അപരാജിതൻ 12 [Harshan] 9416

<<<<<<<<O>>>>>>>

പിറ്റെന്നു രാവിലെ ഡോക്ടര്‍ ലാസി൦ ആദിയെ വിളിച്ചു.എന്നിട്ട് ഒരു പതിനൊന്നു മണിയോടെ ലാബിലെക് ചെല്ലുവാനായി പറഞ്ഞു. ആദി കൃത്യ സമയത്തു തന്നെ എത്തിയേക്കാം എന്ന് ഉറപ്പു കൊടുത്തു. അവനത്രെ ഏറെ ആകാംക്ഷഭരിതനായിരുന്നു.

എന്തായിക്കും റിസൾട് എന്നോർത്ത്.

അവൻ വേഗം തന്നെ റെഡി ആയി റൂമിൽ നിന്നും നേരെ ഡോക്ടർ ലാസിം ഇബ്നു വിന്റെ സെന്ററിലേക് പുറപ്പെട്ടു. പത്തേമുക്കാലോടെ അവിടെ എത്തി.

അവിടെ വെയിറ്റ് ചെയ്തു ഇരുന്നു.

ഒരു പതിനൊന്ന് കാൽ ആയപ്പൊളേക്കും ഡോക്ടർ ലാസിം അവിടെ എത്തി.

അദ്ദേഹം ക്യാബിനിലേക് കയറി, ഒരു പത്തു മിനിറ്റു കഴിഞ്ഞപ്പോൾ ആദിയെ വിളിപ്പിച്ചു.

ആദി ആകാംക്ഷയോടെ തന്നെ ഉള്ളിലേക്ക് കയറി.

ആദിയോട് ഡോകടർ ഇരിക്കുവാനായി പറഞ്ഞു, എന്നിട്ടു അവനോടു വിശേഷങ്ങൾ ഒക്കെ തിരക്കി.

അതിനു ശേഷ൦ ഇന്റെ൪കോമിൽ കോൾ ചെയ്തു ക്യാബിനിലേക് മെറ്റീരിയൽസ് കൊണ്ടുവരാൻ ആയി പറഞ്ഞു.

ഒരു കട്ടിയുള്ള സുതാര്യമായ പ്ലാസ്റ്റിക് ബാഗിൽ ആക്കി ആദിയുടെ കയ്യിൽ നിന്നും വാങ്ങിയ എല്ലാ വസ്തുവകകളും കൊണ്ട് വന്നു, എന്നിട്ടു ആദിയോട് എല്ലാം ഇല്ലേ, എന്ന് പരിശോധിക്കുവാനായി ഡോക്ടർ ലാസിം പറഞ്ഞു. ആദി അതൊക്കെ നോക്കി എല്ലാം കൃത്യമായി ഉണ്ട്.

അത് അവനു ഒരു ആശ്വാസവും പകർന്നു.

ഡോകടർ ലാസിം ആദ്യം തന്നെ ആ ചെമ്പു ചുരുൾ എടുത്തു.

ആദി ഞാൻ എന്നെ കൊണ്ട് ചെയ്യാവുന്ന  കാര്യങ്ങൾ ഒക്കെ ഇതിൽ നോക്കി, ഇതിൽ പ്രത്യേകിച്ച് ഒന്നും ഉള്ളതായി ഒരു തെളിവും കിട്ടിയില്ല.

അതു കേട്ടു അവന്റെ മുഖം ഒന്ന് വാടി, കാരണം ആ ഒരു വഴിയും അടഞ്ഞുവല്ലോ.

പക്ഷെ ………….

എന്ന് ഡോകടർ ലാസിം പറഞ്ഞു നിർത്തിയപ്പോൾ ആകാംക്ഷയോടെ ആദി അദ്ദേഹത്തെ നോക്കി

ആ ചെമ്പു ചുരുൾ അവനു നേരെ കാണിച്ചു, ഇതിൽ എന്തോ ഒരു മിശ്രിത൦ പുരണ്ടിട്ടുണ്ട് .

ആ മിശ്രതത്തിന്റെ പ്രധാന കണ്ടെന്റ് മെർക്കുറി ആണ്, മെർക്കുറി

(മെർക്കുറി – രസം ദ്രാവക രൂപത്തിലുള്ള ലോഹം)

അതുകേട്ടു അവനു ഒന്നും മനസിലായില്ല.

ഈ ചെമ്പു ചുരുളിന്റെ പുറത്തു എന്തിനാണ് അത് പുരട്ടിയിരിക്കുന്നത് എന്ന് മനസിലാകുന്നില്ല .. സൊ ഐ കാന്റ് ഹെല്പ് ടൂ ഐഡന്റിഫൈ ദിസ് ..

എന്നുപറഞ്ഞു  ഒരു പ്ലാസ്റ്റിക് കവറിൽ അത് ഇട്ടു, അവനു തന്നെ കൊടുത്തു.

ആദി അത് ഒരല്പം നേരം നോക്കി നിന്നു.

ആദി മനസ്സിൽ ഓർത്തു. എന്താണ് രസം അടങ്ങിയ മിശ്രിതം ഇതിൽ പുരട്ടിയിരിക്കുന്നത്, ഇതും രഹസ്യത്തിലേക്കുള്ള വഴി ആകുമോ ?

ഇനി ഡി.എൻ.എ ഡികോഡിങ്.

അതുകേട്ടു ആകാംക്ഷയോടെ ആദി ലസീമിനെ നോക്കി

ആദി റിസൾട് പോസിറ്റീവ് ആണ്,

ഈ ചിതാഭസ്‌മത്തിന്റെ ഡി.എൻ.എ യും, അതുപോലെ ഗ്രാൻഡ് മദറിന്റെ ഡി.എൻ.എ യും ആദിയുടെ അമ്മയുടെ ഡി.എൻ.എ യും ആയി മാച്ച് ചെയ്യുന്നുണ്ട്. സൊ നമുക്ക് ഉറപ്പിക്കാം,,,,, ഇത് ആദിയുടെ ഗ്രാൻഡ് ഫാദറിന്റെ ചിതഭസമം തന്നെ ആണ്.

അതുകേട്ടു ആദിക്ക് ഒരുപാട് സന്തോഷം ആയി, ഒടുവിൽ അത് മുന്നിലേക്കു തെളിഞ്ഞു വന്നിരിക്കുന്നു മുത്തശ്ശന്റെ ചിതഭസ്മം തന്നെ ആണ് ,,,അത്

………..അവനൊരുപാട് സന്തോഷം ആയി.

ആദി ഇനി നമ്മുടെ ലിസ്റ്റിൽ പെടാത്ത മറ്റൊരു കാര്യം കൂടെ പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

പറയു സർ ..

ഇത് എന്റെ ഒരു അനുമാനം ആണ്, ഇതുവരെ അത് തെറ്റിയിട്ടില്ല, ഇത്തവണയും അത് തെറ്റില്ല എന്ന് തന്നെ കരുതുന്നു.

ഡോക്ട൪ ലസിമിന്റെ മുഖത്തേക്ക് ആദി എന്താണ് പറയാന്‍ പോകുന്നത് എന്നറിയാനുളള അടക്കാനാവാത്ത ആകാംക്ഷയോടെ നോക്കി ഇരുന്നു ഇരു കാതുകളും കൂര്‍പ്പിച്ച് കൊണ്ടു

 

ആദിയുടെ മുത്തശ്ശന്റെ മരണം

 

അത് ഒരു കൊലപാതക൦ ആയിരിക്കാന്‍  ആണ് സാധ്യത.

ഐ ആം ഷുവർ ഇറ്റ് വാസ് എ മർഡർ ….

 

ഒരു നടുക്കത്തോടെ ആണ് ആദി അത് കേട്ടത്‌ തന്റെ മുത്തശ്ശനേ ആരോ കൊലപ്പെടുത്തിയത് ആണ് എന്ന്, അപ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ ആയി ആകണം ഗര്‍ഭിണി ആയിരുന്ന മുത്തശി നാട് വിട്ടു അകന്നതും ഒടുവില്‍ സായിഗ്രാമത്തില്‍  എത്തിചേര്‍ന്നതും..

ഡോക്ടർ ലാസിം ഇബ്നു എന്ന വിദഗ്ദനായ ഫോറൻസിക് എക്സ്പെർട് അതിന്റെ കാരണം പറയുന്നത് എന്താണ് എന്നറിയുവാൻ ആയി ഉത്കണ്ഠയോടെ ആകാംക്ഷയോടെ ആദി കാത്തിരുന്നു.

 

(തുടരും)

 

നാഗമണിയും അതുപോലെ അപ്പു കാണുന്ന സ്വപ്നം ഒകെ ഒരു തട്ടിക്കൂട്ട് മിക്സിങ് ആണ്, ആ ഒരു ഫീൽ നിങ്ങൾക് കിട്ടുന്നതിനായി സ്വയം എഡിറ്റ് ചെയ്തു ബി ജി എം മിക്സ് ചെയ്തു കയറ്റിയതാണ് പ്രൊഫെഷണൽ ക്വാളിറ്റി ഒന്നും ഉണ്ടാവില്ല തെറ്റുകുറ്റങ്ങൾ ക്ഷമിക്കുക