അപരാജിതൻ 2 [Harshan] 6961

അവന് നിന്നെ വല്യ കാര്യം ആണ്, നീ അവന്റെ അനിയന്‍ ആണെന്നാണ് അവന്‍ പലപ്പോഴും പറയുന്നതു..
ഇനി നീ പറ ഞാനീ ലഡു കഴിക്കണോ …
മായ തിരക്കി .. സിബിയുടെ കണ്ണില്‍ നിന്നൊക്കെ ഒരുപാട് വെള്ളം വരുന്നുണ്ടായിരുന്നു, അവന്‍ ആ ലഡു ഓകെ എടുത്തു പൊതിഞ്ഞു വേസ്റ്റ് ബോക്സിലേക്ക് എറിഞ്ഞു.
അവന് ഒന്നും പറയാന്‍ ആയി വാക്കുകള്‍ ഉണ്ടായിരുന്നില്ല..
……………
ആദി കുറച്ചകലെ ഉള്ള ഒരു നര്‍സിങ് ഹോമില്‍ ആണ് കൈ ഡ്രസ് ചെയ്തിട്ടുണ്ട്. ഇത്തിരി നീരും ഒക്കെ ഉണ്ട്.
അപ്പു അവിടത്തെ ചെറിയ പൂന്തോട്ടത്തില്‍ ഇരിക്കുക ആയിരുന്നു.ഒരു തടി ബെഞ്ച് ഉണ്ട് അതില്‍.
പെട്ടെന്നു ആരോ വന്നു അവന്റെ സമീപത്ത് ഇരുന്നു.
ആദിനോക്കി ..ആഹാ സിബി ആണല്ലോ..
അവന്‍ താഴേക്കു കുമ്പിട്ടു ഇരുന്നു.
അവന് പറയാന്‍ വാക്കുകള്‍ ഒന്നും ഉണ്ടായിരുന്നില്ല.
ആദി പതുക്കെ തന്റെ കൈ കൊണ്ട് അവന്റെ ചുമലില്‍ വെച്ചു.
ആ മായപെണ്ണ് എല്ലാം പറഞ്ഞല്ലേ…….ആദി ചിരിച്ചു കൊണ്ട് പറഞ്ഞു.
സിബിയുടെ കണ്ണു ശെരിക്കും നിറയുന്നുണ്ടായിരുന്നു.
കൂട്ടിന് കൈതാങ്ങായി എന്തൊക്കെയോ കിട്ടിയ പോലുള്ള ഫീല്‍.
അവന്‍ തന്റെ കൈ കൊണ്ട് ആദിയുടെ കയ്യില്‍ മുറുകെ പിടിച്ചു.
ഞാന്‍ അനിയന്‍ ആയിരുന്നല്ലേ … അവന്‍ ചോദിച്ചു
ആദി ഒന്നും മിണ്ടിയില്ല ..
അവന്‍ താഴെ നോക്കി കൊണ്ട് തന്നെ ആദിയുടെ കയ്യില്‍ മുരികെ പിടിച്ച് പറഞ്ഞു.
ഞാന്‍ എല്ലാ ദിവസവും ജോലിക്കു വരുമ്പോ വരുന്ന വഴിക്കുള്ള കപ്പേളക്ക് മുന്നില്‍ വണ്ടി നിര്‍ത്തി ഒരു മെഴുകുതിരി കൊളുത്തി മാതാവിനോടു പ്രാര്‍ഥിക്കുമായിരുന്നു,, ആ ദുഷ്ടന്‍ ആദിക്ക് എന്തേലും ഒക്കെ സംഭവിച്ചു വരാതിരിക്കനേ എന്നു …. അവന്‍ നിര്‍ത്തി ,,,
ആദി അതു കേട്ടു ചെറുതായി ചിരിക്കുന്ന ശബ്ദം സിബി കേട്ടു.
പക്ഷേ ഇന്ന് ഞാന്‍ അവിടെ പോയി നൂറു മെഴുകുതിരി കത്തിച്ച് എന്റെ മാതാവിനോടു പ്രാര്‍ഥിച്ചു …. എന്റ്റെ ചേട്ടായിക്ക് ഒന്നും വരുതല്ലേ ,,, കത്തോളനേ എന്നു ….അത് കൂടെ പറഞ്ഞതും ആദിയെ കെട്ടിപ്പിടിച്ചു കരഞ്ഞതും ഒപ്പം ആയിരുന്നു…
ഇതൊക്കെ കണ്ടപ്പോള്‍ആദിക്കും ആകെ സങ്കടം ആയി , അവനും ചെറുതായി വിങ്ങി പൊട്ടി..
അവന്റെ പുറത്തു പതുക്കെ തടവി… സാരമില്ല … നീ കരയാതെ … അവനെ ആശ്വസിപ്പിച്ചു..
സിബിക്ക് തന്റെ സങ്കടം അങ്ങോട്ട് സഹിക്കാ൯ പറ്റുന്നുണ്ടായിരുന്നില്ല..
അവ൯ ആദിയെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ടിരുന്നു.
മതി … ഡാ സിബി … മതി …നിനക്കൊരുപാട് മനസ് വിഷമിച്ചൂല്ലേ ,,എന്റെ ഓരോ പെരുമാറ്റം കണ്ടു..സോറി ടാ വേറെ വഴി ഉണ്ടായിരുന്നില്ല …
നീ കന്ണു തുടച്ചേ മതി കരഞ്ഞത് …
നീ വന്നപ്പോള്‍ മുതലേ നിന്റെ മാനസിക സ്ഥിതി ഒക്കെ എനിക്കു നന്നായി മനസ്സിലായിരുന്നു. എല്ലാര്‍ക്കും നിന്നോടു സഹതാപം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
നീ പാവം ആണ് പാവം ആണ് …പക്ഷേ നീ അറിയാതെ തന്നെ നീയും മനസുകൊണ്ടും അതൊക്കെ ആസ്വദിച്ച് കൊണ്ടിരുന്നതും എനിക്കു മനസിലായി..
എത്ര നാള്‍ നമ്മളൊക്കെ മറ്റുളവരുടെ സഹായത്തില്‍ ജീവിക്കും ഡാ ..
ഞാന്‍ ഒക്കെ ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നതും അതൊക്കെ തന്നെയാ മടുത്തു ഇതൊക്കെ …
നമ്മള്‍ നമ്മള്‍ അല്ലാതായല്‍ പിന്നെ മറ്റുള്ളവരാല്‍ നമ്മള്‍ നിയന്ത്രിക്കപ്പെടും, നീ അത് ചെയ്യൂ , ഇത് ചെയ്യൂ , ഇതങ്ങനെ പാടില്ല , അതിങ്ങനെ പാടില്ല , നീ എന്നോടു അത് പറയാന്‍ പാടില്ലായിരുന്നു, നീ ഇങ്ങനെ സംസാരിക്കണം ആയിരുന്നു ,, അങ്ങനെ നൂറു നൂറു ആവശ്യങ്ങള്‍ .നമ്മള്‍ എന്തേലും ഒരു തെറ്റ് അറിയായതേ പറ്റിപ്പോയ പിന്നെ പറയുകയേ വേണ്ട … ഞാന്‍ കാരണം ആണ് അവനിങ്ങനെ ഒക്കെ ആയത് , അവന് നന്ദി ഇല്ല , വന്ന വഴി മറന്നു , ആന തേങ്ങ ചക്ക മാങ്ങ…
അതുകൊണ്ടാണ് നമ്മള്‍ തന്നെ സ്വയം മാറണം എന്നു പറയുന്നത്, നമ്മുടെ ഒരു വില്‍പവ൪ നമ്മള്‍ തന്നെ തിരിച്ചറിഞ്ഞല്‍ മതി..5
ആദി അവന് വിശദമായി ഓരോ കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു , ഒരു സ്കൂള്‍ കുട്ടിയുടെ ഭാവത്തോടെ സിബി അതൊക്കെ കേട്ടിരുന്നു.
ഞാനും നീയും ഒക്കെ ഒരേ പോലെ ആടാ ,,, ഞാന്‍ ഒരു ലൂസര്‍ ആണ് .. നീ അതുപോലെ ആകരുതു അതുമത്രേ ഞാന്‍ കരുതിയുള്ളൂ..നിനക്കൊക്കെ ജീവിതംഇനിയും ഇനിയും മുന്നോട്ട് കിടക്കുക ആണ് …
..നമ്മള്‍ ആണുങ്ങള്‍ ആണ് ,,പവര്‍ഫുള്‍ ആകണം … കരയരുത്…എന്തും വരെട്ടെ നമുക്ക് അങ്ങോട്ട് ചങ്കൂറ്റത്തോടെ നേരിടാം.. കരഞ്ഞു കൊണ്ട് വേണ്ട ,,,,സിബി ആദിയുടെ കൈ പിടിച്ച് ഒരു മുത്തം കൊടുത്തു..
ആദി അവനെ കൂടെ ചേര്‍ത്ത് ഇരുത്തി..
ഡാ ..നീ നേരത്തെ സംസാരിച്ചപ്പോ എന്നെ ചേട്ടായി ന്നു വിളിച്ചിരുന്നില്ലേ…
ഉവ്വു … സിബി മറുപടി പറഞ്ഞു..നീ എന്നെ അങ്ങനെ തന്നെ വിളിച്ച മതീടാ ,,,
അങ്ങനെ വിളിക്കാന്‍ വേറെ ആരുമില്ല ടാ…
അത് പറഞ്ഞപ്പോ ആദിയുടെ ശബ്ദം കുറച്ചു ഇടറിയോ എന്നു തോന്നുന്നു..
അത് കേട്ടപ്പോ സിബിക്കും ഉള്ളില്‍ ഒരു നോവു ഇല്ലാതെ ഇരുന്നില്ല ..
അവരങ്ങനെ കുറെ നേരം സംസാരിച്ച് ഇരുന്നു.
ട സിബി . അത് പോലെ നീ ഉടന്‍ തന്നെ പ്രൈവറ്റ് ആയി എന്തേലും ഒരു ഡിഗ്രി എഴുതി എടുക്കണം, സണ്‍ഡേ അല്ലെങ്കില്‍ ഈവെനിംഗ് ക്ലാസ്സുകള്‍ ഒക്കെ ഉണ്ടാകുമല്ലോ .. പ്ലസ് ടു കൊണ്ട് മാത്രം ഇക്കാലത്ത് ഒന്നും ആകില്ല, നാളെ ഒരിക്കല്‍ നിനക്കു നല്ല ഒരു അവസരം കിട്ടുമ്പോ ഡിഗ്രി ഇല്ല എന്നത് കൊണ്ട് അത് ഇല്ലാതെ ആകരുതു അത് കൊണ്ട് പറഞ്ഞതാണ് കേട്ടോ …
ഞാന്‍ കൂടെ അന്വേഷിക്കാം,

37 Comments

  1. വിനോദ് കുമാർ ജി ❤

    വീണ്ടും വീണ്ടും അപരാജിതനിലൂടെ ഒരു യാത്ര ❤♥♥

  2. അപരാജിതൻ

    കഥ തുടക്കം തൊട്ട് വീണ്ടും വായിച്ചു തുടങ്ങി.
    ഈ കഥ പറയുന്ന ബാലുചെട്ടൻ ശ്യാം ആയിരിക്കും എന്നാ എൻ്റെ മനസ്സ് പറയുന്നെ ?

  3. ॐ नमः शिवाय

  4. രുദ്രദേവ്

    “Super”♥️♥️♥️

  5. *വിനോദ്കുമാർ G*♥

    ആദി ശങ്കര കാവ്യം ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും കഴിഞ്ഞു മൂന്നാം ഘട്ടം എത്തി ഹർഷൻ bro ❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤♥❤❤

  6. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️❤️

  7. മുഴുവനും കിട്ടുമോ

    1. 27 പാർട്ട് 4 വരെ ഉണ്ടല്ലോ…

  8. ❤️❤️❤️

  9. ഒന്നും പറയാൻ ഇല്ല ബ്രോ.

    എന്റെ നമ്പർ 1 കഥ ആകാൻ ഉള്ള എല്ലാ ചാൻസും ഇണ്ട് അപരാജിതന, അത്രക്ക് ഇഷ്ട്ടപെട്ടു പോയി.

    പ്രേമം ആണ് എന്റെ ഫേവറിറ്റ് സബ്ജെക്ട് പക്ഷെ അത് മരിയഡാക്ക് ഇതിൽ തുടങ്ങിയിട്ടില്ല എന്നിട്ട് കൂടി ഹോ.

    I’m madly in love with this story ??

    സാദാരണ ആദ്യം തൊട്ടു വായിച്ചു തുടങ്ങുന്ന ഇപ്പൊ ഓടിക്കൊണ്ട് ഇരിക്കുന്ന കഥകളിൽ ഞാൻ ഏറ്റവും അവസാനത്തെ അല്ലേൽ ഏറ്റവും ലേറ്റസ്റ്റ് പാർട്ടിൽ ആണ് കമന്റ്‌ ഇടരുത്, പക്ഷെ ആദ്യമായി ഞാൻ എല്ലാ പാർട്ടിലും കമന്റ്‌ ഇടം എന്ന് കരുതി ?

    അത്രക്ക് ഇഷ്ട്ടപെട്ടു പോയി മോനെ ???

    സ്നേഹത്തോടെ,
    രാഹുൽ

    1. ഇതൊരു കുഞ്ഞു കഥ ബ്രോ
      കുറെ പേജുകളിൽ കുറെ വലിച്ചു വാരി എഴുതി വെച്ചിരിക്കുന്നു…പിന്നെ സിൻസിയർ ആയി വായിച്ചാൽ you will be in an elevated trans state…i promise

  10. Nanne kuravanallo likes comments okke 2000 like 2000 comment tharunna team evide

    Why aarum varanille ingott

    Ini ivide kadha post cheyunna time avide just oru amugham post cheyyanam ,ivide Katha post cheythitund support cheyy enn

    Athuvare aviduthe comment boxil active aayi update cheythal mathi

  11. മാണിക്കം

    Njnm ethiye ini njammade 24aam part vannoottte?????

  12. സുജീഷ് ശിവരാമൻ

    ഹായ് ഞാൻ വന്നു കേട്ടോ…

  13. സുജീഷ് ശിവരാമൻ

    ഹായ് ഞാൻ വന്നു കേട്ടോ….

    1. മിടുക്കൻ

  14. തൃശ്ശൂർക്കാരൻ

    ????

    1. അമ്പട വിരുതാ..

  15. Harshan bro njan vannuttaa eni nammude baki bro varanam

    1. varanamallo, ellarum varum.

  16. പ്രണയരാജ

    എല്ലാ പാർട്ടുകളും ആഡ് ആക്കട്ടെ, ഇതിലെ വായനക്കാർക്ക് ടെൻഷൻ കുറവാ

    1. ഇവിടെ എഴുത്തുകാര്‍ക്കും യാതൊരു വിധ മോടിവേഷനും ഇല്ല മുത്തെ
      കുറഞ്ഞ ലൈക്സ് കമന്റ്സ് ഒക്കെ അല്ലെ

      ഒകെ നമുക്ക് ശരി ആക്കാംന്നെ ….നമ്മുടെ മച്ചാന്‍മാര്‍ എല്ലാരും കൂടെ ഇങ്ങോടു വരട്ടെ,,, എന്നിട്ട് എല്ലാരോടും അപേക്ഷിക്കം എല്ലാ കഥകളും വായിക്കുവാനും കമനടു ചെയ്യുവാനും ലൈസ്ക് ചെയ്യുവാനും ഒകെ … എല്ലാ എഴുത്തുകാര്‍ക്കും പ്രോത്സാഹനം കിട്ടണം ,,എങ്കില്‍ ഇവിടെ കഥകളുടെ പെരുമഴക്കാലം ആയിരിക്കും ..

      1. athe, ellavarum varatte. nammuk sari aakam

        1. ഞാൻ എത്തി?? ഇടക്ക് വന്നിരുന്നു, ആരെയും കാണാത്തത് കൊണ്ട് തിരിച്ചു പോയതാ…

      2. പ്രണയരാജ

        സത്യം ഇവിടെ കഥകൾ കൊണ്ട് നിറക്കണം, എൻ്റെ പ്രണയം എന്ന ചെറുകഥ ഇന്ന് ഇവിടെയും പോസ്റ്റ് ചെയ്യുന്നുണ്ട്

      3. Hi ഹർഷൻ 23 ബാഗവും വായിച്ചിട്ടുണ്ട് ബാകി എന്നാണ്

      4. Allavarum varum next part varate

  17. nice…

  18. ??????
    അടുത്ത പാർട്ടും വന്നല്ലോ….???

    1. Harshan Bro….super???

Comments are closed.