അപരാജിതൻ 2 [Harshan] 6961

നടക്കാൻ പറ്റുമോ പൊന്നൂ… അപ്പുവിനോട് പറയട്ടെ എടുക്കുവാൻ …
വേണ്ട….. ഞാൻ തൊങ്കി വന്നോളം…അമ്മ പിടിച്ചാൽ മതി .. അവൾ അവനെ നോക്കി ഇഷ്ടകേടോടെ പറഞ്ഞു.
നീ എങ്ങനെയെങ്കിലും വാടി… എനിക്കെന്നാ…. അവൻ മനസ്സിൽ വിചാരിച്ചു..
മാലിനി അവളെ പതുക്കെ പിടിച്ചു..
അവൾ പതുക്കെ പതുക്കെ തോങ്കി തൊങ്കി താഴേക്ക് ഇറങ്ങാൻ തുടങ്ങി.
താഴേക്ക് അവൾ ഒരു കാലിൽ തൊങ്കി ഇറങ്ങിയപ്പോൾ എങ്ങനെയോ… മാലിനിയുടെ പിടി വിട്ടു പോയി…
നില തെറ്റിയ ശ്രിയ ., മുന്നോട്ടു കമഴ്ന്നു താഴേക്ക് വീണു…..
അയ്യോ………. മാലിനി നിലവിളിച്ചു…..
ശ്രിയ വേഗത്തിൽ മുന്നോട്ടു ആഞ്ഞു വീണു…പക്ഷെ വീണത് അപ്പുവിന്റെ നെഞ്ചിലേക്കും അവന്റെ കൈകൾ അവളുടെ അരക്കെട്ടിനെ ശക്തിയായി
വട്ടം പിടിച്ചു അവളുടെ ആ ഒരു നിമിഷം അവളുടെ മാറ് അവന്റെ ഉറച്ച നെഞ്ചിൽ ചേർന്നിരുന്നും ഒരു നിമിഷത്തേക്ക് എങ്കിലും അവളുടെ കണ്ണുകൾ അവന്റെ കണ്ണുകളിലേക്ക് നോക്കിയോ…
തന്റെ നെഞ്ചോടു ചേർന്നിരിക്കുന്ന അവളുടെ നിറഞ്ഞ മാറിന്റെ ചൂടും ഭയത്താൽ വേഗതയിലുള്ള അവളുടെ ഹൃദയത്തിന്റെ മിടിപ്പും കിതച്ചുകൊണ്ടുള്ള അവളുടെ ശ്വാസോച്ഛാസവും ആ ഒരു നിമിഷത്തേക്കു അവൻ തന്റെ നെഞ്ചുകൊണ്ടു അനുഭവിച്ചറിഞ്ഞു…
അവൾക്ക് സംരക്ഷണം ആയി അവന്റെ കൈകളും നെഞ്ചും അവളുടെ ശരീരത്തോട് ചേർന്ന് ഇരിക്കുക ആയിരുന്നു….
ഇവിടെ വെച്ചല്ലേ മുൻപ് , വല്യമ്മയുടെ സന്ന്യാസി ആയ ജേഷ്ഠനെ താൻ താങ്ങി നിർത്തിയത്….അന്നല്ലേ താൻ പറഞ്ഞത് താങ്ങാൻ ഈ കൈയും നെഞ്ചും ഉള്ളപ്പോ ഒന്നും സംഭവിക്കില്ല എന്ന്……….
എല്ലാം അവനു ഓർമ്മ വന്നു …
അപ്പോളേക്കും മാലിനി താഴേക്ക് വന്നു ശ്രിയയെ പിടിച്ചു..
അപ്പു …. നീ പിടിച്ചിലായിരുന്നെ….. അവർ ആശ്വാസം പങ്കുവെച്ചു …
അവന്റെ ഇടനെഞ്ചിൽ നിന്ന് മാലിനി പതുക്കെ ശ്രിയയെ അടർത്തി മാറ്റി…
ആ വേർപിരിയൽ അവനിൽ ഒരുപാട് വേദന ഉണർത്തി എങ്കിലും അവന്റെ പെരുമ്പറ കൊട്ടുന്ന ഹൃദയം . അവന്റെ ശ്വാസമിടിപ്പു ഒക്കെ അപ്പുവിനെ പ്രണയത്തിന്റെ അഗാധതലങ്ങളിൽ എത്തിച്ചു…..
ആഹാ..എന്തൊരു ഫീലിംഗ് …………
അപ്പോളേക്കും മാലിനി ശ്രിയയെ പതുക്കെ പിടിച്ചു കാറിലേക്ക് കൊണ്ട് ഇരുത്തി.
അപ്പു കാറിൽ കയറി ഇരുന്നു .
അവൻ പതുക്കെ വണ്ടി സ്റ്റാർട്ട് ചെയ്തു..
പ്രണയനദിയിൽ ഒഴുകുന്ന അരയന്ന തോണി പോലെ കാര്‍ അവന്റെ നിയന്ത്രണത്തിൽ പതുക്കെ മുന്നോട്ടു നീങ്ങി തുടങ്ങി…
അപ്പുവിന് ഇതിൽ കൂടുതൽ എന്ത് വേണം…
ശ്രിയക്കായി വാങ്ങിയ കാറിൽ ശ്രിയയെ പിന്നിലിരുത്തി ഓടിക്കുന്ന ഒരു സുഖം ഉണ്ടല്ലോ….അത് അപ്പുവിനല്ലാതെ ആർക്കും മനസ്സിലാകില്ല….
ഈ പ്രേമം ….അതൊരു ജിന്നാണ്….ജിന്ന്….
ശ്രിയയെ ഹോസ്പിറ്റലിൽ കാണിച്ചു. എക്സ് റേ എടുത്തപ്പോൾ കാലിൽ ചെറിയ ഒരു ചിന്നൽ ഉണ്ട്.അതുകൊണ്ട് പ്ലാസ്റ്റർ ഇടാൻ ആയി ഡോക്ടർ പറഞ്ഞു. പറഞ്ഞതിന് പ്രകാരം അവളുടെ കാലിൽ പ്ലാസ്റ്റർ ഒക്കെ ഇട്ടു . ഒരു നാലുമണിയോടെ തിരികെ അവർ വീട്ടിലെത്തി.എന്തോ ശ്രിയയുടെ മുഖം കടന്നൽ കുത്തിയ പോലെ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. കാര്യം അറിയില്ല…അല്ലേലും ഈ പെണ്ണ് ഇങ്ങനെ അല്ലെ…അപ്പു ആലോചിച്ചു.
അപ്പു വണ്ടി പൂമുഖത്തേക്ക് ഒതുക്കി..
പുറത്തേക്കിറങ്ങി
അപ്പോളേക്കും രാജിയും എത്തി. പതുക്കെ ശ്രിയയെകാറില്‍ നിന്നും ഇറക്കി
എന്തായാലും വീടിലേക്ക് കയറ്റണം അല്ലോ ..
മാലിനി പറഞ്ഞത് പ്രകാരം . അപ്പു വീണ്ടും ശ്രിയയെ തന്റെ കൈകളിൽ വാരി എടുത്തു .
സുദൃഢമായ അവന്റെ കരങ്ങളിൽ കിടന്ന അവളെ അവൻ വീടിനു പൂമുഖത്തെക്കുള്ള സ്റ്റെപ്പുകൾ കയറി അവിടെ ഉള്ള ചെയറിൽ ഇരുത്തി..
കുറച്ചു നേരം അവള്‍ അവിടെ ഇരുന്നതിന് ശേഷം മാലിനിയും രാജിയും കൂടെ അവളെ പിടിച്ച് റൂമില്‍ കൊണ്ടുപോയി . അവര്‍ പോകുന്നത്അപ്പു ആ കാഴ്ച നോക്കി അങ്ങനെ നിന്നു…
ഇടയ്ക്കു ശ്രിയ ഒന്ന് തിരിഞ്ഞു നോക്കി ..
വെറും ഒരു നോട്ടം മാത്രം , ആ നോട്ടത്തിന്റെ അർഥം എന്തെന്നു മാത്രം ഗ്രഹിക്കാൻ അവനു സാധിച്ചില്ല…
സ്നേഹം ആണോ..ദേഷ്യം ആണോ പക ആണോ…നിർവികാരത ആണോ….
……….
ആർക്കറിയാം….
അപ്പു തന്റെ റൂമിൽ ചെന്ന് ബെഡിൽ കിടന്നു ശ്രിയ തന്റെ ദേഹത്ത് താനെ നെഞ്ചോടു പറ്റി ചേർന്ന് നിന്നതും താനെ കൈകൾ അവളുടെ ദേഹത്ത് സ്പർശിച്ചതും, അവളെ തിരികെ കൊണ്ടുവന്നപ്പോൾ വീണ്ടും വാരി എടുത്തു ചെയറിൽ കൊണ്ടിരുത്തിയതും എല്ലാം ആലോചിച്ചു ആകെ അനുരാഗപരവശൻ ആകുക ആയിരുന്നു..
ഇതിനു വേണ്ടി ആയിരിക്കുമോ രാവിലെ തന്നെ ശ്രിയ തന്നോട് പോരിന് വന്നത്… തന്റെ പഴയ ജീവിതത്തിൽ നിന്നും ഇപ്പോൾ ഒരു പുതിയ ജീവിതം ആണ് കിട്ടിയിരിക്കുന്നത്. ഒരുപാട് മാറ്റങ്ങൾ..
ഇന്നിപ്പോൾ താൻ ചിന്തകളും വിചാരങ്ങളും വികാരങ്ങളും ഉള്ള ഒരു മനുഷ്യൻ ആണെന്ന് സ്വയം തോന്നിപ്പോകുന്നു…
….അവനങ്ങനെ ഓരോനൊക്കെ ആലോചിച്ചു ആലോചിച്ചു അങ്ങ് മയങ്ങി…
കിളികളുടെ കളകളാരവം … അരുവിയിലെ ജലം വെള്ളാരം കല്ലുകളിൽ തട്ടി ഒഴുകുന്ന അഭൗമമായ

 

ശബ്ദം…. ബഹുവിധ വർണ്ണങ്ങളിൽ ഉള്ള പുഷ്പങ്ങളാലും വള്ളി ചെടികളാലും അലംകൃതമായ ഉദ്യാനം ..സൂര്യൻ തന്റെ ചേതോഹരമായ സിന്ദൂരവർണ്ണം ചാലിച്ചു മോഡി പിടിപ്പിച്ച പടിഞ്ഞാറൻ ചക്രവാളം … അതിമനോഹരമായ ഒരു സായാഹ്നം… ഇളം ചുവപ്പു നിറത്തിൽ ഇത് വരെ കാണാത്ത തരത്തിൽ ഉള്ള രാജകീയ വസ്ത്രങ്ങൾ അണിഞ്ഞു ഒരു യുവതി അവിടെ ഇരിക്കുന്നു … മുഖം വ്യക്തമല്ല .. ആരെന്നും മനസിലാകുന്നില്ല … എങ്ങു നിന്നോ കേൾക്കുന്ന കുതിര കുളമ്പടികളുടെ ശബ്ദം ..അത് അടുത്തേക്ക് അടുത്തേക്ക് വരുന്നു…എന്തോ അപകടം സംഭവിക്കാൻ ഉള്ള പോലെ …. പെട്ടെന്ന് ആ യുവതി തന്റെ നേരെ നോക്കുന്നു …
ശ്രിയ …. ശ്രിയ ആണ് അത് … അവൾ എങ്ങനെ ഇവിടെ ..അവൾ ആകെ പേടിച്ചരണ്ട് ആണ് ഇരിക്കുന്നത് ണ്ടുവൾ ഭയന്ന് കൊണ്ടു തന്നെ എഴുന്നേറ്റു … അവൾ തൻറെ സമീപത്തേക്കു ഓടുന്നു ………. അതാ അവളുടെ പുറകിൽ കുതിരകളിൽ ഇരിക്കുന്ന കറുത്ത യുദ്ധവസ്ത്രങ്ങള്‍ ധരിച്ച മുഖം പോരാളികൾ ……………. ഒരുവൻ ഇരുമ്പു ചങ്ങലയിൽ കെട്ടിയ കൂർത്ത മുനകൾ പതിപ്പിച്ച ഭാരമേറിയ ഗദ ചുഴറ്റുന്നു…. അവൾ തന്നിലേക്ക് ഓടിയെത്തുന്നു….അവൾക്കു തന്റെ സമീപം ഓടിയെത്താൻ കഴിയുന്നില്ല…….. അയാൾ ആ ഗദ അവൾക്കു അവൾക്കു നേരെ വലിച്ചറിഞ്ഞു .
ശക്തിയിൽ ആ ഗദ പാഞ്ഞു വരുന്നതും അത് പതിച്ചു ശ്രിയ ബോധരഹിതയായി മിന്നോട്ടു വീഴുന്നതും ഒരുമിച്ചായിരുന്നു .
….ശ്രീയെ …………. അപ്പു പെട്ടെന്ന് കണ്ണ് തുറന്നു … അവൻ ചുറ്റുപാടും നോക്കി …
സ്വപ്നം ആയിരുന്നു … അവനു ആകെ ഭയവിഹ്വലൻ ആയി … നെഞ്ചിടിപ്പും ശ്വസോച്ഛാസവും ഒക്കെ വേഗത വർധിച്ചു …. ഇല്ല സത്യം അല്ല …. സ്വപ്നം ആയിരുന്നു ……ആ നടുക്കം അവനിൽ നിന്ന് അപ്പോളും വിട്ടുമാറിയിരുന്നില്ല ….. അവൻ വേഗം എഴുന്നേറ്റു മേശപ്പുറത്തു നിറച്ചു വെച്ചിരുന്ന കൂജയിൽ നിന്ന് വെള്ളം കുടിച്ചു … ഒരുപാട് കുടിച്ചു …………..
അടുത്ത ദിവസം :
അപ്പു രാവിലെ കൃത്യ സമയത്ത് തന്നെ ഓഫീസില്‍ എത്തി, അവനെ കണ്ടപ്പോള്‍ തോമസും ഹാപ്പി ആയി, ആയാലും അല്പം ടെന്‍ഷനില്‍ ആയിരുന്നു ആദി ഇനി വരില്ല എന്നോര്‍ത്തു ,
അപ്പു കാര്യങ്ങള്‍ ഒക്കെ അയാളോട് സംസാരിച്ചു .
ഞാന്‍ എത്തീട്ടാ , പീലിചേട്ടന്‍ ആണ് , ഫിലിപ്പോസു എന്നാണ് പേര് പീലി ചേട്ടന്‍ എന്നു വിളിക്കും , പ്യൂണ്‍ കം അറ്റന്‍റര്‍ ആണ് നമ്മൂട് പ്പീലി ചേട്ടന്‍ .
പീലിചേട്ടാ … തോമസ് വിളിച്ചു .
ദാണ്ടെ സാറേ ഞാന്‍ എത്തി. അയാള്‍ മറുപടി പറഞ്ഞു .
പീലി ചേട്ടാ , ഞാന്‍ ഇന്നലെ കുറച്ചു ഡോക്യുമെന്‍റ്സ് ഒന്നു എന്‍വലപ്പില്‍ ആക്കി അയക്കാന്‍ പാഞ്ഞിരുന്നു ..
തോമസ് ചോദിച്ചു ..
ആ പിന്നെ , പറഞ്ഞിരുന്നു പറഞ്ഞിരുന്നു …എനിക്കു നല്ല ഓര്മ്മ ഉണ്ട് .
ആഹ ………..അപ്പോള്‍ ഓര്മ്മ ഉണ്ട് ..
ഞാന്‍അത് പറഞ്ഞപ്പോള്‍ പീലി ചേട്ടന്‍ എന്താ പറഞ്ഞത് …
അതിന്നാലെ തന്നെ ഞാന്‍പറഞ്ഞല്ലോ ഞാന്‍ഏറ്റു എന്നു … പീലി ചേട്ടന്‍ മറുപടി പറഞ്ഞു.
ആഹാ …എന്നിട്ട് ഇന്നലെ അയച്ചോ… തോമസ് ചോദിച്ചു…
ആ അതല്ലേ , അതൊക്കെ. ഇന്നലെ ….ഇന്നലെ ഞാന്‍ അയച്ചില്ലാ…….. …..പീലിചേട്ടന്‍ അല്പ്പം പരുങ്ങി മറുപടി പറഞ്ഞു..
ആഹാ … അപ്പോ പിന്നെ ചേട്ടന്‍ എല്ലാം ചെയ്തോളാം എന്നു പറഞ്ഞു എല്ലാം ഏറ്റതാണല്ലോ …
അതിനിപ്പോ എനാ സാറേ ,,, ഞാന്‍ എല്ലാം ഏറ്റതല്ലേ ..അല്ലാതെ ചെയ്യൂല്ല എന്നു പറഞ്ഞില്ലല്ലോ …
മാതാവാണെ ഞാന്‍ അങ്ങനെ പറയത്തില്ല …..പീലിചേട്ടന്‍ ഉറപ്പ് നല്കി ..
അല്ല എന്നിട്ടെന്താ ഇന്നലെ അയക്കാഞ്ഞതു ?
ഹാ … ഇന്നലെ അല്ലേ സാര് ഉച്ചക്ക് പത്രത്തില്‍ കണ്ടു എന്നു പറഞ്ഞു ഒരു വാര്‍ത്തയെ കുറിച്ച് പറഞ്ഞത് ..
അപ്പോ അത്കൊണ്ട് നോക്കികെ …. ,,ഇന്നലെ മൊത്തം ഞാന്‍ ഈ പത്രങ്ങളില്‍ ഒക്കെ ഞാന്‍ ആ വാര്ത്ത നോക്കി കൊണ്ടിരിക്കുക ആയിരുന്നു . പക്ഷേ ആ വാര്ത്ത എനിക്കീ രണ്ടു പത്രത്തിലും കാണാന്‍ കിട്ടിയില്ല …
എന്റെ പോന്നു പീലി ചേട്ടാ , അതൊന്നു വേഗം ഒന്നയക്കാമോ ഇപ്പോള്‍ എങ്കിലും , അത് അത്യാവശ്യമായി അവിടെ എത്തേണ്ടത് ആണ് …തോമസ് കൈകൂപ്പി പറഞ്ഞു …
ദേ സാറേ ഇപ്പ തന്നെ ശെരിയാക്കാം…പീലിചേട്ടന്‍ ഉടന്‍ തന്നെ അയക്കാനുള്ള സാമഗ്രികള്‍ തയാറാക്കാന്‍ ഇറങ്ങി ..അപ്പോ തന്നെ ആദിയെ കണ്ടു .. ആ ആദി സാ൪ വന്നോ… ഞാന്‍ ചായ കൊണ്ട് തരട്ടെ ………..ഇപ്പ കൊണ്ട് തരാം …
എന്റെ പോന്നു പീലിചേട്ടാ നിങ്ങള്‍ ആദ്യം പോയി അതൊന്നു അയക്കു ..എന്നിട്ട് മതീ ചായയും കാപ്പിയും ഒക്കെ …………..ആദി ചിരിച്ചു കൊണ്ട് പറഞ്ഞു ,,,,
ആ എന്നാല്‍ ശരി …
പീലിചേട്ടന്‍ എല്ലാം ചെയ്തോളാം എന്നു പറയും … ഒക്കെ ഏറ്റെടുക്കും പക്ഷേ സമയത്തിന് ഒന്നും ചെയ്യിലാ..
ചായ എടുത്തു കൊണ്ട് വരാം എന്നു പറഞ്ഞാല്‍ ഇടക്ക് മൂപ്പര് അത് വഴി വേറെ പരിപാടിക്ക് പോകും അവസാനം നമ്മള്‍ തന്നെ ചായ ഇട്ടു കുടിക്കേണ്ടി വരും..
ഒരു രസികന്‍ ആണ് പീലിചേട്ടന്‍ ,,,
..അപ്പോളേക്കും നമ്മുടെ യുവ രോമാഞ്ചം മായ അവിടെ എത്തി.
ആദിയെ കണ്ടപ്പോള്‍ അവളുടെ കണ്ണുകള്‍ അങ്ങ് വിടര്‍ന്നു ,
ആഹാ ആദി എത്തിയോ … അവള്‍ ആഹ്ലാദഭരിതയായി …
എത്തി എത്തി …………..ആദി ചിരിച്ചുകൊണ്ടു പറഞ്ഞു.
മായ പോയി ബാഗ് ഒക്കെ വെച്ചു ആദിയുടെ അടുത്തേക്ക് വന്നു,
അവന്റെ മുന്നില്‍ ഇരുന്നു ..
അവന്‍ അവളെ നോക്കി , മായ അയാം റിയലി സോറി , അന്നത്തെ ദിവസം ഞാന്‍ അല്പം ടെന്‍സെഡ് ആയിരുന്നു അതുകൊണ്ടാണ് അല്പം ഹര്‍ഷ് ആയി പെരുമാറിയത് .. എന്നോടു ക്ഷമിക്കണം …
അപ്പു പറഞ്ഞു ..

37 Comments

  1. വിനോദ് കുമാർ ജി ❤

    വീണ്ടും വീണ്ടും അപരാജിതനിലൂടെ ഒരു യാത്ര ❤♥♥

  2. അപരാജിതൻ

    കഥ തുടക്കം തൊട്ട് വീണ്ടും വായിച്ചു തുടങ്ങി.
    ഈ കഥ പറയുന്ന ബാലുചെട്ടൻ ശ്യാം ആയിരിക്കും എന്നാ എൻ്റെ മനസ്സ് പറയുന്നെ ?

  3. ॐ नमः शिवाय

  4. രുദ്രദേവ്

    “Super”♥️♥️♥️

  5. *വിനോദ്കുമാർ G*♥

    ആദി ശങ്കര കാവ്യം ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും കഴിഞ്ഞു മൂന്നാം ഘട്ടം എത്തി ഹർഷൻ bro ❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤♥❤❤

  6. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️❤️

  7. മുഴുവനും കിട്ടുമോ

    1. 27 പാർട്ട് 4 വരെ ഉണ്ടല്ലോ…

  8. ❤️❤️❤️

  9. ഒന്നും പറയാൻ ഇല്ല ബ്രോ.

    എന്റെ നമ്പർ 1 കഥ ആകാൻ ഉള്ള എല്ലാ ചാൻസും ഇണ്ട് അപരാജിതന, അത്രക്ക് ഇഷ്ട്ടപെട്ടു പോയി.

    പ്രേമം ആണ് എന്റെ ഫേവറിറ്റ് സബ്ജെക്ട് പക്ഷെ അത് മരിയഡാക്ക് ഇതിൽ തുടങ്ങിയിട്ടില്ല എന്നിട്ട് കൂടി ഹോ.

    I’m madly in love with this story ??

    സാദാരണ ആദ്യം തൊട്ടു വായിച്ചു തുടങ്ങുന്ന ഇപ്പൊ ഓടിക്കൊണ്ട് ഇരിക്കുന്ന കഥകളിൽ ഞാൻ ഏറ്റവും അവസാനത്തെ അല്ലേൽ ഏറ്റവും ലേറ്റസ്റ്റ് പാർട്ടിൽ ആണ് കമന്റ്‌ ഇടരുത്, പക്ഷെ ആദ്യമായി ഞാൻ എല്ലാ പാർട്ടിലും കമന്റ്‌ ഇടം എന്ന് കരുതി ?

    അത്രക്ക് ഇഷ്ട്ടപെട്ടു പോയി മോനെ ???

    സ്നേഹത്തോടെ,
    രാഹുൽ

    1. ഇതൊരു കുഞ്ഞു കഥ ബ്രോ
      കുറെ പേജുകളിൽ കുറെ വലിച്ചു വാരി എഴുതി വെച്ചിരിക്കുന്നു…പിന്നെ സിൻസിയർ ആയി വായിച്ചാൽ you will be in an elevated trans state…i promise

  10. Nanne kuravanallo likes comments okke 2000 like 2000 comment tharunna team evide

    Why aarum varanille ingott

    Ini ivide kadha post cheyunna time avide just oru amugham post cheyyanam ,ivide Katha post cheythitund support cheyy enn

    Athuvare aviduthe comment boxil active aayi update cheythal mathi

  11. മാണിക്കം

    Njnm ethiye ini njammade 24aam part vannoottte?????

  12. സുജീഷ് ശിവരാമൻ

    ഹായ് ഞാൻ വന്നു കേട്ടോ…

  13. സുജീഷ് ശിവരാമൻ

    ഹായ് ഞാൻ വന്നു കേട്ടോ….

    1. മിടുക്കൻ

  14. തൃശ്ശൂർക്കാരൻ

    ????

    1. അമ്പട വിരുതാ..

  15. Harshan bro njan vannuttaa eni nammude baki bro varanam

    1. varanamallo, ellarum varum.

  16. പ്രണയരാജ

    എല്ലാ പാർട്ടുകളും ആഡ് ആക്കട്ടെ, ഇതിലെ വായനക്കാർക്ക് ടെൻഷൻ കുറവാ

    1. ഇവിടെ എഴുത്തുകാര്‍ക്കും യാതൊരു വിധ മോടിവേഷനും ഇല്ല മുത്തെ
      കുറഞ്ഞ ലൈക്സ് കമന്റ്സ് ഒക്കെ അല്ലെ

      ഒകെ നമുക്ക് ശരി ആക്കാംന്നെ ….നമ്മുടെ മച്ചാന്‍മാര്‍ എല്ലാരും കൂടെ ഇങ്ങോടു വരട്ടെ,,, എന്നിട്ട് എല്ലാരോടും അപേക്ഷിക്കം എല്ലാ കഥകളും വായിക്കുവാനും കമനടു ചെയ്യുവാനും ലൈസ്ക് ചെയ്യുവാനും ഒകെ … എല്ലാ എഴുത്തുകാര്‍ക്കും പ്രോത്സാഹനം കിട്ടണം ,,എങ്കില്‍ ഇവിടെ കഥകളുടെ പെരുമഴക്കാലം ആയിരിക്കും ..

      1. athe, ellavarum varatte. nammuk sari aakam

        1. ഞാൻ എത്തി?? ഇടക്ക് വന്നിരുന്നു, ആരെയും കാണാത്തത് കൊണ്ട് തിരിച്ചു പോയതാ…

      2. പ്രണയരാജ

        സത്യം ഇവിടെ കഥകൾ കൊണ്ട് നിറക്കണം, എൻ്റെ പ്രണയം എന്ന ചെറുകഥ ഇന്ന് ഇവിടെയും പോസ്റ്റ് ചെയ്യുന്നുണ്ട്

      3. Hi ഹർഷൻ 23 ബാഗവും വായിച്ചിട്ടുണ്ട് ബാകി എന്നാണ്

      4. Allavarum varum next part varate

  17. nice…

  18. ??????
    അടുത്ത പാർട്ടും വന്നല്ലോ….???

    1. Harshan Bro….super???

Comments are closed.