ആദി ലോഡ്ജിൽ എത്തി വാതിൽ തുറന്നു റൂമിൽ കയറി. വസ്ത്രങ്ങളൊക്കെ മാറ്റി നന്നായി ഒന്ന് കുളിച്ചു. എന്നിട്ടു മുറിയിലേക്കു വന്നു ശരീരമാകെ വല്ലാത്ത ഒരു ഊർജവും ബലവും ഒക്കെ തോന്നുന്നു.
അവൻ ടേബിളിൽ വെച്ചിരുന്ന നാഗമണി തൊട്ടു തൊഴുതു, അവിടെ ഇരുന്നു പഞ്ചാക്ഷരി ജപിച്ച് കൊണ്ടിരുന്നു. അതുകഴിഞ്ഞു വീണ്ടും നാഗമണിയെ തൊഴുതു.അപ്പോൾ നാഗമണി ഏഴുനിറങ്ങളിൽ ഒന്ന് പ്രകാശിച്ചു. അതായതു അവന്റെ നമസ്ക്കാരം സ്വീകരിച്ചു എന്നുള്ള ഒരു അടയാളം പോലെ.
മഹേശ്വര൯ നാഗരാജാവ് ആയ വാസുകിക്ക് സമ്മാനിച്ച അപൂർവരത്നം അല്ലെ അതും ഭഗവാന്റെ മൂന്നാം കണ്ണിന്റെ സംഹാരശക്‌തിയുടെ ഒരു അംശം ലോകത്തെ തന്നെ ഇല്ലാതെ ആക്കുവാൻ പോന്നത്.
അവൻ കസേരയിൽ ഇരുന്നു, വീണ്ടും തൊട്ടു തൊഴുതു,
വീണ്ടും നാഗമണി പ്രതികരിച്ചു, സപ്തവ൪ണ്ണ പ്രകാശം നൽകി കൊണ്ട്.
ആദിക്ക് തോന്നി ആ നാഗമണി തന്നോട് സംവദിക്കുക ആണ് എന്ന്,
എന്നോടു മിണ്ടുന്നതാണോ ഈ പ്രകാശം തന്ന് ?
അതുകേട്ട് നാഗമണി നീല നിറത്തില്‍ പ്രകാശിച്ചു.
അപ്പോള്‍ ആദിക്ക് വല്ലാത്തൊരു കൌതുകവും അതിശയവും ഒക്കെ മനസില് നിറഞ്ഞു.
ഞാന്‍ എന്താ വിളിക്കേണ്ടത് , മണി എന്നു വിളിച്ചോട്ടെ ?
അതിനു മറുപടി ആയി ചുവന്ന പ്രകാശം ചൊരിഞ്ഞു.
അവന് അത് മനസ്സിലായില്ല,
വിളിക്കണ്ട എന്നാണോ ?
അപ്പോള്‍ നീല നിറത്തോടെ പ്രകാശിച്ചു.
ഓ അപ്പോ പേര് വിളിക്കുന്നത് ഇഷ്ടമല്ലാല്ലേ ?
വീണ്ടും നീല നിറത്തില്‍ പ്രകാശിച്ചു.
അപ്പോ പിന്നെ എന്താ വിളിക്കുക , എന്തേലും ഒന്നു വിളികണ്ടെ , എന്നാ ആശാനെ എന്നു വിളിച്ചോട്ടെ , അതാകുമ്പോ ബഹുമാനവും ആകും ,?
അതിനു മറുപടി എന്നോണം നീല നിറത്തില്‍ പ്രകാശിച്ചു.
ഓ ,,,അപ്പോ അത് കുഴപ്പമില്ല ല്ലേ , ആശാന്‍ ,,അത് മതി വിളിക്കാനും എളുപ്പം ആണ്.
ആശാനെ എനിക്ക് ഒട്ടും അറിയില്ലായിരുന്നു ഇത്രേം ശക്തി ഉള്ള ആൾ ആയിരുന്നു എന്ന്. എന്തേലും തെറ്റായി ഞാൻ പെരുമാറിയിട്ടുണ്ട് എങ്കിൽ എന്നോട് ക്ഷമിക്കണം കേട്ടോ, അവൻ നാഗമണിയോട് പറഞ്ഞു.പ്രതികരണമായി നാഗമണി നീല നിറത്തിൽ പ്രകാശിച്ചു.
നാഗമണിക്യം എന്ന കല്ല് സത്യത്തിൽ ഉണ്ടോ, ആശാനെ ?
അതിനു മറുപടി ആയി നാഗമണി ചുവന്ന പ്രകാശം ചൊരിഞ്ഞു.
അപ്പൊ അത് വെറും കള്ളത്തരം ആണല്ലേ ,,,,ആദി സ്വയം പറഞ്ഞു.
ആശാന് വലിയ ബുദ്ധി ആട്ടോ. ശരിക്കും ഈ നാഗലോകം ഒക്കെ ഉണ്ടോ, ആശാനെ ?
നാഗമണി നീല നിറത്തിൽ പ്രകാശിച്ചു. ഉണ്ട് എന്ന അർത്ഥത്തിൽ.
അപ്പോൾ ശിവലോകം ഉണ്ടോ ?
അപ്പോളും നാഗമണി നീല നിറത്തിൽ പ്രകാശിച്ചു.
അപ്പൊ ഇതൊക്കെ ഉള്ളത് ആണല്ലേ,,,
ആശാനെ …………… അവൻ വീണ്ടും വിളിച്ചു
എന്തോ എന്ന അർത്ഥത്തിൽ ഏഴുവർണ്ണ൦ വിതറി വിളി കേട്ടു.
എന്റെ മുത്തശ്ശിയെ കുറിച്ച് എന്തേലും വിവരം എനിക്ക് പറഞ്ഞു തരുമോ?
നാഗമണി പ്രകാശിച്ചതേ ഇല്ല …
അതെന്താ പ്രകാശിക്കാതെ ഇരുന്നാൽ പറഞ്ഞു തരില്ല എന്നാണോ?
അതെ എന്ന അർത്ഥത്തിൽ നീലപ്രകാശം ചെരിഞ്ഞു.
എന്ന എന്റെ അച്ഛനെ കുറിച്ച് പറഞ്ഞു തരുമോ ?
നാഗമണി പ്രകാശിച്ചതേ ഇല്ല …
അപ്പോൾ ഇതൊക്കെ ഞാൻ കണ്ടുപിടിക്കേണ്ടതാണോ ?
മറുപടിയായി നീല പ്രകാശ൦
ഹമ്…..അപ്പൊ ആശാനും എന്നെ സഹായിക്കില്ലല്ലേ, വേണ്ട ഞാൻ കണ്ടുപിടിച്ചോളാ൦ ആവശ്യം എന്റെ അല്ലെ
ആശാനെ ,,
എന്തോ എന്ന അർത്ഥത്തിൽ ഏഴുവർണം ചൊരിഞ്ഞു.
ആശാനെ ,, എനിക്ക് പാറുവിനെ ഇഷ്ടമാണോ ?
നീല പ്രകാശ൦.
എന്ന എന്തോരം ഇഷ്ടമുണ്ട് ?
അതുകേട്ടതോടെ നാഗമണി ആ മുറി നിറയെ നീല പ്രകാശം നിറച്ചു, പ്രകാശത്തിന്റെ തീവ്രത കൂടി കൂടി വന്നു, ആ മുറി മൊത്തം ചൂട് ആയി, ചൂട് കൂടി ചുട്ടുപൊള്ളുന്ന അവസ്ഥ വരെ എത്തി, ആദിയുടെ ദേഹം ചുട്ടുപൊള്ളുവാൻ തുടങ്ങി..
അയ്യോ ആശാനെ ..മതി മതി എനിക്ക് പൊള്ളുന്നു. ഒരുപാട് പൊള്ളുന്നു ആശാനെ
അതുകേട്ടു പ്രകാശം സ്വിച് ഇട്ട പോലെ നിന്നു.
അമ്പതു കൊല്ലം കാളയുടെ വയറിൽ കിടന്ന ആശാന് വരെ അറിയാം, എനിക്ക് പാറുവിനെ എന്തോരം ഇഷ്ടം ഉണ്ടെന്നു.
പാറുവിനു അറിയോ എനിക്കു ഇഷ്ടം ആണെന്ന്?
അതിനു മറുപടി ആയി ചുവന്ന വെളിച്ചം കൊടുത്തു
അറിയില്ലാലെ,,,, എന്ത് ചെയ്യാൻ ആണ് പേടി ആണ് പറയാൻ,,, കണ്ടാ ചാടി കടിക്കാൻ വരുന്ന ആളോട് എങ്ങനെ ആണ് ഇഷ്ടം പറയുക,
ആശാനെ പാറുവിനു എന്നോട് പ്രേമം ഉണ്ടോ ?
അതിനു മറുപടി ആയി നല്ല കട്ട ചുവപ്പു പ്രകാശം ആയിരുന്നു
അതുകണ്ടപ്പൊ അവനു കുറച്ചൊക്കെ വിഷമം ആയി
ഈ പാറു ഒരിക്കൽ എങ്കിലും ഇഷ്ടപെടോ എന്നെ ?
അതിനു മറുപടി ആയി നാഗമണി പ്രകാശിച്ചില്ല
അതുകണ്ടപ്പോളും അവനു വിഷമമായി
ഒരുപാട് ഇഷ്ടമാ എനിക്ക് പാറൂനെ , ജീവനാ എന്തോ ചെയ്യാനാ ആശാനെ വല്ലാത്തൊരുകുറുമ്പി ആണ്.
ആശാനെ അറിയാൻ വേറെ ഒരു ആഗ്രഹം ഉണ്ട്.ഞാൻ ചോദിച്ചോട്ടെ ?
ചോദിച്ചോ എന്ന അർത്ഥത്തിൽ നീല നിറത്തിൽ പ്രകാശിച്ചു.
ഞാൻ ആണോ രുദ്രതേജൻ ?
അതിനു യാതൊരു മറുപടിയും നാഗമണി കൊടുത്തില്ല
നല്ല ആൾ ആണുട്ടോ, ഒന്നും വിട്ടു പറയുന്നില്ലല്ലോ.
വേറെ ഒരു കാര്യം കൂടെ ചോദിച്ചോട്ടെ
ചോദിച്ചോ എന്ന അർത്ഥത്തിൽ മണി പ്രകാശിച്ചു.
എന്നെ ഇഷ്ടപെടുന്ന വളരെ കുറച്ചു പേരെ ഉള്ളു, സായിഗ്രാമത്തിലുള്ളവര്, എന്റെ റോയി, പിന്നെ നരേട്ടൻ, മനോജേട്ടൻ, അവരുടെ കൂട്ടുകാർ, പിന്നെ ഇവിടത്തെ എന്റെ അനിയന്മാർ അങ്ങനെ കുറച്ചു പേര്, ആശാന് എന്നെ ഇഷ്ടമാണോ ?
അവൻ അത് ചോദിച്ചു തീരുന്നതിനു മുന്നേ തന്നെ അത്യുഗ്രമായ നീല പ്രകാശം അവിടെ ആകെ നിറഞ്ഞു.
അപ്പൊ ആശാനും എന്നെ ഇഷ്ടമാണല്ലേ… ആദിക്ക് ഒരുപാട് സന്തോഷമായി.
ആശാനെ കുറിച്ചുള്ള വിവരങ്ങൾ ഞാൻ ആരോടെങ്കിലും പറഞ്ഞോട്ടെ ?
അതിനു മറുപടി ആയി ആ മുറി ആകെ ചുവന്ന പ്രകാശം നിറഞ്ഞു.
അതായതു ആദി അല്ലാതെ ഈ വിവരം ആരും അറിയരുത് എന്ന അർത്ഥത്തിൽ
എന്ന ഞാൻ ആരോടും പറയുന്നില്ലാട്ടോ, എന്നാലും ,,, എന്റെ ഭദ്രമ്മയോടു ഞാ൯ പറഞ്ഞോട്ടെ ,,,എന്റെ അമ്മമ്മ ആണ്, എനിക് സ്വന്തം എന്നു പറയാനായി ആ ഒരാള്‍ മാത്രേ എനിക്കുള്ളൂ, ഈ മണി കണ്ടു ഒന്നു നമസ്കരിക്കാനായി ഒരു അവസരം കൊടുത്തുകൂടെ,,, എന്റെ പുന്നാര ആശാന്‍ അല്ലേ.
അതുകേട്ട് ,,,കുറച്ചു നേരം ആ മണി പ്രകാശം ഒന്നും പുറപ്പെടുവിച്ചില്ല. പിന്നെ സമ്മതം എന്ന അര്‍ഥത്തില്‍ നീല പ്രകാശ൦ കാണിച്ചു.
അതുകണ്ട് അവന് ഒരുപാട് സന്തോഷം ആയി.
വേറെ ഒരു കാര്യം കൂടെ ചോദിച്ചോട്ടെ ആശാനെ
ഇനി ഒരൊറ്റ ചോദ്യം ചോദിക്കരുത് എന്ന അർത്ഥത്തിൽ നല്ല പോലെ ചുവന്നു.
അയ്യോ ഇല്ല ,,,, ഞാൻ ഇനി ഒന്നും ചോദിക്കുന്നില്ല, ആശാന്‍ വിശ്രമിച്ചോ.
എന്ന് പറഞ്ഞു നാഗമണിയെ തൊട്ടു തൊഴുതു ആദി തൂവാലയിൽ മൂടി ടേബിളിൽ തന്നെ വെച്ചു.
ആദി എന്നിട്ടു കയറി കിടന്നു, അവനു ഉറക്കമേ വരുന്നുണ്ടായിരുന്നില്ല, നടന്ന സംഭവങ്ങൾ, മഹാദേവന്റെ കാര്യങ്ങൾ, ഉൾകണ്ണിൽ കാണിച്ച ആ മായകാഴ്ചയും ഒക്കെ ഓർത്തു ആദി അറിയാതെ മയങ്ങി പോയി.
<<<<<<<()>>>>>>>
പിറ്റേന്ന് പുലർച്ചെ തന്നെ ആദി എഴുന്നേറ്റു .
അവിടെ അടുത്തുളള പാർവതി ദേവിയുടെ ക്ഷേത്രത്തിൽ പോയി മുങ്ങിക്കുളിച്ചു അവിടെ ദർശനം നടത്തി, നേരെ ലോഡ്ജിൽ ചെന്ന് ഒരു കറുത്ത കുർത്തയും കാവിമുണ്ടും ഒക്കെ ധരിച്ചു ബാഗു൦ എടുത്തു ജീപ്പും എടുത്തു സായിഗ്രാമത്തിലേക്കു പോയി, അവിടെ ചെന്ന് അപ്പൂപ്പന്റെ കോവിലിൽ കയറി പ്രാത്ഥിച്ചു നമസ്കരിച്ചു അപ്പൂപ്പന്റെ കൈകളിൽ ഒരു മുത്തവും കൊടുത്തു ചിരിച്ചു അവിടെ നിന്നും നേരെ ഭദ്രാമ്മയുടെ അടുത്തേക്ക് പോയി, കവിളിൽ ഒരു മുത്തം കൊടുത്തു. അവനെ കണ്ടു ഭദ്രാമ്മ ആകെ വിങ്ങിപ്പൊട്ടി, പാവം അത്രക്കും കഴിഞ്ഞ ദിവസം ആധി പിടിച്ചിരുന്നു, അവനെ ഒരു കുഴപ്പവും ഇല്ലാതെ കണ്ടപ്പോൾ ആണ് ഭദ്രാമ്മക്കു സന്തോഷം ആയത്. അവനു കവിളിലും നെറുകയിലും ആ അമ്മ ഒരുപാട് മുത്തം കൊടുത്തു.
എന്തോരം ഞാൻ പേടിച്ചു പോയീന്നറിയോ,, എന്റെ കുട്ടിക്ക് എന്തേലും ആപത്തു വരുമെന്ന് വിചാരിച്ചു..
ഭദ്രമ്മെ ,,,, ഒക്കെ ഞാൻ പറയാം അതിനു മുന്നേ നമുക് ഇപ്പോ തന്നെ മഹാദേവക്ഷേത്രത്തിൽ പോകണം, കൂട്ടായി എന്റെ ഭദ്രമ്മയും വരണം.
അത് കേട്ടപ്പോൾ അവർക്കു ഒരുപാട് സന്തോഷം ആയി.
അപ്പു അല്ലെ ഈ പറയുന്നത് ,,,
ഉടൻ തന്നെ രണ്ടുപേരും അവിടെ നിന്നും ഇറങ്ങി നേരെ ജീപ്പിൽ അവർ അന്ന് പോയിരുന്ന മഹാദേവക്ഷേത്രത്തിൽ പോയി .
ഭദ്രമ്മെ എനിക്ക് ശയനപ്രദക്ഷിണം ചെയ്യണം, എന്നിൽ നിന്നും വന്നുപോയ എല്ലാ പിഴകളും എന്റെ മാഷിനോട് ഞാൻ ഏറ്റു പറഞ്ഞിരുന്നു ഭദ്രമ്മെ
അതുകേട്ടു സന്തോഷത്തോടെ തന്നെ ഭദ്രാമ്മ അവനെയും കൊണ്ട് അവിടെ ഉള്ള കുളത്തിൽ കൊണ്ടുപോയി ഭഗവാനെ മനസിൽ കരുതി ആദി നൂറ്റി എട്ടു വട്ടം ആ വെള്ളത്തിൽ മുങ്ങി നിവർന്നു,
അവിടെ നിന്നും ഈറനോടെ കാവിമുണ്ട് മാത്രം ധരിച്ചു ഭഗവാന്റെ മുന്നിൽ മൂന്നുവട്ടം ശയന പ്രദക്ഷിണം ചെയ്തു ഭദ്രാമ്മയുടെ സഹായത്തോടെ. അതിനു ശേഷം മഹാദേവനെ കണ്ടു സാഷ്ടാംഗം വീണു പ്രണമിച്ചു.
സന്തോഷത്തോടെ ഭക്തിയോടെ തന്നെ ഇരുവരും തിരികെ സായിഗ്രാമത്തിൽ എത്തി.
അന്ന് അവിടെ ഹരിത ഉണ്ടായിരുന്നില്ല, അവൾ ഒരു ട്രെയിനിങ്‌മായി ബന്ധപ്പെട്ടു ദൂരെ പോയിരിക്കുക ആയിരുന്നു.
ആദി ഭദ്രാമ്മയുടെ മുറിയിൽ കയറി വാതിൽ അടച്ചു. എന്നിട്ടു ഭദ്രമ്മയെ കസേരയിൽ ഇരുത്തി.
നടന്ന കാര്യങ്ങൾ ഒകെ പറഞ്ഞു എല്ലാം കേട്ട് ഞെട്ടലോടെ അത്ഭുതത്തോടെ ആണ് ഭദ്രാമ്മ ഇരുന്നത് അവിശ്വസനീയമായ കാര്യങ്ങൾ അല്ലെ.
ഏലാം കേട്ട് കഴിഞ്ഞപ്പോൾ ഭദ്രാമ്മയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു, കൈകൾ കൂപ്പി നമശ്ശിവായ ചൊല്ലി കൊണ്ടിരുന്നു, എന്നിട്ടു ആദിയെ കെട്ടിപിടിച്ചു നെറുകയിൽ ഉമ്മ കൊടുത്തു.
ആദി ബാഗിൽ നിന്നും നാഗമണി എടുത്തു ഭദ്രാമ്മയെ കാണിച്ചു ആശ്ചര്യത്തോടെ ആണ് ഭദ്രാമ്മ ആ അതി വിശിഷ്ട നാഗമണി നോക്കിയത് ആദി ആ നാഗമണി ഭദ്രാമ്മയുടെ കൈകളിൽ വെച്ചുകൊടുത്തു.
മഹാദേവൻ വാസുകിക്ക് സമ്മാനിച്ച നാഗമണി അതും തന്റെ കയ്യിൽ, ഭഗവാനെ ഈ വൃദ്ധക്ക് ഇനി എന്തുവേണം, കോടി പുണ്യം അല്ലെ കിട്ടിയത്, മഹാദേവ ,,, അവർ കരഞ്ഞു കൊണ്ട് ഭഗവാനെ വിളിച്ചു.
ആദി ഭദ്രമ്മക് ആ രത്നത്തിന്റെ എല്ലാ സവിശേശതകളും കാണിചു കൊടുത്തു, പ്രകാശമായും ശബ്ദമായും സുഗന്ധമായും ഒക്കെ ,,, എല്ലാം കണ്ടു ആ വൃദ്ധ ആയ മാതാവ് ഭക്തി നിർഭരമായ അവസ്ഥയിൽ കൈകൾ കൂപ്പി പഞ്ചാക്ഷരി മന്ത്രം ജപിച്ചു അശ്രുക്കൾ പൊഴിച്ച് കൊണ്ടിരുന്നു.
ആദി വീണ്ടും നാഗമണി ഭദ്രാമ്മക് കൊടുത്തു അവർ അത് ഭക്തിപൂർവ്വം വാങ്ങി നെറ്റിയിലും കണ്ണുകളിലും തൊട്ടു വണങ്ങി തിരികെഅവനെ ഏൽപ്പിച്ചു.
അവൻ വഴി അവർക്ക് ആ മഹാ സൗഭാഗ്യം ലഭിച്ചതിനു വീണ്ടും കൊച്ചുമകനെ കെട്ടിപിടിച്ചു കവിളിൽ മുത്തം കൊടുത്തു.
അവിടെ നിന്നും യാത്ര പറഞ്ഞു ആദി തിരികെ ലോഡ്ജിലേക്ക് പുറപ്പെട്ടു, ഇടയ്ക്കു ജീപ്പിൽ വാർത്ത കേൾക്കുവാനായി റേഡിയോ വെച്ചപ്പോൾ ആണ് ആ വാർത്ത കേട്ടത്.
ജഗദ്ഗുരു ശിവശക്തി ഭഗവാൻ, വനത്തിൽ ആയിരകണക്കിന് സർപ്പങ്ങളുടെ കടിയേറ്റു സമാധി അടഞ്ഞു എന്നൊരു വാർത്ത ….
മഹാദേവനോടാ അവന്റെ കളി, ഒപ്പം സർപ്പങ്ങളോടും,
മഹാദേവൻ വെറുതെ വിട്ടാലും സർപ്പങ്ങൾ വെറുതെ വിടുമോ ….
അവൻ ചിരിച്ചുകൊണ്ട് സ്വയം പറഞ്ഞു വണ്ടി ഓടിച്ചു നേരെ ലോഡ്ജിലേക്ക്.
<<<<<<<o >>>>>>>>>
eee കല്യാണ kainjavar ചേട്ടാ എന്ന് വിളിക്കുന്നത് എന്താ ?
How old are you?
സ്നേഹം സ്നേഹം
കല്യാണം കഴിഞ്ഞവർ ഇബടെ കമോൺ
ഇടയ്ക്ക് എന്തേലും പറഞ്ഞു കൂടെ കേറിക്കോ. ചിരി മാത്രം പോരാ
കേട്ടല്ലോ അല്ലെ
കേട്ടു ചേട്ടാ….,??
ചേട്ടനോ ആര് ഞാനോ, ആക്കിയതാണോ
????
അയ്യോ സംസാരിച്ചാൽ എന്താ തെറ്റ് രാജീവേട്ട
സംശയിക്കേണ്ട എന്ന് ഞാൻ പറഞ്ഞില്ലല്ലോ ??
അല്ല ഒരു ഇഷ്ട്കേട് പോലെ
ഏയ് അങ്ങനെ തോന്നിയോ ?
ശകലം, ചുമ്മ ആണല്ലോ അല്ലെ
????
ഓക്കേ sahos
ഗുഡ് നൈറ്റ് ?????
Gud ni8
gnite
ഗുഡ് നൈറ്റ്
ശുഭരാത്രി
ഗുഡ് നൈറ്റ് ശിവേട്ടാ ❤️❤️❤️❤️
ഹായ് ?
ഹലോ
Rajeev September 29, 2020 at 11:51 pm
കൃഷി ഒക്കെ വെള്ളം കേറി
കൂട്ട് കൃഷിയായിരുന്നു വെള്ളം ഒഴിച്ചതായിരിക്കും ??
koriuozhichu എല്ലാരും കൂടി
Mithra September 29, 2020 at 11:35 pm
Chechi onnualla kuttiyaaa
Reply
എനിക്കും അതെ നീ ഇപ്പോൾ മുതൽ പെങ്ങൾ
??
സംഭവം മാറി
Reply
Mithra September 29, 2020 at 11:47 pm
Cheyyan pedikkanda enikku all Indians are brothers and sisters aanu
Reply
Thanks brother ♥️
യുവർ ആൽവേസ് വെൽക്കം
അജയ്September
Athu kuzhappallyyaa
ചീത്തപ്പേരോ
എനിക്ക് കുഴപ്പം ഉണ്ടേ
അജയ്September ??
എന്താ രാജീവേട്ടാ
New admission??
എന്താണ് topic..സംഗീതം, പ്രണയം..ithonnumallallo
രണ്ടുമല്ല കേറി പോരെ
ok..
ടോപ്പിക്ക് ഒന്നും ഇല്ല
നല്ലോരു topic വന്നതല്ലേ physics il..
രാജീവേട്ടാ….
ഫിസിക്സ് എടുത്താൽ ഞാൻ മുങ്ങും
കപ്പ കൃഷിയായിരുന്നു .. വിളവിടുപ്പ് കഴിഞ്ഞെന്ന് തോനുന്നു അനക്കം ഒന്നുമില്ല
???
കൃഷി ഒക്കെ വെള്ളം കേറി
നന്ദൻ ചേട്ടൻ മിസ്സിംഗ്…
ഞാൻ ശരിക്കും ഓടി…
ബൈ… എന്നെ 34/27 കൂടെ പച്ചക്ക് കത്തിക്കും…
ഗുഡ്നൈറ്റ്…
ഗുഡ് നൈറ്റ്
നക്ഷത്രങ്ങളിലാത്ത ആകാശമെന്ത് darkaan
എല്ലാവരും Food അടിച്ചോ
എപ്പോഴേ
yes
Ooo
Having vettucake
എവിടുന്നാ ഏഴുത്താണി കട നിന്നാണോ ?????
Lakshmi
Athu ini kottiyam or Keralapuram pokanam
ഒരു തവണ കൂടി കഴിക്കണം
Ipo thanne 3 ennam aayi
ഞൻ 2 ആയുള്ളൂ
////അജയ്September 29, 2020 at 11:30 pm
മെയിൽ ഐഡി മുഖ്യം/////
ബിഗിലെ…. ഇജ്ജ് ഇവിടെ മാനത്ത് നിന്നും ആണോ കമന്റ് ഇടുന്നെ… ???
മെയിൽ വെച്ചിട്ടില്ലേ …
അതുകൊണ്ട് മെയിൽ ഐഡി മുഖ്യം കുട്ടാ… ?
പേർസണൽ അന്ധർധരാ ഇല്ല ചേട്ടാ
????????
നീ രണ്ടിനും ചിരിക്കുന്നോ
എനിക്ക് ചിരിക്കാനല്ലേ അറിയൂ ???????
വെരി ഗുഡ്
ഇടയ്ക്ക് എന്തേലും പറഞ്ഞു കൂടെ കേറിക്കോ. ചിരി മാത്രം പോരാ
യെസ് ഇടയ്ക്ക് സംസാരിക്കു
Pavam koch chirichottada
ചോദിച്ചതാ ചിരിച്ചോട്ടെ
നിനക്ക് പരീക്ഷ അല്ലെ.
?????
ഒക്ടോബർ 3 കഴിഞ്ഞു വാ പൊളിക്കാം
2 on 1 handicap matchalle ??
Mithra September 29, 2020 at 11:35 pm
Chechi onnualla kuttiyaaa
Reply
ആണൊ ഞാൻ ചിലപ്പോ ഇളയത് ആവും ചേച്ചി ആണ് ബെറ്റർ
അതെ ചേച്ചി ആണ് ബെറ്റർ. ?????
ആവിശ്യത്തിന് ചീത്തപ്പേര് ആയി
Mithra…,,,,
പെങ്ങളെ… രാജധാനി എക്സ്പ്രസിന് കൊണ്ട് തല വെക്കല്ലേ… ???
മിത്രൂസ് എന്ന വിളി കാണാനുള്ള ത്രാണി എനിക്ക് ഇല്ലാ ????
ഒരിക്കലും സംഭവിക്കില്ല
Cheyyan pedikkanda enikku all Indians are brothers and sisters aanu
വല്ല പ്ലസ് two വിലും പഠിക്കുന്ന കൊച്ചാവും
റിസ്ക് എടുക്കാൻ ഞാൻ തയ്യാറല്ല
എല്ലാരും കൂട്ടിൽ കേറീല്ലേ ??
ഇല്ലല്ലോ
എന്തൊരു കരുതലാനി മനുസ്യന്
എല്ലാരും പോയോ
കപ്പ കൃഷി കഴിഞ്ഞോ ?
////നന്ദൻSeptember 29, 2020 at 11:29 pm
അഖിലൻ :ഫോൺ നമ്പറും മെയിൽ ഐഡിയും തന്നേക്ക് കപ്പ പറിക്കാൻ 10വഴികൾ എന്നൊരു ജേർണൽ ഉണ്ട് ഞാൻ അയച്ചു തരാം ???
പ്രശസ്തനായ നന്ദൻ അവർകൾ എഴുതിയ കപ്പ പറിക്കാൻ 10വഴികൾ എന്ന ജേർണൽ… ??
???
ഇതൊക്കെ കേൾക്കുന്ന കപ്പ ” വല്ല വാഴയായി ജനിച്ചാൽ മതിയായിരുന്നു “
????
പാർവണ msc ഫിസിക്സ് അല്ലെ ക്വാണ്ടംമെക്കാനിക്സ് എടുക്കാൻ തുടങ്ങിയോ..
ല്ല
Hlo chechiiii
Helloo
ട്യൂഷൻ ആണൊ പ്ലാൻ
No.. ചുമ്മാ question ചോദിക്കാൻ ആയിരുന്നു. ??
യെന്തിനു ??
അത് മനസ്സിലാക്കി നേരത്തെ ഇല്ല എന്ന് പറഞ്ഞു
?
അതെ