അപരാജിതൻ 2 [Harshan] 6961

ശ്രിയ കാ൪ ഒന്നു രണ്ടു റൌണ്ട് ഒക്കെ ഓടിച്ചു,അപ്പോളേക്കും മാലിനി അവളോടു കുടുംബക്ഷേത്രത്തില്‍ കൊണ്ട് പോയി വാഹന പൂജ നടത്തിയിട്ടു മാത്രം കൂടുതല്‍ ഓടിച്ചു തുടങ്ങിയാല്‍ മതി എന്നു ഉപദേശിച്ചു. എന്തായാലും അമ്മ പറഞ്ഞതല്ലെ, നാളെ അമ്പലത്തില്‍ കൊണ്ടുപോയി പൂജിച്ചിട്ടു തന്നെ ഉപയോഗിച്ച് തുടങ്ങാം എന്നു അവളും വിചാരിച്ചു. അവള്‍ കാ൪ വീടിലെ വലിയ കാര്‍പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തു.
അവള്‍ ആകെ ത്രില്‍ അടിച്ചു ഇരിക്കുക ആണല്ലോ. വീടിന് മുറ്റത്ത് ആവല്‍ ഇങ്ങനെ നീക്കുകയാണ്, ചിലപ്പോള്‍ ഒക്കെ സന്തോഷം കൂടുമ്പോള്‍ ഇങ്ങനെ തല അല്പം ഉയര്‍ത്തി മാനത്തേക്ക് നോക്കി ചെറുതായില്‍ വട്ടം കറങ്ങുന്ന ഒരു പരിപാടി ഉണ്ടല്ലോ, അവളങ്ങനെ ഒക്കെ ചെയ്തു ആഹാ അവളുടെ സന്തോഷം ഒക്കെ അങ്ങ് ആഘോഷിക്കുകയാണ്.
അപ്പോളാണ് നമ്മുടെ നായകന്‍ അപ്പു വീട്ടില്‍ നിന്നും ഇറങ്ങിയത് , നജീബിനേ വിളിച്ചപ്പോള്‍ വ്യ്കുന്നേരം കൊണ്ട് വന്നു കൊടുത്താല്‍ മതി എന്നു നജീബ് പറഞ്ഞിരുന്നു. അപ്പു അത് വഴി വന്നപ്പോള്‍ ശ്രിയ മോളിലേക് നോക്കി ചിരിക്കുന്നു വട്ടം കറങ്ങുന്നു, ആകെപാടെ ഒരു പന്തികേട്.
ഇവന്‍ ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നുണ്ട്. ഇതെന്തു പറ്റിയത് ആണാവോ .. ഇനി ഇപ്പോ സന്തോഷം മൂത്ത് എങ്ങാനും ഭ്രാന്ത് ആയതാണോ .. ഒന്നും അങ്ങോട്ട് മനസിലാകുന്നില്ലല്ലോ.
അവന്‍ വീടിന്റ്റെ പൂമുഖതെക്ക് നോക്കിയപ്പോ മാലിനി കൊച്ചമ്മയും ചിരിക്കുന്നുണ്ട്.
അവന്‍ കൊച്ചമ്മേ പതുക്കെ ഷൂ… എന്നു വിളിച്ച് ഇതെന്തു പറ്റിയതാ എന്നു കൈകൊണ്ടു ആങ്ഗ്യത്തില്‍ ചോദിച്ചു. അപ്പോ അവരും ആങ്ഗ്യത്തില്‍ തന്നെ കാ൪ കാണിച്ചു കൊടുത്തു. ഓ അപ്പോള്‍ അവന് മനസിലായി , ഓ ഓ ..എന്നു അവന്‍ തല കുലുക്കി കാണിച്ചു ചിരിച്ചു.
അവന്‍ ചിരിക്കുന്നത് അപ്പോളാണ് ശ്രിയ കണ്ടത്..അവള്‍ കറക്കം നിര്‍ത്തി. അവനെ ദേഷ്യത്തില് നോക്കി.
എന്താടാ പട്ടി … നീ ചിരിക്കുന്നെ.. : അവള്‍ ദേഷ്യത്തില് ചോദിച്ചു.
അവന്‍ ചിരി നിര്‍ത്തി . പെണ്ണിന് പിശാശു വീണ്ടും കൂടി അവ൯ മനസ്സില് വിചാരിച്ചു.
അപ്പോളേക്കും പതുക്കെ മാലിനിയും അങ്ങോട്ടേക്ക് ഇറങ്ങി.
ഇവിടെ വന്നു ചിരിച്ചു കാണിക്കാന്‍ നിന്റെ ആ കള്ളന്‍ തന്ത തിരിച്ചു വന്നു നിക്കാണോ.? അവള്‍ വീണ്ടും ദേഷ്യപ്പെട്ടു
പെണ്ണിന് ബാധ ഇളകി എന്നു തോന്നുന്നു ഇനി സ്വൈര്യം തരില്ലല്ലോ . അവന്‍ മനസ്സില്‍ പറഞ്ഞു.
അവന്‍ ഒന്നും മിണ്ടിയില്ല,
എന്താ മോളെ ഇത്… അവന്‍ ഒന്നു ചിരിച്ചല്ലേ ഉള്ളൂ അതൊക്കെ ഒരു കാരണം ആണോ .. എന്താ പോന്നു ഇങ്ങനെ..
അമ്മ മിണ്ടാതെ ഇരുന്നേ ,, ഈ തെണ്ടിക്ക് അഹംകാരം ഇത്തിരി കൂടുതല്‍ ആണ്.
തുടങ്ങി, ഇനി അവള്‍ നിര്‍ത്തില്ല. അല്ല അവന്‍ മനസ്സില്‍ വിചാരിച്ചു
ഇവനെന്താ ഇത് വഴി വരുന്നേ .. ഇവന് വീടിന്റെ പിന്‍ഭാഗത്ത് നിന്നാണല്ലോ വരുന്നത് , നിനക്കെന്താടാ അവിടെ ഔട്ട്ഹൌസ്ന്റ്റെ ഭാഗത്ത് പണി.
ശ്രിയ കുഞ്ഞേ .. അത് കൊച്ചമ്മ പറഞ്ഞിരുന്നു അങ്ങോട്ട് താമസം ഷിഫ്ട് ചെയ്തോളാനായി ഞാന്‍ അതുകൊണ്ടു അങ്ങോട്ട് മാറി ഇന്ന്.
അമ്മക്കെന്താ പ്രന്തുണ്ടോ .. ഈ തെണ്ടിയെ ഒക്കെ ഔട്ട് ഹൌസില്‍ താമസിപ്പികാന്‍, എന്നാ പിന്നെ തംബുരാന് വീടിന്റെ ഉള്ളൂ തുറന്നു കൊടുത്ത് ഒരു മാസ്റ്റ൪ ബെഡ്രൂം കൊടുക്കാന്‍ പാടില്ലായിരുന്നോ.. ഇവനെ ഒന്നും കുടുംബത്തില്‍ കയറ്റാന്‍ കൊള്ളില്ല എന്നു അമ്മകു അറിയാത്തത് അല്ലല്ലോ..
ശ്രിയ അങ്ങ് ദേഷ്യം കൊണ്ട് വിറച്ചു, അപ്പു ഒന്നും മിണ്ടിയില്ല അവളെന്തു പറഞ്ഞാലും അവന്‍ അങ്ങ് കേട്ടിരിക്കുകയെ ഉള്ളല്ലോ .. വേറെ ആരേലും പറഞ്ഞാല്‍ അവന് ഒരുപാട് വിഷമം ഒക്കെ ആകും പക്ഷേ ശ്രിയ എന്തു പറഞ്ഞാലും അവന് മനസ്സിലും ദേഹത്തു പൂനിലാമഴ പെയ്യുന്ന പോലെ ഒരു കുളിരല്ലേ …
എന്താ പോന്നു നീ ഇങ്ങനെ..
അവ൯ കുറച്ചുദിവസം അവിടെ താമസിക്കട്ടെ . പിന്നീട് നമുക്ക് മാറ്റി താമസിപ്പിക്കാം.. മാലിനി അവളെ ആശ്വസിപ്പിച്ചു.
ആ അമ്മയും അവന്റെ സൈഡ് ആണല്ലോ…ശ്രിയ മറുപടി പറഞ്ഞു.
അപ്പോളേക്കും അപ്പു മാലിനിയോട് പറഞ്ഞു, ഞാന്‍ അപ്പോളേ പറഞ്ഞതല്ലെ കൊച്ചമ്മേ, ശ്രീയകുഞ്ഞിനോട് ചോദിച്ചിട്ടു മാത്രം മതി എന്നു അപ്പോ കൊച്ചമ്മ അല്ലേ പറഞ്ഞത്, ശ്രീയകുഞ്ഞു കൊച്ചമ്മയുടെ മനസ്സ് അറിയുന്ന മോളാണ്, കൊച്ചമ്മയുടെ ഇഷ്ടങ്ങളൊന്നും അരുതു എന്നു പറയില്ല എന്നു..
ഇപ്പോ കണ്ടില്ലേ ഞാ൯ പറഞ്ഞത് പോലെ തന്നെ വന്നില്ലേ.. ഞാന്‍ ഇപ്പോള്‍ തന്നെ അങ്ങോട്ട് വീണ്ടും താമസം മാറിയേക്കാം. എനിക്കങ്ങനെ ഒരു വീടിലും താമസിക്കണം എന്നും ഒരു നിര്‍ബന്ധവും ഇല്ല ,മര്യാദക്ക് ഞാന്‍ പഴേ സ്ഥലത്തു താമസിച്ചത് അല്ലായിരുന്നോ.. ഈ കൊച്ചമ്മ വെറുതെ എന്നെ ബുദ്ധിമുട്ടിച്ചു, ഞാന്‍ ഇനി വീണ്ടും ഈ സാധങ്ങള്‍ ചുമക്കണ്ടേ.,..
ഞാന്‍ ഇപ്പോള്‍ തന്നെ മാറിയേക്കാം ..
അപ്പു പതുക്കെ തിരികെ നടന്നു,
ശ്രിയ അത്കേട്ടു മാലിനിയെ നോക്കി .
മാലിനി അപ്പുവിനെ നോക്കി നിന്നു , മാലിനിക്ക് ആകെ വിഷമം ആയിരുന്നു , അപ്പു പതുക്കെ തല തിരിച്ചു കണ്ണോന്നു ഇറുക്കി കാണിച്ചു.
ആഹാ … മനസ്സിലായി.. മനസ്സിലായി .. മാലിനിക്ക് കാര്യങ്ങള്‍ നന്നായി മനസ്സിലായി..അപ്പുവിന്റെ അടവ് ആയിരുന്നു.
മാലിനി പതുക്കെ അല്പം കണ്ണോന്നു നിറച്ചു, കണ്ടോ പോന്നു അവന്റെ മുന്നില്‍ എന്റെ തല കുമ്പിട്ടപ്പോ നിനക് സന്തോഷം ആയില്ലേ.. അവന്‍ അപ്പോളേ പറഞ്ഞതാ അതൊന്നും വേണ്ടാ ആരോട് ചോദിച്ചില്ലേലും ശ്രീയകുഞ്ഞിനോട് അനുവാദം ചോദിക്കണം എന്നു, അപ്പോ ഞാന്‍ പറഞ്ഞതാ , അവളെന്‍റെ മോളാ ഇത്തിരി ഒക്കെ ദേഷ്യം കാണിക്കുമെങ്കിലും ഞാന്‍ ഒരുകാര്യം പറഞ്ഞാ സമ്മതിക്കാതിരിക്കില്ല എന്നു, ആ ഉറപ്പിലാ അവന്‍ താമസം മാറിയത്.
ഇപ്പോ അവന്റെ മുമ്പില്‍ എന്റെ അഭിമാനം പോയില്ലേ.. ഇപ്പോ നിനക്കു സന്തോഷം ആയല്ലോ.. ഞാന്‍ ഒന്നും പറയാനില്ല.. നീനക്കിഷ്ടമുള്ളത് എന്താച്ചാ ചെയ്തോ.. മാലിനി കണ്ണും തുടച്ചു കൊണ്ട് ഒന്നും മിണ്ടാതെ വീടിനുള്ളിലേക്ക് കയറിപ്പോയി.
അമ്മ അത്രയും പറഞ്ഞത് കേട്ടപ്പോ നമ്മുടെ ശ്രീയക്ക് ഒരല്‍പ്പം സങ്കടം ആയി. അമ്മ ഉറപ്പ് കൊടുത്തിട്ടല്ലേ അവന്‍ താമസം മാറിയത് , താന്‍ അങ്ങനെ പറഞ്ഞപ്പോ അമ്മക്ക് ഒരുപാട് വിഷമം ആയികാണുമല്ലോ.
ശ്രിയ വേഗം മാലിനിയുടെ പുറകെ പോയി , മാലിനിയെ എങ്ങും കാണുന്നില. അവള്‍ വേഗം അടുക്കളയിലും ഒക്കെ വന്നു നോക്കി, മാലിനി ഒന്നും മിണ്ടാതെ അടുക്കളയുടെ പിന്നാംപുറത്തു വന്നിരിക്കുന്നു ,
ശ്രിയ മാലിനിയുടെ ഒപ്പം വന്നിരുന്നു.
അമ്മേ …
നീ എന്നോടു മിണ്ടാന്‍ വരണ്ട…
നിനക്കെപ്പോലും എന്റെ തല താഴ്ന്നു കാണാന്‍ അല്ലേ ആഗ്രഹം..
മാലിനി പറഞ്ഞു.
അയ്യോ അങ്ങനെ പറയല്ലേ അമ്മേ.. ഞാന്‍ ആ പട്ടി ചിരിക്കുന്ന കണ്ടപ്പോ ദേഷ്യം വന്നത് കൊണ്ട് പറഞ്ഞതല്ലെ അമ്മേ.. അമ്മക്കു വിഷമം ആയോ .. സോറി അമ്മേ…
മാലിനി ഒന്നും മിണ്ടിയില്ല..
അപ്പോളേക്കും വീടിന്റെ പിന്‍ഭാഗത്തു കൂടെ കൂടെ തലയില്‍ ഒരു തുണിക്കെട്ടും ആയി നമ്മുടെ അപ്പു ഷെഡ് ലക്ഷ്യമാക്കി നടന്നു,
അവ൪ കേള്‍ക്കെ ഇത്തിരി ഉച്ചത്തില്‍ പറഞ്ഞു.
മര്യാദക്ക് ഞാന്‍ ഒരിടത്ത് ഒരു ശല്യവും ഉണ്ടാക്കാതെ താമസിച്ചതാ, വെറുതെ ഒരു കാര്യവും ഇല്ലാതെ മനുഷ്യനെ മെനക്കെടുത്താ൯ ആയിട്ട്..
ഡാ … ശ്രീയ അവനെ വിളിച്ചു.
കൊണ്ട് വെക്കേടാ പുതിയ സ്ഥലത്തു. ഇനി മേലാല്‍ ഇങ്ങോട്ട് എങ്ങാനും വന്നാലുണ്ടല്ലോ കാല് ഞാന്‍ തല്ലി ഓടിക്കും.
അമ്മ പറഞ്ഞതല്ലെ നിന്നോടു അങ്ങോട്ട് ഷിഫ്ട് ചെയ്തോളാ൯ .. പിന്നെ നീ ഈ കെട്ടും കിടക്കയും ആയി എങ്ങോട്ടാ.. കൊണ്ട് വെക്കേടാ തിരിച്ചു..
ഇനി നീ ആ വീടീന്നു അമ്മ പറഞ്ഞല്ലാതെ താമസം മാറിയാല്‍ ഉണ്ടല്ലോ പപ്പയുടെ തോക്ക് ഇവിടെ ഉണ്ട് നിന്നെ ഞാന്‍ വെടി വെച്ചു കൊല്ലും.. കൊണ്ടോയി വെക്കടാ ..
ശ്രിയ ചൂടായി.
അപ്പു പതുക്കെ മാലിനിയെ നോക്കി ..
മാലിനി അപ്പുവിനെ നോക്കി ചിരിക്കുക ആയിരുന്നു.
സംഭവം നന്നായി ഏറ്റു , ഇതിനെ ആണല്ലോ കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിപ്പിക്കുന്ന പരിപാടി.
മാലിനി കൊച്ചമ്മേ ഞാന്‍ എന്താ ചെയ്യേണ്ടത് ,, അവന്‍ ഉറക്കെ ചോദിച്ചു.
എന്റെ മോള്‍ പറഞ്ഞില്ലേ നിന്നോടു , ഇനി ഞാന്‍ എന്തു പറയാന്‍ ആണ്.
ആ ശരി .. നല്ല അമ്മയും നല്ല മോളും..
അവന്‍ അങ്ങനെ പറഞ്ഞു സെയിം തുണിക്കെട്ടു തലയില്‍ ചുമന്നു വീണ്ടും പുതിയ വീടിലേക്ക് പോയി.
ശ്രിയ മാലിനിയെ കെട്ടിപ്പിടിച്ചു, എന്നെറ്റ് അമ്മയുടെ തലകുനിയാ൯ ഞാന്‍ സമ്മതിക്കുമോ.. ഹീ … അവള്‍ മാലിനിയെ പിന്നേം കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തു.
സത്യത്തില്‍ മാലിനിക്ക് അല്‍ഭുതം ആയിരുന്നു , എത്ര പെട്ടെന്നാണ് ശ്രിയ നേരെ പ്ലെയ്റ്റ് തിരിച്ചു വെച്ചത്. അതുവരെ ഉണ്ടായിരുന്ന ദേഷ്യവും കോപവും ഒക്കെ ഇത്ര പ്പെട്ടെന്നു ഇല്ലാതായത്, മുന്പ് ആയിരുന്നെങ്കില്‍ ഈ വീട് അവള്‍ പൊളിച്ചെനെ ..
ഈ അപ്പു ആള്‍ വിചാരിക്കുന്ന പോലല്ല .. ശ്രീയയെ നന്നായി പഠിച്ചു വെച്ചിട്ടുണ്ട്. അപ്പു ശെരിക്കും വല്ല സൈക്കോലജി ഒക്കെ ആകുമോ പഠിച്ചത്….

വൈകീട്ട് സമയം ഒരു എട്ട് മണി ആയി കാണും. അപ്പു വീടിന്റെ കൈവരിയില്‍ നിക്കൂക ആണ്, നല്ല നിലാവ് പൂര്‍ണ്ണചന്ദ്രന്‍ ഇങ്ങനെ ഉദിച്ചു അങ്ങ് നില്‍കാല്ലേ , നല്ല രാത്രി മുല്ലയുടെ ഗന്ധം , അത്ങ്ങോട്ട് വരുമ്പോള്‍ ഉണ്ടല്ലോ ആഹാ … പല വികാരങ്ങളും അങ്ങോട്ട് പടര്‍ന്ന് കയറും.. ഇന്നതെ ശ്രിയ യുടെ ചവിട്ടി തുള്ളലും നാടകവും ഒക്കെ അപ്പോ അവന്‍ മനസ്സില്‍ ഓര്‍ത്ത്.. എന്നാലും ഈ പെണ്ണിന് ഇങ്ങനെ ദേഷ്യം എന്താണാവോ… പക്ഷേ അവളുടെ ആ ദേഷ്യം നിറഞ്ഞ മുഖം അങ്ങ് കാണുമ്പോള്‍ കെട്ടി പിടിച്ച് ഒരുമ്മ അങ്ങ് കൊടുക്കാന്‍ തോന്നും.
നല്ല ഒരു സംഗീതം അങ്ങ് ഒഴുകി വരുന്നു , ടെറസില്‍ നിന്നാണെന്ന് തോന്നുന്നു. അവന്‍ വേഗം വീടിന് പിന്നിലേക്ക് ഇറങ്ങി അവിടെ ഉയര്‍ന്നു നില്‍ക്കുന്ന ഒരു മാവു ഉണ്ട്. അവന്‍ വേഗം അതിന്‍റ്മുകളിലേക്കു പിടിച്ച് കയറി , അവിടെ ഇരുന്നു , അവിടെ ഇരുന്നാല്‍ ടെറസില്‍ ഉള്ളത് വ്യക്തമായി കാണാം.
ആഹാ എന്റെ മുത്ത് ആണല്ലോ കാലില്‍ ചിലങ്ക ഒക്കെ കെട്ടിയിട്ടുണ്ട്. ആഹാ നൃത്തം കളിയ്ക്കാന്‍ ഉള്ള്‍ പരിപാടി ആണെന്ന് തോന്നുന്നു, ടെറസില്‍ മുസിക് സിസ്റ്റത്തില്‍ നിന്നും നല്ല തബലയുടെ ശബ്ദം ഇങ്ങനെ ഒഴികി വരികയാണ്, സകീര്‍ ഹുസൈന്‍ ആണെന്ന് തോന്നുന്നു പെരുപ്പിക്കല്‍ കേട്ടിട്ടു, ആഹാ ശ്രിയ താളത്തിനൊത്തു അതി മനോഹരം ആയി നൃത്തം ആടുന്നു, എന്തായാലും ഭാരതനാട്യം അല്ല മോണിനിയാട്ടവും അല്ല കുച്ചിപ്പുടി എന്തായാലും അല്ല അതായിരുന്നേ തലയില്‍ കിണ്ടിയും കാലില്‍ കോളാമ്പി ഒക്കെ വെക്കുമായിരുന്നല്ലോ .. ഇത്തതല്ല .. ഇത് ഒരു നോര്‍ത്തിന്ത്യന്‍ ഡാന്സ് ആണെന്ന് തൊന്നുന്നു , വെള്ള സല്‍വാറും അതില്‍ സുവര്‍ണ്ണ അലുക്കുകളും പിടിപ്പിച്ച വസ്ത്രം ഒക്കെ ആണ് , ആഹാ വട്ടം കറങ്ങുന്നു , കൈകലും കാലുകളും ഒക്കെ നല്ല നാട്യങ്ങള്‍ ആടുന്നു , മുഖത്ത് വിവിധ ഭാവങ്ങള്‍ വിരിയുന്നു നിറഞ പുഞ്ചിരി .. ഇവളൊരു സംഭവം തന്നെ ആണല്ലോ പാട്ട് നൃത്തം ,,, ഇനി വേറെ എന്തെങ്കിലുമൊക്കെ ഉണ്ടാകുമോ എന്തോ… ആഹാ മനോഹരം … എന്താ അവളുടെ ചുവടുകള്‍… അപ്സരകന്യകള്‍ നൃത്തമാടുന്ന പോലെ … ആഹ ,.. നൃത്തത്തിന്റെ വേഗം അങ്ങോട്ട് മുറുകുന്നു, അവളുടെ ഓരോ അംഗങ്ങളും താളലയങ്ങളില്‍ അങ്ങോട് നടനമാടി അങ്ങോട്ട് കൊഴുക്കുകയാണ്……..

37 Comments

  1. വിനോദ് കുമാർ ജി ❤

    വീണ്ടും വീണ്ടും അപരാജിതനിലൂടെ ഒരു യാത്ര ❤♥♥

  2. അപരാജിതൻ

    കഥ തുടക്കം തൊട്ട് വീണ്ടും വായിച്ചു തുടങ്ങി.
    ഈ കഥ പറയുന്ന ബാലുചെട്ടൻ ശ്യാം ആയിരിക്കും എന്നാ എൻ്റെ മനസ്സ് പറയുന്നെ ?

  3. ॐ नमः शिवाय

  4. രുദ്രദേവ്

    “Super”♥️♥️♥️

  5. *വിനോദ്കുമാർ G*♥

    ആദി ശങ്കര കാവ്യം ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും കഴിഞ്ഞു മൂന്നാം ഘട്ടം എത്തി ഹർഷൻ bro ❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤♥❤❤

  6. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️❤️

  7. മുഴുവനും കിട്ടുമോ

    1. 27 പാർട്ട് 4 വരെ ഉണ്ടല്ലോ…

  8. ❤️❤️❤️

  9. ഒന്നും പറയാൻ ഇല്ല ബ്രോ.

    എന്റെ നമ്പർ 1 കഥ ആകാൻ ഉള്ള എല്ലാ ചാൻസും ഇണ്ട് അപരാജിതന, അത്രക്ക് ഇഷ്ട്ടപെട്ടു പോയി.

    പ്രേമം ആണ് എന്റെ ഫേവറിറ്റ് സബ്ജെക്ട് പക്ഷെ അത് മരിയഡാക്ക് ഇതിൽ തുടങ്ങിയിട്ടില്ല എന്നിട്ട് കൂടി ഹോ.

    I’m madly in love with this story ??

    സാദാരണ ആദ്യം തൊട്ടു വായിച്ചു തുടങ്ങുന്ന ഇപ്പൊ ഓടിക്കൊണ്ട് ഇരിക്കുന്ന കഥകളിൽ ഞാൻ ഏറ്റവും അവസാനത്തെ അല്ലേൽ ഏറ്റവും ലേറ്റസ്റ്റ് പാർട്ടിൽ ആണ് കമന്റ്‌ ഇടരുത്, പക്ഷെ ആദ്യമായി ഞാൻ എല്ലാ പാർട്ടിലും കമന്റ്‌ ഇടം എന്ന് കരുതി ?

    അത്രക്ക് ഇഷ്ട്ടപെട്ടു പോയി മോനെ ???

    സ്നേഹത്തോടെ,
    രാഹുൽ

    1. ഇതൊരു കുഞ്ഞു കഥ ബ്രോ
      കുറെ പേജുകളിൽ കുറെ വലിച്ചു വാരി എഴുതി വെച്ചിരിക്കുന്നു…പിന്നെ സിൻസിയർ ആയി വായിച്ചാൽ you will be in an elevated trans state…i promise

  10. Nanne kuravanallo likes comments okke 2000 like 2000 comment tharunna team evide

    Why aarum varanille ingott

    Ini ivide kadha post cheyunna time avide just oru amugham post cheyyanam ,ivide Katha post cheythitund support cheyy enn

    Athuvare aviduthe comment boxil active aayi update cheythal mathi

  11. മാണിക്കം

    Njnm ethiye ini njammade 24aam part vannoottte?????

  12. സുജീഷ് ശിവരാമൻ

    ഹായ് ഞാൻ വന്നു കേട്ടോ…

  13. സുജീഷ് ശിവരാമൻ

    ഹായ് ഞാൻ വന്നു കേട്ടോ….

    1. മിടുക്കൻ

  14. തൃശ്ശൂർക്കാരൻ

    ????

    1. അമ്പട വിരുതാ..

  15. Harshan bro njan vannuttaa eni nammude baki bro varanam

    1. varanamallo, ellarum varum.

  16. പ്രണയരാജ

    എല്ലാ പാർട്ടുകളും ആഡ് ആക്കട്ടെ, ഇതിലെ വായനക്കാർക്ക് ടെൻഷൻ കുറവാ

    1. ഇവിടെ എഴുത്തുകാര്‍ക്കും യാതൊരു വിധ മോടിവേഷനും ഇല്ല മുത്തെ
      കുറഞ്ഞ ലൈക്സ് കമന്റ്സ് ഒക്കെ അല്ലെ

      ഒകെ നമുക്ക് ശരി ആക്കാംന്നെ ….നമ്മുടെ മച്ചാന്‍മാര്‍ എല്ലാരും കൂടെ ഇങ്ങോടു വരട്ടെ,,, എന്നിട്ട് എല്ലാരോടും അപേക്ഷിക്കം എല്ലാ കഥകളും വായിക്കുവാനും കമനടു ചെയ്യുവാനും ലൈസ്ക് ചെയ്യുവാനും ഒകെ … എല്ലാ എഴുത്തുകാര്‍ക്കും പ്രോത്സാഹനം കിട്ടണം ,,എങ്കില്‍ ഇവിടെ കഥകളുടെ പെരുമഴക്കാലം ആയിരിക്കും ..

      1. athe, ellavarum varatte. nammuk sari aakam

        1. ഞാൻ എത്തി?? ഇടക്ക് വന്നിരുന്നു, ആരെയും കാണാത്തത് കൊണ്ട് തിരിച്ചു പോയതാ…

      2. പ്രണയരാജ

        സത്യം ഇവിടെ കഥകൾ കൊണ്ട് നിറക്കണം, എൻ്റെ പ്രണയം എന്ന ചെറുകഥ ഇന്ന് ഇവിടെയും പോസ്റ്റ് ചെയ്യുന്നുണ്ട്

      3. Hi ഹർഷൻ 23 ബാഗവും വായിച്ചിട്ടുണ്ട് ബാകി എന്നാണ്

      4. Allavarum varum next part varate

  17. nice…

  18. ??????
    അടുത്ത പാർട്ടും വന്നല്ലോ….???

    1. Harshan Bro….super???

Comments are closed.