അപരാജിതൻ 13 [Harshan] 9592

Views : 1332686

പുല൪ചെ ആറുമണിയോടെ അവൻ ഇളയിടം കൊട്ടാരത്തിനു സമീപമുള്ള വഴിയിൽ ജീപ്പ് പാർക്ക് ചെയ്തു കിടന്നു. നല്ല തണുത്ത അന്തരീക്ഷം ആയിരുന്നു.

പാറു എന്ന ഭ്രാന്തിൽ അവൻ സ്വയം മറന്നു.

തന്റെ പാറു തന്നിൽ നിന്നും അകലുവാനുള്ള സകല കാരണങ്ങളെയും ഹനിക്കുവാൻ ഉള്ള മനസോടെ,

അവ൯ സ്റ്റീയറിങ്ങിൽ കൈകൾ മടക്കി തല വെച്ച് മുന്നോട്ടു നോക്കി ഇരുന്നു.

സത്യത്തിൽ ശിവയുടെ റൂട്ട് മനസിലാക്കുവാൻ ആയി.

ശിവ എപ്പോളെങ്കിലുംകൊട്ടാരത്തിൽ നിന്നും ഇറങ്ങിയാൽ അവനെ പിന്തുടരാനും ഏതെങ്കിലും തരത്തിൽ അവനെ അപകടപെടുത്തി കൊല്ലുവാനും നല്ലപോലെ പ്ലാനിങ്ങോടെ തന്നെ ആണ് ആദി വന്നിരിക്കുന്നത് അവൻ മാനസികമായി തയ്യാറെടുത്തിരിന്നു.

ശിവ ,,,അവന്റെ മരണം,,

അവനെ സംബന്ധിച്ച് അതിൽ ഒരു പുന൪വിചിന്തനവും ഇല്ല, ഒരേ ഒരു ലക്‌ഷ്യം പാറു, അതിനു മുന്നിൽ എന്ത് പ്രതിബന്ധം ഉണ്ടെങ്കിലും അറുത്തു മുറിച്ചു കളയുക എന്നുമാത്രം ,,,

അതിപ്പോ ശിവ ആണെകിൽ ശിവ.

ആ ഇരുപ്പു കുറെ നേരം ഇരുന്നപ്പോൾ ആണ് കൊട്ടാരത്തിന്റെ ഗേറ്റ് തുറക്കുന്നത് കണ്ടത്.

ഉള്ളിൽ നിന്നും ഒരു ഹാർലി ഡേവിഡ്‌സൺ ബൈക് പുറത്തേക്കു വരുന്നു.

അതിൽ ഹെൽമെറ്റ് ഒന്നും ധരിക്കാതെ ശിവരഞ്ജൻ ആണ്,

ശിവയുടെ ബാക്‌സൈഡിൽ ഒരു ടെന്നീസ് റാക്കറ്റ് ബാഗ് തൂകി ഇട്ടിട്ടുണ്ട്.

ശിവ ഗെറ്റ് നു വെളിയിലേക്ക് ഇറങ്ങി ആദിയുടെ ജീപ്പ് കിടക്കുന്ന വശത്തേക്ക് വണ്ടി തിരിച്ചു മുന്നോട്ടു നീങ്ങികൊണ്ടിരിക്കുകയാണ്. ശിവയുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ട്.

ആദി ഇടം കണ്ണിട്ടു കൊണ്ട് അത് ഒന്ന് നോക്കി, അവൻ മനസിൽ പറഞ്ഞു ” നിന്റെ പുഞ്ചിരി എനിക്ക് സങ്കടം ആണ് ഉണ്ടാക്കുക, ശിവ നിന്നെ ഞാൻ അങ്ങ് തീർക്കുവാൻ പോകുവാ … ”

ആദി വേഗം ജീപ്പ് തിരിച്ചു,

വിജനമായ വഴി ആണ്.

ശിവ മീഡിയം സ്പീഡിൽ അവന്റെ വാഹനം ഓടിക്കുക ആണ്.

സമീപത്തു ഒന്നും വേറെ വാഹനം ഒന്നും ഇല്ലാത്തതിനാൽ കൂടുതലും വലത്തുള്ള പാടശേഖരങ്ങളുടെ പുലർകാല മനോഹാരിത ആസ്വദിച്ചു ആണ് അവൻ തന്റെ റ്റു വീലർ ഓടിചു കൊണ്ടിരിക്കുന്നത്.

ആദി പുറകെ ജീപ്പിൽ പിന്തുടരുക ആണ്

അവന്റെ മുഖത്തു ഒരു പുഞ്ചിരി ആണ്, ശിവയെ കൊല്ലാൻ ആയി പോകുന്നതിനുള്ള പുഞ്ചിരി.

ആദി പതുക്കെ ഗിയർ മാറ്റി സ്പീഡ് കൂട്ടികൊണ്ടിരുന്നു,

ശിവ ഇപ്പോൾ റോഡിനു കൃത്യമായി മധ്യഭാഗത്തിനും ഇടതു മൂലക്കും നടുക്കായി ആണ് വാഹനം ഓടിച്ചു കൊണ്ടിരിക്കുന്നത്.

ആദി മനസിൽ കൃത്യമായി അപകട൦ പ്ലാൻ ചെയ്തു.

അവൻ മിററിൽ ഒക്കെ നോക്കി റോഡിൽ ആരുമില്ല എന്ന് ഉറപ്പു വരുത്തി.

അതിവേഗത്തിൽ ഇടതു വശം ചേർന്ന് വന്നു ജീപ്പിന്റെ ഇടതുഭാഗം ഒരല്പം ടേൺ ചെയ്തു ഇടിച്ചാൽ ശിവ തെറിച്ചു വാഹനവുമായി റോഡിലേക്ക് വീഴും അപ്പോൾ ജീപ്പ് ശിവയുടെ ദേഹത്തിനു മുകളിലൂടെ കയറ്റി ഇറക്കണം ,,, പരമാവധി തലയിലൂടെ തന്നെ കയറ്റുവാൻ നോക്കണം , അങ്ങനെ എങ്കിൽ പിന്നെ ജീവൻ ബാക്കി കാണില്ല.

അവൻ എല്ലാം കൃത്യമായി ഉറപ്പിച്ചു കൊണ്ട് തന്നെ അതിവേഗത്തിൽ ജീപ്പ് ഓടിച്ചു കൊണ്ടുവന്നു.

ശിവ അതൊന്നും ശ്രദ്ധിക്കാതെ പ്രകൃതി സൗന്ദര്യം നോക്കി ആണ് ബൈക് ഓടിച്ചുകൊണ്ടിരിക്കുന്നത്.

ആദി അതിവേഗതയിൽ ജീപ്പ് ആ ടുവീലറിന് പുറകിൽ ആയി കൊണ്ട് വന്നു

മനഃപൂ൪വമായ അപകടം ഉണ്ടാക്കി ശിവയെ വകവരുത്തുവാനായി.

 

<<<<<O>>>>>

ജീപ്പിന്റെ ശബ്ദം കേട്ട് പെട്ടെന്നു കണ്ണാടിയിൽ നോക്കിയപ്പോൾ ആ കാഴ്ച കണ്ടു ശിവയുടെ മനസ്സാന്നിധ്യം വിട്ടുപോയിരുന്നു, തന്റെ നേരെ കുതിച്ചു പാഞ്ഞുവരുന്ന ഒരു ജീപ്പ്,

മുട്ടി മുട്ടിയില്ല എന്ന ദൂരത്തിൽ.

ശിവ ഭയംകൊണ്ട് കണ്ണുകൾ അടച്ചു പോയി, അതിവേഗത്തിൽ വന്ന ജീപ് ശിവയെ ഇടിക്കാതെ വെട്ടിച്ചെടുത്തു റോഡിലൂടെ അതിവേഗത്തിൽ മുന്നോട്ടു പോയി ,

ശിവ കണ്ണുതുറന്നപ്പോൾ ആ ജീപ്പിന്റെ പൊടി പോലും ഇല്ലായിരുന്നു, അവൻ ഈശ്വരനെ വിളിച്ചു ശ്വാസം വിട്ടു.

ആദി പോലും അറിയാതെ ആരോ ആദിയെ കൊണ്ട് മനപ്പൂർവം ജീപ്പ് തിരിപ്പിച്ചു ശിവക്ക് ഒരു അപകവും വരുത്താതെ അതിവേഗത്തിൽ ജീപ്പ് മുന്നോട്ടു എടുക്കുന്ന പോലെ ഒരു ഫീൽ ആണ് ആദിക്ക് ഉണ്ടായതു, ആ ഇരിപ്പിൽ വണ്ടി കുറെ നേരം അവൻ ഓടിച്ചു.

അവൻ ഇടത്തേക്ക് തിരിഞ്ഞു നോക്കിയപ്പോൾ സീറ്റിൽ അവന്റെ തന്നെ വേറെ ഒരു പ്രതിരൂപം ഇരിക്കുന്നത് പോലെ ആണ് അവനു അനുഭവപ്പെട്ടത്‌.

”  നിനക്ക് ഒരാളെയും കൊല്ലാൻ കഴിയില്ല ആദി ,,, അതും ചതിയിലൂടെ പിന്നിൽ നിന്ന് ,, അത് നിനക്കു ഒരിക്കലും ചെയ്യാൻ കഴിയില്ല …”

നിന്റെ അടങ്ങാത്ത പകയും കോപവും ആണ് അതിനു നിന്നെ പ്രേരിപ്പിച്ചത്, നീ എന്തിനാ ശിവയെ കൊല്ലുന്നത്, അങ്ങനെ എങ്കിൽ ആദ്യം കൊല്ലേണ്ടത് നിന്റെ പാറുവിനെ അല്ലെ, അവളും തെറ്റുകാരി അല്ലെ, അവൾക്കും ശിവയെ ഇഷ്ടമല്ലേ,,, അവൾ കൂടി പങ്കുചേർന്നു ഒരു തെറ്റിന് ഒരാളെ മാത്രം എങ്ങനെ ശിക്ഷിക്കുവാൻ സാധിക്കും, അവളെ കൂടി കൊല്ല് നീ………………

അതുകേട്ടു ആദി സഡൻ ബ്രെക്ക് പിടിച്ചു ജീപ്പ് നിർത്തി.

“അവൻ സ്റ്റിയറിങ്ങിൽ മുറുകെ പിടിച്ചു, എന്നിട്ടു പ്രതിരൂപത്തെ നോക്കി, എനിക്കെന്റെ പാറുവിനെ ഇല്ലാണ്ടാക്കാൻ സാധിക്കില്ല,,, അത്രേം ജീവനാ എനിക്കവളെ …………

ആണോ,,, എന്നിട്ടാണോ നീ നിന്റെ ജീവന്റെ ജീവനെ ഇല്ലാതെ ആക്കാൻ പോയത്,

ആദി തന്റെ പ്രതിരൂപത്തെ നോക്കി.

“അവള് നിന്നെ സ്നേഹിക്കുന്നുണ്ടോ എന്നല്ല, നീ അല്ലെ അവളെ സ്നേഹിക്കുന്നത്, അവൾ സന്തോഷം ആയി ഇരിക്കാൻ അല്ലെ നീ ആഗ്രഹിക്കുന്നതും, ശിവ മരിച്ചുപോയാൽ അവൾക്ക് സന്തോഷം ആകുമോ ?

അവൾക് പ്രകൃതി തന്നെ ആണ് ശിവയെ കൊടുത്തത്,, അല്ലാതെ നീ അല്ല,,, അവൻ തന്നെ ആണ് അവൾക് ഏറ്റവും ഉത്തമനായ വരൻ,,, അവനു മുന്നിൽ നീ ഒന്നും അല്ല,,

ആദി പ്രതിരൂപത്തെ നോക്കി ഇരുന്നു.

ശിവ മരിച്ചു എന്നറിഞ്ഞാൽ അല്ലെങ്കിൽ അവനു അപകടം പറ്റി എന്നറിഞ്ഞാൽ തകരുന്നത് നിന്റെ പാർവതി തന്നെ ആണ്, ഒന്നുകിൽ അവൾ സ്വയം ഇല്ലാതെ ആകും, അല്ലെങ്കിൽ ഒരു മുഴുഭ്രാന്തി ആകും,, നിനക്കു അതാണോ വേണ്ടത് ?

അതുകേട്ടു ആദിയുടെ കണ്ണുകൾ ഒരല്പം നിറഞ്ഞു പേരിനു.

എടാ,,, പാർവതി നിനക്കുള്ളതല്ല, അവൾക്കുള്ളവൻ ശിവ ആണ്, അതിൽ നീ അസൂയപെട്ടിട്ടു കാര്യം ഇല്ല. കാരണം നീ ഒന്നുമല്ലാത്തവൻ ആയിരിക്കുന്നിടത്തോളം കാലം നീ ഒരിക്കലും അവരുടെ മുന്നിൽ ആരുമാകില്ല,, പാർവതി ഒരിക്കലും നിന്നെ സ്നേഹിക്കയില, അത് നിന്നോട് തന്നെ അവൾ പറഞ്ഞിട്ടുള്ളതുമല്ലേ ഒരിക്കൽ, അവരുടെ വീടിന്റെ നടയിൽ ഇരുന്നപ്പോൾ, നീ ആണ് ശിവയെ ഇല്ലാതെ ആക്കിയത് എന്നറിഞ്ഞാൽ അതുമതി പിന്നെ ഉള്ള ഇഷ്ടം പോയി വെറുപ്പ് ആയി മാറുവാൻ,,, അതുകൊണ്ട് നീ ഈ പകയും ക്രോധവും മനസ്സിൽ നിന്ന് കളയുക,, നിനക്കു ഒരുപാട് കർമ്മങ്ങൾ ബാക്കി ഉണ്ട്, അതിൽ നീ ശ്രദ്ധ കൊടുക്ക്,,, ഈ വിചാരം മനസ്സിൽ നിന്നും കളയൂ,,,

ആദി ഒന്നും മിണ്ടാതെ ജീപ്പ് മുന്നോട്ടു എടുത്തു, എന്തൊക്കെയോ മനസിലാക്കി കൊണ്ട്…

<<<<<<<O>>>>>>>

 

അന്ന് വൈകീട്ട്

 

ആദി കഴിഞ്ഞ ദിവസത്തെ പോലെ തന്നെ ആയിരുന്നു, മദ്യം എന്ന ലഹരിയെ പൂര്‍ണ്ണമായും അവന്‍ സ്വീകരിച്ചു കഴിഞ്ഞിരുന്നു. കണ്ണടച്ചാല്‍ അവനേ ഒരിയ്ക്കലും സ്നേഹിക്കുകയോ ആവ്നെ സ്നേഹത്തെ തീര്‍ച്ചറിയുകയോ ചെയ്യാത്ത അവന്റെ പ്രാണനായ പാർവതിയുടെ മുഖം തന്നെ ആയിരുന്നു.

അതൊന്നു മനസിൽ നിന്നും മായുവാൻ ആണ് അവൻ ശീലമില്ലാത്ത മദ്യ൦ കുടിക്കുന്നത് തന്നെ,,,

അവൻ ദേവികയെ വിളിച്ചു.

പേടിയോടെ ആണെകിലും അവൾ ഫോൺ എടുത്തു.

” ദേവൂ,,,,,,,,,,,,,,,, നീ പറഞ്ഞത് സത്യമായിരുന്നു,,, പാറുവിനു പ്രേമം ആയിരുന്നു അവനോടു, ആ രാജാവിനോട്,,, ഞാൻ പൊട്ടൻ ആയിപോയി,,, എനിക്ക് അന്നേരം പ്രാന്തായിരുന്നേടി അവളോടുള്ള ഇഷ്ടം മൂത്ത്… എന്നെ അവര് കുടുംബമായി വന്നു നിശ്ചയം വിളിച്ചിട്ടുണ്ട് ,,, ”

,,അപ്പു ,,,ഞാൻ അന്ന് പറഞ്ഞതെല്ലേ നിന്നോട് ,,,,,,,,,,,,”

“ആണ്,.. നീ പറഞ്ഞിരുന്നു, ഞാൻ വിശ്വസിച്ചില്ലലോ,,, ഞാൻ ഇന്ന് ശിവയെ കൊല്ലാൻ പോയതാ”

” അയ്യോ  എന്നിട്ട് ,,,,,,,,,,,,,,,,,,” ഭയത്തോടെ അവൾ തിരക്കി.

അപ്പോളേക്കും മനസു മാറി ,,,ഇല്ലേ അവൻ എന്റെ വണ്ടിയുടെ അടിയിൽ ചതഞ്ഞരഞ്ഞേനെ

എന്താ അപ്പു ,, ഈ കേള്ക്കുന്നെ ,,,,,,,,,,അവൾ ആധിയോടെ അവനോടു ചോദിച്ചു.

അറിഞ്ഞൂടാ ,,,,,,,,,,,ഞാൻ ഇങ്ങനെ ഒക്കെ ആയി പോകുവാ, ഞാൻ പോലും അറിയാതെ എന്റെ ഉള്ളിൽ വയല൯സ് നിറയുകയാ,,,, ദേവൂ,,,,,,,,,,,ഞാൻ ആരെയെങ്കിലും ഒക്കെ കൊല്ലും,,, എനിക്ക് ഇപ്പോ രക്തത്തിന്റെ ചുവപ്പ് നിറം കാണണം,, അതിന്റെ ഗന്ധം ആസ്വദിക്കണം, രുചി അറിയണം,,,

ആദി നില വിട്ട പോലെ ആയി.

അപ്പു ,,,,,,,,,,,,,,,,,,,,,,, അവൾ ഉറക്കെ അവനെ ഫോണിൽ വിളിച്ചു.

പെട്ടെന്ന് ലഹരിയുടെ ഇടയിലും അവൻ വിളികേട്ടു കൊണ്ട് ഒന്ന് മൂളി

ആർക്കുവേണ്ടി ആണ്, പാറുവിനു വേണ്ടിയോ, അവള് നിന്നെ ഇഷ്ടപ്പെടുന്നില്ല എങ്കിൽ പിന്നെ നീ ഇതൊക്കെ ചെയ്തിട്ടു എന്ത് ചെയ്യാൻ ആണ്, എന്താ ഇതിന്റെ ഒക്കെ ഫലം,, എനിക്കറിയാം അവളുടെ മനസ്, നീ എങ്ങനെ ആണോ അവളെ സ്നേഹിക്കുന്നത് അതുപോലെ യവള് സ്നേഹിക്കുന്നത് ശിവയെ ആണ്, അത്രക്കും ഭ്രാന്തമായ സ്നേഹം ,,,,,,,,,ആ സ്നേഹം ആണ് അവളെ ഇപ്പോ മുന്നോട്ടു നയിക്കുന്നത്, ഞാൻ ഒരുപാട് ശ്രമിച്ചിരുന്നു അതില്ലാതെ ആക്കുവാൻ, പക്ഷെ ഞാനേ തോറ്റുപോയുള്ളു ..

 

അപ്പൊ പാറു ഒരിക്കലും എന്നെ സ്നേഹിക്കില്ലേ ദേവൂ ?

ഒരു കൊച്ചുകുട്ടിയെ പോലെ അവൻ ചോദിച്ചു

നിനക്കു പാറുവിനു പകരം എന്നെ സ്നേഹിക്കുവാൻ പറ്റുമോ, പറ അപ്പു .,… എങ്കിൽ ഞാൻ നിന്നെ വിവാഹം കഴിക്കാം ,,,പറ്റുമോ നിനക്കു ?

ദേവൂ ,,,,,,എന്താ നീയി പറയുന്നത്, ഞാൻ ഒരാളെയേ സ്നേഹിച്ചിട്ടുള്ളു, അത് എന്റെ പാറു ആണ്, അവളുടെ സ്ഥാനത്തേക്കു ഇനി ഒരിക്കലും വേറെ ആൾ വരില്ല ……………

അതുപോലെ തന്നെ അല്ലെ അപ്പു അവൾക്കും,  അവൾ ഇഷ്ടപെട്ടത്‌ ശിവയെ ആണ്, അതുകൊണ്ടു തന്നെ ശിവയെ നഷ്ടപ്പെട്ടാലും ഒരിക്കലും ആ സ്ഥാനത്തു വേറെ ആരും വരില്ല,, നിനക്കു ഒരു പെൺകുട്ടിയുടെ മനസ് അറിയില്ല, ആദ്യത്തെ പ്രണയം അത് ഒരിക്കലും മറക്കാൻ സാധിക്കില്ല, അതെന്നും ഉള്ളിൽ കിടക്കും.

അവൾക് ഭാഗ്യം ഉള്ളത് കൊണ്ട് അവൾ സ്നേഹിച്ചവനെ അവൾക് കിട്ടി ,,, നീ ആ ഇഷ്ടം മനസിൽ നിന്നും പറിച്ചു കളഞ്ഞേക്ക്,,, അപ്പു,,,,,,,,,,,,,, സ്വയം ഇനി ഒരു പൊട്ടൻ ആകണ്ട.

ദേവൂ ,,,,,,,,,,,,അപ്പൊ എന്റെ ഇഷ്ടം ഒകെ വെറും പൊട്ടത്തരം ആയിരുന്നല്ലേ ,,,, അവൾക്കുവേണ്ടി ഞാൻ ചെയ്തതെല്ലാം പൊട്ടത്തരം ആയിരുന്നല്ലേ ,,,?

ഞാൻ എന്താ പറയേണ്ടത് ,,,,,,,,,,നീ അവല്‍ക്ക് വേണ്ടി ചെയ്തതൊക്കെ പറഞ്ഞാൽ അവൾ ശിവയെ കളഞ്ഞു നിന്നെ സ്നേഹിക്കുമോ അപ്പു ,,,,,,,,,,,?

ഇല്ല ,,,,,,,,,അതൊരിക്കലും ഉണ്ടാവില്ല ,,,,,,,,,,,, ,,,,,,,,,,,

അതാ പറഞ്ഞത് ,,,,,,,,,,ഇനി ഈ അധ്യായം നീ മനസിൽ നിന്നും കളഞ്ഞേക്ക് ,,,,,,,,,,,,പാറു നിന്റെ അല്ല,, ഒരിക്കലൂം നിന്റെ ആകുകയും ഇല്ല, നിന്നെ ഒട്ടു സ്നേഹിക്കുകയും ഇല്ല ,,,,,,,,,,അവൾ ശിവയുടെ പെണ്ണാ,,, അപ്പുവിന്റെ അല്ല ,,, അവളെ അവളുടെ സ്നേഹത്തിന് വിട്ടുകൊടുക്കുക.

അവനു ഒന്നും പറയാൻ ഉണ്ടായിരുന്നില്ല.

അവൻ ഒന്നും മിണ്ടാതെ തന്നെ ഫോൺ വെച്ചു.

എത്ര ഒക്കെ മനസിനെ നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും ആദിക്ക് ഒട്ടും

സാധിക്കുന്നുണ്ടായിരുന്നില്ല, കാരണം ഹൃദയത്തിൽ നിന്നും ആത്മാവിലേക്ക് കുടി ഇരുത്തിയ ഒരാൾ, അതും ഒരു നാൾ തന്റെതാകും എന്ന മിഥ്യധാരണയിൽ പകൽക്കിനാവ് കണ്ട ആദിക്ക് ഈ സംഭവം ഒരിക്കലും മനസിനെ പറഞ്ഞു വിശ്വസിപ്പിക്കാൻ  ഉതകുന്ന തരത്തിൽ ആയിരുന്നതല്ല.അവനു ഒരേ സമയം അവന്റെ ചിന്തകളും ബോധവും ഉറക്കവും ഒക്കെ നഷ്ടമായി

ഓഫീസിൽ ചെന്ന് ഇരുന്നപ്പോളും അവനൊരു സ്വപ്നവസ്‌ഥയിൽ ആയിരുന്നു, സുഖമില്ല എന്ന് പറഞ്ഞു അവധി എടുത്തു ഇറങ്ങി.തന്റെ ആത്മാവ് തന്നിൽ നിന്നും അകലുന്ന ഓരോ നിമിഷങ്ങളും അവൻ മനസിൽ കണക്കു കൂട്ടി ഇരുന്നു,, ഉറക്കമില്ലാതെ രാത്രികൾ,  മനസിൽ ചിരിക്കുന്ന പിണങ്ങുന്ന പാറുവിന്റെ മുഖം മാത്രം, ആ ചിന്തകളിൽ നിന്നും രക്ഷ നേടുവാൻ അവനു ഒടുവിൽ മദ്യം തന്നെ ആയിരുന്നു ആശ്രയം.എത്ര കുടിക്കണം എന്നോ, എത്ര വെള്ളം ചേർക്കണം എന്നോ ഒന്നും അവനറിയില്ല, വയറു നിറച്ചും കുടിക്കും, ഒരു ഫുൾ കുപ്പി ഒക്കെ ഒറ്റ ഇരിപ്പിൽ അകത്താക്കും, എന്നിട്ടു ബോധം മറഞ്ഞു റൂമിൽ കിടക്കും.

എല്ലാവരിൽ നിന്നും അകന്നു.

ലക്ഷ്മി അമ്മയോടായിരുന്നു അവനു കൂടുതൽ ദേഷ്യ൦ ഉണ്ടായിരുന്നത് തന്നേ ഇല്ലാവചന൦ പറഞ്ഞു മോഹം ഉള്ളിൽ നിറച്ചു പറ്റിച്ചതിൽ, അമ്മയോടുള്ള ആ ദേഷ്യമാണ് അമ്മ എന്നും വെറുത്തിരുന്ന മദ്യം കുടിക്കാൻ അവനെ പ്രേരിപ്പിച്ചതും.സത്യത്തിൽ അതിലൂടെ മരണം കിട്ടുക ആണെങ്കിൽ അതും അവൻ ഏറെ ആഗ്രഹിച്ചിരുന്നു
അങ്ങനെ ബുധനും വെള്ളിയും കഴിഞ്ഞു ശനി ആയി.

അവനാകെ ഉള്ളിൽ കത്തി എരിയുന്ന സങ്കടം ആയിരുന്നു, ഒടുവിൽ ആ വിഷമം തീർക്കുവാൻ ജീവിച്ചിരിക്കുന്ന അവന്റെ അമ്മമ്മ ആയ ഭദ്രാമ്മയുടെ അടുത്തേക്ക് പോകുവാൻ അവൻ തീരുമാനിച്ചു.

ശനിയാഴ്ച ഒരു രണ്ടു മണിയോടെ   അവൻ സായിഗ്രാമത്തിൽ എത്തി, ഭദ്രാമ്മ ഭക്ഷണം ഒക്കെ കഴിഞ്ഞു പുറത്തു തൊടിയിൽ നീളമുള്ള ബെഞ്ചിൽ ഇരിക്കുക ആയിരുന്നു.

അവൻ ഭദ്രാമ്മയുടെ അടുത്ത് എത്തി ഒന്നും മിണ്ടാതെ ഭദ്രാമ്മയുടെ അടുത്ത് ഇരുന്നു
എന്നിട്ടു തോളിൽ മുഖം അമർത്തി വെച്ചു.

അവന്റെ ആ ഇരുപ്പിൽ പന്തികേട് തോന്നി ഭദ്രാമ്മ അവന്റെ മുഖം ഉയർത്തി നോക്കി

കണ്ണൊക്കെ ചുവന്നിരിക്കുന്നുണ്ട്, ചെറുതായി നനവും ഉണ്ട്,,,എന്താ മോന് പറ്റിയത് ?

ഒക്കെ വെറുതെയ ഭദ്രമ്മെ,,, പാർവതി ശങ്കർ നാളെ പാർവതി ശിവരഞ്ജൻ ആകും ,,
മോനെന്താ പറയുന്നത്, എനിക്കൊന്നും മനസിലാകുന്നില്ല ?
ആദി ഇതുവരെ നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു, അതുകേട്ടു ഭദ്രാമ്മക് ആകെ സങ്കടമായി.

“ലക്ഷ്മി അമ്മയും എന്നെ പറ്റിച്ചു ഭദ്രമേ,, അതും എപ്പളും വന്നു പറയും പാറു എന്റെ ആണ് എന്റെ ആണ് എന്ന്, അങ്ങനെ ആണ് മോഹിച്ചുപോയത്,, അവൾക് ശിവയെ വലിയ ഇഷ്ടമാണ്, അവൻ ഇളയിടം കൊട്ടാരത്തിലെ രാജകുമാര൯ ആണ്,,”
” മോൻ വിഷമിക്കല്ലേ ,,,,,,,,,,അപ്പു ,,, ” ഭദ്രാമ്മ അവനെ ആശ്വസിപ്പിച്ചു.

രണ്ടു ദിവസം മുന്നേ ഞാൻ അവനെ വണ്ടി ഇടിപ്പിച്ചു കൊല്ലാൻ പോയതാ ഭദ്രമേ ,,

“അയ്യോ എന്നിട്ടു ? “അവർക്ക് ആധിയായി.

ഞാൻ കൊന്നില്ല ,,, എനിക്ക് കൊല്ലാൻ പറ്റിയില്ല ..

അതുകേട്ടു അവർ സമാധാനത്തോടെ കൈകൾ കൂപ്പി.

എനിക്ക് പറ്റണില്ല ഭദ്രമ്മെ  ,,,നാളെ ആണ് അവളുടെ നിശ്ചയം, എന്നെ വിളിച്ചിട്ടുണ്ട്.

എനിക്ക് അറിഞ്ഞൂടാ , എന്താ ചെയ്യേണ്ടത് എന്ന്.

“അപ്പു ……………”
മ്മ് ………….
ഭദ്രാമ്മ ഒരു കാര്യം പറഞ്ഞാൽ ശ്രദ്ധിച്ചു കേൾക്കുമോ ?
ആ ,,,,ഞാൻ കേട്ടോളാ ഭദ്രമ്മെ
നമ്മൾ കുറെ ഒക്കെ മോഹിക്കും ചിലപ്പോ അതിൽ ചിലതു കിട്ടും ചിലതു കിട്ടില്ല, ഇതല്ലേ ഈ ജീവിതം ,,

ഭദ്രാമ്മ അവനോടു ചോദിച്ചു.

“ഞാൻ മോഹിക്കുന്നതൊന്നും എനിക്ക് കിട്ടുന്നില്ലാലോ ഭദ്രമേ ,, അപ്പൊ ഇതെന്തു ജീവിതമാ ”

“അപ്പു ,, അങ്ങനെ ഒന്നും ചിന്തിക്കാതെ,, അപ്പുവിന് ചെയ്യാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്, അപ്പുവിന്റെ ജീവിതം ഒരു പാറുവിൽ ഒതുങ്ങി തീരേണ്ടതും അല്ല, അപ്പു നാളെ എന്തായാലും ആ ചടങ്ങിൽ പങ്കെടുക്കണം, അത് കാണണം, അതുകണ്ടു മനസിനെ മനസിലാക്കിക്കണം, അല്ലെങ്കിൽ പിന്നെ ആവശ്യമില്ലാതെ അപ്പു ഓരോന്ന് ചിന്തിച്ചു കൂട്ടി വയ്യായ്കകൾ ഉണ്ടാക്കി വെക്കുകയെ ഉണ്ടാവൂ,,,

ഞാൻ പോയിട്ട് എങ്ങനെയാ ഭദ്രമേ അതൊക്കെ കാണുക, പാറു ശിവയോടൊപ്പം നിൽക്കുന്നതൊക്കെ ,, എനിക്ക് അതൊന്നും കാണാൻ കൂടെ സാധിക്കില്ല.

പോണം ,,,,,,മോൻ പോയെ പറ്റു അതുകാണുമ്പൊ മോന്റെ മനസിൽ ആ ചിത്രം പതിയുമ്പൊ മാത്രമേ മോന് സ്വയമൊരു തിരിച്ചറിവ് വരൂ ,,,അത് വന്നാൽ പിന്നെ വിഷമം ഒന്നും ഉണ്ടാകില്ല ,,

അങ്ങനെ ഭദ്രാമ്മ അവനെ ഓരോ കാര്യങ്ങളും നല്ലപോലെ പറഞ്ഞു അവന്റെ സങ്കങ്ങൾക്ക് ഒരു ആശ്വാസം കൊടുത്തു.

ഒരു നാലുമണിയോടെ അവൻ സായിഗ്രാമത്തിൽ നിന്നും ഇറങ്ങി
അവൻ മനസിൽ തീരുമാനിച്ചിരുന്നു, പിറ്റേന്ന് പാറുവിന്റെ നിശ്ചയത്തിന് പോകു൦ എന്ന് ,,

അങ്ങനെ ജീപ്പുമായി പോകുന്ന വഴി ആണ് ഉള്ളിൽ തോന്നിയത് വെറുതെ പോയാൽ പോരല്ലോ നല്ലൊരു സമ്മാനവും കൊടുക്കണ്ടേ.

അവൻ പോകുന്ന വഴി അവിടത്തെ വലിയ ഒരു ഗിറ്റ് ഷോപ്പിൽ കയറി.

പാറുവിനു കൊടുക്കേണ്ട അവസാനത്തെ സമ്മാനം അതിനായി അവൻ അവിടെ ഒരുപാട് തിരഞ്ഞു, ഒടുവിൽ അവന്റെ കണ്ണിനെ മോഹിപ്പിക്കുന്ന ഭംഗിയിൽ അവിടെ ഒരു പ്രതിമ കണ്ടു വെങ്കലത്തിൽ നിർമ്മിച്ച ശിവ പാർവതി മാരുടെ ഒരു അർദ്ധനാരീശ്വരപ്രതിമ.

ആ പ്രതിമക്ക് സമീപം ചെന്ന് നല്ലപോലെ നോക്കി.
അത്രക്കും മനോഹരമായ പ്രതിമ.
അതെ അത് തന്നെ ആകും അവർക്കുള്ള സമ്മാനം.
തന്റെ പാതിയെ തന്റെ ഉടലിനോട് ചേർത്ത് നിർത്തിയ മനോഹരമായ അർദ്ധനാരീശ്വരപ്രതിമ,

പാർവതിക്ക് തുല്യമായി പാറുവും മഹാദേവന് തുല്യമായി ശിവരഞ്ജനും

ഏറ്റവും മികച്ച പ്രണയജോഡികൾക്ക് ,,നഷ്ടപ്രണയം നെഞ്ചിലേറ്റിയവന്റെ സമ്മാനം

അവനതിന്റെ വില ചോദിച്ചു,
അതിനു ഒമ്പതിനായിരം രൂപ ആണ് പറഞ്ഞത്, അവൻ ഒന്നും നോക്കാതെ ആ തുകയും കൊടുത്തു അത് വാങ്ങി.

അവനതു നല്ലപോലെ ഗിഫ്റ് കവർ ചെയ്യിപ്പിച്ചു.
അതും കൊണ്ട് ഷോപ്പിൽ നിന്നും ഇറങ്ങി പുറപ്പെട്ടു ലോഡ്ജിലേക്ക്.

അന്ന് വൈകുന്നേരം പാലിയത്ത്

ഒരു ഉത്സവസമാനം ആയിരുന്നു, വൈശാലിയിൽ നിന്നും എല്ലാവരും വന്നിട്ടുണ്ട് .

കൂടാതെ മുബൈയിൽ നിന്നും രാജശേഖരന്റെ സഹോദരനും കുടുംബവും പിന്നെ അവരുടെ മറ്റു ബന്ധുക്കളൊക്കെ ആയി,

സന്ധ്യയോടെ പാറുവിന്റെ കൈയ്യിൽ മൈലാഞ്ചി ഒക്കെ ഇടീപ്പിച്ചു , അവൾക് വേണ്ട ആവശ്യത്തിനുള്ള ഫേഷ്യൽ ഒക്കെ ചെയ്തു, വേണ്ടുന്ന കാര്യങ്ങളൊക്കെ ചെയ്യുന്നു

സ്ത്രീകൾ എല്ലാവരും ഭക്ഷണം ഒക്കെ ഉണ്ടാക്കുകയും സൊറ പറയുകയും ഒക്കെ ചെയ്യുന്നു

ആണുങ്ങൾ സന്ധ്യയോടെ അവരുടേതായ ആഘോഷങ്ങളുടെ ചിട്ടവട്ടങ്ങൾ ഒക്കെ നടത്തുന്നു

കുട്ടികളും അവരുടെ കളികളും ആട്ടവും പാട്ടും ഒക്കെ ആയി നല്ലപോലെ ഉള്ള ഒരു ആഘോഷം ആയിരുന്നു.

അതോടൊപ്പം ഫോട്ടോ എടുക്കലും ഒക്കെ ആയി ഗംഭീരമായ പരിപാടികൾ.

ഇടയ്ക്കു പാറുവിനു ശിവയുടെ ഫോൺ വന്നു എങ്കിലും സംസാരിക്കാൻ ഉള്ള അവസരവും ആയിരുന്നില്ല എങ്കിലും അവളുടെ മറ്റു സഹോദരിമാരോടൊക്കെ സംസാരിച്ചു

അങ്ങനെ വലിയ മേളങ്ങളോടെ പാലിയം തറവാട് ഉത്സാഹഭരിതമായി.

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com