അപരാജിതൻ 2 [Harshan] 6961

മാലു നീ ഒരു കാര്യം ചെയ്യ് അവനോടു നാളെ ഒരു ഉച്ച കഴിഞ്ഞു ഹെഡ് ഓഫീസിൽ ചെല്ലാൻ പറ… അവിടെ എച് ആറിൽ റീന ഉണ്ട് അവളെ ചെന്ന് കാണാൻ പറ. ഞാൻ റീനയെ വിളിച്ചു പറയാം.

അവനോടു സംസാരിച്ചിട്ടു എന്തേലും ഒരു ജോലി കൊടുക്കാൻ..
അത് കേട്ട് മലിനിക്കും അല്പം സന്തോഷം ആയി.
അവനോടുള്ള സഹതാപം കൊണ്ടൊന്നുമല്ല അതൊട്ടു ഒരിക്കലും ഉണ്ടാകില്ല..പക്ഷെ എന്റെ അമ്മയുടെ ഒരു ആഗ്രഹം ആയിരുന്നു. അതു കൊണ്ട് മാത്രം…
അവിടെ അവൻ വല്ല തോന്ന്യാസവും കാണിച്ചാൽ അവൻ എന്റെ തനി സ്വാഭാവം അറിയും ഇടയ്ക്കു അയാൾക്ക് അൽപ്പം ദേഷ്യം കൂടി വന്നു.
അതൊന്നും ഉണ്ടാകില്ല ഏട്ടാ..
ഞാൻ പറഞ്ഞോളാം അവനോടു…..
നേരം അധികം ആയി നമുക്ക് കിടക്കാം …
മാലിനി എഴുന്നേറ്റു ലൈറ്റ് ഓഫ് ചെയ്തു
വന്നു കിടന്നു.
തലയിണ മാറ്റി രാജശേഖരന് കൈകളിൽ തല വെച്ച് അയാളോട് ചേർന്ന് കിടന്നു.
ഏട്ടാ…അവൾ വിളിച്ചു.
ഹും….. അയാൾ മൂളി
പ്രധാനപ്പെട്ട മറ്റുകാര്യങ്ങൾ ഉണ്ട്. അവൾ പറഞ്ഞു
എന്താണ് ….
വല്ല്യമാമ വന്നു കുറച്ചു സമായദോഷങ്ങൾ ഒക്കെ പറഞ്ഞിരുന്നു. ഏട്ടനും മക്കള്ക്കും വേണ്ടി പല പല വഴിപാടുകൾ ഒക്കെ പറയുകയും ചെയ്തിരുന്നു…
പക്ഷെ പൊന്നൂന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ വേണം എന്നാണ് പറഞ്ഞത്..
അമ്മ ചോദിച്ചു അവളുടെ വിവാഹം ഒക്കെ എപ്പോൾ നോക്കാം എന്ന്..വല്യമ്മാമ പറഞ്ഞത് എന്താണെങ്കിലും ഇരുപത്തി അഞ്ചു വയസ്സ് കഴിഞ്ഞതിന് ശേഷം മതി എന്നാണു…അതൊക്കെ ഓർക്കുമ്പോൾ എനിക്ക് ശെരിക്കും ഭയം തോന്നനുണ്ട്.
കാരണം വല്യമ്മാമ ഒരു സിദ്ധൻ അല്ലെ..പെങ്ങളുടെ മരണം തോന്നി വന്നു കണ്ടു പോയ ആൾ അല്ലെ…അതാ എന്റെ പേടി…
അത് കേട്ട് രാജശേഖരൻ ചിരിച്ചു കൊണ്ട് പറഞ്ഞു..അതൊക്കെ നിന്റെ തോന്നലുകൾ ആണ്..മക്കളുടെ പേർക്ക് പറഞ്ഞ വഴിപാടുകൾ ഒക്കെ നമുക്ക് ചെയ്യാം…പിന്നെ പാലിയതെ രാജശേഖരന്റെ മക്കൾക്ക് ദോഷം ചെയ്യാൻ എന്തായാലും ഒരാളും ചിന്തിക്ക പോലും ചെയില്ല…അതെനിക്ക് നന്നായി ഉറപ്പുണ്ട്…

ഹാ..എല്ലാം ഈശ്വരനോട് പ്രാർത്ഥിക്കുന്നു അത്രേ ഉള്ളൂ..മാലിനി സ്വയം ആശ്വസിപ്പിച്ചു ..
രണ്ടുപേരും പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീണു.
….
രാവിലെ നമ്മുടെ അപ്പു , അത്യാവശ്യം പണികൾ ഒക്കെ ആയി.പുറത്തൊക്കെ പോയി വന്ന സമയം..

ഗേറ്റ് തുറന്നു വന്നു വരും വഴി സ്ഥിരം നോക്കുന്ന പോലെ പൂമുഖത്തേക്ക് നോക്കി . അപ്പോളാണ് അവനു ഓർമ്മ വന്നത്, അവിടെ ഇരിക്കേണ്ട ആൾ ഇന്നു ഭൂമിയിൽ ഇല്ലല്ലോ എന്ന്…
അവൻ പെട്ടെന്ന് മുഖം തിരിച്ചു വീടിനു പിന്വശത്തേക്ക് നടന്നു..

അപ്പു… അവൻ വിളി കേട്ട്..
ഓയി ..വരുന്നേ… അവൻ മറുവിളി കേട്ട്.
മാലിനി ആണ് അവനെ വിളിച്ചത്.
എന്തോ എന്നെ വിളിച്ചേ… അവൻ തിരക്കി.
നീ ഉച്ച കഴിഞ്ഞു നമ്മുടെ ഓഫീസിൽ ഒന്ന് പോണം…മാലിനി പറഞ്ഞു
എന്താ കൊച്ചമ്മേ പണി വല്ലതും ഉണ്ടോ..
ആ അവിടെ ഒരുപാട് പണികൾ ഉണ്ട്..അവർ പറഞ്ഞു.
ആണോ…
അപ്പൊ അവിടെ പണി ആയുധങ്ങൾ ഒക്കെ ഉണ്ടാകുമോ..തുമ്പയും മൺവെട്ടിയും ഒക്കെ ഇവിടെ ഉണ്ട്. പിക്ആസ് ഒക്കെ വാടകക്ക് എടുക്കാം.

കൂടെ ആരെങ്കിലേ വിളിക്കണോ അധികം ഉണ്ടാകുമോ…
ഡാ നീ ഈ മൺവെട്ടിയും കോടലിയും തല്ക്കാലം എവിടേലും കൊണ്ടോയി കുഴിച്ചിട്….അവർക്ക് ദേഷ്യം വന്നു..
കൊച്ചമ്മ എന്താ ഈ പറയണത്..ഞാൻ ഇനി ഇപ്പൊ കുഴി ഒക്കെ ഉണ്ടാക്കി പണി സാധനങ്ങൾ കുഴിച്ചിട്ടാൽ നാളെ പണിആവശ്യത്തിനു കുഴി മാന്തി പുറത് എടുക്കേണ്ടി വരൂല്ലേ…അത് പിന്നേം ബുദ്ധിമുട്ടല്ലേ….
എന്റെ പൊന്നു അപ്പു…അവർ കൈ കൂപ്പി അവനെ വിളിച്ചു
എന്താ കൊച്ചമ്മേ…
ഒരു കാര്യം പറയുന്നതിനു മുൻപ് തന്നെ നീ അങ്ങോട്ട് തീരുമാനിക്കും പിന്നെ അതിൽ പിടിച്ച കയറും…ഞാന്പറയുന്നത് ഒന്ന് മര്യാദക്ക് കേൾക്ക്…
ആ കൊച്ചമ്മ പറഞ്ഞോ..ഞാൻ കേൾക്കുന്നുണ്ട്.
നീ ഇന്ന് ഉച്ചക്ക് ഓഫീസിൽ പോകണം …മാലിനി അവനോടു പറഞ്ഞു.
ആ പോയി എന്നിട്ടു… അവനും പറഞ്ഞു.

 

എന്നിട്ടു നീ റീന എന്ന പെണ്ണുണ്ട് അവിടെ അവളെ പോയി കാണണം…മാലിനി പറഞ്ഞു.
അല്ല കൊച്ചമ്മേ ഈ റീനയെ ഒക്കെ പെണ്ണ് കാണണം എന്നൊക്കെ പറഞ്ഞാൽ…അയ്യേ …അത് വേണ്ട…ശേ അതൊക്കെ മോശം ആണ്…
അപ്പു നീ എന്റെ കയ്യിൽ നിന്നും വാങ്ങിക്കും…..മാലിനി അൽപ്പം ചൂടായി.
അവളെ പെണ്ണ് കാണാൻ അല്ല…ചെറുക്കന്റെ ഓരോ ആഗ്രഹങ്ങളെ…
അയ്യോ ഇല്ല ഞാൻ റീനയെ കണ്ടൊളാ…
ആ നീ റീനയെ കാണുക…റീന എച് ആരിൽ ആണ്.
നിന്റെ സർട്ടിഫിക്കറ്റുകൾ ഒക്കെ ഉണ്ടെങ്കിൽ അത് കൂടെ കൊണ്ടുപോവുക..
അവിടെ നിനക്ക് ജോലി ശെരി ആക്കുന്നുണ്ട്.
അപ്പുവിന് വലിയ അത്ഭുതം ആയി..
കൊച്ചമ്മ പറ്റിക്കാൻ പറഞ്ഞതാണോ..
അല്ലെടാ മൺടാ…
നിനക്കു അവിടെ ജോലി റെഡി ആകും..
നീ ഇന്ന് തന്നെ പോയി കാണണം…
കൊച്ചമ്മേ സാർ ഇതൊക്കെ അറിഞ്ഞാൽ സമ്മതിക്കുമോ…
എടാ സാർ തന്നെ ആണ് ഇന്നലെ പറഞ്ഞത് നിന്നെ റീനയെ കാണാൻ പറയാൻ ആയി…
ഒരല്പം നേരത്തേക്ക് അവനു മൗനം മാത്രം ആയിരുന്നു. സന്തോഷം കൊണ്ടാണെന്നു തോന്നണു..അല്പം കണ്ണുകൾ ഒക്കെ നനവ് ആയി..
അവൻ അവളുടെ മുന്നിൽ കൈ കൂപ്പി..
ഒരുപാട് നന്ദിയുണ്ട് കൊച്ചമ്മേ..ഒരുപാട് ഒരുപാട് നന്ദിയുണ്ട്…
മാലിനി ചിരിച്ചിട്ടു പറഞ്ഞു…എനിക്ക് നിന്റെ നന്ദി ഒന്നും വേണ്ടാ…
നന്ദി നിന്റെ പഴേ ഫ്രണ്ട് ഇല്ലേ ഇവിടത്തെ അമ്മ അവരോടു പറഞ്ഞാൽ മതി..
അമ്മ മരിക്കുന്നതിനു ദിവസങ്ങൾക്കും മുൻപ് രാജേട്ടനോട് എന്നോടും ഒക്കെ പറഞ്ഞ ഒരു ആഗ്രഹം ആയിരുന്നു ഇത്..
അമ്മയുടെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കാൻ ആണ് നിനക്കു ജോലി ശെരി ആക്കുന്നത് കേട്ടോടാ…
അതു കേട്ടപ്പോ അവനു ആനന്ദത്തെക്കാൾ ഉപരി ഒരൽപം വിഷമം ആയി വല്യമ്മയുടെ കാര്യം കൂടെ കേട്ടപ്പോൾ…
അവൻ അവിടെ നിന്നും പോയി .
വല്യമ്മയുടെ ചിത കത്തിച്ച സ്ഥലത്തു പോയി ഒരല്പം നേരം ഇരുന്നു..വല്യമ്മക് എന്റെ കാര്യത്തിൽ ഇത്രയും ഒക്കെ ശ്രദ്ധ ഉണ്ടായിരുന്നില്ലേ….
ജീവിച്ചിരുന്നപ്പോ പറഞ്ഞപ്പോ ആരും ചെയ്തു തരത്തോണ്ടായിരിക്കുമല്ലേ മരിച്ചു കഴിഞ്ഞു അവരെ കൊണ്ട് തന്നെ ഇതൊക്കെ സാധിപ്പിച്ചത്….
അവന്റെ ഉള്ളിൽ പെട്ടെന്ന് അവർ മരിച്ചതിന്റെ പരിഭവവും ഒക്കെ ഉണ്ടായിരുന്നു….
അപ്പു ഒരു ഉച്ചയോടെ പാലിയം ഗ്രൂപ്പിന്റെ ഹെഡ് ഓഫീസിൽ എത്തി.
വലിയ ഓഫീസ് കെട്ടിടം ആണ് ഒരു പത്തു നിലകൾ ഉണ്ട്. അവരുടെ എല്ലാ സ്ഥാപനങ്ങൾടെയും മേൽനോട്ടങ്ങൾ ഒക്കെ അവിടെ നിന്നാണ്.
അവൻ റിസപ്‌ഷൻ ഇൽ ചെന്നു. റീനയെ കാണണം എന്നു പറഞ്ഞു അത് പ്രകാരം അവിടെ നിന്ന ലേഡി മുകളിലേക്കു ഫോണ്‍ ചെയ്തു,
ശേഷം അവനോടു അഞ്ചാം നിലയില്‍ എച്ച് ആ൪ ഡിവിഷനില്‍ ചെല്ലാന്‍ ആയി പറഞ്ഞു.
അവന്‍ അവിടെ ചെന്നു , റീനയെ കണ്ടു, റീനയോട് സംസാരിച്ചു. അവന്‍ മനപൂര്‍വംഐ ഐ എം ഇല്‍ ഒന്നര വര്ഷം പഠിച്ച കാര്യം മാത്രം പറഞ്ഞില്ല കാരണം അതൊക്കെ ടോപ് ഇന്‍സ്റ്റിറ്യൂട്ട് അല്ലേ അവിടെ പഠിച്ച പിള്ളേര്‍ ഒക്കെ വലിയ വലിയ കമ്പനികളില്‍ ലക്ഷങ്ങള്‍ കോടികള്‍ ഒക്കെ ശംബളം വാങ്ങുംബോള്‍ ഇതുപോലെ ഒരു സ്ഥാപനത്തില്‍ ഐ ഐ എം എന്നൊക്കെ പറഞ്ഞാല്‍ അത് ഐ ഐ എം നു വരെ മോശം അല്ലേ .. അതുകൊണ്ടു തന്നെ അവന്‍ ബി കോം മാത്രമേ പറഞ്ഞുള്ളൂ. അത് മാത്രവും അല്ല അഞ്ചു വര്ഷം വേര്‍ പണി ഒന്നും ചെയ്യാതിരുന്നതും എക്സ്പെറിയന്‍സ് ഇല്ലാത്തതും അവനെ സംബന്ധിച്ചു നെഗറ്റിവ് മാര്‍ക്കിങ് കൂടെ ആണല്ലോ.
അതൊക്കെ അവരുടെ ഇടയില്‍ ചര്ച്ച ആകുകയും ചെയ്തിരുന്നു.
അപ്പുവിനോടു വെയിറ്റ് ചെയ്യുവാന്‍ റീന പറഞ്ഞു കൂടാതെ അവളുടെ മറ്റ് മേലുദ്യോഗസ്ഥരുടെ അടുത്തു കൂടെ ഡിസ്കസ്സ് ചെയ്തു അവര്‍ അവനെ വിളിച്ചു.
അക്കൊണ്ടന്‍റ്മാര്‍ ഒക്കെ ആവ്ശ്യത്തിന് ഉള്ളത് കൊണ്ട് തന്നെ അതില്‍ വേക്കന്‍സി ഇല്ലാത്തതിനാല്‍ അവനെ പാലിയം ഗ്രൂപ്പിന്‍റ് ഒരു സബ്സിഡിയരി കമ്പനിയില്‍ അസിസ്റ്റന്‍റ് ആയി ജോലി കൊടുക്കാനായി ഒരു തീരുമാനം ഉണ്ടായി.
സെയില്‍സ് ടീമിനെയും പ്രൊഡക്ഷ്ന് ടീമിനെയും ഒക്കെ സഹായം കൊടുക്കുക അതൊക്കെ ആയിരുന്നു പ്രധാന ജോലി.
അവന്‍ പിന്നെ കൂടുതല്‍ ചോദിക്കാനും പോയില്ല , എന്തായാലും തല്‍കാലം ഒരു ജോലി കിട്ടിയല്ലോ. അപ്പോള്‍ തന്നെ അപ്പോയിന്‍റ് ലെറ്റര്‍ അവര്‍ കൊടുക്കുകയും ചെയ്തു. രണ്ടു ദിവസം കഴിഞ്ഞു ജോയിന്‍ ചെയ്യുവാനും അവനോടു പറഞ്ഞു.
അവന്‍ നന്ദി ഒക്കെ പറഞ്ഞു അവിടെ നിന്നും ഇറങ്ങി.
ബസ് പിടിച്ച് കവലയില്‍ എത്തി. നജീബ്നോടും കാര്യങ്ങള്‍ ഒക്കെ പറഞ്ഞു. അവനും അത് കേട്ടു സന്തോഷം ആയി.
മറ്റൊരു പ്രശ്നം അപ്പുവിന് ഉണ്ടായിരുന്നത് എന്തെന്നാല്‍ വീടിലെ പണി പോലെ അല്ലല്ലോ ഓഫീസില്‍ പോകുമ്പോ നല്ല വസ്ത്രങ്ങള്‍ വേണം. അത് മാത്രവും അല്ല ദിവസവും പോക്കുവരവിന് ബസ് കാഷ് വേറെ , ഇതൊന്നും ഇപ്പോള്‍ അവനെ കൊണ്ട് സാധ്യമല്ലല്ലോ.അവന്‍ നജീബിനോടും ഇക്കാര്യങ്ങള്‍ പങ്കുവെച്ചു. അത് കേട്ടപ്പോ നജീബിന്നും അവന്‍ പറഞ്ഞതില്‍ കാര്യം ഉണ്ടെന്ന് മനസ്സിലായി. നജീബ് അപ്പുവിന് ഒരു 3000 രൂപയോളം കൊടുത്തു.
അത്യാവ്ശ്യം വേണ്ട കാര്യങ്ങള്‍ വാങ്ങാന്‍ ആയി. അപ്പു അതും കൊണ്ടു അത്യാവശ്യം വേണ്ട വസ്ത്രങ്ങള്‍ , ഷൂ ഒക്കെ വാങ്ങി.
അപ്പോയിന്‍റ്മെന്‍റ് ലേറ്ററില്‍ പതിനായിരം രൂപ ശംബളം ഉണ്ട്, അപ്പോള്‍ എന്തായാലും അവന് ശംബളം കിട്ടിയാല്‍ തിരികെ കൊടുക്കാനും സാധിക്കുമല്ലോ.
അങ്ങനെ അവന്‍ തറവാട്ടില്‍ എത്തി.
അവിടെ വെച്ചു രാജശേഖരന്റെ സഹോദരി രാജിതയെ കണ്ടു.
അവര്‍ക്ക് അപ്പുവിന് അങ്ങനെ ഒരു ജോലി കൊടുത്തത്തില്‍ ഒരുപാട് വിമ്മിട്ടം ഉണ്ടായിരുന്നു കാരണം വീടിലെ പണിക്കും അവാര് പറയുന്ന പണിക്കും ഒക്കെ അപ്പു ഉണ്ടായിരുന്നല്ലോ. ഇനി ഇപ്പോ അവനെ ആ പണികള്‍ക്ക് ഒന്നും കിട്ടുകയുമില്ലല്ലോ. അതിന്റെ ഒരു ഈര്‍ഷ്യ അവരില്‍ ഉണ്ടായിരുന്നു.

37 Comments

  1. വിനോദ് കുമാർ ജി ❤

    വീണ്ടും വീണ്ടും അപരാജിതനിലൂടെ ഒരു യാത്ര ❤♥♥

  2. അപരാജിതൻ

    കഥ തുടക്കം തൊട്ട് വീണ്ടും വായിച്ചു തുടങ്ങി.
    ഈ കഥ പറയുന്ന ബാലുചെട്ടൻ ശ്യാം ആയിരിക്കും എന്നാ എൻ്റെ മനസ്സ് പറയുന്നെ ?

  3. ॐ नमः शिवाय

  4. രുദ്രദേവ്

    “Super”♥️♥️♥️

  5. *വിനോദ്കുമാർ G*♥

    ആദി ശങ്കര കാവ്യം ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും കഴിഞ്ഞു മൂന്നാം ഘട്ടം എത്തി ഹർഷൻ bro ❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤♥❤❤

  6. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️❤️

  7. മുഴുവനും കിട്ടുമോ

    1. 27 പാർട്ട് 4 വരെ ഉണ്ടല്ലോ…

  8. ❤️❤️❤️

  9. ഒന്നും പറയാൻ ഇല്ല ബ്രോ.

    എന്റെ നമ്പർ 1 കഥ ആകാൻ ഉള്ള എല്ലാ ചാൻസും ഇണ്ട് അപരാജിതന, അത്രക്ക് ഇഷ്ട്ടപെട്ടു പോയി.

    പ്രേമം ആണ് എന്റെ ഫേവറിറ്റ് സബ്ജെക്ട് പക്ഷെ അത് മരിയഡാക്ക് ഇതിൽ തുടങ്ങിയിട്ടില്ല എന്നിട്ട് കൂടി ഹോ.

    I’m madly in love with this story ??

    സാദാരണ ആദ്യം തൊട്ടു വായിച്ചു തുടങ്ങുന്ന ഇപ്പൊ ഓടിക്കൊണ്ട് ഇരിക്കുന്ന കഥകളിൽ ഞാൻ ഏറ്റവും അവസാനത്തെ അല്ലേൽ ഏറ്റവും ലേറ്റസ്റ്റ് പാർട്ടിൽ ആണ് കമന്റ്‌ ഇടരുത്, പക്ഷെ ആദ്യമായി ഞാൻ എല്ലാ പാർട്ടിലും കമന്റ്‌ ഇടം എന്ന് കരുതി ?

    അത്രക്ക് ഇഷ്ട്ടപെട്ടു പോയി മോനെ ???

    സ്നേഹത്തോടെ,
    രാഹുൽ

    1. ഇതൊരു കുഞ്ഞു കഥ ബ്രോ
      കുറെ പേജുകളിൽ കുറെ വലിച്ചു വാരി എഴുതി വെച്ചിരിക്കുന്നു…പിന്നെ സിൻസിയർ ആയി വായിച്ചാൽ you will be in an elevated trans state…i promise

  10. Nanne kuravanallo likes comments okke 2000 like 2000 comment tharunna team evide

    Why aarum varanille ingott

    Ini ivide kadha post cheyunna time avide just oru amugham post cheyyanam ,ivide Katha post cheythitund support cheyy enn

    Athuvare aviduthe comment boxil active aayi update cheythal mathi

  11. മാണിക്കം

    Njnm ethiye ini njammade 24aam part vannoottte?????

  12. സുജീഷ് ശിവരാമൻ

    ഹായ് ഞാൻ വന്നു കേട്ടോ…

  13. സുജീഷ് ശിവരാമൻ

    ഹായ് ഞാൻ വന്നു കേട്ടോ….

    1. മിടുക്കൻ

  14. തൃശ്ശൂർക്കാരൻ

    ????

    1. അമ്പട വിരുതാ..

  15. Harshan bro njan vannuttaa eni nammude baki bro varanam

    1. varanamallo, ellarum varum.

  16. പ്രണയരാജ

    എല്ലാ പാർട്ടുകളും ആഡ് ആക്കട്ടെ, ഇതിലെ വായനക്കാർക്ക് ടെൻഷൻ കുറവാ

    1. ഇവിടെ എഴുത്തുകാര്‍ക്കും യാതൊരു വിധ മോടിവേഷനും ഇല്ല മുത്തെ
      കുറഞ്ഞ ലൈക്സ് കമന്റ്സ് ഒക്കെ അല്ലെ

      ഒകെ നമുക്ക് ശരി ആക്കാംന്നെ ….നമ്മുടെ മച്ചാന്‍മാര്‍ എല്ലാരും കൂടെ ഇങ്ങോടു വരട്ടെ,,, എന്നിട്ട് എല്ലാരോടും അപേക്ഷിക്കം എല്ലാ കഥകളും വായിക്കുവാനും കമനടു ചെയ്യുവാനും ലൈസ്ക് ചെയ്യുവാനും ഒകെ … എല്ലാ എഴുത്തുകാര്‍ക്കും പ്രോത്സാഹനം കിട്ടണം ,,എങ്കില്‍ ഇവിടെ കഥകളുടെ പെരുമഴക്കാലം ആയിരിക്കും ..

      1. athe, ellavarum varatte. nammuk sari aakam

        1. ഞാൻ എത്തി?? ഇടക്ക് വന്നിരുന്നു, ആരെയും കാണാത്തത് കൊണ്ട് തിരിച്ചു പോയതാ…

      2. പ്രണയരാജ

        സത്യം ഇവിടെ കഥകൾ കൊണ്ട് നിറക്കണം, എൻ്റെ പ്രണയം എന്ന ചെറുകഥ ഇന്ന് ഇവിടെയും പോസ്റ്റ് ചെയ്യുന്നുണ്ട്

      3. Hi ഹർഷൻ 23 ബാഗവും വായിച്ചിട്ടുണ്ട് ബാകി എന്നാണ്

      4. Allavarum varum next part varate

  17. nice…

  18. ??????
    അടുത്ത പാർട്ടും വന്നല്ലോ….???

    1. Harshan Bro….super???

Comments are closed.