അന്ന – 4 220

Views : 26493

“അവിടെ ആരോ ഉണ്ട്..”
എബി ഓടിച്ചെന്ന് ആ വലിയ വൃക്ഷത്തിന്റെ പിന്നിലേക്ക് നോക്കി.

“ഇല്ലാ, ആരുമില്ല.!”
ചമ്മലോടെ എബി തിരിഞ്ഞുനിന്നു.
അന്ന ആർത്ത് ചിരിക്കുകയാണ്. പക്ഷെ അതിനേക്കാൾ ഭയാനകമായി തോന്നിയ മറ്റൊരു കാഴ്ചയുണ്ടായിരുന്നു. ഇന്നലെ സ്വപ്നത്തിൽ കണ്ട അതേ സ്ഥലം. പകലാണെന്നുമാത്രം.
തലയില്ലാത്ത ആ രൂപം നിന്ന സ്ഥലത്ത് അന്ന. പക്ഷെ അവളുടെ വേഷം വ്യത്യസ്തമാണ്.
അന്ന വീണ്ടും വീണ്ടും ചിരിച്ചു.

“അവളാകുമോ ഇത്. ആണെങ്കിൽ അവളുടെ തലയെവിടെ?”
എബി മുന്നോട്ട് നടന്നു.

“എന്താ ഇത്ര ചിരിക്കാൻ?”

“സോറി സർ. സർ ആരെയാണ് ഭയക്കുന്നത്.?”
സംശയത്തോടെ അന്ന ചോദിച്ചു.

“ഞാനോ? ആരെ ഭയക്കാൻ? എന്തേ അങ്ങനെ ചോദിക്കാൻ.?”

“ഏയ്‌ ചുമ്മാ..”

“മ്, താൻ വാ, ഒരു സ്ഥലംവരെ പോണം.”
എബി അല്പം ഗൗരവത്തോടെ മുൻപേ നടന്നു.
ഗേറ്റ് കടന്ന് കോണിഫെർ വില്ലയുടെ പുറത്ത് എത്തിയതും മുകളിലെ നിലയിലെ തുറന്നിട്ട ജാലകപാളികൾ താനെ അടഞ്ഞപ്പോൾ
അന്ന ഒരു പുഞ്ചിരിയോടെ എബിയ്ക്ക് പിന്നാലെ നടന്നു. കാറിലേക്ക് കയറിയ എബി അവളെയൊന്നുനോക്കി. ഫോണിൽ കുത്തിയിരുന്നു ആർക്കോ സന്ദേശങ്ങൾ കൈമാറുന്ന തിരക്കിലായിരുന്നു അന്ന.

Recent Stories

The Author

5 Comments

  1. 👌👌

  2. Where is next part of anna i mean anna 5

    Anna 5 evide pattanezhathanam ketto

    Please write anna 5 faster

    Pinne oru karyam ithuvareyullathe valare nanayirunu

    Your stories are very nice

  3. where is the next part

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com