അപരാജിതൻ 12 [Harshan] 9415

ഓം ശക്തി ,,,,,,,,,,,,ശിവശക്തി.

…ഓം സച്ചിതാനന്ദ പരമാനന്ദ പരമശിവോഹം.

എന്ന് ഉറക്കെ മന്ത്രോച്ചാരണ൦ ചെയ്തു കൊണ്ട് അയാൾ ആൾദൈവം.

ജഗദ്ഗുരു ശിവശക്തി സദാശിവ പരമാനന്ദ ഭഗവാ൯.

ഒരു തിളങ്ങുന്ന പട്ടു ജുബ്ബയും അതിനു മുകളിൽ ഒരു ഉത്തരീയവും ഒരു ദോത്തിയും ആണ് അയാൾ ധരിച്ചിരിക്കുന്നത്, കാലിൽ മെതിയടി ധരിച്ചിരിക്കുന്നു, കൈകളിൽ കഴുത്തിൽ എല്ലാം രുദ്രാക്ഷം, മുടി ഉയരത്തിൽ ചുറ്റി കെട്ടി അതിലും രുദ്രാക്ഷം കെട്ടിയിരിക്കുന്നു.

കൈകൾ അനുഗ്രഹിക്കുന്ന പോലെ അഭയ മുദ്ര പിടിച്ചു ചുണ്ടിൽ ഒരു മന്ദഹാസവും ആയി ആണ് അയാൾ മുന്നിലേക്ക് നടക്കുന്നത്, അയാളുടെ പുറകിൽ ബ്രൗൺ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച ഗുണ്ടകളെ പോലെ തോന്നിപ്പിക്കുന്ന ശിഷ്യവൃന്ദങ്ങൾ.

അയാൾ സാവധാനം ആദിയും വീരേന്ദ്രനും ഇരിക്കുന്നിടത്തേക്ക് നടന്നു വന്നു.

അയാളെ കണ്ടു പ്രണാമം ഭഗവാനെ എന്ന് വിളിച്ചു വീരേന്ദ്ര ഷെട്ടി അയാളുടെ കാലിൽ സാഷ്ടാംഗം നമസ്ക്കരിച്ചു.

അപ്പോൾ മെതിയടിയിൽ നിന്നും കാലുകൾ എടുത്തു വീരേന്ദ്ര ഷെട്ടിയുടെ ശിരസിൽ കാലുകൊണ്ട് ചവിട്ടി അനുഗ്രഹിച്ചു.

എഴുന്നേൽക്കൂ പുത്രാ,,,,,,,,, നീ എന്നും എന്റെ അനുഗ്രഹം ഉള്ളവനായി തീരും, നിനക്കു മരണമില്ല, നിന്റെ മരണത്തെ ഞാൻ ഇല്ലാതെ ആക്കി..  ഓം ശക്തി .. എന്ന് പറഞ്ഞു അയാളിൽ ആശീ൪വാദം വാരി ചൊരിഞ്ഞു.

ആശീർവാദം കിട്ടി ജീവിതം ധന്യമായപ്പോൾ വീരേന്ദ്ര ഷെട്ടി കാലുകളിൽ തൊട്ടു തൊഴുതു എഴുന്നേറ്റു.

അതിനു ശേഷം മുന്നിൽ വണങ്ങി നിന്നു.

ജഗദ്ഗുരു ആദിയെ നോക്കി.

ഓം ശക്തി,,,,,,ശിവശക്തി,

അഹം മുക്തി, മുക്തിദായകോഹം,

അഹം മോക്ഷ , മോക്ഷദായകോഹം,

(ഞാൻ മുക്തിയും മുക്തിദായകനും ഞാൻ മോക്ഷവും മോക്ഷദായകനും ആകുന്നു)

അയാളെ കണ്ടു ആദി എഴുന്നെല്കാത്തതും കാലിൽ വീഴാത്തതും അയാളെ നല്ല പോലെ ചൊടിപ്പിച്ചു, അയാൾ പുഞ്ചിരിച്ചു കൊണ്ട് വീരേന്ദ്രഷെട്ടിയെ നോക്കി എന്നിട്ടു.

ആദിക്ക് എതിരെ ഉള്ള സോഫയിൽ അയാൾ  ഇരുന്നു,

ആദിത്യ ,,,,,,,,,,,,,,,,സ്വാമിയുടെ കാലിൽ വീണു നമസ്കരിക്കു, ഭഗവാൻ ആണ്, പരമശിവൻ ആണ് ആദ്ദേഹം അയാൾ ആദിയോട് പറഞ്ഞു.

ആദി ഒന്നു ചിരിച്ചു

 

ഞാനോ നമസ്‌കരിക്കാനോ,,,,,ഇയാളെയോ …..അതെന്തിനാ,….?

ഇയാള് വേണേ , വന്നു  എന്റെ കാലിൽ നമസ്കരിച്ചോട്ടെ…

അതല്ലേ അതിന്റെ ഒരു ഇത് ,,,, ?

 

എന്ന് പറഞ്ഞു ആദി ആ സോഫയിൽ ഒന്ന് അമർന്നു ഇരുന്നു എന്നിട്ടു കാലിനെ മേലെ കാൽ കയറ്റി വെച്ച് എന്നിട്ടു സോഫയുടെ ഹാൻഡ് റെസ്റ്റിൽ കൈ അമർത്തി ഒരു പ്രൗഢഭാവത്തിൽ ഇരുന്നു ഒരു പുഞ്ചിരിയോടെ.

അതുകണ്ടു അയാളുടെ ശിഷ്യൻമാർ ആദിയെ ഉപദ്രവിക്കുവാൻ ആയി മുന്നോട്ടു നടന്നു എങ്കിലും ജഗദ്ഗുരു ത്രിശൂലം ഉയർത്തി വേണ്ട എന്ന് ആംഗ്യം കാണിച്ചു, അതുകൊണ്ടു അവ൪ അവിടെ തന്നെ നിന്നു.

ജഗദ്ഗുരുവിന്റെ നോട്ടം ആദിയുടെ കയ്യിൽ ഇരുന്നു സപ്തവർണ്ണം പൊഴിക്കുന്ന രത്നകല്ലിലേക്ക് ആയിരുന്നു. അയാളുടെ കണ്ണുകൾ അത്ഭുതം കൊണ്ടും ആവേശം കൊണ്ടും പ്രത്യേക ഭാവത്തിൽ ആയിരുന്നു.

ആദിത്യ ,,,, ഇദ്ദേഹം ഈശ്വരൻ ആണ്, മണ്ണിൽ ഇറങ്ങി വന്ന ഈശ്വരൻ, നിന്ദിക്കുന്ന വാക്കുകൾ ഉപയോഗിച്ചതിന് ഭഗവാനോട് മാപ്പു ചോദിച്ചു അദ്ദേഹത്തെ വണങ്ങൂ ,,,

അത് പറഞ്ഞത് പദ്മാകർ ഷെട്ടി ആണ്.

പിന്നെ കണ്ട ഉഡായിപ്പുകളുടെ ഒക്കെ കാലും മൂടും കുമ്പിടാൻ അല്ലെ ഞാൻ ഇവിടെ ഇരിക്കുന്നത്, ഞാൻ ഇവിടെ കല്ല് പരിശോധിക്കാനും അതിന്റെ വില അറിയുവാനും ആണ് വന്നത്,,,അല്ലാതെ കണ്ട ആസാമികളുടയും ആള്ദൈവങ്ങളുടെയും ഒക്കെ കാലു പിടിക്കാൻ അല്ല ,,,, അപ്പോള്‍ നമുക്ക്  കാര്യത്തിലേക്കു കടക്കാം.

പുത്രാ ,,,,,,,,,,,,,,,,,, യുക്തി ഒക്കെ നല്ലതു തന്നെ ആണ്, പക്ഷെ അത് ഭഗവാനോട് ഒഴിവാക്കുന്നത് തന്നെ ആണ് അഭികാമ്യം…ഓം ശക്തി

താൻ തന്റെ പാട് നോക്കടോ …… താനാരാ എന്നെ പഠിപ്പിക്കാൻ ,,, ഒള്ള കയ്യടക്കവും മാജിക്കും കാണിച്ചു നാട്ടുകാരെ പറ്റിച്ചു മയക്കുമരുന്ന് വെച്ച ലഡു കൊടുത്തു മയക്കി ദൈവ൦ ചമയുന്ന താൻ ആണോ ഭഗവാൻ.

പുത്രാ ,,,,,,,,,,,,,

ഫ നിർത്തടോ … അവന്റെ ഒരു പുത്രനും പൗത്രനും ,,, ഇനി അങ്ങനെ വിളിച്ച ആൾദൈവം ആണെന്നൊന്നും ഞാൻ നോക്കില്ല, ചവിട്ടി തന്റെ നാഭി കലക്കും ഞാൻ…  ആദി ദേഷ്യപ്പെട്ടു.

അയാൾ വീരേന്ദ്രഷെട്ടിയെയും പദ്മകർ ഷെട്ടിയെയും നോക്കി,

അയാളുടെ ശിഷ്യവൃന്ദങ്ങൾ നല്ലപോലെ കോപം കൊണ്ട് തിളക്കുക ആണ്

ആദിയെ ഇല്ലാതാക്കുവാൻ ആയി.

ഓം ശക്തി ,,,,ഓം ശിവശക്തി ,,,,,,,,,,,,,,,,,

അയാൾ ആദിയുടെ നേരെ കൈകൾ കാണിച്ചു അനുഗ്രഹിച്ചു.

സഹോദര ,,,,,,,,,,,,,,,,

ആ അങ്ങനെ വേണമെങ്കിൽ വിളിച്ചോ.

നിന്റെ കയ്യിലെ ആ വിശേഷ രത്നം നമുക്ക് ഏറെ ഇഷ്ടമായി, നാം ഇത് നിന്നിൽ നിന്നും വാങ്ങുവാൻ. ഇഷ്ടപെടുന്നു.,, ഓം ശക്തി ..ശിവശക്തി..

ആദിത്യ ,,, നമ്മൾ പറഞ്ഞ പോലെ അമ്പതു ലക്ഷം രൂപ ഇപ്പോൾ നിനക്കു തന്നു ഈ കല്ല് എടുക്കുവാൻ ഭഗവൻ തയാർ ആണ് ,,, പദ്മാകർ ഷെട്ടി പറഞ്ഞു.

ആദി അതുകേട്ടു ഒന്ന് ചിരിച്ചു, എന്നിട്ടു ആ രത്നം കയ്യിൽ എടുത്തു തുണിയിൽ പൊതിഞ്ഞു പോക്കറ്റിലേക്ക് വെച്ചു.

നമ്മൾ പറഞ്ഞതല്ല , ,,,നിങ്ങൾ പറഞ്ഞത് ,,,,,?

മനസിലായില്ല ,,,,,,,,,,,,,,? പദ്മാകർ ഷെട്ടി അവനോടു ചോദിച്ചു.

ഞാൻ നിങ്ങൾക്ക് അൻപത്‌ ലക്ഷത്തിനു തരാം എന്ന് പറഞ്ഞിട്ടില്ല, നിങ്ങൾ ഒരു വില അങ്ങോട്ടു പറഞ്ഞു എന്നിട്ടു എന്നോട് സമ്മതിക്കുവാനും പറഞ്ഞു. ആദ്യം പതിനയ്യായിരം രൂപ പറഞ്ഞു, പിന്നെ അത് അമ്പതു ലക്ഷം ആക്കി, അപ്പോൾ തന്നെ ഉറപ്പല്ലേ, ഇതിന്റെ മൂല്യം അതിനേക്കാളൂം നൂറു ഇരട്ടി എങ്കിലും വരും എന്ന്, ഞാൻ എന്താ പൊട്ടൻ ആണോ ഷെട്ടി മാമാ

അപ്പോൾ താൻ പറഞ്ഞു വരുന്നത് ?

ഞാൻ പറയുന്നു ,,,, നൂറു സി.ആർ. ,,,,,, മനസിലായില്ലേ നൂറു കോടി ,,,അതിങ്ങു തരിക, ഈ രത്‌നം അങ്ങോട്ട് വാങ്ങിക്കുക.

ഷെട്ടി മാമാ ,,,,,,നിങ്ങള് പഠിച്ച കോളേജില് ഞാനേ പേട്രൺ ആയിരുന്നു, ഷെട്ടി മാമന്‍  ഈ പരിപാടി അങ്ങോട്ട് മടക്കി ഷെട്ടി മാമന്റെ  ജെട്ടിക്കുള്ളില് ഭദ്രമായി വെച്ചാൽ മതി …

ആൾദൈവം അണ്ണോ ,,, അപ്പൊ എങ്ങനെയാ കാര്യങ്ങൾ നൂറു കോടി ഉണ്ടോ ,,,? ഉണ്ടേ ഇപ്പൊ ഈ രത്‌നം തന്നേക്കാം ,,ഇല്ലെങ്കിൽ അണ്ണൻ ആ റബ൪ കൊണ്ടുള്ള മൂന്നാം കണ്ണ് ഒട്ടിച്ചു ടോർച് അടിച്ചു കളിച്ചോ…..

ജഗദ്ഗുരു തന്റെ ശിഷ്യനെ നോക്കി എന്തോ കൊണ്ടുവരാൻ ആയി ആംഗ്യം കാണിച്ചു.

രണ്ടു ശിഷ്യൻ മാർ രണ്ടു വലിയ ബാഗുകൾ കൊണ്ടുവന്നു ,,,, അത് സോഫയുടെ ഇടയിൽ ഉള്ള ടീപൊയ്ക്ക് താഴെ വെച്ച് എന്നിട്ടു തുറന്നു.

അതിൽ നിറയെ അഞ്ഞൂറിന്റെ  നോട്ടുകൾ. ആയിരുന്നു

നോക്കൂ സഹോദരാ,

ഇതിൽ  പണം ആണ്, പണം അസുരന്റെ ആയുധം ആണ്, പണം തമോഗുണം നിറഞ്ഞതു ആണ്, എങ്കിലും താങ്കളുടെ കയ്യിൽ ഇരിക്കുന്ന ആ രത്‌നം നമ്മുക് ആവശ്യമുണ്ട്, അതിനു വേണ്ടി നമ്മുടെ ഒരു ഉപഹാരം മാത്രം ആണ്. ഓം ശക്തി

ഇതിൽ എത്ര രൂപ ഉണ്ടന്ന് പറ ?

അമ്പതു ലക്ഷം … ഓം ശക്തി …

പക്ഷെ നമുക്കു അമ്പതു ലക്ഷം പോരാ, ആൾദൈവഅണ്ണാ, നൂറു കോടി തികച്ചും കിട്ടണം, സാധിക്കുമോ എങ്കിൽ നമുക് ഇപ്പൊ ഡീൽ ഉറപ്പിക്കാം, ഇല്ലെങ്കിൽ ഞാൻ ഇവിടെ നിന്ന് അങ്ങോട്ട് പോകും. എന്ന് പറഞ്ഞു ആദി എഴുന്നേറ്റു.

ആദി അത് പറയുന്നത് കേട്ട് അയാളുടെ ശിഷ്യഗണങ്ങൾ എല്ലാവരും എന്തിനും തയാറായി നിന്നു, അതുകൂടാതെ തന്നെ പുറമെ നിന്നും പത്തോളം പേർ ആയുധങ്ങളും ആയി ആ ഫ്ലോറിലെക്കു വന്നു.

ആദി ഷെട്ടിമാരെ നോക്കി, അപ്പൊ നല്ല പോലെ കരുതി കൂട്ടി ആയിരുന്നല്ലേ ?

അവരുടെ മുഖത്ത് ഒരു ചിരി ആയിരുന്നു.

ജഗദ്ഗുരു സോഫയിൽ ഇരുന്നു കാലിനു മുകളിൽ കാലു കയറ്റി വെച്ച് വലത്തേ കൈ കാലിന്റെ തള്ള വിരലിൽ പിടിച്ചു ഇടത്തെ കൈ കൊണ്ട് കയ്യിലെ ത്രിശൂലത്തിൽ മുറുകെ പിടിച്ചു ആദിയെ നോക്കി,

ഹ ഹ ഹ ഹ ,,,,,,,,,,,,,,,,,ഒരു അട്ടഹാസം,

ഞാൻ കൈലാസനാഥൻ ആണ്, ഇവരെല്ലാം എന്റെ ഭൂതഗണങ്ങളും

ഞാൻ ആണ് കാലനെ സംഹരിച്ചവൻ, നിനക്കെന്നെ അറിയില്ല.

നിനക്കു ഇവിടെ നിന്നും അങ്ങനെ പോകാൻ കഴിയില്ല,

ലോകത്തിന്റെ നിയന്ത്രണമെന്റെ കയ്യിൽ ആണ്,

നീയും എന്നാൽ നിയന്ത്രിക്കപെടുന്നു,

ഓം ശക്തി … ശിവശക്തി

ഞാൻ ഇവിടെ നിന്നും പോകും എന്ന് വിചാരിച്ച പോയിരിക്കും ?

ആദിത്യ ,,,,,,,,,,,,നീ ഇവിടെ വന്നത് നിന്റെ ഇഷ്ടം കൊണ്ട് ആയിരിക്കാം, പക്ഷെ നിന്റെ ഇവിടെ നിന്നുള്ള പോക്ക് ഭഗവാന്റെ ഇഷ്ടപ്രകാരം ആയിരിക്കും ,,,,,പദ്മാകരഷെട്ടി പറഞ്ഞു.

എന്റെ പേര് ആദിത്യൻ എന്നാണ്, സൂര്യൻ ,,, സൂര്യൻ ചലിക്കില്ലെങ്കിലും , ഭൂമിയില്‍ നിന്നു നോക്കുമ്പോ അങ്ങനെ ഒരിടത്തും സൂര്യന്‍  നിൽക്കാറില്ല, അതിങ്ങനെ കറങ്ങി കൊണ്ടിരിക്കും, അപ്പൊ ഞാനും അങ്ങനെ ഒക്കെ തന്നെ ആണ്.

പക്ഷെ രാഹു സൂര്യനെ വിഴുങ്ങി ഗ്രഹണവും ബാധിപ്പിക്കാറുണ്ട് ഓം ശക്തി ,,, ജഗദ്ഗുരു അവനെ പരിഹസിച്ചു പറഞ്ഞു.

ഉടായിപ്പു അണ്ണാ ….. സൂര്യനെ വിഴുങ്ങാൻ വന്ന രാഹുവിനെ ഉടലില്ല, അതുകൊണ്ടു വിഴുങ്ങിയാലും തുറന്ന കഴുത്തിന് പുറത്തൂടെ സൂര്യൻ പുറത്തേക്കു തന്നെ വരും.

ഹ ഹ ഹ ഹ ഹ ഹ …………….. എന്നെ ,,,,,,,,,,,,,,,, വാക്കുകളുടെ പ്രയോഗം കൊണ്ട് ചിന്തകളെ ഖണ്ഡിക്കുവാൻ നീ മിടുക്കൻ ആണ് എന്ന് നമുക് വ്യക്തമായി …ഓം ശക്തി

ആണോ ….എന്ന ,,,അതുമാത്രമല്ല ,,,വാൾ പ്രയോഗിച്ചു ആ ചിന്തകൾക്കു കാരണമാകുന്ന തല ഖണ്ഡിക്കുവാനും മിടുക്കൻ തന്നെ ആണ് ഞാൻ, അതിനു വാൾ എടുക്കേണ്ടി വന്നാൽ അതും ഞാൻ എടുക്കും.

അപ്പോളേക്കും എല്ലാവരും കൂടെ ആദിക്ക് ചുറ്റുമായി നില ഉറപ്പിച്ചു.

നിനക്ക് ഞാൻ ഒരു വരം തരാം……..നിന്നെ ഞാൻ മരണമില്ലാത്തവൻ ആക്കി തരാം, നിന്നെ ഹോമോ സാപ്പിയൻസിൽ നിന്നും ഞാൻ കോസ്മോ സാപ്പിയൻസിലേക് ഉയർത്താം…നിന്റെ കയ്യിലെ ആ രത്‌നം ഭഗവാനായ എനിക്ക് തരിക, പകരം ഈ വലിയ സഞ്ചികളിലെ പണം നിനക്ക് സ്വീകരിക്കാം, അതോടെ നമ്മൾ തമ്മിലുള്ള ഭൗതികമായ കൊടുക്കൽ വാങ്ങൽ കഴിഞ്ഞു, പിന്നെ ആത്മീയമായ കൊടുക്കൽ ആണ്. അതിനായി നിന്റെ കയ്യിൽ ഉള്ള ഈ മുഴുവൻ തുകയും എന്റെ പാദങ്ങളിൽ നീ സമർപ്പിക്കുക, കാരണം ഈശ്വരൻ ആർക്കും പണം കൊടുക്കാറില്ല, അനുഗ്രഹം മാത്രേ കൊടുക്കൽ പതിവുള്ളു, ഈശ്വരന് ആണ് സാധാരണ ഭക്തർ പണം കൊടുക്കാറുള്ളത്, അങ്ങനെ ഈ തുക നീ എന്നെ ഏൽപ്പിച്ചു എന്റെ പാദങ്ങളിൽ നിന്റെ ശിരസ് സമർപ്പിച്ചു വന്ദിക്കുക അപ്പൊ നിന്റെ തലയിൽ ഞാൻ എന്റെ പാദം കൊണ്ട് ചവിട്ടി നിനക്കു ലോകത്തെ ഏറ്റവും വലിയ ബ്രഹ്മജ്ഞാനം നൽകും, അതിലൂടെ നീ ആത്മസാക്ഷാത്കാരം നേടും, ഇതിലും വലിയ ഒരു വരം ഞാൻ ആർക്കും ഇതുവരെ കൊടുത്തിട്ടില്ല. .. ഓം ശക്തി ,,, മഹാസദാശീവോഹം,,,

 

ആഹാ ,,,,,,,,,,,,,,,,,,,,കേട്ടിട്ട് ഒരുപാട് സന്തോഷം ആയി മൊതലാളി ,,,,അപ്പൊ ഷെട്ടിമാര് മാത്രം അല്ല നിങ്ങളും ഊമ്പോളൊജിയിൽ ഒരു പടി കൂടെ കടന്നു പി.എച്.ഡി എടുത്തിട്ടുണ്ടല്ലേ,,,, കൊള്ളാം.

അപ്പോളെ ,,,,വ്യാജ സ്വാമി ,,,,,ഞാൻ എന്ന കൂടുതൽ പറയാൻ നിൽക്കുന്നില്ല.

അപ്പൊ നമുക്കു ഇനി കാണണ്ട കേട്ടോ ,,,,,,,,,,,,,,,,,,,,,

ആദി ബാഗു കയ്യിൽ എടുത്തു,

ഇടത്തേക്ക് തിരിഞ്ഞു.

തിരിഞ്ഞതും അവന്റെ നെഞ്ച് നോക്കി ഒരു ചവിട്ടു കിട്ടിയതും ഒരുമിച്ചു ആയിരുന്നു.

ആ ചവിട്ടിന്റെ ശക്തിയിൽ അവൻ തെറിച്ചു വീണു, കയ്യിലെ ബാഗ് അവിടെ വീണു പോയി രത്‌നം അവന്റെ ഷർട്ടിന്റെ പോക്കറ്റിൽ തന്നെ ഉണ്ടായിരുന്നു.

ഭഗവാൻ പറഞ്ഞത് കേട്ടില്ലെടാ നീ ,,,,, അത് നീ അനുസരിച്ചു പോയാ മതി.

അവനെ തൊഴിച്ച അയാളുടെ ശിഷ്യൻ പറഞ്ഞു.

ആദി ആദ്യം ആ രത്‌നം എടുത്തു ജീൻസിന്റെ പോക്കറ്റിലേക്ക് വെച്ച് എഴുന്നേറ്റു കൈ ഒക്കെ ഒന്ന് തട്ടി കുടഞ്ഞു. ബാഗ് കൂടെ എടുത്തു സോഫയിലേക്ക് വെച്ചു.

അവന്റെ ചുണ്ടിന്റെ കോണിൽ ഒരു ചിരി വിടർന്നു വന്നു,

ചവിട്ടു നന്നായിട്ടുണ്ട് കേട്ടോ ,,,, പക്ഷെ പറഞ്ഞൊക്കെ ചവിട്ടണം,

അവൻ ജഗദ്ഗുരുവിനെ നോക്കി.

ഞാൻ നിങ്ങൾക് ഇത് തന്നില്ലെങ്കിലോ …………………..

ജഗദ്ഗുരു മുറുകിയ കണ്ണുകളോടെ അവനെ നോക്കി അയാളുടെ മുഖത്ത് ഒരു ക്രുദ്ധഭാവം ആയിരുന്നു.

അയാൾ സോഫായിലേക്കു ചാഞ്ഞു.

 

മുക്തിദായകോഹം ……………മോക്ഷദായകോഹം……………..

ഞാൻ ലോകത്തിനു മോക്ഷവും മുക്തിയും നൽകുന്ന മഹാദേവൻ,

ഞാൻ ആണ് ശിവൻ, ശിവശങ്കരൻ, പരമശിവൻ, സച്ചിതാനന്ദൻ,

ഞാനാണ് ജഗദ്ഗുരു……

നിനക്കു ഞാൻ മോക്ഷത്തിലേക്കുള്ള വഴി തെളിക്കും ,,,,

നിനക്കു എന്റെ കൈലാസത്തിലേക്ക് ഞാൻ യാത്രാ മംഗളം അരുളുന്നു.

അതിനു എന്റെ ഭൂതഗണങ്ങൾ നിന്നെ സഹായിക്കും ,,,,,,,,,,,,,,,,,,

ഹ ഹ ഹ ഹ ,,,,,,,,,,,,,,,,,,,,,,,,,,,,

അയാൾ തന്റെ ശിഷ്യന്മാരെ നോക്കി.

അവർ എന്തിനും തയാർ ആയിരുന്നു.

<<<<<<<<O>>>>>>>