അപരാജിതൻ 13 [Harshan] 9592

Views : 1332686

പിറ്റെന്നു

ഉച്ചക്ക്  ഒരു രണ്ടു  മണിയോടെ കോളേജിൽ ചില പ്രെസെന്റേഷൻ പേപ്പറുകൾ ഒക്കെ സബ്മിറ് ചെയ്തു ഹോസ്റ്റലിൽ നിന്നും ഇന്ദുലേഖ തന്റെ ടുവീലറിൽ വരിക ആയിരുന്നു.

വൈശാലിയിലേക്ക് പോകണമെങ്കിൽ രണ്ടു വഴികൾ ആണ് ഉള്ളത്. ഒന്ന് അരുണേശ്വരം വഴി, രണ്ടാമത് കലിശപുരം വഴി. അരുണേശ്വരം ആണ് ശരി ആയതും സാധാരണ ഉള്ളതുമായ വഴി.

അരുണേശ്വരതിനിടയിലൂടെ ഹിരണ്യകേശി നദി ഒഴുകുന്നത് കൊണ്ട് ഇടയിൽ ഒരു പാലവും ഉണ്ട്, പാലം കയറി വേണം യാത്ര ചെയ്യുവാൻ ആയി.

വരുന്ന വഴിക്കാണ്, ഇന്ദു അത് കണ്ടത്, പാലം ബ്ളോക് ചെയ്തു വെച്ചിരിക്കുന്നു, പാലത്തിൽ വലിയ അറ്റുകുറ്റ പണികൾ നടക്കുന്നുണ്ട്.

അവൾ അവിടെ എൻജിനിയറിനോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു രണ്ടു ദിവസത്തേക്കു ഗതാഗതം ഇത് വഴി ഉണ്ടാകില്ല, വൈശാലി പോകണം എങ്കിൽ കലിശപുരം വഴി പോയിക്കൊള്ളാൻ ആയി.

അതുകേട്ടതോടെ അവൾക് നല്ലപോലെ ഭയം ആയി. കാരണ൦ കലിശപുരത്തുള്ളവർ അത്ര നല്ല ആളുകൾ അല്ല, ബസിലോ കാറിലോ പോകുന്ന പോലെ അല്ല ടൂ വീലറിൽ, ഏറ്റവും മോശപ്പെട്ടവരും അവിടെ ഉണ്ട്. ഒരു കാടിന്റെ ഇടവഴിയിലൂടെ വേണം വണ്ടി ഓടിച്ചു പോകുവാൻ അതൊക്കെ വന്യമൃഗങ്ങളുടെയും മനുഷ്യമൃഗങ്ങളുടെയും ഒക്കെ വിഹാര കേന്ദ്രം ആണ്.

വീട്ടിൽ പോകേണ്ടത് അത്യാവശ്യ൦ ആയതു കൊണ്ട് അവൾ ആ വഴി പോകാൻ തന്നെ തീരുമാനിച്ചു.

തന്റെ വാഹനം തിരിച്ചു. വന്ന വഴി തിരികെ ഓടിച്ചു പോയി.

ഒരു മൂന്നുകിലോമീറ്റർ ചെന്നപ്പോൾ കലിശപുരം എന്നെഴുതിയ സൈൻ ബോർഡ് കണ്ടു. നല്ല ചൂട് ഉണ്ട്, വിജനമായ ചെമ്മൺ പാത ആണ്, ആകെ കുണ്ടും കുഴികളും ഒക്കെ ആയി അവൾ തന്റെ സ്‌കൂട്ടി അങ്ങോട്ടേക്ക് തിരിച്ചു.

കുറച്ചു മുന്നോട്ടു പോയപ്പോൾ ഒരു പാലം എത്തി.

ഇരുമ്പു പാലം.

അതിലൂടെ സ്‌കൂട്ടി പോയപ്പോൾ പാലത്തിനു മുകളിലുള്ള ലോഹ തകിടുകൾ കുലുങ്ങി ഉള്ള ശബ്ദം കേട്ടുകൊണ്ടിരുന്നു, താഴെ വലുതായി ഒഴുകുന്ന ഹിരണ്യകേശി നദി ആണ് അങ്ങനെ പാലം കഴിഞ്ഞു ഇടത്തേക്ക് തിരിഞ്ഞു കുറച്ചു മുന്നോട്ടു പോയി, മുത്യരാമ്മയുടെ മാളിക കഴിഞ്ഞു വീണ്ടും മുന്നോട്ടു പോയി അവിടെ വഴിയോരത്തു കള്ളും കഞ്ചാവും ഒക്കെ കുടിച്ചു ഇരിക്കുന്നവർ വണ്ടി ഓടിച്ചു പോകുന്ന അവളെ രൂക്ഷമായി നോക്കികൊണ്ടിരുന്നു.

അതുകണ്ടപ്പോൾ അവൾക് നല്ല പോലെ ഭയമായി.

കുറച്ചു കൂടെ മുന്നോട്ടു പോയപ്പോൾ ആണ് കലിശപുരത്തെ കാളിക്ഷേത്രം കണ്ടത് അവൾ വണ്ടി ഒന്ന് വേഗത കുറച്ചു അമ്മയൊട്പ്രാർത്ഥിച്ചു കൊണ്ട് മുന്നോട്ടേക്ക് പോയി.

കുറച്ചു കൂടി പോയപ്പോൾ ഭയക്കേണ്ടതായ സ്ഥല൦ എത്തി, കലിശപൂരത്തെ വനപ്രദേശം ആണ് അവിടെ മൃഗബലിയും നരബലിയും ഒക്കെ നടക്കുന്ന സ്ഥലം ആണ് എന്ന് കേട്ടിട്ടുണ്ട്.

കാടിനുള്ളിലൂടെ കുറച്ചു പോയി അവിടെയും ഒരു പാലം ഉണ്ട് അത് കയറി വലത്തേക്ക് തിരിഞ്ഞാൽ അരുണേശ്വരത്തെ പാലത്തിനു അപ്പുറം എത്തും.

അതിലൂടെ പോകുമ്പോൾ സത്യത്തിൽ ഇന്ദുവിന്‌ നല്ല പോലെ ഭയം ആയി, ആ കാടും നട്ടുച്ചക്കും പ്രകാശ൦ ഉള്ളിലേക്ക് കടക്കാതെ സന്ധ്യ സമയം എന്ന പോൽ തോന്നിക്കുന്ന അവസ്ഥയും, അവൾ വണ്ടി നിർത്തി അമ്മാവന്മാരെ വിളിക്കനായി നോക്കിയപ്പോൾ റേഞ്ചും ഇല്ല. അവൾ വണ്ടി വേഗം ഓടിച്ചു മുന്നോട്ടു പോയി. അത്രയും ഭയത്തിൽ ആണ് അവൾ വണ്ടി ഓടിച്ചു കൊണ്ടിരുന്നത് ഭാഗ്യത്താൽ ആ കാട് കടന്നു കിട്ടി.

ആശ്വാസം കൊണ്ട് മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു സമാധാനത്തോടെ മുന്നോട്ടു പോയി ഒടുവിൽ പാലം കയറുവാൻ ആയപ്പോൾ ആണ് ആ പാലത്തിനു സമീപം ഒരു ജീപ്പ് നിർത്തിയിരിക്കുന്നു. അതിൽ കുറച്ചു മോശം ചെറുപ്പക്കാർ ഒക്കെ ഉണ്ട്. അവരുടെ കൈകളിൽ മദ്യകുപ്പികളും ചിലർ കഞ്ചാവ് വലിക്കുന്നുണ്ട്. എല്ലാവരും മത്തുപിടിച്ചിരിക്കുന്ന അവസ്ഥയിൽ ആണ്.

അവരുടെ നേതാവ് ആണ് മാവീരൻ, കാലകേയന്റെ ഒരു ആശ്രിതൻ ആയ തിമ്മയ്യയുടെ സഹോദരൻ. പെണ്ണാണ് അയാൾക്ക് പഥ്യം.

അതിപ്പോ ആരുടെ മകൾ ആയാലും, പെങ്ങൾ ആയാലും, ഭാര്യ ആയാലും അയാൾക് അത് ഒന്നു൦ ഒരു പ്രശ്‌നമല്ല, കൂട്ടിനു കുലോത്തമനും തിമ്മയ്യയും ഉണ്ട്. ഇവർക്കൊക്കെ പൊലീസുകാരനായ ഗുണശേഖരന്റ്റെ സഹായം നല്ല പോലെ ഉള്ളതിനാല്‍ അവിടെ എന്തും സാധ്യമാണ്.

ഇന്ദു ആ പാലത്തിലേക് കയറിയപ്പോൾ അവർ അവളുടെ മുന്നിലേക്ക് വളഞ്ഞു.

അവൾ ആകെ ഭയന്ന് പോയി.

അവൾ വണ്ടി നിർത്തി കാലുകൾ മണ്ണിൽ കുത്തി വിറച്ചു കൊണ്ട് ഇരുന്നു.

ജീപ്പിൽ ഇരുന്നു കൊണ്ട് മാവീരൻ അവളെ നോക്കി.

അയാൾ പുറത്തേക്കു ഇറങ്ങി.

ഉറച്ച ശരീരവും ദേഹത്ത് വിവിധ രീതിയിൽ പച്ച കുത്തിയും ഒരു കയ്യില്ലാത്ത ബനിയനും കറുത്ത ജീൻസും ധരിച്ചു ആണ് അയാൾ, കാലിൽ വലിയ ബൂട്ടും ധരിച്ചിട്ടുണ്ട്, ആറ് അടിക്കു മേലെ പൊക്കവും ഉണ്ട്, മുടിയൊകെ നീട്ടി വളർത്തി ആണ്, കഴുത്തിലും കൈകളിലും ചങ്ങല പോലുള്ള ആഭരണങ്ങളും ധരിച്ചിട്ടുണ്ട്.

മാവീരനെ കണ്ടതും ഇന്ദു ആകെ ഭയന്നു.

ഇത് അവരുടെ ഏരിയ ആണ്.

ഇയാൾ മുൻപും ഇന്ദുവിനോട് അപമര്യാദ ആയി പെരുമാറിയിട്ടുള്ളതാണ്.

അയാൾ അവളുടെ അടുത്തേക്ക് നടന്നു വന്നു,

കയ്യിലിരുന്ന കുപ്പി ഒറ്റവലിക്കു തീർത്തു ദൂരെ എറിഞ്ഞു.

അവളുടെ മുന്നിലായി വന്നു നിന്ന്  എന്നിട്ടു അവളുടെ റ്റു വീലറിന്റെ ഹാന്ഡിലിൽ പിടിച്ചു,,ഉയർന്നു നിൽക്കുന്ന മിററിൽ കൈകൾ വെച്ച് വട്ടത്തിൽ സഭ്യമല്ലാത്ത രീതിയിൽ തഴുകി കൊണ്ടിരുന്നു അവളെ നോക്കി.

ഇന്ദുവിന്റെ കൈകാലുകൾ വിറ തുടങ്ങിയിരുന്നു.

ദേവർമഠത്തെ കൊച്ചു തമ്പുരാട്ടി എവിടെ പോയി വരികയാ ?

അയാൾ ചോദിച്ചു.

ഇന്ദു  പേടിച്ചു ഒന്നും മിണ്ടിയില്ല.

ചോദിച്ചത് കേട്ടില്ലെടി നീ ,,,,എവിടെ പോയതാന്ന് …………? അയാൾ അലറി

കോ കോ കോളേജിൽ ,,,,,,,,,,,,അവൾ വിറച്ചു കൊണ്ട് പറഞ്ഞു.

കോളേജിലോ ,,,,,,,,,,,,,ഈ പ്രായത്തിൽ നീ എന്തിനാടി കോളേജിലൊക്കെ പോകുന്നെ ,,, നല്ല ചേലുണ്ടല്ലോ ,,, നിനക്കു കെട്ടി മൂന്നാലു പിള്ളേരെയും ഉണ്ടാക്കി നടന്നൂടെ ,,,,

അവൾ ഒന്നും പറയാതെ നിന്നു ഭയം കൊണ്ട് ,,,

നിന്റെ മാമൻമാർ ഒന്നും അതിനുള്ള കാര്യങ്ങൾ നോക്കുന്നില്ലേ ,,,, നീ വേഗം കെട്ടടി ,,, അല്ലെ എന്റെ കൂടെ വാടി ,,, കുറെ എണ്ണത്തെ ഞാൻ വെച്ച് കൊണ്ടിരിക്കുന്നുണ്ട് ,,, നിന്നെയും അതിൽ കൂട്ടാം ,,,,,,,,,,,,,ഹി ഹ ഹി ,,,, എന്തെ ,,,

അത് കേട്ടതും സങ്കട൦ കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ,,,

അവൾ ഇടം വലം ഒക്കെ നോക്കി ,, ആരും ഇല്ല അടുത്തെങ്ങും.

കൂടെ ഭയവും ,,, അവൾക്കറിയില്ല എന്താണ് ചെയ്യേണ്ടത് എന്ന് ..

എന്താ മോളെ പോരുന്നോ നീ ,,,, വാ പെണ്ണെ ,,, നിന്നെ നല്ല പോലെ ഞാൻ കൊണ്ടുനടന്നോളാ൦ ,,,, നിന്നെ എനിക്ക് വലിയ ഇഷ്ടമാ ,,, കുറച്ചു ദിവസം എന്റെ കൂടെ നിന്നിട്ടു നിന്നെ ഞാൻ വിട്ടേക്കാം ,,,

അയാൾ അവളോട് വഷളത്തരങ്ങൾ പറഞ്ഞു കൊണ്ടിരുന്നു.

അവൾ അതുകേട്ടു കരയുന്ന മട്ടിൽ ആയി.

അതുകണ്ടു എല്ലാവരും പൊട്ടിചിരി തുടങ്ങി.

കരയല്ലേ പെണ്ണെ എന്ന് പറഞ്ഞു മാവീരൻ കൈകൾ ഉയർത്തി,

ഇന്ദുവിന്റെ മുഖത്തു താടി ഭാഗത്തോട് ചേർത്ത് പിടിച്ചു.

അതോടെ അവൾ ഭയന്നു കൊണ്ട് ആകെ കരച്ചിലിൽ എത്തി,

അത് കണ്ടു എല്ലാവരും ചിരിക്കുക ആയിരുന്നു.

മാവീരൻ അവളുടെ കവിളിൽ മുറുകെ അമർത്തി കൊണ്ടിരുന്നു,

ഇന്ദുവിനെ കണ്ണുകൾ ഒക്കെ നിറഞ്ഞൊഴുകി, ആ കണ്ണീർ അയാളുടെ കൈകളിൽ പതിച്ചു

മഹാവീര൯ ഇടത്തെ കൈ കൊണ്ട് ഇന്ദുവിന്റെ ദുപ്പട്ടയിൽ പിടിച്ചു വലിക്കുവാൻ ശ്രമിച്ചു

അവളുടെ മാറിൽ നിന്നും ദുപ്പട്ട ഊർന്നു കൊണ്ടിരുന്നു, അവൾ ഒരു കൈ കൊണ്ട് ദുപ്പട്ട മാറിൽ ചേർത്ത് മുറുകെ പിടിച്ചു ഭയത്തോടെ.

<<<<<O>>>>>>

 

ഒരു ചുവന്ന കോണ്ടസാ കാർ അങ്ങോട്ട് വന്നു.

വൈശാലിയിലെ സർപഞ്ച് ആയിരുന്നു, സർപ്പഞ്ച് എന്നാൽ പഞ്ചായത്തിന്റെ മേധാവി

അയാൾ അവിടെ വണ്ടി നിർത്തി.

അയാളും വണ്ടിയിൽ ഉണ്ടായിരുന്ന മറ്റുള്ളവരും പുറത്തേക്ക് ഇറങ്ങി,

ഇത് ദേവർമഠത്തെ കുട്ടി അല്ലെ, ഇന്ദുവിനെ നോക്കി അയാൾ പറഞ്ഞു.

അവൾ ആശ്വാസത്തോടെ ആ മധ്യവയസ്കനെ നോക്കി തലകുലുക്കി.

നിങ്ങളാരോടാ കളിക്കുന്നത് എന്നറിയുമോ ?

ഓ ഞങ്ങൾക്കറിയാ൦ ദേവർമ്മടത്തെ കൊച്ചിനോടല്ലേ ,,

അവളുടെ മാമൻമാർ ഇതറിഞ്ഞൽ ഉണ്ടല്ലോ ? അയാൾ അവർക്കു വാണിങ് കൊടുത്തു.

ഒന്നും ചെയ്യാൻ പോകുന്നില്ല, കാരണം ഇത് കലിശപുരമാണ്, ഞങ്ങളുടെ ഏരിയ, ഇവിടെ ഞങ്ങൾ എന്തും ചെയ്യും, ഞങ്ങൾ വൈശാലിയിലേക് വന്നില്ലലോ…

മോളെ ,,,, മോൾ പൊക്കോ ,,,,,,,,,,,,അദ്ദേഹം ഇന്ദുവിനോട് പറഞ്ഞു

അവൾ അതുകേട്ടു തലകുലുക്കി.

അവൾ വണ്ടി സ്റ്റാർട് ചെയ്തു, അവളുടെ മുന്നിൽ ഉള്ളവർ വഴിമാറി കൊടുത്തു.

അവൾ പോകുന്നത് ആർത്തിയോടെ മാവീരൻ നോക്കി നിന്നു..

നിങ്ങൾ തീക്കട്ടയോടാ കളിക്കുന്നത് എന്ന് ഓർമ്മ വേണം അദ്ദേഹം ഓർമ്മിപ്പിച്ചു.

അധ്യക്ഷൻ ചെല്ലാൻ നോക്ക് ,,,,,,,,,,,,,,, തീക്കട്ടയിൽ വെള്ളം ഒഴിച്ച് കിടത്താൻ നല്ലപോലെ

എനിക്കറിയാം,,,,, അവളെ ഒരുദിവസം ഞാനെന്റെ കൂടെ കിടത്തും,,,,,,,,,,,, അതെന്റെ കൊറേ നാളത്തെ മോഹമാ,,,,,,,,,

മാവീരൻ പറഞ്ഞു..

അവരോടു കൂടുതൽ ഒന്നും സംസാരിച്ചിട്ട് ഒരു കാര്യവും ഇല്ല എന്ന് മനസിലാക്കിയ അദ്ദേഹം കാറിൽ കയറി.

കൂടെ മറ്റുള്ളവരും, അവർ അവിടെ നിന്നും പുറപ്പെട്ടു.

 

<<<<<<O>>>>>>

 

ദേവർമ്മടത്തു ചെന്ന ഇന്ദു വണ്ടിയിൽ നിന്നും ഇറങ്ങി കരഞ്ഞു കൊണ്ടാണ് അമ്മ മല്ലികയുടെ അടുത്തേക്ക് ചെന്നത്.

അവൾ അമ്മയെ കെട്ടിപിടിച്ചു എങ്ങി കരഞ്ഞു .

അതു കണ്ടു അവർ പേടിച്ചു പോയി.

എന്തിനാ മോളെ കരയുന്നത്. എന്താ പറ്റിയത് ?

അതിനു മറുപടി ആയി അവൾ നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞു.

അതുകേട്ടപോ അവളുടെ അമ്മക്കും ഒരുപാട് സങ്കടമായി.

ഏട്ടന്മാരും ഇവിടെ ഇല്ല, അവർ മാലിനിയുടെ വീട്ടിൽ നിന്നും രാവിലെ പുറപ്പെട്ടു എന്നാണ് പറഞ്ഞത്, ആയിയും ഇല്ല ഇവിടെ,,, കൊട്ടാരത്തിൽ പോയിരിക്കുകയാ,,  അവർ വരട്ടെ എന്നിട്ടു നമുക്കോരു തീരുമാനം ഉണ്ടാക്കാം മോളെ,,,

ഞാൻ പേടിച്ചു പോയിരുന്നു അമ്മെ,, എല്ലാരും കൂടെ എന്നെ വല്ലതും ചെയ്യുമോ എന്നോർത്ത്, അവൾ വിതുമ്പി കരയുവാൻ തുടങ്ങി.

അതുകൊണ്ടും അമ്മയും അവളെ കെട്ടിപിടിച്ചു.

സാരമില്ല ,, പേടിക്കണ്ട ,,ഒന്നും സംഭവിച്ചില്ലലോ ,,, എന്റെ കുട്ടിക്ക് ..

അവരവളെ സമാധാനിപ്പിച്ചു കൊണ്ട് ഉള്ളിലേക്ക് കൊണ്ടുപോയി ..

രാത്രി ആയപ്പോൾ മാമന്മാർ കുടുംബം ആയി ദേവ൪മടത്തു എത്തി.

കാര്യങ്ങൾ എല്ലാം കേട്ട് അവർ ആകെ ദേഷ്യത്തിൽ ആയി .

അതിനിടയിൽ സഹോദരി മല്ലികയുടെ കരച്ചിലും ഒക്കെ കണ്ടപ്പോൾ അത് കൂടുകയും ചെയ്തു ഭുവനേശ്വരി ദേവി ആകെ ദേഷ്യത്തിൽ ആയിരുന്നു.

ദേവർമ്മടത്തെ കുട്ടിയെ ആണ് വഴിയിൽ നിർത്തി അപമാനിച്ചത്

രംഗനാഥാ ,,,,,,,,,,,,,,എന്താ നിങ്ങളുടെ തീരുമാനം ?

ഞങ്ങൾ ഇപ്പൊ ആളുകളുമായി ഇറങ്ങുക ആണ് ,,, ആ മാവീരന്റെ തല എടുക്കാതെ ഒരു മടക്കമില്ല ,,,

ഭുവനേശ്വരി ദേവി കുറച്ചു നേരം അവരെ നോക്കി.

പൂർവികർ ഉണ്ടാക്കി വെച്ച നിയമത്തെ തെറ്റിക്കുക ആണോ നിങ്ങൾ ?

പൂർവീകർ ഉണ്ടാക്കിയ നിയമം എന്താ ആയി,, എന്നും പോരടിച്ചു കൊണ്ടിരുന്ന വൈശാലിക്കാരും കലിശപുരംകാരും തമ്മിൽ ഉടമ്പടി ഉണ്ടാക്കി, അത് പ്രകാരം അവരുടെ പ്രദേശത്തു നമ്മളോ നമ്മുടെ പ്രദേശത്തോ അവരോ വന്നു പ്രശന൦ ഒന്നും ഉണ്ടാക്കില്ല, ഒരു തർക്കത്തിനായി പരസ്പരം രണ്ടു പ്രദേശങ്ങളിലേക്കും പോകാൻ അനുവാദം ഇല്ല,,, അതും ശ്രീവത്സഭൂമിയിൽ പ്രതിഷ്ഠ നടക്കുന്നത് വരെ, അതിനു ഇനി ഉത്സവം കഴിയണം പ്രതിഷ്ട കർമ്മങ്ങൾ കഴിയണം, അതുവരെ നമ്മൾ ഇതൊക്കെ ക്ഷമിക്കണം എന്നാണോ,,, അവൻ അപമാനിച്ചത് ദേവർമ്മടത്തെ കുട്ടിയെ ആണ്,,,

രംഗനാഥ,,,,,,,,,,,, ഉടമ്പടി നമ്മൾ ആയി തെറ്റിച്ചു കൂടാ,,, കാത്തിരിക്കുക,, എന്തായാലും ഉത്സവം വരിക ആണ്, പ്രതിഷ്ടകർമ്മങ്ങളും,, ഇതൊക്കെ കഴിഞ്ഞു മതി പ്രതികാരംഒകെ, പക ഉള്ളിൽ സൂക്ഷിക്കുക, ഉള്ളിലിരുന്നു ആളി കത്തട്ടെ ,,,അത് പിന്നെത്തേക്ക് മതി,,, ഇത്തവണ നിങ്ങൾ പൂർണ ശ്രദ്ധ കൊടുക്കേണ്ടത് ഉത്സവ സമയത്തു കലിഷന്മാരെ തോല്പിക്കുവാൻ പ്രജാപതി രാജവംശത്തിനു സകല പിന്തുണയും കൊടുക്കുക എന്നാണ്,,, ഇപ്പോൾ അത് മാത്രം മനസിൽ കരുതുക,, അന്ന് നടക്കുന്ന മല്ലയുദ്ധത്തിൽ കലിശപുരത്തെ പോരാളിയെ നീ വേണം തറപറ്റിക്കുവാൻ,, നിന്നെ ഒണ്ടു മാത്രമേ അത് സാധിക്കു,,, സമരേന്ദ്ര ദേവപാലരുടെ അഭിമാനം ആണ് നീ കാക്കേണ്ടത്,,,,,,,,,,,, യുദ്ധം തന്നെ ആണ് അത്,,, മറക്കണ്ട.

പണ്ട് യുദ്ധം ആയിരുന്നു എങ്കിൽ ഇന്നത് അമ്പതു വര്ഷം കൂടുമ്പോൾ ഉള്ള ശക്തി പരീക്ഷണം ആണ്, യുദ്ധസമാനമായ മത്സരങ്ങൾ,, അതിൽ ഇത്തവണ ജയിച്ചാൽ മാത്രമേ ശ്രീവത്സഭൂമിയിൽ നാരായണന്റെ വിഗ്രഹം പ്രതിഷ്ഠിക്കാൻ സാധിക്കൂ… ഇല്ലെങ്കിൽ ശ്രീവത്സഭൂമിയും അതുപോലെ നാരായണന്റെ അമൂല്യമായ സാളഗ്രാമവിഗ്രഹവും കലിശപുരത്തെ മഹാശയൻ എന്ന കാലകെയന്റെ

കാൽക്കീഴിൽ അടിയറവു വെക്കേണ്ടി വരും,,,,,,, അത് രണ്ടും അവർക്കും നമ്മൾക്കും ഒരുപോലെ പ്രധാനപ്പെട്ടത് ആണ്,,, എന്നത് മറക്കണ്ട.

രംഗനാഥൻ ആയി പറയുന്നതൊക്കെ കേട്ടിരുന്നു, ആയി തുടര്‍ന്നു,,

ആയി പറയുന്നതൊക്കെ ശരി ആണ്, നമ്മുടെ കുഞ്ഞിനെ മാനം കെടുത്താൻ നോക്കിയവനെ എങ്ങനെ ആണ് വെറുതെ വിടുക ?

ഭുവനേശ്വരി ദേവി രംഗനാഥനെ നോക്കി വെറുതെ വിടുകയല്ല, അവന്റെ കഴുത്തിന് മേലെ ശിരസുണ്ടാകാ൯ പാടില്ല, സമരേന്ദ്ര ദേവപാലരുടെ ചോരയോടാ അവൻ കളിച്ചതു,,,,,,,,,,,,,,,,,,,, പ്രതിഷ്ഠ വരെ മാത്രം അവനു ആയുസ്,,,,,

ഭുവനേശ്വരി ദേവി ക്രുദ്ധയായി മക്കളോട് പറഞ്ഞു.

രംഗനാഥൻ അനുജനെ നോക്കി, പിന്നെ ഇന്ദുവിന്റെ അമ്മയെയും ,,,,,,,,

അവരും ആയി പറഞ്ഞത് തന്നെ നടക്കട്ടെ എന്ന് പറഞ്ഞു. പൂർവികർ ഉണ്ടാക്കിയ ഉടമ്പടികളും നിയമങ്ങളും തെറ്റിക്കുവാൻ അവർകും ബുദ്ധിമുട്ടു തോന്നിയിരുന്നു ,,,

<<<<<<<<O>>>>>>>>

എല്ലാം വേഗത്തിൽ ആയതു കൊണ്ട് തന്നെ പാലിയതു നല്ലപോലെ തിരക്ക് ആയിരുന്നു, ഞായറാഴ്ച ആണ് വിവാഹനിശ്ചയം തീരുമാനിച്ചിരിക്കുന്നത്, വളരെ ബുദ്ധിമുട്ടി ആണെങ്കിലും ഒരു അവിടെ നിന്നും ഒരു അഞ്ചുകിലോമീറ്ററിനുള്ളിൽ ഒരു എ സി ഹാൾ ബുക്ക് ചെയ്തു, ഭക്ഷണം ഏൽപ്പിച്ചു, വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങി, മണ്ഡപം അറേഞ്ച്മെന്റ് അങ്ങനെ പലതും.

അന്ന് പാങ്ങോടൻ തിരുമേനിയെ കാണുവാൻ പറഞ്ഞിരുന്നു അതുപ്രകാരം രാവിലെ തന്നെ രാജശേഖരനും മാലിനിയും കൂടെ ഇല്ലത്തേക്ക് പോയി, പാങ്ങോടൻ തിരുമേനി അവർക്ക് കുറെ ചെയ്തു വെച്ച പൂജ പ്രസാധങ്ങൾ ഒകെ കൊടുത്തു, അതുകൂടാതെ തന്നെ  വീടിനു നാലുകോണിലും കുഴിച്ചിടുവാൻ ആയി ചില യന്ത്ര തകിടുകളും ഒക്കെ അവർക്കു നൽകി.

അപ്പോൾ ഇതുവരെ എല്ലാം ഭംഗി ആയില്ലേ ?

ഉവ്വ് തിരുമേനി ,,,,,,,, മാലിനി ആണ് മറുപടി പറഞ്ഞത്.

പൂർവ ജന്മ ബന്ധം ഉണ്ട് അതുകൊണ്ടു തന്നെ ആണ് എല്ലാം ഭഗവാൻ നേരെ ആക്കിയത് .

അപ്പോൾ എങ്ങനെ ആണ് നിങ്ങളുടെ ചടങ്ങുകൾ, വിവാഹതീയതി കുറിക്കുവാൻ ജ്യോൽസ്യൻ ഒകെ ശരി ആയില്ലേ ,,

ഉവ്വ് തിരുമേനി ,,, തിരുമേനി തന്നെ വേണം എന്നായിരുന്നു, എന്നാലും തിരുമേനിക് അസൗകര്യം ഉള്ളതുകൊണ്ടാണ് തിരുമേനി പറഞ്ഞ ആളെ വിളിച്ചു ഉറപ്പിച്ചത്.

അത് കുഴപ്പമില്ല ,, എന്റെ അനുഗ്രഹവും പ്രാത്ഥനയും എപ്പോളും ഉണ്ടാകും,,

അതുപോലെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം ഞാൻ പറയാൻ മറന്നു.

എന്താ തിരുമേനി ?

നിങ്ങൾ നിശ്ചയം നടത്തുമ്പോൾ മോതിരം മാറ്റൽ പോലുള്ള യാതൊരു വിധ ചടങ്ങുകളും നടത്തരുത്.

അതെന്താ തിരുമേനി,, മോതിരം ഒക്കെ ഞങ്ങൾ വാങ്ങിച്ചു കഴിഞ്ഞല്ലോ

പാടില്ല ,,,,,,,,,,,,ആ വിധ ഒരു ചടങ്ങുകളും ഉണ്ടാകരുത്,, അത് നിർബന്ധം തന്നെ ആണ്, സത്യത്തിൽ അതൊക്കെ പിന്നീട വന്ന ഏർപ്പാട് ആണ്, നിങ്ങൾ ചടങ്ങായി നിശ്ചയപത്രം കൈമാറുക, എന്നതല്ലാതെ മറ്റൊന്നും വേണ്ട,,

നിര്‍ബന്ധമായും നടത്തണം എന്നാണെങ്കില്‍ ആകാം , പക്ഷേ അവര്‍ തമ്മില്‍ നേരിട്ടു ആകരുത് എന്നെ ഉള്ളൂ

പാങ്ങോട൯ തിരുമേനി ഒന്നും മനസിൽ കാണാതെ പറയില്ല എന്ന് അവർക്കു നല്ലപോലെ ബോധ്യം ഉള്ളതിനാൽ അദ്ധേഹം പറയുന്നതുപോലെ തന്നെ ചെയ്യാം എന്ന് സമ്മതിച്ചു.

ദക്ഷിണ ഒക്കെ സമർപ്പിച്ചു അവിടെ നിന്നും ഇറങ്ങി.

<<<<<<<<<O>>>>>>>>>

ബുധനാഴ്ച

അന്ന് ഓഫിസിൽ വന്നു തന്റെ ജോലികളിൽ ആദി മുഴുകി ഇരിക്കുക ആയിരുന്നു.

നല്ലപോലെ ജോലികൾ ഉണ്ട്,

ടേബിളിൽ കുറെ ഫയൽസും ഒക്കെ ഉണ്ട്.

അപ്പോൾ ആണ് അവൻ ഇരിക്കുന്ന ഓഫീസ് റൂമിലേക്കു മാലിനിയും രാജശേഖരനും ശ്യാമും ഒരുമിച്ചു കയറി വന്നത്.

അവൻ അത് ശ്രദ്ധിച്ചിരുന്നില്ല, അപ്പോൾ ആണ് മാലിനി,  അപ്പു എന്ന് അവനെ വിളിച്ചത്.

അവൻ തിരിഞ്ഞു നോക്കി

സ്വപ്നമോ അതോ സത്യമോ അവനു ആദ്യം ഒന്നും മനസിലായില്ല

അവൻ അന്തം വിട്ടപോലെ നോക്കി ഇരുന്നു

അപ്പു നോക്കണ്ട ഞങ്ങൾ തന്നെ ആണ്

അവൻ പെട്ടെന്ന് എഴുന്നേറ്റു.

എന്താ,, വല്ല പ്രശ്നവും ഉണ്ടോ കൊച്ചമ്മേ ? അവൻ ചോദിച്ചു.

അതുകേട്ടു മൂവരും ചിരിച്ചു.

അല്ല ഇതേന്താ രാജശേഖരൻ സർ കൂടെ ചിരിക്കുന്നത് എന്ന് അദ്ഭുതത്തോടെ അവൻ മനസിൽ ആലോചിച്ചു.

പ്രശനം ഒന്നും ഇല്ല അപ്പു,, എന്ന ഒരു വിശേഷം ഉണ്ട്, അത് നിന്നോട് പറയാൻ ആണ് വന്നത്,,

അവനാകെ ആകാംഷ ആയി, ഇതിനീ നാഗമണിയുടെ വല്ല മാജിക്കും ആകുമോ എന്നുപോലും അവൻ സ്വയ൦ വിചാരിച്ചു.

രാജേട്ടാ .. രാജേട്ടൻ തന്നെ പറ … മാലിനി പറഞ്ഞു.

മാളു ,, നീ ആ കാർഡ് ഇങ്ങെടുക്ക് ,,,

ഓ മറന്നു  എന്ന് പറഞ്ഞു കൈയിലെ ഒരു ഇൻവിറ്റേഷൻ കവർ അയാൾക് കൊടുത്തു.

ആദി ,,,,,,,,,,,,

എന്തോ സർ ?

ഞങ്ങളുടെ കുടുംബത്തിൽ നടക്കുന്ന ഏറ്റവും വലിയ വിശേഷം ആണ്, പെട്ടെന്നായിരുന്നു എല്ലാം തീരുമാനിക്കേണ്ടി വന്നത്, ഇവിടെ  തത്കാലം അധികം ആരോടും പറയുന്നില്ല, വളരെ അടുത്തവരോട് മാത്രം ഉള്ളു, അതിൽ ആദ്യം തരേണ്ടത് ആദിയുടെ കയ്യിൽ തന്നെ ആകണം എന്ന് നിര്ബന്ധമുണ്ടായിരുന്നു.

അവൻ അതുകേട്ടു ചിരിച്ചു

ഒന്നുമില്ലേലും മൂവരും കൂടി വന്നു തനിക് വേണ്ട ഒരു വില തരുന്നില്ലേ ,,അവനു സന്തോഷമായി.

രാജശേഖരൻ ആ കാർഡ് അവന്റെ കയ്യിൽ കൊടുത്തു.

അവനതു എന്താണ് എന്ന് പോലും വായിച്ചുനോക്കാതെ അദ്ദേഹത്തെ തന്നെ നോക്കി.

ഞങ്ങളുടെ കുടുംബത്തിലെ വളരെ പ്രധാനപ്പെട്ട വിശേഷം ആണ്,, ഞങ്ങളുടെ മകൾ പാർവ്വതിയുടെ വിവാഹനിശ്ചയം ആണ്, ഈ വരുന്ന സൺഡേ, ആദി തീർച്ചയായും ഉണ്ടാകണം ..

ആ വാക്കുകൾ ,,,,,,,,,,,,,

രാജശേഖര൯ പറഞ്ഞ ആ വാക്കുകൾ ,,

അവന്റെ കാതിൽ തറച്ചു ……….

ചെവി തുറന്നു തണുത്ത കാറ്റ് വീശുന്നത് പോലെ.

ആദിയുടെ കണ്ണുകൾ ആകെ ഇരുൾ മൂടുന്ന പോലെ ആയി,

ചുറ്റുമുള്ളത് ഒന്നും കാണാൻ കഴിയുന്നില്ല.

നെഞ്ചിനകത്തു ഒരു പൊട്ടിത്തെറി ആയിരുന്നു.

ഹൃദയം എങ്ങനെ മിടിക്കണം എന്ന് ഹൃദയത്തിനു പോലും അറിയാത്ത അവസ്ഥ.

അവന്റെ ദേഹം ഐസ് പോലെ ആയി..

ഇടത്തെ കാൽമുട്ട് തളർന്നു പോകുന്ന പോലെ.

അവൻ ടേബിളിൽ മുറുകെ പിടിച്ചു വലത്തേ കാലിൽ ഊന്നി നിന്നു.

ഏറെ പ്രയാസമായിരുന്നു മുഖഭാവം മാറാതെ മുഖത്തെ പുഞ്ചിരി മാറാതെ നിർത്തുവാൻ

അവനേറേ പണിപ്പെട്ടു ..

എന്താ അപ്പു നീ ഇങ്ങനെ വിഴുങ്ങസ്യ എന്ന പോലെ നിൽക്കുന്നെ, ഒരിക്കൽ  നീ തന്നെ അല്ലെ പറഞ്ഞത്, നിന്റെ ശ്രിയമോൾക് ഒരുരാജകുമാരനെ തന്നെ കിട്ടും എന്ന്,, നീ പറഞ്ഞത് ശരി ആണ്, നിന്റെ നാവു പൊന്നാ,,,, പൊന്നുവിന് ഒരു രാജകുമാരനെ തന്നെ ആണ് കിട്ടിയത്..

എല്ലാം അവന്റെ കാതിൽ തറഞ്ഞു കയറുന്നുണ്ടായിരുന്നു ..

മുഖത്തു ഒരല്പം മങ്ങി ആണെങ്കിലും ചിരിക്കുന്ന ഭാവം തന്നെ അവൻ നിലനിർത്തി.

ആ ,,,,പ..പ ….പറഞ്ഞിരുന്നു ….. പ ,,,പ ,,,, പക്ഷെ ഇരുപത്തി അഞ്ചു കഴിഞ്ഞു ഉള്ളു കല്യാണം എന്നല്ലേ പറഞ്ഞിരുന്നത്

അവൻ വിക്കി ആണ് സംസാരിച്ചത് .

അതെ അപ്പു ,,,,,പക്ഷെ പാങ്ങോടൻ പറഞ്ഞു,, ഇപ്പോ കുഴപ്പമില്ല നടത്താം എന്ന്,, പിന്നെ ഇങ്ങോട്ടു വന്ന ആലോചന ആണ്,,,,,,,,,,, ആളെ നിനക്കു അറിയാം …

ആ ,,,,ആ ,,,ആരാ ,,,കൊച്ചമ്മേ ,,,, ?

ശിവ ,,,,,,,,,,,,,,,,ശിവരഞ്ജൻ ,,,,,,,,,,,,ഇളയിടം കൊട്ടാരത്തിലെ …

അതുകൂടി കേട്ടതോടെ അവന്റെ കൈകൾ കൂടെ വിറയൽ തുടങ്ങി, എങ്ങനെ എന്നറിയാതെ മിടിക്കാൻ നിന്നിരുന്ന ഹൃദയം പട പടെ എന്ന് മിടിച്ചു കൊണ്ടിരുന്നു…

ശിവരഞ്ജൻ ,,,,,,,,,,അവൻ ആണ് പാറുവിനെ സ്വന്തമാക്കാൻ പോകുന്നത്, സ്പെഷ്യലും ഇമ്പോർട്ടന്റും ആയ ശിവരഞ്ജൻ..

അവന്റെ മുഖത്ത് എങ്ങനെയോ അവൻ പുഞ്ചിരി വരുത്തി.

അ …അ ,,,അല്ല ,,,ഇത് അറേഞ്ച്ഡ് ആണോ ?

അല്ല അപ്പു ,,,അവർക്കു രണ്ടുപേർക്കും പരസ്പരം ഇഷ്ടം ആയിരുന്നു …

ശിവ അത് വീട്ടിൽ അവതരിപ്പിച്ചു, പിന്നെ ശിവയുടെ അച്ഛൻ രാജേട്ടനെ വിളിച്ചു, ഫോർമൽ ആയി അവർ കുടുംബങ്ങളുമായി വീട്ടിൽ വന്നു, ഞങ്ങള് അവരുടെ വീടുകാണാനും പോയിരുന്നു, ശിവക്ക് ടുസ്‌ഡേ വിദേശത്തു പോകേണ്ടത് കൊണ്ട് പെട്ടെന്ന് തന്നെ നിശ്ചയം ഉറപ്പിച്ചത..

ആ ,,,,ആ ,,,,,,,,,അത് ,,,നന്നായി ,,,,

ശ്രിയ മോൾ ഹാപ്പി ആണോ ?

ആണോന്നോ,,, അവളിപ്പോ ഭൂമിയിൽ ഒന്നും അല്ല,,, മാലിനി പറഞ്ഞു.

അല്ല,, അപ്പൊ ശ്രിയമോൾടെ നാള് ദോഷവും എന്തോ കാലകേടും ഒക്കെ പറഞ്ഞിരുന്നല്ലോ ?

അതുകേട്ടു മറുപടി പറഞ്ഞതു രാജശേഖര൯ ആയിരുന്നു,,, ഇനി ഒന്നും പേടിക്കാൻ ഇല്ല ആദി, അതെല്ലാം  ഇളയിടം  കാര് നോക്കിക്കൊള്ളും, അതിനുള്ള എല്ലാ കഴിവും ശക്തിയും അവർക്കുണ്ട്, എന്തുവന്നാലും തടയുവാൻ അവളുടെ കൂടെ ശിവ ഉണ്ടാകില്ലേ,,,,,, അത് തന്നെ ആണ് ഞങ്ങളുടെ സമാധാനം,, ശിവ മിടുക്കൻ ആണ്, യോഗ്യനും,,, എന്റെ മകൾക്കു അവന്റെ സംരക്ഷണം എന്നും ഉണ്ടാകും ..

ആദിക്ക്  പിന്നെ ഒന്നും ചിന്തിക്കുവാനോ ചോദിക്കുവാനോ ഉണ്ടായിരുന്നില്ല കാരണം പൂർണ്ണമായും ശൂന്യമായിരുന്നു അവന്റെ മനസ്  ,,,,,,,,,,

അവൻ ആ കാർഡ് ടേബിളിൽ വെച്ച് അവരെ നോക്കി ചിരിച്ചു.

അപ്പൊ കൂടുതൽ ഒന്നും ഇല്ല, സൺഡേ ആദി വരണം, ഞങ്ങൾ മൂന്നുപേരും കൂടെ ക്ഷണിക്കുക ആണ്,, വെന്യു ദീപം ഓഡിറ്റോറിയം ആണ്, അത് ആദിക്ക് അറിയാമല്ലോ.

അവൻ തലകുലുക്കി

എല്ലാവരും അവിടെ നിന്നും അവനോടു യാത്ര പറഞ്ഞു കൊണ്ട് ഇറങ്ങി

അവർ വാതിൽ കടന്ന ആ നിമിഷം ആദി രണ്ടു കൈകളും ശക്തിയിൽ തന്റെ ശിരസിൽ വെച്ചുകൊണ്ട് കസേരയിൽ ഇരുന്നു പോയി.

എന്ത് ,,,,,,,,,,,,,,,,എന്നറിയാതെ ,,,,,,,,,,,,,ഒരു മരവിപ്പ് മാത്രം ,,,,,,,,,

ഒരുതുള്ളി കണ്ണുനീർ പോലും അവന്റെ കണ്ണിൽ നിന്നും പൊഴിഞ്ഞില്ല.

അവന്റെ വായ വരണ്ടു പോയിരുന്നു, ഉമിനീർ ശക്തിയായി അവൻ ഇറക്കി.

കണ്ണുകൾ ചുവന്നു,

ശ്വാസ ഗതി വർധിച്ചു.

ഇരുന്ന കുപ്പിയിലെ വെള്ളം അപ്പാടെ കുടിച്ചു തീർത്തു.

ദേവു പറഞ്ഞത് സത്യം ആയിരുന്നു,,, തനിക് തോന്നിയതും സത്യം ആയിരുന്നു,, ശിവ,,,,,,,,,,, അവൻ ആണ് തന്റെ പാറുവിനെ സ്വന്തമാക്കാൻ പോകുന്നത്,,,,,,, അവൻ കണ്ണുകൾ അടച്ചു സ്വയം ആലോചിച്ചു,, പേരിൽ ശിവനാമം ഉള്ള രാജകുമാരൻ,,,,,,,,,,,,,,വല്ലാത്ത ഒരു തളർച്ച ആണ് അവനു തോന്നിയത്,,,,,,,,,,,അവനു എന്ത് ചെയ്യണമെന്നു ഒരു എത്തും പിടിയും ഇല്ല.ഫോൺ എടുത്തു ദേവികയെ വിളിക്കുവാൻ നോക്കി, അവൾ ക്‌ളാസിൽ ആണെന്ന് തോന്നുന്നു
ഫോൺ സ്വിച് ഓഫ് ആണ്.അവൻ ഓഫിസിൽ നിന്നും എഴുന്നേറ്റു പുറത്തേക്ക് ഇറങ്ങി നടന്നു കൊണ്ടിരുന്നു.

തന്റെ കണക്കുകൂട്ടലുകൾ ഒക്കെ പിഴച്ചു, പാറു വേറെ ഒരാളെ സ്നേഹിക്കുന്നു
ഇനി അവൾ ഒരിക്കലും തനിക്ക് സ്വന്തമാകില്ല …അവൻ തന്റെ ജീപ്പിനുള്ളിൽ പോയി ഇരുന്നു കുറച്ചു നേരം. അപ്പോൾ പിന്നെ അവൾക് തന്നെ ഇഷ്ടപ്പെടാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്തിനാണ് ലക്ഷ്മി അമ്മ അവൾ തന്റെ ആണെന്ന് കൂടെ കൂടെ പറഞ്ഞു തന്നെ മോഹിപ്പിച്ചിരുന്നത്,അവൻ ശ്വാസം പോലും എടുക്കാൻ ബുദ്ധിമുട്ടുന്ന പോലെ , ദേഹമാകെ വിറയ്ക്കുന്ന പോലെ
ആ ഇരിപ് അവൻ അവിടെ ഇരുന്നു ,,,

<<<<<<O>>>>>>

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com