?അസുരന്റെ പെണ്ണ് ❤ [മഞ്ഞ് പെണ്ണ്] 434

അത് കാണും തോറും റോവിൻ ദേഷ്യത്തിന്റെ കൊടുമുടിയിൽ എത്തി നിന്നു…ഗായത്രിയുടെ കയ്യിലേയും കാലിലെയും കെട്ടുകൾ അഴിച്ച് അവളെ അവന്റെ മുന്നിൽ നിർത്തുമ്പോഴും ഷാൾ കൊണ്ട് മറക്കാത്ത അവളുടെ മാറുകളിൽ ആയിരുന്നു അവന്റെ കണ്ണുകൾ മുഴുവനും… “ഗായു നിനക്ക് വല്ലതും കൊടുക്കാൻ ഉണ്ടെങ്കിൽ കൊടുത്തോളു ”

അവളെ ചേർത്ത് പിടിച്ച് കൊണ്ട് അസുരൻ പറഞ്ഞപ്പോൾ അവന്റെ കൈകൾ വിടുവിച്ച് പല്ലിളകും വിധം കരണം നോക്കി അവൾ പുകച്ചു… ഇത്രയും കാലം അവളെ ഒരു വിഡ്ഢി ആക്കിയതിൽ ഉള്ള എല്ലാ അമർഷവും അതിൽ ഉണ്ടായിരുന്നു… അവൾ അടിച്ച സ്ഥലത്ത് കൈ വെച്ച് വഷളൻ ചിരി ചിരിക്കുന്ന അതുലിനെ കണ്ടതും റോവിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു… ശാന്തസ്വരൂപൻ ആയ ശിവഭഗവാൻ തന്റെ തൃക്കണ്ണ് തുറന്നത് പോലെ അവനും അതുലിന് നേരെ ഒരു നോട്ടം നോക്കി സർവ്വതും ചുട്ടെരിക്കുന്നത് പോലെ അവന്റെ നോട്ടത്തിൽ അതുലും ഒന്ന് പതറി…

അവന്റെ വയർ നോക്കി ആഞ്ഞ് തൊഴിച്ച് കൊണ്ട് ഗായത്രിയെയും കൂട്ടി അവൻ അവിടുന്ന് ഇറങ്ങി…

അവർ പോവുന്നതും നോക്കി നിൽക്കുന്ന അപ്പുവിന്റെ കണ്ണിൽ പക എരിയുകയായിരുന്നു….

പാർക്കിങ്ങിൽ എത്തിയതും ഗായത്രിയെ മൈൻഡ് ചെയ്യാതെ പോവുന്ന റോവിനെ കണ്ടതും അവളിൽ സങ്കടം തികട്ടി വന്നു… മുന്നിൽ പോവുന്ന റോവിന്റെ കയ്യിൽ അവൾ പിടിച്ചു… എന്തെന്ന ഭാവത്തിൽ അവൻ നോക്കി…. “ഇച്ചായ…. സോറി ” ഗായത്രി ഇച്ചായ എന്ന് വിളിച്ചത് കേട്ട് അവന്റെ കണ്ണുകൾ സന്തോഷം കൊണ്ട് മിഴിഞ്ഞെങ്കിലും എല്ലാം വിദക്തമായി മറച്ച് വെച്ച് കൊണ്ടവൻ അവൾക്ക് നേരെ ദേഷ്യത്തിൽ തിരിഞ്ഞു…

“ഹ്മ്മ്… ??എന്തിനാ എനിക്ക് നിന്റെ സോറി….

നിന്റെ കൊപ്പുവേട്ടന്റെ സ്വഭാവ സിർട്ടിഫിക്കറ്റ് ഇപ്പൊ കിട്ടിയില്ലേ… വേണെങ്കിൽ ഇറങ്ങി പോക്കോടി അവന്റെ കൂടെ ആരും തടയില്ല… ” “ഓഹ് എന്നാ ശെരി ഇച്ചായൻ പൊക്കോ…അവിടെ അടി കൊണ്ട് തളർന്ന് കിടക്കുക അല്ലേ അപ്പുവേട്ടൻ ഞാൻ പോയി പരിചരിച്ച് വരാം ” തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയ അവളെ അവൻ കയ്യിൽ പിടിച്ച് വലിച്ച് ആ നെഞ്ചിലേക്ക് ഇട്ട് പിൻകഴുത്തിൽ പിടിച്ച് അവന്റെ അധരത്തോട് അവളുടെ അധരം ചേർത്തു… മേൽ ചുണ്ടും താഴ് ചുണ്ടും മാറി മാറി നുണഞ്ഞു കൊണ്ടവൻ ചെറുനോവ് സമ്മാനിച്ചു കൊണ്ട് അവളുടെ അധരങ്ങൾ മുഴുവനായും അവന്റെ അധരത്തോട് ചേർത്തു… പെട്ടന്ന് ഉള്ള പ്രവർത്തി ആയത് കൊണ്ട് തന്നെ തറഞ്ഞ് നിൽക്കുക ആയിരുന്നു ഗായത്രി…

അവളുടെ കൈകൾ അവന്റെ ഷിർട്ടിൽ മുറുകി…ആ ചുംബനം ആസ്വദിച്ചു കൊണ്ട് മെല്ലെ അവളുടെ കണ്ണുകളും കൂമ്പി അടഞ്ഞു….

തിരിച്ച് വീട്ടിലേക്ക് പോവുമ്പോൾ ഗായത്രിയുടെ കൈകൾ അവളുടെ അസുരനിൽ വട്ടം തീർത്തിരുന്നു…

കണ്ണുകൾ അടച്ച് അവന്റെ പുറത്ത് ചായുമ്പോൾ ഏറ്റവും സുരക്ഷിതമായ കൈകളിൽ ആണ് മഹാദേവൻ തന്നെ എൽപ്പിച്ചിരിക്കുന്നത് എന്ന് അവൾക്ക് തോന്നി… റോവിന്റെ ഉള്ളിലും സന്തോഷം അല തല്ലുക ആയിരുന്നു സ്വന്തം ആയി ആരും ഇല്ലെന്ന് കരുതിയ അവന് ഇന്ന് തന്റെത് മാത്രം എന്ന് പറയാൻ ഒരാൾ വന്നിരിക്കുന്നു… വീട്ടിൽ എത്തി ഫ്രഷ് ആയി പതിവ് പോലെ ഭക്ഷണം കഴിക്കാൻ എല്ലാവരും ടേബിളിൽ ഇരുന്നു… “മോനെ നാളെ ഞങ്ങൾ ഇറങ്ങും കേട്ടോ…കൊച്ചച്ചൻ നാളെ ജോലിക്ക് പോവണം ഒരാഴ്ച്ച ആയില്ലേ വന്നിട്ട് “റോസമ്മ “അയ്യോ… നാളെ പോവണോ എന്നാൽ ആനി ഇവിടെ നിന്നോട്ടെ രണ്ട് ദിവസം കൂടി ”

ഗായത്രി പറഞ്ഞതും ആനിയുടെ കണ്ണുകളിൽ സന്തോഷം നിറഞ്ഞു… എന്നാൽ അവളെ നോക്കി പേടിപ്പിക്കുന്ന രണ്ട് കണ്ണുകൾ കണ്ടതും പേടിയോടെ അവൾ മുഖം തിരിച്ചു… “ഇല്ലാ ചേച്ചി എനിക്ക് കുറച്ച് പ്രൊജക്റ്റ്‌ വർക്ക്‌ ഉണ്ട്… ഫ്രണ്ട്സും ആയി ഡിസ്കസ്സ് ഒക്കെ ചെയ്യണം ഇനി പിന്നീട് ഒരിക്കൽ വരാം” ഭക്ഷണത്തിൽ നിന്നും തല ഉയർത്താതെ അവൾ പറഞ്ഞു… “എന്നാൽ ശെരി…

വെക്കേഷന് ആയില്ലേ… അത് കഴിഞ്ഞ് ഇവിടെ കൂടാം ” റോവിൻ പറഞ്ഞതും അത് ശരി വെച്ച് കൊണ്ട് എല്ലാവരും സമ്മതം മൂളി…. രാത്രി കിടക്കാൻ നേരം ബെഡിൽ കാൽ കയറ്റി ചമ്രം പടിഞ്ഞ് ഇരുന്ന് ഉറങ്ങാതെ നിൽക്കുന്ന ഗായുവിനെ കണ്ടതും അവനിൽ സുന്ദരമായ ഒരു ചിരി വിടർന്നു..

എന്നും താൻ വരുന്ന സമയം ഉറക്കം നടിക്കുന്ന പെണ്ണാ!!!ചിരിയോടെ അവൻ ഓർത്തു… “ഹ്മ്മ് എന്താ പതിവ് ഇല്ലാതെ നമ്മുടെ പത്നി ഇന്ന് ഉറങ്ങാതെ ഇരിക്കുന്നത്?? ” ബാത്ത് ടവൽ ഹാങ്ങറിൽ തൂക്കി ഇട്ട് അവൻ അവൾക്ക് അടുത്തായി ബെഡിൽ ചെന്നിരുന്നു…

66 Comments

    1. ???????????????????????????????????

  1. Super and nice story ee kalath Eth pole Ulla storykal venam thanks for the story

  2. nice story bro

  3. കൈപ്പുഴ കുഞ്ഞാപ്പൻ

    nalla theame

    eree eshttayi ???

  4. Super bro,. kalaki.. iniyum varanam ithu polulla storiesum aayi

    1. Thanks?????bro❤
      നോക്കാം….

Comments are closed.