അപരാജിതൻ 2 [Harshan] 6961

പൂമുഖത്തു നിന്നും ശ്രിയ ദേഷ്യപ്പെട്ടു കൊണ്ട് ഓടി വരുന്നു . …പെണ്ണിന് വീണ്ടും കലി ഇളകിയോ ..
അവള്‍ അങ്ങ് ദേഷ്യത്തോടെ ചാടി തുള്ളി അങ്ങ് വരികയാണ് .
എന്ത് വണ്ടിയിൽ വെള്ളം ഒഴിക്കാൻ നീ ആരാ ,., അവള്‍ ആ ഹൊസും വാങ്ങി അവനെ പിന്നിലേക്ക് തള്ളി …
ഓ വല്ലാത്ത തള്ളൽ ആയിരുന്നു .. അവൻ കാലു വഴുതി വീണു ബക്കറ്റും തെറിച്ചു പോയി ..
നീ എന്തിനാടാ പട്ടി … എന്റെ കാറിൽ തൊടുന്നത്… അവള്‍ ചൂടായി
അപ്പോളേക്കും മാലിനി ശബ്ദം കേട്ട് ഓടി വന്നു കൂടെ രാജിയും .. പ്രതാപന് വരണം എന്നുണ്ടായിരുന്നു പിന്നെ എന്തിനാ വേണ്ടാതെ കാര്യത്തിൽ താൾ ഇടപെടുന്നത് എന്ന് വെച്ച് റൂമിൽ തന്നെ ഇരുന്നു .സത്യത്തില്‍ അങ്ങേര്‍ക്ക് മൂത്രചൂടില്‍ ആയിരുന്നു , മൂത്രം മര്യാദക്ക് പോകുന്നില്ലായിരുന്നു.
പൊന്നൂ … ഇന്നിപ്പോ എന്താ പ്രശ്നം …
അമ്മെ ഈ റാസ്കൽ എന്റെ കാറിൽ തൊട്ടു , ഇവൻ ആരാ എന്റെ അനുവാദം ഇലാതെ ഇതിൽ ഒക്കെ വെള്ളമൊഴിക്കാൻ …………..ശ്രിയ ദേഷ്യപ്പെട്ടു ..
പൊന്നൂ ,,ഇന്ന് അമ്പലത്തിൽ കൊണ്ടുപോയി പൂജിക്കണ്ടേ അതിനു കാർ കഴുകണം , ഞാൻ പറഞ്ഞിട്ടാ അവനതു ചെയ്തത് , അവൻ അവന്റെ പണി അല്ലെ ചെയ്തത് .
ഈ തെണ്ടി അത് ചെയ്യണ്ട …
മോളെ അവൻ കഴുകുന്നലെ ഉള്ളൂ അല്ലാതെ കാർ ഓടിക്കുന്നൊന്നും ഇല്ലല്ലോ..
മാലിനി അവളെ ശാസിച്ചു.
‘അമ്മ പോയിക്കെ … എന്ത് വണ്ടി ഇവൻ കഴുകണ്ട … വേറെ ആരെയെങ്കിലെം വിളിക്ക് .. അവൾ ദേഷ്യം കൊണ്ട്..
അതിനു ഇവിടെ ഇപ്പോ വേറെ ആരുമില്ല ..മാലിനി പറഞ്ഞു .
… അത്രയ്ക്ക് ആയോ എന്നാൽ എന്റെ വണ്ടി, ഈ തെണ്ടി കഴുകണ്ട … ഞാൻ കഴുകികൊള്ളാം…അവൾ കലി തുള്ളി പറഞ്ഞു.
അതിനു വേണ്ടി ആണോ നീ ആ ചെറുക്കനെ തള്ളി താഴെ ഇട്ടതു … അപ്പുവിനെ നോക്കി മാലിനി ശ്രിയ യോട് ചോദിച്ചു.
എടാ … മാറ് ഇവിടെ നിന്ന് … എന്റെ വണ്ടിയിൽ തൊട്ടാൽ നിന്റെ കൈ ഞാൻ വെട്ടും ..എനിക്കറിയാം എന്റെ വണ്ടി കഴുകാൻ ..
അപ്പു മാലിനിയെ നോക്കി .. കണ്ണുകൊണ്ടു കൂൾ ആകാൻ ആയി ആംഗ്യം കാണിച്ചു, അവൾ അവളുടെ പാട് ആയി ..
ആ…. നീ എന്തേലും ചെയ്യൂ … എന്നും പറഞ്ഞു മാലിനി വീട്ടിലേക്ക് പോയി,
അപ്പു കുറച്ചു നേരം പോർച്ചിൽ നിന്ന് അല്പം മാറി നിന്ന് .
നീ എന്ത് കാണാൻ നിക്കാടാ പട്ടി ….കലി തുള്ളി ശ്രിയ പറഞ്ഞു .
ഞാൻ പോയേക്കാം ,, അതെ കാലിൽ ചെരുപ്പ് ഇട്ടിട്ടു ചെയ്യൂ . അവിടെ ഒക്കെ വഴുക്കൽ ഉണ്ട് .. അവൻ അവളോട് പറഞ്ഞു .
നീ നിന്റെ പണി നോക്കി പോടാ … എനിക്കറിയാം എന്ത് ചെയ്യണം എന്ന് ..എന്നെ പഠിപ്പിക്കാൻ വരണ്ട …
അവൻ കൈ കൂപ്പി പറഞ്ഞു … ഞാൻ പോവാണ് ….
ഇറങ്ങി പോടാ …. അവളങ്ങു ചീറി …
അവൻ തിരിഞ്ഞു നടന്നു , കുഴപ്പം ഇല്ല ഒരു തള്ളൽ തന്നു , എന്നാലെന്താ തന്റെ ദേഹത്ത് തള്ളാൻ ആണെങ്കിൽ കൂടിയും അവളുടെ ഒരു സ്പര്ശനം കിട്ടിയല്ലോ .. അവൻ അവളുടെ കൈ പതിഞ്ഞ ഭാഗത്തു ഒരു ഉമ്മ കൊടുത്തു .. നാണം കൊണ്ട് ഷർട്ടിന്റെ കോളറിൽ ഒരു കടിയും കൊടുത്തു പതുക്കെ നടന്നു ..
കുറച്ചങ്ങു മാറിയപ്പോ …………..
എന്തോ ശക്തിയായി താഴേക്ക് വീണ ശബ്ദം കേട്ടു.
കൂടെ അമ്മെ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, ഓടി വായോ എന്ന നിലവിളിയും …
അപ്പോളേക്കും മാലിനി മുറിയിൽ നിന്ന് ഓടി പിടഞ്ഞു എത്തി …
ശ്രിയ തന്റെ കാലു വഴുതി വീണു കിടക്കുന്നു ………………………
അയ്യോ …. മാലിനി നിലവിളിച്ചു ,,, അപ്പു …. ഓടിവാ …………..
അപ്പുവും അപ്പോളേക്കും ഓടി അവിടെ എത്തി …പാവം ശ്രിയ ആ പായല് പിടിച്ചു വഴുക്കൽ ഉള്ള സ്ഥലത്തു തെന്നി വീണു , അവൾ എണീക്കാൻ നോക്കുന്നുണ്ട്, കാലിനു സാരമായി ഉളുക്ക് ഉണ്ട് എന്ന് തോന്നുന്നു .
അപ്പോളേക്കും മാലിനി അവളെ പിടിക്കാൻ ആയി അങ്ങോട്ട് ആഞ്ഞു ..
കൊച്ചമ്മേ അവിടെ വഴുക്കൽ ഉണ്ട് … മാറി നിക്കൂ…
അപ്പു അവളെ ഒന്ന് എഴുനെല്പിക്കടാ .. മാലിനി ആകെ ആധിയോടെ പറഞ്ഞു..
അപ്പു കൈ കെട്ടി നിന്നു …
മാലിനി ഒന്നും അറിയാത്ത മട്ടിൽ അവനെ നോക്കി , കൊച്ചമ്മേ ഞാൻ എണീപ്പിക്കാൻ ചെന്നാൽ വീണ്ടും എന്നെ തെറി പറയും .. നേരത്തെ കണ്ടതല്ലേ ,, ഞാൻ കാർ തൊട്ടു എന്നും പറഞ്ഞു എന്നെ തള്ളി ഇട്ടു .. ചെരുപ്പ് ഇടാൻ പറഞ്ഞതാ ,,അതുപോലും കേട്ടില്ല ….
മാലിനി വീണ്ടും അപ്പുവിനോട് പറഞ്ഞു ,, അപ്പു പറ്റിപോയില്ലേ ,, നീ ഒന്ന് സഹായിക്ക് …
അപ്പു ശ്രിയയെ നോക്കി ..
അവൾ ഒരു നിവൃത്തിയും ഇല്ലാതെ അപ്പുവിനെ നോക്കി
അപ്പുവിന് അവളുടെ കിടപ്പു കണ്ടിട്ട് സത്യത്തിൽ സന്തോഷവും വിഷമവും ഒക്കെ ഉണ്ട് .
എന്നെ ഒന്നേ എണീപ്പിക്കെടാ പട്ടീ ,,, അവൾ രണ്ടു കയ്യും ഉയർത്തി…………..
…………….തന്റെ ജീവിതത്തിൽ ഏറ്റവും വലിയ മുഹൂർത്തം അല്ലെ ശ്രിയയെ തൊടാൻ കിട്ടുന്ന അവസരം … എന്നതിന് അവസരം ഉണ്ടാക്കി തന്ന ദൈവത്തിനോട് സത്യത്തിൽ അവനു ഐ ലവ് യു തോന്നി ..
ആകെ വെള്ളം ആണ് , വഴുക്കലും ഉണ്ട് , അവൻ ആദ്യം അവളുടെ ദേഹത്ത് നിന്നും ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ഹോസു ഓക്കേ എടുത്തു മാറ്റി, പതുക്കെ സൂക്ഷിച്ചു അവളുടെ മേൽകയ്യിലും കൂടെ പിടിച്ചു പതുക്കെ അവളെ എണീപ്പിച്ചു,
ഇടതു കാലു കുത്തി ആണ് വീണത് വീണപ്പോ വലത്തേ കയ്യ കൊണ്ട് താഴെ ഊന്നിയതിനാൽ കയ്യുടെ റിസ്റ്റിനും നല്ല വിങ്ങലും വേദനയും ഉണ്ട്.
അവൻ അവളെ എണീപ്പിച്ചു നിർത്തി ഒരു കണക്കിന് അപ്പോളേക്കും , മാലിനി കൂടെ അവളെ പിടിച്ചു .
വാ നടക്കു … മാലിനി പറഞ്ഞു .. അവൾ അവിടെ നിന്നും പൂമുഖത്തേക്കുള്ള ദൂരം നോക്കി.
സാമാന്യം നല്ല ദൂരം ഉണ്ട് …
അയ്യോ അമ്മാ … എനിക്ക് പറ്റില്ലമ്മ … കാലും കയ്യും ഒകെ വേദന എടുക്കുന്നു , എനിക്ക് നടക്കാൻ പറ്റില്ലമാ …
അവൾ പാതി ശോകത്തിൽ തന്നെ പറഞ്ഞു.
നടക്കാതെ എന്ത് ചെയ്യാനാ … ‘അമ്മ പിടിക്കാം , അപ്പു ഒന്ന് താങ്ങിക്കേടാ………. മാലിനി അപ്പുവിനെ കൂടി വിളിച്ചു …

 

നല്ല ആൾ ആണ് ശ്രിയയെ തൊടാൻ കിട്ടുന്ന അവസരം അവൻ പാഴാകുമോ?
നമ്മുടെ അപ്പു അല്ലെ … അവൻ അവളുടെ കയ്യിൽ പതുക്കെ പിടിച്ചു..
ശ്രിയ ഇഷ്ടം ഇല്ലാതെ ആണെങ്കിലും അവന്റെ കയിൽ മുറുകെ പിടിച്ചു..
പതുക്കെ നടക്കാൻ ശ്രമിച്ചു , പക്ഷെ അവൾക്കു സാധിക്കുന്നില്ല നല്ല വേദന ഉണ്ട്…
അവൾ ആകെ വിയർക്കാൻ തുടങ്ങി , വീണുപോകുന്ന പോലെ ഒരു ഫീലിംഗ് .
‘അമ്മ എനിക്ക് ഒട്ടും വയ്യമ്മ …എനിക്കൊന്നു ഇരിക്കണം … അവൾ കരയാൻ തുടങ്ങി ..അവൾ താഴേക്ക് ഇരിക്കാൻ ശ്രമിച്ചു ..
അവിടെ ആകെ വെള്ളം അല്ലെ മോളെ ..ഇരിക്കല്ലേ മാലിനി അവളെ മുറുകെ പിടിച്ചു.. അപ്പോളേക്കും രാജിതയും ഒക്കെ എത്തിയിരുന്നു.അവർ ഒക്കെ എന്ത് ചെയ്യാൻ ..
മാലിനിക്കു ആണെങ്കിൽ ശ്രിയയുടെ അവസ്ഥ കണ്ടു വിഷമം തോന്നി എങ്ങനെയാ അവളെ ഒന്ന് പൂമുഖം വരെ എത്തിക്കുക ..
അവൾ അപ്പുവിനെ വിളിച്ചു … അപ്പു എന്താ ഇപ്പൊ ചെയ്ക …
കൊച്ചമ്മേ ഞാൻ എടുക്കട്ടേ ശ്രിയ കുഞ്ഞിനെ… ? അവൻ ചോദിച്ചു അത് നല്ല ഐഡിയ ആണല്ലോ ..
മാലിനിക്കും അപ്പോൾ ആണ് ബുദ്ധി ഉദിച്ചത് ,,
പൊന്നൂ അപ്പു എടുക്കട്ടേ മോളെ അവിടം വരെ …
അപ്പു പ്രതീക്ഷിച്ചതു ഒരു തെറി വിളി ഒക്കെ ആയിരുന്നു .. പക്ഷേ അവൾക്ക് തീരെ വയ്യാത്തതിനാൽ അതൊന്നും ഉണ്ടായില്ല …
എന്തേലും ഒന്ന് ചെയ്യമ്മാ … എനിക്ക് വയ്യാ ,,അവൾ കരയാന് തുടങ്ങി ..
അപ്പോ .. ഒന്ന് എടുത്തു കൊണ്ടുവാ അവളെ ….
ആരോടാ ഈ പറയുന്നേ …. ജീവിതല്കാലം മുഴുവനും അവളെ തന്റെ ചുമലിൽ ചുമക്കാൻ ആഗ്രഹിക്കുന്നവനോട് ഇതൊക്കെ പറഞ്ഞാൽ അവനതൊക്കെ ഒരു ഭാരം ആണോ … അപ്പു ആകെ ത്രില്ല് അടിച്ചു .. അടിച്ചു ലോട്ടറി …..
അവൻ പതുക്കെ അവളെ എണീപ്പിച്ചു ..
അവന്റെ ബലിഷ്ടങ്ങളായ ഇടതു കൈ അവളുടെ പുറം ഭാഗത്തും വലം കൈ തുടയുടെ കീഴ്ഭാഗത്തും പതിപ്പിച്ചു അവലെ അങ്ങ് കോരി അങ്ങെടുത്തു .. തന്റെ ദേവതയുട പൂ പോലുള്ള മേനി ഇപ്പോൾ തന്റെ കൈകളിൽ ,,,അയ്യോ തൻ ഇപ്പൊ എവിടെയാ ഭൂമിയിലോ അതോ സ്വർഗ്ഗത്തിലോ … അയ്യോ കണ്ണിലൊക്കെ നക്ഷത്രങ്ങൾ തിങ്ങുന്നു , പനിനീർ പൂക്കൾ വിടരുന്നു , അവളുടെ ഭാരമൊന്നും അറിയുന്നില്ല , അവളുടെ ദേഹത്ത് നിന്നും നല്ല കാച്ചെണ്ണയുടെ ഗന്ധം അനുഭവിക്കുന്നു…. അയ്യോ താനിത് എങ്ങോട്ടാ .. ഈ പോക്ക് അങ്ങ് ഭൂമിയുടെ അറ്റം വരെ ശ്രിയയെ ചുമന്നങ്ങു പോണം എന്ന് തീവ്രമായി ആ ഒരു നിമിഷത്തിൽ അവൻ ആഗ്രഹിച്ചിരുന്നു.
അവൻ പതുക്കെ പൂമുഖം ലക്ഷ്യമാക്കി നടന്നു , പതുക്കെ അങ്ങയോടു കയറി അവിടെ ഉള്ള കസേരയിൽ പതുക്കെ അവളെ ഇരുത്തി …
മാങ്ങാ തൊലി ഒരു കിലോമീറ്റർ എങ്കിലും ദൂരം ഉണ്ടായിരുന്നു എങ്കിൽ അത്ര എങ്കിലും അവളെ ചെമന്നങ്ങു നടക്കാം ആയിരുന്നു..
അപ്പോളേക്കും മാലിനിയും അവളുടെ അടുത്ത എത്തി .
അവിടെ ഒന്നിരുന്നപ്പോൾ ആണ് ശ്രിയക്കു ആശ്വാസം ആയതു, കാലു തറയിൽ കുത്താൻ സാധിക്കുന്നില്ല നല്ല വേദന യുണ്ട് .
മോളെ നമുക്ക് ഹോസ്‌പിട്ടലിൽ പോകാം .. മാലിനി ചോദിച്ചു ..
അയ്യോ വേണ്ടാ … ഹോസ്പിറ്റൽ ഇൻജെക്ഷൻ ഒക്കെ ഇത്തിരി ഭയമുള്ള കൂട്ടത്തിൽ ആണ് ശ്രിയ.
മോളെ വെച്ച് കൊണ്ടിരിക്കണ്ടാ .. അവർ നിർബന്ധിച്ചു.
ശ്രിയ കൂട്ടാക്കിയില്ല.
അവളുടെ ഇടതു കാലിന്റെ ആംഗിളിൽ ഉള്ള ഉളുക്ക് ആണ് , അപ്പുവിന് കാര്യം മനസ്സിലായി കൈക്കു അത്രയും വേദന ഇല്ല …
അപ്പു കൂടുതൽ ഒന്നും പറയാൻ നിന്നില്ല ,
അപ്പു പൂമുഖത്തു നിന്നും താഴേക്ക് ഇറങ്ങി.
ശരി കൊച്ചമ്മേ ഞാൻ ഇറങ്ങുക ആണ് , ഓഫീസിൽ പോകണ്ടേ …അവൻ പറഞ്ഞു
അപ്പു ഒന്ന് നിക്ക് അപ്പു ,, രാജേട്ടൻ ഇവിടെ ഇല്ല , ഇന്നലെ ചെന്നൈയിൽ പോയതാണ് , രാത്രി.
എന്തെങ്കിലും ഒരു ബുദ്ധിമുട്ടു വന്നാൽ ആരും ഇല്ല , പ്രതാപേട്ടൻ ഇപ്പോൾ പോകും,
മാലിനി അവനോടു അപേക്ഷിച്ചു .
ശരി എന്ന് പറഞ്ഞു അവൻ കുറച്ചു നേരം ആ തിണ്ണയിൽ ഇരുന്നു ,
ശ്രീക്കു നല്ല വേദന ഉണ്ട് , പറയുന്നില്ല എന്നെ ഉള്ളു മടി കൊണ്ട്, അവളുടെ കണ്ണ് കണ്ടാൽ അറിയാം , അപ്പുവിന് കാര്യം മനസ്സിലായി ..
കൊച്ചമ്മേ ഇവിടെ ഐസ് ഉണ്ടോ ?
ആ എന്തിനാ അപ്പു ,
കൊച്ചമ്മ നീളത്തിൽ ഉള്ള ഒരു തുണിയും ഒരു പോളിത്തീൻ കവറും ഐസും ഒക്കെ കൂടെ ഇങ്ങെടുത്തേ ,,അത് കേട്ടപ്പോൾ രാജി ഓടി പോയി അവൻ പറഞ്ഞ സാധനങ്ങൾ ഒക്കെ കൊണ്ട് വന്നു.
അവൻ ശ്രിയയുടെ ചെയറിനു താഴെ ഇരുന്നു .
മാലിനി അപ്പൊ അത് നോക്കി ഇരുന്നു ,
കൊച്ചമ്മേ ഞാൻ ചെയ്തോട്ടെ ,, അതിന്റെ പേരിൽ കൂടെ ചീത്ത കേൾക്കാൻ വയ്യ അതുകൊണ്ടാണ് .
അപ്പു നീ എന്താന്ന് വെച്ചാ ചെയ്യൂ , അവൾ ചീത്ത പറയില്ല ..
മാലിനി ഉറപ്പു കൊടുത്തു.
അവൻ പതുക്കെ അവളുടെ ഇടത്തെ കാൽ എടുത്തു തന്റെ തുടയിൽ വെച്ചു അവളുടെ സുന്ദരമായ പൂ പോലെ ഉള്ള പത്തു പതുത്ത വെളുച്ചു ചുവന്നു താമരപ്പൂവിന്റെ നിറമാര്ന്ന പാദങ്ങളുടെ ഭംഗി അവനെ ഒരുപാട് വിവശനാക്കി.എന്ത് ചെയ്യാൻ ആണ് അവളുടെ അമ്മയും അപ്പച്ചിയും ഒക്കെ അവിടെ നിൽക്കുക അല്ലെ ..
ബലിഷ്ടങ്ങളായ അവന്റെ കൈകൾ കൊണ്ട് എത്രയും മർദ്ദവമാക്കി സ്പർശിക്കാൻ പറ്റുമോ അത്രയും മർദ്ദവമാക്കി അവൻ പതുകെ പാദങ്ങളിൽ തലോടി . തന്റെ ഒരു സ്പര്ശനം പോലും അവൾക്കു വേദന ഇല്ലാതാതാക്കാൻ അവൻ അങ്ങേ അറ്റം പരിശ്രമിച്ചു , ഒരു കുഞ്ഞിന്റെ ദേഹത്ത് സ്പർശിക്കുന്നത് പോലെ . അത്രയും സൂക്ഷ്മമായി.
പതുകെ അവൻ പൊളിതീൻ കവറിൽ ഐസ് നിറച്ചു , അവളുടെ പദങ്ങളിൽ നന്നായി പ്രസ് ചെയ്തു . ഈ നയനസുന്ദരങ്ങളായ ആപാദങ്ങളിൽ അണിഞ്ഞ ഒരു പാദുകം അല്ലെ താൻ തന്റെ ഹൃദയത്തോട് ചേർത്ത് ഉറങ്ങുന്നത് എന്ന് കൂടി അവൻ ആലോചിക്കാതിരിക്കാൻ തരമില്ല .

 

പതുക്കെ അവളുടെ കാൽ പാദങ്ങളില്‍ അവൻ ഐസ് കൊണ്ട് നന്നായി ഉഴിഞ്ഞു, ശേഷം പദത്തിന് പുറകിൽ ആയി ആ തണുത്ത ഐസ് ഉള്ള പോളിത്തീൻ കവർ പതുക്കെ പ്രസ് ചെയ്തു വെച്ച് അതിനു മുകളിലൂടെ നീളത്തിന് ഉള്ള തുണി ചുറ്റി . നന്നായി കവർ ചെയ്തു .
കൊച്ചമ്മേ , ഇവിടെ ബാൻഡ് എയ്‌ഡ്‌ ഉണ്ടാകുമല്ലോ …
അവൻ മാലിനിയോട് ചോദിച്ചു .
അവര്ക് അതറിവുണ്ടായില്ല ,
വല്യമ്മയുടെ കാലിൽ ഇടയ്ക്കു ചുറ്റാൻ ആയി നീളമുള്ള ബാൻഡ് എയ്ഡ് വാങ്ങിയതില്ലേ കൊച്ചമ്മേ അവൻ തിരക്കി ..
അപ്പോലാണ് അതവർക്ക് ഓർമ്മ വന്നത് , അവള്‍ പോയി അതെടുത്തു കൊണ്ടും വന്നു ,
അപ്പു അത് കയ്യിൽ എടുത്തു വെചു.
ഒരു അര മണിക്കൂറോളം അവളുടെ പാദങ്ങൾ അവന്റെ തുടയിലൂടെ മുകളിൽ തന്നെ ആയിരുന്നു. ശേഷം പതുക്കെ അവളെ നോവിക്കാതെ തന്നെ അത് പതുക്കെ അഴിച്ചു .
പതുക്കെ അത് മാറ്റിയതിനു ശേഷം അവൻ അവളുടെ പാദങ്ങളിൽ ഫിംഗർ ബോൾ കൊണ്ട് അല്പാലപ്മയി പ്രസ് ചെയ്തു തടവി ഒന്ന് അല്പം ചൂടാക്കി.
വേദന അവൾക്കു വ്യത്യാസം വന്നിട്ടുണ്ട്.
അവൻ അവളുടെ വിരലുകൾ പതുക്കെ പ്രസ് ചെയ്തു ഒന്ന് വലിച്ചു നന്നായി മസ്സാജ് ചെയ്തു ആ നീളമുള്ള ബാൻഡ് എയ്ഡ് സൂക്ഷ്മതയോടെ ചുറ്റി കാലിനു അനക്കം സംഭവിക്കാത്ത രീതിയിൽ തന്നെ ചുറ്റി ക്ലിപ്പ് ഇട്ടു.
പതുക്കെ തുടയിൽ നിന്നും കാലു അവൻ താഴെക്ക് വെചു.
അവളുടെ കൈ റിസ്റ്റിനും വേദന ഉണ്ടായിരുന്നല്ലോ .. അവൻ കൈ കാണിക്കാൻ പറഞ്ഞു , അവൾ അവനു നേരെ കൈ കാണിച്ചു ,,, ഭഗവാനെ അപ്പുവിനു ഇനി എന്ത് വേണം .
അവൻ കൈ പതുക്കെ പ്രസ് ചെയ്തു , റിസ്റ് ന്റെ ഭാഗവും ഒന്ന് നന്നായി തിരുമ്മി ചൂടാക്കി മൂവ് ഓയിന്റ്മെന്റ് കൂടെ ഇട്ടു പതിയെ പ്രസ് ചെയ്തു ഒരു നിലക്ക് ആക്കി.
അവൻ മാലിനിയെ നോക്കി, കൊച്ചമ്മേ ഇപ്പോൾ നീരൊന്നും കാണുന്നില്ല, പക്ഷെ വേദനയും കൂടി നീരും വന്നാൽ എന്തായാലും ഡോക്ടറുടെ അടുത്ത് പോകണം , ചിലപ്പോ ചെറിയ പൊട്ടലോ മറ്റോ ഉണ്ടാകാം. അതുകൊണ്ടാണ് , അങ്ങനെ ആണെങ്കിൽ വെച്ച് കൊണ്ടിരിക്കരുത്.
അതും പറഞ്ഞു അവൻ പുറത്തേക്കിറങ്ങി.
ശ്രിയ എന്തോ അവന്റെ മുഖത്തേക്ക് ഒന്ന് നന്ദി സൂചകം ആയി എങ്കിലും നോക്കുക പോലും ഉണ്ടായില്ല …
അവൾ കുറച്ചു നേരം കണ്ണടച്ച് കിടന്നു
കൊച്ചമ്മേ ഞാൻ ഏന്നാൽ ഇറങ്ങി കോട്ടെ , ഇനി കുഴപ്പം ഉണ്ടാകുമെന്നു തോന്നുന്നില്ല
അപ്പു ഇന്ന് ഓഫീസിൽ പോകണ്ട എന്തേലും പ്രശ്നം വന്നാൽ ആരുമില്ല ഇവിടെ ..
ആഹാ നല്ല ആളോടാണ് പറയുന്നത് , ശ്രിയ എന്നാൽ മനസ്സും ആത്മാവും ആക്കി കൊണ്ടുനടക്കുന്നവൻ ആണ് …
ഇല്ല ഞാൻ പോകുന്നില്ല , എന്തേലും പ്രശ്നം ഉണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി …
കൊച്ചമ്മേ ഒരു കാര്യം ചെയ്യാം , ആ വണ്ടി എന്തായാലും കഴുകേണ്ടതല്ലേ ..
ശ്രിയകുഞ്ഞു കഴുകുമോ എന്ന് ചോദിക്ക്, അല്ല ഇനി ഞാൻ തൊടുന്നത് ഇഷ്ടക്കേട് ആണെങ്കിൽ അതിനു വേണ്ടി ഓടി വരണ്ടല്ലോ എന്നോർത്തിട്ടു ആണ്
അവൻ മാലിനിയോട് ചോദിച്ചു.
പൊന്നൂ …. നീ ഇന്ന് വണ്ടി കഴുകുന്നുണ്ടോ അതോ ഞാൻ അപ്പുവിനെ കൊണ്ട് കഴുകിക്കണോ …
ശ്രിയ മാലിനിയുടെ മുഖത്തെ ഒന്ന് നോക്കി ..ഇഷ്ടകെടോടെ .. എന്നിട്ടു അവൾ മുഖം തിരിച്ചു കളഞ്ഞു
അപ്പൂ,,,, നീ ധൈര്യമായി കഴുകിക്കോ ,,,, അവൾക്കു മതിആയിട്ടുണ്ട്..
ശരി കൊച്ചമ്മേ എന്ന് പറഞ്ഞു അപ്പു നേരെ കാർ പോർച്ചിലേക്ക് പോയി അവളുടെ പുതിയ കാർ ഭംഗി ആയി കഴുകി , കഴുകുമ്പോൾ ഒക്കെ അവനു അന്ന് നടന്ന സംഭവങ്ങൾ ഒന്നും മറക്കാൻ സാധിക്കില്ലായിരുന്നു , തൻറെ പ്രിയപ്പെട്ടവളേ ഒന്നുമല്ലെലും എടുത്തുയർത്തി കൊണ്ട് നടന്നില്ലേ അതിൽ പരം ആനന്ദം വേറെ എന്താണ് ഉള്ളത്.
അപ്പോളേക്കും പ്രതാപൻ വീട്ടിൽ നിന്നും ഇറങ്ങി ഇരുന്നു .
അപ്പുവിനെ കണ്ടപ്പോൾ ഒരു വക്രിച്ച ചിരി കാട്ടി കയ്യും കൊണ്ട് സലാം പറഞ്ഞു പോകുകയും ചെയ്തു.
കിട്ടേണ്ടത് കിട്ടിയപ്പോ അവൻ നന്നായി , ഇതൊക്കെ നേടാതെ ചെയ്യേണ്ടത് ആയിരുന്നു . എന്ത് ചെയ്യാൻ ഓരോന്നിനും ഓരോ സമയം ഉണ്ട്..
അപ്പു വണ്ടി ഒക്കെ കഴുകി അവരുടെ വീടിനു പൂമുഖത്തൂടെ അവന് വീടിനു പുറകിലേക്ക് പോയി ചായ കുടിക്കാൻ ആയി.
ഇടയ്ക്കു അവൻ ശ്രിയയെ ഒളികണ്ണിട്ടു ഒന്ന് നോക്കുക കൂടി ചെയ്തു .
അവളും അവനെ നോക്കി പക്ഷെ ആ നോട്ടത്തിന്റെ അര്‍ത്ഥം മാത്രം മനസ്സിലാകുന്നില്ല .
……………..
മാലിനി ശ്രിയയുടെ സമീപം വന്നിരുന്നു , പൊന്നൂ വേദന ഉണ്ടോ ..
കുറച്ചു കുറവുണ്ടമ്മേ .. അവൾ മറുപടി പറഞ്ഞു..
ഹ്മ്മ് … വേദന കൂടുതൽ ഉണ്ടെങ്കിൽ നമുക്ക് ആശുപത്രിയിൽ പോകാം ട്ടോ ..
അവർ ശ്രിയയുടെ നെറുകയിൽ തലോടി.
പൊന്നൂ …’അമ്മ ഒരു കാര്യം ചോദിച്ചോട്ടെ ,,,കുറെ നാൾ ആയി ‘അമ്മ ചോദിക്കണം എന്ന് വിചാരിക്കുന്നു ..
എന്തമ്മേ …അവൾ തിരക്കി
പൊന്നു എന്താണ് എപ്പോളും അപ്പുവിനെ കാണുമ്പോൾ ഇങ്ങനെ ദേഷ്യപ്പെടുന്നത്, അവൻ അങ്ങനെ ഒരു പ്രശ്നത്തിനും നിൽക്കുന്നില്ലല്ലോ, ..പൊന്നു മറ്റുള്ളവരോട് ഒന്നും ഇതുപോലെ ദേഷ്യപെടുന്നത് ഒന്നും ‘അമ്മ കണ്ടിട്ടില്ല ,,, പക്ഷെ അപ്പു ഇവിടെ വന്നത് മുതൽ ഇപ്പൊ അഞ്ചു കൊല്ലത്തോളം ആയി ..ഇന്നുവരെ പൊന്നു അവനോടു ദേഷ്യപെടുന്നതലാതെ നല്ല രീതിയിൽ സംസാരിക്കുന്നതോ ചിരിക്കുന്നതോ ഒന്നും കണ്ടിട്ടില്ല ..അതെന്താ ഇത്രയും അടക്കാൻ ആകാത്ത കോപം എന്ന് മാത്രം മനസ്സിലാകുന്നില്ല …എന്തെങ്കിലും കാരണം ഉണ്ടോ …
ശ്രിയ കുറച്ചു നേരം പുറത്തേക്കു നോക്കി ഇരുന്നു ..
അമ്മെ …
ആ കാരണം തന്നെ ആണ് ഞാനും അന്വേഷിക്കുന്നത് , എനിക്ക് മനസ്സിലാകുന്നില്ല അമ്മെ .. അവനെ എന്ന് തൊട്ടു കണ്ടുവോ അന്ന് മുതൽ എന്റെ ഉള്ളിൽ എന്തോ ഒരു പകയും ദേഷ്യവും ഒക്കെ ആണ് . അവൻ എന്നോട് ഒരു തെറ്റും ചെയ്തതായി എനിക്കറിവില്ല , പക്ഷെ അവനെ അവന്റെ മുഖം കാണുമ്പോൾ അവന്റെ സാന്നിധ്യം അനുഭവപ്പെടുമ്പോൾ ഞാൻ അനുഭവിക്കുന്നതു പകയും ദേഷ്യവും ആണ് ..
എനിക്ക് മനസ്സിലാകുന്നില്ല അമ്മാ …
അതെന്തുകൊണ്ടാണ് എന്ന് ..ഇന്നിപ്പോ അവൻ ഇത്രയൂം ഹെല്പ് ചെയ്തു , എന്റെ കാലിനു നല്ല വ്യത്യാസം അനുഭവപ്പെടുന്നു , പക്ഷെ എന്റെ മനസ്സു ഒരു താങ്ക്സ് പോലും പറയുന്നില്ല .
അവൻ എന്റെ ഒരു വെറും അടിമ എന്നൊരു ഫീലിംഗ് മാത്രമേ ഉള്ളൂ ..
അവൻ എന്നോട് ഒരു തെറ്റും ചെയ്തിട്ടില്ല , പക്ഷെ എനിക്ക് അവനോടു ഇത്ര ദേഷ്യവും കോപവും തോന്നുന്നത് എന്താണെന്നു എനിക്കറിയില്ല …ഞാൻ വേറെ ആരോടും ഇങ്ങനെ റിയാക്ട് ചെയ്യാറുമില്ല
അവനോടു അങ്ങനെ ഒക്കെ ബീഹെവ് ചെയ്യുമ്പോ ഉള്ളിൽ എനിക്കൊരുസന്തോഷം ആണ് , അതിന്റെ കാരണവും എനിക്കറിയില്ല ..
അത്രയും ഒക്കെ പറഞ്ഞു ശ്രിയ നിർത്തി.
മാലിനി കൂടുതൽ ഒന്നും ചോദിക്കാനും പോയില്ല ..
പക്ഷെ എന്തെങ്കിലും ഒരു കാരണം വേണ്ടേ …………
ഔട്ട്ഹസ്സിൽ
അപ്പോൾ നമ്മുടെ കാമുകൻ … മലർന്നു കിടന്നു തന്റെ കൈകളിൽ ഉമ്മവെച്ചു കളിക്കുക ആണ് , ശ്രിയയെ സ്പർശിച്ച കാര്യങ്ങൾ ആല്ലേ … മിനുറ്റിൽ ഒരു നൂറുവട്ടം എങ്കിലും അവൻ ഉമ്മവച്ചു..
ഇന്ന് രാവിലെ അപ്പു തനി ആദി ആയതാണ് പ്രതാപനോട് തൊട്ടടുത്ത നിമിഷം തന്നെ ശ്രിയ വന്നു പെരുമാറിയിട്ടും ചീത്ത വിളിച്ചിട്ടും തള്ളിയിട്ടിട്ടും അവൾ പറഞ്ഞത് പ്രേമാര്ദ്രമായി കേട്ട് നിന്നതല്ലാതെ അവനു ഒരു കോപം പോലും തോന്നിയതുമില്ല..
എന്നിട്ടും അവനു കൊടിയ സ്നേഹം ,തീവ്രമായ തീക്ഷ്ണമായ ആത്മാർത്ഥമായ സ്നേഹം.
അവനു മനസിലാകുന്നില്ല താൻ എന്തിനാണ് ഇങ്ങനെ ശ്രിയയെ സ്നേഹിക്കുന്നത്, അതും ഭ്രാന്തമായി , ശ്രിയ ഒരു അൽപ്പം സ്നേഹം പോലും അവനോട് ഒരിക്കൽപോലും കാണിച്ചിട്ടില്ല …എന്നും ചീത്തവിളിയും ഉപദ്രവങ്ങളും …എന്നിട്ടും എന്നിട്ടും തനിക്കെന്താണ് ഒരു തരിമ്പു പോലും സ്നേഹം കുറവില്ലാതെ കൂടുതൽ മാത്രം ഉള്ളത് … ഓരോ നിമിഷവും ഓരോ ദിനവും അവനു എന്തുകൊണ്ടാണ് അവളെ ഭീകരമായി ഭ്രാന്തമായി സ്നേഹിക്കുന്നതു ………………അതും അവനറിയില്ല ,,ആർക്കും പറഞ്ഞു കൊടുക്കാനും അറിയില്ല ……………………
ഏതാണ്ട് ഉച്ച സമയം ഒക്കെ ആയി കാണും.
അപ്പോളേക്കും മാലിനി ഓടി അപ്പു വിനു അടുത്തേക്ക് വന്നു അപ്പുവിനെ വിളിച്ചു.
അവൻ എഴുന്നേറ്റു വാതിൽ തുറന്നു.
എന്താ ..കൊച്ചമ്മേ എന്ത് പറ്റി..
അപ്പു , മോൾക്ക് കാലിൽ നീരും വേദനയും ഉണ്ട്.
ആണോ..എന്നാ ഹോസ്പിറ്റലിൽ കൊണ്ടുപോകാം വച്ച് കൊണ്ടിരിക്കണ്ട..
കൊച്ചമ്മ വേഗം റെഡി ആയിക്കോ ..
ഞാൻ ദേ വരുന്നു.
അത് കേട്ട് അവർ വേഗം തിരിച്ചു പോയി.
അവൻ ഉടൻ തന്നെ ഡ്രസ്സ് ഒക്കെ ചെയ്തു വേഗം തറവാട്ടിലേക്ക് വന്നു.
അപ്പോളേക്കും അവർ റെഡി ആയിരുന്നു. കൊച്ചമ്മേ എങ്ങനെ പോകുക..ഡ്രൈവർ ഇല്ലല്ലോ…ഡ്രൈവർ വന്നു രാജശേഖരന്റെ കാർ കൊണ്ട് പോയിരുന്നു .
പിന്നെ യുള്ളത് ഒരു ബെൻസ് ഉണ്ട് .
അപ്പു നീ കാർ ഓടിക്കില്ലേ…
മാലിനി ചോദിച്ചു..
ഓടിക്കാൻ അറിയാം .. അവൻ പറഞ്ഞു .
മാലിനി അപ്പോൾ തന്നെ വീട്ടിൽ പോയി ബെന്സിന്റെ കി കൊണ്ടുവന്നു.
അവൻ തുറന്നു വണ്ടി സ്റ്റാർട്ട് ചെയ്തു ഇടയ്ക്കു വെച്ച് കാർ ഓഫ് ആകുന്നു.
എന്തോ മിസ്സിങ് ഉണ്ട്. കുറച്ചു നാൾ ആയി ഇത് ഉപയോഗിക്കില്ലായിരുന്നു..
കൊച്ചമ്മേ എന്തോ മിസ്സിംഗ് ഉണ്ട്
ഇത് നടപടി ആകില്ല..
എന്ന അപ്പു പുതിയ വണ്ടി എടുക്കാം ..
മാലിനി ആശങ്കയോടെ പറഞ്ഞു.
ശ്രിയ കുഞ്ഞു സമ്മതിക്കുമോ..അത് മാത്രവും അല്ല വാഹന പൂജ കഴിഞ്ഞിട്ടും ഇല്ലാലോ..അവൻ സന്ദേഹം പ്രകടിപ്പിച്ചു.
അതൊന്നും സാരമില്ല..
മാലിനി ഉടൻ തന്നെ പോയി പുതിയ വണ്ടിയുടെ കി കൊണ്ടുവന്നു.
ശ്രിയ പൂമുഖത്തു തന്നെ ഇരിക്കുക ആയിരുന്നു.
അമ്മാ വേറെ വണ്ടി വിളിക്കു അവൻ എന്റെ കാറ് ഓടിക്കണ്ട…
ശ്രിയ വേദന ആണെകിൽ പോലും ദേഷ്യപ്പെട്ടു.
നീ അവിടെ മിണ്ടതിരുന്നാൽ മതി, എന്നെ പേടിപ്പിക്കേണ്ട .. മാലിനി ദേഷ്യപ്പെട്ടു.
അപ്പൂ.. .. മാലിനി അവനെ വിളിച്ചു അവന്റെ കയ്യിൽ താക്കോൽ കൊടുത്തു . അവൻ താക്കോൽ കൊണ്ട് ലോക്ക് തുറന്നു.
ശ്രിയക്കു വേണ്ടി വാങ്ങിയ വലിയ വിലയുള്ള കാർ താൻ ഡ്രൈവ് ചെയ്യാൻ പോകുന്നു. ഇത്രകാലം ഇവിടെ ഉണ്ടായിട്ടു പോലും താൻ കാറുകൾ കഴുകിയതല്ലാതെ ഒരു തവണ പോലും ഒന്ന് ഓടിച്ചിട്ടില്ല…
മഹാഭാഗ്യം അല്ലെ…
അവൻ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു കാർ സ്റ്റാർട്ട് ചെയ്തു പതുക്കെ മുന്നോട്ടു ഇറക്കി കാർ പോർച്ചിൽ നിന്നും ശേഷം പൂമുഖത്തേക്ക് ചേർത്ത് നിർത്തി…
അവൾക് കാറിൽ കയറുവാൻ ഉള്ള എളുപ്പത്തിൽ ആയി..
അപ്പോളേക്കും മാലിനി അവളെ കൈപിടിച്ചു നിർത്തി …അവൾ വയ്യാത്ത കാൽ പൊക്കി പിടിച്ചു..

37 Comments

  1. വിനോദ് കുമാർ ജി ❤

    വീണ്ടും വീണ്ടും അപരാജിതനിലൂടെ ഒരു യാത്ര ❤♥♥

  2. അപരാജിതൻ

    കഥ തുടക്കം തൊട്ട് വീണ്ടും വായിച്ചു തുടങ്ങി.
    ഈ കഥ പറയുന്ന ബാലുചെട്ടൻ ശ്യാം ആയിരിക്കും എന്നാ എൻ്റെ മനസ്സ് പറയുന്നെ ?

  3. ॐ नमः शिवाय

  4. രുദ്രദേവ്

    “Super”♥️♥️♥️

  5. *വിനോദ്കുമാർ G*♥

    ആദി ശങ്കര കാവ്യം ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും കഴിഞ്ഞു മൂന്നാം ഘട്ടം എത്തി ഹർഷൻ bro ❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤♥❤❤

  6. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️❤️

  7. മുഴുവനും കിട്ടുമോ

    1. 27 പാർട്ട് 4 വരെ ഉണ്ടല്ലോ…

  8. ❤️❤️❤️

  9. ഒന്നും പറയാൻ ഇല്ല ബ്രോ.

    എന്റെ നമ്പർ 1 കഥ ആകാൻ ഉള്ള എല്ലാ ചാൻസും ഇണ്ട് അപരാജിതന, അത്രക്ക് ഇഷ്ട്ടപെട്ടു പോയി.

    പ്രേമം ആണ് എന്റെ ഫേവറിറ്റ് സബ്ജെക്ട് പക്ഷെ അത് മരിയഡാക്ക് ഇതിൽ തുടങ്ങിയിട്ടില്ല എന്നിട്ട് കൂടി ഹോ.

    I’m madly in love with this story ??

    സാദാരണ ആദ്യം തൊട്ടു വായിച്ചു തുടങ്ങുന്ന ഇപ്പൊ ഓടിക്കൊണ്ട് ഇരിക്കുന്ന കഥകളിൽ ഞാൻ ഏറ്റവും അവസാനത്തെ അല്ലേൽ ഏറ്റവും ലേറ്റസ്റ്റ് പാർട്ടിൽ ആണ് കമന്റ്‌ ഇടരുത്, പക്ഷെ ആദ്യമായി ഞാൻ എല്ലാ പാർട്ടിലും കമന്റ്‌ ഇടം എന്ന് കരുതി ?

    അത്രക്ക് ഇഷ്ട്ടപെട്ടു പോയി മോനെ ???

    സ്നേഹത്തോടെ,
    രാഹുൽ

    1. ഇതൊരു കുഞ്ഞു കഥ ബ്രോ
      കുറെ പേജുകളിൽ കുറെ വലിച്ചു വാരി എഴുതി വെച്ചിരിക്കുന്നു…പിന്നെ സിൻസിയർ ആയി വായിച്ചാൽ you will be in an elevated trans state…i promise

  10. Nanne kuravanallo likes comments okke 2000 like 2000 comment tharunna team evide

    Why aarum varanille ingott

    Ini ivide kadha post cheyunna time avide just oru amugham post cheyyanam ,ivide Katha post cheythitund support cheyy enn

    Athuvare aviduthe comment boxil active aayi update cheythal mathi

  11. മാണിക്കം

    Njnm ethiye ini njammade 24aam part vannoottte?????

  12. സുജീഷ് ശിവരാമൻ

    ഹായ് ഞാൻ വന്നു കേട്ടോ…

  13. സുജീഷ് ശിവരാമൻ

    ഹായ് ഞാൻ വന്നു കേട്ടോ….

    1. മിടുക്കൻ

  14. തൃശ്ശൂർക്കാരൻ

    ????

    1. അമ്പട വിരുതാ..

  15. Harshan bro njan vannuttaa eni nammude baki bro varanam

    1. varanamallo, ellarum varum.

  16. പ്രണയരാജ

    എല്ലാ പാർട്ടുകളും ആഡ് ആക്കട്ടെ, ഇതിലെ വായനക്കാർക്ക് ടെൻഷൻ കുറവാ

    1. ഇവിടെ എഴുത്തുകാര്‍ക്കും യാതൊരു വിധ മോടിവേഷനും ഇല്ല മുത്തെ
      കുറഞ്ഞ ലൈക്സ് കമന്റ്സ് ഒക്കെ അല്ലെ

      ഒകെ നമുക്ക് ശരി ആക്കാംന്നെ ….നമ്മുടെ മച്ചാന്‍മാര്‍ എല്ലാരും കൂടെ ഇങ്ങോടു വരട്ടെ,,, എന്നിട്ട് എല്ലാരോടും അപേക്ഷിക്കം എല്ലാ കഥകളും വായിക്കുവാനും കമനടു ചെയ്യുവാനും ലൈസ്ക് ചെയ്യുവാനും ഒകെ … എല്ലാ എഴുത്തുകാര്‍ക്കും പ്രോത്സാഹനം കിട്ടണം ,,എങ്കില്‍ ഇവിടെ കഥകളുടെ പെരുമഴക്കാലം ആയിരിക്കും ..

      1. athe, ellavarum varatte. nammuk sari aakam

        1. ഞാൻ എത്തി?? ഇടക്ക് വന്നിരുന്നു, ആരെയും കാണാത്തത് കൊണ്ട് തിരിച്ചു പോയതാ…

      2. പ്രണയരാജ

        സത്യം ഇവിടെ കഥകൾ കൊണ്ട് നിറക്കണം, എൻ്റെ പ്രണയം എന്ന ചെറുകഥ ഇന്ന് ഇവിടെയും പോസ്റ്റ് ചെയ്യുന്നുണ്ട്

      3. Hi ഹർഷൻ 23 ബാഗവും വായിച്ചിട്ടുണ്ട് ബാകി എന്നാണ്

      4. Allavarum varum next part varate

  17. nice…

  18. ??????
    അടുത്ത പാർട്ടും വന്നല്ലോ….???

    1. Harshan Bro….super???

Comments are closed.