അപരാജിതൻ 2 [Harshan] 6977

കൊണ്ടിരിക്കുന്നു, ശുക്രന്‍ മുക്ര ഇട്ടു കൊണ്ടിരിക്കുന്നു, വ്യാഴം ഒന്നും ചെയ്യുന്നില്ല… അപ്പു അങ്ങനെ ഒക്കെ ചിന്തിച്ച് ചിന്തിച്ച് അവിടെ ഓരോരോ പണികളില്‍ മുഴുകി ഇരിക്കുക ആണ്, അപ്പോളാണ്കുറച്ചു വിളക്കുകളും കിണ്ടികളും അങ്ങനെ കുറച്ചു സാധനങ്ങളും ഒക്കെ ആയി നമ്മുടെ മാലിനി കിണറിന് സമീപം വന്നത് , അവിടെ ഒരു പൈപ്പ് ഉണ്ട് , അപ്പോ അതൊക്കെ കഴുക്കാന്‍ ആണ്. കുറച്ചധികം കൊണ്ട് വെച്ചു രണ്ടു മൂന്നു വട്ടം ആയി , അവിടെ ഇരുന്നു കഴുകാന്‍ തുടങ്ങി.
അത് കണ്ടപ്പോ അപ്പുവിന് ഒരു വല്ലായ്മ തോന്നി , അപ്പു വേഗം അങ്ങോട്ട് ചെന്നു,
കൊച്ചമ്മ എന്താ ഈ കാണിക്കുന്നത് , ഇതൊക്കെ ഞാന്‍ ചെയ്തു തരാം ..
വേണ്ടെടാ നീ ഇപ്പോ വേറെ തിരക്കുകളില്‍ അല്ലേ ,,, ഞാന്‍ ചെയ്തോളാം ..അവര്‍ മറുപടി പറഞ്ഞു
ഇന്ന് സരസു വന്നിട്ടില്ല, അവളുടെ മകള്‍ക്ക് സുഖം ഇല്ലത്രേ ,,, അവര്‍ പറഞ്ഞു.
കൊച്ചമ്മ ഞാന്‍ പറയുന്നതു കേള്‍ക്കൂ.. എഴുന്നേല്‍ക്കൂ… ഞാന്‍ ചെയ്യാം .. എനിക്കു അത്ര പണികള്‍ ഒന്നുമില്ല..
അവന്‍ അവിടെ ഇരുന്നു.
ഓട്ടു പത്രങ്ങള്‍ അല്ലേ വാലന്‍ പുളിയും ചാരവും ഇട്ടു പിടിക്കണം ,,അപ്പോ തിളങ്ങും.. ആ തല്‍ക്കാലം ചാരം മതി, അവന്‍ എഴുന്നേറ്റ് അപ്പുറത്തുള്ള അടുപ്പില്‍ നിന്നു ചാരം ഒക്കെ എടുത്തു കൊണ്ട് വന്നു.
അവന്‍ അവിടെ ഇരുന്നു നല്ല വെടിപ്പായി പൂജ സാമഗ്രികള്‍ ഒക്കെ കഴുകുക ആണ്.
മാലിനി അവ൯ ചെയ്യുന്നതൊക്കെ നോക്കി ഇരിക്കൂക ആയിരുന്നു.
അപ്പു .. അവര്‍ വിളിച്ചു ..
ഓ … അവന്‍ വിളി കേട്ടു.
നീ ഇന്നലെ ഇല്ലായിരുന്നുവെങ്കില്‍…ശോ ..മോള്‍ടെ കാര്യം ഓര്‍ത്തിട്ടു ഒരു അത്രക്കും പേടിച്ച് പോയിരുന്നു.
മാലിനി തന്റെ ആധി അവനോടു പങ്ക് വെച്ചു.
ഹ ഹ ഹ … അതിനിപ്പോ എന്താണ്,കൊച്ചമ്മേ ,,,ഞാന്‍ ഒരു കാര്യം ചോദിച്ചോട്ടെ.. ? അവന്‍ തിരക്കി.
ആ നീ ചോദിക്കൂ… അവര്‍ മറുപടി പറഞ്ഞു.
എത്ര ഒക്കെ ആണേലും ഞാന്‍ നിങ്ങളുടെ ഒന്നും ആരും അല്ല.. ശെരിക്കും പേടിച്ചിരുന്നില്ലേ ,,ശ്രിയ എന്റെ ഒപ്പം ആണ് എന്നത് കൊണ്ട് ??? എന്തൊക്കെ ആണേലും അവള്‍ ഒരു പ്രായം തികഞ്ഞ പെണ്കുട്ടി അല്ലേ .. ?
മാലിനി അത് കേട്ടു അവന്റെ മുഖത്തേക്ക് നോക്കി..
അല്ല എന്നും ഇവിടെ പറയുന്നതു എന്നെ വിശ്വസിക്കാന്‍ കൊള്ളില്ല , വീടില്‍ കയറ്റാന്‍ കൊള്ളില്ല , ആ ചതിയന്റെ മോന്‍ ആണ് എന്നൊകെ ആണല്ലോ … അത് തന്നെ ആണല്ലോ എന്റെ ബാക്ഗ്രൌണ്ട്ഉം ,,മുന്പ് കൊച്ചമ്മയും എന്റെ മുഖത്ത് നോക്കി എന്തോരം പറഞ്ഞിരിക്കുന്നു ,, അതുകൊണ്ടു ചോദിച്ചു പോയി എന്നു മാത്രം…അപ്പു അവരൊട് പറഞ്ഞു.
അത് കേട്ടപ്പോള്‍ , മാലിനിക്ക് ഒരല്‍പ്പം വിഷമം തോന്നതിരുന്നില്ല , അവന്‍ പറഞ്ഞത് മൊത്തം ശരി ആണ്.. ത്താനും അവനെ ഒരുപാടൊക്കെ വഴക്കു പറയുകയും ഇങ്ങനെ ഒക്കെ കുത്തി കുത്തി സംസാരിക്കുകയും ചെയ്തിട്ടുണ്ട് ,,
മാലിനിക്ക് ഒരു മറുപടി ഉണ്ടായിരുന്നില്ല..
വെറുതെ ചോദിച്ചതാ ,,, അത് വിട്ടുകളഞ്ഞെക്ക് .. അപ്പു ചിരിച്ചു കൊണ്ട് പറഞ്ഞു.
അപ്പു … എനിക് നീ .. എന്റെ മകളുടെ കൂടെ ഉണ്ട് എന്നുള്ളത് തന്നെ ആയിരുന്നു ഏറ്റവും വലിയ ആശ്വാസം.. എനിക് ആ ഒരു കാര്യത്തില്‍ ഒട്ടും ഭയം ഉണ്ടായിരുന്നില്ല … അവള്‍ പുഞ്ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.
ഏയി ..കൊച്ചമ വെറുതെ പറയുന്നതാ… അവന്‍ ചിരിച്ചു ,,,
അവന്‍ വിളക്കുകള്‍ ഒക്കെ നല്ല ശക്തി ആയി തേച്ച് കഴുകല്‍ ആരംഭിച്ചു.
അപ്പു ,, ഞാ൯ കള്ളം പറഞ്ഞതല്ല ..മറ്റ് ആര് ആണെങ്കിലും ആ രാത്രി ഞാന്‍ എങ്ങനെ എങ്കിലും അവിടെ എത്തിയിരുന്നേനെ..എന്തോ നീ ഉണ്ടെങ്കില്‍ അവല്‍ക്ക് ഒന്നും സംഭവിക്കില്ല ,,ഒന്നും സംഭവിക്കാന്‍ നീ സമ്മതിക്കില്ല എന്നു എന്റെ മനസ്സ് പറഞ്ഞിരുന്നു..
മാലിനി അത് പറഞ്ഞപ്പോളേക്കും അവന്‍ അവിശ്വസനീയതയോടെ അവരുടെ മുഖത്തേക്ക് നോക്കി..
അവര്‍ ചിരിച്ചു , ഞാന്‍ സത്യം പറഞ്ഞതാ,,, രാജി അപ്പോ തന്നെ എന്നോടു പറഞ്ഞിരുന്നു പെട്ടെന്നു ഹോസ്പിറ്റല്‍ഇല്‍ പോകാം എന്നു ,,ഞാന്‍ തന്നെ ആണ് തടഞ്ഞത് ,, അപ്പു അവിടെ ഉണ്ട് , അവന്‍ നോക്കി കോളും എന്നു… എങ്ങനെ പറഞ്ഞു ആര് പറയിപ്പിച്ചു എന്നൊന്നും എനിക്കറിയില്ല , പക്ഷേ അങ്ങനെ ഒരു സന്ദര്‍ഭത്തില്‍ അവളുടെ അമ്മ ആയ ഞാന്‍ അത് പറഞ്ഞു എന്നുള്ളത് സത്യം ആണ്…
അപ്പു മറ്റൊന്നും പറഞ്ഞില്ല ..അവനു ഉള്ളിലൊരു നോവു ഉണ്ടായോ എന്തോ ..
അവന്‍ വിളക്കുകളിലേക്ക് വെള്ളം ഒക്കെ ഒഴിച്ച് തുടങ്ങി,
എന്നെ ഒരുപാട് വിശ്വസിക്കരുത്… അത് മാത്രേ എനിക്കു പറയുവാന്‍ ഉള്ളൂ.. അവന്‍ അവരോടു ഉള്ളിലെ വിഷമം പങ്കുവെച്ചു.
നിന്നെ മാത്രേ വിശ്വസിക്കാവു .. എന്നാ ഇപ്പോ എന്റെ മനസു പറയുന്നത്, നിന്റെ വല്ല്യമ്മ ഇവിടത്തെ അമ്മ അത് നേരത്തെ മനസ്സിലാക്കിയിരുന്നു , പക്ഷേ ഞാന്‍ ആണ് അത് മനസിലാക്കാന്‍ ഒരുപാട് വൈകിയത്,,, മാലിനി അവനോടു പറഞ്ഞതില്‍ തന്നെ ഒരുപാട് അര്‍ഥങ്ങള്‍ ഉണ്ട്.
അപ്പു ഒന്നും പറഞ്ഞില്ല,,,
നീ ഇന്നലെ ഉറങ്ങിയില്ലല്ലേ,,, അവര്‍ ചോദിച്ചു,
ഞാനോ ,,, ഞാന്‍ നന്നായി ഉറങ്ങിയിരുന്നല്ലോ … അവന്‍ മറുപടി പറഞ്ഞു.
ഉവ്വു ,,, രാവിലെ നര്‍സ് വന്നപ്പോള്‍ പറഞ്ഞിരുന്നു, അവളുടെ കൂടെ തന്നെ ഇരിക്കുവാരുന്നു ഉറക്കം ഒന്നും ഉണ്ടായിരുന്നില്ല , ഇടക്ക് നര്‍സിന്റെ അടുത്തു ചെന്നു ശ്രീയയെ പരിശോധിക്കാന്‍ ചെല്ലാന്‍ ഒക്കെ പറഞ്ഞിരുന്നു എന്നു എന്നോടു അവര്‍ പറഞ്ഞു… മാലിനി ചിരിച്ചുകൊണ്ടു പറഞ്ഞു..
ഓ അതാണോ … അതൊന്നും അല്ല കൊച്ചമ്മേ ,,, ഇന്നലേ ഞാന്‍ കൊച്ചമ്മകു ഉറപ്പ് തന്നതല്ലേ ,,നോക്കികൊള്ളാം എന്നു ..അപ്പോ എന്റെ നോട്ടകേട് കൊണ്ട് എന്തേലും വല്ലായ്ക പറ്റിയാല്‍ ഞാന്‍ പിന്നേ എങ്ങനാ കൊച്ചമ്മയുടെ മുഖത്ത് നോക്കുക,, ഒരു വാക്ക് പറഞ്ഞാല്‍ ഞാന്‍ എന്തായാലും പാലിച്ചിരിക്കും ,, അത് ഉറപ്പാണ്… അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു ,
അവന്‍ ഉറങ്ങാതിരുന്നത് അവള്‍ തന്റെ എല്ലാം ആണെന് എങ്ങനെ അവളുടെ അമ്മയോട് പറയും,,,
കൊച്ചമ്മേ ഞാന്‍ ഒരു കാര്യം ചോദിക്കാന്‍ ഇരിക്കൂക ആയിരുന്നു..
പറ അപ്പു ..അവള്‍ അനുവാദം കൊടുത്തു.
മറ്റൊന്നുമല്ല എനിക്കിപ്പോ ഓഫീസില്‍ ജോലി തന്നു, ഞാന്‍ ആണെങ്കില്‍ ഇവിടെ വലിയ ജോലികള്‍ ഒന്നും ചെയ്യുന്നില്ല , ഇപ്പോ ഒന്നും ചെയ്യാന്‍ ആയി നിങ്ങള്‍ ആരും എന്നോടു പറയാരും ഇല്ല , എന്നാലും ഞാന്‍ മുന്പ് ചെയ്തിരുന്ന കാര്യങ്ങള്‍ എന്റെ സമയം പോലെ ചെയ്യുന്നു എന്നു മാത്രം..
അപ്പോ പിന്നെ ഇവിടെ എന്നെ കൊണ്ട് ഗുണം ഇല്ലെങ്കില്‍ , പിന്നെ ഞാന്‍
ആ ഔട്ട് ഹൌസില്‍ താമസിക്കേണ്ട കാര്യം ഉണ്ടോ.. നിങ്ങള്‍ക്കായി ഒരു പണിയും ചെയ്യാതെ എങ്ങനാ അവിടെ കഴിയുന്നത്, നിങ്ങള്ക്കും അത് ബുദ്ധിമുട്ടു അല്ലേ .. ഞാന്‍ ആലോചിക്കുക ആയിരുന്നു, ഭക്ഷണവും ഇവിടെ നിന്നു തന്നെ ആണ് കഴിക്കുന്നതു. കൊച്ചമ്മ സമ്മതിക്കൂക ആണെങ്കില്‍ ഞാന്‍ ഇവിടെ നിന്നു താമസം മാറാം , ഓഫീസിനടുത്ത് ഹോസ്റ്റല്‍ ഒക്കെ ഉണ്ട് ലോഡ്ജ് ഉണ്ട് അതാകുമ്പോ എനിക്കും സൌകര്യം ആകും,, അവന്‍ പറഞ്ഞു.
അവള്‍ അത് കേട്ടിരുന്നു , മറുപടി ഒന്നും പറഞ്ഞില്ല..
ഞാന്‍ ഒളിച്ചു പോക ഒന്നും ഇല്ല ..ഓഫീസില്‍ തന്നെ പണി എടുത്തുകൊള്ളാം.. അങ്ങനെ ഒരു സംശയം വേണ്ടാ ..
മാലിനി അത് കേട്ടു ചിരിച്ചു,
നീ അവിടെ തന്നെ താമസിച്ചാല്‍ മതി ,എങ്ങോട്ടും പോകണ്ട.. മാലിനി മറുപടി പറഞ്ഞു.
എന്നാലും കൊച്ചമ്മേ ,,അവന്‍ സന്ദേഹം പ്രകടിപ്പിച്ചു.
ഒരു എന്നാലും ഇല്ല.. അപ്പു നീ അവിടെ ഉള്ളപ്പോ എന്തോ എനിക്കു ഒരു ആശ്വാസം ആണ് ,,എന്താണെന് എനിക്കറിയില്ല .. പക്ഷേ ഒരു സംരക്ഷണം പോലെ ,,, അനുഭവങ്ങള്‍ പലതുണ്ട്,,
നീ തന്നെ അല്ലേ ഇന്നലെ എനിക്കു വാക്ക് തന്നത് , നീ ഇവിടെ ഉള്ളപ്പോ ശ്യാമിനും ശ്രീയക്കും ഒന്നും സംഭവിക്കില്ല എന്നു ,, അപ്പോ നീ പോയാലോ ….മാലിനി അവനെ ഓര്‍മ്മപ്പെടുത്തി..
അവന്‍ ഒന്നും മിണ്ടിയില്ല ,, ,
നീ അങ്ങനെ വല്ലയിടത്തും പോയി നിന്നാല്‍ നിനക് ജോലി ചെയ്തുണ്ടാക്കുന്നത് ചിലവകാനേ നേരം ഉണ്ടാകൂ .. നേരത്തിനും കാലത്തിനും ഒക്കെ നീ ഭക്ഷണം കഴിക്കുമോ,, നല്ലത് ഒക്കെ ആണോ കഴിക്കാന്‍ കിട്ടുക,, ആര്‍ക്കറിയാം , അതുകൊണ്ടു ഇപ്പോ നീ അതൊന്നും ചിന്തിക്കണ്ട, നീ അവിടെ താമസിക്കുന്നതിന് ഇതുവരെ ആര്‍ക്കും ഒരു പ്രശ്നവും ഇല്ല ,,ഇനി ഉണ്ടായാല്‍ അത് ഞാന്‍ നോക്കികൊള്ളാം…കേട്ടോ ..അവള്‍ മറുപടി പറഞ്ഞു
അത് കേട്ടപ്പോള്‍ മാലിനിയുടെ മനസിലെ ആ ഒരു വല്‍സല്യവും സ്നേഹവും ഒക്കെ അവന് മനസ്സുകൊണ്ട് അനുഭവിക്കാ൯ സാധിച്ച പോലെ..
അപ്പോളേക്കും അവന്‍ വിളക്കുകളും എല്ലാം ഓകെ ഭംഗി ആയി കഴുകി എല്ലാം പിന്നാംപുറത്തെ തിണയില്‍ കൊണ്ട് പോയി വെള്ളം വാലാ൯ ആയി വെച്ചു.
അവന്‍ പോട്ടെ എന്നു പറഞ്ഞു, അവന തന്റെ റൂമിലേക്ക് പോയി .
അവന്‍ പോകുന്നത് അല്‍പ്പനേരത്തേക്ക് മാലിനി നോക്കി നില്‍കാത്തിരുന്നില്ല…
പൊട്ടി പൊളിഞ്ഞു മോശം ആയ ഒരു പാത്രം, …പാത്രത്തിന്റെ പുറം മോടി നോക്കിയപ്പോ മോശം ആണ് എന്നു കരുതി മാറ്റിവെച്ചു, ഏറെ നാള്‍ കഴിഞ്ഞു ഒരു അത്യാവശ്യം വന്നപ്പോ വെറുതെ പാത്രം എടുത്തു നോക്കിയപ്പോ പുറമെ നിന്നു പാത്രം മോശം ആണെങ്കിലും ഉള്ളില്‍ നിറയെ വിലപിടിച്ച മുത്തും പവിഴവും .. അതല്ലേ സത്യത്തില്‍ അപ്പു ,,, എന്നു മാലിനി ചിന്തിച്ചു,
എന്താണ് മാലിനിയെ കൊണ്ട് തോന്നിപ്പികുന്നത് ,,,അപ്പു തങ്ങള്‍ക്ക് ഒരു സംരക്ഷണം ആണെന്ന് ….

ഇന്നലത്തെ ഉറക്കം ഒക്കെ ബാക്കി അല്ലെ , അപ്പു വന്നു കട്ടിലിൽ കയറി കിടന്നു.
ശ്വാസത്തിനൊക്കെ കുളിർ, മനസിനൊക്കെ ഒരു വല്ലാത്ത ആശ്വാസ൦ .
എന്താണേലും മാലിനി കൊച്ചമ്മ എന്തിനാണാവോ തന്നെ ഇങ്ങനെ വിശ്വസിക്കുന്നത്. അങ്ങനെ ഒക്കെ ആലോചിച്ചു അവൻ അങ്ങനെ കിടന്നു,
ഒരു പറയാൻ പറ്റാത്ത അനുഭൂതി, രാജശേഖരൻ സാർ മീറ്റിങ്ങിനായി ദൂരെ പോയത് കൊണ്ട് ഇത്രയും ഒക്കെ നടന്നു, ഇല്ലായിരുന്നെങ്കിലോ .. അവൻ അതും ആലോചിച്ചു.
കണ്ണിലേക്കു ഉറക്കം ഇങ്ങനെ ഒരു കുളിർമഴ പോലെ അവനെ പുണർന്നു, സുഖകരമായ ഒരു ഉറക്കം ഗാഢനിദ്രയിലേക്ക് പോകും മുന്നേ അവന്റെ കണ്ണുകൾ കുറച്ചു നേരത്തേക്ക് അവനറിയാതെ പിടച്ചുവോ ,,,ഒരു സ്വപ്നത്തിന്റെ ആഴങ്ങളിലേക്ക് അവൻ ആഴ്ന്നിറങ്ങി….
ഒരുപാട് പൂക്കൾ നിറഞ്ഞ ഇതുവരെ കാണാത്ത വലിയ പൂന്തോട്ടം, നിരവധി വർണ്ണങ്ങളിലുള്ള പൂക്കൾ , വസന്ത ഋതുവിന്റെ പ്രവേശനം അല്ലെ , ഒട്ടനവധി ചിത്രശലഭങ്ങൾ, പൂവിനു ചുറ്റും വട്ടമിട്ടു പറക്കുന്ന സൂചിമുഖി പക്ഷികൾ അവയുടെ കളകളാരവം , കുയിലിന്റ പഞ്ചമത്തെ വെല്ലുന്ന മധുരനാദം, കല്ലിൽ തട്ടി ഒഴുകുന്ന അരുവിയുടെ ശബ്ദം… അപ്പൂ ……………..എന്നുള്ള പ്രണയാർദ്രമായ ഒരു വിളി………………….
അപ്പു തിരിഞ്ഞു നോക്കി,,,,ഒരു ചുവന്ന നിറത്തിലുള്ള ഫ്രോക് അണിഞ്ഞു ശ്രിയ തന്റെ പാറു സ്ലോ മോഷനിൽ ഓടി വരുന്നു , അവളുടെ കാലിന്റെ കൊലുസിന്റെ ശബ്ദവും തന്റെ ഹൃദയത്തിന്റെ മിടിപ്പും ഒന്നാകുന്ന പോലൊരു പ്രതീതി, അവളുടെ കണ്ണിലെ തിളക്കം തനിക്കു ഒരു നക്ഷത്രത്തിന്റെ ശോഭയേക്കാൾ പതിന്മടങ്ങു മറ്റു കൂട്ടുന്നു. അവളുറെ പുഞ്ചിരി… അവൾ തന്നിലേക്ക് ഓടി അടുക്കുന്നു ,,അടുക്കും തോറും അവൾ അവളുടെ കൈ വിരിച്ചു കാണിക്കുവാണല്ലോ .. തന്നെ വാരിപുണരാൻ ആണല്ലോ,,,അപ്പു അറിയാതെ തനറെ കൈ ഇരുവശങ്ങളിലേക്കു വിരിച്ചു അവളെ തന്റെ ഹൃദയത്തോട് വാരി പുനരുവാൻ ആയി… അവൾ ഓടി തന്റെ മുന്നിൽ വന്നു നിക്കുന്നു.. അവളുട ഇച്ചിരി അപ്പോളും ചുണ്ടിൽ ഉണ്ട് , അവളു ഒരുപാട് സന്തോഷിക്കുന്ന പോലെ… തന്റെ കണ്ണുകളിലേക്കു നോക്കി നിൽക്കുവാ ,അവളുടെ കണ്ണിലേക്ക് നോക്കുവാൻ ഭയം ആണ് ആ ഒറ്റ നോട്ടത്തിൽ അവളുടെ കണ്ണിന്റെ മനോഹാരിതയൽ താൻ അവളുടെ അടിമയായി മാറിയ പോലെ…
അപ്പൂ ….. അവൾ പ്രേമാര്ദ്രമായി വിളിച്ചു…
അവൾ തന്നെ കെട്ടി പുണർന്നു, രണ്ടു മാറുകളും ഒന്നിച്ചു ചേർന്നു, അവൾ അവളുടെ മുഖം തന്റെ മുഖത്തോട് ചേർത്തു ,,കണ്ണിലുള്ളത് കാമമോ എന്തോ അത്രക്കും തീക്ഷ്ണമാണ് ,,,,അവൾ തനിക്ക് ചുംബനം തരുവാൻ പോകയാണ് ,,, അവൾ തന്റെ അതിസുന്ദരങ്ങളായ ചെന്തൊണ്ടി പഴങ്ങള പോലും അസൂയപ്പെടുന്ന നിറവും മാധുര്യവും ഊറുന്ന ചുണ്ടുകൾ ഒരു ചുംബനത്തിനായി തന്റെ ചുണ്ടുകളോട് കൂടെ മുട്ടിക്കുവാൻ ആയി അടുപ്പിച്ചു കൊണ്ട് വരുവാണല്ലോ ,,,അവളുടെ ആ മധുരചുംബനത്തിനായി അവൻ കണ്ണുകളടച്ചു
അവളുടെ ചുണ്ടിന്റെ സ്പര്ശനത്തിനായി കൊതിച്ചു കാത്തിരുന്നു
…………………………………….അപ്പൂ ……………എന്നുള്ള അവളുടെ പ്രണയാതുരമായ വിളി,,,,ചുണ്ടു ചുണ്ടോടു അടുക്കുവാണ്… അടുത്ത് അടുത്ത് വരുന്നു ഇപ്പോൾ പരസ്പരം സ്പർശിക്കും ,,,ഇപ്പോൾ സ്പർശിക്കും…ചുണ്ടുകള്‍ ഇപ്പോ തമ്മില്‍ ചേരും ,,ചേര്‍ണലിഞ്ഞു ചേരും…..ഇപ്പോ കിട്ടും ഉമ്മ …ദാ കിട്ടി കിട്ടി …
ടി ടി ഠിം ഠിം ടി ടി ഠിം ഠിം ഠിം ടി ഠിം ,,,,ടി ടി ഠിം ഠിം ടി ടി ഠിം ഠിം ഠിം ടി ഠിം ,,,,
അപ്പു കണ്ണ് തുറന്നു ,…. മൊബൈൽ അടിക്കുകയാണ് …
നാശം സ്വപ്നം ആയിരുന്നോ …….മൈ………….. …. നശിപ്പിച്ച്……….
അപ്പു ആകെ മൂഡോഫിൽ ഫോൺ എടുത്തു …
ഹലോ ………….അപ്പു ഫോൺ അറ്റൻഡ് ചെയ്തു സംസാരിച്ചു ..
നമസ്കാരം … ഐഡിയ നിങ്ങൾക്കായി അവതരിപ്പിക്കുന്നു വെറും 200 രൂപയ്ക്കു റിചാർജ് ചെയ്യൂ നിങ്ങളുടെ പ്രിയപെട്ടവരുമായി സംസാരിക്കൂ പരിധി ഇല്ലാതെ ,,ഈ ഓഫർ ചുരുങ്ങിയ കാലത്തേക്ക് മാത്രം …
ഒരു കംപ്യുട്ടറൈസ്ഡ് കിളി നാദം…..
അത് കൂടെ കേട്ടതോടെ അപ്പുവിനു ആകെ കലി ആയി …
അല്ലേല് റേഞ്ചില്ല റിങ്ങും അടിക്കില്ല ഇവിടെ ,,, സ്വപ്നത്തിലെങ്കിലും എനിക്കു കിട്ടേണ്ട ഉമ്മ ആയിരുന്നു ….അവള്‍ടെ അമ്മേടെ ഒരു ഐഡിയ…………
അവൻ ആ ഫോൺ എടുത്ത് വലിച്ചെറിഞ്ഞു,….
അടുത്തിരുന്ന തലയിണയെ ശ്രിയ ആണെന്ന് വിചാരിച്ചു കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു വീണ്ടും കിടന്നു….
**
പിറ്റെന്നു രാവിലെ തന്നെ തിരുമേനിമാരും സഹായികളും ഒക്കെ ആയി പൂജക്കായി വന്നു, അതിരാവിലെ തന്നെ ഹോമവും കാര്യങ്ങളും ഒക്കെ തുടങ്ങി, ശ്യാംനു വരാന്‍ സാധിച്ചില്ല, മണ്‍ഡേ എക്സാം ഒക്കെ ഉള്ളതാണ്.അപ്പു അതി രാവിലെ തന്നെ കുളിച്ചു മുണ്ട് ഒക്കെ ഉടുത്ത് സ്ഥലതുണ്ട്, അവന് ഈ അവന് ഈ വിഷയങ്ങളില്‍ വലിയ വിശ്വാസവും ഇല്ല കേള്‍ക്കുന്നത് തന്നെ ദേഷ്യവും ആണ്, എന്നിരുന്നാലും മാലിനി അവനോടു അവിടെ വേണം എന്തെങ്കിലും ഒക്കെ സഹായങ്ങള്‍ കൊടുക്കാന്‍ എന്നു പറഞ്ഞത് കൊണ്ട് മാത്രം അവന്‍ അവിടെ നില്ക്കുന്നു എന്നു മാത്രം, എങ്കിലും ഹോമവും പൂജയും നടക്കുന്ന സ്തലത്തേക്ക് അവന്‍ പോയിള്ള അവിടെ വീട്ടുകാര്‍ ഒക്കെ ഇരിക്കുന്നുണ്ട്, അടുക്കളയില്‍ ഒക്കെ പാചകവും ഉണ്ട് , പുറത്തു നിന്നും ബന്ധുക്കള്‍ ഒക്കെ വരുമ്പോള്‍ ഭക്ഷണം ഓക്ക് കൊടുക്കണം അല്ലോ, അപ്പു കുറച്ചു നേരം തേങ്ങ ചിരകാനും പച്ചക്കറി നുറുക്കനും ഒക്കെ സഹായിച്ചു. രാവിലെ പലഹാരങ്ങള്‍ ഓകെ ഉണ്ടാക്കണം,
വീടിന് പുറത്തു വലിയ മണിയടികളും പൂജ കാര്യങ്ങള്‍ ഒക്കെ ആണ്, അതിനിടക്ക് പൂജയ്ക്കുള്ള പൂകളും തുളസി യും സാമഗ്രികളും ഒക്കെ ആയി ആരൊക്കെയോ വന്നു. അങ്ങനെ അന്നത്തെ ദിവസം മൊത്തം പൂജ തന്നെ…
എന്നാലും അപ്പുവിന്റെ പാറു (ശ്രിയ) അവിടെ കൈ ഒക്കെ കൂപ്പി ഇരിക്കുന്നുണ്ടു.
ഈ പൂജകള്‍ ഒക്കെ ഒരു ബോര്‍ തന്നെ ആണ് എങ്കിലും തന്റെ പാറു അവിടെ ഇരിക്കുന്നുണ്ടെ പിന്നെ അപ്പുവിന് അതില്‍പരം ഒരു ആനന്ദം ഉണ്ടോ.
രാജശേഖരന്‍ സാറും പ്രതാപനും ഒകെ അവിടെ ഉണ്ട് , ആളുകള്‍ ഒക്കെ വന്നും പോയും ഇരിക്കുന്നു..
അങ്ങനെ ഏതാണ്ട് വൈകുന്നേരം ആയി,
വൈകുന്നേരം എന്തോ പ്രത്യേകത ഉള്ള ഹോമം ആണത്രേ അതെല്ലാവർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല ഒരുപാട് സാധനകൾ ഒക്കെ ചെയ്യുന്നവർക്ക് മാത്രേ സാധിക്കൂ ..അതുകൊണ്ടു ആ ഹോമംനടത്തുവാൻ ആണ് പാങ്ങോട൯ തിരുമേനി വരുന്നത്.
അപ്പോളേക്കും ഒരു കാർ ഗേറ്റ് കഴിഞ്ഞു വന്നു,
പാങ്ങോട൯ ആയിരുന്നു അത്. അത് കണ്ടു രാജശേഖരൻ ഒക്കെ അദ്ദേഹത്തെ സ്വീകരിക്കുവാൻ ആയി എഴുനേറ്റു ചെന്ന്.
തിരുമേനി വന്നു കുറച്ചു നേരം അവിടെ ഇരുന്നു, പതുക്കെ തന്റെ ഹോമം ചെയ്യുവാൻ ആയി അദ്ദേഹം ഹോമ കുണ്ഡത്തിനു സമീപം വന്നിരുന്നു.ഇനിആണ് പ്രധാന ഹോമം തുടങ്ങുന്നത്. വലിയ കളവും ഒരുപാട് നിലവിളക്കുകളും മറ്റും ഒരുക്കിയിട്ടുണ്ട്. കണ്ടാല്‍ പേടി ആകും.
ഈ വീട്ടിൽ താമസിക്കുന്നവർ എല്ലാരും ഇവിടെ വന്നിരിക്കുക… അദേഹം രാജശേഖരനോട് പറഞ്ഞു.
രാജശേഖരൻ അപ്പോൾ തന്നെ എല്ലാരേയും വിളിച്ചു സമീപത്തു ഇരുത്തി.
പൂർണ്ണ ഭക്തിയോടു കൂടെ പ്രാർത്ഥന മനസോടെ വേണം നിങ്ങൾ ഇതിൽ പങ്കു ചേരാൻ എന്ന് തിരുമേനി പ്രത്യകം പറഞ്ഞു. ആദ്യമായി വിളക്കിൽ ദീപം തെളിയിച്ചു.
അപ്പോളേക്കും നന്നാക്കി എടുത്ത പൂക്കളും തുളസിയും ഒക്കെ ഒരു വാഴയിലയിൽ പൊതിഞ്ഞു നമ്മുട ഇരുപ്പു ഹോമസ്ഥാനത്തിന് വടക്കു കിഴക്കു വന്നു നിന്ന് ഒരു തിരുമേനിക്കു സമീപം അത് വെച്ച് കൊടുത്തു അവൻ പിന്നിലേക്ക് മാറി നിന്നു.
കുടുംബം ആയി എല്ലാവരും ഇരുക്കുന്നു അതിൽ ശ്രിയ മാലിനി രാജി അവരുടെ മക്കൾ പിന്നെ മറ്റു ചില ബന്ധുക്കൾ,
മാലിനി പുറകിലേക്ക് തിരിഞ്ഞു അപ്പുവിനെ നോക്കി, അപ്പു അത് കണ്ടു , മാലിനി അപൂവിനോട് പുറത്തു നില്കാതെ ഉള്ളിൽ വന്നു ഇരിക്കാൻ ആയി പറഞ്ഞു.
അപ്പു ഇല്ല എന്ന് ആംഗ്യം കാണിച്ചു,
അവൾ കൈ കാട്ടി വേഗം വരാൻ ആയി നിർബന്ധിച്ചു.
അവൻ മനസില്ല മനസോടെ പതുക്കെ ഉള്ളിലേക്ക് കയറി മാലിനി അവനു കൈ കൊണ്ടു അവരുടെ സമീപം വന്നിരിക്കാൻ ആയി പറഞ്ഞു.
അവനു ആകെ വിരോധം തോന്നി എങ്കിലും പിന്നെ എന്ത് ചെയ്യാൻ ആണ് അവൻ ഉള്ളിലേക്ക് വന്നു ഒരു മൂലയ്ക്ക് ഇരുന്നു. അവൻ വലത്തേക്ക് നോക്കിയപ്പോൾ കുറച്ചു അകലെ അല്ലാതെ തന്നെ നമ്മുടെ പാറുവും ഇരിക്കുന്നു. അവൾ അവനെ ഒന്ന് നോക്കി,
ആഹാ ഇനി എന്ത് വേണം , പൂജ എങ്കിൽ പൂജ , ഹോമം എങ്കിൽ ഹോമം… അവൻ ഹാപ്പി ആയില്ലേ,.,,,
പതുക്കെ പൂജകൾ ഒക്കെ തുടക്കം ആയി.
ഇഷ്ടദേവത ഗോത്ര ദേവത ഭൂമിയോടും ഗുരുക്കന്മാരോടും ഋഷിപരമ്പരകളോടും അനുവാദം വാങ്ങി പവിത്രം ധരിച്ചു പാങ്ങോട൯ ഹോമത്തിനു തുടക്കം ഇട്ടു.ആചമനവും സർവ്വവിഘ്ന വിനാശകനായ വിഘ്നേശ്വര൯ പൂജയും ചെയ്തു മറ്റു അനുബന്ധ പൂജകൾ ഒക്കെ ചെയ്തു അഗ്നി പ്രതിഷ്ഠപണം ചെയ്തു , ഹോമകുണ്ഡത്തിൽ അഗ്നി പകർന്നു.
പിന്നെ അതിനു പുറകെ ഒരുപാട് കർമ്മങ്ങൾ പൂജകൾ , അഷ്ടദിക് പാലകർക്കുള്ള പൂജകൾ അങ്ങനെ ഒരുപാട് കർമ്മങ്ങൾ ഒകെ ചെയ്തു ഒക്കെ ചെയ്തു പ്രാണപ്രതിഷ്ഠാപനം ഒക്കെ തുടങ്ങി അതാതു യജ്ഞത്തിന്റെ പ്രധാന ദേവതയെ ആവാഹിച്ചു
ആസ്യ ശ്രീ പ്രാണപ്രതിഷ്ടപണ മന്ത്രസ്യ ബ്രഹ്മ വിഷ്ണു മഹേശ്വര ഋഷയഃ ..എന്നൊക്കെ ഉള്ള മന്ത്രങ്ങൾ ഒകെ ചൊല്ലുന്നുണ്ടായിരുന്നു.
അപ്പുവിന് ശെരിക്കും ബോർ അടിച്ചു, എന്ത് ചെയ്യാൻ മാലിനി കൊച്ചമ്മയും ഉണ്ട് , പിന്നെ തന്റെ പാറുവും അവിടെ ഇരിക്കുന്നു , പ്രാണപ്രതിഷ്ട നടത്തുമ്പോ ഭക്തിപൂർവ്വം ഇരിക്കേണ്ട സ്ഥലത്താണ് അപ്പു പ്രേമപൂർവം ഇടയ്ക്കിടെ ശ്രിയയെ നോക്കുന്നത്.
പിന്നെ കുറെ മന്ത്ര ജപങ്ങൽ അഗ്നിയിൽ ഹോമിക്കൽ അങ്ങനെ ഒകെ ആയി കുറെ പൂജകൾ വേറെ ..
വീട്ടുകാർ ഭക്തി മൂത്തു അവിടെ ഇരിക്കട്ടെ , താൻ തന്റെ പ്രേമം നിറഞ്ഞ ഭക്തി മൂത്തു തന്റെ ദേവിയെ പൂജിക്കട്ടെ ..അതല്ലേ അതിന്റെ ഒരിത് ,,, നമ്മുടെ അപ്പൂവല്ലേ ..
അതിനിടയിൽ തീർത്ഥം കൊണ്ട് വരുന്നു പുഷ്പങ്ങൾ കൊണ്ട് വരുന്നു പ്രാത്ഥനക്ക് ഒക്കെ ആയി ..
കുറെ നേരം കൊണ്ട് പ്രധാന പൂജകൾ ഒക്കെ കഴിഞ്ഞു അപ്പോളേക്കും ജ്യോതിഷി എത്തി കവടി നിരത്തി
ചെയ്ത കർമത്തിന്റെ പൂർണ്ണത കൈവന്നുവോ എന്നുള്ളതിന് കവടി നിരത്തി പ്രശ്നം വെക്കുന്ന ഒരു പരിപാടി ഉണ്ട് അതിൽ ഓരോരോ ദേവതകൾ , കാരണവന്മാർ, സർപ്പങ്ങൾ, ബ്രഹ്മരക്ഷസ് അങനെ ഒരുപാടു പേർക്ക് തൃപ്തി വന്നോ എന്നുള്ളത് ഒക്കെ കാവടി നിരത്തി പ്രശ്നം വെച്ച് നോക്കും അതിൽ തൃപ്തി വന്നിട്ടില്ല എല്ലാവരും എലാവരും വീണ്ടും പ്രാർത്ഥിച്ചു അതിനുള്ള കർമ്മപരിഹാരങ്ങൾ ചെയ്തു വീണും നോക്കും ,,,
അങ്ങനെ അതൊക്കെ നോക്കി എല്ലാം ശുഭം തന്നെ ,,..

37 Comments

  1. വിനോദ് കുമാർ ജി ❤

    വീണ്ടും വീണ്ടും അപരാജിതനിലൂടെ ഒരു യാത്ര ❤♥♥

  2. അപരാജിതൻ

    കഥ തുടക്കം തൊട്ട് വീണ്ടും വായിച്ചു തുടങ്ങി.
    ഈ കഥ പറയുന്ന ബാലുചെട്ടൻ ശ്യാം ആയിരിക്കും എന്നാ എൻ്റെ മനസ്സ് പറയുന്നെ ?

  3. ॐ नमः शिवाय

  4. രുദ്രദേവ്

    “Super”♥️♥️♥️

  5. *വിനോദ്കുമാർ G*♥

    ആദി ശങ്കര കാവ്യം ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും കഴിഞ്ഞു മൂന്നാം ഘട്ടം എത്തി ഹർഷൻ bro ❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤♥❤❤

  6. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️❤️

  7. മുഴുവനും കിട്ടുമോ

    1. 27 പാർട്ട് 4 വരെ ഉണ്ടല്ലോ…

  8. ❤️❤️❤️

  9. ഒന്നും പറയാൻ ഇല്ല ബ്രോ.

    എന്റെ നമ്പർ 1 കഥ ആകാൻ ഉള്ള എല്ലാ ചാൻസും ഇണ്ട് അപരാജിതന, അത്രക്ക് ഇഷ്ട്ടപെട്ടു പോയി.

    പ്രേമം ആണ് എന്റെ ഫേവറിറ്റ് സബ്ജെക്ട് പക്ഷെ അത് മരിയഡാക്ക് ഇതിൽ തുടങ്ങിയിട്ടില്ല എന്നിട്ട് കൂടി ഹോ.

    I’m madly in love with this story ??

    സാദാരണ ആദ്യം തൊട്ടു വായിച്ചു തുടങ്ങുന്ന ഇപ്പൊ ഓടിക്കൊണ്ട് ഇരിക്കുന്ന കഥകളിൽ ഞാൻ ഏറ്റവും അവസാനത്തെ അല്ലേൽ ഏറ്റവും ലേറ്റസ്റ്റ് പാർട്ടിൽ ആണ് കമന്റ്‌ ഇടരുത്, പക്ഷെ ആദ്യമായി ഞാൻ എല്ലാ പാർട്ടിലും കമന്റ്‌ ഇടം എന്ന് കരുതി ?

    അത്രക്ക് ഇഷ്ട്ടപെട്ടു പോയി മോനെ ???

    സ്നേഹത്തോടെ,
    രാഹുൽ

    1. ഇതൊരു കുഞ്ഞു കഥ ബ്രോ
      കുറെ പേജുകളിൽ കുറെ വലിച്ചു വാരി എഴുതി വെച്ചിരിക്കുന്നു…പിന്നെ സിൻസിയർ ആയി വായിച്ചാൽ you will be in an elevated trans state…i promise

  10. Nanne kuravanallo likes comments okke 2000 like 2000 comment tharunna team evide

    Why aarum varanille ingott

    Ini ivide kadha post cheyunna time avide just oru amugham post cheyyanam ,ivide Katha post cheythitund support cheyy enn

    Athuvare aviduthe comment boxil active aayi update cheythal mathi

  11. മാണിക്കം

    Njnm ethiye ini njammade 24aam part vannoottte?????

  12. സുജീഷ് ശിവരാമൻ

    ഹായ് ഞാൻ വന്നു കേട്ടോ…

  13. സുജീഷ് ശിവരാമൻ

    ഹായ് ഞാൻ വന്നു കേട്ടോ….

    1. മിടുക്കൻ

  14. തൃശ്ശൂർക്കാരൻ

    ????

    1. അമ്പട വിരുതാ..

  15. Harshan bro njan vannuttaa eni nammude baki bro varanam

    1. varanamallo, ellarum varum.

  16. പ്രണയരാജ

    എല്ലാ പാർട്ടുകളും ആഡ് ആക്കട്ടെ, ഇതിലെ വായനക്കാർക്ക് ടെൻഷൻ കുറവാ

    1. ഇവിടെ എഴുത്തുകാര്‍ക്കും യാതൊരു വിധ മോടിവേഷനും ഇല്ല മുത്തെ
      കുറഞ്ഞ ലൈക്സ് കമന്റ്സ് ഒക്കെ അല്ലെ

      ഒകെ നമുക്ക് ശരി ആക്കാംന്നെ ….നമ്മുടെ മച്ചാന്‍മാര്‍ എല്ലാരും കൂടെ ഇങ്ങോടു വരട്ടെ,,, എന്നിട്ട് എല്ലാരോടും അപേക്ഷിക്കം എല്ലാ കഥകളും വായിക്കുവാനും കമനടു ചെയ്യുവാനും ലൈസ്ക് ചെയ്യുവാനും ഒകെ … എല്ലാ എഴുത്തുകാര്‍ക്കും പ്രോത്സാഹനം കിട്ടണം ,,എങ്കില്‍ ഇവിടെ കഥകളുടെ പെരുമഴക്കാലം ആയിരിക്കും ..

      1. athe, ellavarum varatte. nammuk sari aakam

        1. ഞാൻ എത്തി?? ഇടക്ക് വന്നിരുന്നു, ആരെയും കാണാത്തത് കൊണ്ട് തിരിച്ചു പോയതാ…

      2. പ്രണയരാജ

        സത്യം ഇവിടെ കഥകൾ കൊണ്ട് നിറക്കണം, എൻ്റെ പ്രണയം എന്ന ചെറുകഥ ഇന്ന് ഇവിടെയും പോസ്റ്റ് ചെയ്യുന്നുണ്ട്

      3. Hi ഹർഷൻ 23 ബാഗവും വായിച്ചിട്ടുണ്ട് ബാകി എന്നാണ്

      4. Allavarum varum next part varate

  17. nice…

  18. ??????
    അടുത്ത പാർട്ടും വന്നല്ലോ….???

    1. Harshan Bro….super???

Comments are closed.