അപരാജിതൻ 2 [Harshan] 6961

അവന്‍ അത് കയ്യില്‍ എടുത്തു. കണ്ണാടിയില്‍ അവന്റെ പ്രതിബിംബം, അവന്‍ ആ മുഖംമൂടി തന്റെ നേരെ പിടിച്ച് അതിലേക്കു നോക്കി, തനി കോമാളി , രാഖി ആന്‍റിയുടെ മകന്‍ തനിക്ക് തന്ന സമ്മാനം, തന്റെ തന്നെ പ്രതിരൂപം, ജീവിതത്തില്‍ വെറുമൊരു കോമാളി ആകാന്‍ മാത്രം വിധിക്കപ്പെട്ടവന്‍ കിട്ടിയ ഏറ്റവും നല്ല സമ്മാനം..
അവന്‍ ആ മുഖം മൂടിയിലേക്ക് നോക്കി ചിരിച്ചു … അവന് ചിരി അടക്കാന്‍ കഴിയുന്നില്ല .. അവന്‍ വീണ്ടും വീണ്ടും ചിരിച്ചു… അവന്‍ ആ മുഖം മൂടി കയ്യില്‍ അണിഞ്ഞ് ആ കോമാളി തന്നെ നോക്കി ചിരിക്കുന്നതായി അഭിനയിച്ചു… ചിരിയോട് ചിരി തന്നെ …
അവന്‍ തന്റെ പ്രതിബിംബത്തിലേക്ക് നോക്കി … ആദിശങ്കര്‍ അല്ലെങ്കില്‍ അപ്പു , അവന്‍ തിരികെ തന്റെ കോമാലിയിലേക്ക് നോക്കി ..
അവന്റെ ഉള്ളില്‍ അണകെട്ടി കിടക്കുന്ന കുറെ സങ്കടങ്ങള്‍ അങ്ങനെ അവനെ കാര്‍ന്നു തിന്നുന്നു , അവന്‍ ആ പ്രതിബിംബത്തിലേക്ക് നോക്കി ,, ആ പ്രതിബിംബം കരയുന്നു, കണ്ണില്‍ നിന്നും വെള്ളം ഒഴുകുന്നു , കണ്ണു ചുവന്നു, പൊട്ടി പൊട്ടി കരയുന്നു. ഒരു നിമിഷത്തില്‍ അവന്‍ വീണ്ടും കോമാളിയേ നോക്കി കരഞ്ഞ അതേ മുഖം കൊണ്ട് അവന്റെ മുഖത്ത് ചിരി വരുന്നു.
അവന്‍ എഴുന്നേറ്റ് നിന്നു , കണ്ണാടിയില്‍ അവന്‍ അവന്റെ പ്രതിബിംബം കാണുന്നു , അവന്‍ ആ മുഖംമൂടി തന്റെ മുഖത്തിന് നേരെ പിടിച്ച് അപ്പോള്‍ തനി കോമാളി … മുഖം മൂടി മാറ്റി അപ്പോള്‍ ആദിശങ്കരന്‍..
അവന്‍ ഒരു സൈക്കോസിസ് ലെവെലിലായ പോലെ..
അവന്‍ ആ മുഖം മൂടി കയ്യില്‍ തന്നെ പിടിച്ച് പ്രതിബിംബത്തെ നോകി നിന്നു..
ഐ ആം അ ലൂസ൪…. എ ഫക്കിങ് ലൂസെര്‍.എ ലൂസെര്‍ ഇന്‍ ഓള്‍ ആസ്പെക്ട്സ്..
അവന്‍ സ്വയം പറഞ്ഞു. തോറ്റുപോയവന്‍ ..എല്ലാ അര്‍ത്ഥത്തിലും ജീവിതത്തില്‍ പരാജിതന്‍..
പിന്നെ അവന്‍ കണ്ണോക്കെ തുടച്ചു ചിരിച്ചു…
ഹ ഹ ആഹാ ഹ ………….പൊട്ടി ചിരിച്ചു.
പെട്ടെന്നു ആണ് അപ്പുവിന്റെ ഉള്ളില്‍ ഒരു വല്ലാത്ത പ്രതീതി അനുഭവപ്പെട്ടത്, അവന്‍ ആ കോമാളിയുടെ മുഖം മൂടിയിലേക്ക് നോക്കി ,,, ഒരല്പം സമയത്തിന് ശേഷം അവ൯ അവിടെ മേശയില്‍ വെച്ചിരുന്ന തീപ്പെട്ടി എടുത്തു.
അവന്‍ അത് കത്തിച്ചു , ശേഷം ആ കോമാളിയുടെ മുഖം മൂടിയിലേക്ക് തീ കാണിച്ചു, ഞാന്‍ തോറ്റുപോയവന്‍ ആണ് , ഇനി ഒരിയ്ക്കലും ജയിക്കുകയും ഇല്ല അതെനിക്ക് നന്നായി അറിയാം, ഞാന്‍ തന്നെ ആണ് മറ്റുള്ളവര്‍ നോക്കി ചിരിക്കുന്ന കോമാളി, അപ്പോ എന്നെപ്പോലെ ഒരു കോമാളി ഇവിടെ ഉള്ളപ്പോ നീ പിന്നെ എന്തിനാ….
നീ ഇനി വേണ്ട ,,, ലൂസ൪ആയി ഞാന്‍ മാത്രം മതി ..അവന്‍ ആ മുഖംമൂടിയെ കത്തിച്ചു …. തീ അതിലേക്കു പടര്‍ന്ന് കയറി,,, ഒടുവില്‍ ആളി കത്തി അതൊരു പിടി ചാരം മാത്രം ആയി…അവന്‍ ആ ചാരത്തില്‍ ഒരല്‍പ്പം സമയം നോക്കി നിന്നു.. കണ്ണില്‍ നിന്നും കണ്ണീര്‍ ഒരല്‍പ്പം ഒഴുകി എന്നു തോന്നുന്നു.കുറെ നേരം അവന്‍ കണ്ണടച്ച് കിടന്നു..
പതിവ് പോലെ ഭക്ഷണം കഴിക്കുവാൻ ആയി അപ്പു വീടിനു പിന്നമ്പുറത്തു എത്തി.
ഭക്ഷണം ഒക്കെ എടുത്തു വെച്ചിട്ടുണ്ട്, അവൻ കഴിക്കാൻ ആയി തുടങ്ങിയപ്പോളേക്കും മാലിനി അവിടെ വന്നു.
അവരും അവിടെ ഇരുന്നു. എന്തോ അപ്പുവിനോട് സംസാരിക്കുമ്പോൾ ഒരു ആശ്വാസം ഒക്കെ ഉണ്ട് .
എന്തായി … വല്ല പ്രശ്നവും ഉണ്ടോ , ഒരു വല്ലായ്മ പോലെ തോന്നണല്ലോ ? അപ്പു മാലിനിയോട് ചോദിച്ചു.
പ്രശ്നങ്ങൾ സ്ഥിരമല്ലേ ഇവിടെ , അവർ മറുപടി പറഞ്ഞു.
എന്ത് പറ്റി ഇങ്ങനെ നിരാശപെടാൻ അവൻ ആശ്വസിപ്പിക്കുന്ന രീതിയിൽ ചോദിച്ചു.
ഒന്നുമില്ല അപ്പു , ആ രാമപ്പണിക്കർ ഇല്ലേ ജ്യോൽസ്യൻ അങ്ങേരു വന്നിരുന്നു , അങ്ങേരെ കൊണ്ട് പ്രശ്നം ഒക്കെ വെപ്പിച്ചു നോക്കി ഒരുപാട് പ്രശ്നങ്ങൾ ഒക്കെ ഉണ്ട് പൂജ ഒക്കെ ചെയ്യാൻ പറഞ്ഞു . അവർ പറഞ്ഞു.
അവൻ കേട്ടിരുന്നു , അവനു ഈ വിഷയങ്ങളിൽ വിശ്വാസം ഒന്നും ഇല്ലല്ലോ.
മരണദോഷങ്ങൾ വരെ ഉണ്ടെന്നാണ് പറഞ്ഞത് , അതാണ്‌ അവർക്ക് ആക്സിഡന്റ് ഒക്കെ ഉണ്ടാകാൻ പോയത് , ‘അമ്മ കാണിച്ചു കൊടുത്തതാണ് എന്നൊക്കെ പറഞ്ഞു . മാലിനി പറഞ്ഞു
അവൻ കേട്ടിരുന്നു.
ശ്രിയ എന്തായാലും നാളെ ഇവിടെ എത്തും , ഇനി ബാംഗ്ലൂർ ഒന്നും വേണ്ട , നാട്ടിൽ നിന്നാൽ മതി , ശ്യാമു രണ്ടു മാസം കഴിഞ്ഞും ഇങ്ങോട്ടു വരും , ഇനി ഇങ്ങോട്ടും പോകണ്ട ഇവിടെ തന്നെ മതി..അവർ മനസമാധാനം ഇല്ലാതെ തന്നെ പറഞ്ഞു.
അത് കേട്ടപ്പോൾ അപ്പുവിന് സ്വല്പം വിഷമം തോന്നാതിരുന്നില്ല , ഒരു അമ്മയുടെ വ്യഥ അല്ലെ ..
കൊച്ചമ്മേ … കൊച്ചമ്മേ എന്തിനാണ് പേടിക്കുന്നത് , എന്തായാലും ഒരാളും അവർക്കു ഉപദ്രവുമായി ഈ വീടിനു ഉള്ളിലേക്ക് വരില്ല ,,, അതിനു എന്റെ കാവലുണ്ട് , ആ ഉറപ്പു മാത്രമേ എനിക്ക് പറയാൻ പറ്റു ..
അവൻ അവരെ പറഞ്ഞു ആശ്വസിപ്പിച്ചു.
അത് കേട്ട് മാലിനി ചിരിച്ചു.
അപ്പൂ ഞായറാഴ്ച , ഇവിടെ വലിയ ഒരു പൂജ നടത്തുന്നുണ്ട്, നീ അന്ന് വേറെ കാര്യങ്ങൾക്ക് പോകരുത്, ഇവിടെ എന്തേലും സഹായങ്ങൾക്ക് ആള്‍ വേണ്ടേ ..മാലിനി പറഞ്ഞു
അതിനൊക്കെ പരികർമ്മികൾ ഉണ്ടാകില്ലേ കൊച്ചമ്മേ ..എനിക്ക് ഈ ദൈവവും അമ്പലവും പൂജയും ഒക്കെ വെറുപ്പാണ് എനിക്കീ വിശാസങ്ങൾ ഒന്നുമില്ല … അപ്പു തന്റെ ഇഷ്ടക്കേട് തുറന്നു പറഞ്ഞു.
അങ്ങനെ ഒന്നും പറയരുത് അപ്പു , അതും വേണം ..ഒരു ബുദ്ധിമുട്ടു വന്ന വിളിക്കാൻ അവരൊക്കെ യെ ഉള്ളൂ ..

37 Comments

  1. വിനോദ് കുമാർ ജി ❤

    വീണ്ടും വീണ്ടും അപരാജിതനിലൂടെ ഒരു യാത്ര ❤♥♥

  2. അപരാജിതൻ

    കഥ തുടക്കം തൊട്ട് വീണ്ടും വായിച്ചു തുടങ്ങി.
    ഈ കഥ പറയുന്ന ബാലുചെട്ടൻ ശ്യാം ആയിരിക്കും എന്നാ എൻ്റെ മനസ്സ് പറയുന്നെ ?

  3. ॐ नमः शिवाय

  4. രുദ്രദേവ്

    “Super”♥️♥️♥️

  5. *വിനോദ്കുമാർ G*♥

    ആദി ശങ്കര കാവ്യം ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും കഴിഞ്ഞു മൂന്നാം ഘട്ടം എത്തി ഹർഷൻ bro ❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤♥❤❤

  6. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️❤️

  7. മുഴുവനും കിട്ടുമോ

    1. 27 പാർട്ട് 4 വരെ ഉണ്ടല്ലോ…

  8. ❤️❤️❤️

  9. ഒന്നും പറയാൻ ഇല്ല ബ്രോ.

    എന്റെ നമ്പർ 1 കഥ ആകാൻ ഉള്ള എല്ലാ ചാൻസും ഇണ്ട് അപരാജിതന, അത്രക്ക് ഇഷ്ട്ടപെട്ടു പോയി.

    പ്രേമം ആണ് എന്റെ ഫേവറിറ്റ് സബ്ജെക്ട് പക്ഷെ അത് മരിയഡാക്ക് ഇതിൽ തുടങ്ങിയിട്ടില്ല എന്നിട്ട് കൂടി ഹോ.

    I’m madly in love with this story ??

    സാദാരണ ആദ്യം തൊട്ടു വായിച്ചു തുടങ്ങുന്ന ഇപ്പൊ ഓടിക്കൊണ്ട് ഇരിക്കുന്ന കഥകളിൽ ഞാൻ ഏറ്റവും അവസാനത്തെ അല്ലേൽ ഏറ്റവും ലേറ്റസ്റ്റ് പാർട്ടിൽ ആണ് കമന്റ്‌ ഇടരുത്, പക്ഷെ ആദ്യമായി ഞാൻ എല്ലാ പാർട്ടിലും കമന്റ്‌ ഇടം എന്ന് കരുതി ?

    അത്രക്ക് ഇഷ്ട്ടപെട്ടു പോയി മോനെ ???

    സ്നേഹത്തോടെ,
    രാഹുൽ

    1. ഇതൊരു കുഞ്ഞു കഥ ബ്രോ
      കുറെ പേജുകളിൽ കുറെ വലിച്ചു വാരി എഴുതി വെച്ചിരിക്കുന്നു…പിന്നെ സിൻസിയർ ആയി വായിച്ചാൽ you will be in an elevated trans state…i promise

  10. Nanne kuravanallo likes comments okke 2000 like 2000 comment tharunna team evide

    Why aarum varanille ingott

    Ini ivide kadha post cheyunna time avide just oru amugham post cheyyanam ,ivide Katha post cheythitund support cheyy enn

    Athuvare aviduthe comment boxil active aayi update cheythal mathi

  11. മാണിക്കം

    Njnm ethiye ini njammade 24aam part vannoottte?????

  12. സുജീഷ് ശിവരാമൻ

    ഹായ് ഞാൻ വന്നു കേട്ടോ…

  13. സുജീഷ് ശിവരാമൻ

    ഹായ് ഞാൻ വന്നു കേട്ടോ….

    1. മിടുക്കൻ

  14. തൃശ്ശൂർക്കാരൻ

    ????

    1. അമ്പട വിരുതാ..

  15. Harshan bro njan vannuttaa eni nammude baki bro varanam

    1. varanamallo, ellarum varum.

  16. പ്രണയരാജ

    എല്ലാ പാർട്ടുകളും ആഡ് ആക്കട്ടെ, ഇതിലെ വായനക്കാർക്ക് ടെൻഷൻ കുറവാ

    1. ഇവിടെ എഴുത്തുകാര്‍ക്കും യാതൊരു വിധ മോടിവേഷനും ഇല്ല മുത്തെ
      കുറഞ്ഞ ലൈക്സ് കമന്റ്സ് ഒക്കെ അല്ലെ

      ഒകെ നമുക്ക് ശരി ആക്കാംന്നെ ….നമ്മുടെ മച്ചാന്‍മാര്‍ എല്ലാരും കൂടെ ഇങ്ങോടു വരട്ടെ,,, എന്നിട്ട് എല്ലാരോടും അപേക്ഷിക്കം എല്ലാ കഥകളും വായിക്കുവാനും കമനടു ചെയ്യുവാനും ലൈസ്ക് ചെയ്യുവാനും ഒകെ … എല്ലാ എഴുത്തുകാര്‍ക്കും പ്രോത്സാഹനം കിട്ടണം ,,എങ്കില്‍ ഇവിടെ കഥകളുടെ പെരുമഴക്കാലം ആയിരിക്കും ..

      1. athe, ellavarum varatte. nammuk sari aakam

        1. ഞാൻ എത്തി?? ഇടക്ക് വന്നിരുന്നു, ആരെയും കാണാത്തത് കൊണ്ട് തിരിച്ചു പോയതാ…

      2. പ്രണയരാജ

        സത്യം ഇവിടെ കഥകൾ കൊണ്ട് നിറക്കണം, എൻ്റെ പ്രണയം എന്ന ചെറുകഥ ഇന്ന് ഇവിടെയും പോസ്റ്റ് ചെയ്യുന്നുണ്ട്

      3. Hi ഹർഷൻ 23 ബാഗവും വായിച്ചിട്ടുണ്ട് ബാകി എന്നാണ്

      4. Allavarum varum next part varate

  17. nice…

  18. ??????
    അടുത്ത പാർട്ടും വന്നല്ലോ….???

    1. Harshan Bro….super???

Comments are closed.