“ആടി കൊച്ചേ… ” അവളുടെ ഉണ്ടകവിളിൽ ഒന്ന് കടിച്ച് കൊണ്ട് നെറ്റിയിൽ മൃദുവായി ചുംബിച്ച് കൊണ്ട് അവൻ യാത്രയായി… കണ്ണിൽ നിന്നും മറയുവോളം വീട്ട്പടിക്കൽ നിന്നും അവൾ അവനെ നോക്കി കൊണ്ടിരുന്നു… അവൻ പോയതും വാതിൽ ഒന്ന് ചാരി വെച്ച് അവൾ റൂമിലേക്ക് ചെന്ന് ഓരോ പണികളിൽ ഏർപ്പെട്ടു… ഉച്ച ഭക്ഷണം കഴിച്ചിട്ടും സുധേച്ചിയെ കാണാതെ വന്നപ്പോൾ അവൾ അവർക്ക് ഒന്ന് വിളിച്ച് നോക്കി… “ചേച്ചി ഇച്ചായൻ വിളിച്ചില്ലായിരുന്നോ?? ” “ആ കുഞ്ഞേ വിളിച്ചിരുന്നു…
മോന്ക്ക് തീരെ വയ്യാ ഞാനിപ്പോ ഹോസ്പിറ്റലിൽ ആണ് അത് പറയുമ്പോഴേക്കും റോവിൻ മോന് ഫോൺ വെച്ചു..
പിന്നെ വിളിക്കാൻ ആണെങ്കിൽ എന്റെ ഫോണിൽ ബാലൻസും ഇല്ലായിരുന്നു.. ” “ആണോ സാരല്ല ചേച്ചി… ഇപ്പൊ എങ്ങനെ ഉണ്ട് മോന്.. ”
“അറിയില്ല… ഞങ്ങൾ ഇവിടെ ഡോക്ടറെ വെയിറ്റ് ചെയ്ത് ഇരിക്കുകയാ ” “എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ അറിയിക്കണേ.. ഞാൻ വെക്കുവാ ചേച്ചി” ഫോൺ കട്ട് ചെയ്തതും അവൾ റോവിന് ഡയൽ ചെയ്തു റിങ് പോവുന്നുണ്ട് എന്നല്ലാതെ കാൾ എടുക്കുന്നില്ലായിരുന്നു… മീറ്റിങ്ങിൽ ആവുമെന്ന് കരുതി അവൾ ഫോൺ അവിടെ വെച്ച് ടെറസിൽ ഇട്ട തുണികൾ ചിക്കി ഇടാൻ ചെന്നു…
വൈകുന്നേര സമയം റൂമിൽ കയറി ഫോണിൽ നോക്കുമ്പോൾ ആണ് പിറകിൽ നിന്നും കഴുത്തിലേക്ക് ഒരു ചുടു നിശ്വാസം ഏറ്റത്… ഞെട്ടി കൊണ്ടവൾ വെട്ടി തിരിഞ്ഞ് നോക്കുമ്പോൾ പിറകിൽ നിൽക്കുന്ന ആളെ കണ്ടവൾക്ക് ശ്വാസം നില്ക്കുന്നത് പോലെ തോന്നി… ഒരടി പിറകിലേക്ക് വേച്ച് കൊണ്ടവൾ തിരിഞ്ഞ് ഓടാൻ തുനിഞ്ഞതും ബലിഷ്ഠമായ ആ കൈകൾ അവളുടെ കയ്യിൽ പിടിച്ച് ബെഡിൽ കിടത്തിയിരുന്നു…
അവളുടെ കഴുത്തിൽ മുഖം അമർത്തി കൊണ്ടയാൾ കിടന്നതും ശ്വാസം മുട്ടുന്നത് പോലെ തോന്നി അവൾക്ക്… കണ്ണിൽ നിന്നും വെള്ളം ഒഴുകി കൊണ്ടിരുന്നു… അപ്പോഴാണ് സൈലന്റിൽ കിടക്കുന്ന ഫോണിൽ നിന്നും വെളിച്ചം വരുന്നത് അവൾ കണ്ടത് അവളുടെ ഗന്ധത്തിൽ ലയിച്ചിരിക്കുന്ന അയാൾ അത് ശ്രദ്ധിച്ചില്ലെങ്കിലും അവൾ വിദഗ്ധമായി ഫോൺ അറ്റന്റ് ചെയ്ത് അനങ്ങാതെ കിടന്നു… ഒരു നിമിഷത്തെ എടുത്ത് ചാട്ടം ജീവനെ തന്നെ ബാധിക്കുമെന്ന് അവൾക്ക് അറിയാമായിരുന്നു…
“കസ്തൂരിയുടെ മണം ആണല്ലോടി പെണ്ണേ നിനക്ക്…
ഓരോ നിമിഷം കൂടും തോറും നിന്നെ ആസ്വദിക്കാൻ എനിക്ക് ദൃതി കൂടുവാ ” അയാൾ പറഞ്ഞതും അറപ്പോടെ അവൾ മുഖം തിരിച്ചു… “ഛി….
എന്ത് ചെറ്റ ആണെടോ താൻ… കൊച്ചച്ച എന്നും വിളിച്ച് സ്നേഹത്തിൽ മാത്രം പെരുമാറിയിരുന്ന ന്റെ ഇച്ചായനെ നിങ്ങൾ പറ്റിച്ചില്ലേ… ഓരോരുത്തരെ ആയി പിരിച്ചില്ലേ താൻ ന്റെ ഇച്ചായനിൽ നിന്നും.. ”
ചീറി കൊണ്ടവൾ അയാളുടെ കൈകൾ ബലമായി വിടുവിച്ച് കൊണ്ട് കാർക്കിച്ച് തുപ്പി… മുഖത്ത് പറ്റിയ തുപ്പൽ ഒരു കൈകൊണ്ട് തുടച്ച് ഒരു തരം വൃത്തികെട്ട ചിരിയോടെ അയാൾ അവൾക്ക് മുന്നിൽ വന്നിരുന്നു… എന്തും ചെയ്യാൻ മടിക്കാത്ത അയാളുടെ മുന്നിൽ ഗായത്രി നന്നേ ഭയന്നിരുന്നു…
ജീവിച്ച് കൊതി തീർന്നില്ല അവൾക്ക് അവളുടെ അസുരനും ഒത്ത്!!! തനിക്കും ഇനി സ്നേഹയുടെയും ആനിയുടെയും വിധി ആവുമോ എന്നവൾ ഒരു നിമിഷം ഭയന്നു… ജീവൻ വെടിഞ്ഞാലും സത്യങ്ങൾ എല്ലാം റോവിനെ അറിയിക്കണം എന്ന് ഉറപ്പിച്ച് കൊണ്ടവൾ ഫോണിലേക്ക് ഒന്ന് നോക്കി… കാൾ കട്ട് ചെയ്തിട്ടില്ല എല്ലാം ഇച്ചായൻ കേൾക്കുന്നുണ്ട്!!! ആ ഒരു ആശ്വാസത്തിൽ സത്യങ്ങൾ എല്ലാം വർഗീസിന്റെ പുഴുത്ത നാവിൽ നിന്നും തന്നെ അസുരൻ കേൾക്കണം എന്ന് ഉറപ്പിച്ച് കൊണ്ടവൾ അയാൾക്ക് നേരെ തിരിഞ്ഞു….
?????
???????????????????????????????????
Super and nice story ee kalath Eth pole Ulla storykal venam thanks for the story
Thanks❤?
nice story bro
Thanks???
nalla theame
eree eshttayi ???
Thankss???
Super bro,. kalaki.. iniyum varanam ithu polulla storiesum aayi
Thanks?????bro❤
നോക്കാം….