അപരാജിതൻ 2 [Harshan] 6961

എന്ന ഞാൻ ക്യാന്റീനിൽ പോയി ഫുഡ് വാങ്ങി കൊണ്ട് വരാം , അപ്പോളേക്കും ശരിയയോട് ഒന്ന് ഫ്രഷ് ആകാൻ പറ, ഡോക്ടർ വന്നു നോക്കിയിട്ടു പ്രശനം ഒന്നുമില്ലെങ്കിൽ ഡിസ്ചാർജ് ചെയ്യും , നാളെ പൂജ ഉള്ളതല്ലേ , അതിന്റെ ഒരുക്കങ്ങൾ ഒക്കെ ചെയ്യണ്ടേ ..അവൻ ചോദിച്ചു.
അത് കേട്ട് ശെരി എന്ന് പറഞ്ഞു മാലിനി റൂമിലേക്ക് പോയി.
അപ്പു വേഗം പോയി അവർക്കു കൂടെ ഉള്ള ബ്രെക്ഫാസ്റ് ക്യാന്റീനിൽ നിന്നും വാങ്ങി റൂമിലെതി വാതിലിൽ മുട്ടി, എല്ലാം ഉള്ളിലേക്ക് കൊടുത്തു ആ പരിസരത്തൊക്കെ നിന്ന്. അവളുടെ അമ്മയും അപ്പച്ചിയും ഉള്ളപ്പോൾ തന്റെ ആവശ്യം അവിട വേണ്ടല്ലോ.
കുറ കഴിഞ്ഞു ഡോക്ടർ വന്നു , കുഴപ്പം ഒന്നുമില്ലാത്ത കൊണ്ട് ശ്രിയയെ ഡിസ്ചാർജ് ചെയ്തു, ഒരു മണിക്കൂറിനുള്ളിൽ ബില് ഒക്കെ ക്ലിയര്‍ ചെയ്തു അവർ ഹോസ്പിറ്റൽ നിന്നും ഇറങ്ങി .
അപ്പു കാർ ഇത് അവരെ തറവാട്ടിലേക്ക് കൊണ്ട് പോയി.
അപ്പു കാർ ഗേറ്റു കടന്നു കാർ പോർച്ചിലേക്ക് കൊണ്ടുപോയി ഇടയ്ക്കു എല്ലാവരും ഇറങ്ങി, അവൻ വണ്ടി പാർക്ക് ചെയ്തു, കാറില്‍ നിന്നും ശ്രീയയുടെ ബാഗുകള്‍ ഒക്കെ എടുത്ത് നിലത്തു വെച്ചു , ബാഗുകല്‍ ഒക്കെ പൂമുകത്തേക്ക് കൊണ്ടു വെച്ചു, ചാവി മാലിനിക്ക് കൊടുത്തു അവരെല്ലാവരും വീടിനുള്ളലെക്ക് കയറി.
അപ്പുവിന്റെ കണ്ണുകൾ ശ്രിയയെ നോക്കുന്നുണ്ടായിരുന്നു , ഒരു വട്ടം എങ്കിലും അവളൊന്നു തിരിയുമോ ഒരു ചിരി എങ്കിലും ചുണ്ടിൽ മാറ്റി വെക്കുമോ എന്നവൻ ഒരുപാട് ആശിച്ചു…
എന്തോ ഒരു വേള എങ്കിലും അവൾക്കൊന്നു അവനെ നോക്കാമായിരുന്നു…
അവൻ കൂടുതൽ ഒന്നും ആശിച്ചിട്ടില്ല ഒരല്പം സ്നേഹത്തോടെ കരുണയോടെ ഉള്ള ഒരു നോട്ടം മാത്രം ….
പക്ഷെ അതുണ്ടായില്ല ….എന്താ ശ്രിയ അങ്ങനെ … എന്തിനാ ശ്രിയ അപ്പുവിനോട് ഇങ്ങനെ ഒക്കെ …എന്തിനാ അവള്‍ അപ്പുവിനെ ഇങ്ങനെ ഒക്കെ വെറുക്കുന്നത്………
ശ്രിയ തന്റെ റൂമിൽ എത്തി.
അവൾ ആദ്യം വാഷ്റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി വന്നു. നേരെ വാർഡ്രോബ് നു മുന്നിൽ പോയി ഇരുന്നു , കണ്ണാടിയിൽ തന്റെ പ്രതിബിംബം നോക്കി, കയ്യിൽ ഇരുന്ന ടവൽ കൊണ്ട് മുഖം ഒക്കെ തുടച്ചു. മുടി ഒക്കെ ഒന്ന് ചീകി. ഐ ലൈനർ കൊണ്ട് തന്റെ കണ്ണുകൾ ഒന്ന് എഴുതി. ഒരു കുഞ്ഞു പൊട്ടു അവൾ തൊട്ടു.
ശ്രിയയുടെ കണ്ണുകൾ ഒരുപാട് ഒരുപാട് മനോഹരമാണ് . അതിൽ കണ്മഷി കൂടെ എഴുതിയാൽ പിന്നെ പറയാൻ ഉണ്ടോ. ആ കറുത്ത ചെറിയ പൊട്ടു അവളുടെ മുഖത്തിന്റെ മനോഹാരിത ഒരുപാട് വർധിപ്പിച്ചു.
അവൾ തന്റെ പ്രതിബിംബം നോക്കി ഒന്ന് പുഞ്ചിരിച്ചു, ആ നിറയും വരിയും ഒത്ത പല്ലുകൾ ആ ചിരിയെ ഒരുപാട് സുന്ദരം ആക്കി,,വെറുതെ ആണോ നമ്മുടെ അപ്പു ഇവളെ ഇങ്ങനെ അങ്ങോട്ട് സ്നേഹിക്കുന്നത് എന്ന് ചിലപ്പോ ഓർത്തു പോകും..
അവൾ എഴുനേറ്റു , അവൾ ധരിച്ചിരുന്ന ആ മിഡിയും ടോപ്പും അവളുടെ മേനിയുടെ ഭംഗിയെ ഒരുപാട് പ്രതിഫലിപ്പിച്ചു.
അവൾ എഴുന്നേറ്റു , മ്യൂസിക് സിസ്റ്റ ത്തിനടുത്തേക്കു ചെന്ന് ഓൺ ചെയ്തു. ഒരു സി ഡി എടുത്തു അവൾക്കിഷ്ടപെട്ട യമുന കല്യാണി രാഗത്തിലെ കുറച്ചു പ്രണയഗാനങ്ങൾ .. അവൾ അത് പ്ലേയ് ചെയ്തു.. ആ പാട്ടിന്റെ ഈണത്തിൽ ലയിച്ചു അവൾ തന്റെ കട്ടിലിൽ പോയി കിടന്നു .. തലയിണകൾ വെച്ച് ചാരി ഇരുന്നു .. ഒരു വലിയ തലയിണ തന്റെ മാറോടു ചേർത്ത് അവൾ കെട്ടി പിടിച്ചു..
എന്തോ …ഒരു ഫീൽ … മനസിലാകുന്നില്ല … തനിക്കു എന്താണ് പറ്റുന്നതു.. അന്ന് ആ അമ്പലത്തിൽ പോയി കൈ നോക്കുന്ന അമ്മൂമ്മ പറഞ്ഞത് മുതൽ … അവളു മോഹിക്കാൻ പോകുന്ന ആ ഗന്ധർവ്വൻ … അത് കേട്ടത് മുതൽ എന്തോ ശ്രിയ ഇങ്ങനെ ഒക്കെ തന്നെ ആണ്..
ആ വാക്കുകൾ അവളുടെ ഹൃദയത്തിലേക്ക് ഒരുപാട് ആഴത്തിൽ പതിച്ച പോലെ… ആരാ ..തന്റെ ആ ഗന്ധർവ്വൻ. ഇത്രയും നാൾ ഇല്ലാത്ത ഒരു ഫീലിംഗ് ..ആർക്കോ വേണ്ടി കാത്തിരിക്കുന്ന പോലെ..
അവൾ തന്റെ വലതു വശത്തേക്കു നോക്കി , അവിറെ ഇരിക്കുന്ന കൃഷ്ണവിഗ്രഹത്തിലേക്ക് നോക്കി..അവൾ ഒന്ന് പുഞ്ചിരിച്ചു..
അതെ മാഷേ… കള്ളകൃഷ്ണാ ..എന്നാലും ആരാ ആ ഗന്ധർവ്വൻ … കാണാൻ അങ്ങോട്ട് ഒരുപാട് കൊതി ആകുന്നു പൊന്നൂന്… അവൾ ആ വിഗ്രഹത്തോടു ചോദിച്ചു.
നിനക്ക അറിയാതിരിക്കില്ലല്ലോ,, നീ എല്ലാം അറിയുന്നവൻ അല്ലെ … ഇന്ന് വരെ എനിക്ക് വരാത്ത മോഹങ്ങൾ ഒക്കെ ഉണ്ടാക്കിയവനല്ലേ നീ ,,കള്ളകണ്ണാ ….
ഒന്ന് പറ മാഷേ ,,,ആള്‍ എപ്പ വരും …
അവൾ അങ്ങനെ ഓരോന്നൊക്കെ ചോദിച്ചു കൊണ്ടിരിക്കയാണ് ..
ശോ .. ഒന്ന് വേഗം വന്നിരുന്നെങ്കിൽ പെട്ടൊന്നൊന്നു കാണാം ആയിരുന്നു,,,ഒരു കൊതി പോലെ ..
എന്താ ചെയുവാ … അവൾ കണ്ണനെ നോക്കി ചോദിച്ചു..
അവൾ ആ തലയിണ മാറോടു ചേർത്തു നന്നായി മുറുകെ കെട്ടിപിടിച്ചു..
എന്നാലും ആരാ എന്നിലേക്ക് വന്നു ചേരുന്ന ആ ഗന്ധർവ്വൻ,,എന്റെ രാജകുമാരന്‍ … അവൾ സ്വയം ചോദിച്ചു…
**
അപ്പു പിറ്റേന്നത്തേക്ക് വേണ്ട പൂജയുടെ കാര്യങള്‍ക്കുള്ള പണികളില്‍ ഒക്കെ നല്ല തിരക്കില്‍ ആയിരുന്നു, വീടിന് പുറത് പൂമുകത്തിന് സമീപം പരികര്‍മ്മികള്‍ ഒക്കെ വന്നു ഹോമകുണ്ഡം ഒക്കെ ഒരുക്കുന്നുണ്ട്.
അപ്പു പണിയില്‍ ആണ്, പൂജ ആയതിനാല്‍ കുടുംബത്തിലെ വേണ്ടപ്പെട്ടവരും പൂജയില്‍ പങ്ക് കൊളാന്‍ ആയി വരുമല്ലോ,
ഏതോ പാങ്ങോടന്‍ തിരുമേനി ആണത്രെ പൂജ ഒക്കെ നടത്തുന്നത്, വലിയ മാന്ത്രികന്‍ ആണെന്നൊക്കെ ആണ് കേട്ടിരിക്കുന്നത്, ആ ആര്‍ക്കറിയാം ഓരോരോ അന്ധവിശ്വാസങ്ങള്‍… ചിലര്‍ക് വിശ്വാസമധികം ആകുമ്പോ പിന്നെ ഭയം കൂടും … പിന്നെ എന്തേലും ഒരു ബുദ്ധിമുട്ട് സംഭവിച്ച അപ്പോ ആ വിശ്വാസത്തെ പിടിച്ച് കയറും, രാഹൂ കാലേ പിടിച്ച് കുടഞ്ഞു, കേതു പുറകീന് തള്ളി ഇട്ടു, ചൊവ്വ വെറുതെ നോക്കി ചിരിച്ചു

37 Comments

  1. വിനോദ് കുമാർ ജി ❤

    വീണ്ടും വീണ്ടും അപരാജിതനിലൂടെ ഒരു യാത്ര ❤♥♥

  2. അപരാജിതൻ

    കഥ തുടക്കം തൊട്ട് വീണ്ടും വായിച്ചു തുടങ്ങി.
    ഈ കഥ പറയുന്ന ബാലുചെട്ടൻ ശ്യാം ആയിരിക്കും എന്നാ എൻ്റെ മനസ്സ് പറയുന്നെ ?

  3. ॐ नमः शिवाय

  4. രുദ്രദേവ്

    “Super”♥️♥️♥️

  5. *വിനോദ്കുമാർ G*♥

    ആദി ശങ്കര കാവ്യം ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും കഴിഞ്ഞു മൂന്നാം ഘട്ടം എത്തി ഹർഷൻ bro ❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤♥❤❤

  6. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️❤️

  7. മുഴുവനും കിട്ടുമോ

    1. 27 പാർട്ട് 4 വരെ ഉണ്ടല്ലോ…

  8. ❤️❤️❤️

  9. ഒന്നും പറയാൻ ഇല്ല ബ്രോ.

    എന്റെ നമ്പർ 1 കഥ ആകാൻ ഉള്ള എല്ലാ ചാൻസും ഇണ്ട് അപരാജിതന, അത്രക്ക് ഇഷ്ട്ടപെട്ടു പോയി.

    പ്രേമം ആണ് എന്റെ ഫേവറിറ്റ് സബ്ജെക്ട് പക്ഷെ അത് മരിയഡാക്ക് ഇതിൽ തുടങ്ങിയിട്ടില്ല എന്നിട്ട് കൂടി ഹോ.

    I’m madly in love with this story ??

    സാദാരണ ആദ്യം തൊട്ടു വായിച്ചു തുടങ്ങുന്ന ഇപ്പൊ ഓടിക്കൊണ്ട് ഇരിക്കുന്ന കഥകളിൽ ഞാൻ ഏറ്റവും അവസാനത്തെ അല്ലേൽ ഏറ്റവും ലേറ്റസ്റ്റ് പാർട്ടിൽ ആണ് കമന്റ്‌ ഇടരുത്, പക്ഷെ ആദ്യമായി ഞാൻ എല്ലാ പാർട്ടിലും കമന്റ്‌ ഇടം എന്ന് കരുതി ?

    അത്രക്ക് ഇഷ്ട്ടപെട്ടു പോയി മോനെ ???

    സ്നേഹത്തോടെ,
    രാഹുൽ

    1. ഇതൊരു കുഞ്ഞു കഥ ബ്രോ
      കുറെ പേജുകളിൽ കുറെ വലിച്ചു വാരി എഴുതി വെച്ചിരിക്കുന്നു…പിന്നെ സിൻസിയർ ആയി വായിച്ചാൽ you will be in an elevated trans state…i promise

  10. Nanne kuravanallo likes comments okke 2000 like 2000 comment tharunna team evide

    Why aarum varanille ingott

    Ini ivide kadha post cheyunna time avide just oru amugham post cheyyanam ,ivide Katha post cheythitund support cheyy enn

    Athuvare aviduthe comment boxil active aayi update cheythal mathi

  11. മാണിക്കം

    Njnm ethiye ini njammade 24aam part vannoottte?????

  12. സുജീഷ് ശിവരാമൻ

    ഹായ് ഞാൻ വന്നു കേട്ടോ…

  13. സുജീഷ് ശിവരാമൻ

    ഹായ് ഞാൻ വന്നു കേട്ടോ….

    1. മിടുക്കൻ

  14. തൃശ്ശൂർക്കാരൻ

    ????

    1. അമ്പട വിരുതാ..

  15. Harshan bro njan vannuttaa eni nammude baki bro varanam

    1. varanamallo, ellarum varum.

  16. പ്രണയരാജ

    എല്ലാ പാർട്ടുകളും ആഡ് ആക്കട്ടെ, ഇതിലെ വായനക്കാർക്ക് ടെൻഷൻ കുറവാ

    1. ഇവിടെ എഴുത്തുകാര്‍ക്കും യാതൊരു വിധ മോടിവേഷനും ഇല്ല മുത്തെ
      കുറഞ്ഞ ലൈക്സ് കമന്റ്സ് ഒക്കെ അല്ലെ

      ഒകെ നമുക്ക് ശരി ആക്കാംന്നെ ….നമ്മുടെ മച്ചാന്‍മാര്‍ എല്ലാരും കൂടെ ഇങ്ങോടു വരട്ടെ,,, എന്നിട്ട് എല്ലാരോടും അപേക്ഷിക്കം എല്ലാ കഥകളും വായിക്കുവാനും കമനടു ചെയ്യുവാനും ലൈസ്ക് ചെയ്യുവാനും ഒകെ … എല്ലാ എഴുത്തുകാര്‍ക്കും പ്രോത്സാഹനം കിട്ടണം ,,എങ്കില്‍ ഇവിടെ കഥകളുടെ പെരുമഴക്കാലം ആയിരിക്കും ..

      1. athe, ellavarum varatte. nammuk sari aakam

        1. ഞാൻ എത്തി?? ഇടക്ക് വന്നിരുന്നു, ആരെയും കാണാത്തത് കൊണ്ട് തിരിച്ചു പോയതാ…

      2. പ്രണയരാജ

        സത്യം ഇവിടെ കഥകൾ കൊണ്ട് നിറക്കണം, എൻ്റെ പ്രണയം എന്ന ചെറുകഥ ഇന്ന് ഇവിടെയും പോസ്റ്റ് ചെയ്യുന്നുണ്ട്

      3. Hi ഹർഷൻ 23 ബാഗവും വായിച്ചിട്ടുണ്ട് ബാകി എന്നാണ്

      4. Allavarum varum next part varate

  17. nice…

  18. ??????
    അടുത്ത പാർട്ടും വന്നല്ലോ….???

    1. Harshan Bro….super???

Comments are closed.