അപരാജിതൻ 2 [Harshan] 6937

പിന്നെ ഏതാണ്ട് വൈകുന്നേരം 6 മണിയോടെ അന്നത്തെ ദിവസം കഴിഞ്ഞു, പതിനഞ്ചു കിലോമീറ്റര്‍ ദൂരം ഉണ്ട്, ചിലപ്പോള്‍ ബസ് കിട്ടാനും ബുദ്ധിമുട്ടാണ്. അന്ന് അപ്പുവിന് ആറര മണിയോടെ ബസ് കിട്ടി. ഒരു ഏഴര ആയപ്പോള്‍ അവന്‍ നാട്ടിലെ മെയിന്‍ കവലയില്‍ എത്തി.
പിന്നെ നടന്നു അവന്‍ തറവാട്ടില്‍ എത്തി.
അവിടെ നിന്നുള്ള വരവ് പോക്ക് ഒരല്‍പ്പം ബുദ്ധിമുട്ടുണ്ട്,
അവന്‍ ഗെയ്റ്റ് തുറന്നു ഉള്ളിലേക്ക് പ്രവേശിച്ചു. രാജശേഖരന്‍ സാര്‍ എത്തിയിട്ടില്ല. അവന്‍ വരുന്ന വഴി, മാലിനി അവനെ കണ്ടു, അവനേ വിളിച്ചു.
അവന്‍ താഴെ മിറ്റത് നിന്നു.
എങ്ങനെ ഉണ്ടായിരുന്നു അപ്പു ആദ്യത്തെ ദിവസം? അവര്‍ തിരക്കി
കുഴപ്പമില്ലായിരുന്നു കൊച്ചമ്മേ.
എങ്ങനെ ഉണ്ട് ജോലി ഒക്കെ ,
ജോലിക്കൊന്നും വലിയ ബുദ്ധിമുട്ടില്ല, അവന്‍ മറുപടി പറഞ്ഞു.
ആഹാ … നല്ല കാര്യം ..ഇനി എന്തേലും ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ പോലും കുറച്ചു ദിവസത്തേക്കു കാണും ,, ശേഷം പിന്നെ എല്ലാം ശരി ആകും അവര്‍ അവനെ ഉപദേശിച്ചു.
അവന്‍ ചിരിച്ചു.
കൊച്ചമ്മേ … അവന്‍ മാലിനിയെ വിളിച്ചു.
എന്താ അപ്പു..
ഒരു കാര്യം പറയണം എന്നുണ്ടായിരുന്നു.
അപ്പു പറയൂ ..
കൊച്ചമ്മേ ഞാന്‍ മനപൂര്‍വം ആയിരുന്നില്ല ശ്രിയ കുഞ്ഞിന്റെ ദേഹത്ത് വെള്ളം ഒഴിച്ചത് , സത്യമായിട്ടും ഞാന്‍ കണ്ടിരുനന്നില്ല .
ഓ അതെനിക്കറിയാം അപ്പു ..
എന്നാലും ശ്രിയകുഞ്ഞിനു അത് വല്ലാതെ വിഷമ൦ ആയിട്ടുണ്ട്. ഞാന്‍ ശ്രിയകുഞ്ഞിനോട് മാപ്പ് പറയാം, ശ്രീയകുഞ്ഞിനു അത് ഒരുപാട് മാനസികം ആയി വിഷമവും ദേഷ്യവും ഒക്കെ ഉണ്ടാക്കി എന്നു മനസിലായി. ഞാന്‍ ഒരു മാപ്പ് പറഞ്ഞാല്‍ ആ ദേഷ്യം ഒക്കെ മാറുമെങ്കില്‍ അതലെ നല്ലത്. എന്റെ തെറ്റായി സമതിച്ചു കൊടുത്താല്‍ പോരേ ..
അപ്പു അതൊന്നും സാരമില്ല , അവളുടെ സ്വഭാവം നിനക്കറിയാവുന്നതല്ലേ..
എനിക്കു അറിയാവുന്നത് തന്നെ ആണ് , ഇതൊക്കെപണ്ട് തൊട്ടേ എന്നോടു കാണിക്കുന്നതും അല്ലേ, ഒരു സോറി ഒക്കെ പറഞ്ഞാല്‍ മാറുമെങ്കില്‍ അതല്ലേ നല്ലത് എന്നോര്‍ത്തു പറഞ്ഞതാണ്.
അവള്‍ ഇപ്പോ എങ്ങാനും നിന്നെ കണ്ടാല്‍ എന്താ ചെയ്യുക എന്നു പറയാന്‍ പറ്റില്ല , ഇന്ന് കക്ഷി ഭയങ്കര ഇടം തിരിവില്‍ ആയിരുന്നു., താഴെയും മേളിലും വെക്കാതെ കൊഞ്ചിച്ചതിന്റെയാ , ഈ ദേഷ്യവും വാശിയും ഒക്കെ.
കൊച്ചമ്മേ ചെറിയ ഒരു അപേക്ഷ ഉണ്ട്,
എന്താണ് അപ്പു
ശ്രിയ മോള്‍ ചിലപ്പോ എന്തേലും ദേഷ്യം കൊണ്ട് എന്നോടു പെരുമാറിയാലും എന്റെ തെറ്റ് അല്ല എങ്കില്‍ കൂടിയും ഒരിയ്ക്കലും എനിക്കു വശം ചേര്‍ന്ന് സംസാരിക്കരുത് അതും ശ്രിയ കുഞ്ഞിന്റെ മുന്നില്‍. അത് കാണുമ്പോള്‍ ഒക്കെ ആയിരിയ്ക്കും കൂടുതല്‍ വാശിയും ദേഷ്യവും ഒക്കെ കാണിക്കുന്നത്, ശ്രിയകുഞ്ഞ് ദേഷ്യം കാണിക്കുക ആണെങ്കില്‍ അതിനെ ഓവര്‍റൈഡ് ചെയ്യുന്ന രീതിയില്‍ എന്നോടു കൊച്ചമ്മ ദേഷ്യം പിടിക്കുകയും കണ്ണുപൊട്ടുന്ന ചീത്ത പറയുകയും ചെയ്താല്‍ ശ്രിയ കുഞ്ഞ് തന്നെ സെറ്റില്‍ ആയിക്കോളും.
താന്‍ എല്ലാവരുടെയും കണ്ണിലുണ്ണി ആണെന്ന ഒരു ബോധത്തില്‍ ആണ് ശ്രീയ കുഞ്ഞ് കൂടുതല്‍ ഹൈപര്‍ റിയാക്ടീവ് ആകുന്നത്, അതിനെ നിങ്ങള്‍ സപോര്‍ട്ട് ചെയ്യുക ആണെങ്കില്‍ അതങ്ങ് ശരി ആകും ഇല്ലെങ്കില്‍ പിന്നെ ഓരോരോ ബഹളവും പാത്രങ്ങള്‍ എറിയലും ഒക്കെ കാണേണ്ടി വരും അതുകൊണ്ടു പറഞ്ഞത് ആണ്. അപ്പു മാലിനിക്ക് വിശദമായി പറഞ്ഞു കൊടുത്തു.
അപ്പോളാണ് മാലിനിക്കും ആ ഒരു കാര്യത്തെ കുറിച്ചു കുറച്ചുകൂടെ ബോധ്യം വന്നത്. കൊച്ചമ്മ ഒരു കരണവശാലും ഒരു കാര്യത്തിലു ശ്രിയ കുഞ്ഞിന്റെ മുന്നില്‍ വെച്ചു എന്നെ സപോര്‍ട്ട് ചെയരുത് , മാക്സിമം റഫ് ആയി പെരുമാറിയാല്‍ മതി അങ്ങനെ വരുമ്പോള്‍ ശ്രിയ കുഞ്ഞും ആ ഒരു പേസില്‍ അങ്ങ് പൊയ്ക്കൊളും ഓവര്‍ റിയാക്ടീവ് ആകില്ല..
അങ്ങനെ പറഞ്ഞു കൊണ്ടിരുന്നപ്പോള്‍ ആണ് ശ്രീയയുടെ കാല്‍പ്പെരുമാറ്റം കേട്ടത് , ശ്രിയ അന്ന് വളരെ വളരെ ദേഷ്യത്തില്‍ ആയിരുന്നല്ലോ. അപ്പു അപ്പോളേക്കും കണ്ണു കൊണ്ട് ആംഗ്യം കാട്ടി…
മാലിനിക്ക് കാര്യം പിടി കിട്ടി.അവള്‍ പെട്ടെന്നു അപ്പുവിനെ വഴക്കു പറയാന്‍ തുടങ്ങി
“ടാ ചെറുക്ക , ഒരു കാര്യം പറഞ്ഞേക്കാം പോന്നു ഈ വീടിന്റെ എല്ലാം ആണ് , അവളെ വിഷമിപ്പിച്ചു കൊണ്ട് ഒരാളും ഇവിടെ ജീവിക്കാം എന്നും മോഹിക്കണ്ട.. രാവിലെ നീ ജോലിയില്‍ പ്രവേശിക്കാന്‍ പോകുന്നതല്ലേ എന്നോര്ത്തു ആണ് ഞാന്‍ കൂടുതല്‍ ഒന്നും പറയാതിരുന്നത്, ഇനി മേലാല്‍ എന്റെ കുഞ്ഞിനെ ഏതെലും തരത്തില്‍ വിഷമിപ്പിച്ചാല്‍ ഉണ്ടല്ലോ കരണം ഞാന്‍ അടിച്ചു പൊളിക്കും … എന്റെ കൊച്ചു ഇന്ന് ഒരു വക കഴിച്ചിട്ടില്ല നീ കാരണം.. മനസ്സിലായോ …
ശ്രിയ ഇതൊക്കെ വാതില്‍ പടിയില്‍ നിന്നു കേള്‍ക്കൂക ആയിരുന്നു. കൊള്ളാം അമ്മ തന്നെ സപ്പോര്‍ട് ചെയ്തു അവനെ നല്ല ചീത്ത പറയുക ആണ്..അവല്‍ക്ക് കുറെ ഒക്കെ പിണക്കവും ദേഷ്യവും ഒക്കെ കുറഞ്ഞപോലെ തോന്നി.
കൊച്ചമ്മേ .. മനപൂര്‍വം അല്ല കൊച്ചമ്മേ ,,, എന്റെ ഭാഗത്ത് ഏറ്റവും വലിയ തെറ്റാണ് , വെള്ളം ഒഴിക്കുമ്പോ ഞാന്‍ അല്പം കൂടെ ശ്രദ്ധിക്കണം ആയിരുന്നു , മനസ്സ് മറ്റെന്തോ ചിന്തയില്‍ ആയി പ്പോയി. ശ്രിയകുഞ്ഞിനോട് ഞാന്‍ മാപ്പ് പറയാം കൊച്ചമ്മേ .. അവന്‍ ആധിയോടെ സംസാരിച്ചു.
അപ്പോളേക്കും ശ്രിയ അമ്മയുടെ സമീപത്തേക്ക് വന്നു,

 

അവളെ കണ്ടു അപ്പു പറഞ്ഞു..കുഞ്ഞേ അറിയാതെ ആണെകില്‍ പോലും വലിയ തെറ്റ് എന്റെ ഭാഗത്ത് നിന്നു സംഭവിച്ചു , ഇനി മുതല് ഞാന്‍ നന്നായി നോക്കിയെ ഓരോ പണിയും ചെയ്യൂ … എന്നോടു ക്ഷമിക്കണം എനിക്കു തെറ്റ് പറ്റിപോയതാണ്.. ഇനി ഒരിയ്ക്കലും ആവര്‍ത്തിക്കില്ല ..അവന്‍ കൈകൂപ്പി.ഇനി ഞാന്‍ കാറിന് പുറകിലൂടെ വെള്ളം ഒഴിക്കുകയെ ഇല്ല , മുന്നില്‍ നിന്നു പുറകിലേക്ക് മാത്രേ ഒഴിക്കൂ അതും ആരും ഇല്ല എന്നു ഒരു രണ്ടു വട്ടം ഉറപ്പ് വരുത്തി…
അത് കണ്ടപ്പോ ശ്രിയ കുറച്ചൊക്കെ വീണ്ടും ശാന്ത ആയി. കണ്ടില്ലേ അമ്മ ഞാന്‍ പറഞ്ഞില്ലേ, എന്റെ തെറ്റല്ല ,ഈ തെണ്ടി ചെയ്ത തെറ്റാണ് .. അവന്‍ സമ്മതിക്കുന്നത് കണ്ടോ റസ്കല്‍… അവള്‍ ചീറി .
മതി മോളെ ..എന്തായാലും മാപ്പ് പറഞ്ഞില്ലേ… വിട്ടുകളഞ്ഞെക്ക്… അമ്മേടെ പോന്നു മോള്‍ വാ ..എന്തേലും കഴിക്കൂ ..മോള്‍ കഴിക്കാത്ത കൊണ്ട് അമ്മയും കഴിച്ചില്ല ഒന്നും അമ്മക്ക് വിശക്കുന്നുണ്ട്.
ഡാ പോകാന്‍ നോക്കടാ … മാലിനി അപ്പുവിനോടു പറഞ്ഞു
ശരി കൊച്ചമ്മേ ..എന്നു പറഞ്ഞു അപ്പു തിരികെ നടന്നു , അവന്‍ സത്യത്തില്‍ ചിരിച്ചു കൊണ്ടാണ് പുറകിലേക്ക് പോയത്..
മാലിനി ശ്രീയയെ ചേര്‍ത്ത് പിടിച്ച് നെറ്റിയില്‍ ഒരുമ്മ കൊടുത്തു, അപ്പോ ശ്രീയയും മാലിനിയുടെ കവിലത്ത് ഒരുമ്മ കൊടുത്തു. മാലിനി അവളെ വിളിച്ച് കൊണ്ട് പോയി ഭക്ഷണം ഒക്കെ വിളമ്പി കൊടുത്തു. രണ്ടു പേരും ഭക്ഷണം കഴിച്ചു.
സത്യത്തില്‍ അപ്പുവിന്റെ ആ ഉപദേശം മാലിനിക്ക് ഒരുപാട് സഹായകം ആയിരുന്നൂ , ശ്രീയയുടെ താളത്തിനൊത്തു അങ്ങ് കണ്ണടച്ചാല്‍ കുറെ ഒക്കെ അവളെ കൊണ്ടുള്ള വാശിയും ദേഷ്യവും ഒക്കെ നിയന്ത്രിക്കാം എന്നുള്ളത്.
എന്തായാലും തല്‍കലത്തേക്ക് ശ്രീയയുടെ പിണക്കം ഇന്നുള്ളത് മറിയല്ലോ അത് തന്നെ സന്തോഷം…
….അപ്പു പോയി വസ്ത്രം ഒക്കെ കഴുകി കുളിച്ചു വസ്ത്രം ഒക്കെ മാറി സരസു ചേച്ചി അവനുള്ള ഭക്ഷണം പുറത്തു പാത്രത്തില്‍ വെച്ചിട്ടുണ്ടായിരുന്നു. അവന്‍ അത് എടുത്തു കഴിച്ചു.
ശേഷം വന്നു തന്റെ പായ് ഒക്കെ വിരിച്ചു അവന്‍ കിടന്നു, അവന് ശ്രിയയുടെ ദേഹത്ത് വെള്ളം വീണതും അവള്‍ ദേഷ്യപ്പെട്ടതും എല്ലാം ഓര്മ്മ വന്നു , അതൊക്കെ അങ്ങ് ഓര്‍ത്തപ്പോ ചെറുക്കനു പെണ്ണിനോട് മുടിഞ്ഞ പ്രേമം…, ശോ ..എനിക് വയ്യെ .. അവന്‍ കൈമുട്ട് കുത്തി തല കയ്യില്‍ താങ്ങി ചരിഞ്ഞു കിടന്നു സമീപം ഉള്ള്‍ കവറില്‍ നിന്നു അവളുടെ പണ്ടത്തെ ചെരുപ്പ് ഉണല്ലോ അത് എടുത്ത് തലയിണയില്‍ തന്റെ മുഖത്തിന് സമീപം വെച്ചു,,,പതുക്കെ പ്രേമതുരനായി ചെരുപ്പിനോട് സംസാരിക്കാന്‍ തുടങ്ങി ..
“ഈ പെണ്ണ് ദേഷ്യപ്പെടുമ്പോ എന്തു ഭംഗിയാ കാണാന്‍…ആ കണ്ണും മൂക്കിന്റെ തുമ്പും കവിള്‍ ഒക്കെ ചുവന്നു വരും .. അപ്പോ എന്റെ മുത്തിന് എന്തു അഴകാണെന്ന് അറിയോ …
മുതിനെ എന്താ എന്നോടു ഇത്രയും ദേഷ്യം… ചോദിച്ചു കൊണ്ട് അവന്‍ സ്വയം ചിരിച്ചു.. വേണമെങ്കില്‍ ഇനീം ഇനീം ദേഷ്യപ്പെട്ടോട്ട … ഇനി എന്നെ അടിക്കണോ … അടിച്ചോട്ടാ …ചവിട്ടണൊ ….ചവിട്ടികോട്ട ..എന്റെ കാന്താരി … ഉമ്മ
എനിക് ഈ പാറുവിനെ എന്തോരം എന്തോരം എന്തോരം ഇഷ്ടം ആണെന്ന് അറിയാവോ … ശോ എന്നാലും എന്റെ പാറുവിന്റെ മെത്ത് വെള്ളം ഒഴിച്ചില്ലെ … നല്ല രസം ആയിരുന്നു കാണാന്‍ ആയി .. അവന്‍ പതുക്കെ ചെറുപ്പിനെ തലോടി .. മെതൊക്കെ വെള്ളം വീണപ്പോളെ എന്റെ പാറൂന്‍റെ ഭംഗി ഒക്കെ കൂടി ട്ടാ … അയ്യോ അയ്യോ എന്നെ അങ്ങ് കൊല്ല് ……ഇഷ്ടം ഇഷ്ടം സഹിക്കാന്‍ പറ്റുന്നില്ലേ… ഓഹ് ഓഹ് ഉമ്മ ,,, കൊറേ ഉമ്മ അവന്‍ അങ്ങു കൊടുത്തു.
അങ്ങനെ കിടന്നപ്പോ ആണ് ഉള്ളില്‍ ചെറിയ ഒരു നീറ്റല്‍ അവന് ഉണ്ടായത് .. ഈ പെണ്ണിനെ സ്നേഹിക്കാന്‍ മാത്രമല്ലേ പറ്റൂ സ്വന്തമാക്കാന്‍ ഒരിയ്ക്കലും സാധിക്കില്ലല്ലോ.. അങ്ങനെ അവകാശപ്പെടാനും സാധിക്കില്ല ..
ജീവിതത്തില്‍ ഒരു പെങ്കുട്ടിയോടും എന്തേ തനിക് ഇത്രയും തീവ്രമായി സ്നേഹം തോന്നാത്തത്തു .. അത് മാത്രം ഇന്ന് വരെ മനസ്സിലായിട്ടില്ല .. ശോ എന്നാലും എന്താണാവോ ………….
ഈ വാശിക്കാരി ആണല്ലോ.. എന്റെ ഊണിലും ഉറക്കത്തിലും ബോധത്തിലും അബോധത്തിലും ഒക്കെ മനസ്സില്‍ ഇങ്ങനെ നിറഞ്ഞു നീക്കണത് …
നീ എന്റ്റെ ആരാ പെണ്ണേ………..
നീ ആരാ ……….
എന്റെ ഉള്ളം ഇങ്ങനെ നീ എന്തിനാ കാര്‍ന്ന് തിന്നുന്നത് .. എന്തിനാ നീ ഇങ്ങനെ എന്നെ ഒരു ഭ്രാന്തന്‍ ആക്കുന്നത് …………ഏത് ഈശ്വരനെ വിളിചാല്‍ ആണ് നിന്നെ എന്റെ മാത്രം ആയി കിട്ടുകാ …
………………അവന്‍ ആ ചെരുപ്പ് നെഞ്ചോട് ചേര്‍ത്ത് പുതച്ചുമൂടി അങ്ങ് കിടന്നുറക്കം ആയി., ചില സുന്ദരമായ പ്രേമര്‍ദ്രമായ് സ്വപ്നങ്ങള്‍ ഒക്കെ കണ്ടു..
ഈ നല്ല 916 പ്രേമം ഉള്ളില്‍ കയറിയാല്‍ എക്സ്ട്രീം ലെവല്‍ ഇല്‍ ഉള്ളവര്‍ ഇങ്ങനെ ഒക്കെയാ … അത് നന്നായി പ്രേമിച്ചവര്‍ക്കൊക്കെ അറിയാം … വണ്‍ വേ പ്രേമം ആണെങ്കില്‍ പറയുകയേ വേണ്ട ,,,
പിറ്റേ ദിവസം രാവിലെ തന്നെ അപ്പു എഴുന്നേറ്റ് കാ൪ ഒക്കെ സൂക്ഷിച്ചു തന്നെ കഴുകി മറ്റുള്ള ജോലികല്‍ കൂടെ ഒക്കെ കഴിഞ്ഞു ജോലികായി പുറപ്പെട്ടു.
ഓഫീസില്‍ എത്തി.
അപ്പുവിന് അപ്പോളേക്കും ഒരു ഡെസ്ക് ടോപ് ഒക്കെ കിട്ടിയിരുന്നു. പിന്നെ ഇരിക്കാന്‍ ഒരു ചെയറും മറ്റും. അപ്പു വരുമ്പോള്‍ തന്നെ സെന്‍സെക്സ് നിഫ്റ്റി ഒക്കെ അങ്ങോട്ട് നോക്കും മാര്‍ക്കറ്റ് , സെക്ടോര്‍സ്, ഇംപോര്‍ട്ട് എക്സ്പോര്‍ട്ട് ഡാറ്റ ഒക്കെ .. ഇതൊക്കെ അല്ലേ ഏറ്റവും അടിസ്ഥാനമായ മാര്‍ക്കറ്റ് ഇന്‍ഫൊര്‍മേഷന്‍.
അപ്പു ഓരോരുത്തരും ഓകെ ആയി പരിചയം ആയി വന്നു തുടങ്ങിയിരുന്നു, അവിടത്തെ മാനേജര്‍ തോമസ് കുറച്ചു ഡാറ്റ വര്‍ക്കുകള്‍ അപ്പുവിനെ ഏല്‍പ്പിച്ചിരുന്നു , അപ്പുവിനെ എക്സെല്‍ ഒക്കെ അറിയുന്നതു കൊണ്ട് അതൊക്കെ അപ്പു ചെയ്തു കൊണ്ടിരിക്കുക ആയിരുന്നു..
ചെയര്‍ ഇല്‍ ഇരുന്നു കംപ്യൂറ്ററില്‍ വര്‍ക്ക് ഒക്കെ ചെയ്യുന്നത് കാണുമ്പോള്‍ അവന്റെ ട്രിം ചെയ്ത തടിയും മീശയും അവന്റെ ആ ആകാരവും ഒക്കെ കണ്ടാല്‍ വലിയ ഒരു ഉദ്യോഗസ്ഥന്‍ ആനെന്നെ തോന്നൂ.
താഴെ റിസപ്ഷനില്‍
ആ മായ വന്നല്ലോ , എവിടെ ആയിരുന്നു മൂന്നു ദിവസം.. റിസപ്ഷനില്‍ ഇരിക്കുന്ന ദീപ്തി ചോദിച്ചു.
ഓ എന്റെ പെണ്ണേ , ഞാന്‍ അച്ഛ൯വീടില്‍ പോയെക്കുവല്ലാരുന്നോ
അത് പോട്ടെ എന്തൊക്കെ ഉണ്ട് ബേട്ടി .. ഞാന്‍ ഇല്ലാതീരുന്ന ഈ മൂന്നുദിവസങ്ങളിലെ വിശേഷങ്ങള്‍…
ഓ എന്തു വിശേഷം ..ഇങ്ങനെ ഒക്കെ അങു പോകുന്നു, ആ പിന്നെ നിങ്ങടെ ഡിപ്പാര്‍ട്മെന്റില്‍ ഒരു സുന്ദരന്‍ പയ്യന്‍ വന്നിട്ടുണ്ട് , അ ഹാന്‍സം ആന്ഡ് സ്മാര്‍ട്ട് ഗൈ ..
ആഹാ .. കൊള്ളാല്ലോ , ഇനി ഇപ്പോ വയറന്‍ തോമസ് സാറിനെ കണ്ടുകൊണ്ട് നേരം കളയേണ്ട കാര്യമില്ലല്ലോ.. നമ്മുടെ പയ്യനെ നോക്കി ഇരുന്നാള്ല്‍ മതിയല്ലോ.. മായ ചിരിച്ചു കൊണ്ട് പറഞ്ഞു ..
ഹും ഉവ്വേടീ മോളെ,…എന്ന ചെല്ല്..ദീപ്തി പറഞ്ഞു ..
ഡീ എന്താ കക്ഷ്യുടെ പേര് ..
ആദിശങ്കര്‍ എന്നാണ്.. അവള്‍ മറുപടി പറഞ്ഞു ..
കൊള്ളാലോ നല്ല വെയിറ്റ് ഉള്ള പേര്.. ആദിശങ്കര്‍..
മായ ആദിശങ്ക൪ …കൊള്ളാല്ലെടീ ..നല്ല ചേര്‍ച്ച ആയിരിയ്ക്കും അല്ലേ…
അതെന്താ ദീപ്തി ആദിശങ്ക൪ ..അതിനു ചേര്‍ച്ച ഇല്ലേ..
ഡീ… നീ ത്രികോണ പ്രേമം നടത്താന്‍ ഉള്ള പണിയില്‍ ആണോ..മായ ചോദിച്ചു
എന്റ്റെ പോന്നു മോളെ നീ എടുത്തോ … ദീപ്തി പറഞ്ഞു എനിക്കു എന്റെ പാവം മുറചെറുക്ക൯ ഉണ്ട് എനിക്കു അവനെ തന്നെ മതി .
അങ്ങനെ പരസ്പരം ഓരോ കളികള്‍ ഓകെ പറഞ്ഞു മായ ഒഫ്ഫീസിലേക്ക് പോയി.
മായ കബിനിലേക്ക് വന്നു , ശബ്ദം കേട്ടു ആദി തിരിഞു നോക്കി , ആദിയെ കണ്ടു മായ പുഞ്ചിരിച്ചു. അത് കണ്ടു അവനും പുഞ്ചിരിച്ചു ഗുഡ്മോര്‍ണിംഗ് പറഞ്ഞു.
മായയും തിരിച്ചു ഗുഡ്മോര്‍ണിംഗ് കൊടുത്തു.
ഞാന്‍ ആദിശങ്കര്‍, ഇന്നലെ ജോയിന്‍ ചെയ്തത് ആണ് . തോമസ് സാര്‍ പറഞ്ഞിരുന്നു മായ മാഡം ലീവില്‍ ആണെന്ന്.
മാഡം .. എന്റെ പോന്നു മാഷെ എന്തിനാ എന്നെ ഈ മാഡം ന്നൊക്കെ വിളിച്ച് എന്നെ ഒരു കിളവി ആക്കുന്നെ. എന്നെ പേര് വിളിച്ചാല്‍ മതി മായ എന്നു കേട്ടോ, അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു,
എനിക്കും അത് തന്നെ ആണ് കംഫര്‍ട് ,പക്ഷേ ഇവിടത്തെ സ്റ്റൈല്‍ എനിക്കറിയില്ലല്ലോ .. അത് കൊണ്ടാണ് ..ഐ ആം സോറി , അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
നോ ഇഷ്യൂ ആദി..
ആദി എവിടെയാണ് താമസം വീടില്‍ ആരൊക്കെ ഉണ്ട്, മായ തിരക്കി.
അത് പണി ആയല്ലോ പേഴ്സനല്‍ ആയി ചോദിച്ചാല്‍ പറയുക മുശ്കില്‍ ആയല്ലോ
മായ ഞാന്‍ രാജശേഖര൯ സ൪ ന്റ്റെ വീടിന് അടുതാണ്, വീടില്‍ എല്ലാരും ഉണ്ട്. അവന്‍ ഒരു അഴകോഴമ്പന്‍ ഉത്തരം ആയി തന്നെ പറഞ്ഞു.
എല്ലാരും ന്നു പറഞ്ഞാല്‍…മായ വീണ്ടും തിരക്കി
അപ്പോ ആദിക്ക് കുറചൂടേ ദേഷ്യം വന്നു , അവന്‍ ഒരല്‍പ്പ൦ സൌമ്യതയോടെ പറഞ്ഞു നമുക്ക് ഇനിയും സമയം ഉണ്ടല്ലോ .. മായ
അത് മായക്ക് ചെറിയ ഒരു നിരാശ സമ്മാനിച്ചു. എന്തായാലും ആദി സ്മാര്‍ടു ആണ് പോയിന്‍റ് ടോ പോയീന്‍റ് ആണ്. ജെന്‍റില്‍മാന്‍ ഒറ്റ നോട്ടത്തില്‍ മായക്ക് ആദിയെ ബോധിച്ചു എന്നു തോന്നുന്നു.
അപ്പോളേക്കും തോമസ് അങ്ങോട്ട് വന്നു ,മായ് കുറച്ചു ഇന്‍വോയിസുകള്‍ പ്രിന്‍റ് ചെയ്യാന്‍ ഉണ്ട്, അതൊന്നു വേഗം ചെയ്യണം ..ഓ കെ സര്‍ എന്നു പറഞ്ഞു അവള്‍ അവളുടെ കംപ്യൂറ്റര്‍ ഓണ്‍ ചെയ്തു.
ആദിക്ക് ടെക്നിക്കല്‍ നോളജ് നല്ല വണ്ണം ഉള്ളത് കൊണ്ട് തന്നെ ജോലികള്‍ ഒക്കെ സ്മൂത് ആയി മുന്നോട് പോയിക്കൊണ്ടിരുന്നു.
ഇടക്ക് തോമസിനെ രാജശേഖരന്‍ വിളിപ്പിച്ചിരുന്നു ആദിയുടെ വര്‍ക്ക്നേ കുറിച്ചൊക്കെ ചോദികാന്‍ ആയി. ആദി വന്നത് കൊണ്ട് തോമസ്നു ഒരുപാട് സഹായം ആയിരുന്നു , ഒരുതവണ പറഞ്ഞു കൊടുത്താല്‍ പിന്നെ ആ വശത്തേക്ക് തിരിഞു നോക്കേണ്ടകാര്യം ഇല്ല .. അത് കൊണ്ട് തന്നെ തോമസ് ആദിയെ കുറീച് നല്ല അഭിപ്രായം തന്നെ ആണ് പറഞ്ഞു കൊണ്ടിരുന്നത്.അതിനിടയില്‍ അപ്പു ഫീല്ഡ് ഇല്‍ ഡെലിവരിക്കും ഒക്കെ ആയി പോകേണ്ടതും ആയി വന്നിരുന്നു, പുറത്തു പോകുമ്പോ നല്ല ചിലവുകളും ഉണ്ട്, നജീബിന്റെ അടുത്തു തന്നെ ചോദിച്ചു കുറച്ചു പൈസ കൂടെ അവന്‍ അഡ്ജസ്റ്റ് ചെയ്തു വാങ്ങിയിരുന്നു. അങ്ങനെ ഒരു മാസം കടന്നു പോയി.
ഒന്നാം തീയതി ആണ് , ഇന്ന് സാലറി കിട്ടും , അപ്പുവിനെ ഏറെ സന്തോഷംആയിരുന്നു സാലറി പതിനായിരവും പിന്നെ പുറത്തു പോയതിന്റെ ചിലവുകള്‍ ഒക്കെ കൂടെ ചേര്‍ത്ത് ഒരു മൂവായിരം വേറെയും ..

37 Comments

  1. വിനോദ് കുമാർ ജി ❤

    വീണ്ടും വീണ്ടും അപരാജിതനിലൂടെ ഒരു യാത്ര ❤♥♥

  2. അപരാജിതൻ

    കഥ തുടക്കം തൊട്ട് വീണ്ടും വായിച്ചു തുടങ്ങി.
    ഈ കഥ പറയുന്ന ബാലുചെട്ടൻ ശ്യാം ആയിരിക്കും എന്നാ എൻ്റെ മനസ്സ് പറയുന്നെ ?

  3. ॐ नमः शिवाय

  4. രുദ്രദേവ്

    “Super”♥️♥️♥️

  5. *വിനോദ്കുമാർ G*♥

    ആദി ശങ്കര കാവ്യം ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും കഴിഞ്ഞു മൂന്നാം ഘട്ടം എത്തി ഹർഷൻ bro ❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤♥❤❤

  6. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️❤️

  7. മുഴുവനും കിട്ടുമോ

    1. 27 പാർട്ട് 4 വരെ ഉണ്ടല്ലോ…

  8. ❤️❤️❤️

  9. ഒന്നും പറയാൻ ഇല്ല ബ്രോ.

    എന്റെ നമ്പർ 1 കഥ ആകാൻ ഉള്ള എല്ലാ ചാൻസും ഇണ്ട് അപരാജിതന, അത്രക്ക് ഇഷ്ട്ടപെട്ടു പോയി.

    പ്രേമം ആണ് എന്റെ ഫേവറിറ്റ് സബ്ജെക്ട് പക്ഷെ അത് മരിയഡാക്ക് ഇതിൽ തുടങ്ങിയിട്ടില്ല എന്നിട്ട് കൂടി ഹോ.

    I’m madly in love with this story ??

    സാദാരണ ആദ്യം തൊട്ടു വായിച്ചു തുടങ്ങുന്ന ഇപ്പൊ ഓടിക്കൊണ്ട് ഇരിക്കുന്ന കഥകളിൽ ഞാൻ ഏറ്റവും അവസാനത്തെ അല്ലേൽ ഏറ്റവും ലേറ്റസ്റ്റ് പാർട്ടിൽ ആണ് കമന്റ്‌ ഇടരുത്, പക്ഷെ ആദ്യമായി ഞാൻ എല്ലാ പാർട്ടിലും കമന്റ്‌ ഇടം എന്ന് കരുതി ?

    അത്രക്ക് ഇഷ്ട്ടപെട്ടു പോയി മോനെ ???

    സ്നേഹത്തോടെ,
    രാഹുൽ

    1. ഇതൊരു കുഞ്ഞു കഥ ബ്രോ
      കുറെ പേജുകളിൽ കുറെ വലിച്ചു വാരി എഴുതി വെച്ചിരിക്കുന്നു…പിന്നെ സിൻസിയർ ആയി വായിച്ചാൽ you will be in an elevated trans state…i promise

  10. Nanne kuravanallo likes comments okke 2000 like 2000 comment tharunna team evide

    Why aarum varanille ingott

    Ini ivide kadha post cheyunna time avide just oru amugham post cheyyanam ,ivide Katha post cheythitund support cheyy enn

    Athuvare aviduthe comment boxil active aayi update cheythal mathi

  11. മാണിക്കം

    Njnm ethiye ini njammade 24aam part vannoottte?????

  12. സുജീഷ് ശിവരാമൻ

    ഹായ് ഞാൻ വന്നു കേട്ടോ…

  13. സുജീഷ് ശിവരാമൻ

    ഹായ് ഞാൻ വന്നു കേട്ടോ….

    1. മിടുക്കൻ

  14. തൃശ്ശൂർക്കാരൻ

    ????

    1. അമ്പട വിരുതാ..

  15. Harshan bro njan vannuttaa eni nammude baki bro varanam

    1. varanamallo, ellarum varum.

  16. പ്രണയരാജ

    എല്ലാ പാർട്ടുകളും ആഡ് ആക്കട്ടെ, ഇതിലെ വായനക്കാർക്ക് ടെൻഷൻ കുറവാ

    1. ഇവിടെ എഴുത്തുകാര്‍ക്കും യാതൊരു വിധ മോടിവേഷനും ഇല്ല മുത്തെ
      കുറഞ്ഞ ലൈക്സ് കമന്റ്സ് ഒക്കെ അല്ലെ

      ഒകെ നമുക്ക് ശരി ആക്കാംന്നെ ….നമ്മുടെ മച്ചാന്‍മാര്‍ എല്ലാരും കൂടെ ഇങ്ങോടു വരട്ടെ,,, എന്നിട്ട് എല്ലാരോടും അപേക്ഷിക്കം എല്ലാ കഥകളും വായിക്കുവാനും കമനടു ചെയ്യുവാനും ലൈസ്ക് ചെയ്യുവാനും ഒകെ … എല്ലാ എഴുത്തുകാര്‍ക്കും പ്രോത്സാഹനം കിട്ടണം ,,എങ്കില്‍ ഇവിടെ കഥകളുടെ പെരുമഴക്കാലം ആയിരിക്കും ..

      1. athe, ellavarum varatte. nammuk sari aakam

        1. ഞാൻ എത്തി?? ഇടക്ക് വന്നിരുന്നു, ആരെയും കാണാത്തത് കൊണ്ട് തിരിച്ചു പോയതാ…

      2. പ്രണയരാജ

        സത്യം ഇവിടെ കഥകൾ കൊണ്ട് നിറക്കണം, എൻ്റെ പ്രണയം എന്ന ചെറുകഥ ഇന്ന് ഇവിടെയും പോസ്റ്റ് ചെയ്യുന്നുണ്ട്

      3. Hi ഹർഷൻ 23 ബാഗവും വായിച്ചിട്ടുണ്ട് ബാകി എന്നാണ്

      4. Allavarum varum next part varate

  17. nice…

  18. ??????
    അടുത്ത പാർട്ടും വന്നല്ലോ….???

    1. Harshan Bro….super???

Comments are closed.