അനാമികയുടെ കഥ 6 [പ്രൊഫസർ ബ്രോ] 213

Views : 21472

“ശരി മോനെ വരാം…ലക്ഷ്മിയോട് ഞാൻ തിരക്കി എന്ന് പറയണം”

“തീർച്ചയായും പറയാം…അപ്പൊ എടി കാ‍ന്താരി ഞാൻ പോട്ടെ… അടുത്ത ഞായറാഴ്ച വരണം ഞങ്ങൾ കാത്തിരിക്കും വരുമ്പോ അമ്മയെയും കൂട്ടിക്കൊണ്ട് വരണം ”

ഗൗതം പോകുകയാണ് എന്നറിഞ്ഞപ്പോൾ അത്രയും സമയം അനാമികയുടെ മുഖത്തുണ്ടായിരുന്നു സന്തോഷം എങ്ങോ പോയി,

“ഏട്ടാ… കുറച്ചു കഴിഞ്ഞു പോകാം… വീട്ടിൽ പോയാലും വെറുതെ ഇരിക്കണ്ടേ ഞാൻ,  അപ്പൊ പിന്നെ വൈകിട്ട് പോയാൽ പോരെ…”

ആദ്യമായി സ്കൂളിൽ പോകാൻ തുടങ്ങുന്ന കുട്ടിയെ കണക്കെ അവൾ അവന്റെ മുൻപിൽ കൊഞ്ചി

“അതിന് ഇത് പാർക്കല്ല നിന്റെ ഇഷ്ടത്തിന് നിൽക്കാനും പോകാനും… നീ പോയിട്ട് വേണം ഈ മുറി വേറെ ആളുകൾക്ക് കൊടുക്കാൻ ”

അനാമികയുടെ മുഖം ഒന്നുകൂടി വാടിയപ്പോൾ ഗൗതം അവളെ തന്റെ മാറോട് ചേർത്ത് നിർത്തി

“മോളെ നീ ഇപ്പൊ പോ എന്നിട്ട് ഞായറാഴ്ച വാ… ഏട്ടനും പോയിട്ട് കുറച്ചു പണി ഉണ്ട്”

“ഏട്ടൻ പൊയ്ക്കോട്ടേ അനൂ… നമുക്ക് അടുത്ത ദിവസം അങ്ങോട്ട് പോകാല്ലോ”

സീതയുടെ സംസാരത്തിൽ നിന്നും താനും രാഘവനും തമ്മിൽ ഇനി ഒരു കൂടിക്കാഴ്ച ഒഴിവാക്കാൻ ശ്രമിക്കുന്നത് ഗൗതമിന് മനസ്സിലായി, ഗൗതമിന്റെ മനസ്സിലും അപ്പോൾ അത് തന്നെ ആയിരുന്നു

ഒരിക്കൽക്കൂടി അവരോട് രണ്ടു പേരോടും യാത്ര പറഞ്ഞു ഗൗതം പുറത്തേക്ക് ഇറങ്ങി, ഗൗതം പുറത്തേക്ക് വരുന്നത് അറിഞ്ഞതും രാഘവൻ കുറച്ചു മാറി നിന്നു,തലേ ദിവസത്തെ പ്രശ്നത്തിന് ശേഷം ഗൗതമിന്റെ മുന്നിൽ ചെല്ലാൻ രാഘവന് ധൈര്യം ഉണ്ടായിരുന്നില്ല

പുറത്തേക്കിറങ്ങിയ ഗൗതം രാഘവനെ കണ്ടതും ദേഷ്യത്തോടെ മുഖം വെട്ടിച്ചു പുറത്തേക്ക് നടന്നു.

“മോനെ… അനു വീട്ടിൽ നിന്നും ഇറങ്ങിയില്ലേ… നീ അവരെ ഒന്ന് വിളിച്ചു നോക്ക് ”

“എന്റെ അമ്മേ അവർ ഇങ്ങു വന്നോളും, കുഞ്ഞ് കുട്ടികൾ ഒന്നുമല്ലല്ലോ… രാവിലെ മുതൽ എത്ര വട്ടമാ വിളിക്കുന്നത്… ”

വീണ്ടും എന്തോ പറയാൻ തുടങ്ങിയ ലക്ഷ്മി പുറത്ത് ഒരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കെട്ട് പുറത്തേക്ക് നടന്നു, വണ്ടി സ്റ്റാൻഡിൽ വച്ച് ഹെൽമെറ്റ്‌ തലയിൽ നിന്നും എടുക്കുന്ന അനാമികയെ കണ്ടതും അവർ അവളുടെ അടുക്കലേക്ക് നടന്നു

“മോളെ… എത്ര നേരമായി ഞങ്ങൾ കാത്തു നിൽക്കുന്നു… താമസിക്കും എങ്കിൽ ഒന്ന് വിളിച്ചു പറഞ്ഞൂടെ… ”

“ഞാൻ എപ്പോഴേ റെഡി ആയി നിൽക്കുന്നതാ എന്നറിയോ… ഈ അമ്മയാണ് താമസിച്ചത് ”

“അത് പിന്നെ ലക്ഷ്മീ വീട്ടിലെ പണി മുഴുവൻ തീർത്തിട്ട് വേണ്ടേ ഇറങ്ങാൻ… ഈ പെണ്ണ് അടുക്കളയിൽ കയറുകയേ ഇല്ല… ഇപ്പൊ പിന്നെ എന്തെങ്കിലും പണി ചെയ്യാൻ പറഞ്ഞാൽ അപ്പൊ പറയും എന്നോട് ഏട്ടൻ ഒരു പണിയും എടുക്കണ്ട എന്നാ പറഞ്ഞിരിക്കുന്നത് എന്ന്…”

Recent Stories

50 Comments

  1. ആദിത്യാ

    ഏട്ടാ ബാക്കി ഈ ആഴ്ച ഇണ്ടാവോ 🙂🙂

    1. Submit ചെയ്തിട്ടുണ്ട്

  2. Prof bro ❤️❤️❤️. Ithuvare മനോഹരം. ബാക്കി ഒത്തിരി വൈകിക്കല്ലെ

    1. പ്രൊഫസർ ബ്രോ

      അടുത്ത ഭാഗം കുറച്ചു വൈകും. മിക്കാവാറും ഒരു ഭാഗത്തോടെ തീരും. ഒരു വല്യ പാർട്ട്‌ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  3. Professor annachi… vanakkam.. comment idan late ayi.. maapp🙏😅.. aa konthan whatsapp web use chytha alle udayipp irakkiye.. bloddy fool… avane docotrude kalil ninnum nalla chikilsa koduthu onninum kollathaban akiyekku😍

    1. പ്രൊഫസർ ബ്രോ

      വണക്കം തമ്പി… സൗഖ്യമാ… എതുക്ക് തമ്പി മന്നിപ്പെല്ലാം കേക്കിറെ… അതെല്ലാം തേവയില്ലെ…

      അന്ത ഫുള്ക്കാന വൈത്യം നമ്മ ഡോക്ടർ പയ്യങ്കിട്ടെ ഇറുക്ക്, ഇരുന്താലും പാക്കലാം……

      പ്രൊഫസർ ♥️

      1. ആദിത്യാ

        ഏട്ടാ baki ee ആഴ്ച ഇണ്ടാവോ????

  4. ഖുറേഷി അബ്രഹാം

    കഥ വളരെ അതികം നന്നായി മുന്നോട്ട് പോകുന്നുണ്ട്. ഏട്ടനും അനിയത്തിയും തമ്മിലുള്ള സീനുകൾ കൂടുതലായി ഇഷ്ട്ടമായി.
    ഗൗതമിന് ആനാമികയെ സ്വന്തം പെങ്ങളായി കാണാൻ സാധിച്ചതും അവന്റെ അമ്മ അവളെ സ്വന്തം മകളായി കണ്ടതും എല്ലാം നന്നായിരുന്നു.

    സീതമ്മയുടെ കറെക്റ്ററും ഇഷ്ടമായി. രാഘവനും ലക്ഷ്യമായും തമ്മിൽ ഉള്ള ബന്ധം വരും ഭാഗങ്ങയിൽ ഉണ്ടാകും എന്ന് കരുതുന്നു. ഗൗതം അച്ചുവിനെ തന്നെ വിവാഹം കായിക്കുമെന്നും കരുതുന്നു. പിന്നെ രാഹുലിന് ഒരു ഏട്ടന്റെ പവർ എന്താണ് എന്നറിയിക്കണമെന്ന് പ്രെതെകം പറയുന്നില്ല.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    |QA |

    1. വളരെ സന്തോഷം ബ്രോ ♥️

      അടുത്ത ഭാഗം കുറച്ചു വൈകാൻ സാധ്യത ഉണ്ട്, എഴുതുവാൻ സാധിക്കുന്നില്ല. ചില പ്രശ്നങ്ങൾ ഉണ്ട്

  5. അരുണിന്റെ ചീട്ട് കീറാൻ സമയം ആയി…😈

  6. രാഹുൽ പിവി

    അപ്പോ അങ്ങനെയാണ് അവൻ്റെ msg ഒക്കെ വന്നുകൊണ്ട് ഇരുന്നത്. അനു കണ്ടെന്ന് പറഞ്ഞ അതേ സമയം തന്നെ ആകും അരുൺ പണി തുടങ്ങിയത്.എന്തായാലും ഈ ഭാഗത്തും ഏട്ടനും അനിയത്തിയും തന്നെ highlight ചെയ്തു നിന്നു. പാശ്ചാത്താപത്തേക്കാൾ വലിയ പ്രായശ്ചിത്തം ഇല്ലെന്ന് അല്ലേ പറയാറ്.അങ്ങനെ എങ്കിൽ രാഘവന് ഒരു അവസരം കൂടി കൊടുക്കാമല്ലോ.ചെയ്തത് തെറ്റ് ആണെങ്കിലും അയാളെ ഇങ്ങനെ അകറ്റി നിർത്തുമ്പോൾ എന്തോ ഒരു വിഷമം പോലെ തോന്നുന്നു. അനു പോലും പഴയ സ്നേഹം കാണിക്കുന്നില്ല.അവഗണന ആണല്ലോ ഏറ്റവും വലിയ ശിക്ഷ.അതുകൊണ്ട് ഡോക്ടറുടെ ദേഷ്യം ഒന്ന് കുറയ്ക്കാൻ പറ.അച്ഛാ എന്ന് വിളിക്കാൻ പറ❤️❤️❤️❤️❤️

    2 അമ്മമാരും 2 മക്കളും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും താങ്ങും തണലും ആകുന്ന 4 മനസ്സുകൾ.അതല്ലേ അനു എനിക്ക് മോളാണ്,അപ്പു നിനക്കും എന്ന് ലക്ഷ്മിയമ്മ സീതമ്മയോട് പറഞ്ഞത്.ഇനി അച്ചുവിനെ കൊണ്ട് ഗൗതത്തിനെ ലോക്ക് ആക്കാമെന്ന് തോന്നുന്നു.കേട്ടത് വെച്ച് നോക്കിയാൽ പാതി സമ്മതം ആണ്.അമ്മമാർ കൂടെ സമ്മതിച്ചാൽ ഓകെ ആകും💕💕💕💕💕💕💕

    ഇനി അരുണിൻ്റെ ചീട്ട് കീറാൻ നേരമായി.ഇനി വെറുതെ വിട്ടാൽ പറ്റില്ല.രാഹുൽ പറഞ്ഞത് പോലെ അവന് എന്നെങ്കിലും ആരുടെയെങ്കിലും കയ്യിൽ നിന്ന് കിട്ടിയാൽ മാത്രമേ പഠിക്കൂ.മിക്കവാറും അത് ഡോക്ടറിൻ്റെ കയ്യിൽ നിന്ന് ആകും 🔥🔥🔥🔥🔥

    1. രാഘവൻ ചെയ്ത തെറ്റിന് മാപ്പ് കൊടുക്കാൻ പറ്റില്ല, അത് മാപ്പർഹിക്കാത്ത തെറ്റാണ് ഒരു പെണ്ണിന്റെ മാനത്തിന് യാതൊരു വിലയും ഇല്ലേ… ചെയ്ത തെറ്റുകൾക്ക് പശ്ചാത്താപം മാത്രം മതിയോ പരിഹാരമായി??? ചെയ്ത തെറ്റുകൾക്ക് അതിനനുസരിച്ചു ശിക്ഷയും ലഭിക്കുക തന്നെ ചെയ്യണം, ലക്ഷ്മി അനുഭവിച്ച അവഗണയുടെ അത്രയും വരുമോ ഇപ്പൊ രാഘവൻ അനുഭവിക്കുന്നത്…

      ഗൗതം ഒരികലും അയാളെ അച്ഛാ എന്ന് വിളിക്കില്ല,

      ഗൗതമിന് അച്ചുവിനെ കൊടുക്കുന്ന കാര്യം… അറിയില്ല അച്ചുവിന്റെ വീട്ടുകാർ കൂടി സമ്മതിക്കണ്ടേ…, രാഘവന്റെ മകനാണ് ഗൗതം എന്നറിയുമ്പോൾ അവർ സമ്മതിക്കുമോ.???

      അരുണിന്റെ ചീട്ട് നമുക്ക് കീറാം…

  7. Machane ee partum nannayind❤️🥰
    Arun ne oru panikodkknm
    Nxt partin kathirkkunnu🥰
    Snehathode…….❤️

  8. 😍😍😍😍😍😍

  9. കുട്ടപ്പൻ

    നന്നായിട്ടുണ്ട് ഏട്ടാ ❤️

    1. സന്തോഷം കുട്ടപ്പാ ♥️

  10. ഏട്ടാ…

    കഥ ഒരുപാട് ഇഷ്ടയായി…
    പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ഒതുങ്ങിയിട്ട് എഴുതിയാൽ മതി… വായിക്കുക കൊതി ഉണ്ട്… അതുപോലെ കാത്തിരിക്കാൻ ക്ഷമയും ഉണ്ട്…

    ഒരു ഏട്ടന്റെ പവർ എന്തെന്ന് ഗൗതം കാണുള്ള സമയം ആയി… അവനെ അങ് തീർതെരെ പാപ്പാ…

    പിന്നെ പെട്ടെന്ന് തീർക്കും വേണ്ട…
    നമ്മുടെ അനമികയുടെ കുറുമ്പ് അൽപ്പം കാണാല്ലോ…

    കാത്തിരിക്കുന്നു…
    സ്നേഹത്തോടെ
    DK

    1. Nee ആ ചുറ്റിക അവൻ അങ്ങ് കൊടുക്ക്.
      എന്നിട്ട് “പ്രതികാരം അത് വീട്ടനുള്ളതാണ്” എന്നാ ഡയലോഗ് കൂടി അങ് കാച്ചിയെക്ക്, ചേട്ടനൊരു ധര്യമാവേട്ട….
      ❣️❣️❣️

      1. 🔨🔨🔨 ന്നാ… പിടിച്ചോ…

        1. ഓ വേണ്ട, നീ തന്നെ വാച്ചോ… തരാനുള്ള മനസ്സുണ്ടായല്ലോ അത് തന്നെ സന്തോഷം 😘😘😘

      2. എന്റെ പൊന്നോ… ഇവന്റെ ചുറ്റികയും തോറിന്റെ ചുറ്റികയും ഒരുപോലെയാ ഇവനെക്കൊണ്ട്‌ മാത്രമേ പൊക്കാൻ പറ്റൂ… അല്ലെങ്കിൽ പിന്നെ വല്ല ക്യാപ്റ്റൻ അമേരിക്കയും വരണം…

        എനിക്ക് ചുറ്റിക ഒന്നും വേണ്ട, ഞാൻ അവനെ ഉപദേശിച്ചു നന്നാക്കിക്കൊള്ളാം 😁

    2. മോനെ…

      പ്രശ്നങ്ങൾ ഒതുങ്ങിയിട്ട് എഴുതാൻ തുടങ്ങിയാൽ മതി എങ്കിൽ നീ ഒരു രണ്ട് വർഷം കാത്തിരിക്കേണ്ടി വരും, അതാണ് ഇപ്പോഴത്തെ എന്റെ അവസ്ഥ

      ഒരു ഏട്ടന്റെ പവർ എന്താണെന്ന് അരുൺ ഉറപ്പായും കാണും, പക്ഷെ അവനെയും അങ്ങനെ കോച്ചായി കാണരുത്.

      അനാമികയുടെ കുറുമ്പൊക്കെ നമുക്ക് കാണാന്നെ…

      സ്നേഹത്തോടെ അഖിൽ ♥️

  11. അടിപൊളി…

  12. അടിപൊളി ആയിട്ടുണ്ട് ബ്രോ….
    എത്ര വൈകിയാലും തരും എന്ന ഒരു ഉറപ്പുണ്ട്…
    അത് മതി അത് മാത്രം മതി ഈ കാമുകൻ, 😉😉
    ❣️❣️❣️

    1. പ്രൊഫസർ ബ്രോ

      വളരെ സന്തോഷം ബ്രോ♥️

  13. തിരക്കുകൾ ഒഴിയുന്നതനുസരിച്ച് കഥ എഴുതുവാൻ ശ്രമിക്കും എന്നറിയാം…..

    ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു…

    നല്ല രീതിയിൽ തന്നെ മുന്നോട്ടു പോകുന്നുണ്ട് അച്ചുവിനെ ഗൗതമിന് തന്നെ കൊടുക്കണം….

    ♥️♥️♥️♥️

    1. പ്രൊഫസർ ബ്രോ

      തിരക്കുകൾ ഒഴിയുന്നതനുസരിച്ചു എഴുതാം, അതെന്റെ ഉറപ്പ്.

      അച്ചുവിനെ നമുക്ക് ഗൗതമിന് കൊടുക്കാൻ ശ്രമിക്കാം…

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️

  14. 2 💪

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️

  15. 1
    ഒന്ന്…
    One
    ഏക്ക്
    ☝️

    1. ഖുറേഷി അബ്രഹാം

      ഒന്നിന് പോകാൻ ഉണ്ടേ പോയിട്ട് വാ ഇവിടെ വന്ന് പറയുന്നത് എന്തിനാ

      1. 😂😂😂😂

      2. പാവം അവനെ ഇങ്ങനെ തളർത്തണ്ടയിരുന്നു.
        Poor boy😂😂
        ❣️❣️❣️

        1. ഖുറേഷി അബ്രഹാം

          മോനെ അവനെ നിനക്കറിയാഞ്ഞിട്ട തൊലി കട്ടി കൂടുതൽ ഉള്ള ഇനമ അത്. ഞാൻ ഇട്ടതൊന്നും അവന്റെ രോമത്തിൽ പോലും ഏൽക്കില്ല. കാണ്ടാമൃഗത്തിന്റെ തോല് പോലെയാണ്

          1. 🙄🙄🙄
            ഇവനെ ഞൻ എന്റെ കഥയിൽ കേറ്റി കൊന്നുകളയും

          2. ഖുറേഷി അബ്രഹാം

            ആഗ്രഹം കൊള്ളാം, പക്ഷെ എന്നെ അടുത്തറിഞ്ഞാൽ മരണം വരെ എന്നെ കണ്ടു മരിക്കും

          3. ആ മരണത്തെ വരെ ഞാൻ നരകിപ്പിച്ചു കൊല്ലും…

          4. ഖുറേഷി അബ്രഹാം

            നരകിപ്പിക്കുന്നത് എനികും വല്ലാത്ത വേറിയ

          5. 😈😈😈😈

          6. ഇതിൽ ആരാണപ്പാ extreme ലെവൽ
            ❣️❣️❣️

          7. ഖുറേഷി അബ്രഹാം

            കാമുക രണ്ടും കണക്കാ. ഇവർക്ക്‌ രണ്ടാൾക്കും നന്നായിക്കൂടെ ലേ. ഇങ്ങനെ നടന്ന മതിയെന്ന ഇവന്മാർ രണ്ടാളുടെയും വിചാരം. പോത്ത് പോലെ വളർന്നിട്ടും നന്നാവാൻ ആയിട്ടില്ല.

    2. പ്രൊഫസർ ബ്രോ

      ♥️♥️♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com