” തലയിൽ തലോടി കൊണ്ട് അവൻ ചോദിച്ചതും നാണത്താൽ ആ പെണ്ണ് അവളുടെ അസുരൻ ഇച്ചായന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി… അവളുടെ നാണം എന്ത് കൊണ്ടും തന്റെ പാതി ആവാൻ ഒരുങ്ങി എന്നതിന് സമ്മതമായി കൂട്ടി അവൻ അവളെ ചെരിച്ച് കിടത്തി… ആദ്യം ചുവപ്പ് പടർത്തിയ സീമന്തരേഖയിൽ ഒരു ചുംബനം!!!ഏറെ ഏറെ സ്നേഹത്തോടെ!!! പ്രണയത്തോടെ….!! പിന്നീട് താൻ ഏറ്റവും കൊതിക്കുന്ന ചാമ്പക്ക അധരങ്ങളിൽ അവന്റെ ചുണ്ടുകൾ പതിഞ്ഞു… ആവേശത്തോടെ അവളുടെ ശരീരം ആകെ അവന്റെ ചുണ്ടുകൾ ഓടി നടന്നു…. വിവസ്ത്രയായി ആ നെഞ്ചിൽ കിടക്കുമ്പോൾ ആ പെണ്ണിന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ പൊഴിഞ്ഞുവോ??? ഒരു പക്ഷെ ആ സ്നേഹം കുറച്ച് കാലം കാണാതെ പോയതിൽ ആവാം….
“ഇച്ചായാ…. അമ്മച്ചിക്ക് എന്താ പറ്റിയത് ” കുറച്ച് ഉത്കണ്ഠയോടെ അവൾ ചോദിച്ചതും തേങ്ങി കൊണ്ടവൻ അവളുടെ സാരിയിൻ വിടവിലൂടെ ഒളിഞ്ഞ് നോക്കുന്ന വയറിലേക്ക് മുഖം പൂഴ്ത്തി….
ഒന്ന് പൊള്ളി പിടഞ്ഞ് പോയി ആ പെണ്ണ്!!!!
“അറിയില്ലെടാ… ഒരു ദിവസം എണീറ്റ് വന്നപ്പോൾ അമ്മച്ചിയെ കാണാൻ ഇല്ല… റൂമിൽ നിന്നും ഒരു കത്ത് കിട്ടി…. ഞാൻ പോവാണ് എന്ന് മാത്രം എഴുതിയിരുന്നു… ന്റെ അമ്മച്ചി ഒരു തെറ്റും ചെയ്യില്ല പാവാ ” വിതുമ്പി കൊണ്ടവൻ പറയുമ്പോൾ അവന്റെ തലയിൽ തലോടി അവളും ആശ്വസിപ്പിച്ചു…
ഫോൺ ബെൽ അടിക്കുന്നത് കേട്ടാണ് അവൻ മുഖം ഉയർത്തിയത്… അറ്റൻഡ് ചെയ്ത് ചെവിയിൽ വെച്ചതും മറുപുറത്ത് നിന്നും പറയുന്നത് കെട്ടവൻ തരിച്ച് നിന്നു… മോനെ റോവി കൊച്ചച്ചൻ ആടാ നമ്മടെ ആനി അവൾ പോയെടാ… കൈ മുറിച്ച് ബാക്കി പറയും മുന്നേ ഫോൺ നിലം തൊട്ടിരുന്നു…
“എന്താ പറ്റിയത് കൊച്ചച്ച അവൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ??” “ഇല്ല മോനെ… ന്റെ കുട്ടി!!! എല്ലാവരെയും സ്നേഹിക്കാനെ അറിയൂ!!
തിരിച്ചും എല്ലാവർക്കും അവളെയും ഇഷ്ടമേ ഒള്ളു ”
പറഞ്ഞ് തീർന്നതും തോളിൽ ഇട്ട മുണ്ടിൽ മുഖം പൊത്തി അയാൾ കരഞ്ഞു… ചങ്കെല്ലാം വേദനിക്കുന്നു!! ആകെ ഉള്ള പെങ്ങളാ… ഒരു പോലെയാ ന്റെ സ്നേഹകൊച്ചിനേം ആനിയെം കണ്ടിട്ടുള്ളു… ഒരാൾ പോയപ്പോ വേറൊരാൾ ഉണ്ടായിരുന്നു… ഇന്ന് ആകെ ഉള്ള ഒരാളും പോയി…
വേദനയോടെ വെള്ളയിൽ പൊതിഞ്ഞ് ചില്ലിൻ കൂടിൽ കിടത്തിയിരിക്കുന്ന ആനിയെ കണ്ടതും പൊട്ടിക്കരഞ്ഞു പോയി അവൻ…
ചെറുതിൽ ആൽബിക്കും ആനിക്കും സ്കൂൾ കഴിഞ്ഞ് വരുമ്പോൾ കയ്യിൽ ചുരുട്ടി പിടിച്ച നാരങ്ങമിട്ടായി കൊടുക്കുന്നതും… അവ നുണഞ്ഞ് കഴിഞ്ഞ് കിഞ്ഞരി പല്ലുകൾ കാട്ടി ചിരിക്കുന്ന ആനിയുടെ മുഖം അവന്റെ മുന്നിലൂടെ ഒരു ചിത്രം കണക്കെ തെളിഞ്ഞു… തോളിൽ ഒരു കരസ്പർശം അറിഞ്ഞപ്പോൾ ആണ് റോവിൻ തിരിഞ്ഞ് നോക്കിയത് ചുണ്ട് വിതുമ്പി എന്ത് പറയണം എന്ന് അറിയാതെ അവനെ തന്നെ ഉറ്റുനോക്കുന്ന ഗായത്രിയെ കണ്ടതും അവളെ പൂണ്ടടക്കം കെട്ടിപിടിച്ച് കൊണ്ടവൻ അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി തേങ്ങി കരഞ്ഞു കൊണ്ടിരുന്നു…
ഗായത്രിയുടെ അവസ്ഥയും മറിച്ച് അല്ലായിരുന്നു…
വെറും ഒരാഴ്ച്ചയുടെ പരിചയം ഒള്ളുവെങ്കിലും സ്വന്തം അനിയത്തി കുട്ടി ആയിരുന്നു ആനി അവൾക്ക്….
ചളി പറഞ്ഞും പൊട്ടത്തരം പറഞ്ഞും സ്വന്തം പൊട്ടിചിരിക്കുന്ന ആനിക്ക് പിന്നിൽ ഒരു ബ്ലേഡിൽ ജീവിതം അവസാനിപ്പിക്കാൻ മാത്രം എന്ത് സങ്കടം ആണ് ഒളിഞ്ഞ് ഇരിക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും അവൾക്ക് മനസ്സിലായില്ല… തേങ്ങി കരയുന്ന റോവിനെയും കൂട്ടി അടുത്ത് കണ്ട റൂമിൽ കയറി അവൾ… “ഇച്ചായാ എല്ലാം ദൈവനിശ്ചയം അത്രയേ നമുക്ക് പറയാൻ കഴിയുക ഒള്ളു…
നിങ്ങൾ അല്ലേ അവരെ ഒക്കെ സമധാനിപ്പിക്കണ്ടേ നിങ്ങൾ തന്നെ കരഞ്ഞാലോ… ” “എനിക്ക് പറ്റുന്നില്ലെടാ എന്താ എന്റെ ജീവിതം മാത്രം ഇങ്ങനെ സ്നേഹിച്ചവർ ഒക്കെ എന്നെ തനിച്ചാക്കി പോയിട്ടേ ഒള്ളു… ജീവനോളം കരുതിയ അപ്പനെ ദൈവം വേഗം വിളിച്ചു… പിന്നെ ന്റെ സ്നേഹകൊച്ചിനേം!!
അവസാനം ബാക്കി ഉണ്ടായിരുന്ന അമ്മച്ചിയും എന്നെ തനിച്ചാക്കി പോയി… ഇപ്പൊ ദേ ന്റെ ആനിയും ”
?????
???????????????????????????????????
Super and nice story ee kalath Eth pole Ulla storykal venam thanks for the story
Thanks❤?
nice story bro
Thanks???
nalla theame
eree eshttayi ???
Thankss???
Super bro,. kalaki.. iniyum varanam ithu polulla storiesum aayi
Thanks?????bro❤
നോക്കാം….