അപരാജിതൻ 12 [Harshan] 9416

അർധരാത്രി

അപ്പോളും ശിവശൈലമാകെ പഞ്ചാക്ഷരി മന്ത്രത്താൽ മുഖരിതമാണ്.കാറും കോളും ഒക്കെ മാറി അന്തരീക്ഷ൦ ശാന്തമായിരുന്നു. സ്വാമി അയ്യയുടെ ഭവനത്തിൽ രുദ്ര മന്ത്രങ്ങൾ അവസാനിച്ചിരുന്നു.

ചിന്താമണി സ്വരൂപരുടെ മുഖത്തു ഒരു ചിരി ആയിരുന്നു.

എന്താ ഗുരുനാഥ ? അദ്ദേഹത്തിന് കുഴപ്പം ഒന്നും ഇല്ലലോ അല്ലെ ?

ഒരു പ്രശ്നവും ഇല്ല സ്വാമി.

പിന്നെ എന്തിനാ ഈ അനർത്ഥങ്ങൾ ഒക്കെ കാണിച്ചത്? വൈദ്യരയ്യ ചോദിച്ചു.

കാണിച്ചത് ആരാണ് ? ചിന്താമണി സ്വരൂപർ തിരിച്ചു ചോദിച്ചു.

പ്രകൃതി അല്ലെ ? അദ്ദേഹം ഉത്തരം പറഞ്ഞു.

പ്രകൃതി എന്നാൽ ആര് ആണ് ? വീണ്ടും ചിന്താമണി സ്വരൂപ൪ ചോദിച്ചു.

അത്  പരാശക്തി അല്ലെ.

അപ്പോൾ പുരുഷൻ ആരാണ്?

അത് ചോദിക്കണ്ടതുണ്ടോ ഗുരുനാഥാ, സാക്ഷാൽ മഹാദേവൻ തന്നെ.

ഇത് അവരുടെ ഓരോ ലീലവിലാസങ്ങൾ ആണ്, നമ്മുക് ഒരിക്കലും അവരുടെ കളികൾ തിരിച്ചറിയാൻ സാധിക്കില്ല, നമുക്കന്നല്ല ആർക്കും സാധിക്കില്ല..

അപ്പോൾ പിന്നെ ദുര്നിമിത്തങ്ങളും  മരണലക്ഷണങ്ങളും ഒക്കെ കാണിച്ചതോ, അങ്ങ് തന്നെ അല്ലെ സ്ഫുടം കണക്കു കൂട്ടി ഗ്രഹസ്ഥാനം നോക്കി പറഞ്ഞത്.? സ്വാമി അയ്യ ചോദിച്ചു.

എല്ലാം അവർ തീരുമാനിക്കുന്നു, നമ്മൾ അതിനനുസരിച്ചു പ്രവർത്തിക്കുന്നു, അതിനപ്പുറത്തേക് പറയുവാൻ എനിക്കറിയില്ല  ശിഷ്യരെ …..

ഇപ്പോ എന്താ അവസ്ഥ, അതൊന്നു പറയു ഗുരുനാഥാ?

അവനിൽ മാറ്റങ്ങൾ വരേണ്ട സമയം ആയിരുന്നു, അതിനായി ശിവശക്തിയുടെ ഒരു ലീല മാത്രം ആയിരുന്നു ഇതൊക്കെ, അവൻ ഏതു ശക്തിയിൽ നിന്നും വര്ഷങ്ങളായി അകന്നു നിന്നോ, ആ ശക്തിയുടെ വഴിയിലേക്കു അവനു സ്വയം മാറേണ്ടി വന്നു. ഹൃദയത്തിൽ ആ ശക്തിയെ ചേർത്ത് പിടിക്കേണ്ടി വന്നു..അത് തന്നെ,,, ഇനി കാര്യങ്ങൾ വേഗമേറി കൊണ്ടിരിക്കും, അവനിപ്പോൾ അപകടമൊക്കെ തരണം ചെയ്തു….ചെയ്യാതെ എവിടെ പോകാൻ, അവനു തുണ ആയി ശിവനും ശക്തിയും ഇല്ലേ ……രുദ്രതേജനല്ലേ അവൻ ……………..

അതുകേട്ടു എല്ലാവരും സന്തോഷവാൻമാർ ആയി.

ശംഭു എല്ലാരോടും പറയുക പൂജ അവസാനിപ്പിച്ച് കൊള്ളുവാൻ. ചിന്താമണി സ്വരൂപ൪ പറഞ്ഞു

അതുകേട്ട് ശംഭു എഴുന്നേറ്റു പോയി പുറത്തു ചെന്ന് ശംഖ് ഊതി. അതോടെ എല്ലാ വീട്ടിൽ നിന്നും ആളുകൾ അവിടെക്കു വന്നു.

സ്വാമി അയ്യാ പുറത്തേക്ക് വന്നു, നിങ്ങൾ ചെയ്ത പൂജകൾ പ്രാത്ഥനകൾ ഒക്കെ ഫലപ്രാപ്തി നേടി എന്ന് മാത്രം മനസിലാക്കുക, നമ്മുക് കാത്തിരിക്കാം ആ വീര൯ ഇവിടെ വരുന്നതിനായി ,,,എന്ന് മാത്രം പറയുന്നു…അതുകേട്ടു എല്ലാവർക്കും സന്തോഷം ആയി.അവർ അവിടെ നിന്നും തിരികെ അവരവരുടെ ഭവനങ്ങളിലേക്ക് പോയി പോകാതെ ഒരാൾ മാത്രം അവിടെ നിന്നു.

ഈശമ്മ,, ചാരുലതയുടെ മുത്തശ്ശി

എന്താ ഈശമ്മ ..പോകാതെ നിൽക്കുന്നത് ?

സ്വാമി അയ്യാ ചോദിച്ചു.

അവരാ അകെ സങ്കടത്തിൽ ആയിരുന്നു.

നാളെ പുണർതം ആണ് എന്റെ ചാരുവിന്റെ ജന്മദിനം ആണ്, ഒരു ഉരുള ചോറ് കൊടുക്കാൻ പോലും ഭാഗ്യമില്ലാതായി എനിക്കു….

സ്വാമി അയ്യാ,,, ആ വീരൻ വരുമ്പോ ഒന്ന് സൂചിപ്പിക്കാമോ എന്റെ മോളെ കൂടെ അവിടെ നിന്ന് ഒന്ന് രക്ഷിക്കാൻ ,,,,,,,, ആ ദുഷ്ടന്മാരായ ഗുണ്ടകളുടെ ഇടയിൽ നിന്നും അല്ലാതെ ആർക്കും അവളെ രക്ഷിക്കാൻ സാധിക്കില്ല… ഒന്ന് പറയാമോ അദ്ദേഹത്തോട്…എത്ര നാൾ ഞാൻ ഉണ്ടാകും എന്നു ഒരു ഉറപ്പുമില്ല, മണ്ണിൽ പോകുന്നതിനു മുന്നേ എന്റെ ചാരുവിനെ ഒന്ന് കാണാൻ ഉള്ള ആഗ്രഹം കൊണ്ടാണ് ,,സ്വാമി അയ്യാ,,, അവർ വിങ്ങി പൊട്ടി കരഞ്ഞു,, ചേലതലപ്പ് കൊണ്ട് കണ്ണും മൂക്കും തുടച്ചു.

അതുകേട്ടു സ്വാമി അയ്യയും  സങ്കടപ്പെട്ടു. അദ്ദേഹത്തിന്റെ കാലിൽ വീണു ഞാൻ അപേക്ഷിച്ചു കൊള്ളാം ഈശമ്മ വിഷമിക്കല്ലേ …

അദ്ദേഹം അവരെ ആശ്വസിപ്പിച്ചു.

അവർ ഒന്നും മിണ്ടാതെ വിഷമത്തോടെ തിരികെ നടന്നു പോയി.

<<<<<<<<O>>>>>>>>>

വനത്തില്‍ ശിവ മന്ദിരത്തില്‍

ആദി കണ്ണുകള്‍ തുറന്നു.

തുറന്നപ്പോള്‍ അതിശക്തമായ പ്രകാശം ആണ് ആ മണ്ഡപത്തിനുളില്‍, അത് വരുന്നത് ആ നാഗമണിയില്‍ നിന്നും, അവന്‍ കണ്ണുകള്‍ ഇറുകി അടച്ചു.

അവന്റ  കാതിൽ അവൻ നേരത്തെ കേട്ട രുദ്രമന്ത്രം മുഴങ്ങുവാൻ തുടങ്ങി, ആ മന്ത്രം അവന്റെ മസ്തിഷകത്തിനുള്ളിലേക് പ്രവേശിച്ചു, ശരീരമാകെ എന്തോ നിറയുന്നതു പോലെ ..ഇറുകി അടച്ച കണ്ണുകൾക്കുള്ളിൽ വ്യക്തമായി അവ൯ മറ്റൊരു കാഴ്ച കണ്ടു.

ഒരു മന്ദിരത്തിനുള്ളിൽ ഒരു മനുഷ്യരൂപം ഇരിക്കുന്നു, അയാൾക്ക്‌ മുന്നിലായി ഒരു ശിവലിംഗവും, അവിടെ ആകെ പ്രകാശമാനമായി മാറുന്നു ആ പ്രകാശം അയാളുടെ നേരെ മുന്നിലെ ശിവലിംഗത്തിനു മുകളിൽ ഒരു ഗോളാകൃതി ആയി മാറി നിരവധി കണ്ണുകളോട് കൂടിയ എന്തോ ഒന്നിലേക്ക് പോകുന്നു പിന്നെ കാണുന്നത് പ്രപഞ്ചത്തിന്റെ ഒരു കോണിൽ ആകാശത്തിലെവിടെയോ മഞ്ഞു നിറഞ്ഞ ഒരു പർവതഭൂവിൽ അവിടെ പദ്മാസനത്തിൽ യോഗാവസ്ഥയിൽ ഒരു മനുഷ്യരൂപം  ഇരിക്കുന്നു, അയാളുടെ ശിരസ്സിനു ചുറ്റും ഒരു ദിവ്യ ചൈതന്യം, പിന്നെ കാണുന്നത് അയാളുടെ നെറ്റിയിലെ ഇരു പുരികങ്ങൾക്കിടയിലും ഉള്ള ആജ്ഞചക്രത്തിനുള്ളിലേക് മനസു പോകുന്നത് ആണ്, അവിടെയും ഒരു കണ്ണിലൂടെ ആണ് യാത്ര ചെയുന്നത്, എത്തിപ്പെടുന്നത് ആകാശത്തിൽ നക്ഷത്ര സമൂഹങ്ങൾക്കിടയിലെവിടെയോ, അവിടെയും വിശിഷ്ടമായ പ്രഭ ചൊരിയുന്ന ഒരു തേജോമയമായ ഒരു ചൈതന്യം അത് സ്വയം അലിഞ്ഞില്ലാതെ ആയി മുന്നോട്ടു പോകുമ്പോ കാണുന്നത് പ്രപഞ്ചത്തെ താണ്ഡവനടനമാടി