അപരാജിതൻ 2 [Harshan] 6961

പിന്നെ ഫീല്‍ഡില്‍ പോയാല്‍ അതിന്റെ ടി എ , ഡി എ ഒക്കെ അവര്‍ക്ക് കയ്യില്‍ നിന്നു ചിലവകുന്ന പൈസ റീ ഇമ്പര്‍സ് ചെയ്യുന്നതല്ലേ.. അവന്‍ സുഹൃത്തിന്റെ കയ്യില്‍ നിന്നു കടം വാങ്ങിയാണ്‍ ഈ മാസം കാര്യങ്ങള്‍ ഒക്കെ നടത്തിയത്, അയ്യായിരം രൂപയോളം കൊടുക്കാന്‍ ഉണ്ടായിരുന്നു,.. അവന് ആകെ കിട്ടിയതു 1300 രൂപ , അതില്‍ കൂടുകാരന് കൊടുക്കാന്‍ ഉള്ള കടം എങ്ങനെ വീട്ടും, പിന്നെ ഡെയ്ലി ബസ് ഇല്‍ വന്നും പോയും ഇരിക്കണ്ടേ..
ബസിന് ഒക്കെ അതിനു എന്ത പ്രശ്നം , ഒന്നോ രണ്ടോ രൂപ കൊടുത്തല്‍ ടിക്കറ്റ് കിട്ടില്ലേ …
അത് നിങ്ങള്‍ ബസില്‍ കയറി നടന്ന കാലത്ത് , ഇന്നിപ്പോ ഒരു ദിവസം 40 രൂപ യെങ്കിലും വേണം, .. ബസിലെ ടിക്കറ്റ് ചാര്‍ജ് ഒക്കെ കൂട്ടി
ഒന്നാലോചിച്ചു നോക്കികെ , നമ്മുടെ ശ്യാം കുട്ടന് ഒരുമാസം മിനിമം മുപ്പത്തിനായിരം രൂപ വെച്ചാണ് നിങ്ങള്‍ പോക്കറ്റ് മണി കൊടുക്കുന്നതു, ദിവസം ആയിരം രൂപ എന്ന കണക്കിനു. ശ്രീയക്കും അത് പോലെ തന്നെ,
എന്നിട്ടും അവര്‍ വിളിച്ച് ചോദിക്കും പൈസ ഇനിയും വേണം എന്നു പറഞ്ഞു കൊണ്ട് , ആ സ്ഥാനതു ഒരു കുട്ടിക്ക് ആയിരത്തി മുന്നൂരു രൂപ കൊടുത്തിട്ടു ഇതുകൊണ്ടു ഒരുമാസം മുന്നോട്ട് പോകാന്‍ പറഞ്ഞാല്‍ അവനത് എങ്ങനെ സാധിയ്ക്കും..അവന്‍ എന്നോടു ചോദിച്ചതാ ഈ ആയിരത്തി മുന്നൂറു രൂപ കൊണ്ട് ഈ മാസത്തെ അവന്റെ കടങ്ങള്‍ വീട്ടുന്ന മാര്‍ഗം കൂടി ഒന്നു പറഞ്ഞു കൊടുക്കാമോ എന്ന്‍.. ഞാന്‍ എന്തു പറയാന്‍ ആണ്.
മകള്‍ക്ക് ഒരു ചെറിയ വാശി കാണിച്ചപ്പോ നാല്പതു ലക്ഷം രൂപയുടെ കാര്‍ ആണ് ഒരു മിനിറ്റ് കൊണ്ട് നിങ്ങള്‍ വാങ്ങി കൊടുത്തത്, അവള്‍ ഒരു ആഴ്ച ഓടിക്കും പിന്നെ ഇവിടത്തെ കാ൪ ഷെഡ്ഡില്‍ കയറ്റി ഇടും അതേ നടക്കാന്‍ പോകുന്നുള്ളൂ..
ഏട്ടാ ആയിരത്തി മുന്നൂറിനും നാല്പതു ലക്ഷ്ത്തിനും ഇടയില്‍ ഒരുപാട് പൂജ്യങ്ങളുടെ വ്യത്യാസം ഉണ്ട്,അവിടെ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും അകലവും ഉണ്ട്, അത് മറക്കരുത്. അമ്മക്ക് സന്തോഷം ആകാന്‍ വേണ്ടി ജോലി കൊടുത്തിട്ടു അവസാനം അമ്മക്ക് പ്രാക്ക് കൊള്ളിക്കരുത്.
അവന്റെ ജോലിയില്‍ ഒരു മോശമോ കുറ്റമോ ഒന്നും ഇല്ല എന്നല്ലേ അവന്റെ ഹെഡ് പറഞ്ഞത്, അപ്പോ അവന്‍ സിന്‍സിയ൪ ആയി പണി എടുക്കുന്നു എന്നല്ലേ അര്ത്ഥം.. അവന്റെ ഭാഗം അവന്‍ നന്നായി ചെയ്യുന്നുണ്ട്, കമ്പനിയുടെ ഭാഗത്ത് നിന്നും അതിനുള്ള മര്യാദ ചെയ്യുക. സാധിക്കുമെങ്കില്‍ മാത്രം.
ആദ്യം അവനോടു അത്ര ഒന്നും ഒരു പ്രതിപത്തിയോ സഹതാപമോ എനിക്കുണ്ടായിരുന്നില്ല, പക്ഷേ ഒരു കാര്യം പറയാം അവന്‍ പാവം ആണ് ഉള്ളൂ ശുദ്ധവും, അത് ഒരല്‍പ്പം അടുത്തറിഞ്ഞാല്‍ മാത്രേ മനസ്സിലാകൂ.. അമ്മക്ക് അത് മനസിലായിരുന്നു.
എനിക്കിത്രയുമൊക്കെ പറയാനെ അറിയൂ, രാജേട്ടന്‍ എന്താണു ഇഷ്ടം എന്നു വെച്ചാ ചെയ്തോളൂ..
അവള്‍ അതും പറഞ്ഞു ലൈറ്റ് അണച്ച് കിടന്നു.
……
രാവിലെ തന്നെ തന്റെ സ്ഥിരം ജോലികളായ കാറ്കഴുകല്‍ പോളീഷ് പിന്നെ പറമ്പിലെ അത്യാവ്ശ്യം പണികള്‍ ഒക്കെ കഴിഞ്ഞു അപ്പു ജോലിക്കായി പുറപ്പെട്ടിരുന്നു.
ഇന്ന് അപ്പുവിനെ മാലിനി കണ്ടതും ഇല്ല.
ഓഫീസില്‍:
മായക്കു നല്ല വിഷമം ഉണ്ടായിരുന്നു. കാരണം കഴിഞ്ഞ ദിവസം ആദി ദേഷ്യപ്പെട്ടതില്‍. പലരും ഓഫീസില്‍ ജോലിക് വന്നിട്ടുണ്ടെങ്കിലും ആദിയോട് ഒരു പ്രത്യേക ആകര്‍ഷണം ആണ് അവള്‍ക്കു, ആദി അനാവശ്യമായി സംസാരിക്കുകയോ വലിയ ചങ്ങാത്തത്തിന് നിക്കുകയോ ചെയ്യുകയും ഇല്ല വര്‍ക്കില്‍ ആണെങ്കില്‍ നൂറ്റിഒന്നു ശതമാനം പെര്‍ഫെക്ഷ൯.അവന്‍ നല്ല ജെന്റില്‍മാന്‍ ആണല്ലോ. നേരത്തെ പറഞ്ഞ പോലെ ആദി വലിയ പക്വത ഉള്ള പയ്യന്‍ ആണ് , അതിപ്പോ ഓരോ കാര്യം ആണെങ്കില്‍ പോലും എന്തൊരു ഓര്മ്മ ആണ് , ഒരു കാര്യം ഒരുതവണ പറഞ്ഞാല്‍ പോലും ഓര്മ്മ ആണ് , ഒരുഏരിയാ വൈസ് സെയില്‍സ് , റിട്ടേണ് എന്നുവേണ്ട സകല കാര്യങ്ങളു അപ്റ്റുഡേയ്റ്റ് ആണ് ആദി. ഒരു മാസം കൊണ്ട് സകലതും കലക്കി കുടിച്ചു പഠിച്ചു വച്ചിരിക്കുന്നു, ഒരു ലിവിങ് കംപ്യൂറ്റര്‍ എന്നു വേണമെങ്കില്‍ പറയാം..
ഇന്നലെ ആദി വളരെ ഡിസ്റ്റര്ബ്ട ആയിരുന്നു അതായിരിക്കും താന്‍ കൂടുതല്‍ സ്വാതന്ത്ര്യം കാണിച്ചപ്പോള്‍ ദേഷ്യപ്പെട്ടത്.
സമയം പതിനൊന്നു മണി ആയിട്ടുണ്ട്, ആദി ഇത് വരെ എത്തിയിട്ടില്ല , ഇനി വല്ല അസുഖം വല്ലതും ആകുമോ എന്തോ ..അവള്‍ മനസ്സില്‍ വിചാരിച്ചു.
തോമസ് സാറേ .. ആദി ശങ്കറിനെ കണ്ടില്ലല്ലോ…ഇന്ന് ലീവ് ആണോ.അവള്‍ ചോദിച്ചു.
എന്നെ വിളിക്കുകയോ മെസേജ് ചെയ്യുകയോ ഒന്നും ചെയ്തിട്ടില്ല ലീവ് ഒന്നും പറഞ്ഞുമില്ലല്ലോ. തോമസ് സര്‍ കൈമലര്‍ത്തി.
ഇന്നലെ ആദി എന്തോ ടെന്‍ഷനില്‍ ആണെന്ന് കണ്ടിരുന്നു. അവള്‍ അയാളെ ഓര്‍മ്മിപ്പിച്ചു.
അതേ ഇന്നലെ അവന്റെ സാലറിയില്‍ കുറച്ചു പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടായിരുന്നു, ഫുള്‍ പേമെന്‍റ് ചെയ്തില്ല എന്നോ മറ്റോ.അയാള്‍ മറുപടി പറഞ്ഞു.
ഓ അതായിരുന്നൂല്ലേ .. വെറുതെ അല്ല പാവം എന്നോടു ദേഷ്യപ്പെട്ടത്, ശോ .. ആദി അങ്ങനെ എല്ലാം ഇഷ്ടപ്പെടുന്ന കൂട്ടത്തില്‍ അല്ല.
പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. തന്നോടു അനാവശ്യമായി പോലും ഒരു വാക്കുകള്‍ പോലും സംസാരിച്ചിട്ടില്ല. വരുമ്പോള്‍ വിഷ് ചെയ്യും ചിരിക്കും, പിന്നെ പോകുമ്പോള്‍ ഗുഡ്നൈറ്റ് പറയും. വളരെ അളന്നു മുറിച്ച സംസാരം. ഇടക്ക് താ൯ ആദിയെ നോക്കി ഇരിക്കാറുണ്ട്. ഇന്ന് വരെ ഒന്നു മോശമായി പോലും ആദി തന്നെ ഒന്നു നോക്കിയിട്ട്പോലും ഇല്ല. ശെരിക്കും ആദി ഡിസെന്‍റ് ആണ് , എന്തോ ആദിയെ കാണുമ്പോള്‍ ഉള്ളില്‍ ഒരു വല്ലാത്ത സന്തോഷവും ഇഷ്ടവും.
ആദി ഇനി വരില്ലേ ആവോ … അവല്‍ക്ക് ഉള്ളില്‍ ചെറിയ ഒരു ടെന്ഷന്‍ ഇല്ലാതേ ഇല്ല ..
പക്ഷേ ആദി അന്ന് ഓഫീസില്‍ ചെന്നിരുന്നില്ല.
ഇടക്ക് രാജശേഖരന്‍ തോമസിനെ വിളിച്ചിരുന്നു, തോമസും രാജശേഖരനോടു അവന്‍ വന്നില്ല എന്നു പറഞ്ഞു….

 

രാജശേഖര൯ മാലിനിയെ കൂടെ വിളിച്ച് ചോദിച്ചു, അപ്പോള്‍ മാലിനി പറഞ്ഞത് രവിലത്തെ വീടിലെ പണി ഒക്കെ കഴിഞ്ഞു ആള്‍ പോയത് എന്നു ആണ് .
വൈകീട്ട് ഒരു ഏഴു മണി ആയപ്പോള്‍ അപ്പു പാലിയത് എത്തിയിരുന്നു.ഗെയ്റ്റ് തുറക്കുന്ന ശബ്ദം കേട്ടു മാലിനി മുന്നിലേക്ക് വന്നു ..
ആ അപ്പു ആണ്.
അവന്‍ വരുവാന്‍ ആയി അവള്‍ കാത്തുനിന്നു.
അപ്പു നീ ഇന്ന് ഓഫീസില്‍ പോയിരുന്നില്ലേ..രാവിലെ തന്നെ പുറപ്പെട്ട ആണല്ലോ.. മാലിനി ചോദിച്ചു.
ഇല്ല കൊച്ചമ്മേ ഞാന്‍ പോകുന്നില്ല എന്നു പറഞിരുന്നതല്ലേ ഇന്നലെ.അവന്‍ മറുപടി പറഞ്ഞു.
അതെന്താ അപ്പൂ , ഒരു പ്രശ്നം ഉണ്ടെങ്കില്‍ നമുക്കൊരു പരിഹാരവും ഉണ്ടാക്കാന്‍ സാധിക്കില്ലെ… മാലിനി അവനോടു ചോദിച്ചു.
ഓ ..ഇതിന് ഒക്കെ എന്തു പരിഹാരം..
അതൊക്കെ വിട്ടുകള കൊച്ചമ്മേ.. പോകാന്‍ എന്റെ കയ്യില്‍ ബസ് കാശ് പോലും ഇല്ലായിരുന്നു. ഇന്നലെ കിടീയത് നജീബിന് കൊണ്ട് കൊടുത്തു ബാക്കി ഒരാഴ്ചക്കുള്ളില്‍ കൊടുക്കാം എന്നും പറഞ്ഞു. ഇപ്പോ ഞാനേ ഓട്ടകാലണ ആണ്.
അത്യാവശ്യാം പണി വല്ലതും നോക്കി പോയത് ആണ് , നമ്മുടെ ഗോഡൌനില്‍ ആണെങ്കില്‍ പൈസ കിട്ടാതില്ലല്ലോ, പിന്നെ ആ വാവച്ചന്‍ മെസിരി യെ കണ്ടു രാവിലെ മൂപ്പരുടെ പണി സൈറ്റില്‍ ഇന്ന് വാര്‍ക്ക ആയിരുന്നു. അപ്പോ അവിടെ ഒരു പണി കിട്ടി. എന്തായാലും മൂന്നാല് ദിവസം അവിടെ പണി ഉണ്ട് , എന്തായാലും നജീബിനെ തിരികെ കൊടുക്കാന്‍ ഉള്ള കാശ് ശരി ആക്കാം. അവന്‍ മറുപടി പറഞ്ഞു.
മാലിനിക് അത് കേട്ടപ്പോ വിഷമം ആയി നീ എന്തിനാ അപ്പൂ ഈ പണിക്കൊക്കെ പോയത് , എന്നോടു ചോദിച്ചാല്‍ പോരേ ഞാന്‍ തരില്ലായിരുന്നോ..
വേണ്ട കൊച്ചമ്മേ .. അത് വേണ്ട , ഞാന്‍ എന്റെ പഴ്സണല്‍ ആവ്ശ്യങ്ങല്‍ക്ക് വേണ്ടിയാ ഞാന്‍ അവന്റെ കയ്യില്‍ നിന്നും കടം വാങ്ങിയത്. അതെന്തായാലും ഞാന്‍ എങ്ങനെ എങ്കിലും തിരികെ കൊടുത്തോളാം. തരാം എന്നു പറഞ്ഞ മനസ്സിന് നന്ദി.
നീ എന്തിനാ അപ്പു എന്നോടു ചോദിക്കാന്‍ മടിക്കുന്നത്.. മാലിനി ചോദിച്ചു.
കൊച്ചമ്മേ മടിക്കുന്നുണ്ട്, മടിയും ഉണ്ട്. അതെന്തു കൊണ്ടാണെന് എനിക്കറിയില്ല. പക്ഷേ വല്യമ്മ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ തീര്‍ച്ചയും ചോദിച്ചിരുന്നേനെ..അതില്‍ എനിക്കു മടി ഉണ്ടാവില്ലായിരുന്നു.
പോട്ടെ കൊച്ചമ്മേ .. സീമന്‍റ് ലെ പണി ആയിരുന്നു, എന്തോ കൂടിയ സീമന്‍റ് ആയിരുന്നൂ കയ്യും കാലും ഒക്കെ പൊള്ളിയിട്ടുണ്ട്. പോയികുളിക്കട്ടെ . നല്ല ക്ഷീണം ഉണ്ട്.അവന്‍ പിന്നിലേക്ക് പോയി.
കടം വാങ്ങിയ പൈസ തിരികെ കൊടുക്കാന്‍ ഇത്രയും ടെന്ഷന്‍ കാണിക്കുന്നത് എന്തിനാണാവോ.. എന്തായാലും വാക്കിന് ഒരുപാട് വില കല്‍പ്പിക്കുന്നവന്‍ ആണെന്ന് അറിയാം. അവള്‍ മനസ്സില്‍ ഓര്‍ത്തു.കുറച്ചു കഴിഞ്ഞപ്പോളേക്കും രാജശേഖരന്‍ വന്നു. വന്നു ചായ ഓകെ കൊടുത്തു കഴിഞ്ഞു.
ഏട്ടാ.. അപ്പു വേറെ എന്തോ പണിക്ക് പോയേകുക ആയിരുന്നൂ. ഞാന്‍ ഇന്നലെ എത്ര പറഞ്ഞതാണ് , ഏട്ടന്‍ ഒന്നും ചെയ്തില്ലാ ല്ലേ..
രാജശേഖരന്‍ അവളെ നോക്കി .
എന്തു ചെയ്തില്ല എന്നു , ഞാന്‍ അക്കൌണ്ട്സ് ഇല്‍ വിളിച്ച് മുഴുവന്‍ പേമെന്‍റ്ഉം റിലീസ് ചെയ്യാന്‍ പറഞ്ഞിരുന്നല്ലോ .. അതിപ്പോ ക്രെഡിറ്റ് ആയി കാണും.. ആ മറന്നു ഇന്ന് നമ്മുടെ ബാങ്കില്‍ കുറച്ചു ട്രാന്‍സാക്ഷന്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ടായിരിക്കും ചിലപ്പോ ക്രെഡിറ്റ് ആകാഞ്ഞത്. ഇപ്പോ ആയിട്ടുണ്ടാകും.
നീ അവനോടു നോക്കാന്‍ പറ. പിന്നെ ഇത് കണ്ടു ജോലിക് വരാതിരിക്കണ്ട എന്നു കൂടി പറഞ്ഞേക്കൂ..
അയാള്‍ അവളെ നോക്കി …
പതുക്കെ മാലിനിയുടെ മുഖത്ത് സന്തോഷവും ചിരിയും ഒക്കെ നിറഞ്ഞു.
ഞാന്‍ ചിലപ്പോ മനസ്സലിവില്ലാത്തവനും ദുഷ്ടനും ഒക്കെ ആയിരിയ്ക്കും, എന്റെ സാഹചര്യങ്ങള്‍ എന്നെ അങ്ങനെ ആക്കിമാറ്റിയത് ആണ്. എന്നു വെച്ചു നീ ഒരു കാര്യം പറഞ്ഞാല്‍ അത് സാധിച്ചു തരാത്ത അത്ര ദുഷ്ടന്‍ അല്ല ഞാ൯ .
അത്രയും പറഞ്ഞു, അവളുടെ മറുപടി പോലും കേള്‍ക്കാന്‍ നില്‍ക്കാതെ അയാള്‍ റൂമിലേക്ക് പോയി.
മാലിനി കുറച്ചു നേരം ഒരു ആശ്ചര്യത്തോടെ നോക്കി നിന്നു.
മാലിനി അടുക്കളയുടെ ഭാഗത്ത് ചെന്നു അപ്പുവിനെ വിളിച്ചു.
അവന്‍ വിളി കേട്ടു.
അവന്‍ പതുക്കെ അങ്ങോട്ട് വന്നു.
അവന് നടക്കുമ്പോള്‍ ഒക്കെ അല്പം ബുദ്ധിമുട്ട് ഉണ്ടായിരുന്നു.
അവന്‍ ത്തിണക്ക് സമീപം വന്നു.
കാലിനെങ്ങനെ ഉണ്ട് അപ്പു അവള്‍ ചോദിച്ചു, കുഴപ്പമില്ല അലര്‍ജി ആണെന്ന് തോന്നുന്നു അവന്‍ കാലുകള്‍ കാണിച്ചു . ശരിയാണ് നല്ല ചുവന്നും വെളുത്തും ഒക്കെ കിടക്കുന്നു. പൊള്ളിയത് ആണ്.
അത് കണ്ടപ്പോ മാലിനിക്കും വിഷമം ആയി ,.. അവള്‍ കിച്ചനില്‍ നിന്നു എണ്ണ കൊണ്ട് വന്നു കൊടുത്തു അവന് കാലില്‍ പുരട്ടന്‍ ആയി.
അപ്പു .. നിന്റെ ബാങ്ക് അക്കൌണ്ട് നോക്കിയിരുന്നോ .. അതില്‍ നിനക്കു കിട്ടാനുള്ള എല്ലാ പൈസയും ക്രെഡിറ്റ് ആയിടുണ്ട്.
രാവിലെ തന്നെ രാജേട്ടന്‍ അക്കൌണ്ട്സ് ഇല്‍ പറഞ്ഞിരുന്നു എന്നു പറഞ്ഞു ബാങ്കില്‍ എന്തോ പ്രശ്നം ഉള്ളത് കൊണ്ടാണ് വൈകിയത്. നീ നിന്റെ ഫോണില്‍ മെസേജ് വന്നോ എന്നു നോക്കൂ . എന്തായാലും ക്രെഡിറ്റ് ആയിട്ടുണ്ടാകും .
അത് കേട്ടപ്പോ അവന് സന്തോഷം ആയി..
ഉവ്വോ .. അപ്പോ നാളെ മുതല് ഞാ൯ ഈ പണിക് പോകേണ്ടല്ലേ.. ഓ നന്നായി .. ഞാന്‍ ആകെ പേടിച്ച് പോയി ഇരിക്കുക ആയിരുന്നു.
ഭയങ്കര ബുദ്ധിമുട്ടാണ് കൊച്ചമ്മേ ഈ വാര്‍ക്ക പണി എന്നൊക്കെ പറഞ്ഞാല്‍.. കാണുന്ന പോലെ അല്ല. എന്തോരം വെയില്‍ ആണെന്ന് അറിയുമോ, നല്ല ഭാരപ്പെട്ട പണി തന്നെ ആണ്. താഴെ നിന്നു കൊങ്ക്രീട് മിക്സ് പല കൈ മാറി മുകളില്‍ ഫില്‍ ചെയ്തു .. നല്ല പണി ഉണ്ട് .. അതൊകെ ചെയ്യുന്നവരോടു ഒരുപാട് ബഹുമാനം തോന്നുന്നു. അതും ഈ പൊരിഞ്ഞ വെയിലത്തു.. കഷ്ടം തന്നെ ആണ് . ഒട്ടും വയ്യാതെ ആയിരുന്നൂ.
നിന്നോടു ആരാ ഇത്രയും ഭാരപ്പെട്ട പണി എടുക്കാന്‍ പറഞ്ഞത്. നിനക് അഹമ്മതി അല്ലേ .. അവര്‍ വഴക്കു പറഞ്ഞു.
ഒന്നും അല്ല കൊച്ചമ്മേ .. കടം വീട്ടാന്‍ സാധിച്ചില്ലെങ്കില്‍ അത് വല്ലാത്ത ദുരിതമാണ് , അവന്‍ അവന്റെ ഉമ്മയുടെ ചികില്‍സക്ക് വെച്ച കാശ് എടുത്തു ആണ് എനിക്കു തന്നത് , അപ്പോള്‍ പിന്നെ അത് സമയത്ത് ഞാന്‍ കൊടുക്കണ്ടേ….
ഞാന്‍ കൊറേ പൊട്ട വര്‍ത്തമാനങ്ങള്‍ പറഞ്ഞു കൊച്ചമ്മയെ ബോറടിപ്പിച്ചൂ ല്ലേ .. വിട്ടുകള കൊച്ചമ്മേ… എന്നാലും എന്റെ കാര്യങ്ങള്‍ക്ക് കൊച്ചമ്മ ഒരുപാട് ബുദ്ധിമുട്ടി എന്നു മനസ്സിലായി സാറിനോട് സംസാരിക്കാന്‍ മറ്റുമായി… വലിയ ഉപകാരം ആണ് , ഒരുപാട് നന്ദി ഉണ്ട്…. അതും പറഞ്ഞു അവന്‍ തിരികെ നടന്നു.
സത്യത്തില്‍ മാലിനിയുടെ കണ്ണു നിറഞ്ഞു..അവള്‍ ആരും കാണാതെ കണ്ണു തുടച്ചു.
അപ്പു…
അവള്‍ വിളിച്ചു .. എന്താ കൊച്ചമ്മേ ..
നീ നേരത്തെ പറഞ്ഞിരുന്നു വല്യമ്മ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ ആവശ്യങ്ങള്‍ ചോദിക്കാന്‍ മടി കട്ടില്ലായിരുന്നു എന്നു..
ഉവ്വു .. അവന്‍ മറുപടി പറഞ്ഞു.
അതെന്താ ഞാന്‍ മോശം ആണോ ,, അതോ എനിക്കു കൊമ്പുണ്ടോ..
അവള്‍ ഒരല്‍പ്പം ദേഷ്യപ്പെട്ടു.
അയ്യോ അങ്ങനെ ഒന്നും മനസില്‍ പോലും ചിന്തിച്ചിട്ടില്ല .. അവന്‍ മറുപടി പറഞ്ഞു.
ഞാന്‍ ഇവിടെ ഉണ്ട് , നിന്റെ വല്യമ്മയെ പോയിട്ടുള്ളൂ.
നിനക് എന്തു പ്രശ്നം ഉണ്ടെലും എന്റെ അടുത്തു പറയാം .. അല്ല പറയണം .. പറഞ്ഞേ പറ്റൂ..,, കേട്ടോ
മാലിനി അവനോടു കട്ടായം പറഞ്ഞു.
അവന്‍ അവരുടെ മുഖത്തേക്ക് നോക്കി , അവന്‍ അതൊക്കെ കേട്ടപ്പോള്‍ ഉള്ളില്‍ ഒരുപാട് സങ്കടം വരുന്നുണ്ടായിരുന്നു.
പിന്നെ അപ്പു , നാളെ മുതല്‍ ഓഫീസില് പോകണം ,, ഇനി ഇപ്പോ കാലിനു പ്രശ്നം ഉണ്ടെങ്കില്‍ അടുത്ത ദിവസം മുതല്‍ പോയാലും മതി.
ഇനി നീ സിമന്‍റ് ജോലിക്കു ഒന്നും പോകണ്ട.കേട്ടോടാ …
അവന്‍ സമ്മതിച്ചു,,,
അവരോടു പറഞ്ഞു അവന്‍ കിടക്കാന്‍ ആയിട്ട് പോയി.
ഇത്രേം പാവം ആയിരുന്നോ അപ്പു. അവള്‍ ഉള്ളില്‍ ചിന്തിച്ചു. വെറുതെ അല്ല അമ്മക്ക് ഇവനോടു ഇത്രയും പ്രിയം ഉണ്ടായിരുന്നത്,, ഇവനെ പോലെ ഒരു മകനെ പ്രസവിച്ചിട്ടുണ്ട് എങ്കില്‍ ആ അമ്മ എന്തോരം പുണ്യം ചെയ്തിട്ടുണ്ടാകും. ഉറപ്പാണ്.
അവള്‍ അതൊക്കെ ആലോചിച്ചു തിരികെ വീടിനുള്ളിലേക്ക് കയറി പോയി.
അപ്പോളും അവളുടെ ഉള്ളില്‍ ഒരു കാര്യം മാത്രം ഒരു തേങ്ങലോടെ ഉണ്ടായിരുന്നു. അന്ന് രാജേട്ടനും ഇവരോട് ഒരുപാടു ദുഷ്ടത്തരങ്ങള്‍ കാണിച്ചിട്ടുണ്ട്. അതുകൊണ്ടാ ആണല്ലോ വീടില്‍ നിന്നും ഇറങ്ങി പോകേണ്ടി വന്നതും ഒടുവില്‍ ഒരു ശ്മശാനത്തില്‍ ശരീരം ദഹിപ്പികേണ്ടിയും വന്നത്,,
ഈശ്വരാ ഈ പാപങ്ങള്‍ ഒക്കെ എവിടെ കൊണ്ട് പോയി തീര്‍ക്കുമോ.. ഇതിന്റെ ഒക്കെ ഫലങ്ങള്‍ എന്റെ മക്കളിലേക്കും വന്നു ചേരില്ലെ … പേടി ആകുന്നു.. അവള്‍ അങ്ങനെ ഓരോന്ന് ആലോചിച്ചു റൂമിലേക്ക് പോയി.
***
ഉറങ്ങാൻ പോകുമ്പോൾ അപ്പുവിനു മനസ്സിൽ ഒരുപാട് സന്തോഷവും സമാധാനവും ആയിരുന്നുവീട്ടാന്‍ പറ്റുമല്ലോ എന്നോര്‍ത്തു
ജീവിതത്തിൽ ഇതുവരെ ചെയ്യാത്ത ജോലി ചെയ്തതുകൊണ്ട് നല്ല ക്ഷീണവും ഉണ്ടായിരുന്നു , കാലിനും കൈക്കു ഒക്കെ ഒരു പുകച്ചിലും മറ്റും അനുഭവപെടുകയും ചെയ്യുകയാണ്.എന്തായാലും ഈ അവസ്ഥയിൽ നാൾ ജോലിക്ക് പോകാൻ പറ്റുമെന്ന് തോന്നുന്നില്ല. അവന്‍ കിടന്നുറങ്ങി.
**
രാവിലെ അല്പം വൈകി ആണ് അപ്പു എഴുന്നേറ്റത്. അവന് അന്ന് ജോലിക്കു പോകുവാന്‍ ആയി സാധിക്കുമായിരുന്നില്ല . കുറച്ചു കഴിഞ്ഞു എഴുന്നേറ്റ് പതുക്കെ കൂലി ഒക്കെ കഴിഞ്ഞു അവ൯ തൊടിയില്‍ ഒക്കെ ഒന്നു പോയി, അവന്‍ അവിടെ കൃഷി ചെയ്തിരുന്ന താക്കളിയും വെണ്ടക്കയും വഴുതങ്ങയും ഒക്കെ നല്ല മുട്ടായി വലുപ്പത്തില്‍ വളര്‍ന്നു തൂങ്ങി കിടക്കുന്നുണ്ട്, ഇന്നത് പറിക്കുവാന്‍ പാകത്തില്‍ ആണ്. അവന്‍ ഒരു ചേമ്ബിന്‍റെ വലിയ ഇല പറിച്ചു അതില്‍ പറച്ചിടാവുന്ന അത്രയും പച്ചക്കറികള്‍ ഒക്കെ പറച്ചു പിന്നാംപുറത്തേക്ക് കൊണ്ടുപോയി.
സരസു ചേച്ചിയെ വിളിച്ചു . അവര്‍ വന്നു വന്നപ്പോള്‍ പച്ചക്കറികള്‍ ഒക്കെ കണ്ടു.
ആഹാ നന്നായി പാകം ആയിട്ടുണ്ടല്ലോ. അപ്പൂ
അത് കേട്ടു അവന്‍ പറഞ്ഞു , ചേച്ചി ഇടക്കു അതില്‍ ഇച്ചിരി വളവും വെള്ളവും ഒഴിച്ച് കൊടുത്തിരുന്നേല്‍ നന്നായി വലുതാകുമായിരുന്നു.
പിന്നെ .. വല്ലവരുടെയും വീട്ടില്‍ വല്ലതുമൊക്കെ നട്ടു നനച്ച് വളരത്താന്‍ എനിക്കെന്താ തലക്ക് ഓളം അല്ലേ .. എന്റെ അപ്പു , ഓരോരുത്തര്‍ക്ക് പറഞ്ഞ പണിയുണ്ട് അത് ചെയ്യുന്നതിനാണ് കൂലി തരുന്നത് , ആ തരുന്ന പൈസക്കുള്ള പണി ചെയ്താല്‍ പോരേ.. എന്തിനാ വലിയ വലിയ കാര്യങ്ങള്‍ ഒക്കെ നമ്മള്‍ തലയില്‍ ചുമക്കുന്നത്. നൂറു രൂപ കിട്ടുന്ന ജോലിക്കു നൂറു രൂപയുടെ പണി എടുക്കുക അല്ലാതെ ആയിരത്തിന് പണിയാനായി നിന്നാല്‍ നമ്മള്‍ വിചാരിക്കും നമ്മുടെ പണി കണ്ടു അഞ്ഞൂറു എങ്കിലും തരും എന്നു , പക്ഷേ തരുന്നതോ നൂറു രൂപ മാത്രം ആയിരിയ്ക്കും , അപ്പോ നമുക്ക് നിരാശ ആയില്ലേ .. നമ്മള്‍ തന്നെ അല്ലേ മറ്റുള്ളവര്‍ അങ്ങനെ ഒക്കെ പെരുമാറും എന്നു പ്രതീക്ഷിച്ചു ഒടുവില്‍ കിട്ടാതേ ആയപ്പോ വെറുതെ മനസ്സ് വിഷമിപ്പിച്ചത്.
ആഹാ ചേച്ചി … അത് കൊള്ളാമല്ലോ .. നിരാശക്ക് ഇത്രയും നല്ല നിര്‍വചനം ഞാന്‍ കേട്ടിട്ടില്ല.. ഇതൊകെ എവിടെ നിന്നു വരുന്നു.
ഹഹ ഹഹ് അവര്‍ ചിരിച്ചു.
എടാ ചെറുക്കാ ഇതിന് പൊത്തകം കുത്തി ഇരുന്നു പഠിച്ചിട്ടു കാര്യമില്ല അതൊക്കെ അനുഭവത്തില്‍ നിന്നു പഠിക്കണം.
ഞാന്‍ അനുഭവത്തില്‍ നിന്നു പഠിച്ചു, നീ അനുഭവം ഉണ്ടായിട്ടും ഇപ്പോളും പടിക്കുന്നില്ല. അത്രേ ഉള്ളൂ വ്യത്യാസം.
ആ പറഞ്ഞത് അപ്പുവിനെ ഒരുപാട് ഇരുത്തി ചിന്തിപ്പിച്ചു.
അതേ അവര്‍ പറഞ്ഞത് തന്നെ ആണ് ശരി. താന്‍ ഒന്നും അനുഭവത്തില്‍ നിന്നും പഠിക്കൂന്നില്ല..
ആ നീ ഇരുന്നു ചിന്തിക്ക് .. ഞാന്‍ അടുക്കളയില്‍ പോകട്ടെ.. കുറെ പണി ഉണ്ട്, അവര്‍ അടുക്കളയിലേക്ക് പോയി.
അപ്പോളേക്കും മാലിനി അങ്ങോട്ട് വന്നിരുന്നു.
എങ്ങനെ ഉണ്ട് അപ്പു കാലിന്, ശബ്ദം കേട്ടു അവന്‍ തിരിഞു നോക്കി. ആ കൊച്ചമ്മ ആണല്ലോ.
കുഴപ്പമില്ല ഒരു വല്ലായ്മ ഉണ്ട് അത് കൊണ്ട് ഇന്ന് പോകുന്നില്ല എന്നു വെച്ചു അവന്‍ മറുപടി പറഞ്ഞു.
നീ നോക്കിയിരുന്നോ സാലറി ക്രെഡിറ്റ് ആയില്ലേ .. അവര്‍ തിരക്കി
ആയിട്ടുണ്ട് കൊച്ചമ്മേ .. കുറച്ചു കഴിഞ്ഞു പോയി നജീബിന്റെ പൈസ കൊടുക്കണം. അവന്‍ പറഞ്ഞു.
ഹും … അവര്‍ മൂളി .
അപ്പൂ,, അവര്‍ വിളിച്ചു.
എന്തോ …
നീ ഇനി മുതല് അവിടെ കിടക്കണ്ട… അവന്റെ ഷെഡ്നേ കുറിച്ചണെന്ന് തോന്നുന്നു.
അയ്യോ കൊച്ചമ്മേ,, ഞാന്‍ അവിടെ താമസിക്കുന്നതിന് നിങ്ങള്ക്ക് ഒരു ശല്യവും ഉണ്ടാക്കുന്നുമില്ലല്ലോ.. പെട്ടെന്നു കിടക്കണ്ട എന്നു പറഞ്ഞാല്‍ ഞാന്‍ എങ്ങോട്ട് പോകാന്‍ ആണ്.
നീ എങ്ങോട്ടെങ്കിലും പോണം എന്നു ഞാന്‍ പറഞ്ഞില്ലല്ലോ. നമ്മുടെ ഔട്ട് ഹൌസ് ആരും താമസിക്കുന്നില്ലല്ലോ , ഇനി മുതല് നീ അവിടെ കിടന്നാല്‍ മതി.
അയ്യോ അതൊന്നും വേണ്ടാ .. വന്നപ്പോ കിടക്കാന്‍ പറഞ്ഞു കാണിച്ച സ്ഥലം അതാണ്, അതങ്ങ് ശീലം ആയി, ഇനി ഇപ്പോ മാറ്റേണ്ട കൊച്ചമ്മേ.. അത് മാത്രവും അല്ല വേറെ ജോലികര്‍ ഒക്കെ വരുമ്പോള്‍ അവാര് താമസിക്കുന്ന സ്ഥലം അല്ലേ .. ഞാന്‍ വേറെ ആര്‍ക്കും ബുദ്ധിമുട്ട് ആക്കണ്ട , അതുകൊണ്ടാണ്.
അപ്പു നീ ഞാന്‍ പറയുന്നതു അനുസരിച്ചാല്‍ മാത്രം മതി.
എന്നെ നിര്‍ബന്ധിക്കല്ലേ കൊച്ചമ്മേ .. ഞാന്‍ അങ്ങോട്ട് ഒക്കെ മാറിയാല്‍ സാറിനും ശ്രീയമോള്‍ക്കു ഇഷ്ടകേട് ആകും. വെറുതെ എന്തിനാകൊച്ചമ്മേ ,,ഇതിപ്പോ ആര്‍ക്കും ഒരു ശല്യം ഇല്ലല്ലോ..അവന്‍ പരമാവധി ഒഴിഞ്ഞു മാറി.
അപ്പു കഴിഞ്ഞ എത്ര നാള്‍ ആയി നീ അവിടെ താമസിക്കുന്നു, അതൊരു റൂം പോലുമല്ല , ഒരു സൌകര്യവും ഇല്ല , നീ അങ്ങനെ സ്വയം ശിക്ഷിക്കുകയോന്നും വേണ്ട..
നീ ഇന്ന് തന്നെ അങ്ങോട്ട് മാറണം. കേട്ടോ.. അവര്‍ അവനോട് കട്ടായം പറഞ്ഞു.
തറവാട്ടില്‍ നിന്നും കുറച്ചു മാറി പടിഞാറ് വശത്താണ് ഔട്ട് ഹൌസ്. സാധാരണ ജോലിക്കാര്‍ ഒക്കെ സുഖ്മായി ത്മശിക്കാനുള്‍ സൌകര്യം അവിടെ ഉണ്ട്. നിന്റെ സൌകര്യം പോലെ നിന്റെ സാധനങ്ങള്‍ ഒക്കെ അങ്ങോട്ട് മാറ്റണം, സരസുവിനെ കൂടി സഹായത്തിന് വിളിക്കണം. താക്കോല്‍ ഞാന്‍ അവളെ ഏല്‍പ്പിക്കാം കേട്ടോ.ഇനി മുതല്‍ നീ അവിടെ താമസിച്ചാല്‍ മതി.
കൊച്ചമ്മേ എന്നാലും…. അവനു ഒരു വല്ലായ്മ തോന്നി.
ഒരു എന്നാലും ഇല്ല … ഇനി കൂടുതല്‍ എന്നോടു പറഞ്ഞാല്‍ നീ അടിവാങ്ങിക്കും കേട്ടോടാ …
അവന്‍ ഒന്നും മിണ്ടിയില്ല..
കേട്ടില്ലേ നീ ? ..അവ൪ ശബ്ദം ഉയര്‍ത്തി ,,
ഓ കേട്ടെ ………. അവന്‍ പറഞ്ഞു
അവര്‍ അതുകേട്ട് ചിരിച്ചു.
അവന്‍ പതുക്കെ ഷെഡ് ലേക്ക് പോയി.
മാലിനി ആലോചിക്കുക ആയിരുന്നു ഒരിക്കല്‍ സാവിത്രി അമ്മ അവന്റെ അവിടത്തെ താമസം ഒക്കെ കണ്ടു വിഷമം പറഞ്ഞ കാര്യം ഒക്കെ. താന്‍ അന്ന് അപ്പുവിനോടു അത്ര അടുപ്പം ഒന്നും കാണിച്ചിരുന്നില്ല പക്ഷേ ഇപ്പോള്‍ എന്തുകൊണ്ടാണ് അവനോടു ഇത്തിരിസ് ഇഷ്ടം ഒക്കെ തോന്നുന്നത് എന്നും മനസ്സിലാകുന്നില്ല. ഇത്രേം നാള്‍ ആയില്ലേ, ഇനിയെങ്കിലും കുറച്ചു മനുഷ്യത്വം ഒക്കെ കാട്ടണം. വല്യമ്മാമ വന്നു പോയേ പിന്നെ മക്കളുടെ കാര്യത്തിലും രാജേട്ടന്റെ കാര്യത്തിലും ഒക്കെ ഉള്ളിഌ ഭയം ആണ്. എന്തോ ദോഷങ്ങള്‍ ഒക്കെ ഉണ്ടെന്നല്ലേ അന്ന് പറഞ്ഞത്.
..
സരസുചേച്ചിയുടെ കൂടെ സഹായത്തോടെ അപ്പു തന്റെ താമസം ഔട്ട് ഹൌസിലേക്ക് മാറ്റി. കൊള്ളാം നല്ല അടച്ചുറപ്പുള്ള വീട് , ഒരു കൊച്ചു വീട്, വീടിന്റ്റെ കോമ്പൌണ്ടില്‍ തന്നെ പടിഞാറ് വശത്തുള്ള കുളക്കടവില്‍ആണ് ഔട്ട് ഹൌസ്. നല്ല തണുത്ത കാറ്റ് ഉള്ളിലേക്ക് വീശുന്നുണ്ട്. രണ്ടു മുറികള്‍ ഉണ്ട്. ചെറിയ ഹാള്‍ ഉണ്ട് ,അടുക്കള ടൊയ്ലറ്റ് ഒക്കെ ഉണ്ട് , കൊള്ളാം ഒരു കുഞ്ഞ് സ്വര്‍ഗ്ഗം എന്നു വേണമെങ്കില്‍ പറയാം. ലൈറ്റ് ഫാന്‍ ഒക്കെ ഉണ്ട്, അപ്പു അവിടത്തെ ഷെല്‍ഫില്‍ തന്റെ ബാഗും സാധങ്ങളും വെച്ചു ഉടുപ്പുകളും അടുക്കി വെച്ചു. കൊള്ളാം സിംഗിള്‍ കാട്ടിലും കൊച്ചു മേശയും ചെയറും ഒക്കെ ഉണ്ട് റൂമില്‍. എത്ര മനോഹരം ആയിരിക്കുന്നു.
അങ്ങനെ കുറച്ചു കൂടെ നല്ല സൌകര്യത്തില്‍ അപ്പുവിന് താമസിക്കാന്‍ ആയി മാലിനി സൌകര്യം ഒരുക്കി കൊടുത്തു.
അന്ന് അപ്പു പ്രത്യേകിച്ചു പണി ഒന്നും ചെയ്തിരുന്നില്ല , പണ്ടത്തെ കാര്യങ്ങള്‍ ഒക്കെ ആലോചിച്ചു അങ്ങനെ ആ പകല്‍ ഒക്കെ തള്ളി നീക്കി.
അന്ന് വൈകുന്നേരം ആയപ്പോളേക്കും ശ്രിയ ആഗ്രഹിച്ചിരുന്ന കാ൪ വീട്ടിലേക്ക് കൊണ്ടുവന്നു. ആഹാ ശ്രീയക്ക് ഒരുപാട് സന്തോഷം. ശ്രിയ അമ്മയെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തു സന്തോഷം കൊണ്ട്. മാലിനിക്ക് സന്തോഷ കുറവോന്നും ഇല്ല പക്ഷേ ഭയം ഉള്ളത് കൊണ്ട് കൂടുതല്‍ സന്തോഷം ഒന്നും പുറത്തു കാണിച്ചില്ല. അതുപോലെ പപ്പയെ വിളിച്ച് അവള്‍ താങ്ക്സ് പറയുകയും ഫോണിലൂടെ ഉമ്മ കൊടുക്കുകയും ചെയ്തു.

37 Comments

  1. വിനോദ് കുമാർ ജി ❤

    വീണ്ടും വീണ്ടും അപരാജിതനിലൂടെ ഒരു യാത്ര ❤♥♥

  2. അപരാജിതൻ

    കഥ തുടക്കം തൊട്ട് വീണ്ടും വായിച്ചു തുടങ്ങി.
    ഈ കഥ പറയുന്ന ബാലുചെട്ടൻ ശ്യാം ആയിരിക്കും എന്നാ എൻ്റെ മനസ്സ് പറയുന്നെ ?

  3. ॐ नमः शिवाय

  4. രുദ്രദേവ്

    “Super”♥️♥️♥️

  5. *വിനോദ്കുമാർ G*♥

    ആദി ശങ്കര കാവ്യം ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും കഴിഞ്ഞു മൂന്നാം ഘട്ടം എത്തി ഹർഷൻ bro ❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤♥❤❤

  6. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️❤️

  7. മുഴുവനും കിട്ടുമോ

    1. 27 പാർട്ട് 4 വരെ ഉണ്ടല്ലോ…

  8. ❤️❤️❤️

  9. ഒന്നും പറയാൻ ഇല്ല ബ്രോ.

    എന്റെ നമ്പർ 1 കഥ ആകാൻ ഉള്ള എല്ലാ ചാൻസും ഇണ്ട് അപരാജിതന, അത്രക്ക് ഇഷ്ട്ടപെട്ടു പോയി.

    പ്രേമം ആണ് എന്റെ ഫേവറിറ്റ് സബ്ജെക്ട് പക്ഷെ അത് മരിയഡാക്ക് ഇതിൽ തുടങ്ങിയിട്ടില്ല എന്നിട്ട് കൂടി ഹോ.

    I’m madly in love with this story ??

    സാദാരണ ആദ്യം തൊട്ടു വായിച്ചു തുടങ്ങുന്ന ഇപ്പൊ ഓടിക്കൊണ്ട് ഇരിക്കുന്ന കഥകളിൽ ഞാൻ ഏറ്റവും അവസാനത്തെ അല്ലേൽ ഏറ്റവും ലേറ്റസ്റ്റ് പാർട്ടിൽ ആണ് കമന്റ്‌ ഇടരുത്, പക്ഷെ ആദ്യമായി ഞാൻ എല്ലാ പാർട്ടിലും കമന്റ്‌ ഇടം എന്ന് കരുതി ?

    അത്രക്ക് ഇഷ്ട്ടപെട്ടു പോയി മോനെ ???

    സ്നേഹത്തോടെ,
    രാഹുൽ

    1. ഇതൊരു കുഞ്ഞു കഥ ബ്രോ
      കുറെ പേജുകളിൽ കുറെ വലിച്ചു വാരി എഴുതി വെച്ചിരിക്കുന്നു…പിന്നെ സിൻസിയർ ആയി വായിച്ചാൽ you will be in an elevated trans state…i promise

  10. Nanne kuravanallo likes comments okke 2000 like 2000 comment tharunna team evide

    Why aarum varanille ingott

    Ini ivide kadha post cheyunna time avide just oru amugham post cheyyanam ,ivide Katha post cheythitund support cheyy enn

    Athuvare aviduthe comment boxil active aayi update cheythal mathi

  11. മാണിക്കം

    Njnm ethiye ini njammade 24aam part vannoottte?????

  12. സുജീഷ് ശിവരാമൻ

    ഹായ് ഞാൻ വന്നു കേട്ടോ…

  13. സുജീഷ് ശിവരാമൻ

    ഹായ് ഞാൻ വന്നു കേട്ടോ….

    1. മിടുക്കൻ

  14. തൃശ്ശൂർക്കാരൻ

    ????

    1. അമ്പട വിരുതാ..

  15. Harshan bro njan vannuttaa eni nammude baki bro varanam

    1. varanamallo, ellarum varum.

  16. പ്രണയരാജ

    എല്ലാ പാർട്ടുകളും ആഡ് ആക്കട്ടെ, ഇതിലെ വായനക്കാർക്ക് ടെൻഷൻ കുറവാ

    1. ഇവിടെ എഴുത്തുകാര്‍ക്കും യാതൊരു വിധ മോടിവേഷനും ഇല്ല മുത്തെ
      കുറഞ്ഞ ലൈക്സ് കമന്റ്സ് ഒക്കെ അല്ലെ

      ഒകെ നമുക്ക് ശരി ആക്കാംന്നെ ….നമ്മുടെ മച്ചാന്‍മാര്‍ എല്ലാരും കൂടെ ഇങ്ങോടു വരട്ടെ,,, എന്നിട്ട് എല്ലാരോടും അപേക്ഷിക്കം എല്ലാ കഥകളും വായിക്കുവാനും കമനടു ചെയ്യുവാനും ലൈസ്ക് ചെയ്യുവാനും ഒകെ … എല്ലാ എഴുത്തുകാര്‍ക്കും പ്രോത്സാഹനം കിട്ടണം ,,എങ്കില്‍ ഇവിടെ കഥകളുടെ പെരുമഴക്കാലം ആയിരിക്കും ..

      1. athe, ellavarum varatte. nammuk sari aakam

        1. ഞാൻ എത്തി?? ഇടക്ക് വന്നിരുന്നു, ആരെയും കാണാത്തത് കൊണ്ട് തിരിച്ചു പോയതാ…

      2. പ്രണയരാജ

        സത്യം ഇവിടെ കഥകൾ കൊണ്ട് നിറക്കണം, എൻ്റെ പ്രണയം എന്ന ചെറുകഥ ഇന്ന് ഇവിടെയും പോസ്റ്റ് ചെയ്യുന്നുണ്ട്

      3. Hi ഹർഷൻ 23 ബാഗവും വായിച്ചിട്ടുണ്ട് ബാകി എന്നാണ്

      4. Allavarum varum next part varate

  17. nice…

  18. ??????
    അടുത്ത പാർട്ടും വന്നല്ലോ….???

    1. Harshan Bro….super???

Comments are closed.