അപരാജിതൻ 2 [Harshan] 6961

മാലിനി പറഞ്ഞു ..
അവൻ വെറുതെ കേട്ടിരുന്നു , തനിക്കും ഒരുപാട് ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടായിരുന്നു അന്ന് തനിക്ക് തണലും പേരക്കു തൂണും മാത്രം ആയിരുന്ന , അന്നൊരു ഈശ്വരനും ഉണ്ടായിരുന്നില്ല
ഞാൻ എന്തായാലും ഇവിടെ കാണും , എന്താവശ്യം ഉണ്ടേലും വിളിച്ചാൽ മതി , ഞാൻ വന്നിരിക്കും.
അവൻ ഉറപ്പു കൊടുത്തു.
….
പിറ്റേന്ന് അപ്പു ഓഫീസിൽ പോയി .
സാധാരണ ഉള്ള ജോലികൾ ഒക്കെ ചെയ്തു. ശനിയാഴ്ച രണ്ടാം ശനി ഓഫീസിനു അവധി ആണ്, ഞായറാഴ്ച ആണ് തറവാട്ടില് പൂജ ഒക്കെ. ഇടയ്ക്കു സിബിയേയും വിളിച്ചു വിവരങ്ങൾ തിരക്കി, അവനു സുഖം ഇല്ലായിരുന്നല്ലോ.
അന്ന് വൈകീട്ട് വീട്ടിൽ എത്തി.
അപ്പോളാണ് മാലിനി പറഞ്ഞത് ശ്രിയ രാത്രി പതിനൊന്നു മണിയോടെ റെയിൽവേ സ്റ്റേഷനിൽ വരും. അവളെ രാത്രി വിളിക്കാൻ പോകണം, രാത്രി ആയതു കൊണ്ട് മാലിനിക്കും ടെൻഷൻ ആണ് , രാജശേഖരൻ എന്തോ ഒഫീഷ്യൽ ട്രിപ്പിൾ ആണ്, പ്രതാപനും ഇല്ല ,
അതുകൊണ്ടു അപ്പുവിനെ വിളിച്ചു.
അപ്പു വിനോട് കാര്യങ്ങൾ പറഞ്ഞു.
ആരോടാ ഈ പറയുന്നത് , നമ്മുടെ ചങ്കല്ലേ വരുന്നത്, അപ്പു ഇപ്പോൾ റെഡി , ശ്രിയയുടെ കാർ അവിടെ കിടക്കുന്നുണ്ട് , എന്നാൽ;ഉം അപ്പു വേറെ ഒരു കാർ എടുത്തു, ഇനി അത് കണ്ടു അവള്‍ പിണങ്ങേണ്ട,
റെയിൽവേ സ്റ്റേഷൻ അവരുടെ വീട്ടിൽ നിന്ന് ഒരു ഇരുപതു കിലോമീറ്റർ അകലെ ആണ്.
പതിനൊന്നു മണിക്ക് ട്രെയിൻ വരുമെങ്കിൽ ഒരു പത്തരയ്ക്ക് എങ്കിലും അവിടെ എത്തണ്ടേ,,
അങ്ങനെ അപ്പു കാർ ഒക്കെ എടുത്തു അവന്റെ ഹൃദയത്തെ സ്വീകരിക്കുവാൻ ആയി പുറപ്പെട്ടു, ആഹാ അത് ഒരു വല്ലാത്ത സുഖം ആണ് .
പത്തേ കാലോടെ അവൻ റെയിൽവേ സ്റ്റേഷനിൽ എത്തി അവിടെ പേ ആൻഡ് പാർക്ക് ഇത് വണ്ടി പാർക്ക് ചെയ്തു.
അപ്പു ശ്രിയയെ കണ്ണില് എന്ന ഒഴിച്ച് കാത്തിരിക്കുക ആണ് , തന്നെ കണ്ടാൽ ഒരുപാട് ദേഷ്യം കാണിക്കും എന്നാലും വേണ്ടില്ല , എന്നാലും ഈ പെണ്ണിനെതാനാണാവോ ഇത്രേം ദേഷ്യം ,, കണ്ട അന്ന് മുതലെ ഉള്ള കോപം ആണ്.
അവളുടെ ആ കോപത്തിന് നൂറു അഴകല്ലേ … ആ കണ്ണുകള്‍ ദേഷ്യം കൊണ്ട് ചുവക്കുമ്പോ ആയോ എന്തൊരഴകാണ് …
അപ്പോളേക്കും മാലിനി അവനെ ഫോണിൽ വിളിച്ചിരുന്നു, വണ്ടി ലേറ്റ് ആയി ആണ് ഓടുന്നത് എന്ന് പറയുവാൻ,
നാല് മണിയ്ക്കൂർ താമസം ഉണ്ട്, അതായതു മൂന്ന് മണിയോടെ ആണ് എത്തുകയുള്ളൂ,, ആ നല്ല ഇടപാട് ആയി പോയി.
അവൻ എന്ന ഒരു ചായ കുടിക്കാൻ ആയി പുറത്തേക്കിറങ്ങി , നല്ല തിരക്കുള്ള റോഡ്,..
വണ്ടികൾ അങ്ങോട്ടും ഇങ്ങോട്ടും നല്ല ഓട്ടം ആണ്..
പെട്ടെന്നാണ് അപ്പുവിന്റെ ശ്രദ്ധയിൽ ഒരു രൂപം പതിഞ്ഞത് ..

റോഡിനു അല്പം നീങ്ങി ഒരു താടി ഒക്കെ ഉള്ള തൊപ്പി വെച്ച് വലിയ മണി മാലകൾ അണിഞ്ഞ ഒരു വൃദ്ധൻ റോഡ് മുറിച്ചു കടക്കാൻ കഷ്ടപ്പെടുന്നത്, സൂഫി പോലെ ഉള്ള ഒരു സാദൃശ്യം ,
അപ്പു നേരെ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്ന്.
അയാൾ അവനെ നോക്കി .

ഞാൻ സഹായിക്കണോ ? അവൻ ചോദിച്ചു.
അവനെ കണ്ടു ഒരല്പം നേരം അദ്ദേഹം ഒന്നു നോക്കി നിന്നു
മുഖത്ത് ഒരു സന്തോഷം തെളിഞ പോലെ ,,

ആപ്കോ കുച്ച് മദത് ചാഹിയെ , മേരാ .. അവൻ അയാളോട് സഹായം വേണോ എന്ന് ചോദിച്ചു.

ഹാ ബെട്ടാ .. അയാൾ അവന്റെ തോളത്തു കൈ വെച്ച് .. മുജേ യെ സടക് പാർ കർനാ ഥാ
തനിക് റോഡ് മുറിച്ചു കടക്കണം എന്ന് അയാൾ അവനോടു പറഞ്ഞു .
കാക്കാ ആപ് ആയിയേ മേരെ സാഥ്… അവൻ അയാളെ കൈപിടിച്ച് പതുക്കെ റോഡ് ക്രോസ്സ് ചെയ്യിച്ചു.
റോഡ് ക്രോസ്സ് ചെയ്തു,
അവനു ചായ കുടിക്കണം ,

മുജെ ചായ പീന ഹേ , ആപ് ചാഹേ തോ മീ ആപ്കോ ചായ് ബോലീഗ … അപ്പു അയാൾക്ക് ചായ ഓഫർ ചെയ്തു .
നഹി ബെട്ട മുജെ ചെയ്ത നഹി ചാഹിയെ , മുജേ ബഹുത് ബൂക് ലഗതാ ഹേ , ഓർ മേരെ പാസ്സ് പൈസ നഹി ഹേ .. അയാൾക്ക് ചായ വേണ്ട നന്നായി വിശക്കുന്നുണ്ട് പൈസ ഇല്ല കയ്യിൽ എന്ന് അവനോടു പറഞ്ഞു.
ആപ് ആയിയെ മേ ആപ്കോ ഖാന ഖിലായെഗാ ,,, എന്നും പറഞ്ഞു അപ്പു അയാളെ ഹോട്ടലിനുള്ളിലേക്ക് കൊണ്ട് പോയി വയറു നിരയെ ആഹാരം വാങ്ങി കൊടുത്തു.

അയാൾ നല്ല പോലെ വിശന്നിരുന്നു അത് കൊണ്ട് തന്നെ വയറു നിറയെ കഴിച്ചു , അയാൾക്ക് സന്തോഷം ഒരുപാട് ആയി.
രണ്ടു പേരും ഹോട്ടൽ നിന്നും ഇറങ്ങി ..

അദ്ദേഹം തീർത്ഥാടനത്തിനായി വന്നതാണ് , ആരെങ്കിലും ദാനം കൊടുക്കുന്നത് വാങ്ങിക്കും അത്ര മാത്രം . . പേര് ആലം എന്ന് കൂടെ പറഞ്ഞു.

അപ്പു പോകാൻ നേരത്തു അയാൾക്ക് ഒരു അഞ്ഞൂറ് രൂപ കൂടി കൊടുത്തു. ഒരു സാധു അല്ലെ അവനും ഒരു സന്തോഷം..

അയാൾ അത് വാങ്ങി , അവനു സല്ലം പറഞ്ഞു ഖുദാ ആപ്ക ഖയാൽ രഖേഗാ (അള്ളാഹു അവനെ പരിപാലിക്കട്ടെ ) എന്ന് പറഞ്ഞു തലയിൽ കൈ വെചു.

അവൻ മുന്നോട്ടു പോയപ്പോ അയാൾ അവനെ വിളിച്ചു അവൻ തിരിഞ്ഞു നോക്കി.

ബെട്ട ഹംകൊ ദുബാര മിള്നാ പടേഗാ ,,,ഇതർ നഹി ഉദർ .. വോ ഖുദാ തെരെ കോ ലെ ആയേഗാ ..

(മകനെ നമുക്ക് ഇനിയും കാണേണ്ടി വരും ഇവിടെ അല്ല അവിടെ , നിന്നെ അള്ളാഹു കൊണ്ട് വരും )

അപ്പുവിന് പ്രത്യേകിച്ച് ഒന്നും പിടി കിട്ടിയില്ല , അവൻ ചിരിച്ചു .
അവൻ തിരിഞ്ഞു നടന്നു.

അയാൾ അവനെ നോക്കി , യാ അല്ലാഹ് , ഉസ്‌കാ ഖയാൽ രഖിയേഗാ ( പടച്ചവനെ അവനെ നോക്കിക്കോളണെഎന്ന് അയാൾ അവൻ പോകുന്നത് നോക്കി പ്രാർത്ഥിച്ചു .
അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു….

 

അപ്പു അവിടെ വെയിറ്റ് ചെയ്യുക യാണ് .
ശ്രിയ മാത്രം ആണ് അവന്റെ പ്രതീക്ഷ, അങ്ങനെ ഓരോ നിമിഷങ്ങളും ഓരോ യുഗങ്ങൾ പോലെ കടന്നു പോയി, ഒരു മൂന്നൊക്കെ ആയിട്ടുണ്ടാകും, ട്രെയിൻ വരുന്ന അന്നൗൺസ്മെന്റ് ഒക്കെ കേട്ട്. അവൻ തയാർ ആയി നിന്നു.
ട്രെയിൻ എത്തി.
നല്ല തിരക്ക് ഉണ്ട് , ശ്രിയ എവിടെ ആണാവോ , അവൻ എല്ലായിടത്തും പരതി, ആ ഇറങ്ങുന്നുണ്ട്,
രണ്ടു വലിയ അ ബാഗുകൾ അവളുടെ കൈയിൽ ഉണ്ടായിരുന്നു അവൾ പതുക്കെ ഇറങ്ങി എന്തോ ഒരു വയ്യക പോലെ ഉണ്ടെന്നു തോന്നണു.
അവൻ ഉടൻ തന്നെ അങ്ങോട്ട് ചെന്ന്, ബാഗുകൾ ഒക്കെ എടുത്തു, ശ്രിയ അവനോട് ഒന്നും മിണ്ടിയില്ല,
അവനും ഒന്നും മിണ്ടാൻ പോയില്ല , എന്തേലും ചോദിച്ചാൽ ചാടി കടിക്കൂല്ലേ..
അവൻ ബാഗുകൾ ഒക്കെ എടുത്തു , അവള്‍ മുന്നിൽ നടന്നു, അവൻ പുറകെയും അനഗീൻ പുറത്തേക്കിറങ്ങി, അവൻ ബാഗ് പുറത്തു വെച്ച് , കാർ കൊണ്ട് വരാം എന്ന് പറഞ്ഞു പെട്ടെന്ന് പോയി കാർ എടുത്തു കൊണ്ടും വന്നു, കാറിൽ ബാഗ് ഒക്കെ കുത്തി കയറ്റി , അവൾ കാറിനു പുറകിൽ ഇരുന്നു, നല്ല ഉറക്കക്ഷീണം ഉണ്ട് ശ്രീക്കു.
അവനും വണ്ടിയിൽ കയറി,
വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ടു പോയി,
കുറച്ചു പോയപ്പോൾ ആണ് അവള്‍ പെട്ടെന്ന് വണ്ടി നിർത്താൻ പറഞ്ഞത്, അവൻ വണ്ടി ഒതുക്കി നിർത്തി.
അവള്‍ പുറത്തേക്കു ഇറങ്ങി വഴി വക്കിൽ നിന്ന് , ശര്‍ധിക്കാന്‍ തുടങ്ങി.
അയ്യോ പ്രശ്നം വല്ലതും ഉണ്ടാകുമോ ? അവനും ഭയം ആയി അവൻ പെട്ടെന്ന് തന്നെ കുപ്പിയിലെ വെള്ളവും ആയി പുറത്തേക്കിറങ്ങി.
അവൽ കുറച്ചു വോമിട്ടു ചെയ്തു അവൻ വെള്ളം അവൾക്കു കൊടുത്തു അവൾ വായും മുഖവും ഒക്കെ കഴുകി, ട്രെയിൻ ഇത് നിന്ന് പറ്റാത്തത് വല്ലതും കഴിച്ചു കാണും അവൻ പറഞ്ഞു, അവൾ ഒന്നും മിണ്ടിയില്ല.
അവൾ കാറില് പോയി ഇരുന്നു,
അവൻ വീണ്ടും കാർ സ്റ്റാർട്ട് ചെയ്തു.
പക്ഷെ കുറച്ചു കഴിഞ്ഞപ്പോളേക്കും അവൾക്കു വീണ്ടും ഇത് തന്നെ തുടങ്ങി, അവൾക്കു കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട് , നില്ക്കാൻ പറ്റുന്നില്ല ആകെ കുഴയുന്ന പോലെ അപു അപ്പോളേക്കും പുറത്തേക്കു വന്നിരുന്നല്ലോ, അവൻ വേഗം അവളെ താങ്ങി പിടിച്ചു. കയ്യിൽ താങ്ങി കൊണ്ട് തന്നെ കയ്യിൽ വെള്ളമെടുത്തു അവളുടെ വായ കഴുകിച്ചു, പതുക്കെ അവളെ പിടിച്ചു കൊണ്ട് കാറിലേക്ക് കൊണ്ട് പോയി ഇരുത്തി.
ഒട്ടും വയ്യെങ്കിൽ ഹോസ്പിറ്റലിൽ കൊണ്ട് പോകേണ്ടി വരും,
ഞാൻ ഇവിടെ അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ട് പോട്ടെ,, അവൻ അവളോട് ചോദിച്ചു . അവൾക്കു നല്ല ക്ഷീണവും വയറു വേദനയും ഒക്കെ ഉണ്ടെന്നു തോന്നുന്നു, അവൾ ഒന്നും മിണ്ടിയില്ല ,അവല്‍ക്ക് ഒട്ടും വയ്യ
പാവം ഒട്ടും വയ്യ , അവൻ വേഗം തന്നെ വണ്ടി എടുത്തു, ഇടയ്ക്കു മാലിനിയെ കൂടി വിളിച്ചു, അവർക്കും ഭയം ആയി , അവിടെ ആണെങ്കില്‍ രാജശേഖരനും ഇല്ല പ്രതാപനും ഇല്ല , അവര്‍ രണ്ടു പെണ്ണുങ്ങള്‍ മാത്രമേ ഉള്ളൂ.
കൊച്ചമ്മ എന്തിനാ പേടിക്കുന്നെ ,, ഞാൻ ഇല്ലേ ഇവിടെ ,ഇപ്പൊ ഈ അവസ്ഥയിൽ വണ്ടി ഓടിച്ചു വീട്ടിലേക്ക് വരുന്നത് റിസ്ക് ആണ്, ഇവിടെ സിറ്റി ഹോസ്പിറ്റലിൽ കാണിക്കാം, അവര് ആ മരുന്നൊക്കെ കൊടുത്ത ഒരു ഡ്രിപ്പ് ഒക്കെ കെട്ടുമ്പോളേക്കും ആള്‍ ഉഷാർ ആകും, നിങ്ങള്‍ നേരം പുലരുമ്പോ ഇങ്ങോട്ട് പോരേ . അവൻ മാലിനിയോട് പറഞ്ഞു.
അവർക്ക് ആകെ വിഷമമായി.
കൊച്ചമ്മേ ഞാൻ ഉള്ളിടത്തോളം ഒരു വിഷമവും വേണ്ട ,, ഞാൻ എന്തായാലും ഹോസ്പിറ്റലിൽ കാട്ടി വിളിക്കാം ,,,
അവൻ വേഗം ശ്രിയയെ കൂടി പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയി, കാഷ്വാലിറ്റിയിൽ അവളെ കാണിച്ചു , അവർ അപ്പോൾ തന്നെ ഡ്രിപ് കൊടുത്തു , വയറുവേദനക്ക് ഇന്ജെക്ഷനും ഒക്കെ കൊടുത്തു.
അവൾക്കു നല്ല ഉറക്ക ക്ഷീണവും ഉണ്ടല്ലോ , അവൾ അങ്ങ് കിടന്നുറങ്ങി.
നമ്മുടെ അപ്പു ആകെ അക്ഷമനാണ് ആയി പുറത്തു കണ്ണിലെണ്ണ ഒഴിച്ച് ഇരിപ്പാണ്.
അപ്പോളേക്കും ഡോക്ടർ വിളിപ്പിച്ചു , പ്രശ്നം ഒന്നുമില്ല ഫുഡ്ന്റെ ആണ് .
എന്തായാലും മരുന്നുകൾ ഒക്കെ കൊടുത്തിട്ടുണ്ട് , ആള്‍ ഉറങ്ങുന്നുമുണ്ട് , രാവിലെ കൂടുതൽ പ്രശ്നം ഒന്നുമില്ലെങ്കിൽ പൊയ്ക്കോളൂ എന്ന് പറഞ്ഞു.
അപ്പോളേക്കും മാലിനി ഫോൺ വിളിച്ചു.
അവൻ ഡോക്ടർ പറഞ്ഞ കാര്യനഗൽ ഒക്കെ അവരോടു പറഞ്ഞു , ഒന്നും പേടിക്കണ്ട , ഇപ്പൊ ശ്രിയ സുഖമായി കിടക്കുന്നുണ്ട്,ഞാൻ തൊട്ടടുത്ത കസേരയിൽ ഇരിക്കുന്നുണ്ട് , കൊച്ചമ്മ ഒരു കാരണത്താലും പേടിക്കണ്ട…
അത് കേട്ട് മാലിനിക്കും സമാധാനം ആയി.
ഇതിപ്പോ രാവിലെ തന്നെ ഞങ്ങൾ അങ്ങോട്ട് എത്തും , കണ്ടിട്ട് അങ്ങനെ തന്നെ ആണ് തോന്നുന്നത്.
കൊച്ചമ്മ ധൈര്യമായി കിടന്നുറങ്ങിക്കോ..അവൻ ആശ്വസിപ്പിച്ചു.
അപ്പു , അവൾക്കു രാത്രി എന്തേലും പ്രശ്നം വരുവോ ?? അവർ അവരുടെ മനോവിഷമം മറച്ചു വെക്കാതിരുന്നില്ല ,,
കൊച്ചമ്മേ ഞാൻ ആദ്യമേ പറഞ്ഞു ,, അപ്പു ഇവിടെ ഉണ്ട് , ആ വിശ്വാസം ഉണ്ടെങ്കിൽ സമാധാനം ആയി ഇരിക്കുക .
അവൻ ആ പറഞ്ഞതിന് മറുപടി ആയി ഒന്നും പറയാൻ മാലിനിക്ക് സാധിച്ചിരുന്നില്ല , അവരുടെ എല്ലാ മാനസിക വ്യഥകളെയും ഇല്ലാതാക്കുന്ന
ശക്തി അവന്റെ ആ വാക്കുകളില്‍ അവല്‍ക്ക് അനുഭവപ്പെട്ടിരുന്നു.
അവർ ഫോൺ വെച്ചു.
ശ്രിയ സുഖം ആയി കിടന്നുറങ്ങുന്നു.
അപ്പു അവളുടെ മുഖത്തേക്ക് നോക്കി ഇരിക്കുന്നു.
അവളെ ഇത്രയും അടുത്തു ഇങ്ങനെ ഒരിക്കൽ പോലും കാണാൻ കഴിഞ്ഞിട്ടില്ല , അവളുടെ ആ സുന്ദരമായ മുഖത്തേക്ക് നോക്കുമ്പോൾ അതിൽ നിന്നും കിട്ടുന്ന സ്വർഗീയമായ അനുഭൂതി പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ല .. എന്താണ് അവളിലേക്ക് തന്നെ ഇങ്ങനെ ചേർത്ത് പിടിച്ചു നിർത്തുന്നത് ,, അവനു ഒന്നും മനസിലാകുന്നില്ല, അവനു അവളുടെ മുഖത്തേയ്ക്കു നോക്കുമ്പോൾ ഇമ ചിമ്മാൻ കൂടി സാധിക്കുന്നില്ല.
എന്താണ് തന്റെ ആത്മാവിനെ വരെ തടങ്കലിൽ ആക്കിയ പോലെ ഒരു ഫീലിംഗ്, ആരാണ് ഇവൾ തനിക്ക് ഇതുവരെ മനസിലായിട്ടില്ല , ആരാണ് ശ്രിയ തനിക്ക്,, അവനു ഉറക്കമേ വരുന്നില്ല ,, തന്റെ ‘അമ്മ കഴിഞ്ഞാൽ പിന്നെ ഏറ്റവും അധികം ഇഷ്ടപ്പെടുന്നത് ആരാധിക്കുന്നത് ശ്രിയയെ അല്ലെ …അതെന്താണ് ,,, ഇവൾ തനിക്കു ആരാണ്,,, അവനു ആകെ കൺഫ്യൂഷൻ ,,,
ആ എന്തായാലും നോക്കാം .. അവൻ കസേര അല്പം താഴേക്ക് നീക്കി അവളുടെ കാലിനു വശത്തായി വന്നിരുന്നു. ആ കാലുകൾ കാണുമ്പോ ആഹാ ഈ കാലിൽ അന്ന് വീണപ്പോ ഒരുപാട് തൊടാൻ സാധിച്ചത് ആല്ലേ ,,തൻ എന്താ ഇവളുടെ കാലുകളുടെ ആരാധക൯ ആണോ … ഒന്നും അങ്ങോട്ട് മനസിലാകുന്നില്ല അവൻ ബെഡിൽ കൈ കുത്തി താടിക്കു ഒരു താങ്ങു കൊടുത്തു ആ കാലുകളിലേക്ക് നോക്കി ഇരുന്നു നേരം വെളുപ്പിച്ചു … ഉറക്കമേ വരുന്നില്ല … സ്വർഗത്തിൽ ഇരിക്കുന്ന ഫീലിംഗ് ..
പുതപ്പു കൊടുത്തിട്ടുണ്ടായിരുന്നു , അവൻ അവളെ പുതപ്പിച്ചു , അവളുടെ മുഖത്തേക്ക് നോക്കിയപ്പോ അവനു ഒരുപാട് വിഷമവും തോന്നി പാവം ഒരുപാട് ക്ഷീണിച്ചു പോയി കാണും.
അപ്പോ പതുക്കെ ആരും കേള്‍ക്കാതെ അവളുടെ നിഷ്കളങ്കമായ സുന്ദരമായ മുഖം നോക്കി അവള്‍ പോലും കേള്‍ക്കാതേ തന്നോടു തന്നെ ആണോ അതോ ഇനി മറ്റ് ആരോടെങ്കിലും ആണോ എന്നു പോലും അറിയാതെ പ്രണയത്തിന്റെതാണോ കാമത്തിന്റെതാണോ പ്രേമത്തിന്റെതാണോ ഇഷ്ടത്തിന്റെതാണോ വല്‍സല്യത്തിന്റെതാണോ സ്നേഹത്തിന്റെതാണോ ഏത് വികാരം ആണെന്ന് പോലും അറിയാതെ സ്വയം സംസാരിക്കാന്‍ ആരംഭിച്ചു.
സാരമില്ല…പോട്ടേട്ടാ … നിനക്കു ഞാൻ ഇല്ലേടീ കാന്താരി … അവൻ പതുക്കെ പറഞ്ഞു,,,നീ എന്റെ ശ്രിയ അല്ലല്ലോ എനിക്കു നീ എന്റെ പാറു അല്ലേ … അപ്പുവിന്റെ സ്വന്തം പാറു…
എന്നാലും പാറു ..അപ്പൂനങ്ങോട്ട് മനസ്സിലാകുന്നില്ല ,,ആരാണ് നിന്നെ എന്നിലേക്ക് അടുപ്പിക്കുന്നത്, അന്ന് നീ അപ്പുനെ തള്ളി ഇട്ടു കാ൪ കഴുകന്‍ നിന്നപ്പോ എങ്ങനെയോ വീണു , അപ്പോളും അപ്പു നിന്നെ പോക്കികൊണ്ടു പോയി ഇരുത്തി കാലില്‍ ഐസ് ഒക്കെ വെച്ചു കെട്ടി ,പിന്നെ വേദന വന്നപ്പോ ഹോസ്പിറ്റല്‍ പോകാന്‍ നേരത്ത് അപ്പു എടുക്കാം എന്നു പറഞ്ഞപ്പോ ദേഷ്യം കാണിച്ചു സ്റ്റെപ്പില്‍ നിന്നു വീണപ്പോ അപ്പോളും അപ്പുവിന്റെ കയ്യിലെക്കും നെഞ്ചിലേക്കും അല്ലേ നീ വീണത് , അന്നും പാറുനെ അപ്പു അല്ലേ ഹോസ്പിറ്റല്‍ഇല്‍ കൊണ്ട് പോയത്, ദേ ഇപ്പോ ഇങ്ങനെ ,, അതെന്താ നിനക് ഒരു ആദിയോ വ്യാധിയോ വരുമ്പോ അപ്പു എങ്ങനാ ഇത്ര കൃത്യമായി നിന്റെ അടുത്തു എത്തുന്നത്..അപ്പൂന് ഒന്നും അങ്ങോട്ട് മനസിലാകുന്നില്ലല്ലോടാ കുട്ടാ … നീ ആരാ ,,, നീ ആരാ … എന്നെ ഇങ്ങനെ എന്തിനാ ഒരുപാട് മോഹിപ്പിക്കുന്നത്….. എനിക്കെന്താ നിന്നോടു ഇങ്ങനെ ഇഷ്ടം തോന്നന്നത്,,, അതും ഒരു കാരണവും ഇല്ലാതെ… നിന്റെ ഒരു വേദന പോലും എന്താണ് എന്നെ ഒരുപാട് നോവിപ്പിക്കുന്നത്,,, നീ എന്തിനാ എന്നെ ഇങ്ങനെ നിന്നില്‍ ഒരു ഭ്രാന്തന്‍ ആക്കി മാറ്റുന്നത്,,,,
അവന്‍ അങ്ങനെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു, അവളുടെ മുഖത്തു നോക്കി ഇരുന്നപ്പോള്‍ അവന്‍ പോലും അറിഞ്ഞില്ല നിമിഷങ്ങള്‍ മനിക്കൂറുകള്‍ കടന്നു പോകുന്നത്…
***
രാവിലെ ശ്രിയ നല്ല ഉറക്കം ആയിരുന്നു, അപ്പോളേക്കും അപ്പു പോയി അവൾക്കുള്ള ബ്രഷ് പേസ്റ്റ് ടവൽ ഒക്കെ വാങ്ങി കൊണ്ട് വെച്ചിരുന്നു,
ശ്രിയ എണീറ്റിട്ടില്ല , പാവം കിടന്നുറങ്ങട്ടെ , ക്ഷീണം ഒക്കെ മാറിയിട്ട് എണീട്ടാൽ മതി.
അപ്പളേക്കും മാലിനി, രാജിയോടൊപ്പം അവിടെ എത്തി, അവർക്ക് വീട്ടിൽ ഇരുന്നിട്ട് ഇരിപ്പ് ഉറക്കുന്നുണ്ടായിരുന്നില്ല.
അവർ അവളെ വിളിച്ചു ഉണർത്തി,
അപ്പോളേക്കും അവളും എഴുനേറ്റു.
സത്യത്തിൽ തലേ ദിവസം നടന്നത് അവൾക്ക് അത്ര ങ്ങു ഓർമ്മ ഉണ്ടായിരുന്നില്ല, അപ്പോളേക്കും നേഴ്സ് എത്തി അവളുടെ പ്രഷർ ടെംപറേറ്റർ ഒക്കെടുത്തു , കുഴപ്പം വല്ലതും ഉണ്ടോ എന്നു ചോദിച്ചു, പ്രത്യേകിച്ച് അവൾക്ക് കുഴപ്പം ഒന്ന്മില്ല,
അവർ വന്നപോലേക്കു അപ്പു പുറത്തേക്കു ഇറങ്ങി ഇരുന്നു.
രാജിയെ അവിടെ ഇരുത്തി മാലിനി പുറത്തേക്കു വന്നു ,
എങ്ങനെയാ അപ്പു ഞാൻ നന്ദി പറയുക ? അവർ അവന്റെ കൈ പിടിച്ചു ചോദിച്ചു.
എന്താ ഇത് കൊച്ചമ്മേ ,, ഇതൊക്കെ നന്ദി പറയേണ്ടത് ആണോ , ആരായാലും ചെയ്യേണ്ടത് അല്ലെ .. നിങ്ങൾ വല്ലതും കഴിച്ചായിരുന്നോ ..
ഇല്ല അവർ മറുപടി പറഞ്ഞു.

37 Comments

  1. വിനോദ് കുമാർ ജി ❤

    വീണ്ടും വീണ്ടും അപരാജിതനിലൂടെ ഒരു യാത്ര ❤♥♥

  2. അപരാജിതൻ

    കഥ തുടക്കം തൊട്ട് വീണ്ടും വായിച്ചു തുടങ്ങി.
    ഈ കഥ പറയുന്ന ബാലുചെട്ടൻ ശ്യാം ആയിരിക്കും എന്നാ എൻ്റെ മനസ്സ് പറയുന്നെ ?

  3. ॐ नमः शिवाय

  4. രുദ്രദേവ്

    “Super”♥️♥️♥️

  5. *വിനോദ്കുമാർ G*♥

    ആദി ശങ്കര കാവ്യം ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും കഴിഞ്ഞു മൂന്നാം ഘട്ടം എത്തി ഹർഷൻ bro ❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤♥❤❤

  6. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️❤️

  7. മുഴുവനും കിട്ടുമോ

    1. 27 പാർട്ട് 4 വരെ ഉണ്ടല്ലോ…

  8. ❤️❤️❤️

  9. ഒന്നും പറയാൻ ഇല്ല ബ്രോ.

    എന്റെ നമ്പർ 1 കഥ ആകാൻ ഉള്ള എല്ലാ ചാൻസും ഇണ്ട് അപരാജിതന, അത്രക്ക് ഇഷ്ട്ടപെട്ടു പോയി.

    പ്രേമം ആണ് എന്റെ ഫേവറിറ്റ് സബ്ജെക്ട് പക്ഷെ അത് മരിയഡാക്ക് ഇതിൽ തുടങ്ങിയിട്ടില്ല എന്നിട്ട് കൂടി ഹോ.

    I’m madly in love with this story ??

    സാദാരണ ആദ്യം തൊട്ടു വായിച്ചു തുടങ്ങുന്ന ഇപ്പൊ ഓടിക്കൊണ്ട് ഇരിക്കുന്ന കഥകളിൽ ഞാൻ ഏറ്റവും അവസാനത്തെ അല്ലേൽ ഏറ്റവും ലേറ്റസ്റ്റ് പാർട്ടിൽ ആണ് കമന്റ്‌ ഇടരുത്, പക്ഷെ ആദ്യമായി ഞാൻ എല്ലാ പാർട്ടിലും കമന്റ്‌ ഇടം എന്ന് കരുതി ?

    അത്രക്ക് ഇഷ്ട്ടപെട്ടു പോയി മോനെ ???

    സ്നേഹത്തോടെ,
    രാഹുൽ

    1. ഇതൊരു കുഞ്ഞു കഥ ബ്രോ
      കുറെ പേജുകളിൽ കുറെ വലിച്ചു വാരി എഴുതി വെച്ചിരിക്കുന്നു…പിന്നെ സിൻസിയർ ആയി വായിച്ചാൽ you will be in an elevated trans state…i promise

  10. Nanne kuravanallo likes comments okke 2000 like 2000 comment tharunna team evide

    Why aarum varanille ingott

    Ini ivide kadha post cheyunna time avide just oru amugham post cheyyanam ,ivide Katha post cheythitund support cheyy enn

    Athuvare aviduthe comment boxil active aayi update cheythal mathi

  11. മാണിക്കം

    Njnm ethiye ini njammade 24aam part vannoottte?????

  12. സുജീഷ് ശിവരാമൻ

    ഹായ് ഞാൻ വന്നു കേട്ടോ…

  13. സുജീഷ് ശിവരാമൻ

    ഹായ് ഞാൻ വന്നു കേട്ടോ….

    1. മിടുക്കൻ

  14. തൃശ്ശൂർക്കാരൻ

    ????

    1. അമ്പട വിരുതാ..

  15. Harshan bro njan vannuttaa eni nammude baki bro varanam

    1. varanamallo, ellarum varum.

  16. പ്രണയരാജ

    എല്ലാ പാർട്ടുകളും ആഡ് ആക്കട്ടെ, ഇതിലെ വായനക്കാർക്ക് ടെൻഷൻ കുറവാ

    1. ഇവിടെ എഴുത്തുകാര്‍ക്കും യാതൊരു വിധ മോടിവേഷനും ഇല്ല മുത്തെ
      കുറഞ്ഞ ലൈക്സ് കമന്റ്സ് ഒക്കെ അല്ലെ

      ഒകെ നമുക്ക് ശരി ആക്കാംന്നെ ….നമ്മുടെ മച്ചാന്‍മാര്‍ എല്ലാരും കൂടെ ഇങ്ങോടു വരട്ടെ,,, എന്നിട്ട് എല്ലാരോടും അപേക്ഷിക്കം എല്ലാ കഥകളും വായിക്കുവാനും കമനടു ചെയ്യുവാനും ലൈസ്ക് ചെയ്യുവാനും ഒകെ … എല്ലാ എഴുത്തുകാര്‍ക്കും പ്രോത്സാഹനം കിട്ടണം ,,എങ്കില്‍ ഇവിടെ കഥകളുടെ പെരുമഴക്കാലം ആയിരിക്കും ..

      1. athe, ellavarum varatte. nammuk sari aakam

        1. ഞാൻ എത്തി?? ഇടക്ക് വന്നിരുന്നു, ആരെയും കാണാത്തത് കൊണ്ട് തിരിച്ചു പോയതാ…

      2. പ്രണയരാജ

        സത്യം ഇവിടെ കഥകൾ കൊണ്ട് നിറക്കണം, എൻ്റെ പ്രണയം എന്ന ചെറുകഥ ഇന്ന് ഇവിടെയും പോസ്റ്റ് ചെയ്യുന്നുണ്ട്

      3. Hi ഹർഷൻ 23 ബാഗവും വായിച്ചിട്ടുണ്ട് ബാകി എന്നാണ്

      4. Allavarum varum next part varate

  17. nice…

  18. ??????
    അടുത്ത പാർട്ടും വന്നല്ലോ….???

    1. Harshan Bro….super???

Comments are closed.