അപരാജിതൻ 2 [Harshan] 6961

ആഹാ ഓഹ്… ഒഹ്ഹ് അവന്‍ നൃത്തത്തില്‍ രസം കയറി അവിടെ ഇരുന്നു കൊണ്ട് പതുക്കെ കയ്യൊക്കെ എടുത്ത് ഒന്നു താളം ഒക്കെ ഇട്ടു രസം കയറി ……………
എന്റമ്മേ …………….ബ്ദുമ് ……………..എന്ന ഒരു ശബ്ദം കേട്ടു ..
മാവിന് മുകളില്‍ നിന്നും നൃത്തരസങ്ങള്‍ കണ്ടു അന്തര്‍ലീനനായി മദോന്മതനായി തീവ്ര പ്രേമഭാവനയാല്‍ നമ്മുടെ നിത്യ കാമുകന്‍ നമ്മുടെ രോമാഞ്ചകഞ്ചുകം കാമുകിയുടെ നൃത്തം കണ്ടു താഴെവീണ അതി ഗംഭീര കാഴ്ച ആണ് സുഹൃത്തുക്കളെ നമ്മള്‍ കണ്ടത്.,,,
തുടയും പിന്‍ഭാഗവും ഒക്കെ തിരുമ്മി നമ്മുടെ നായകന്‍ എഴുന്നേല്‍ക്കുന്നു,
ദേഹമൊക്കെ കുടഞ്ഞു, കൊണ്ട് പതുക്കെ നടന്നു വരുന്നു…
നാളെ ഓഫീസില്‍ പോയി ഇതും വെച്ചു എങ്ങനെ ഇരിക്കുമോ എന്തോ . ,,, അവന്‍ പറയുന്നുണ്ടായിരുന്നു …
ഈ മരംകേറി പെണ്ണിന് ഈ ടെറസിന്റെ മോളില്‍ കയറി തന്നെ ഡാന്സ് ചെയ്യണോ… ആ പറഞ്ഞിട്ടു കാര്യമില്ല അത് കണ്ടുകൊണ്ട് മരത്തിന്റെ മുകളില്‍ പിടിച്ച് കയറി കണ്‍ട്രോള്‍ പോയി കൈ വിട്ടു താഴെ വീണ എന്നെ പറഞ്ഞാല്‍ മതിയല്ലോ…
അപ്പു പുതിയ വീടിന് ഉള്ളിലേക്ക് പോയി …അവന് ഉറങ്ങണം..
നാളെ അവന് ഓഫീസില്‍ പോകണം . അവന് ചെയ്തു തീര്‍ക്കനുളള അനവധി ജോലികള്‍ ബാക്കി ആണല്ലോ….
അതും അവന് മാത്രം ചെയ്തു തീര്‍ക്കന്‍ സാധിക്കുന്ന ജോലികള്‍…അപ്പുവിനല്ല …ആദിക്ക്…. ആദിശങ്കരന്…
<<<<<<<>>>>>>>>
റെയില്‍വേ സ്റെഷനില്‍
നല്ല കുളിരുമായി മഞ്ഞു പൊഴിയുന്നുണ്ട് …
നല്ല തണുപ്പും ബാലു ഒരു സിഗരറ്റ് എടുത്തു കൊളുത്തി.
.. മനുവിന് ഓവർ കൊട്ട് ഉള്ളത് കൊണ്ട് വലിയ തണുപ്പ് തോന്നിയില്ല …
ഓ … ത്രില്ലിംഗ് … അടിപൊളി …………..എന്നിട്ടു ബാക്കി പറ ബ്രോ … മനു പറഞ്ഞു.അപ്പോളേക്കും ദൂരെ നിന്നും ട്രെയിൻ ന്റെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു… ബാലു സിഗരറ്റ് പതുക്കെ ഉള്ളിലേക്കു പുക വലിച്ചു കയറ്റി.
അല്പം നേരം വിദൂരതയിലേക്ക് നോക്കി ……..
ബ്രോ എന്നെ ടെൻഷൻ അടിപ്പിക്കാതെ കഥ ബാക്കി കംപ്ലീറ്റ് ചെയ്യൂ…
സാര്‍ … ദേ ട്രെയിൻ വരണുണ്ടു , ദാ ഇപ്പൊ പറ്റിയ സമയം ആണ് ..ട്രെയിൻ വന്നു കൊണ്ടിരിക്കുകയാണ് വേഗം പോയി ഞാന്‍ പറഞ്ഞപോലെ നല്ല ധൈര്യത്തോടെ മരിക്കാന്‍ നോക്കൂ.
ആ… ഞാൻ മരിക്കും … ഇന്ന് തന്നെ ഞാൻ ആത്മഹത്യ ചെയ്യും ,, അത്രേം ഞാൻ ആ നായിന്റെ മോളെ സ്നേഹിച്ചിരുന്നതാ .. എന്നിട്ടു അവൾ എന്നെ തേച്ചു… ഞാൻ ഇന്ന് തന്നെ ആത്മഹത്യാ ചെയ്യും എന്റെ ശവം ഞാൻ അവളെ കൊണ്ട് തീറ്റിക്കും…
പട്ടി കഴുവേറീടെ മോള്‍… മനു ദേഷ്യം കൊണ്ടു ചീറി.
പതുക്കെ സിമന്റ് ബെഞ്ചിൽ നിന്നും മനു എഴുന്നേറ്റു , പതുക്കെ പാളത്തിലേക്ക് നടന്നു. അവൻ പാളത്തിൽ നിന്നു , ട്രെയിൻറെ ശബ്ദം അടുത്തേക്ക് വരുന്നുണ്ട്.
ബാലു അപ്പോളും അവിടെ തന്നെ ഇരിക്കുന്നു…
നാശം … ആ മൂടങ്ങു പോയി .. മനു അവിടെ നിന്നും വീണ്ടും ബാലുവിന്റെ അടുത്ത വന്നിരുന്നു.
എന്താ സാറേ മരിക്കുന്നില്ലേ ? അയാൾ ചോദിച്ചു .
മരിക്കും ഞാൻ ഇന്ന് തന്നെ മരിക്കും , .
അപ്പോളേക്കും ഉച്ചത്തിൽ ചൂളം വിളിച്ചു കൊണ്ട് ട്രെയിൻ അതുവഴി കുതിച്ചു പോയി ..
നശിപ്പിച്ചില്ലേ സാറേ , നല്ല അവസരം അല്ലായിരുന്നോ…
ബ്രോ … നിങ്ങളുടെ കഥ നിങ്ങള്‍ പൂർത്തി ആക്കീലല്ലോ …എന്തായാലും ചാവാൻ തീരുമാനിച്ചു നല്ല സ്ഥലവും നോക്കി , ടൗണിൽ നിന്ന് ഇവിടം വരെ വരാൻ നിങ്ങളുടെ കാറും ഞാൻ പിടിച്ചു , കാശും ഞാൻ തന്നു , സ്വസ്ഥമായി മരിക്കാൻ വേണ്ടിയാ ഞാൻ ആരും കാണാതെ ഇങ്ങോട്ടു വന്നു ആ പാളത്തിൽ കയറി കിടന്നതു. നാശം പിടിക്കാൻ ആയിട്ട് ആര് അറിഞ്ഞു , താൻ എന്റെ പുറകിൽ വരുമെന്ന്, മര്യാദക്ക് ഒരു മണിക്കൂര് മുൻപ് ഞാൻ മരിക്കേണ്ടതലായിരുന്നോ , വെറുതെ എന്നെ ബലം പ്രയോഗിച്ചു പിടിച്ചു മാറ്റി, ഈ റൂട്ട് ആണെങ്കിൽ ഒരു മണിക്കൂർ ഇടവിട്ടെ ട്രെയിൻ ഉള്ളൂ എന്നല്ലേ പറഞ്ഞത് ,, അടുത്ത വണ്ടി കാത്തു നിന്നപ്പോൾ അല്ലെ .. എന്നാ ഒരു കാര്യം ചെയ്യൂ സാര്‍ എന്തായാലും മരിക്കാൻ പോകയല്ലേ , ഇനിയും സമയം ഉണ്ട് , ബ്രോ ടെ രാജകുമാരന്റെ ജീവിത കഥ പറഞ്ഞു തരാം എന്ന് പറഞ്ഞത്. പറഞ്ഞു ഒരു ലെവൽ എത്തി ത്രിൽ അടിച്ചു പോയതാ , ഇനി ഇപ്പൊ അത് ഫുൾ കേട്ടിട്ട് ഞാൻ മരിചോളാ. ബ്രോ കഥ വേഗം കംപ്ലീറ്റ് ചെയ്യൂ ഇനി ഒരു മണിക്കൂർ സമയം ഉണ്ട് . വേഗം ആയിക്കോട്ടെ …
ബാലു അത് കേട്ട് ചിരിച്ചു .സാറേ എന്ന നമുക്ക് ആ മൂലയ്ക്ക് ഒരു തട്ട്കട ഉണ്ട് പോയി ഒരൊ കട്ടൻ കാപ്പി അങ്ങ് പിടിപ്പിച്ചാലോ … അതാകുമ്പോ പറയാൻ ഒരു മൂടും കിട്ടും. നല്ല തണുപ്പും ഉണ്ടല്ലോ …
അത് കേട്ടപ്പോ മനുവും ആലോചിച്ചു, ശെരി ആണല്ലോ … ബ്രോ വാ നമുക്ക് കട്ടൻ കാപ്പി കുടിക്കാം ..
അവർ രണ്ടു പേരും സിമന്റ് ബെഞ്ചിൽ നിന്നും എഴുനേറ്റു, പതുക്കെ പ്ലാറ് ഫോമിലൂടെ നടന്നു , വശത്തു മതില് കെട്ടിയ ഇടതു ഒരു ചെറിയ വഴി ഉണ്ട് അതിലൂടെ പുറത്തേക്ക് പോയി .. നേരെ തട്ടുകടയുടെ അടുത്ത് ചെന്നു, രണ്ടു കട്ടൻ കാപ്പി പറഞ്ഞു.
നല്ല പരിപ്പ് വട കൂടെ ഉണ്ടായിരുന്നു ഓരോന്ന് വെച്ച് അതും എടുത്തു . അവർ അവിടെ നിന്ന് കട്ടൻ കാപ്പിയും വടയും കഴിച്ചു .
അപ്പോ മനു ബലൂവിനോടു ചോദിച്ചു
ബ്രോ എത്ര വയസ്സുണ്ട് ? മനു ചോദിച്ചു
എനിക്കോ .. ഇപ്പൊ ഒരു മുപ്പതു കഴിഞ്ഞു.
ആഹാ അപ്പൊ എന്നെക്കാളും മൂത്ത ആൾ ആണ്.
ബ്രോ .. ബാക്കി കൂടെ പറ .. കഥ നല്ല തീം ആയി വന്നതാണ്..
അല്ല ഈ ആദിശങ്കർ ബ്രോ ഡേ ആരാ ……..മാന് തിരക്കി
ബാലു പോക്കെറ്റിൽ നിന്ന് ഒരു സിഗരറ്റ് കൂടെ എടുത്തു ചുണ്ടിൽ വെച്ച് കത്തിച്ചു പുക ഊതി വിട്ടു.
അല്ല ബാലു ബ്രോ ഈ ആദിശങ്കർമായി എങ്ങനാ പരിചയം.. മനു ചോദിച്ചു
ഒരു നീണ്ട മൌനം……….
ഒരിക്കല്‍………… എന്റെ ആരെല്ലാമോ ഒക്കെ ആയിരുന്നു ………..ആദിയും ആദിശങ്കരനും അപ്പുവും ഒക്കെ …
..ബാലു മറുപടി പറഞ്ഞു …
അവനില്‍ ഒരു വേര്‍പാടിന്റെ വേദന ഉള്ള പോലെ തോന്നി …
രണ്ടു പേരും കൂടെ നേരെ പ്ലാറ്ഫോമിൽ നിന്ന് നടന്നു സിമന്റ് ബെഞ്ചിൽ പോയി ഇരുന്നു …
ബാലു സിഗരറ്റ് ആഞ്ഞു വലിച്ചു , എറിഞ്ഞു കളഞ്ഞു ..കാലിനു മേൽ കാൽ കയറ്റി വെച്ച് ബാക്കി ഉള്ള കഥ ആദിയുടെ കഥ പറയാൻ ആരംഭിച്ചു…..രാവിലെ ഒരു അഞ്ചുമണിയോടെ എഴുനേറ്റു അപ്പു.
അവൻ അവന്റെ പണികൾക്ക് ആയി പൂമുഖത്തേക്കു വന്നു.
ആദ്യം തന്നെ ഷൂസുകൾ ഒക്കെ പോളീഷ് ചെയ്തു റെഡി ആക്കി വെച്ചു .
അവന്റെ ശ്രിയയുടെ ഡാൻസ്ന്റെ ഹാങ്ങ് ഓവർ അവനു അങ്ങോട്ട് മാറിയിട്ടില്ല.അത് പിന്നെ അങ്ങനാണല്ലോ .
ഏകദേശം അഞ്ചര മണി ആയിട്ടുണ്ടാകും , നമ്മുടെ മാലിനി കൊച്ചമ്മ അങ്ങോട്ട് വന്നു.
എന്താ അപ്പൂ, പുതിയ സ്ഥലം ഇഷ്ടമായോ? അവർ അവനോട് ചോദിച്ചു.
അടിപൊളി അല്ലെ കൊച്ചമ്മേ , തിരിഞ്ഞും മറഞ്ഞും കിടക്കാൻ ഉള്ള സ്ഥലം നന്നായി ഉണ്ടല്ലോ , ഇത്രേം നാൾ നിലത്തു പായ വിരിച്ചു കിടന്നതു ശീലം ആയി പോയിരുന്നല്ലോ , കിടക്കേല് കിടന്നപ്പോ ആ സുഖം കൊണ്ട് ഉറങ്ങി പോയി .
അവൻ മറുപടി പറഞ്ഞു.
അപ്പു നീ കാറുകൾ കഴുകുന്നുണ്ടെങ്കിൽ ശ്രിയയുടെ കാർ കൂടെ കഴുകിയെക്കൂ .. ഇന്നത് അമ്പലത്തിൽ കൊണ്ട് പോയി പൂജിക്കാൻ ഉള്ളതാണ്.
ശരി കൊച്ചമ്മേ അവൻ മറുപടി പറഞ്ഞു.
അവർ ഉള്ളിലേക്ക് പോയി.
അവിടെ നാലഞ്ചു കാറുകൾ ഉണ്ട് അതും വില കൂടിയത് , അതിനിടയിൽ ഈ പെണ്ണിന് ഇത് കൂടെ എന്ത് ആവശ്യത്തിന് ആണാവോ ? പൈസയോട് ഒരു വിലയും ഇല്ല കഷ്ടം തന്നെ ..
അവൻ ആദ്യം തന്നെ രാജശേഖരൻ സാറിന്റെ കാറും മറ്റും കഴുകി , പിന്നെ ആണ് അച്ചി വീട്ടിൽ കിടക്കുന്ന പ്രതാപൻ അതായതു രാജശേഖരന്റെ അളിയന്റെ കാർ കഴുകിയതു .
കഴുകി കൊണ്ടിരിക്കുന്ന സമയത്തു ആണ് , പ്രതാപൻ രാവിലത്തെ ഓട്ടം ഒക്കെ കഴിഞ്ഞു അങ്ങോട്ട് വന്നത് , അവൻ അയാളുടെ വണ്ടി കഴുകി കൊണ്ടിരിക്കുക ആയിരുന്നു.
എന്താടാ നിനക്ക് വല്ല അസുഖവും ഉണ്ടോ , നന്നായി കഴുകെടാ .. അയാൾ അവനോടു അനാവശ്യമായി തട്ടി കയറി.
എന്താ സാറേ ? അവൻ തിരക്കി
നിനക്കെന്താണടാ എന്റെ വണ്ടി കഴുകാൻ ഇത്ര അമാന്തം , നായിന്റെ മോനെ
രാവിലെ തന്നെ അയാള്‍ മനഃപൂർവ്വം ചീറി.
സാർ ഞാൻ കഴുകുകയല്ലേ , എന്നും ഞാൻ കഴുകുന്നതല്ലേ ഇത് വരെ പ്രശ്നങ്ങൾ ഒന്നും ഇല്ലാലോ ..
സാർ രാവിലെ തന്നെ വെറുതെ ഉടക്കാൻ നിക്കല്ലേ സാറേ ..
ആഹാ അത് കൊള്ളാലോ , നീ മറുപടി പറയാൻ ആയോ നായെ..
അയാൾ നേരെ ആ വലിയ കാർപോർച്ചിലേക്ക് കയറി വന്നു , അവൻ കാറിന്റെ പിൻഭാഗത്തു കഴുകി കൊണ്ടിരിക്കുക ആയിരുന്നു , അവന്റെ കോളർ ചേർത്ത് കഴുത്തിൽ ചേർത്ത് പിടിച്ചു , നായിന്റെ മോനെ ഒടക്കിയാൽ നീ എന്ത് ചെയ്യുമെടാ ..
അവന്റെ കയ്യിൽ നിന്നും ഹോസു താഴേക്ക് വീണു ,
സാർ കയ്യെടുക്കണം .. എനിക്ക് ഇതിനൊന്നും സമയം ഇല്ല ,, എനിക്ക് കുറെ പണികൾ ഉണ്ട് ചെയ്യാൻ ..
നീ ഇത് കഴിഞ്ഞങ്ങോട്ടു ഉണ്ടാക്കിയാൽ മതി നായെ .. അയാൾ അവനെ പുറകിലേക്ക് തള്ളി ചേർത്ത് നിർത്തി ഭിത്തിയിലോട്ടു ചേർത്ത് .
കണ്ട കള്ളനും തേവിടിചിക്കും ഉണ്ടായവൻ എന്നോട് കുരക്കുന്നോ ? അയാൾ ദേഷ്യം കൊണ്ട് ചീറി ….
അപ്പു കുറച്ചു നേരം അയാളുടെ മുഖത്തേക്ക് നോക്കി …
എന്താടാ നീ പറഞ്ഞത് ??…. അവൻ അയാളുടെ മുഖത്തേക്ക് തുറിച്ചു നോക്കി ചോദിച്ചു .
നായെ,,,, എടാ ന്നോ … അയാൾ അവനെ അടിക്കാൻ ആയി കൈ ആഞ്ഞു വീശി ,,,,
എവിടെ എന്ത് എങ്ങനെ എന്നൊന്നും അറിയില്ല … കണ്ണിൽ നിന്ന് പൊന്നീച്ച പറന്നു … നിൽക്കാൻ ത്രാണി ഇല്ലാതെ നിലത്തേക്ക് കുത്തി ഇരുന്നു …….വയ്യ …. ഒട്ടും വയ്യ ……….കണ്ണില്‍ നിന്നും വെള്ളം ചാടി …
പ്രതാപനു ശ്വാസം മുട്ടുന്നത് പോലെ തോന്നി … പ്രതാപന്റെ അടിവയർ മർമ്മത്തിൽ അമ്മാതിരി പിടിത്തം ആയിരുന്നു അപ്പു പിടിച്ചത്..
പ്രതാപന്റെ കണ്ണ് ചുവന്നു വെള്ളം നിറഞ്ഞു ശ്വാസം കിട്ടാതെ വലഞ്ഞു , അയാൾ ദയവിനായി അപ്പുവിന്റെ മുഖത്തേക്ക് നോക്കി …
അവൻ അവന്റെ പിടി ഒന്നയച്ചു .. കുറച്ചു നേരത്തേക്ക് അയാൾ ആ ഇരിപ്പു അവിടെ ഇരുന്നു ..
അതുപോലെ ഒരു പിടിത്തം ആയിരുന്നു അപ്പു പിടിച്ചത്
ഹ് അഹ് ഹ … അപ്പു ചിരിച്ചു കൊണ്ട് പതുക്കെ അയാളുടെ തോളിനു പിടിച്ചു പതുക്കെ അയാളെ എണീപ്പിച്ചു ..
പതുക്കെ ചുണ്ടു അയാളുടെ ചെവിയോട് ചേർത്ത് …….പൂളി കളയും ഞാൻ ,,പന്നീ……….അച്ചിവീട്ടിലെ എച്ചില് തിന്നു വീർപ്പിച്ച ഈ വയറുണ്ടല്ലോ .. അതങ്ങു ഞാൻ പൊട്ടിക്കും..മേലും കീഴും നോക്കാൻ എനിക്കൊന്നും ഇല്ല … കൊല്ലും എന്ന് പറഞ്ഞാ ഞാൻ കൊന്നിരിക്കും … ജയിൽ കിട്ടിയാ എനിക്ക് സന്തോഷമേ ഉള്ളൂ ..അവിടെ ഭക്ഷണവും ജോലിയും ശമ്പളവും കിട്ടും “
അയൾ ആകെ വിയർത്തു .
അയാളുടെ ഉള്ളിൽ ഭയം നിറഞ്ഞു.
കാരണം അപ്പു . പാവത്തെ പോലെ നടന്നിട്ടേ ഉള്ളൂ , ഇതുവരെ താൻ അവനെ ഒരൊറോ കാര്യങ്ങൾ ഉണ്ടാക്കി അവനെ ഉപദ്രവിച്ചിട്ടേ ഉള്ളൂ ….
എന്നെ ഒന്നും ചെയ്യരുത് … അയാൾ വിറച്ചു കൊണ്ട് പറഞ്ഞു .
ഇല്ല ഒന്നും ചെയ്യില്ല … എന്നോട് നിങ്ങള്‍ ഉണ്ടാക്കാൻ നിക്കണ്ട .. മനസ്സിലായോ .. ..
അപ്പു അയാളെ ചേർത്ത് പിടിച്ചു ഭിത്തിയിലേക്ക് അങ്ങ് ഒട്ടിച്ചു …
ഇനി എങ്ങാനും ഉണ്ടാക്കിയാൽ,,,,,, പെട്രോള്‍ ഒഴിചു കത്തിക്കും ഞാന്‍ പന്നി …അപ്പു ക്രുദ്ധനായി മറുപടി പറഞ്ഞു.
ഇല്ല ഒരിക്കലും ഇല്ല…അയാൾ കൈ കൂപ്പി മറുപടി പറഞ്ഞു…
അയാൾ തല കുമ്പിട്ടു നീക്കുകയാണ് .. പേടിച്ചു അല്പം തല ഉയർത്തി , അപ്പോളും അപ്പു ചുവന്ന കണ്ണുകളോടെ ദേഷ്യത്തിൽ തന്നെ …
ഞാൻ എന്നാ പൊക്കോട്ടെ …. അയാൾ പേടിച്ചു ചോദിച്ചു…
ആ…. പൊക്കോ …..
അയാൾ പതുകെ വയറിൽ പിടിച്ചു മുന്നോട്ടു നീങ്ങി ….
സാറേ …അവൻ വിളിച്ചു
എന്തോ ….അയാൾ വിളികേട്ടു
ഇങ്ങു വന്നേ …………. അയാൾ പേടിച്ചു അവന്റെ അടുത്തേക്ക് വന്നു ,
പ്ടെ ……………എന്നൊരു ശബ്ദം കേട്ട് അത് മാത്രേ അയാൾക്ക്‌ ഓര്മ ഉണ്ടായുള്ളൂ .. അയാളുടെ കാരണതു അപ്പു ആഞ്ഞൊരു അടി ആണ് കൊടുത്തതു … താടിരോമങ്ങൾ ഉള്ളത് കൊണ്ട് പാട് മാത്രം വന്നില്ല …
അമ്മെ ….അയാൾ കൈ കൊണ്ട് മുഖം പൊതി പിടിച്ചു …
ഇതെന്തിനാണെന്നു മനസ്സിലായോ ………….. അവൻ ചോദിച്ചു ,,
ഉവ്വ് …………..അയാൾ പറഞ്ഞു ..
എന്തിനാ ………..അവൻ ചോദിച്ചു ,,
അമ്മയെ മോശം പറഞ്ഞതിന് …. അയാൾ തന്നെ മറുപടി പറഞ്ഞു …
ഒരു തവണ നീ പറഞ്ഞു … ഇനി നീ പറഞ്ഞാൽ നിന്റെ നാവു ഞാൻ പിഴുതെടുക്കും … മനസ്സിലായോടാ …
ഉവ്വ് … അയാൾ ഭയന്ന് പറഞ്ഞു..
അപ്പു വേഗം അയാളുടെ അടുത്തേക്ക് വന്നു അയാളുടെ കൈ യിൽ പിടിച്ചു , അവന്റെ ബലിഷ്ഠമായ കൈ കൊണ്ട് അതങ്ങു പിരിച്ചു ….
അയാൾ വേദന സഹിക്കാൻ വയ്യാതെ വിഷമിക്കണ്ട തുടങ്ങി …
ഇനി മേലാൽ എന്റെ മേൽ കൈ ഉയർത്തിയാൽ ഈ കൈ ഞാൻ ചവിട്ടി ഒടിക്കും … …
ഇല്ല അപ്പോ ഇനി എന്റെ ഭാഗത്തു നിന്നും ഒരു പ്രശ്നവും ഉണ്ടാവില്ല …അയാൾ ഉറപ്പു പറഞ്ഞു ..
ഉണ്ടായില്ലെങ്കിൽ തനിക്ക് കൊള്ളാം ……………
പിന്നെ ഇവിടെ നടന്നത് ……………..അപ്പു നിർത്തി
ഇല്ല.. ഇല്ല.. ആരും അറിയില്ല… ഞാൻ ആരോടും പറയില്ല …. അയാൾ പേടിച്ചു പറഞ്ഞു.
ആ അത് തന്നെ … മറ്റാരെങ്കിലും അറിഞ്ഞാൽ തനിക് തന്നെ ആണ് ചീത്ത പേര് ,,,
പിന്നെ ഈ പേരും പറഞ്ഞു തൻ തന്റെ അളിയൻ ഉണ്ടല്ലോ , സുരേന്ദ്രൻ ഡി വൈ എസ പി യുമായി എന്റെ അടുത്തേക്ക് ഉണ്ടാക്കാൻ വന്ന തന്നേം തന്റെ ഭാര്യെനേം മക്കളേം ഞാൻ പച്ചക്കു കത്തിക്കും .. എനിക്ക് ജയിലും പേടി ഇല്ല തൂക്കു കയറും പേടി ഇല്ല ..
മനസിലായല്ലോ…. അവൻ പറഞ്ഞു നിർത്തി..
ഉവ്വ് ,,, ഞാൻ ഒരു പ്രശ്നത്തിനും ഞാൻ ഇല്ല ,.. എന്റെ കുടുംബത്തെ ഒന്നും ചെയ്യരുത് ,, അയാൾ തൊഴുതു കൊണ്ടുപറഞ്ഞു …
ഇങ്ങോട്ടും ഒന്നും ചെയ്തില്ലേ ഞാൻ ചെയ്യില്ല …അവൻ മറുപടി പറഞ്ഞു.
അപ്പൊ സാറേ … നമ്മള്‍ തമ്മിൽ വേറെ പ്രശ്നം ഒന്നും ഇല്ലാലോ അല്ലെ ….അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു …
ഇല്ല ഒരു പ്രശ്നവും ഇല്ല …പ്രതാപൻ മറുപടി പറഞ്ഞു ..
ഇനി നാളെ മുതൽ ഞാൻ സാറിന്റെ ഷൂ പോളീഷ് ചെയ്യണോ ???
അയ്യോ വേണ്ടാ … എല്ലാം ഞാൻ തന്നെ ചെയ്തോലാം … പ്രതാപന്‍ നിലവിളിച്ചു.
ശരി കാറ് ഞാൻ കഴുകണോ …. അപ്പു ചോദിച്ചു
അയ്യോ വേണ്ട അതും ഞാൻ തന്നെ ചെയ്തോളാം …..
ശരി സാർ വേഗം പൊക്കോ . പോയി വേഗം മൂത്രം ഒഴിച്ചോ… പറ്റുമെങ്കിൽ കയ്യില്‍ എടുത്തു ഒരു കവിള്‍ ഇച്ചിരി കുടിക്കുകയും ചെയ്തോ … ഇല്ലേ ചിലപ്പോ ഉള്ളിൽ സാറിനു മൂത്രസഞ്ചി ക്കു പഴുപ്പ് വരും , അവിടെ ആണ് ഞാൻ കൂട്ടി പിടിച്ചത് … പെട്ടെന്നായിക്കോട്ടെ…മൂത്രം ബെസ്റ്റ് മരുന്നാ ….
അവൻ അയാളെ വെറുതെ വിട്ടു , അയാള്‍ ഭയന്ന് കൊണ്ട് പെട്ടെന്ന് നടന്നു വീട്ടിലേക്ക് ഓടി കയറി …
അപ്പു കുറച്ചു നേരം കൈ കെട്ടി നിന്ന് അയാളെ നോക്കി സ്വയം പറഞ്ഞു എന്ന് കരുതാം ..
ആനയെ മാത്രം പേടിച്ചാൽ പോരെ ഇമ്മാതിരി ഉള്ള പിണ്ഡത്തെ പേടിക്കേണ്ട കാര്യം ഇല്ലല്ലോ …
അമ്മയെ എന്തേലും ആരേലും പറഞ്ഞാൽ അപ്പു നോക്കി ഇരിക്കില്ല , അപ്പൊ ചിലപ്പോ അപ്പു മാറി ആദി വരും.. ഇതൊക്കെ നേരത്തെ ചെയ്യേണ്ടത് ആയിരുന്നു , ഇയാൾക്ക് ഒരുപാട് വളം വെച്ച് കൊടുത്തു ..
…….
ആഹാ ഇനി തന്റെ പൊന്നിന്റെ കാർ കഴുകണം അല്ലോ … ശ്രിയയുടെ ബ്രാൻഡ് മോഡൽ ഓഡി കാർ ആഹാ ,, ഇനി എന്റെ മുത്ത് ഈ വണ്ടിയിൽ ആയിരിക്കും അല്ലെ യാത്ര ചെയ്യുക………
അവൻ പതുക്കെ ഹോസുകൊണ്ട് വെള്ളം കാറിലേക്ക് ചീറ്റിച്ചു ..
ഡാ …………. ഒരു അലർച്ച ആയിരുന്നു …

37 Comments

  1. വിനോദ് കുമാർ ജി ❤

    വീണ്ടും വീണ്ടും അപരാജിതനിലൂടെ ഒരു യാത്ര ❤♥♥

  2. അപരാജിതൻ

    കഥ തുടക്കം തൊട്ട് വീണ്ടും വായിച്ചു തുടങ്ങി.
    ഈ കഥ പറയുന്ന ബാലുചെട്ടൻ ശ്യാം ആയിരിക്കും എന്നാ എൻ്റെ മനസ്സ് പറയുന്നെ ?

  3. ॐ नमः शिवाय

  4. രുദ്രദേവ്

    “Super”♥️♥️♥️

  5. *വിനോദ്കുമാർ G*♥

    ആദി ശങ്കര കാവ്യം ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും കഴിഞ്ഞു മൂന്നാം ഘട്ടം എത്തി ഹർഷൻ bro ❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤♥❤❤

  6. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️❤️

  7. മുഴുവനും കിട്ടുമോ

    1. 27 പാർട്ട് 4 വരെ ഉണ്ടല്ലോ…

  8. ❤️❤️❤️

  9. ഒന്നും പറയാൻ ഇല്ല ബ്രോ.

    എന്റെ നമ്പർ 1 കഥ ആകാൻ ഉള്ള എല്ലാ ചാൻസും ഇണ്ട് അപരാജിതന, അത്രക്ക് ഇഷ്ട്ടപെട്ടു പോയി.

    പ്രേമം ആണ് എന്റെ ഫേവറിറ്റ് സബ്ജെക്ട് പക്ഷെ അത് മരിയഡാക്ക് ഇതിൽ തുടങ്ങിയിട്ടില്ല എന്നിട്ട് കൂടി ഹോ.

    I’m madly in love with this story ??

    സാദാരണ ആദ്യം തൊട്ടു വായിച്ചു തുടങ്ങുന്ന ഇപ്പൊ ഓടിക്കൊണ്ട് ഇരിക്കുന്ന കഥകളിൽ ഞാൻ ഏറ്റവും അവസാനത്തെ അല്ലേൽ ഏറ്റവും ലേറ്റസ്റ്റ് പാർട്ടിൽ ആണ് കമന്റ്‌ ഇടരുത്, പക്ഷെ ആദ്യമായി ഞാൻ എല്ലാ പാർട്ടിലും കമന്റ്‌ ഇടം എന്ന് കരുതി ?

    അത്രക്ക് ഇഷ്ട്ടപെട്ടു പോയി മോനെ ???

    സ്നേഹത്തോടെ,
    രാഹുൽ

    1. ഇതൊരു കുഞ്ഞു കഥ ബ്രോ
      കുറെ പേജുകളിൽ കുറെ വലിച്ചു വാരി എഴുതി വെച്ചിരിക്കുന്നു…പിന്നെ സിൻസിയർ ആയി വായിച്ചാൽ you will be in an elevated trans state…i promise

  10. Nanne kuravanallo likes comments okke 2000 like 2000 comment tharunna team evide

    Why aarum varanille ingott

    Ini ivide kadha post cheyunna time avide just oru amugham post cheyyanam ,ivide Katha post cheythitund support cheyy enn

    Athuvare aviduthe comment boxil active aayi update cheythal mathi

  11. മാണിക്കം

    Njnm ethiye ini njammade 24aam part vannoottte?????

  12. സുജീഷ് ശിവരാമൻ

    ഹായ് ഞാൻ വന്നു കേട്ടോ…

  13. സുജീഷ് ശിവരാമൻ

    ഹായ് ഞാൻ വന്നു കേട്ടോ….

    1. മിടുക്കൻ

  14. തൃശ്ശൂർക്കാരൻ

    ????

    1. അമ്പട വിരുതാ..

  15. Harshan bro njan vannuttaa eni nammude baki bro varanam

    1. varanamallo, ellarum varum.

  16. പ്രണയരാജ

    എല്ലാ പാർട്ടുകളും ആഡ് ആക്കട്ടെ, ഇതിലെ വായനക്കാർക്ക് ടെൻഷൻ കുറവാ

    1. ഇവിടെ എഴുത്തുകാര്‍ക്കും യാതൊരു വിധ മോടിവേഷനും ഇല്ല മുത്തെ
      കുറഞ്ഞ ലൈക്സ് കമന്റ്സ് ഒക്കെ അല്ലെ

      ഒകെ നമുക്ക് ശരി ആക്കാംന്നെ ….നമ്മുടെ മച്ചാന്‍മാര്‍ എല്ലാരും കൂടെ ഇങ്ങോടു വരട്ടെ,,, എന്നിട്ട് എല്ലാരോടും അപേക്ഷിക്കം എല്ലാ കഥകളും വായിക്കുവാനും കമനടു ചെയ്യുവാനും ലൈസ്ക് ചെയ്യുവാനും ഒകെ … എല്ലാ എഴുത്തുകാര്‍ക്കും പ്രോത്സാഹനം കിട്ടണം ,,എങ്കില്‍ ഇവിടെ കഥകളുടെ പെരുമഴക്കാലം ആയിരിക്കും ..

      1. athe, ellavarum varatte. nammuk sari aakam

        1. ഞാൻ എത്തി?? ഇടക്ക് വന്നിരുന്നു, ആരെയും കാണാത്തത് കൊണ്ട് തിരിച്ചു പോയതാ…

      2. പ്രണയരാജ

        സത്യം ഇവിടെ കഥകൾ കൊണ്ട് നിറക്കണം, എൻ്റെ പ്രണയം എന്ന ചെറുകഥ ഇന്ന് ഇവിടെയും പോസ്റ്റ് ചെയ്യുന്നുണ്ട്

      3. Hi ഹർഷൻ 23 ബാഗവും വായിച്ചിട്ടുണ്ട് ബാകി എന്നാണ്

      4. Allavarum varum next part varate

  17. nice…

  18. ??????
    അടുത്ത പാർട്ടും വന്നല്ലോ….???

    1. Harshan Bro….super???

Comments are closed.