“ആടാ പോയി വാ…. എന്താ ന്റെ ആനിക്കൊച്ചിന്റെ മുഖത്ത് ഒരു വാട്ടം… ഹ്മ്മ്?? ” ആനിയുടെ താടി തുമ്പിൽ പിടിച്ച് ചോദിച്ചതും അവളെ നോക്കി പേടിപ്പിക്കുന്ന രണ്ട് കണ്ണുകൾ കണ്ടതും കരയാൻ വെമ്പുന്ന കണ്ണുനീരിനെ അടക്കി പിടിച്ച് കൊണ്ടവൾ അവന്റെ നെഞ്ചോട് ചേർന്നു… “ഒന്നൂല്ല എട്ടായി നിങ്ങളേം ഏച്ചിയമ്മയേം പിരിയുന്നതിൽ ഒരു ചെറിയ സങ്കടം ” “അടുത്ത മാസം ഇങ്ങോട്ട് തന്നെ അല്ലേ വരുന്നേ ”
അവളുടെ തലയിൽ തലോടി കൊണ്ട് ഗായത്രി ചോദിച്ചു… ഒന്ന് ചിരിച്ച് കൊണ്ടവൾ കാറിൽ കയറി….
കണ്ണിൽ നിന്നും അവരുടെ വണ്ടി മറയുവോളം രണ്ടുപേരും നോക്കി നിന്നു… “ഹ്മ്മ് ഭയങ്കര ക്ഷീണം ഞാനിന്ന് ഓഫീസിൽ പോവുന്നില്ല”
മൂരി നിവർത്തി കൊണ്ട് ഗായത്രിയെ നോക്കിയതും തന്നെ കൂർപ്പിച്ച് നോക്കുന്ന അവളെ കണ്ടതും ഒന്ന് ഇളിച്ച് കൊടുത്ത് അവൻ മേലേക്ക് കയറി…
അപ്പോഴേക്കും പണികൾ ഒക്കെ ഒരുക്കി ഗായുവും ഒരുങ്ങി കോളജിലേക്ക് പോവാൻ റെഡി ആയിരുന്നു…
പിന്നീട് ഉള്ള ദിവസങ്ങൾ കുഞ്ഞ് കുഞ്ഞ് കുസൃതിയും കുറുമ്പും കാട്ടി രണ്ടുപേരും ജീവിതം ആസ്വദിച്ചു…
രണ്ടുപേരും കൂടുതൽ അടുത്തു…
“ഗായു ഞാൻ വരാൻ വൈകും നീ അവിടെ ക്യാമ്പസ് കോമ്പൗണ്ടിൽ നിന്നോ… ഞാൻ വന്നിട്ട് ഒപ്പം പോവാം ” “ആ ശരി ഇച്ചായ പിന്നേയ് ഇന്ന് എനിക്ക് ഫുഡ് ഉണ്ടാക്കാൻ വയ്യാ നല്ല മട്ടൻ ബിരിയാണി വാങ്ങിയിട്ട് വായോ?? ” കൊഞ്ചി കൊണ്ടവൾ പറഞ്ഞതും ചിരിയോടെ അവൻ സമ്മതം മൂളി…
പെട്ടന്ന് ആയിരുന്നു ഇടിയോട് കൂടി മഴ ഭൂമിയെ ചുംബിച്ചത്… മഴ കണ്ടാൽ ചുറ്റും മറക്കുന്ന ഗായു മഴയിൽ ഇറങ്ങി നല്ലവണ്ണം കളിച്ചു… വർക്ക് കഴിഞ്ഞ് ഗായുവിനെ കൂട്ടാൻ വന്ന റോവിൻ കാണുന്നത് മഴ നനഞ്ഞ് ഫുൾ നനഞ്ഞ് നിൽക്കുന്ന ഗായുവിനെ ആണ്… “ഗായു നിനക്ക് കുസൃതി ഇച്ചിരി കൂടുന്നുണ്ട്…
വീട്ടിലേക്ക് വാ കാണിച്ച് തരാം” ദേഷ്യത്തോടെ അവൻ പറഞ്ഞതും ചുണ്ട് കോട്ടി കൊണ്ട് അവൾ നനഞ്ഞ ഉടുപ്പോടെ വണ്ടിയിൽ കയറി.. “പനി എങ്ങാനും വന്നാൽ അവിടെ കിടന്നോ… ഞാൻ എങ്ങും നോക്കില്ല…
കുഞ്ഞ് കുട്ടി ആണെന്നാ വിചാരം മഴയിലും കളിച്ച് വന്നേക്കുന്നു… ” റോവിൻ ഓരോന്ന് ദേഷ്യത്തിൽ പറയുമ്പോഴും അവന് അവളോടുള്ള സ്നേഹം വിളിച്ചോതുക ആയിരുന്നു…. അവന്റെ മട്ടും ഭാവവും കണ്ട് ചെറുചിരിയോടെ അവൾ എല്ലാം ആസ്വദിച്ചു കൊണ്ടിരുന്നു….
“ഗായു വാ ഞാൻ ഫുഡ് എടുത്ത് വെച്ചിട്ടുണ്ട്” കുറേ നേരം ആയിട്ടും അവളെ കാണാതിരുന്നപ്പോൾ റോവിൻ മുകളിലേക്ക് കയറി…. പുതപ്പിനുള്ളിൽ ചുരുണ്ട് കിടക്കുന്ന ഗായുവിനെ കണ്ടതും ആവലാതിയോടെ അവൻ അവൾക്കരികിലേക്ക് ചെന്നു… “കൊച്ചേ… എന്നതാടാ… അയ്യോ പണിക്കുന്നുണ്ടല്ലോ… എണീറ്റെ ഹോസ്പിറ്റലിൽ പോവാം വാ” ആവലാതിയോടെ അവൻ അവളെ എണീപ്പിക്കാൻ നോക്കി… “വേണ്ട ഇച്ചായ… ഒന്ന് കിടന്നാ മാറും ഞാൻ ടാബ്ലറ്റ് എടുത്തിട്ടുണ്ട്…
“അവന്റെ കയ്യിൽ പിടിച്ച് കൊണ്ടവൾ പറഞ്ഞു…
“ഹ്മ്മ് എന്നാ കിടക്ക് ഞാൻ കഞ്ഞി ഉണ്ടാക്കി കൊണ്ടുവരാം ” അവളുടെ തലയിൽ ഒന്ന് തലോടി കൊണ്ടവൻ ശെരിക്ക് പുതപ്പിച്ച് കൊടുത്ത് പുറത്തേക്ക് പോയി…. “കൊച്ചേ… എണീറ്റെ ഇച്ചായൻ കോരി തരാം ” അവളെ എണീപ്പിച്ച് കൊണ്ടവൻ പറഞ്ഞു… “വേണ്ട ഇച്ചായാ കയ്പ്പ്…
” മുഖം ചുളിച്ച് കൊണ്ടവൾ പറഞ്ഞു.. “പ്ഫാ കുടിക്കെടി… എന്റെ തനി സ്വഭാവം എടുപ്പിക്കാൻ നിൽക്കരുത്… ” ദേഷ്യത്തോടെ അവൻ പറഞ്ഞതും പേടിച്ച് കൊണ്ട് ഗായത്രി പാത്രം മുഴുവൻ കാലി ആക്കി… കുടിച്ച് കഴിഞ്ഞ് ചുണ്ടും മുഖവും തുടച്ച് കൊടുത്ത് റോവിൻ താഴേക്ക് ചെന്നു… അവനും ഇച്ചിരി ഭക്ഷണം കഴിച്ച് പുറത്ത് നിന്നും വാങ്ങിയ ഫുഡ് എടുത്ത് ഫ്രിഡ്ജിൽ വെച്ച് റൂമിലേക്ക് ചെന്നു…
ബെഡിൽ ചുരുണ്ട് കിടക്കുന്ന ഗായത്രിയുടെ അടുത്തേക്ക് ചെന്ന് അവളെയും ചേർത്ത് പിടിച്ച് അവൻ കിടന്നു…
“കൊച്ചേ!!!” “മ്മ് ” “കുറവുണ്ടോടി ” “ക്ഷീണം ”
മുഖം പൊക്കി ചുണ്ട് ചുളുക്കി അവൾ പറഞ്ഞു…
“ക്ഷീണം മാറാൻ ഇച്ചായൻ ഒരു മരുന്ന് തരാട്ടായോ??
?????
???????????????????????????????????
Super and nice story ee kalath Eth pole Ulla storykal venam thanks for the story
Thanks❤?
nice story bro
Thanks???
nalla theame
eree eshttayi ???
Thankss???
Super bro,. kalaki.. iniyum varanam ithu polulla storiesum aayi
Thanks?????bro❤
നോക്കാം….