അപരാജിതൻ 2 [Harshan] 6961

ശേഒ എന്താ ആദി ഇത് , ഞാന്‍അല്ലേ സോറി ചോദിക്കേണ്ടത് , പിന്നെടു ആണ് ഞാന്‍ അറിഞ്ഞത് , ആദി ആയത്കൊണ്ട് അങ്ങനെ അല്ലേ ബിഹെവ് ചെയ്തത് , ഞാന്‍ ആയിരുന്നെങ്കില്‍ എങ്ങനെ ചെയ്യുക എന്നു എനിക്കറിയില്ല … അതുകൊണ്ടു എന്റെ ഭാഗത്ത് നിന്നും ഒരു സോറി അങ്ങോട്ട് ദയവായി സ്വീകരിക്കൂ …….
അവള്‍ കൈ കൂപ്പി ചിരിച്ചു കൊണ്ട് പറഞ്ഞു.
ശരി മാഡം , അടിയന്‍ വരവ് വെച്ചിരിക്കുന്നു …………അവനും കൈകൂപ്പി അവളോടു പറഞ്ഞു ..
ആഹാ അപ്പോള്‍ ആദി ആളു കൊള്ളാല്ലോ , തമാശകള്‍ ഒകെപ്പറയാനും അറിയാം ല്ലേ …
അതിനു ഞാന്‍ തമാശ ഒന്നും പറഞ്ഞില്ലല്ലോ… അവന്‍ അവളോടു ചോദിച്ചു …
അങ്ങനെ അല്ല , ചിരിക്കാനും കമ്പനി കൂടാനും ഒക്കെ അറിയാമോ എന്നു ചോദിച്ചതാണ് … എന്നോടു ക്ഷമി ആദി ,,,
ശരി മാഡം ……….അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു..
ഇപ്പോള്‍ സാലറി പ്രോബ്ലം ഒക്കെ മാറിയില്ലേ … അവള്‍ ചോദിച്ചു.
ഉവ്വു എല്ലാം ക്ലിയര്‍ ആക്കി …
നന്നായി …………
ശരി ആദി .. എന്ന പണി നടക്കട്ടെ ,, നമുക്ക് ഇടക്കിടെ മിണ്ടിയും പറഞ്ഞും ഇരിക്കാം …
കുറച്ചു അര്‍ജന്‍റ് പണികള്‍ ബാക്കി ഉണ്ട് .. എന്നും പറഞ്ഞു അവള്‍ അവിടെ നിന്നും എഴുന്നേറ്റ് അവളുടെ സീറ്റില്‍ പോയി ഇരുന്നു , അവളുടെ ഉളുമ് അല്പം കുളിര്‍ത്തു എന്നു പറയാം … കാരണം ആദി വന്നു … അവളോടു നല്ല രീതിയില്‍ തന്നെ പെരുമാറുന്നു ,, ചിരിക്കുന്നു കമ്പനി കൂടുന്നൂ.. മതി ഇത്രേമൊക്കെ മതി.
അവള്‍ ഇടക്കിടെ ഒളികന്നിട്ട് നമ്മുടെ മോഹബത്തിന്റെ രാജകുമാരനേ നോക്കുന്നുണ്ടായിരുന്നു . അവനെ നോക്കുമ്പോള്‍ അവല്‍ക്ക് ഉള്ളില്‍ ഒരു കുളിരും കിര്കിറുപ്പും ഒക്കെ ഉണ്ടാകുന്നു … അതത്ര തെറ്റൊന്നും അല്ലല്ലോ…..
………അന്നത്തെ പണികള്‍ ഒക്കെ കഴിഞ്ഞു ,സമയം അല്പം വൈകി ആറരയോടെ അവരെല്ലാവരും ഓഫീസില്‍ നിന്നും ഇറങ്ങി ബസ് സ്റ്റോപ്പിലേക്ക് ഒരു പത്തു മിനിറ്റ് നടക്കാന്‍ ഉണ്ട് , തോമസ് ഇന്നല്‍പ൦ നേരത്തെ പോയിരുന്നു. മായയും ആദിയും പതുക്കെ അങ്ങോട്ട് നടന്നു.
ആദി , ഞാന്‍ ഇടക്ക് രാമേട്ടനെ കണ്ടിരുന്നു , രാജശേഖരന്‍ സാറിന്റെ പി എ …മായ പറഞ്ഞു.
ഓഹ് … എന്നിട്ട് ..
ആദി യെകുറിച്ചു എല്ലാ എന്നോടു പറഞ്ഞു,,,
ആദി തന്റെ നടപ്പ് അവസാനിപ്പിച്ചു അവളുടെ മുഖത്തേക്ക് ഒന്നു നോക്കി ,
ഇപ്പോ എല്ലാം മനസിലായില്ലേ … അവന്‍ ചോദിച്ചു…
ഹും… അവള്‍ മൂളി ..
കേട്ടപ്പോ എനിക്കൊരുപാട് സങ്കടമായി ആദി…അവള്‍ പറഞ്ഞു.
ആഹാ എനിക്കു സങ്കടം ഇല്ലല്ലോ , പിന്നെ മായക്ക് എന്താണ് ഇത്ര സങ്കടം…
എന്നാലും …………. ഇത്രേം ഒക്കെ വിഷമങ്ങള്‍ മനസ്സില്‍ ഉള്ള ആള്‍ ആയിരുന്നൂലെ ആദി …
മായ …പ്ലീസ്സ് ദയവു ചെയ്തു ഈ സഹതാപം ഒക്കെ ഒന്നു നിര്‍ത്തുവോ …അവന്‍ ഒരല്പം ഇഷ്ടകെടോടെ അവളോട് പറഞ്ഞു ..
ഇല്ല,,,ഇനി പറയില്ല ,,നിര്‍ത്തി …. പിണങ്ങല്ലേ ആദി…അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
ആഹാ അത് കൊള്ളാം ഞാന്‍ എന്താ കൊച്ചു കുട്ടിയാണോ പിണങ്ങാനും ചിണുങാനും ഒക്കെ … അവന്‍ അല്പം ചിരിച്ചു കൊണ്ട് പറഞ്ഞു ….
ഈ ആദി എപ്പോഴും സീരിയസ് ആണ് … തമാശ പോലും പറയാന്‍ പറ്റില്ല ആദിയോട് .. അവള്‍ ചിരിച്ചു കൊണ്ട് പരാതി പറഞ്ഞു …
ഞാന്‍ അത്ര സ്സീരിയസ് ഒന്നുമല്ല മായ ..ഇതൊക്കെ ഓരോ മുഖംമൂടി അല്ലേ ,,,, സ്വയം വേര്‍പിരിഞ്ഞു നിക്കാനുള്ള ഓരോ മാര്‍ഗ്ഗങ്ങള്‍ … അങ്ങനെ കരുതിയാല്‍ മതി …
വേഗം വരൂ … നല്ല ട്രാഫിക് ഉണ്ട് റോഡ് ക്രോസ്സ് ചെയ്യാം ..ഇടത്തുനിന്നും വലതു നിന്നും നല്ല വാഹനങ്ങള്‍ ഉണ്ട്.
ആദി റോഡ് ക്രോസ്സ് ചെയുമ്പോ , തന്റെ കൈ കൊണ്ട് മായയുടെ കയ്യില്‍ കൂടെ പിടിച്ച് അവള്‍ക്കു തന്നോടൊപ്പം എളുപ്പത്തില്‍ റോഡ് ക്രോസ്സ് ചെയ്യാന്‍ ആയി ..
മായക്ക് അത് പുതിയ ഒരു അനുഭവം ആയിരുന്നു. അവളുടെ ദേഹത്ത് ഒരു കുളിര്‍മഴ തോന്നി, ഒരു വിറയല്‍…ആണോരുത്തന്റെ ചൂടോടെ ഉള്ള സ്പര്‍ശനത്തിന്റെ …
അവള്‍ അവന്റെ കൈകളില്‍ മുറുകെ പിടിച്ച് , രണ്ടുപേരും കൂടെ റോഡ് ക്രോസ്സ് ചെയ്തു .
ക്രോസ്സ് ചെയ്തപ്പോള്‍ തന്നെ ആദി കൈ വിട്ടു , രണ്ടുപേരും രണ്ടു റൂട്ട് പോകുന്ന ബസില്‍ ആയിരുന്നു . മായയെ ബസ് കയറ്റി വിട്ടത്തിനു ശേഷം മാത്രം ആദി തന്റെ റൂട്ട് ബസ് പിടിച്ചു…
മായ ബസില്‍ ഇരുന്നപ്പോള്‍ തന്റ്റെ കൈകള്‍ ഒന്നു ചേര്‍ത്ത് പിടിച്ചു,ആദ്യമായി ആദി തന്റെ കൈകളില്‍ പിടിച്ചതിന്റെ ഓര്‍മ്മയ്ക്കും സന്തോഷത്തിനും …ആ കൈ അവള്‍ ആരും കാണാതെ തന്റെ ചുണ്ടോട് ചേര്‍ത്ത് ഒരു മുത്തം കൊടുത്തു…
……
ഒരു എട്ട് മണിയോടെ അപ്പു , തറവാട്ടില്‍ എത്തി.
അവന്‍ ഗെയ്റ്റ് തുറന്നു , നേരെ തന്റെഔട്ട് ഹൌസിലേക്ക് പോകുക ആയിരുന്നു.
പൂമുഖതൊന്നും ആരെയും കാണുന്നില്ല..
അവന്‍ പതുക്കെ നടന്നു നീങ്ങി… നല്ലൊരു സുഖകരമായ ഒരു രാത്രിയുടെ തുടക്കം ആയിരുന്നു
അത്, നടന്നു നീങ്ങുമ്പോൾ വീടിനുള്ളിൽ നിന്നും തംബുരുവിന്റെ ശ്രുതി അവൻ കെട്ടു. ദേഹത്തെ തഴുകുന്ന ഇളം കാറ്റു ,അതിനെ പുണരുന്ന രീതിയിൽ തംബുരുവിന്റെ ശബ്ദം , അതിങ്ങനെ ആ ചുറ്റുപാട് ആകെ അങ്ങനെ ശ്രുതി മുഖരിതം ആക്കുകയാണ്.
ശ്രിയ അല്ലേ തംബുരു വായിക്കുന്നത്..
ഒപ്പം അതി മനോഹരമായ ഹൃദ്യമായ ശ്രിയയുടെ നാദസൗന്ദര്യം ശബ്ദ വീചികൾ ആയി അവനിലേക്ക്‌ അവന്റെ കാതിലേക്ക് പതിച്ചു , ശാന്തമായ മെല്ലെയുള്ള മനോഹരമായ കീർത്തനം …അതുകേട്ടപ്പോൾ എന്തോ അവനു മുന്നോട്ടു പോകാൻ കഴിഞ്ഞില്ല,.
ആ ശബ്ദത്തിനു നേരെ അവൻ നടന്നു. അവൻ ഒരു മായികമായ സ്വർഗീയമായ അനുഭൂതിയിൽ ആയിരുന്നു.അവൻ ആ പൂമുഖത്തിനു വശത്തുള്ള നടയിൽ ഇരുന്നു.
പുരന്ദര ദാസന്റെ കാപ്പി രാഗത്തിൽ ഉള്ള അതിമനോഹരമായ കൃതി ..
ജഗദോദ്ധാരണ അടിസീതലെയെസോദ
ജഗദോദ്ധാരണ അടിസീതലെയെസോദ
ജദോദ്ധാരണ മകനെന്തു തിലിയുത
മഗുഗള മാണിക്യന അഡിസിതള യശോദാ
സുകുനാന്ത രംഗന അടിസീതലെയെസോദ

 

അപ്പു തന്റെ കണ്ണുകൾ അടച്ചു അതിൽ ലയിച്ചിരുന്നു . അതിന്റെ അർഥം എന്തെന്ന് അപ്പുവിന് ഒന്നും മനസ്സിലായില്ലെങ്കിൽ കൂടി അവളുടെ സ്വരമാധുരി സംഗീത ധാര എല്ലാം അവന്റെ മനസ്സിനെ കുളിർമഴ പെയ്യിച്ചു.
രു നൂലറ്റുപോയ പട്ടം പോലെ അവന്റെ മനസ്സ് അവളുടെ ശബ്ദവിന്യാസത്തിൽ സ്വയം മറന്നു നിർവികാര അവസ്ഥയിൽ ആയി മാറി…
അണോരണീയന……….. മഹതോ മഹീയന
അപ്രമേയന………. അടിസിതളേ യശോദ……
ഓരോ വരികളിലും അവളുടെ അഭൗമമായ ശബ്ദ സൗകുമാര്യം വെളിപ്പെടുമ്പോൾ അവൻ നിശ്ചലമായ അവസ്ഥയില്‍ ആയി മാറി എന്നുപറയേണ്ടി വരും
ആ കീർത്തനം പതിയെ ശ്രിയ പാടി അവസാനിച്ചതും സ്വയംമറന്നിരുന്ന അപ്പു അറിഞ്ഞത് കൂടി ഇല്ല …
അവൻ അവിടെ തന്നെ സ്വയം മറന്നു ഇരുന്നു…….. സ്വയം അലിഞ്ഞു അവൻ ഇരുന്നു ..എന്തോ എങ്ങനെയോ അവന്റെ കണ്ണുകൾ നിറഞ്ഞുഒഴുകുന്നുണ്ടായിരുന്നു .
നിശബ്ദമായ അന്തരീക്ഷം…
അവന്റെ ചുമലിൽ ഒരു കൈ സ്പർശനം അനുഭവിക്കപ്പെട്ടു…ഒരു ഉറക്കത്തിൽ എന്നപോലെ അവൻ ഉണർന്നു..
അവൻ പെട്ടെന്ന് എഴുനേറ്റു…
തിരിഞ്ഞു നോക്കി..
മാലിനി ആയിരുന്നു…
നിറഞ്ഞ പുഞ്ചിരിയോടെ സ്‌നേഹത്തിന്റെ ശബ്ദതോടെ…..അവർ ചോദിച്ചു…
എന്താ …. അപ്പൂ……
അവന്റെ കണ്ണുകൾ നിറഞ്ഞുതന്നെ ആയിരുന്നു , അവന്‍ സംസാരിക്കാൻ ശ്രമിച്ചു…
കഴിയുന്നില്ല….
അവനു താൻ വിങ്ങി പൊട്ടുന്നത് നിയന്ത്രിക്കാൻ കഴിയുന്നില്ല

കരച്ചിൽ അല്ല….നെഞ്ചു പൊട്ടുന്ന ഒരു പ്രതീതി …
അവനു തൊണ്ടയിടരുന്നു…
പറയുന്ന വാക്കുകൾ… ഇടമുറിയുന്നു…
അവൻ തന്റെ കൈകൾ ഒരൽപം മുകളിലേക്ക് ഉയർത്തി.തല അല്പം വലത്തോട്ട് ഉയര്‍ത്തി ആകാശത്തെ ചൂണ്ടി കാണിച്ചു . ഇട മുറിഞ്ഞ ശബ്ദത്തോടെ ഗദ്ഗദതോടെ…വാക്കുകൾ മുഴുമിപ്പിക്കാൻ സാധിക്കാതെ…
അമ്മ……

എന്റെ………..ലക്ഷ്മി അമ്മേനെ …. ഓര്‍മ്മ വന്നു …
അത് പറയുമ്പോ കരച്ചിലോട് കൂടെ തന്നെ അവന്റെ ചുണ്ടില്‍ ചെറു പുഞ്ചിരി കൂടെ ….വാക്കുകൾ അശക്തമാകുമ്പോൾ , നിറയുന്ന കണ്ണുകളും.. ഇടറുന്ന തൊണ്ടയും ..എന്തിനേറെ മൗനം പോലും ..ഉള്ളിലെ വികാരത്തെ വെളിപ്പെടുത്തും…എന്നു പറയുന്നത് എത്ര സത്യം ആണ് ..
ആ കീർതനത്തിനു അത്ര ഏറെ അവനിൽ….. അർഥം പോലും അറിയാതെ അവന്റെ അമ്മയുടെ ഓർമ്മ ഉണർത്തി…
കാരണം യശോദയുടെ മകനോടുള്ള സ്നേഹവും ആധിയും വ്യഥയും ഒക്കെ ആണല്ലോ ആ കീർത്നത്തിന്റെ അർഥം… ഒരുപാട് ദുഷ്ടശക്തികൾ തന്റെ കണ്ണനെ ഉപദ്രവിക്കാൻ വരുന്നു പക്ഷെ അവരൊക്ക എങ്ങനെയോ കൊല്ലപ്പെടുന്നു. കണ്ണൻ തന്റെ മോൻ ആണ് , ചിലർ പറയുന്നു തന്റെ കണ്ണൻ ഭഗവാൻ ആണെന്നൊക്കെ പക്ഷെ യശോദയ്ക്ക് അവൻ മകൻ മാത്രം ആണ് ആ ആധിയോടെ വാൽസല്യത്തോടെ കണ്ണനെ കളിപ്പിക്കുന്നു
വേദങ്ങൾക്ക് പോലും സാരാംശം കണ്ടെത്താൻ കഴിയാത്ത ഭഗവാനാണ് ആ ഭഗവൻ ആണ് ഏറ്റവും വലുത് കുട്ടികൾക്കിടയിൽ മാണിക്യമാണു കണ്ണൻ , എന്നിരുന്നാൽ കൂടിയും ഇതൊന്നും ചിന്തിക്കാതെ യശോദ തന്റെ മകനോടൊപ്പം കളിക്കുന്നു.പ്രപഞ്ചത്തില് ഏറ്റവും വലുത് എന്താണോ അതിനും വലുതാണ് ഭഗവാൻ , പരിധികൾ ഇല്ലാത്തവൻ , അതുപോലെ പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ അണുവിനെക്കാളും സസൂക്ഷമവും ആണ് ഭഗവൻ , എങ്കിലും ഭഗവാനെ ആണോ എന്നറിയാതെ തന്റെ കുഞ്ഞു തന്റെ മോൻ അത്രയും മനസ്സിൽ കരുതി കണ്ണന്റെ കളിചിരികളിൽ യശോദ സുഖം കണ്ടെത്തുന്നു.
ആ യെശോധക്ക് തന്റെ കണ്ണനെ കുറിച്ച് ആധികളും പരിധികൾ ഇല്ലാത്ത സ്നേഹവും വാത്സല്യവും മാത്രമേ ഉള്ളൂ …ഇതാണ് മഹത്തായ ആ പുരന്ദരദാസന്‍ എഴുതിയ കീര്‍ത്തനത്തിന്റെ സാരാംശവും..
അപ്പു തന്റെ കണ്ണുകൾ തുടച്ചു കൊണ്ട് തിരിച്ചു നടന്നു. ആ കണ്ണുകളില്‍ നിന്നും വന്ന കണ്ണുനീ൪ തോല്‍വിയുടെ കണ്ണുനീ൪ ആണ്. മറ്റൊരാളുടെ മുന്‍പിലും അല്ല , അമ്മ എന്ന സത്യത്തിന്റെ ,
അമ്മ എന്ന വല്‍സല്യത്തിന്റെ , അമ്മ എന്ന ഓര്‍മ്മയുടെ മുന്നിലെ കണ്ണുനീ൪…അപ്പുവിന് തന്റെ അമ്മയോടുളള പരിധിയില്ലാത്ത സ്നേഹത്തിന്റെ കടപ്പാടിന്റെ ഒക്കെ മുന്‍പിലെ തോല്‍വിയുടെ കണ്ണുനീ൪
<<<<<<<>>>>>>>
അപ്പു പോയി വീടിന്റെ ലോക്ക് തുറന്നു അകത്തു പ്രവേശിച്ചു.ആകെ ഒരു വയ്യായ്മ ആയിരുന്നു അവന്.അവൻ മേശപുരത്തിരുന്ന ജഗ്ഗിൽ നിന്നും വെള്ളം കുടിച്ചു. കുറെ നേരം ആ കട്ടിലിൽ കിടന്നു..
മാലിനിയും അപ്പുവിന്റെ ആ മാനസിക അവസ്ഥയിൽ ഏറെ പ്രയാസം അനുഭവിച്ചു. അപ്പുവിന് ആ സമയത്തു മറുപടി പറയാൻ ഉള്ള വാക്കുകൾ പോലും കിട്ടി ഇരുന്നില്ലലോ…

അമ്മാ…. ശ്രിയ വിളിച്ചു..

അത്രയും നേരം പ്രാക്ടീസിനായി ശ്രിയ നിലത്തു പായ വിരിച്ചു കാൽ നീട്ടി ഇരിക്കുക ആയിരുന്നു..അവൾക്കു റൂമിൽ പോണം അതുകൊണ്ട് അവളെ എഴുന്നേല്പിക്കാൻ ആയി അവൾ അമ്മയെ വിളിച്ചു…
മാലിനി അവൾക്ക് സമീപം എത്തി.
അമ്മ എന്നെ താങ്ങിക്കേ..എനിക്ക് റൂമിൽ പോണം. അത് കേട്ട് , മാലിനി അവളെ മുറുകെ പിടിച്ചു പതുക്കെ അവൾ എഴുനേറ്റു.
എന്താ അമ്മെ ഒരു മൂഡ് ഓഫ്?
ശ്രിയ മാലിനിയുടെ മുഖത്തെ ഒരു സന്തോഷം ഇല്ലായ്മ കണ്ടു ചോദിച്ചു.
ഒന്നൂല്ല പൊന്നൂ…
അവർ മറുപടി പറഞ്ഞു.
ആ ..അങ്ങനെ പറയല്ലേ. ..എന്തോ ഉണ്ടല്ലോ….പറയു മമ്മിക്കുട്ടീ..
അവൾ ചിരിച്ചുകൊണ്ട് മാലിനിയെ നിർബന്ധിച്ചു.
ഒന്നൂല്ല…നിന്റെ പാട്ടു കഴിഞ്ഞപ്പോൾ ഞാൻ വീടിനു പുറത്തേക്കിറങ്ങിയപ്പോ അപ്പു അവിടെ ഇരിക്കുന്നുണ്ടായിരുന്നു..
ഞാൻ പോയി അവനെ വിളിച്ചു..അവൻ ആകെ വിഷമിച്ച അവസ്ഥയിൽ ആയിരുന്നു , അവനു അവന്റെ അമ്മയെ ഓർമ്മ വന്നു ന്നു…നിന്റെ പാട്ടു കേട്ടിട്ട്..
കുറച്ചു നേരം അവൾ മൗനമായി നിന്ന്..
അവൾ പൊട്ടിച്ചിരിച്ചു…
പാട്ടു കേട്ട് അമ്മയെ ഓർമ്മ വന്നു ന്നോ..
അവനു പ്രാന്താണ്..ഇതൊക്കെ അവന്റെ ഓരോ അടവുകൾ അല്ലെ…
അവൾ ചിരി അടക്കാതെ മാലിനിയോട് പറഞ്ഞു..
ഒന്ന് നിർത്തുന്നുണ്ടോ പൊന്നു…പിന്നെ ഇതൊക്കെ അവന്റെ അടവ് അല്ലെ..മാലിനി ദേഷ്യപ്പെട്ടു..
അതെ അടവ് തന്നെ ആണ്..അവൻ അത്ര നല്ലവൻ ഒന്നും അല്ല…അമ്മ ആണെങ്കിൽ സോഫ്റ്റ് ആണല്ലോ..അച്ഛമ്മയും അതുപോലെ തന്നെ..നിങ്ങളുടെ ആ ഒരു ദൗര്ബല്യത്തെ അവൻ മുതലെടുക്കാ…വീട്ടുജോലിക്കാരൻ പ്രൊമോഷൻ കിട്ടി ഓഫീസിൽ ജോലി എടുക്കുന്നു. സാലറി കിട്ടുന്നു. പണ്ട് കൊച്ചു മുറിയിൽ കിടന്നവൻ ഒക്കെ ഇപ്പൊ ഔട്ട് ഹൌസിൽ സുഖമായ താമസം…ഇപ്പൊ വലിയ പണികൾ ഒന്നുമില്ല….നേട്ടം ആർക്കാണ് അവനു തന്നെ…നിങ്ങളെ ഒക്കെ അവൻ നന്നായി പഠിച്ചു വെച്ചിട്ടുണ്ട്.
ശ്രിയ മാലിനിയോട് വിശദമായി പറഞ്ഞു.
അമ്മെ …അമ്മ അവൻ ചതിക്കും കേട്ടോ..ഒന്നുമല്ലേലും അവന്റെ അച്ഛന്റെ ചോര തന്നെ അല്ലെ അവനും…അവൻ കള്ളൻ ആണ്..അവനറ ആളുകളെ എങ്ങനെ കയ്യിലെടുക്കണം എന്നൊക്കെ അറിയാം .
അമ്മ അവനെ ഒരുപാട് തലയിൽ എടുത്ത് വെച്ചിട്ടുണ്ട്…ശ്രിയ മാലിനിക്കു മുന്നറിയിപ്പ് കൊടുത്തു…
മാലിനിക്കു സത്യത്തിൽ ശ്രിയയോട് ദേഷ്യം തോന്നി. എന്തൊക്കെ ആണ് അവൾ അപ്പുവിനെ കുറിച്ച് മനസ്സിൽ കരുതി വെച്ചിരിക്കുന്നത്.
മാലിനി ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി.
ഇവള്‍ നേരെ ആകില്ല… സ്വയം മനസ്സിൽ പറഞ്ഞു….
മാലിനി അടുക്കളയിലേക്ക് പോയപ്പോൾ മലിനിയുടെ ഫോൺ ബെല്ലടിച്ചു.
ശ്യാം ആണ് .
മാലിനി അവനോടു സംസാരിച്ചു.
അപ്പുവിന് ഓഫീസിൽ ജോലി കിട്ടിയ കാര്യം ഒക്കെ അവനു അറിയാമായിരുന്നു. അതിൽ അവനെറെ സന്തോഷവാനും ആയിരുന്നു.. അപ്പു അവിടെ ഒരുപാട് കഷ്ടപ്പെടുന്നത്, ശ്യാം മാലിനിയെ വിളിക്കുമ്പോൾ ഒക്കെ അപ്പുവിനെ കുറിച്ചും അന്വേഷിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു.
അപ്പോളേക്കും രാജശേഖരമേനോനും അവിടെ എത്തി. മകളോട് കുശലം ഒക്കെ പറഞ്ഞു , ഭക്ഷണം ഒക്കെ കഴിച്ചു .

സമയം ഒരു പത്തര ഒക്കെ ആയിക്കാണും ,
അപ്പു ആകെ മാനസികമായി നല്ല അവസ്ഥയിൽ ആയിരുന്നില്ലല്ലോ…
അപ്പു സമയം നോക്കി, ഭക്ഷണം കഴിക്കണം. സരസു ചേച്ചി ജോലി കഴിഞ്ഞു പോകുമ്പോൾ തനിക്കുള്ള ഭക്ഷണം വീടിനു പിന്ഭാഗത്തുള്ള തിണ്ണയിൽ കാസ്റോൾ ഇൽ ആക്കി വെക്കുന്നതാണ് പതിവ്.
അപ്പു അപ്പോൾ തന്നെ എഴുന്നേറ്റു , വിശപ്പില്ല എങ്കിലും ഭക്ഷണ൦ പാഴാക്കാൻ പാടില്ലല്ലോ…
അവൻ എഴുനേറ്റു ,
അപ്പു വീടിനു പിൻഭാഗത് എത്തി.
ആ കാസ്റോൾ അവിടെ വെച്ചിട്ടുണ്ട്.
അവൻ കൈ ഒക്കെ കഴുകി തിണ്ണയിൽ ഇരുന്നു കാസ്റോള്‍ തുറന്നു.
ചോറും കറികളും ഉണ്ട് അവൻ പതുക്കെ അവിടെ ഇരുന്നു കഴിക്കാൻ തുടങ്ങി.
അപ്പോളാണ് നമ്മുടെ മാലിനി അങ്ങോട്ട് വന്നത്.
അപ്പു ഒറ്റക്കിരുന്നു ഭക്ഷണം കഴിക്കുന്നത് കണ്ടു . മാലിനിയും തിണ്ണയുടെ സമീപത്തേക്ക് വന്നു.
അവളും അവനു കുറച്ചു അകലെ ആയി ഇരുന്നു..
ഭക്ഷണം കഴിക്കാൻ വൈകിയോ നീ …
അവർ ചോദിച്ചു..അവൻ തിരികെ നോക്കി..
ആ കൊച്ചമ്മയോ..
ഞാൻ അവിടെ അങ്ങ് ഇരുന്നു പോയി നേരം പോയത് അറിഞ്ഞില്ല..അവൻ മറുപടി പറഞ്ഞു.
അവൻ ഭക്ഷണം ഒക്കെ കഴിച്ചു പാത്രം ഒക്കെ കഴുകി തിണ്ണയുടെ സൈഡിൽ വെച്ച്.
കൊച്ചമ്മ കഴിച്ചില്ലയിരുന്നോ ..അവൻ തിരക്കി..
അവർ അവനോടു കഴിച്ചു എന്ന് മറുപടി പറഞ്ഞു..
അപ്പൂ. ..
അവർ വിളിച്ചു..
എന്താ കൊച്ചമ്മേ….
അപ്പുവിന് അമ്മയെ ഒരുപാട് മിസ് ചെയ്യുന്നുണ്ടല്ലേ…?
അവർ ഒരല്പം മടിച്ചാണെങ്കിലും ചോദിച്ചു.
കുറച്ചു നേരം അവൻ മൗനമായി നിന്ന്…
ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്നല്ലേ പറയാൻ സാധിക്കൂ..എപ്പോഴും ഇല്ല..പക്ഷെ ചില സമയങ്ങളിൽ , പണ്ട് അമ്മയുമായി എപ്പോളും തല്ലു കൂടും, ചിലപ്പോ അമ്മ ചൂലുംകെട്ടു വെച്ചും തല്ലും… ചെലപ്പോ വെറുതെ അമ്മയുടെ മടിയിൽ തലവെച്ചു കിടക്കും അപ്പൊ അമ്മ ഇങ്ങനെ കയ്യും വിരലും കൊണ്ട് തലയിൽ തടവും … അതൊക്കെ ഒരു കാലം ആയിരുന്നു…
കുറെ നാൾ ആയി എന്തോ അമ്മയെ ഒക്കെ അങ്ങ് മറന്നിരിക്കുക ആയിരുന്നു..ഓരോ തിരക്കുകൾ കൊണ്ട്.പക്ഷെ ഇന്ന് അമ്മെ ഒരുപാട് അങ്ങു നഷ്‌ടമായ പോലെ ഒരു തോന്നൽ…
കണ്ണുള്ളപ്പോ കണ്ണിന്റെ വില അറിയില്ല എന്നൊക്കെ പറയുന്നത് സത്യമാണ് കൊച്ചമ്മേ….
അവനതു പറയുമ്പോൾ അവളുടെ ഉള്ളിൽ ഒരു വിങ്ങൽ ഉണ്ടാകാതെ ഇല്ല…
അവർ ഒന്നും പറയാതെ ഒന്ന് മൂളി..
ചിലപ്പോ ഒക്കെ എന്തേലും വിഷമം ഉണ്ടാകുമ്പോ അമ്മ ഉണ്ടായിരുന്നെകിൽ എന്നോക്ക തോന്നും…ഉണ്ടെങ്കിൽ കുറച്ചു നേരം അടുത്തിരുന്നു രണ്ടു ബഹളം ഒക്കെ ഉണ്ടാക്കി അമ്മയെ ചൂട് പിടിപ്പിച്ചു ചൂലുംകെട്ടിനുള്ള തല്ലും ഒക്കെ വാങ്ങി ആ വിഷമം അങ്ങട്ടു തീർക്കാം ആയിരുന്നു…
ഇപ്പൊ അതൊന്നും നടക്കില്ലലോ…എല്ലാം ഓർമ്മകൾ അല്ലെ..
നിങ്ങളുടെ ഒക്കെ ജീവിതം എത്ര മനോഹരം ആണ്..കൂടെയും കൂട്ടിനും ഒക്കെ എത്ര ആളുകൾ ആണ്..സ്വന്തങ്ങൾ…
എനിക്കോ അമ്മയും ഇല്ല അച്ഛനും ഇല്ല സഹോദരങ്ങളും ഇല്ല ബന്ധുക്കൾ ഇല്ല വീടില്ല, സ്വത്തില്ല, ആഗ്രഹങ്ങൾ ഇല്ല, കാത്തിരികാനോ എനിക്ക് വേണ്ടി ഒന്ന് കരയാൻ പോലും ആരുമില്ല…പ്രതീക്ഷകൾ ഇല്ല യാതൊന്നും ഇല്ല…ആകെ ഉള്ളതു അച്ഛൻ ഉണ്ടാക്കി വെച്ച കടം…കടം വീട്ടാൻ ഒരു ജന്മം….അതും എത്ര നാൾ …അതും അറിയില്ല….അപ്പു പതുക്കെ ചിരിച്ചു…
ആ വരണത് വരട്ടെ…അപ്പു പറയുന്നതൊക്കെ നെഞ്ചിൽ ഒരു നേരിപ്പോട് എരിയുന്ന വേദനയോടെ വിങ്ങലോടെ മാത്രമേ മാലിനിക്കു കേട്ടിരിക്കാൻ സാധിച്ചുള്ളൂ…
അവൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലല്ലോ…അവളെ കൊണ്ട് ചെയ്യാവുന്നത് ഒക്കെ അവൾ അപ്പുവിനായി ചെയ്യുന്നുമുണ്ട്…
ഈ കുട്ടിയുടെ ജീവിതം എന്താണാവോ ഇങ്ങനെ…വെറുതെ അല്ല അവൻ ദൈവത്തെ ഒക്കെ വെറുക്കുന്നെ. ..
അപ്പു അവളോട് ഗുഡ്നൈറ്റ ഒക്കെ പറഞ്ഞു തിരികെ നടന്നു….
മാലിനിയുടെ മനസ്സ് വളരെ പ്രക്ഷുബ്‌ദം ആയിരുന്നു ഇതെല്ലം കേട്ട്…
പിറ്റേ ദിവസം
അപ്പു രാവിലെ ബാഗ് ഒക്കെ ആയി ജോലിക്ക് പോകാൻ ആയി ഇറങ്ങുക ആയിരുന്നു.നടക്കും.വഴി അവൻ പൂമുഖത്തേക് നോക്കാതെ ഇരുന്നില്ല തന്റെ ഹൃദയവനിയിലെ ഗായിക ഇരിക്കുന്നുണ്ടോ എന്നറിയാൻ …ഇല്ല അവിടെ എങ്ങും ഇല്ല….
അവൻ പോകുന്നത് കണ്ടു മാലിനി അവനെ വിളിച്ചു…
അപ്പൂ….
അവൻ വിളികേട്ടു എന്താ കൊച്ചമ്മേ…
നീ ഇങ്ങു വാ…
കൊച്ചമ്മേ ബസ് ഇപ്പൊ പോകും .. ഞാൻ അല്പം വൈകി..പിന്നെ അരമണിക്കൂര് കഴിഞ്ഞേ അടുത്ത ബസ് ഉള്ളൂ..നീ ഇങ്ങോട്ടു വായോ… മാലിനി വിളിച്ചു..
ഈ കൊച്ചമ്മ രാവിലെ ഇത്രേം നേരം ഉണ്ടായിട്ടു ഒന്നും പറഞ്ഞില്ല, ഇപ്പൊ ഈ തിരക്കിൽ ആണ് വിളിക്കുന്നത്…
അങ്ങനെയും പറഞ്ഞു അവൻ മലിനിയുടെ അടുത്തു എത്തി..
എന്തോ .. അവൻ തിരക്കി..
നീ ടുവീലർ ഓടിക്കില്ലേ…അവർ തിരക്കി
ആ ഓടിക്കും….അവൻ മറുപടി പറഞ്ഞു..
എന്നാ ശ്യാം കുട്ടന്റെ ബുള്ളറ്റ് ഉണ്ടല്ലോ അത് ഇനി മുതൽ നീ കൊണ്ടുപോക്കോ…
അവർ പറഞ്ഞു..
അവൻ അത്ഭുതം ആയി…
കൊച്ചമ്മ എന്താ ഈ പറയുന്നത്…ഒന്നാമത്തെ എല്ലാര്ക്കും എന്നോട് കലി ആണ്..ആകെപ്പാടെ കുറച്ചെങ്കിലും ഒരു പരിഗണന തരുന്നത് ശ്യാം സാർ മാത്രേ ഉള്ളു…ഇനി ഞാൻ മൂപ്പരുടെ ബുള്ളറ്റ് എടുത്താൽ അതുമതിയാകും എന്നോട് അങ്കം കുറിക്കാൻ..
കൊച്ചമ്മ വേറെ പാട് നോക്ക്..ഞാൻ പോകുവാ൯ വൈകി..
അതെന്താ അപ്പൊ നിനക്കു ഞാൻ പരിഗണന ഒന്നും തരുന്നില്ല എന്നാണോ..അവർ ഒരൽപം നീരസപ്പെട്ടു.അങ്ങനെ അല്ല … എന്നാലും വേണ്ട കൊച്ചമ്മേ…
എടാ…ഇന്നലെ ശ്യാം തന്നെ ആണ് എന്നോട് പറഞ്ഞത്..അവന്റെ ബുള്ളറ്റ് നിനക്കു തരാൻ ആയി അതിവിടെ വെറുതെ ഇരുന്നു നശിച്ചു പോകുകയെ ഉള്ളൂ…അതുകൊണ്ടാണ്…നീ ആകുമ്പം നന്നായി നോക്കുമല്ലോ…
നിനക്കു വേണ്ടെങ്കിൽ നീ തന്നെ അവനെ വിളിച്ചു പറഞ്ഞോ…
ആഹാ ഇതിനിടയിൽ ഇങ്ങനെ ഒക്കെ സംഭവം ഉണ്ടായോ…അവൻ തിരക്കി..
ആ ഇന്നലെ രാത്രി..അത് പറയാൻ ഞാൻ നിന്റെ അടുത്ത വന്നപ്പോൾ അല്ലെ ഓരോന്നൊക്കെ പറഞ്ഞു നീ സങ്കടപെട്ടത്…
പിന്നെ പറയാൻ ഞാൻ വിട്ടുപോയി…
എന്നാ ഞാൻ കൊണ്ടുപോക്കോളാം
കുറെ നാൾ ആയി വണ്ടി ഒക്കെ ഓടിച്ചിട്ട്.
ബസിലെ തിരക്കിൽ നിന്നോരു ഒഴിവു കിട്ടുമല്ലോ..
എന്തായാലും വൈകുന്നേരം വന്നു ഞാൻ വണ്ടി നോക്കട്ടെ.
അത്രയും ഒക്കെ പറഞ്ഞു അപ്പു ഓഫീസിലേക്ക് തിരിച്ചു…
അന്ന് അപ്പു വൈകുന്നേരം വന്നു വണ്ടി ഒക്കെ എടുത്തു ഒന്നു ക്ലീന്‍ ചെയ്തു, ബുള്ളറ്റിന് കുഴപ്പങ്ങള്‍ ഒന്നും ഇല്ല, അവന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. ഓടിച്ചു നോക്കി.
വണ്ടി സ്റ്റാര്‍ട്ട് ചെയ്യുന്ന ശബ്ദം കേട്ടപ്പോള്‍ മുറിയില്‍ ഇരുന്ന ശ്രിയ മാലിനിയെ വിളിച്ച് ചോദിച്ചു. തന്റെ ഏട്ടന്റെ ബൈക്ക് ആരാണ് ഓടിക്കുന്നത് എന്നറിയുവാന്‍ ആയി.
അതും അപ്പു ആണ് എന്നു കൂടെ കേട്ടതോടെ ശ്രീയക്ക് കലി ഇളകി, എന്തോ അപ്പുവിന് മാലിനി കൊടുക്കുന്ന ആ ചെറിയ പരിഗണന പോലും ശ്രീയക്ക് ഇഷ്ടമാകുന്നുണ്ടായിരുന്നില്ല.
അത് ശ്യാം പറഞ്ഞത് അനുസരിച്ചു കൊടുത്തതാണ് എന്നു പറഞ്ഞപ്പോള്‍ ശ്രിയ ഉടന്‍ തന്നെ ശാമിനെ വിളിച്ച് പരാതി പറഞ്ഞു, ശ്യാം അവളെ വഴക്കു പറഞ്ഞു, അവന്‍ ഓടിച്ചില്ലെങ്കില്‍ വേണ്ട ശ്രിയ ഡെയ്ലി അത് ഓടിക്കാന്‍ ആയി അവന്‍ പറഞ്ഞു, സ്കൂടി ഓടിക്കണ പോലെ അല്ല
എന്നവള്‍ക്കും നന്നായി അറിയാമല്ലോ. അവളില്‍ അതൊക്കെ വീണ്ടും വീണ്ടും ദേഷ്യം ഉണ്ടാക്കി എന്നു വേണം പറയാ൯.
അങ്ങനെ ബുള്ളറ്റ് ഒക്കെ ആയി നമ്മുടെ നായകന്‍ അപ്പു ആദിശങ്കരന്‍ ഓഫീസിലോക്കെ പോയി തുടങ്ങി
അപ്പു ഓഫീസിലെ കാര്യങ്ങള്‍ ഒക്കെ വ്യാപൃത൯ ആയി നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോയി. അതിനിടക്ക് അവന്റെ മാനേജ൪ തോമസ് ശാരീരികസുഖകേടുകള്‍ ഉള്ളത് കൊണ്ട് ജോലി റിസൈന് ചെയ്തിരുന്നു. തോമസ് പോയപ്പോ ആ ഓഫീസിലെ ചുമതലകള്‍ ഒക്കെ അപ്പുവിനെ ഏല്‍പ്പിച്ചു. അപ്പു കാര്യങ്ങള്‍ ഒക്കെ മാനേജ് ചെയ്യുവാന്‍ മിടുക്കന്‍ ആയതിനാല്‍ അതൊന്നും അവന് പ്രശ്നം ഉണ്ടാക്കിയില്ല , പക്ഷേ സാലറി ഒരു പ്രശ്നം തന്നെ ആയിരുന്നു . കാരണം തോമസിന് അവിടത്തെ കാര്യങ്ങള്‍ നോക്കാന്‍ പ്രതിമാസം അറുപത്തിനായിരം രൂപ ആണ് കൊടുത്തു കൊണ്ടിരുന്നത്. അപ്പുവിന് ഇപ്പോളും പതിനായിരം മാത്രം, പറയുമ്പോള്‍ അവന്റെ അച്ചന്റെ കടം എന്ന പേരില്‍ എഴുതികൂട്ടുകയും ചെയ്യും.അവിടെ പുതുതായി വരുന്ന സെയില്‍സ് മാന് പോലും പതിനഞ്ചു രൂപ ഉണ്ടെന്ന് കൂടി ഓര്‍ക്കണം.
ആ പോട്ടെ എന്തായാലും ഒരു ജോലി ഉണ്ടല്ലോ അത് തന്നെ ആയിരുന്നു അവന്റ്റെ ആശ്വാസവും.
അതിനിടെ രാജശേഖരനെ കാണുവാന്‍ ആയി ഫാത൪ എബ്രഹാം നടുമണ എത്തീ. അദ്ദേഹത്തിന്റെ പരിചയത്തില്‍ ഉള്ള ഒരു പയ്യന്‍ ഉണ്ട്, പേര് സിബി, വളരേ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ഒരു പയ്യന്‍ ആണ്.
വീടില്‍ ഒരുപാട് പ്രശ്നങ്ങള്‍ രോഗികളായ അച്ഛനമ്മമാരും പഠിക്കുന്ന പെങ്ങളും ഒക്കെ ആയി, പല രീതിയില്‍ സാംബത്തിക ബുദ്ധിമുട്ടുകള്‍ ഒക്കെ അനുഭവിച്ചു കൊണ്ടിരിക്കുന്ന പയ്യന്‍ ആണ്, അവന്‍ പ്ലസ് ടൂ വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. അപ്പോള്‍ ഒരു ജോലി എന്തെങ്കിലും റെഡി ആക്കുക ആണെങ്കില്‍ അവന് അതൊരു വരുമാനം ആകും എന്നൊരു സഹായം ചോദിക്കാന്‍ ആയി വന്നതാണ്.
വന്നത് ഒരു പള്ളീലച്ചന്‍ ആയത് കൊണ്ട് , രാജശേഖരന്‍ മറുത്തൊന്നും പറഞ്ഞില്ല അവന് ജോലി കൊടുക്കാം എന്നു തന്നെ വെച്ചു. അങ്ങനെ ആദിയുടെ കീഴില്‍ നിയോഗിച്ചു. അവന് സെയില്‍സ്,സപ്പ്ലെ ഒക്കെ ആണ് നിശ്ചയിച്ചത്.
അവന് മാസം ഒരു പതിന്‍യ്യായിരം രൂപ ശംബളം ഉറപ്പാക്കി കൂടാതെ പുറത്തു പോകുമ്പോ ഉള്ള ടി എ ഡി എ ഒക്കെ കൂടെ ഒരു നാലായിരം രൂപ വേറെ , അവന് അത് വലിയ ഒരു ആശ്വാസം ആകുമായിരുന്നു.
പയ്യന്‍റ് പേര് സിബി എന്നായിരുന്നു.
സിബി ജോലി ക്കായി വന്ന ദിവസം തന്നെ അപ്പുവിന് സിബിയുടെഏകദേശം ഒരു കാരക്ടര് പിടി കിട്ടിയിരുന്നു.അവന്‍ വെറും പാവം ആണ് പാവം എന്നു പറഞ്ഞാല്‍ പഞ്ചപാവം.
പറയേണ്ട കാര്യങ്ങള്‍ പോലും പറയില്ല. അവന്റെ ഉള്ളില്‍ ഒരുപാട് ഒരുപാട് വിഷമങ്ങള്‍ ആയിരുന്നു, ജോലിയിലും പലപ്പോഴും ശ്രദ്ധ കാണിക്കില്ല.
കാര്യം എല്ലാത്തിനും ആദി കൂടെ നില്ക്കും പക്ഷേ ജോലിയുടെ കാര്യത്തില്‍ ഒക്കെ ഉഴപ്പിയാല്‍ നല്ല ചീത്ത പറയുമായിരുന്നു.
എന്തോ അപ്പു അവനോടു ഒരുപാട് ഹാര്‍ഷ് ആയി തന്നെ ആണ് പെരുമാറി കൊണ്ടിരുന്നത്, മറ്റുള്ളവരുടെ മുന്നില്‍ വെച്ചു ഒരുപാട് വഴക്കു പറയും ,ദിവസവും അവനു പറ്റാത്ത അത്ര ടാര്‍ഗെറ്റ് കൊടുക്കും , അതുപോലെ ക്രെഡിറ്റ് പിരിക്കുന്ന കാര്യങ്ങള്‍ ഒക്കെ ഭയങ്കര സ്ട്രിക്ട് ആയി തന്നെ അവനെ കൊണ്ട് ചെയ്യിക്കും ,
സത്യം പറഞ്ഞാല്‍ ദിനം ചെല്ലുംതോറും ആദി അവനോടു കൂടുതല്‍ മോശമായി തന്നെ പെരുമാറി കൊണ്ടിരുന്നു. അവന് അതൊക്കെ ഒരുപാട് വിഷമം ഉണ്ടാക്കിയിരുന്നു.
അവന് സാംബത്തിക പ്രശ്നങ്ങള്‍ ഉള്ളത് കൊണ്ട് അവന് ഈ ജോലി കളയാനും പറ്റില്ല അത് കൂടാതെ പള്ളീലച്ചന്‍ പറഞ്ഞു കിട്ടിയ ജോലി ആയത് കൊണ്ട് അവനത് ഉപേക്ഷിച്ചാല്‍ പിന്നീട് ഒരു സഹായവും അച്ചന്റെ സമീപത്ത് നിന്നും കിട്ടില്ല എന്നും അവനറിയാം..
ആദി കൂടുതല്‍ സിബിയെ എങ്ങനെ ഒക്കെ ദ്രോഹിക്കാമോ അങ്ങനെ ഒക്കെ ഉപദ്രവിച്ചു തുടങ്ങി.ജോലി സമയം കൂടിയും ടാര്‍ഗെറ്റ് കൂടിയും അവനെ വലച്ചു കൊണ്ടിരുന്നു.
ഒരു ദിവസം ഒട്ടും സഹിക്കാതെ വയ്യപ്പോള്‍ സിബി ആദിയോട് ചൂടായി സംസാരിച്ചു. ഒരു തവണ പോലും എതിര്‍ത്തു സംസാരികത്ത സിബി എതിര്‍ത്തു സംസാരിച്ചപ്പോ ആദിയും ഒരുപാട് ചൂടായി അവര്‍ നല്ല വഴക്കു വരെ എത്തി.
പിന്നേ അന്നത് സോള്‍വ് ആക്കി.

37 Comments

  1. വിനോദ് കുമാർ ജി ❤

    വീണ്ടും വീണ്ടും അപരാജിതനിലൂടെ ഒരു യാത്ര ❤♥♥

  2. അപരാജിതൻ

    കഥ തുടക്കം തൊട്ട് വീണ്ടും വായിച്ചു തുടങ്ങി.
    ഈ കഥ പറയുന്ന ബാലുചെട്ടൻ ശ്യാം ആയിരിക്കും എന്നാ എൻ്റെ മനസ്സ് പറയുന്നെ ?

  3. ॐ नमः शिवाय

  4. രുദ്രദേവ്

    “Super”♥️♥️♥️

  5. *വിനോദ്കുമാർ G*♥

    ആദി ശങ്കര കാവ്യം ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും കഴിഞ്ഞു മൂന്നാം ഘട്ടം എത്തി ഹർഷൻ bro ❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤♥❤❤

  6. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️❤️

  7. മുഴുവനും കിട്ടുമോ

    1. 27 പാർട്ട് 4 വരെ ഉണ്ടല്ലോ…

  8. ❤️❤️❤️

  9. ഒന്നും പറയാൻ ഇല്ല ബ്രോ.

    എന്റെ നമ്പർ 1 കഥ ആകാൻ ഉള്ള എല്ലാ ചാൻസും ഇണ്ട് അപരാജിതന, അത്രക്ക് ഇഷ്ട്ടപെട്ടു പോയി.

    പ്രേമം ആണ് എന്റെ ഫേവറിറ്റ് സബ്ജെക്ട് പക്ഷെ അത് മരിയഡാക്ക് ഇതിൽ തുടങ്ങിയിട്ടില്ല എന്നിട്ട് കൂടി ഹോ.

    I’m madly in love with this story ??

    സാദാരണ ആദ്യം തൊട്ടു വായിച്ചു തുടങ്ങുന്ന ഇപ്പൊ ഓടിക്കൊണ്ട് ഇരിക്കുന്ന കഥകളിൽ ഞാൻ ഏറ്റവും അവസാനത്തെ അല്ലേൽ ഏറ്റവും ലേറ്റസ്റ്റ് പാർട്ടിൽ ആണ് കമന്റ്‌ ഇടരുത്, പക്ഷെ ആദ്യമായി ഞാൻ എല്ലാ പാർട്ടിലും കമന്റ്‌ ഇടം എന്ന് കരുതി ?

    അത്രക്ക് ഇഷ്ട്ടപെട്ടു പോയി മോനെ ???

    സ്നേഹത്തോടെ,
    രാഹുൽ

    1. ഇതൊരു കുഞ്ഞു കഥ ബ്രോ
      കുറെ പേജുകളിൽ കുറെ വലിച്ചു വാരി എഴുതി വെച്ചിരിക്കുന്നു…പിന്നെ സിൻസിയർ ആയി വായിച്ചാൽ you will be in an elevated trans state…i promise

  10. Nanne kuravanallo likes comments okke 2000 like 2000 comment tharunna team evide

    Why aarum varanille ingott

    Ini ivide kadha post cheyunna time avide just oru amugham post cheyyanam ,ivide Katha post cheythitund support cheyy enn

    Athuvare aviduthe comment boxil active aayi update cheythal mathi

  11. മാണിക്കം

    Njnm ethiye ini njammade 24aam part vannoottte?????

  12. സുജീഷ് ശിവരാമൻ

    ഹായ് ഞാൻ വന്നു കേട്ടോ…

  13. സുജീഷ് ശിവരാമൻ

    ഹായ് ഞാൻ വന്നു കേട്ടോ….

    1. മിടുക്കൻ

  14. തൃശ്ശൂർക്കാരൻ

    ????

    1. അമ്പട വിരുതാ..

  15. Harshan bro njan vannuttaa eni nammude baki bro varanam

    1. varanamallo, ellarum varum.

  16. പ്രണയരാജ

    എല്ലാ പാർട്ടുകളും ആഡ് ആക്കട്ടെ, ഇതിലെ വായനക്കാർക്ക് ടെൻഷൻ കുറവാ

    1. ഇവിടെ എഴുത്തുകാര്‍ക്കും യാതൊരു വിധ മോടിവേഷനും ഇല്ല മുത്തെ
      കുറഞ്ഞ ലൈക്സ് കമന്റ്സ് ഒക്കെ അല്ലെ

      ഒകെ നമുക്ക് ശരി ആക്കാംന്നെ ….നമ്മുടെ മച്ചാന്‍മാര്‍ എല്ലാരും കൂടെ ഇങ്ങോടു വരട്ടെ,,, എന്നിട്ട് എല്ലാരോടും അപേക്ഷിക്കം എല്ലാ കഥകളും വായിക്കുവാനും കമനടു ചെയ്യുവാനും ലൈസ്ക് ചെയ്യുവാനും ഒകെ … എല്ലാ എഴുത്തുകാര്‍ക്കും പ്രോത്സാഹനം കിട്ടണം ,,എങ്കില്‍ ഇവിടെ കഥകളുടെ പെരുമഴക്കാലം ആയിരിക്കും ..

      1. athe, ellavarum varatte. nammuk sari aakam

        1. ഞാൻ എത്തി?? ഇടക്ക് വന്നിരുന്നു, ആരെയും കാണാത്തത് കൊണ്ട് തിരിച്ചു പോയതാ…

      2. പ്രണയരാജ

        സത്യം ഇവിടെ കഥകൾ കൊണ്ട് നിറക്കണം, എൻ്റെ പ്രണയം എന്ന ചെറുകഥ ഇന്ന് ഇവിടെയും പോസ്റ്റ് ചെയ്യുന്നുണ്ട്

      3. Hi ഹർഷൻ 23 ബാഗവും വായിച്ചിട്ടുണ്ട് ബാകി എന്നാണ്

      4. Allavarum varum next part varate

  17. nice…

  18. ??????
    അടുത്ത പാർട്ടും വന്നല്ലോ….???

    1. Harshan Bro….super???

Comments are closed.