അപരാജിതൻ 2 [Harshan] 6961

അപ്പുവിന്റെ വര്‍ക്ക് എന്നു പറഞ്ഞാ പെര്‍ഫെക്ഷന്‍ ഉള്ള്‍ വര്‍ക്ക് ആണല്ലോ,,
മായ പലപ്പോഴും ശ്രദ്ധിക്കാരുണ്ടായിരുന്നു അപ്പു അങ്ങനെ മായയെ അധികം എന്റെര്‍ടയിയിന്‍ ചെയ്യാറില്ലായിരുന്നു, പഴ്സണല്‍ ആയ ചോദ്യങ്ങള്‍ ഒക്കെ ഒഴിവാക്കി തന്നെ ആയിരുന്നു സംസാരവും.
അന്ന് വൈകീട്ട് , ബാങ്ക് അക്കൌണ്ടില്‍ സാലറി ക്രെഡിറ്റ് ആയി. മൊബൈലില്‍ മെസേജ് വന്നിട്ടുണ്ട്, നോക്കിയപ്പോ അവന്റെ കണ്ണു തള്ളി പോയി.. അവന്‍ മരിച്ച അവസ്ഥയില്‍ ആയി പോയി. ആകെ ക്രെഡിറ്റ് ആയത് 1300 രൂപ കിട്ടേണ്ടത് പതിമൂവായിരവും.
അവന്‍ അപ്പോള്‍ തന്നെ ഹെഡ് ഒഫീസിലെ അക്കൌന്റ്റ്സ ഡിവിഷനില്‍ വിളിച്ച് ചോദിച്ചു. ഇനി അവരുടെ ഭാഗത്ത് നിന്നുള്ള മിസ്റ്റേക്ക് ആണോ എന്നറിയാനായി . പക്ഷേ അവര്‍ അവനോടു പറഞ്ഞു അത് എം ഡി യുടെ നേരിട്ടുള്ള ഇന്‍സ്ട്രക്ഷന്‍ കാരണം ആണ് അത്രയും മാത്രം ക്രെഡിറ്റ ചെയ്തത് എന്നു പറഞ്ഞു. ബാക്കി കൂടെ കിട്ടാന്‍ എന്താണ് ചെയ്യേണ്ടത് എന്നു കൂടി അവന്‍ ചോദിച്ചു, അവര്‍ അവനോടു എം ഡി യോട് അതായത് രാജശേഖരനോടു സംസാരിക്കാന്‍ പറഞ്ഞു.
അതെന്തായാലും ഉണ്ടാവില്ല എന്നു അവന് നന്നായി അറിയാം…
അവന് ആകെ വല്ലായ്മ ആയി, കാര്യങ്ങള്‍ ഒക്കെ അവതാളം ആകുമല്ലോ എന്ന ടെന്ഷന്‍ ആയിരുന്നു അവന്.
മായ അങ്ങോട്ട് വന്നു, ആദി ന്യൂ ജോബ് ഫാസ്റ്റ് സാലറി ചിലവ് ചെയ്യണം കേട്ടോ..
ഒന്നാമത് അപ്പുവിന് ചിലവായ പൈസ പോലും കിട്ടിയില്ല അതിനിടയില്‍ ഇങ്ങനെ കൂടെ ആകുമ്പോള്‍..
മായ പിന്നെ സംസാരിക്കാം..ആദി പറ്റില്ല ഇന്ന് തന്നെ ചെയ്തേ പറ്റൂ, അവള്‍ അവന്റെ കൈ പിടിച്ച് വലിച്ചു.
അവന്‍ ആകെ ദേഷ്യത്തില്‍ ആയി
“”മായ നീ അവിടെ ഒന്നു പോയി ഇരിക്കുമോ ? ശല്യം ചെയ്യാതെ “”
മായ ഞെട്ടി പോയി അവന്റെ ആ ഗംഭീര്യം നിറഞ്ഞ വാക്കുകളില്‍ ,അവള്‍ ആകെ വിഷമത്തില്‍ ആയി ,,ആദി ചൂടായല്ലോ .. അവളുടെ കണ്ണുകളില്‍ നിന്നും നിന്നും കണ്ണീര്‍ പൊടിഞ്ഞോ എന്നു തോന്നുന്നു.
ആദി അവളോട് സോറി പാഞ്ഞു എഴുന്നേട്ടു തന്റെ ബാഗ് ഒക്കെ എടുത്ത അവിടെ നിന്നും ഇറങ്ങി.
ആദി ഒരു ഏഴുമണിയോടെ പാലിയത് എത്തി.
അവന് മാലിനിയെ കാണണം ആയിരുന്നു.
അവന്‍ മാലിനിയെ വിളിച്ചു.
മാലിനി അപ്പോളേക്കും അവ്ന്‍റെ അടുത്തേക്ക് വന്നു ..
ആഹാ അപ്പു വന്നോ … ഇന്ന് സാലറി ഡേയ്റ്റ് അല്ലേ .. സാലറി കിട്ടിക്കാനും അല്ലോ …ചിലവേവിടെ അപ്പു ..
അവന്‍ അവരുടെ മുഖത്തേക്ക് നോക്കി .. അവന്‍ പോക്കറ്റില്‍ നിന്നും അവന്‍ വിത്ത്ഡ്രോ ചെയ്ത കാഷ് എടുത്തു കാണിച്ചു ..
ഇത് നോക്കൂ കൊച്ചമ്മേ 1300 രൂപ എനിക്കു കിട്ടി, പതിനായിരം സാലറി പിന്നെ പുറത്തു പോയതിന്റെ എക്സ്പന്‍സ് 3000 കൂടെ ചെര്‍ത്ത് പതിമൂവായിരം രൂപ കിട്ടേണ്ടിയിരുന്നതാണ്. ആകെ കിട്ടിയതു ആയിരത്തി മുന്നൂര്റു രൂപ . ബാക്കി ഒക്കെ അച്ചന്റെ കടത്തില്‍ പിടിച്ചതാണത്രേ.
ഇത് കൊണ്ട് ഞാന്‍ എന്തു ചെയ്യാന്‍ ആണ് കൊച്ചമ്മേ..
ഇനി ഇതുകൊണ്ടു വേണ്ടേ ഈ മാസത്തേക്ക് കാര്യങ്ങള്‍ കാണാന്‍ ,,,
അയ്യായിരം രൂപയോളം ഞാന്‍ എന്റെ സുഹൃത് നജീബിന് കൊടുക്കാനുണ്ട് അത് ഡ്രസ് വാങ്ങിക്കാന്‍ ആയി അവന്റെ കയ്യില്‍ നിന്നും വാങ്ങിയതും കൂടാതെ രാവിലെ വൈകുന്നേരം ബസ് കാഷ് , ഫീല്‍ഡില്‍ പോയാല്‍ പിന്നെ പുറത്തു നിന്നെ ഭക്ഷണം കഴികാന്‍ സാധിക്കൂ, അതൊക്കെ ഓരോ ചിലവുകള്‍ അല്ലേ.ഞാന്‍ എങ്ങനെയ കൊച്ചമ്മേ അവന് കടം തിരികെ വീട്ടുന്നത്.. എനിക് ചിലവായ് തുക പോലും തന്നിട്ടില്ല..
ഇത്രേം ഒക്കെ എന്നോടു വേണമായിരുന്നോ കൊച്ചമ്മേ..
ഞാന്‍ മര്യാദക്ക് ഇവിടെ പുറം പണിയും ആയി കഴിഞ്ഞതല്ലേ .. ആ സമയത്ത് കടങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല . വല്യമ്മ യുടെ അവസാനആഗ്രഹം ആണ് എന്നൊക്കേ പറഞ്ഞു പുതിയ ജോലി തന്നപ്പോ ഞാന്‍ ഒരുപാട് സന്തോഷിച്ചിരുന്നു. പക്ഷേ ഇതിപ്പോ ഇതിന്റെ ഒന്നും ആവശ്യം ഉണ്ടായിരുന്നില്ല എന്നു തോന്നുകയാണ്.
ഈ ആയിരത്തി മുന്നൂറു രൂപ ക്കൊണ്ടു ഞാന്‍ എങ്ങനെ കടം വീട്ടും , ഓഫീസില്‍ പോകാന്‍ ബസ് ഫെയര്‍ എവിടെ നിന്നു എടുക്കും , ഫീല്‍ഡില്‍ പോയാല്‍ ഭക്ഷണം കഴിക്കുന്നതെങ്ങനെ..ഒന്നു പറഞ്ഞു തന്നിരുന്നെ വലിയ ഉപകാരം ആയിരുന്നു.
അവര്‍ക് മറുപടി പറയാന്‍ വാക്കുകള്‍ ഉണ്ടായിരുന്നില്ല..
അപ്പു ഞാന്‍ സംസാരിക്കട്ടെ,, അവര്‍ അവനെ ആശ്വസിപ്പിച്ചു.
കൊച്ചമ്മേ സംസാരിച്ചിട്ടും കാര്യം ഉണ്ടാകുമെന്ന് എനിക്കു തോന്നുന്നില്ല.
അപ്പു നീ വിഷമിക്കുന്നത് എന്തിനാ , നിനക്കു ആവശ്യം ആയ പൈസ ഞാന്‍ തരാം. നീ അതോര്‍ത്തു പേടിക്കണ്ട.
എത്ര നാള്‍ തരും കൊച്ചമ്മ, ഇവിടെ ഇങ്ങനെ ആണെങ്കി. കൊച്ചമ്മ വലിയ മനസ്സ് കാണിച്ചു തരാം എന്നുപറയുന്നത് ദാനം ആണ്. എനിക്കു ദാനം എന്തായാലും വേണ്ട കൊച്ചമ്മേ..
അവിടെ എന്തോരം പണി ഉണ്ടെന്ന് അറിയുവോ, ഓഫീസിലെ കാര്യങ്ങളും ചെയ്യണം, ഫീല്‍ഡിലും പോകണം, പതിനായിരം രൂപ കിട്ടി പണക്കാരന്‍ ആകാന്‍ ഒന്നും അല്ല. കടം ഒന്നും ഇല്ലായിരുന്നേ, എങ്കില്‍ എങ്ങനെലും ഞാന്‍ അഡ്ജസ്റ്റ് ചെയ്തിരുന്നേനെ.
ഇതിപ്പോ അങ്ങനെയും അല്ലല്ലോ.
കൊച്ചമ്മേ ഇന്ന് വരെ ഞാ൯ ഒരു പരാതിയും വിഷമങ്ങളും ഒന്നും ആരോടും പറഞ്ഞിട്ടില്ല, അതിനര്‍ത്ഥം എനിക്കീ പറഞ്ഞത് ഒന്നും ഇല്ല എന്നല്ല. ഒരുപാട് ഉണ്ട്, പക്ഷേ അതൊന്നും കേള്‍ക്കാനോ പരിഹരിക്കാനോ ആര്‍ക്കും താല്പര്യവും ഉണ്ടാകുകയും ഇല്ല അതൊട്ട് ആരുടേയും തലയില്‍ വരുന്നതും അല്ല..

 

വി ഐ പി പരിഗണന ഒന്നുമല്ല ഞാന്‍ ചോദിക്കുന്നത് , ഒരു മനുഷ്യന്‍ ആണ് ഒരു ഇരുപത്തരു വയ്സ്സുകാരന്‍ ആണ് ഒരു തൊഴിലാളി ആണ് ആ ഒരു മിനിമം പരിഗണന എങ്കിലും കിട്ടിയിരുന്നേ എത്ര നന്നായിരുന്നു.
അവന്‍ പറഞ്ഞു നിര്‍ത്തി.
മാലിനിക്ക് അതൊക്കെ കേട്ടു ഒരുപാട് വിഷമം തോന്നി പക്ഷേ എന്തു പറഞ്ഞു അവനെ ആശ്വസിപ്പിക്കും.
കുറച്ചു നേരത്തെ മൌനത്തിന് ശേഷം..
അവനല്‍പ്പം ചിരി വരുത്തി പറഞ്ഞു .. ഞാന്‍ എന്തൊക്കെയോ പൊട്ടത്തരങ്ങള്‍ പറഞ്ഞതാണ് , ഉള്ളിലെ ആ വിഷമം അങ്ങ് തിങ്ങി വന്നപ്പോ. കൊച്ചമ്മയോട് ഇതൊക്കെ പറഞ്ഞാ കൊച്ചമ്മക്കു എന്തു ചെയ്യാ൯ സാധിയ്ക്കും.
ഞാന്‍ ഇനി ഈ ജോലിക്കു പോകുന്നില്ല. വേറെ ഒന്നുമല്ല ഈ കിട്ടുന്ന ശംബളം കൊണ്ട് എന്തായാലും അവിടം വരെ ഏത്താനുള്ള ബസ് കാഷ് പോലും തികയില്ല.ഞാന്‍ തല്‍കാലം ഈ പൈസ നജീബിന് കൊടുക്കാം, ബാക്കി വേറെ തല്‍ക്കാലം വല്ല ജോലിയും ചെയ്തു കടം വീട്ടാം. അല്ലാതെ ഇനി ഒരു സമാധാനം ഉണ്ടാവില്ല. കൊച്ചമ്മ അതിനോന്നൂ സമ്മതിക്കണം, ഇവിടത്തെ അത്യാശ്യം പണികള്‍ ചെയ്തു കവലയില്‍ പോയാല്‍ എന്തേലും പണി കിട്ടും ഒരു ഒരാഴ്ച ചെയ്യാന്‍ സാധിച്ച കടം വീടാനുള്ള ബാക്കി പൈസ കൂടി കിട്ടും. ഒരാളോട് ഒരു വാക്ക് പറഞ്ഞത് ആണ് , അത് പാലിക്കാന്‍ പറ്റിയിലേങ്കില്‍ പിന്നെ എങ്ങനെ അയാളുടെ മുഖത്ത് നോക്കും, അതെനിക്ക് നിര്‍ബന്ധം ആണ്.
അവന്‍ പറയുന്നതു ഒക്കെ കേട്ടു ഇരുന്നു.
കൊച്ചമ്മേ ഉള്ളൂ കൊണ്ട് പറയാണു .. എനിക് സത്യത്തില്‍ മടുത്തു.. മടുത്തു എന്നു പറഞ്ഞാല്‍ ഒരുപാട് മടുത്തു. ഇവിടെ നിന്നെ എങ്ങോട്ടെങ്കിലും ഒന്നു പോയാല്‍ മതി എന്നാണ്. ഒന്നുമല്ലേലും ഒരു മനുഷ്യനായി ജീവിക്കാം അല്ലോ, ഇവിടെ ഇപ്പോ മനുഷ്യനും അല്ല മൃഗവും അല്ല .. മെഷീന്‍ ആണെന്നാണ് തോന്നുന്നത്.
എന്റെ അച്ഛന്‍ ഉണ്ടല്ലോ .. ആ മനുഷ്യനോടു ഇപ്പോ എനിക്കു വല്ലാതെ വെറുപ്പ് തോന്നുന്നുണ്ട്. ഇന്ന് വരെ തോന്നത്ത അത്ര വെറുപ്പ്, അയാള്‍ കാരണം അല്ലേ ഇന്നിപ്പോ ഞാന്‍ ഇവിടെ കിടന്നു നരകികേണ്ടി വരുന്നത്.
ഇതാണ്കാരണവന്‍മാര്‍ ചെയ്ത്തിന്റെ ഫലം ഇരട്ടിയായി മക്കള്‍ക്ക് കിട്ടും എന്നു പറയുന്നതു. നല്ലത് ചെയ്താല്‍ നല്ലത് മോശം ആണെങ്കില്‍ മോശം.
അയാളെ എന്നെങ്കിലും കാണാതിരിക്കട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്, കണ്ടാല്‍ തീര്‍ച്ചയായും അയാളെ ഞാന്‍ കൊല്ലുംഅത് സത്യം ആണ്..
അവന്‍ മറ്റൊന്നും പറയാതെ അവന്റെ വാസസ്ഥലത്തേക്ക് പോയി…ലോകത്തൊക്കെ ഒരുപാട് തന്തമാര്‍ ഉണ്ട് ഇങ്ങനെ ഒരെണ്ണം ആദ്യം ആണ്.
അന്ന് ചില കാര്യങ്ങള്‍ ഒക്കെ കണ്ടില്ല എന്നു വെച്ചിരുന്നെങ്കില്‍ ഇന്ന് തനിക്ക് ഈ ഗതി വരില്ലായിരുന്നു, വെറുതെ അമ്മക്ക് ഉറപ്പ് കൊടുത്തു അതാണ് പറ്റി പോയത്. ഇല്ലായിരുന്നേ ഈ മനുഷ്യന്റെ കണ്‍മുന്നിലെ വരേണ്ട കാര്യം ഉണ്ടായിരുന്നില്ല. എവിടേലും ഫോറിന്‍ കണ്ട്രീസില്‍ പോയി ജോലി ചെയ്തു രക്ഷപ്പെടുകയും ചെയായിരുന്നു, ചെറുപ്പത്തിന്റെ ചോര തിളപ്പില്‍ അബദ്ധം ആണ് ചെയ്തു പോയത്, തന്റെ വഴി മാത്രം നോക്കിയാല്‍ മതി ആയിരുന്നു……………… ഇനി ഇതൊക്കെ പറഞ്ഞിട്ടു എന്താണ് കാര്യം.
തന്നോടു സ്വയം ഒരു വെറുപ്പു അപ്പുവിന് തോന്നി.
ആം അ ബ്ലഡീ ലൂസര്.. തോറ്റുപോയവന്‍ … ലോക തോല്‍വി ..
**
അന്ന് ഒരല്‍പ്പം വൈകി ആണ് രാജശേഖരന്‍ വീടില്‍ എത്തിയത്. ശ്രിയ അവിടെ ഇരുന്നു വായിക്കുന്നത് കണ്ടു , അയാള്‍ അവളുടെ അടുത്തേക്ക് ചെന്നു അവളുടെ നെറുകയില്‍ ഒരു മുത്തം കൊടുത്തു.
ഓ പിന്നെ പപ്പയുടെ ഇള്ളകുട്ടി ആണല്ലോ അത് കണ്ടു മാലിനി ഉറക്കെ പറഞ്ഞു.
നീ പൊടി .. ഇവള്‍ എന്റെ മാലാഖ കുട്ടി ആണ് .. അല്ലേ മോളൂ..
അതേ പപ്പ ,അങ്ങനെ പറഞ്ഞു കൊടുക്ക്.. ശ്രിയ ചിരിച്ചു കൊണ്ട് കൊഞ്ചി പറഞ്ഞു.
ഒരുപാട് കൊഞ്ചിച്ചു വഷളാക്കി വെച്ചേക്കുവാ .. വേറെ ഒരു വീടില്‍ ചെന്നു കയറേണ്ട കുട്ടി ആണ്.. മാലിനി പരാതി പറഞ്ഞു.
ഓ അതിനു നിനക്കെന്താ .. അല്ലേ മോളൂ .രാജശേഖരന്‍ അവളോടു പറഞ്ഞപ്പോള്‍ ശ്രിയ ചിരിച്ചു കാണിച്ചു. സാധാരണ പെങ്കുട്ടികള്‍ക്ക് അച്ഛന്‍ എന്നുപറഞ്ഞാല്‍ ഒരു പ്രത്യേക ഇഷ്ടം ആണല്ലോ അതുപോലെ തന്നെ ആണ് ശ്രീയക്കും.അച്ഛനോട് ഭയങ്കര സ്നേഹം ആണ്.
പപ്പെ എനിക്കു ഒരു കാറ് വേണം.അവള്‍ ആവ്ശ്യപ്പെട്ടു.
ഇവിടെ എത്ര കാറുകള്‍ ഉണ്ട് , ഇനി പ്രത്യേകിച്ചു ഒരു കാറ് എന്തിനാ,, മാലിനി ഇത് കേട്ടു ഒച്ച വെച്ചു.
എനിക്കു എന്റെ പേര്‍ക്ക് ഒരു കാ൪ വേണം, ഒരു പുത്തന്‍ കാറ്.
എന്തിനാ പപ്പാ വാങ്ങി തരൂലെ.. ചീക്കുട്ടിക്കു അവള്‍ കൊഞ്ചി..
ഇതെന്തു ചോദ്യം ആണ് ,, പപ്പ അല്ലാതെ പിന്നെ ആരാണ് പപ്പെടെ ചീക്കുട്ടിക്ക് വാങ്ങി തരിക.
മോള്‍ ഇപ്പോ ഇരുപതു വയസല്ലേ ആയിട്ടുള്ളൂ. കുറച്ചു കൂടെ കഴിഞ്ഞിട്ട് പോരേ .. പപ്പയ്ക്ക് പേടി ആയിട്ടാണ് , കാര്‍ അല്ലേ , സൂക്ഷിച്ചു ഒക്കെ ഓടിച്ചില്ലെങ്കില്‍ വലിയ അപകടങ്ങള്‍ ഒക്കെ ഉണ്ടാകും … പപ്പെടെ ചീക്കുട്ടിക്ക് പപ്പ വാങ്ങിത്തരാം ഒരല്പം കൂടെ കഴിയട്ടെ.. ചീക്കുട്ടി പറയുന്ന ഏത് കാറ് വേണേലും വാങ്ങി തരാം..
പാപ്പ അതുകൊണ്ടല്ല ..ഞാന്‍ സൂക്ഷിച്ചു ഓടിചോളാം.. പക്ഷേ ഇപ്പോ എനിക്കു കാര്‍ വേണം എന്നൊരു ആഗ്രഹം ഉണ്ട്, പിന്നീട് ചിലപ്പോ അത് ഉണ്ടാകുമോ എന്നറിയില്ല. ഒരെണ്ണം വാങ്ങി താ പപ്പാ.. അവള്‍ വീണ്ടും ചിണുങ്ങി.
എന്താ ചെയ്യുക… ധര്‍മ്മ സങ്കടത്തില്‍ ആയല്ലോ..

 

രാജശേഖരന്‍ അപ്പോള്‍ തന്നെ തന്റെ സുഹൃത്തിനെ വിളിച്ചു, മൂപ്പര്‍ക്ക് സ്വന്തമായി രണ്ടു മൂന്നു ടോപ് ബ്രാന്‍ഡ് കാറുകളുടെ ഷോറൂം ഉണ്ട്. അയാളെ വിളിച്ച് ശ്രിയ പറഞ്ഞ മോഡല്‍ കാര്‍ ഒരെണ്ണം വേണം എന്നു ആവ്ശ്യപ്പെട്ടു. അത് അവൈലബില്‍ ആയത് കൊണ്ട് അവ൪ രണ്ടുദിവസത്തിനുള്ളില്‍ തന്നെ ഡെലിവറി കൊടുക്കാം എന്നും ഉറപ്പ് കൊടുത്തു. കാര്‍ന്റ്റെ പേമെന്‍റ് ടേംസ് ഒക്കെ അടുത്ത ദിവസം സെറ്റില്‍ ചെയ്തോളം എന്നു രാജശേഖരനും ഉറപ്പ് കൊടുത്തു.
മുപ്പത്തി ഒന്പതു ലക്ഷം ആണ് കാ൪ ന്റ്റെ വില.
രാജശ്ഖരന്‍ ഫോണ്‍ വെച്ചു.
ശ്രിയ യെ നോക്കി ..
രണ്ടു ദിവസം സമയം കൊടുക്കുമോ ഡെലിവരിക്ക്.
അത് കേട്ടപ്പോ ശ്രീയക്ക് ഒരുപ്പാട് സന്തോഷം ആയി അവള്‍ ഓടിവന്നു പപ്പയെ കെട്ടി പിടിച്ച് കവിളത്തു ഒരു ഉമ്മ കൊടുത്തു.
താങ്ക്സ്മൈ സ്വീറ്റ് പപ്പ .എന്നു പറഞ്ഞു പിന്നേം അവള്‍ ഉമ്മ കൊടുത്തു.
രാജേട്ടന്‍ ഇതെന്താ ഈ കാണിക്കുന്നത് മുപ്പത്തി ഒന്പതു ലക്ഷത്തിന് ഇപ്പോ ഇവള്‍ക്ക് കാറോ.. നിങ്ങള്‍ ഇത് എന്താണ് വിചാരിചേക്കുന്നത് .. പെണ്ണിന് പ്രായം പോലും ആയിട്ടില , എന്തിനാ ഇവള്‍ക്കിപ്പോ കാറ് വാങ്ങി കൊടുത്തത്, അല്ലെങ്കിലെ ഇവളെ കൊണ്ട് ഒരു മനസമാധാനവും ഇല്ല .. ഇനി കാറ് കൂടെ ആയാല്‍.. എനടെ ഭഗവതി,… എന്റെ എല്ലാ സമാധാനവും പോകുമല്ലോ..
നീ അതൊന്നും ഓര്‍ത്ത് വിഷമിക്കണ്ട.. അവള്‍ സൂക്ഷിച്ചു മാത്രേ ഓടിക്കൂ,, അല്ലേ ചീക്കുട്ടി..
അ പപ്പാ … അവള്‍ ഉറപ്പ് കൊടുത്തു.
ഡീ ഭാര്യ , എനിക് പൊന്നും കുടങ്ങള്‍ ആണ് എന്റെ മകനും മകളും , എന്റെ ജീവിതം തന്നെ ആവരുടെ സുഖത്തിനും സന്തോഷത്തിനും ആണ്.. പിന്നെ ആര്‍ക്ക് വേണ്ടിയാടി ഞാന്‍ ഈ ഉണ്ടാക്കി കൂട്ടുന്നത്.. മക്കള്‍ക്കു എന്തു ആഗ്രഹം ഉണ്ടോ അതൊക്കെ ഞാന്‍ സാധിപ്പിച്ചു കൊടുക്കും ..
അതാണ് എന്റെ പപ്പ .. ശ്രിയയും എറ്റു പിടിച്ചു.
… അവര്‍ എല്ലാരും കൂടെ ഇരുന്നു ഭക്ഷണം ഒക്കെ കഴിച്ചു.
…………..
ബെഡ്റൂമില്‍ , രാജശേഖരന്‍ കട്ടിലില്‍ കിടന്നു ഓരോന്നൊക്കെ ആലോചിക്കുക ആയിരുന്നു , അയാള്‍ ഇന്ന് ഏറെ സന്തോഷം ഉള്ള ആല്‍ ആണ് കാരണം മകളുടെ ആഗ്രഹം ഒക്കെ നിമിഷനേരം കൊണ്ട് സാധിപ്പിച്ച അച്ഛന്‍ അല്ലേ..
പതിവ് പോലെ തന്നെ മാലിനി എത്തി.
കാര്യം അവിടെ വച്ചാണ് അവര് തമ്മിലുള്ള സംസാരങ്ങള്‍ ഒകെ കൂടുതല്‍.
ശ്രീയക്ക് കാര്‍ വാങ്ങി കൊടുത്തത്തില്‍ മാലിനിക്ക് നല്ല പരിഭവം ഉണ്ട്.
..എന്താടി നീ ഇങ്ങനെ മുഖം കയറ്റി പിടിച്ച് ഇരിക്കുന്നത്.
ഏട്ടന്‍ എന്തു പണിയാ ഈ കാണിച്ചത്, ആ പെണ്ണിന് കാര്‍ ഓകെ വാങ്ങിക്കേണ്ട കാര്യം ഉണ്ടോ, അവളുടെ കാര്യത്തില്‍ ആദി ആണ് , അത് കൂട്ടാന്‍ വേണ്ടി തന്നെ ആണ് നിങ്ങള്‍ ഓരോരോ കാര്യങ്ങള്‍ ചെയ്യുന്നത്.അവല്‍ക്കനാണെങ്കില്‍ നല്ല സമയവും അല്ല എന്നല്ലേ പറഞ്ഞത്.
എനിക് വയ്യ നിങ്ങള്ക്ക് വേണ്ടി ഇങ്ങനെ ഒക്കെ തീ തിന്നാന എന്റെ വിധി ..
അവള്‍ കട്ടായം പറഞ്ഞു.
വിട്ടുകളയടോ ..
അവളതൊക്കെ ശ്രദ്ധിച്ചു ഓടിച്ചോളും,
നിനക് അറിയാഞ്ഞിട്ടാ .. മക്കള്‍ ഓരോരോ മോഹങ്ങള്‍ പറയുമ്പോ അതൊക്കെ സാധിച്ചു കൊടുക്കുമ്പോ അവരുടെ മുഖത്തെ ആ തിളക്കവും സന്തോഷവും പ്രസാദവും ആ ചിരിയും ഒക്കെ, അത് കാണുമ്പോ ഏത് മാതാപിതാക്കല്‍ക്ക് ആണ് സന്തോഷം ഇല്ലാത്തത് .. ഞാനും അതുപോലെ ഒരു ടിപ്പിക്കല്‍ അച്ഛന്‍ ആണ്..ഇന്ന് അവളു സന്തോഷത്തോടെ കിടന്നുറങ്ങും.
എനിക്കു അത് മതി , അതിനു ലക്ഷമോ കോടിയോ എന്നൊന്നും എനിക്കൊരു പ്രശ്നം അല്ല..
അമിതമായ പുത്രസ്നേഹത്താല്‍ അന്ധനായി പോയി എന്നു തോന്നുന്നു രാജശേഖരന്‍.
ഏട്ടാ അതൊകെ പോട്ടെ , അപ്പു എങ്ങനെ ഉണ്ട് ഓഫീസില്‍ അവള്‍ തിരക്കി.
ഞാന്‍ തോമസിനോട് ചോദിച്ചിരുന്നു, പയ്യന്‍ കുഴപ്പം ഒന്നും ഇല്ല, സ്മാര്‍ട്ട് ആണ് നന്നായി കാര്യങ്ങള്‍ ഒക്കെ ഒറ്റയ്ക്ക് മാനേജ് ചെയ്യാന്‍ മിടുക്കന്‍ ആണ് എന്നു തോമസ് അഭിപ്രായം പറഞ്ഞിരുന്നു. തോമസ് അങ്ങനെ ആരെ കുറിച്ചും നല്ല കമന്റുകള്‍ ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല , ഇത് ആദ്യം ആയി ആണ് കുറ്റങ്ങള്‍ ഒന്നും ഇല്ലാതെ നല്ല ഒരു റിവ്യൂ പറഞ്ഞത്.
അയാള്‍ മാലിനിയോട് പറഞ്ഞു.
ഓ .. അപ്പോള്‍ കുഴപ്പം ഇല്ല .. എല്ലാ പണികളു ചെയ്യാന്‍ മിടുക്കന്‍ ആണല്ലെ ..
അവന്‍ ഇവിടെ ജോലി കഴിഞ്ഞു ഇവിടെ എന്നെ കണ്ടിരുന്നു, നാളെ മുതല്‍ അവന് ഇവിടത്തെ മുന്പ് ചെയ്തു കൊണ്ടിരുന്ന പണികള്‍ ഒകെ ചെയ്യാം എന്നാണ് പറഞ്ഞത്, നാളെ മുതല്‍ അവന്‍ ഓഫീസില്‍ വരുന്നില്ലത്രേ..
അതെന്താ .. ഓഫീസില്‍ ഒരു കുഴപ്പവും ഇല്ലല്ലോ..
ഓഫീസില്‍ ഒരു കുഴപ്പവും ഇല്ല .. പക്ഷേ കിട്ടിയ സലറിയില്‍ ഒരുപാട് കുഴപ്പങ്ങള്‍ ഉണ്ട്.
എന്താണ്ഏട്ടാ അവന് വെറും 1300 രൂപ മാത്രം കൊടുത്തത്, പതിനായിരം സലറിയും പിന്നെ പുറത്തു പോയതിന്റെ വേറെ ഒരു 3000 രൂപയും കൂടെ പതിമൂവായിരം രൂപ അവന് കൊടുക്കേണ്ടതല്ലേ .. അതിന്റെ പത്തിലൊന്ന് കൊടുത്താല്‍ അവന്‍ എങ്ങനെ വന്നു പണി എടുക്കും… അവള്‍ അയാളോട് ചോദിച്ചു.
അപ്പോ പിന്നെ അവന്റെ തന്ത പറ്റിച്ച കാഷ് ആര് തരും..അയാളുടെ ശബ്ദം ഉയര്‍ന്നു.
ഏട്ടാ എന്തു അറിഞ്ഞിട്ടാണ് ഈ പറയുന്നതു, ഇത്രേം നാള്‍ അവന്‍ ഇവിടെ പണിതു ഒരു രൂപ പോലും കൊടുത്തിട്ടില്ല , അമ്മ ഇടക്കിടെ പത്തോ അഞ്ഞൂറോ ഓകെ കൊടുക്കുമായിരുന്നു. നല്ല ഡ്രസ് വേണ്ടേ ഓഫീസില്‍ ഇടാനായി, പിന്നെ ഡെയ്ലി രാവിലെ ഇവിടെ നിന്നു ബസില്‍ വരണം അവിടെ നിന്നും തിരിച്ചു വരികയും വേണം അതൊരു ചിലവല്ലേ,

37 Comments

  1. വിനോദ് കുമാർ ജി ❤

    വീണ്ടും വീണ്ടും അപരാജിതനിലൂടെ ഒരു യാത്ര ❤♥♥

  2. അപരാജിതൻ

    കഥ തുടക്കം തൊട്ട് വീണ്ടും വായിച്ചു തുടങ്ങി.
    ഈ കഥ പറയുന്ന ബാലുചെട്ടൻ ശ്യാം ആയിരിക്കും എന്നാ എൻ്റെ മനസ്സ് പറയുന്നെ ?

  3. ॐ नमः शिवाय

  4. രുദ്രദേവ്

    “Super”♥️♥️♥️

  5. *വിനോദ്കുമാർ G*♥

    ആദി ശങ്കര കാവ്യം ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും കഴിഞ്ഞു മൂന്നാം ഘട്ടം എത്തി ഹർഷൻ bro ❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤♥❤❤

  6. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️❤️

  7. മുഴുവനും കിട്ടുമോ

    1. 27 പാർട്ട് 4 വരെ ഉണ്ടല്ലോ…

  8. ❤️❤️❤️

  9. ഒന്നും പറയാൻ ഇല്ല ബ്രോ.

    എന്റെ നമ്പർ 1 കഥ ആകാൻ ഉള്ള എല്ലാ ചാൻസും ഇണ്ട് അപരാജിതന, അത്രക്ക് ഇഷ്ട്ടപെട്ടു പോയി.

    പ്രേമം ആണ് എന്റെ ഫേവറിറ്റ് സബ്ജെക്ട് പക്ഷെ അത് മരിയഡാക്ക് ഇതിൽ തുടങ്ങിയിട്ടില്ല എന്നിട്ട് കൂടി ഹോ.

    I’m madly in love with this story ??

    സാദാരണ ആദ്യം തൊട്ടു വായിച്ചു തുടങ്ങുന്ന ഇപ്പൊ ഓടിക്കൊണ്ട് ഇരിക്കുന്ന കഥകളിൽ ഞാൻ ഏറ്റവും അവസാനത്തെ അല്ലേൽ ഏറ്റവും ലേറ്റസ്റ്റ് പാർട്ടിൽ ആണ് കമന്റ്‌ ഇടരുത്, പക്ഷെ ആദ്യമായി ഞാൻ എല്ലാ പാർട്ടിലും കമന്റ്‌ ഇടം എന്ന് കരുതി ?

    അത്രക്ക് ഇഷ്ട്ടപെട്ടു പോയി മോനെ ???

    സ്നേഹത്തോടെ,
    രാഹുൽ

    1. ഇതൊരു കുഞ്ഞു കഥ ബ്രോ
      കുറെ പേജുകളിൽ കുറെ വലിച്ചു വാരി എഴുതി വെച്ചിരിക്കുന്നു…പിന്നെ സിൻസിയർ ആയി വായിച്ചാൽ you will be in an elevated trans state…i promise

  10. Nanne kuravanallo likes comments okke 2000 like 2000 comment tharunna team evide

    Why aarum varanille ingott

    Ini ivide kadha post cheyunna time avide just oru amugham post cheyyanam ,ivide Katha post cheythitund support cheyy enn

    Athuvare aviduthe comment boxil active aayi update cheythal mathi

  11. മാണിക്കം

    Njnm ethiye ini njammade 24aam part vannoottte?????

  12. സുജീഷ് ശിവരാമൻ

    ഹായ് ഞാൻ വന്നു കേട്ടോ…

  13. സുജീഷ് ശിവരാമൻ

    ഹായ് ഞാൻ വന്നു കേട്ടോ….

    1. മിടുക്കൻ

  14. തൃശ്ശൂർക്കാരൻ

    ????

    1. അമ്പട വിരുതാ..

  15. Harshan bro njan vannuttaa eni nammude baki bro varanam

    1. varanamallo, ellarum varum.

  16. പ്രണയരാജ

    എല്ലാ പാർട്ടുകളും ആഡ് ആക്കട്ടെ, ഇതിലെ വായനക്കാർക്ക് ടെൻഷൻ കുറവാ

    1. ഇവിടെ എഴുത്തുകാര്‍ക്കും യാതൊരു വിധ മോടിവേഷനും ഇല്ല മുത്തെ
      കുറഞ്ഞ ലൈക്സ് കമന്റ്സ് ഒക്കെ അല്ലെ

      ഒകെ നമുക്ക് ശരി ആക്കാംന്നെ ….നമ്മുടെ മച്ചാന്‍മാര്‍ എല്ലാരും കൂടെ ഇങ്ങോടു വരട്ടെ,,, എന്നിട്ട് എല്ലാരോടും അപേക്ഷിക്കം എല്ലാ കഥകളും വായിക്കുവാനും കമനടു ചെയ്യുവാനും ലൈസ്ക് ചെയ്യുവാനും ഒകെ … എല്ലാ എഴുത്തുകാര്‍ക്കും പ്രോത്സാഹനം കിട്ടണം ,,എങ്കില്‍ ഇവിടെ കഥകളുടെ പെരുമഴക്കാലം ആയിരിക്കും ..

      1. athe, ellavarum varatte. nammuk sari aakam

        1. ഞാൻ എത്തി?? ഇടക്ക് വന്നിരുന്നു, ആരെയും കാണാത്തത് കൊണ്ട് തിരിച്ചു പോയതാ…

      2. പ്രണയരാജ

        സത്യം ഇവിടെ കഥകൾ കൊണ്ട് നിറക്കണം, എൻ്റെ പ്രണയം എന്ന ചെറുകഥ ഇന്ന് ഇവിടെയും പോസ്റ്റ് ചെയ്യുന്നുണ്ട്

      3. Hi ഹർഷൻ 23 ബാഗവും വായിച്ചിട്ടുണ്ട് ബാകി എന്നാണ്

      4. Allavarum varum next part varate

  17. nice…

  18. ??????
    അടുത്ത പാർട്ടും വന്നല്ലോ….???

    1. Harshan Bro….super???

Comments are closed.