അപരാജിതൻ 2 [Harshan] 6961

മനുഷ്യന് ഇപ്പോൾ പ്രാർത്ഥിക്കാൻ ഒരുപാട് ദൈവങ്ങൾ ആണ്… മനുഷ്യന് മതവർണ്ണ വ്യത്യാസങ്ങൾ പോലെ തന്നെ ദൈവത്തിലും തരം തിരിവുകൾ ആയി ,,അവനു തന്നെ അറിയില്ല ആരെ പ്രാർത്ഥിക്കണം എന്ന് …അവൻ അവളോട് മറുപടി പറഞ്ഞു …
ആദി നീ പറയുന്നതിന് എല്ലാം എനിക്ക് ഉത്തരം പറയാൻ കഴിയില്ല ,, കാരണം നിന്റെ അത്രയും അറിവൊന്നും എനിക്കില്ല ..പക്ഷെ ഈശ്വരൻ ഇല്ല എന്ന് മാത്രം പറയരുത്…അവൾ അവനെ ശാസിച്ചു..
അവൻ ചിരിച്ചു … എഴുനേറ്റു അവളുടെ ടേബിളിനു ഓപ്പോസിറ് വന്നിരുന്നു.
മായകുട്ടീ നീ ഇങ്ങോട്ടു വാ … നിന്റെ സീറ്റിൽ ഇരിക്ക് ..അവൻ ഒരല്പ സ്നേഹത്തൂടെ പറഞ്ഞു..
അവൾ അതുകേട്ടു അവിടെ വന്നിരുന്നു..
ഇപ്പോൾ അവർ പരസ്പരം മുഖത്തോടു മുഖം നോക്കി ഇരിക്കുക ആണ്.
അവൻ മായയുടെ കയ്യിൽ നിന്ന് പേന വാങ്ങി അവളുടെ മുന്നിലെ ടേബിളിൽ കുത്തി നിർത്തി..
മായ ഇനി പറ …. ഇത് എന്താണ് ? അവൻ ചോദിച്ചു
ഇതൊരു പെന അല്ലെ ? ,,, അവൾ അവനോട് മറുപടി പറഞു
ആഹാ അല്ലെ എന്ന് എന്നോടാണോ ചോദിക്കുന്നത് , നിനക്കു ബോദ്യമായ കാര്യം പറയുക ..ഇത് എന്താണ് ? അവൻ പേനയെ ചൂണ്ടി ചോദിച്ചു.
ഇത് ഒരു പെന ആണ് ….അവൾ മറുപടി പറഞ്ഞു.
ശരി അതായതു ഇത് ഒരു പേന ആണ് …. ഇനി എന്റെ ചോദ്യം ഇത് ഒരുപേന ആണ് എന്നത് സത്യം ആണോ അതോ നിന്റെ വിശ്വാസം ആണോ ????? ആദി ചോദിച്ചു .
ഇത് ഒരു പേന ആണ് ,,,ആണല്ലോ ഇത് ഒരു പേന ആണ് എന്നത് സത്യം അല്ലെ ,,,അപ്പൊ പിന്നെ വിശ്വാസം ആകില്ലല്ലോ ,,, ഇത് പേന ആണ് സത്യം ….. അവൾ വലിയ തത്വജ്ഞാനി പോലെ മറുപടി പറഞ്ഞു.
മതി ഇത്രയും മതി.
നീ ഓസ്‌ട്രേലിയ യിൽ പോയിട്ടുണ്ടോ? അവൻ വീണ്ടും ചോദിച്ചു .
ഇല്ല ,,, നീ കണ്ടിട്ടില്ല പോയിട്ടില്ല പക്ഷെ ഓസ്ട്രേലിയ ഉണ്ട് എന്നത് സത്യം ആണോ വിശ്വാസം ആണോ …അവൻ വീണ്ടും ചോദിച്ചു ..
അതെങ്ങനെ വിശ്വാസം ആകുന്നെ ,,അത് ഉണ്ടല്ലോ …. മായ മറുപടി പറഞ്ഞു ,,,
എന്റെ അവസാനത്തെ ചോദ്യം …
നീ കിയോസ്‌ തിയറിയിൽ വിശ്വസിക്കുന്നുണ്ടോ ?
അതെന്താണ് കിയോസ്‌ തിയറി ? അവൾ സംശയം ചോദിച്ചു.
എന്താണ് എന്നൊന്നും ഇപ്പൊ അറിയണ്ട ,,നീ കിയോസ്‌ തിയറിയിൽ വിശ്വസിക്കുന്നുണ്ടോ ഇല്ലയോ ??
എനിക്കറിയാത്ത കാര്യം ചോദിച്ചു വിശ്വസിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഞാൻ എന്ത് മറുപടി പറയും ,,ആദ്യം അതെന്താണെന്നു എനിക്കറിയണം ,,എന്നാലല്ലേ വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്നെനിക് അറിയാൻ പറ്റൂ ആദി ….അവൾ മറുപടി പറഞ്ഞു …
ആദി സ്വല്പം നിർത്തിയിട്ടു അവളോട് പറഞ്ഞു …
ദേ ഇത്രയും ഉള്ളൂ ….കൂടുതൽ ഒന്നും ഇല്ല …
ഒന്ന് തെളിച്ച പറ ആദി, എനിക്ക് നിന്റെ അത്രയും തല ഒന്നും ഇല്ല …
അതെനിക്കറിയാം നീ ഒരു പൊട്ടിപെണ്ണാണ് എന്ന്…..അവൻ ചിരിച്ചു …
മായ,,,മറ്റൊന്നുമല്ല നീ കണ്മുന്നിൽ കാണുന്ന പേന ,പേന ആണ് എന്നത് നിനക്കു വിശ്വസിക്കേണ്ട കാര്യം ഇല്ല അത് സത്യം ആണ് , നീ ഇതുവരെ പോകാത്ത ,കാണാത്ത ആസ്‌ട്രേലിയ ഉണ്ട് എന്ന് നിനക്കു വിശ്വസിക്കേണ്ട കാര്യം ഇല്ല അതും സത്യമാണ്…എന്നിട്ടും ലോകത്തുള്ള എല്ലാവരും പറയുന്നത് തങ്ങൾ ദൈവത്തിൽ അല്ലെങ്കിൽ ഈശ്വരനിൽ വിശ്വസിക്കുന്നു എന്നല്ലേ ….എന്തെ ഈശ്വരൻ സത്യമാണ് എന്ന് ആരും പറയാത്തത് ..
നിങ്ങൾക് ഒരുകാര്യം നിങ്ങളുടെ ബോധത്തിൽ ഉണ്ടോ ഇല്ലയോ എന്ന് അറിയാത്ത കാര്യം , നിങ്ങളുടെ സംശയം അതിനെയാണ് നിങ്ങള്ക് വിശ്വസിക്കേണ്ടി വരിക ,,സത്യം ആയതിനെ ഒരുക്കലും വിശ്വസിക്കേണ്ടി വരില്ല ..എന്നിട്ടും ദൈവത്തെ വിശ്വസിക്കുന്നു.
ഞാൻ നിന്നോട് കിയോസ്‌ തിയറിയിൽ വിശ്വസിക്കുന്നുനോ എന്ന് ചോദിച്ചു ,,,നിനക്കു അത് എന്തെന്ന് അറിയാത്ത കൊണ്ട് നീ വിശ്വസിക്കുന്നില്ല എന്ന് പറഞ്ഞു … ഞാനും അത്രേ പറയുന്നുള്ളൂ … എനിക്ക് എന്തെന്ന് ഇതുവരെ അറിയാത്ത കാര്യം ഞാൻ എന്തിനു വിശ്വസിക്കണം….
അവൻ പറഞ്ഞു
മായ്ക്ക് ആകെ കൺഫ്യൂഷൻ ആയി.
ആദി നമ്മളെ ഒക്കെ സൃഷ്ടിച്ചത് ദൈവം അല്ലെ ??
ആര് പറഞ്ഞു ..ആദി ചോദിച്ചു ..
അങ്ങനെ ആണല്ലോ ??..അവൾ സന്ദേഹം ഉന്നയിച്ചു ..
ഹ ഹ ഹ ഹ ….അത് നിന്നിൽ റെക്കോർഡ് ചെയ്യപ്പെട്ട അറിവ് ആണ് , നിന്റെ മാതാപിതാക്കൾ നിന്നോട് പറഞ്ഞു , അദ്ധ്യാപകർ പറഞ്ഞു , മുതിർന്നവർ പറഞ്ഞു , നീ വായിച്ച ഗ്രന്ഥങ്ങളിൽ കഥകളിൽ റിലീജിയസ് ടെക്സ്റ്റ് കളില് നിന്നും നീ അറിഞ്ഞു…പിന്നീട് നീ , ആ പാകി വെച്ച അറിവിന് പുറകിലേക്ക് പോയില്ല അതിനെ മനസ്സിൽ പ്രതിഷ്ഠിച്ചു കളഞ്ഞു.
മനുഷ്യനു പരിണാമം വന്നത് പോലെ തന്നെ ആണ് ദൈവങ്ങൾക്കും പരിണാമം സംഭവിച്ചത് … പണ്ട് ദിനോസറുകൾ ഉണ്ടായിരുന്നു , അതുപോലെ മാമത്തുകൾ ഉണ്ടായിരുന്നു അതൊക്കെ ലക്ഷകണക്കിന് വര്ഷങ്ങള്ക്കു മുൻപ് മനുഷ്യന്റെ ജനന൦ തത്കാലം അവിടെ നിക്കട്ടെ അവൻ തുണി ഇല്ലാതെ പച്ച മാംസം കഴിച്ചു ജീവിച്ചു , പതുക്കെ തീയുടെ ഉപയോഗം മനസിലാക്കി, കൂട്ടമായി ജീവിച്ചു , അവൻ അന്ന് പാറകളിൽ ഒക്കെ ചിത്രം വരച്ചു
അക്കാലങ്ങളെ പറഞ്ഞു തന്നു, പിന്നെ പതുക്കെ നദിക്കരയിൽ പാർത്തു , കൃഷി ചെയ്യാൻ തുടങ്ങി , മൃഗങ്ങളെ ഡൊമെസ്റ്റിക്കേറ്റ ചെയ്തു വളർത്തി, ഇടിമിന്നൽ , മഴ , തീ , സൂര്യൻ ഒക്കെ അന്നവന് പേടി ആയിരുന്നു , അവനിലെ ആ ഭയം തീയിനെ സുര്യനെ ഇടിമിന്നലിനെ ഒകെ ആരാധനയുടെ രൂപത്തിലേക്ക് മാറ്റി .പിന്നെയും ലക്ഷകണക്കിന് വർഷങ്ങൾ കഴിഞ്ഞു അവൻ ചെമ്പു കണ്ടെത്തു ഇരുമ്പി കണ്ടെടുത്ത ആയുധങ്ങൾ ഉണ്ടാക്കി പതുക്കെ പതുക്കെ നദീതട സംസ്കാരങ്ങൾ രൂപം ചെയ്തു , നഗര സംസ്കരങ്ങൾ ഭാഷാ വേഷ ങ്ങൾ ഒക്കെ പുരോഗമിച്ചു , അനഗ്നെ ഓരോരോ സംസകരങ്ങൾ ഉണ്ടായി…മതങ്ങ ൾ ജാതികൾ ആയി ഓരോരുത്തർക്കും അനവധി ദൈവങ്ങൾ ആയി
മനുഷ്യൻ അവനു പൂർണ്ണ വികാസം വന്നത് മുതൽ അവനു മനസിലായ കാര്യങ്ങൾ മാത്രമേ വ്യസ്തസ്ഥ ഗ്രന്ഥങ്ങളിൽ ഉള്ളൂ .. കൂടി വന്നാൽ ഒരു 5000 വർഷങ്ങൾ… പണ്ട് സമയ ഗണന ക്കു ഉപയോഗിച്ച ആസ്ട്രോണോമി പിന്നീട മനുഷ്യന്റെ ഭാവി നിശ്‌ചയിക്കുന്ന അസ്‌ട്രോലജി ആയി…. ഇന്നും ഇപ്പോളും കുറെ ഏറെ വിശ്വാസങ്ങളിൽ കുടുങ്ങി കിടക്കുകയാണ് നമ്മളടക്കം ഉള്ള മനുഷ്യർ …
ഇതി കൂടുതൽ പറഞ്ഞാൽ മായക്കുട്ടിക്കു എല്ലാം കൂടെ തലയിൽ കയറില്ല അതുകൊണ്ടു ഞാൻ നിർത്തുക ആണ്. അവൻ പറഞ്ഞു നിർത്തി.
ആദി ,,, പലതും എനിക്ക് മനസിലായില്ല ,,, അവൾ പറഞ്ഞു
ഉവ്വ് അതെനിക്കറിയാല്ലോ … അവൻ ചിരിച്ചു..
അപ്പു ആദി ഈശ്വരനിൽ വിശ്വസിക്കുന്നില്ല ??? അവൾ തിരക്കി
ഒരിക്കലും ഇല്ല ..അങ്ങനെ ഒരു സാധനം എന്തെന്ന് പോലും എനിക്കറിയില്ല ,,, പണ്ട് ഒക്കെ അമ്പലങ്ങളിൽ ഒക്കെ പോകുമായിരുന്നു , പക്ഷെ ജീവിത അനുഭവങ്ങൾ ആദ്യം എന്നെ ഈശ്വരനെ ഇഷ്ടപെടാത്ത ആള്‍ ആക്കി… പിന്നെ കുറെ അന്വേഷണങ്ങൾ വായനകൽ സ്വന്തം ചിന്തകൾ ..ഒക്കെ എനിക്ക് ഉറപ്പാക്കി തന്നു അങ്ങനെ ഒരു സാധനം ഒന്നും ഇല്ല എന്ന്…
അങ്ങനെ ദൈവദോഷംപറയല്ലേ ആദി …അവൾ അവനെ ഉപദേശിച്ചു..
അത് കേട്ടു അവൻ പൊട്ടിച്ചിരിച്ചു..
ആദി അപ്പൊ ഒരിക്കലും ഈശ്വരനിൽ വിശ്വസിക്കില്ലേ ……….
അതിനും ഒരു ചിരി മാത്രമേ അവനു മറുപടി ഉണ്ടായിരുന്നുള്ളു ..
ഞാൻ അന്വേഷിക്കുകയാണ് ,ആ മൂപ്പിലാനേ …. കണ്ടു കിട്ടിയാൽ ഞാൻ സത്യമാക്കി ധരിച്ചു തുടങ്ങും ,,അത്രേ ഉള്ളൂ
അപ്പൊ പിന്നെ ഈശ്വരനിൽ ഇല്ല എന്ന് ആദി പറയുന്നു പിന്നെ സത്യമായിട്ടു എന്താണ് ഉള്ളതു ??? അവൾ അവനോറ്റു ചോദിച്ചു ,,
കുറച്ചു നേരം മൗനം ആയിരുന്നു ..
ദൈവം ഉണ്ടോ ഇല്ലയോ എനിക്കറിയില്ല അതെന്റെ വിഷയമേ അല്ല …
പക്ഷെ ‘അമ്മ ഉണ്ട് …. ‘അമ്മ മാത്രേ ഉള്ളൂ ,,,അതാണ്‌ എന്റെ സത്യവും യാഥാർത്യവും ,,,അതിനു മേലെ ഒന്നും ഇല്ല …ഉണ്ടെങ്കിൽ ഒക്കെ അതിനു കീഴെ മാത്രേ ഉള്ളൂ …….
ഇതാണ് എന്റെ ശരി ,,, നിങ്ങൾക്ക് ചിലപ്പോ തെറ്റോ ശരികേടോ ആയി തോന്നാം ,,,പക്ഷെ എന്റെ ശരി എന്നും എനിക്ക് ശരി തന്നെ ആണ്….
ഇത്രയുമൊക്കെ അവൻ സംഭാഷണം അവസാനിപ്പിച്ചു.
(യഥാര്‍ത്തത്തില്‍ അപ്പു ദൈവം എന്ന സംകല്‍പ്പത്തെ വരെ നിരാകരിച്ചു തുടങ്ങിയത് തന്റെ ജീവിത അനുഭവങ്ങളുടെ വെളിച്ചത്തില്‍ ആയിരുന്നു )
മായക്കു അവനോടു ഒന്നും പറയാൻ ഉണ്ടായിരുന്നില്ല ..
അവൾ അവൻ തിരികെ കൊടുത്ത ആ ചരട് പൊതിഞ്ഞു ബാഗിലേക്ക് വെക്കാൻ തുടങ്ങി..
മായ , എനിക്കിതിലൊന്നും വിശ്വാസമില്ല , പക്ഷെ നീ അത് എന്നെ കരുതി കൊണ്ടുവന്നതാണ് , നിനക്കു ഇതിലൊക്കെ വിശ്വാസം ഉണ്ടെന്നത് ഒരു സത്യം ആണ് അതിനെ ഞാന്‍ മാനിക്കുന്നു അത് കൊണ്ട് അതെനിക്ക് തന്നേക്ക്… ഞാൻ കയ്യിൽ കെട്ടികോലാം ..
അവൻ അത് പറഞ്ഞതു കേട്ട് അവൾക്കു അത്ഭുതവും സന്തോഷവും ഒക്കെ ആയി , ഞാൻ വിശ്വസിചില്ലേലും നിന്റെ വിശ്വാസങ്ങളെ ഞാൻ മാനിക്കണ്ടേ … ഒരു കാര്യം ചെയ്യൂ നീ തന്നെ എന്റെ കയ്യിൽ കെട്ടി തന്നേക്ക് … അവൻ കൈ നീട്ടി ,,,
അവൾ പൊതി തുറന്നു സന്തോഷത്തോടെ തന്നെ കയ്യിൽ ചരട് കെട്ടി കൊടുത്തു…
അവൻ എഴുന്നേറ്റു സീറ്റിൽ പോയി ഇരുന്നു..
എന്നാലും ആദി , ഒരു ചരട് കിട്ടുന്നതിന് വേണ്ടി ആണോ നീ ഇത്രയുമൊക്കെ സംഭാഷിച്ചത് …ആ അവസാനം പറഞ്ഞത് മാത്രമേ പറഞ്ഞാൽ പോരായിരുന്നു വോ ..വെറുതെ എന്നെ കൺഫ്യൂഷനിൽ ആക്കാൻ …
മായ അവനോടു ചിരിച്ചു കൊണ്ട് ചോദിച്ചു…
ഒരു ചിരി മാത്രമേ ആയിരുന്നു അവന്റെ മറുപടി
….
ആദി ക്കു ഹെഡ് ഓഫീസില്‍ നിന്നു ഒരു ഫോണ്‍ കൊള്‍ വന്നു, ഫൈനാന്‍സ് ഡിവിഷന്‍ ഇല്‍ ഉണ്ടായിരുന്ന രാജീവ് ആയിരുന്നു, ആദി രാജീവ് മായി നല്ല ചങ്ങാത്തത്തില്‍ ആയിരുന്നു കാരണം സ്ഥിരം അവര്‍ക്ക് ഔദ്യോഗികമായ ഒരു കാര്യങ്ങള്‍ വിളിച്ച് സംസാരിക്കേണ്ടി വരുമായിരുന്നു.
ഇത്തവണ രാജീവ് മൊബൈലിലേക്ക് ആണ് വിളിച്ചത്.
രാജീവേ പറ എന്തായി വിശേഷം .. ആദി തിരക്കി
ആദി ഞാന്‍ ഇംപോര്‍ട്ടന്‍റ് ആയ ഒരു കാര്യം പറയാന്‍ ആണ് വിളിച്ചത് . രാജവ് മറുപടി പറഞ്ഞു.
ഒരല്‍പ്പം കോന്‍ഫിഡെന്‍ഷിയാല്‍ ആണ് അതുകൊണ്ടാണ് മൊബൈലില്‍ നിന്നും വിളിച്ചത്.
എന്തു പറ്റി, എന്തെങ്കിലും പ്രശ്നം ഉണ്ടോ…അപ്പു തിരക്കി.
പ്രശ്നം അല്ല ,,,എങ്കിലും നിന്റെ അറിവിലേക്ക് ആയി പറയുന്നതാണ്, ഇപ്പോ നിനക് അഡീഷണല്‍ ചാര്‍ജ് മാത്രം അല്ലേ … പുതിയ ഒരു ബിസിനസ് ഡെവലപ്മെന്‍റ് മാനേജര്‍ അങ്ങോട് വരും ജോയിന്‍ ചെയ്യുവാന്‍ ..
രാജീവ് പറഞ്ഞു ,
അതിനെന്താ നല്ല കാര്യം അല്ലേ ആദി മറുപടി പറഞ്ഞു.
ആദി അയാള്‍ ഒരു തെണ്ടി ആണ് പറതെണ്ടി … വിശ്വസിക്കാന്‍ കൊളത്തില്ല, രജീവ് പറഞ്ഞു.
കക്ഷി ആരാ…
ഒരു രാമന്‍ പിള്ള ,,, വാണപ്പന്‍ എന്നാണ് രഹസ്യമായും പരസ്യമായും ഒക്കെ അറിയപ്പെടുന്നത്..
ഹ ഹ അതുകൊള്ളാല്ലോ … ആദി ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.
ആ പരമ ചെറ്റ, ആണ് കൂടെ ഉള്ളവരെ ഒക്കെ തമ്മില്‍ മല്‍സരിപ്പിച്ചു ചോര ഊറ്റി കുടിക്കുന്ന എനം ആണ് ,, അവസാനം ഞാന്‍ ഒന്നു അറിഞ്ഞില്ല എന്ന മട്ടില്‍ ഇരുന്നു കളയും … രാജീവ് പറഞ്ഞു.
ആ വരട്ടെ ,,,നമുക്ക് നോക്കാം ,,,
ആളുടെ ഒരു വീക് പോയിന്‍റ് എന്താണ് അതൊരു ഐഡിയ കിട്ടുമോ .. ആദി ചോദിച്ചു.
എന്റെ അറിവില്‍ കവിത , സിനിമ ,, രാജീവ് മറുപടി പറഞ്ഞു.
ആഹാ ..അതുമതി… നമുക് നോക്കാം എന്നെ…. ആദി ചിരിച്ചു കൊണ്ട് പറഞ്ഞു.
രണ്ടാമത്തെ കാര്യം എന്താണ് ? അപ്പു ചോദിച്ചു.
ആദി ഒരു ചെറിയ ഇഷ്യൂ ഉണ്ട് , നീ അവിടെ വളരെ നന്നായി തന്നെ കാര്യങ്ങള്‍ മാനേജ് ചെയുന്നുണ്ട് , അതുപോലെ സെയില്‍സ് ഒക്കെ ഇപ്പോ വളരെ കൂടി , കിട്ടകടങ്ങള്‍ ഒക്കെ തിരികെ വന്നു, ഇപ്പോ അങ്ങനെ പറയത്തക്ക ഔട്സ്റ്റാണ്ടിങ് ഒന്നും ഇല്ല ,, അത് മാത്രവും അല്ല എല്ലാമാസവും സെയില്‍സ് നല്ല ഗ്രോത് ഉണ്ട് , തോമസ് സര്‍ ഇരുന്നതിനെക്കാള്‍ പല മടങ്ങ് ഇപ്പോ ബിസിനസ് നടക്കുന്നുമുണ്ട്. രാജീവ് പറഞ്ഞു.
രാജീവേ അതിനിപ്പോ എന്താണ് , അത് നല്ലതല്ലേ ,, ആദി ചോദിച്ചു.
ആദി അതല്ല , നമുക് ആര് മാസം കൂടുംബോള്‍ ഒരു ഇസ്ന്‍സെന്‍റിവു കമീഷനും ഒക്കെ കൂടെ കൊടുക്കുന്ന പരിപാടി ഉണ്ട് , നിങ്ങടെ അവിടെ ടാര്‍ഗെറ്റ് അച്ചീവ് ഓകെ നന്നായി പോകുന്നുണ്ട്, ഇപ്പോ അതിന്റെ റിപോര്‍ട്ട് ഒക്കെ എടുത്ത് നോക്കിയപ്പോള്‍ നിനക്കൊരു എണ്‍പത്തിനായിരം രൂപയോളം കിട്ടാന്‍ ഉള്ള വക ഉണ്ട്. രാജീവ് പറഞ്ഞു .
ആഹാ , സത്യം … അത് കൊള്ളാം , ആ പൈസ കിട്ടിയാല്‍ കുറച്ചു കാര്യങ്ങള്‍ ഒക്കെ ചെയ്യാം ആയിരുന്നു.
ആദി ആകെ സന്തോഷം കൊണ്ട് പറഞ്ഞു.
ആദി നീ കേല്‍ക്ക് , പക്ഷേ നിനക് അത് കിട്ടാന്‍ സാധ്യത ഇല്ല , നിന്റേതു റിലീസ് ആക്കില്ല, അതൊക്കെ ഇവിടെ ഓള്‍റെഡി ഇന്‍സ്ട്രക്ഷന്‍ പോയിടുണ്ടു .
ആദിക്ക് അതൊരു ഷോക്ക് ആയിരുന്നു , ഒരു തരത്തില്‍ എങ്ങും എത്താത്ത സ്ഥാപനത്തില്‍ ജോലി എടുത്തു അത് ഒന്നു ഗ്രോ ചെയ്തു കൊണ്ട് വന്നപ്പോ തനിക്ക് ഒരു ഗുണവും ഇല്ല , താന്‍ വെറുതെ പണി എടുക്കുന്ന പോലെ ആയാലോ..
എം ഡി പറഞ്ഞത് നിനക് സാലറി അല്ലാതെ ഒരു രൂപ പോലും റിലീസ് ചെയ്യണ്ട എന്നാണ്..
രാജീവ് പറഞ്ഞു ..
ആദി മൂളി , ആദിക്ക് കാര്യം മനസിലായിരുന്നു രാജശേഖരന്‍ സര്‍ ണ്ടെ പണി തന്നെ ആണ് , അങ്ങേര്‍ക്ക് തന്നോടു അത്രക്കും ഉണ്ട് ദേഷ്യം
ആദി പ്ലീസ്സ് ഇത് നി മാത്രം അറിഞ്ഞാല്‍ മതി , വേറെ ആരേലും വഴി അറിഞ്ഞാല്‍ എന്റെ പണി പോകും , നീ അറിഞ്ഞിരിക്കന്‍ ആയി ഞാന്‍ പറഞ്ഞു എന്നെ ഉള്ളൂ.. മറ്റൊന്നുമില്ല ഞാന്‍ വെക്കുക ആണ് ബൈ..
രാജീവ് ഫോണ്‍ വെച്ചു.
അത് കേട്ടപ്പോള്‍ അപ്പുവിന് ഒരു വിഷമം ഇല്ലാതില്ല , കാരണം താന്‍ വന്നു ചാര്‍ജ് എട്ടത് മുതല്‍ ഈ സ്ഥാപനത്തിന് ഗ്രോത്ത് മാത്രമേ ഉള്ളു..
ആ എന്തു ചെയ്യാന്‍ ആണ് , തലയില്‍ വരച്ചത് അനുഭവിക്കാതെ പറ്റില്ലല്ലോ,,
ആദി ഇടക്ക് സിബിയെ വിളിച്ച് വിവരങള്‍ ഒക്കെ അന്വേഷിച്ചു കുഴപ്പം ഇല്ല മരുന്നൊക്കെ കഴിക്കുന്നുണ്ട് എന്നൊക്കെ പറഞ്ഞു , ആദി എന്തു പ്രശ്നം ഉണ്ടെങ്കിലും തന്നോടു പറയണം എന്നു കൂടി അവനെ ഓര്‍മ്മിപ്പിച്ചു കൊണ്ട് അവന്‍ ഫോണ്‍ വെച്ചു, എന്തോ സിബിയുടെ സ്വരത്തില്‍ ഒരു വിഷമത അവന് അനുഭവപ്പെട്ടിരുന്നു. എന്തേലും പ്രശ്നം ഉണ്ടെകില്‍ അവന്‍ തന്നോടു പറയാതിരിക്കില്ലല്ലോ.. എന്ന ആശ്വാസത്തില്‍ അവന്‍ ഇരുന്നു വൈകീട് പഴയപടി തന്നെ മായയെ ബസ് സ്റ്റോപ്പില്‍ കൊണ്ട് ചെന്നാക്കി അവന്‍ തറവാട്ടിലേക്ക് തിരിച്ചു.
അവന്‍ ഗെയ്റ്റ് ഒക്കെ കടന്നു ബൈക്ക് പാര്‍ക് ചെയ്തു പതുക്കെ അവന്റെ റൂമിലേക്ക് നടക്കുക ആണ്, ഇന്നെന്താണവോ രാജശേഖരന്‍ സര്‍ ഒക്കെ വന്നിട്ടുണ്ട്, ആരൊക്കെയോ ഉള്ളില്‍ സംസാരിക്കുന്നുണ്ട്, ആവോ ആര്‍ക്കറിയാം തന്റെ കുടുംബകാര്യം ഒന്നും അല്ലല്ലോ,, അവന്‍ പതുക്കെ അവന്റെ റൂമിലേക്ക് അതായത് ഔട്ട് ഹൌസിലേക്ക് നടന്നു.
വീടൊക്കെ തുറന്നു , വന്നു കുളിച്ചു, ഡ്രസ് ഒക്കെ മാറി, ചെയറിന് സമീപം ഉള്ള കണ്ണാടിയുടെ മുന്പില്‍ വന്നു നിന്നു, കുറെ നാള്‍ ആയി ആദിക്ക് ഒരു സ്വഭാവം ഉണ്ട്, സ്വയം ഒരു തോറ്റുപോയവന്‍ ആണെന്ന് സ്വയം പറഞ്ഞു മനസ്സിലാക്കും, കാരണം അവനെ തന്റെ അനുഭവങ്ങള്‍ ജീവിത സാഹചര്യങ്ങള്‍ അങ്ങനെ ചെയ്യാന്‍ ആണ് പ്രേരിപ്പിക്കുന്നത്. നമുക്ക് എന്തും കഴിയും എന്നാണ് ശരിക്കും ഒരാളെ പറഞ്ഞു ബലപ്പെടുത്തേണ്ടത്, പക്ഷേ അപ്പുവിന് നന്നായി അറിയാം , തനിക് എന്തും കഴിയും എന്നു , പക്ഷേ അങ്ങനെ തന്റെ ഉള്ളില്‍ ഒരു തോന്നല്‍ ഉണ്ടായാല്‍ തന്റെ ജീവിതത്തിലുണ്ടായ പ്രശ്നനങ്ങള്‍ അവനെ സാരമായി തന്നെ തളര്‍ത്തി കളയും, താന്‍ കൊള്ളില്ല, ഒന്നിന്നും കൊള്ളാത്തവന്‍ ആണ് തോറ്റുപോയവന്‍ ആണ് എന്നു സ്വയം ബോധ്യപ്പെടുത്തുംബോള്‍ എന്തൊക്കെ പ്രശ്നം ഉണ്ടാകുമ്പോളും താന്‍ ഇത് അനുഭവികേണ്ടത് തന്നെ ആണ് എന്നൊരു മനോഭാവം അവനില്‍ ഉണ്ടാകും എന്നാണ് അവന്‍ സ്വയം കരുതുന്നത്..
ഇതൊക്കെ ഓരോര്‍ത്തരുടെ ചിന്ത ഗതി ആണ് , ഇതൊക്കെ അപ്പുവിന്റെ ശരികള്‍ ആണ് ,നമുക്ക് അതിന്റെ തെറ്റെണോ ശരികേടു എന്നോ ഒരിക്കലും പറയാന്‍ സാധിക്കില്ല.
അപ്പു ഇരുന്നു മുഖം നോക്കുമ്പോള്‍ ആണ് സൈഡില്‍ തൂക്കീ ഇട്ടിരുന്ന കോമാളിയുടെ മുഖംമൂടി കണ്ടത് ,,

37 Comments

  1. വിനോദ് കുമാർ ജി ❤

    വീണ്ടും വീണ്ടും അപരാജിതനിലൂടെ ഒരു യാത്ര ❤♥♥

  2. അപരാജിതൻ

    കഥ തുടക്കം തൊട്ട് വീണ്ടും വായിച്ചു തുടങ്ങി.
    ഈ കഥ പറയുന്ന ബാലുചെട്ടൻ ശ്യാം ആയിരിക്കും എന്നാ എൻ്റെ മനസ്സ് പറയുന്നെ ?

  3. ॐ नमः शिवाय

  4. രുദ്രദേവ്

    “Super”♥️♥️♥️

  5. *വിനോദ്കുമാർ G*♥

    ആദി ശങ്കര കാവ്യം ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും കഴിഞ്ഞു മൂന്നാം ഘട്ടം എത്തി ഹർഷൻ bro ❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤♥❤❤

  6. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️❤️

  7. മുഴുവനും കിട്ടുമോ

    1. 27 പാർട്ട് 4 വരെ ഉണ്ടല്ലോ…

  8. ❤️❤️❤️

  9. ഒന്നും പറയാൻ ഇല്ല ബ്രോ.

    എന്റെ നമ്പർ 1 കഥ ആകാൻ ഉള്ള എല്ലാ ചാൻസും ഇണ്ട് അപരാജിതന, അത്രക്ക് ഇഷ്ട്ടപെട്ടു പോയി.

    പ്രേമം ആണ് എന്റെ ഫേവറിറ്റ് സബ്ജെക്ട് പക്ഷെ അത് മരിയഡാക്ക് ഇതിൽ തുടങ്ങിയിട്ടില്ല എന്നിട്ട് കൂടി ഹോ.

    I’m madly in love with this story ??

    സാദാരണ ആദ്യം തൊട്ടു വായിച്ചു തുടങ്ങുന്ന ഇപ്പൊ ഓടിക്കൊണ്ട് ഇരിക്കുന്ന കഥകളിൽ ഞാൻ ഏറ്റവും അവസാനത്തെ അല്ലേൽ ഏറ്റവും ലേറ്റസ്റ്റ് പാർട്ടിൽ ആണ് കമന്റ്‌ ഇടരുത്, പക്ഷെ ആദ്യമായി ഞാൻ എല്ലാ പാർട്ടിലും കമന്റ്‌ ഇടം എന്ന് കരുതി ?

    അത്രക്ക് ഇഷ്ട്ടപെട്ടു പോയി മോനെ ???

    സ്നേഹത്തോടെ,
    രാഹുൽ

    1. ഇതൊരു കുഞ്ഞു കഥ ബ്രോ
      കുറെ പേജുകളിൽ കുറെ വലിച്ചു വാരി എഴുതി വെച്ചിരിക്കുന്നു…പിന്നെ സിൻസിയർ ആയി വായിച്ചാൽ you will be in an elevated trans state…i promise

  10. Nanne kuravanallo likes comments okke 2000 like 2000 comment tharunna team evide

    Why aarum varanille ingott

    Ini ivide kadha post cheyunna time avide just oru amugham post cheyyanam ,ivide Katha post cheythitund support cheyy enn

    Athuvare aviduthe comment boxil active aayi update cheythal mathi

  11. മാണിക്കം

    Njnm ethiye ini njammade 24aam part vannoottte?????

  12. സുജീഷ് ശിവരാമൻ

    ഹായ് ഞാൻ വന്നു കേട്ടോ…

  13. സുജീഷ് ശിവരാമൻ

    ഹായ് ഞാൻ വന്നു കേട്ടോ….

    1. മിടുക്കൻ

  14. തൃശ്ശൂർക്കാരൻ

    ????

    1. അമ്പട വിരുതാ..

  15. Harshan bro njan vannuttaa eni nammude baki bro varanam

    1. varanamallo, ellarum varum.

  16. പ്രണയരാജ

    എല്ലാ പാർട്ടുകളും ആഡ് ആക്കട്ടെ, ഇതിലെ വായനക്കാർക്ക് ടെൻഷൻ കുറവാ

    1. ഇവിടെ എഴുത്തുകാര്‍ക്കും യാതൊരു വിധ മോടിവേഷനും ഇല്ല മുത്തെ
      കുറഞ്ഞ ലൈക്സ് കമന്റ്സ് ഒക്കെ അല്ലെ

      ഒകെ നമുക്ക് ശരി ആക്കാംന്നെ ….നമ്മുടെ മച്ചാന്‍മാര്‍ എല്ലാരും കൂടെ ഇങ്ങോടു വരട്ടെ,,, എന്നിട്ട് എല്ലാരോടും അപേക്ഷിക്കം എല്ലാ കഥകളും വായിക്കുവാനും കമനടു ചെയ്യുവാനും ലൈസ്ക് ചെയ്യുവാനും ഒകെ … എല്ലാ എഴുത്തുകാര്‍ക്കും പ്രോത്സാഹനം കിട്ടണം ,,എങ്കില്‍ ഇവിടെ കഥകളുടെ പെരുമഴക്കാലം ആയിരിക്കും ..

      1. athe, ellavarum varatte. nammuk sari aakam

        1. ഞാൻ എത്തി?? ഇടക്ക് വന്നിരുന്നു, ആരെയും കാണാത്തത് കൊണ്ട് തിരിച്ചു പോയതാ…

      2. പ്രണയരാജ

        സത്യം ഇവിടെ കഥകൾ കൊണ്ട് നിറക്കണം, എൻ്റെ പ്രണയം എന്ന ചെറുകഥ ഇന്ന് ഇവിടെയും പോസ്റ്റ് ചെയ്യുന്നുണ്ട്

      3. Hi ഹർഷൻ 23 ബാഗവും വായിച്ചിട്ടുണ്ട് ബാകി എന്നാണ്

      4. Allavarum varum next part varate

  17. nice…

  18. ??????
    അടുത്ത പാർട്ടും വന്നല്ലോ….???

    1. Harshan Bro….super???

Comments are closed.