അപരാജിതൻ 12 [Harshan] 9415

ആദി തിരികെ പോകും വഴി ആണ് മാലിനി കൊച്ചമ്മ വിളിച്ചത്. രാവിലെ പലവട്ടം വിളിച്ചപ്പോളും സ്വിച് ഓഫ്  ആണ് കേട്ടത്. മാലിനി തലെ ദിവസ൦ ക്ഷേത്രത്തില്‍ പോയതും വഴിപാടുകള്‍ കഴിച്ചതും ഒക്കെ പറഞ്ഞു, കൂടെ അവനെന്തോ അപകടം പറ്റും എന്നൊരു ആധി അനുഭവപ്പെട്ടതും എല്ലാം പറഞ്ഞു, രാത്രി പലവട്ടം വിളിച്ചിരുന്നു അവനെ പക്ഷെ കിട്ടുന്നുണ്ടായിരുന്നില്ല, സത്യത്തിൽ പാതിരാത്രി വരെ ടെൻഷൻ തന്നെ ആയിരുന്നു.

രാവിലെ വിളിച്ചപ്പോ ആദിയുടെ മൊബൈൽ സ്വിച് ഓഫ് ആയിരുന്നു, അതാണ് ഈ സമയത്തു വിളിച്ചത്.

അതൊക്കെ കേട്ട് അവനും അതിശയം ആണ് തോന്നിയത്, മാലിനി കൊച്ചമ്മക്കും ഇങ്ങനെ ഒക്കെ അനുഭവപ്പെട്ടതിൽ.

എനിക്ക് ഒരു കുഴപ്പവും ഇല്ല കൊച്ചമ്മേ, അവ൯ പറഞ്ഞു.

കൂടെ അവൻ ഭക്തന്‍   ആയ കാര്യം കൂടെ പറഞ്ഞു, അമ്പലത്തിൽ പോയതും ശയന പ്രദക്ഷിണം ചെയ്തതും എല്ലാം.

അതൊക്കെ കേട്ട് മാലിനി അത്ഭുതപ്പെട്ടു, അല്ല എങ്ങനെ ആണ് അപ്പു ഈ മാറ്റം ഒകെ ?

അതുപിന്നെ ലോകം തന്നെ മാറുക അല്ലെ, അതാ ഞാനും മാറിപോയത് കൊച്ചമ്മേ.

അങ്ങനെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു മാലിനി ഫോൺ വെച്ചു.

ആദി വണ്ടി എടുത്തു. ആ സമയത്തു ആണ് അവനു ഒരു തോന്നൽ വന്നത് ക്ഷേത്രദർശനം ഇനിയും ചെയ്യണം എന്ന്. അച്ഛനും അമ്മയും താനും വന്നു മുന്പ് ദര്‍ശനം ചെയ്തിട്ടുള്ള രണ്ടു ക്ഷേത്രങ്ങള്‍…

അവൻ ആദ്യം നേരെ പോയത് പ്രശസ്തമായ സംഹാരനേത്രരുദ്ര  ക്ഷേത്രത്തിലേക്കു ആയിരുന്നു. അതും അവന്റെ ഉള്ളിലേക്ക് വന്നത് ആണ്, അവിടെ തന്നെ പോകണം എന്ന്. അവിടെ നിന്നും ഒരു മുപ്പതു കിലോമീറ്റർ ഉള്ളിലേക്ക് പോകണം, ആദി വണ്ടി അങ്ങോട്ട് ചീറി പായിച്ചു. ഒരു മുക്കാൽ മണിക്കൂർ കൊണ്ട് ആദി അവിടെ എത്തി.

പാറയിൽ അതിമനോഹരമായ രീതിയിൽ കൊത്തിയെടുത്തുണ്ടാക്കിയതാണ് സംഹാരനേത്രരുദ്ര ക്ഷേത്രം.

പ്രധാനമായും സംഹാരരുദ്രനായി തൃക്കണ്ണ് തുറന്നിരിക്കുന്ന മഹാദേവലിംഗ പ്രതിഷ്ഠ ആണ് അവിടെ.

പൂർവ്വകാല പല്ലവ സാമ്രാജ്യരാജാക്കൻമാരുടെ കാലത്തു പണികഴിപ്പിച്ചിട്ടുള്ളതാണ് ആ ക്ഷേത്രം.ഒറ്റപാറയിൽ കൊത്തി ഉണ്ടാക്കിയതാണ്.

ജീപ്പിൽ നിന്നും ഇറങ്ങി. നാഗമണി ഒരു തൂവാലയിൽ പൊതിഞ്ഞു കയ്യിലും പിടിച്ചു.ഒന്നുമില്ലേലും ഭഗവാന്റെ തൃക്കണ്ണിന്റെ ഒരു അംശം തന്നെ അല്ലെ നാഗമണി.

ആദി ഭഗവാനെ ദര്‍ശിക്കുവാനായി ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചു.

നാഗരാജാവായ വാസുകി ആഭരണമായി ശിരസിന് മുകളിൽ വിരാജിക്കുന്ന ത്രിനേത്ര തേജസോട് കൂടിയ മഹാദേവപ്രതിഷ്ഠ കണ്ടു ,

അവൻ കൈകൾ കൂപ്പി കണ്ണുകൾ അടച്ചു, ഭഗവാനെ കണ്ടപ്പോൾ അവനറിയാതെ തന്നെ കണ്ണുകൾ തുളുമ്പി, കണ്ണുകൾ തുടച്ചു , ഭഗവാനോട് എന്താണ് പ്രാർത്ഥിക്കേണ്ടത് എന്നൊന്നും അറിയില്ലായിരുന്നു , മുന്നിൽ കണ്ണുകൾ പൂട്ടി കൈകൾ കൂപ്പി ഏറെ നേരം നിന്നു. ഏറെ നേരം ഓം നമ ശിവായ ജപിച്ച് കൊണ്ടിരുന്നു.

ഇടക്ക് കൈയ്യിലെ നാഗമണി നല്ല പോലെ വിറക്കുന്നതും ചൂട് കൂടുന്നതും അവനറിഞ്ഞു.ഒരുപക്ഷെ ആർക്കും മനസിലാകാത്ത എനർജി കൈമാറ്റം ചെയ്യപ്പെടുന്നത് കൊണ്ടും ആകാം.എന്ന് അവനു തോന്നി.അവിടെ തൊഴുത്  നമസ്കരിച്ചു  ഏഴുവട്ടം അർദ്ധപ്രദക്ഷിണം ചെയ്തു .ഭഗവാന് കൂവളത്തില മാല സമര്‍പ്പിച്ചു.

സംഹാരനേത്രരുദ്രന്റെ നേരെ മുന്നിൽ ആയി ഉള്ള ആദിപരാശക്തിയുടെ പ്രതീഷ്ഠക്കു സമീപം എത്തി, അവർ ഇരുവരും നേർക്ക് നേർ ആണ്, കാരണ൦ ഭഗവാന്റെ ശക്തിയും ശക്തിയുടെ ശ്രോതസ്സും ആയി ആദിപരാശക്തി എന്ന അര്‍ത്ഥത്തില്‍ .

അമ്മയുടെ മുന്നിൽ നിന്ന് കൈകൾ കൂപ്പി

എന്തോ അവിടെയും അവനും ഉള്ളിൽ വല്ലാത്ത വിഷമം ആയി.

അറിയാതെ തന്നെ കണ്ണുകൾ തുളുമ്പി

അവൻ ദേവിയമ്മയെ നോക്കി.

അമ്മേ ,,,,,,,,,,,,എന്നു വിളിച്ച് പ്രാര്‍ഥിച്ചു.

അമ്മേ എന്ന വിളിയില്‍ അവന്‍ ജപിക്കാന്‍ മനസ്സില്‍ കരുതിയ ശ്ലോകങ്ങള്‍ എല്ലാം മറന്നു പോയിരുന്നു.

 

കൈകള്‍ കൂപ്പി അമ്മേ അമ്മേ ,,,,എന്നു മാത്രം മനസ്സില്‍ ജപിച്ച് കൊണ്ടിരുന്നു..

ഉള്ളില്‍ എന്തോ സങ്കടം തിങ്ങി തിങ്ങി നിറഞ്ഞു വരുന്ന പോലെ , കണ്ണുകൾ നല്ല പോലെ നിറയുന്നുണ്ട്.

 

“വിഷമിക്കണ്ടാട്ടോ,,,,,അമ്മയുണ്ട് മോന്റെ കൂടെ “……എന്ന് ഒരു ശബ്ദം കാതിൽ കേൾക്കുന്ന പോലെ.

അത് കേട്ടപ്പോൾ തന്നെ ഉള്ളിലെ നിറഞ്ഞ സങ്കടം ഒക്കെ മാഞ്ഞുപോയി അവനിൽ നിന്നും .

അമ്മയെ ഏഴുവട്ടം പൂർണ പ്രദക്ഷിണവും ചെയ്തു.

അമ്മയുടെ മുന്നിൽ അവൻ കൈകൾ കൂപ്പി പുഞ്ചിരിച്ചു.

പുഞ്ചിരിയോടെ അമ്മയുടെ മുന്നിൽ കണ്ണുകൾ അടച്ചു നിന്നപ്പോൾ അവൻ ഒരേ ഒരു നിമിഷത്തേക്ക് ലക്ഷ്മി അമ്മയുടെ ഒപ്പം നിന്ന് ദേവിയമ്മയെ പ്രാർത്ഥിക്കുന്ന കാഴ്ച്ച  ആണ് മനസിൽ തെളിഞ്ഞത്..

‘ലക്ഷ്മി അമ്മ,  ദേവിയമ്മയെ മനോഹരമായ ശബ്ദത്തിൽ കീർത്തനം ചൊല്ലി സ്തുതിക്കുന്നു.

ലക്ഷ്മി അമ്മയുടെ ആ ശബ്ദം അവന്റെ കാതിൽ നിറഞ്ഞു .

സ്വർഗ്ഗീയമായ അവസ്ഥയിൽ അവ൯ ദേവി അമ്മക്കു മുന്നിൽ കൈകൾ കൂപ്പി നിന്നു, അമ്മയുടെ ശബ്ദവും ശ്രവിച്ചു കൊണ്ട്…

അതിനു ശേഷം അവന്‍ സാധാരണ നിലയിലെക് വന്നു, കുറച്ചു നേരം അമ്പലത്തിനുള്ളില്‍ ചിലവഴിച്ചു , അപ്പോള്‍ ആണ് പാറുവിന്റെ കാര്യം ഓര്‍മ്മവന്നത് . അവിടെ പൂജ ചെയ്യുന്ന പൂജാരിയോട് പാറുവിന്റെ പേരും നാളും പറഞ്ഞു വഴിപാടുകൾ ഒക്കെ ചെയ്തു,  സാക്ഷാൽ ശങ്കരന് ഗൗരി എന്ന പോലെ ഈ ശങ്കരന് ശ്വാസവും ആത്മാവും അവന്റെ പാറു ആകുമ്പോ അവൾക്കല്ലാതെ വേറെ ആർക്കു വേണ്ടി ആണ് അവന്റെ പ്രാർത്ഥനകൾ.

അതിനു ശേഷം പുറത്തേക്ക് ഇറങ്ങി

വാസുകി നാഗത്തെ അഥവാ നാഗരാജാവിനെ പ്രതിഷ്ഠിച്ചിരിക്കുന്ന കൊച്ചു ക്ഷേത്രത്തിൽ എത്തി.

 

അവിടെയും നല്ല പോലെ പ്രാർത്ഥിച്ചു , മുല്ലപ്പൂ മാല  സമർപ്പിച്ചു