന് പോയി നോക്കട്ടെ… ” എണീറ്റ് പോവാൻ നിന്ന റോസമ്മയെ റോവിൻ പിടിച്ച് വെച്ചു..

“അമ്മ ഇവിടെ ഇരിക്ക് ഞാൻ പോയി നോക്കാം”

“ഹ്മ്മ്മ് നടക്കട്ടെ നടക്കട്ടെ ” അവനെ നോക്കി അർത്ഥം വെച്ച് മൂളുന്ന റോസമ്മക്കും ആൽബിക്കും ഒന്ന് സൈറ്റ് അടിച്ച് കൊടുത്ത് അവൻ ഗായു പോയ വഴിയേ ചെന്നു..

66 Comments

    1. ???????????????????????????????????

  1. Super and nice story ee kalath Eth pole Ulla storykal venam thanks for the story

  2. nice story bro

  3. കൈപ്പുഴ കുഞ്ഞാപ്പൻ

    nalla theame

    eree eshttayi ???

  4. Super bro,. kalaki.. iniyum varanam ithu polulla storiesum aayi

    1. Thanks?????bro❤
      നോക്കാം….

Comments are closed.