അനാമികയുടെ കഥ 6 [പ്രൊഫസർ ബ്രോ] 213

Views : 21472

ഗൗതം സംസാരം അവസാനിപ്പിച്ചപ്പോൾ അവൾ ആ മുറിയുടെ ചുറ്റും കണ്ണോടിച്ചു, വൃത്തിയായി അടുക്കും ചിട്ടയോടും കൂടി സൂക്ഷിച്ചിരിക്കുന്ന മുറി ചുവരിൽ അങ്ങിങ്ങായി കുറച്ചു മെഡിക്കൽ ഫീൽഡ് സംബന്ധമായ ക്വറ്റേഷൻ ഉള്ള ഫോട്ടോകൾ തൂക്കിയിരിക്കുന്നു,  ഗൗതമും ലക്ഷ്മിയും ഒരുമിച്ചുള്ള ചെറുപ്പം മുതൽ ഉള്ള ഫോട്ടോകൾ ചെറുതിൽ നിന്നും വലുതിലേക്ക് എന്ന കണക്കിൽ ഫ്രെയിം ചെയ്ത് ഉറപ്പിച്ചിരിക്കുന്നു അതിൽ അവസാനത്തെ ഫോട്ടോ കണ്ടപ്പോൾ അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് ഈറനണിഞ്ഞു, ആശുപത്രി വാസത്തിന്റെ അവസാനദിവസം ഗൗതം അനാമികയുടെ ഒപ്പം എടുത്ത ഒരു സെല്ഫി ആയിരുന്നു അത്

“അപ്പൂ… വാ ഭക്ഷണം കഴിക്കാം ”

താഴെ നിന്നുമുള്ള ലക്ഷ്മിയുടെ വിളി വന്നപ്പോഴാണ്  അവൾ ആ ഫോട്ടോയിൽ നിന്നും കണ്ണ് പരിക്കുന്നത്

“അനൂ… അമ്മ വിളിക്കുന്നുണ്ട് പോകാം…”

“ശരിയേട്ടാ…”

ഗൗതമും അനാമികയും കൂടി താഴേക്ക് നടന്നു

*******

‘അവളുടെ അച്ഛന്റെ കാൾ വന്നിട്ട് കുറച്ചായല്ലോ, ഞാൻ വിളിച്ചിട്ട് എടുക്കുന്നുമില്ല. എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാകുന്നില്ല, അവൾ അവസാനം അച്ചുവിന് അയച്ച മെസ്സേജ് പ്രകാരം അവൾ ആശുപത്രിയിൽ ആയിരുന്നു എന്താണ് കാരണം എന്നറിയില്ല,  അച്ചു അവളെ വഴക്ക് പറയുകയായിരുന്നു ഇനിയിപ്പോ അവൾ വല്ല അബദ്ധവും കാണിച്ചോ… ഇപ്പൊ രണ്ട് ദിവസമായി അവളുടെ വാട്സാപ്പിലും കയറാൻ പറ്റുന്നില്ല, എവിടെയാണ് എനിക്ക് തെറ്റ് പറ്റിയത്… എന്തൊക്കെ സംഭവിച്ചാലും അനാമിക അവൾ എനിക്ക് തന്നെ ഉള്ളതാണ്…, അവളുടെ അഹങ്കാരത്തിനുള്ള മറുപടി ഞാൻ കൊടുക്കുക തന്നെ ചെയ്യും’

“ഡാ അരുണേ… നീ എന്താലോചിച്ചുകൊണ്ട് നിൽക്കുവാ… കളിക്കുകയാണെങ്കിൽ ഇവിടെ ശ്രദ്ധിക്ക് ”

“ഓഹ്‌… സോറി ഡാ… ”

നോൺ സ്‌ട്രൈക്കർ എൻഡിൽ ബാറ്റും പിടിച്ചുകൊണ്ടു ചിന്തിച്ചിരുന്ന അരുൺ രാഹുൽ വഴക്ക് പറഞ്ഞപ്പോഴാണ് സ്വബോധത്തിലേക്ക് വരുന്നത്, അനാമികയെക്കുറിച്ചുള്ള ചിന്തകളെ പാതിവഴിയിൽ ഉപേക്ഷിച്ചു അവൻ വീണ്ടും കളിയിലേക്ക് തിരിഞ്ഞു

“എന്താടാ ഭയങ്കര ചിന്ത ആയിരുന്നല്ലോ… ഏതെങ്കിലും പെണ്ണ് പണി തന്നോ…”

കളി കഴിഞ്ഞു വഴി പിരിയുന്നതിനു മുൻപ് രാഹുൽ അവന്റെ സംശയം അരുണിനോട് ആരാഞ്ഞു

“ആ… ഒരു പെണ്ണ് തന്നെ, പക്ഷെ എനിക്ക് പണി തന്നതല്ല ഞാൻ ഒരു പണി കൊടുത്തതാ… പക്ഷെ അതത്ര ഏറ്റില്ല എന്ന് തോന്നുന്നു…”

“നിനക്ക് നിന്റെ ഈ സ്വഭാവം ഇത് വരെ നിർത്താറായില്ലേ അരുണേ… കോളേജിന് ശേഷം നീ പെണ്ണുങ്ങളെ കുറിച്ചൊന്നും പറയാത്തത് കേട്ടപ്പോൾ ഞാൻ കരുതി നീ നന്നായിക്കാണും എന്ന്…”

“കോളേജിന് ശേഷം വേറെ പെണ്ണുങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല കാരണം ഇവൾ തന്നെ ആണ്, ഇവൾ അത്രക്കെന്നെ അപമാനിച്ചിരുന്നു. ഏത് പെണ്ണിനെ കണ്ടാലും എനിക്കവൾ അവസാനം പറഞ്ഞ വാക്കുകൾ ആണ് ഓർമ വരുന്നത്., അപ്പൊ ഉറപ്പിച്ചതാ അവൾക്ക് ഒരു പണി കൊടുത്തിട്ടേ ഉള്ളു ബാക്കി കാര്യം എന്ന്”

“ഇതൊന്നും ശരിയല്ല, അവൾ എന്തെങ്കിലും നിന്നോട് പറഞ്ഞിട്ടുണ്ടെങ്കിൽ അത് നിന്റെ സ്വഭാവത്തിന്റെ ആണ് അതിന് അവളോട് പക പൊക്കുക എന്നൊക്കെ പറഞ്ഞാൽ ഭയങ്കര മോശമാണ്”

Recent Stories

50 Comments

  1. ആദിത്യാ

    ഏട്ടാ ബാക്കി ഈ ആഴ്ച ഇണ്ടാവോ 🙂🙂

    1. Submit ചെയ്തിട്ടുണ്ട്

  2. Prof bro ❤️❤️❤️. Ithuvare മനോഹരം. ബാക്കി ഒത്തിരി വൈകിക്കല്ലെ

    1. പ്രൊഫസർ ബ്രോ

      അടുത്ത ഭാഗം കുറച്ചു വൈകും. മിക്കാവാറും ഒരു ഭാഗത്തോടെ തീരും. ഒരു വല്യ പാർട്ട്‌ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  3. Professor annachi… vanakkam.. comment idan late ayi.. maapp🙏😅.. aa konthan whatsapp web use chytha alle udayipp irakkiye.. bloddy fool… avane docotrude kalil ninnum nalla chikilsa koduthu onninum kollathaban akiyekku😍

    1. പ്രൊഫസർ ബ്രോ

      വണക്കം തമ്പി… സൗഖ്യമാ… എതുക്ക് തമ്പി മന്നിപ്പെല്ലാം കേക്കിറെ… അതെല്ലാം തേവയില്ലെ…

      അന്ത ഫുള്ക്കാന വൈത്യം നമ്മ ഡോക്ടർ പയ്യങ്കിട്ടെ ഇറുക്ക്, ഇരുന്താലും പാക്കലാം……

      പ്രൊഫസർ ♥️

      1. ആദിത്യാ

        ഏട്ടാ baki ee ആഴ്ച ഇണ്ടാവോ????

  4. ഖുറേഷി അബ്രഹാം

    കഥ വളരെ അതികം നന്നായി മുന്നോട്ട് പോകുന്നുണ്ട്. ഏട്ടനും അനിയത്തിയും തമ്മിലുള്ള സീനുകൾ കൂടുതലായി ഇഷ്ട്ടമായി.
    ഗൗതമിന് ആനാമികയെ സ്വന്തം പെങ്ങളായി കാണാൻ സാധിച്ചതും അവന്റെ അമ്മ അവളെ സ്വന്തം മകളായി കണ്ടതും എല്ലാം നന്നായിരുന്നു.

    സീതമ്മയുടെ കറെക്റ്ററും ഇഷ്ടമായി. രാഘവനും ലക്ഷ്യമായും തമ്മിൽ ഉള്ള ബന്ധം വരും ഭാഗങ്ങയിൽ ഉണ്ടാകും എന്ന് കരുതുന്നു. ഗൗതം അച്ചുവിനെ തന്നെ വിവാഹം കായിക്കുമെന്നും കരുതുന്നു. പിന്നെ രാഹുലിന് ഒരു ഏട്ടന്റെ പവർ എന്താണ് എന്നറിയിക്കണമെന്ന് പ്രെതെകം പറയുന്നില്ല.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    |QA |

    1. വളരെ സന്തോഷം ബ്രോ ♥️

      അടുത്ത ഭാഗം കുറച്ചു വൈകാൻ സാധ്യത ഉണ്ട്, എഴുതുവാൻ സാധിക്കുന്നില്ല. ചില പ്രശ്നങ്ങൾ ഉണ്ട്

  5. അരുണിന്റെ ചീട്ട് കീറാൻ സമയം ആയി…😈

  6. രാഹുൽ പിവി

    അപ്പോ അങ്ങനെയാണ് അവൻ്റെ msg ഒക്കെ വന്നുകൊണ്ട് ഇരുന്നത്. അനു കണ്ടെന്ന് പറഞ്ഞ അതേ സമയം തന്നെ ആകും അരുൺ പണി തുടങ്ങിയത്.എന്തായാലും ഈ ഭാഗത്തും ഏട്ടനും അനിയത്തിയും തന്നെ highlight ചെയ്തു നിന്നു. പാശ്ചാത്താപത്തേക്കാൾ വലിയ പ്രായശ്ചിത്തം ഇല്ലെന്ന് അല്ലേ പറയാറ്.അങ്ങനെ എങ്കിൽ രാഘവന് ഒരു അവസരം കൂടി കൊടുക്കാമല്ലോ.ചെയ്തത് തെറ്റ് ആണെങ്കിലും അയാളെ ഇങ്ങനെ അകറ്റി നിർത്തുമ്പോൾ എന്തോ ഒരു വിഷമം പോലെ തോന്നുന്നു. അനു പോലും പഴയ സ്നേഹം കാണിക്കുന്നില്ല.അവഗണന ആണല്ലോ ഏറ്റവും വലിയ ശിക്ഷ.അതുകൊണ്ട് ഡോക്ടറുടെ ദേഷ്യം ഒന്ന് കുറയ്ക്കാൻ പറ.അച്ഛാ എന്ന് വിളിക്കാൻ പറ❤️❤️❤️❤️❤️

    2 അമ്മമാരും 2 മക്കളും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും താങ്ങും തണലും ആകുന്ന 4 മനസ്സുകൾ.അതല്ലേ അനു എനിക്ക് മോളാണ്,അപ്പു നിനക്കും എന്ന് ലക്ഷ്മിയമ്മ സീതമ്മയോട് പറഞ്ഞത്.ഇനി അച്ചുവിനെ കൊണ്ട് ഗൗതത്തിനെ ലോക്ക് ആക്കാമെന്ന് തോന്നുന്നു.കേട്ടത് വെച്ച് നോക്കിയാൽ പാതി സമ്മതം ആണ്.അമ്മമാർ കൂടെ സമ്മതിച്ചാൽ ഓകെ ആകും💕💕💕💕💕💕💕

    ഇനി അരുണിൻ്റെ ചീട്ട് കീറാൻ നേരമായി.ഇനി വെറുതെ വിട്ടാൽ പറ്റില്ല.രാഹുൽ പറഞ്ഞത് പോലെ അവന് എന്നെങ്കിലും ആരുടെയെങ്കിലും കയ്യിൽ നിന്ന് കിട്ടിയാൽ മാത്രമേ പഠിക്കൂ.മിക്കവാറും അത് ഡോക്ടറിൻ്റെ കയ്യിൽ നിന്ന് ആകും 🔥🔥🔥🔥🔥

    1. രാഘവൻ ചെയ്ത തെറ്റിന് മാപ്പ് കൊടുക്കാൻ പറ്റില്ല, അത് മാപ്പർഹിക്കാത്ത തെറ്റാണ് ഒരു പെണ്ണിന്റെ മാനത്തിന് യാതൊരു വിലയും ഇല്ലേ… ചെയ്ത തെറ്റുകൾക്ക് പശ്ചാത്താപം മാത്രം മതിയോ പരിഹാരമായി??? ചെയ്ത തെറ്റുകൾക്ക് അതിനനുസരിച്ചു ശിക്ഷയും ലഭിക്കുക തന്നെ ചെയ്യണം, ലക്ഷ്മി അനുഭവിച്ച അവഗണയുടെ അത്രയും വരുമോ ഇപ്പൊ രാഘവൻ അനുഭവിക്കുന്നത്…

      ഗൗതം ഒരികലും അയാളെ അച്ഛാ എന്ന് വിളിക്കില്ല,

      ഗൗതമിന് അച്ചുവിനെ കൊടുക്കുന്ന കാര്യം… അറിയില്ല അച്ചുവിന്റെ വീട്ടുകാർ കൂടി സമ്മതിക്കണ്ടേ…, രാഘവന്റെ മകനാണ് ഗൗതം എന്നറിയുമ്പോൾ അവർ സമ്മതിക്കുമോ.???

      അരുണിന്റെ ചീട്ട് നമുക്ക് കീറാം…

  7. Machane ee partum nannayind❤️🥰
    Arun ne oru panikodkknm
    Nxt partin kathirkkunnu🥰
    Snehathode…….❤️

  8. 😍😍😍😍😍😍

  9. കുട്ടപ്പൻ

    നന്നായിട്ടുണ്ട് ഏട്ടാ ❤️

    1. സന്തോഷം കുട്ടപ്പാ ♥️

  10. ഏട്ടാ…

    കഥ ഒരുപാട് ഇഷ്ടയായി…
    പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ഒതുങ്ങിയിട്ട് എഴുതിയാൽ മതി… വായിക്കുക കൊതി ഉണ്ട്… അതുപോലെ കാത്തിരിക്കാൻ ക്ഷമയും ഉണ്ട്…

    ഒരു ഏട്ടന്റെ പവർ എന്തെന്ന് ഗൗതം കാണുള്ള സമയം ആയി… അവനെ അങ് തീർതെരെ പാപ്പാ…

    പിന്നെ പെട്ടെന്ന് തീർക്കും വേണ്ട…
    നമ്മുടെ അനമികയുടെ കുറുമ്പ് അൽപ്പം കാണാല്ലോ…

    കാത്തിരിക്കുന്നു…
    സ്നേഹത്തോടെ
    DK

    1. Nee ആ ചുറ്റിക അവൻ അങ്ങ് കൊടുക്ക്.
      എന്നിട്ട് “പ്രതികാരം അത് വീട്ടനുള്ളതാണ്” എന്നാ ഡയലോഗ് കൂടി അങ് കാച്ചിയെക്ക്, ചേട്ടനൊരു ധര്യമാവേട്ട….
      ❣️❣️❣️

      1. 🔨🔨🔨 ന്നാ… പിടിച്ചോ…

        1. ഓ വേണ്ട, നീ തന്നെ വാച്ചോ… തരാനുള്ള മനസ്സുണ്ടായല്ലോ അത് തന്നെ സന്തോഷം 😘😘😘

      2. എന്റെ പൊന്നോ… ഇവന്റെ ചുറ്റികയും തോറിന്റെ ചുറ്റികയും ഒരുപോലെയാ ഇവനെക്കൊണ്ട്‌ മാത്രമേ പൊക്കാൻ പറ്റൂ… അല്ലെങ്കിൽ പിന്നെ വല്ല ക്യാപ്റ്റൻ അമേരിക്കയും വരണം…

        എനിക്ക് ചുറ്റിക ഒന്നും വേണ്ട, ഞാൻ അവനെ ഉപദേശിച്ചു നന്നാക്കിക്കൊള്ളാം 😁

    2. മോനെ…

      പ്രശ്നങ്ങൾ ഒതുങ്ങിയിട്ട് എഴുതാൻ തുടങ്ങിയാൽ മതി എങ്കിൽ നീ ഒരു രണ്ട് വർഷം കാത്തിരിക്കേണ്ടി വരും, അതാണ് ഇപ്പോഴത്തെ എന്റെ അവസ്ഥ

      ഒരു ഏട്ടന്റെ പവർ എന്താണെന്ന് അരുൺ ഉറപ്പായും കാണും, പക്ഷെ അവനെയും അങ്ങനെ കോച്ചായി കാണരുത്.

      അനാമികയുടെ കുറുമ്പൊക്കെ നമുക്ക് കാണാന്നെ…

      സ്നേഹത്തോടെ അഖിൽ ♥️

  11. അടിപൊളി…

  12. അടിപൊളി ആയിട്ടുണ്ട് ബ്രോ….
    എത്ര വൈകിയാലും തരും എന്ന ഒരു ഉറപ്പുണ്ട്…
    അത് മതി അത് മാത്രം മതി ഈ കാമുകൻ, 😉😉
    ❣️❣️❣️

    1. പ്രൊഫസർ ബ്രോ

      വളരെ സന്തോഷം ബ്രോ♥️

  13. തിരക്കുകൾ ഒഴിയുന്നതനുസരിച്ച് കഥ എഴുതുവാൻ ശ്രമിക്കും എന്നറിയാം…..

    ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു…

    നല്ല രീതിയിൽ തന്നെ മുന്നോട്ടു പോകുന്നുണ്ട് അച്ചുവിനെ ഗൗതമിന് തന്നെ കൊടുക്കണം….

    ♥️♥️♥️♥️

    1. പ്രൊഫസർ ബ്രോ

      തിരക്കുകൾ ഒഴിയുന്നതനുസരിച്ചു എഴുതാം, അതെന്റെ ഉറപ്പ്.

      അച്ചുവിനെ നമുക്ക് ഗൗതമിന് കൊടുക്കാൻ ശ്രമിക്കാം…

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️

  14. 2 💪

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️

  15. 1
    ഒന്ന്…
    One
    ഏക്ക്
    ☝️

    1. ഖുറേഷി അബ്രഹാം

      ഒന്നിന് പോകാൻ ഉണ്ടേ പോയിട്ട് വാ ഇവിടെ വന്ന് പറയുന്നത് എന്തിനാ

      1. 😂😂😂😂

      2. പാവം അവനെ ഇങ്ങനെ തളർത്തണ്ടയിരുന്നു.
        Poor boy😂😂
        ❣️❣️❣️

        1. ഖുറേഷി അബ്രഹാം

          മോനെ അവനെ നിനക്കറിയാഞ്ഞിട്ട തൊലി കട്ടി കൂടുതൽ ഉള്ള ഇനമ അത്. ഞാൻ ഇട്ടതൊന്നും അവന്റെ രോമത്തിൽ പോലും ഏൽക്കില്ല. കാണ്ടാമൃഗത്തിന്റെ തോല് പോലെയാണ്

          1. 🙄🙄🙄
            ഇവനെ ഞൻ എന്റെ കഥയിൽ കേറ്റി കൊന്നുകളയും

          2. ഖുറേഷി അബ്രഹാം

            ആഗ്രഹം കൊള്ളാം, പക്ഷെ എന്നെ അടുത്തറിഞ്ഞാൽ മരണം വരെ എന്നെ കണ്ടു മരിക്കും

          3. ആ മരണത്തെ വരെ ഞാൻ നരകിപ്പിച്ചു കൊല്ലും…

          4. ഖുറേഷി അബ്രഹാം

            നരകിപ്പിക്കുന്നത് എനികും വല്ലാത്ത വേറിയ

          5. 😈😈😈😈

          6. ഇതിൽ ആരാണപ്പാ extreme ലെവൽ
            ❣️❣️❣️

          7. ഖുറേഷി അബ്രഹാം

            കാമുക രണ്ടും കണക്കാ. ഇവർക്ക്‌ രണ്ടാൾക്കും നന്നായിക്കൂടെ ലേ. ഇങ്ങനെ നടന്ന മതിയെന്ന ഇവന്മാർ രണ്ടാളുടെയും വിചാരം. പോത്ത് പോലെ വളർന്നിട്ടും നന്നാവാൻ ആയിട്ടില്ല.

    2. പ്രൊഫസർ ബ്രോ

      ♥️♥️♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com