അനാമികയുടെ കഥ 6 [പ്രൊഫസർ ബ്രോ] 213

 

“ഒന്ന് പോയെടാ ലോലാ…മോശമാണെങ്കിൽ ഞാൻ അങ്ങ് സഹിച്ചു പക്ഷെ അവളെ വിടുന്ന പ്രശ്നമില്ല ”

“ആ നീ എന്തെങ്കിലും ചെയ്യ്…ഞാൻ പോണു… പക്ഷെ ഒരു കാര്യം ഓർത്തോ., ഒരിക്കൽ നീ ചെയ്യുന്നതിനൊക്കെ തിരിച്ചു കിട്ടും”

“ഓ… കിട്ടുമ്പോഴല്ലേ… അപ്പൊ ഞാൻ വാങ്ങിച്ചോളാം, ഇപ്പൊ നീ വീട്ടിൽ പോകാൻ നോക്ക്”

അരുണിനോട് പറയുന്നത് പോത്തിന്റെ ചെവിയിൽ വേദം ഓതുന്നതിന് തുല്യമാണ് എന്നറിയാവുന്നത് കൊണ്ട് രാഹുൽ പിന്നെ ഒന്നും മിണ്ടാത്തെ തന്റെ വണ്ടിയിൽകയറി

****

“ഏട്ടാ… ഏട്ടന് ക്യാമറ ഉണ്ടോ…”

“ഉണ്ടെങ്കിൽ…”

“ഉണ്ടെങ്കിൽ എടുത്തിട്ട് വാ… നമുക്ക് എല്ലാവർക്കും നിന്ന് ഒരു ഫോട്ടോ എടുക്കാം”

“ആ, ശരിയാ അപ്പൂ… നീ ക്യാമറ എടുത്തിട്ട് വാ… നമുക്ക് ഒരു ഫോട്ടോ എടുക്കാം ”

ലക്ഷ്മിയുടെയും അനാമികയുടെയും ആഗ്രഹപ്രകാരം ഫോട്ടോ എടുക്കുവാൻ ഗൗതം റൂമിൽ പോയി ക്യാമറയും എടുത്തുകൊണ്ടു വന്നു, ഫോട്ടോ എടുക്കുന്ന കാര്യം പറഞ്ഞപ്പോഴും ഒന്നും പറയാതെ ഇരുന്ന സീത ഫോട്ടോ എടുക്കാൻ വിളിച്ചപ്പോൾ താല്പര്യം ഇല്ലാത്തത് പോലെ പിന്നിലേക്ക് മാറി

“സീതേ… നിന്നെ ഞാൻ എന്റെ സഹോദരിയെപ്പോലെ ആണ് കാണുന്നത് എനിക്ക് ജനിച്ചില്ലെങ്കിലും അനു എന്റെ മോൾ തന്നെയാണ് അതുപോലെ അപ്പു നിന്റെ മോനും, ഇനി നിനക്ക് അങ്ങനെ കാണാൻ പറ്റുന്നില്ലെങ്കിൽ ഞാൻ നിര്ബന്ധിക്കില്ല ”

ലക്ഷ്മിയുടെ വാക്കുകൾ കേട്ടതും പിന്നിലേക്ക് മാറിയ സീത ഈറനണിഞ്ഞ കണ്ണുകളും ചുണ്ടിൽ ഒരു പുഞ്ചിരിയുമായി അവരുടെ ഒപ്പം നിന്ന് ഫോട്ടോ എടുക്കാൻ തയാറായി

ടൈമർ വച്ച ക്യാമറിയിൽ അവരുടെ നാലുപേരുടെയും പടം പതിഞ്ഞപ്പോൾ അവരുടെ നാലുപേരുടെയും മനസ്സിലും കൂടിയാണ് ആ ചിത്രം പതിഞ്ഞത്,

“പോകല്ലേ… നമുക്കൊരു സെൽഫി കൂടി എടുക്കാം”

ഫോട്ടോ എടുത്തു കഴിഞ്ഞതും പിരിഞ്ഞു പോകാൻ നിന്ന എല്ലാവരെയും അനാമിക തടഞ്ഞു

“ഒന്ന് പോ പെണ്ണെ… അവളുടെ ഒരു സെൽഫി…”

“ഹാ… എന്തിനാ സീതേ നീ അവളെ വഴക്ക് പറയുന്നത് അവളുടെ ഒരാഗ്രഹം അല്ലെ…”

“കണ്ടോ… എന്റെ ലക്ഷ്മിയമ്മക്ക് മാത്രമേ എന്നോട് സ്നേഹമുള്ളു”

“ഓഹ്‌… വല്യ സോപ്പൊന്നും വേണ്ട… വേഗം എടുക്കാൻ നോക്ക് നിന്റെ സെൽഫി”

നീട്ടിപ്പിടിച്ച ഫോണിന്റെ ഡിസ്‌പ്ലേയിൽ തെളിഞ്ഞ തങ്ങളുടെ ചിത്രത്തിലേക്ക് നോക്കി എല്ലാവരും മനസ്സിൽ സന്തോഷം നിറച്ചുകൊണ്ട് തന്നെ ചിരിച്ചു,

തന്റെ ചുമലിൽ ചുറ്റിപ്പിടിച്ചിരിക്കുംന ഗൗതമിന്റെ കൈ സീതയിൽ അവനോട് ഒരു മകനോട് എന്ന പോലെയുള്ള വാത്സല്യവും സ്നേഹവും ഉളവാക്കി,

*****

വാട്സ്ആപ്പിൽ സ്റ്റാറ്റസ് കണ്ടുകൊണ്ടിരുന്ന അരുൺ അപ്രതീക്ഷിതമായാണ് ആ ചിത്രം കാണുന്നത്, അതിനൊപ്പം ഒരു അടിക്കുറിപ്പും WITH MY ETTAN AND AMMAAS ♥️

അരുണിന്റെ മനസ്സിൽ എറിഞ്ഞുകൊണ്ടിരുന്ന പകയുടെ കനലുകൾ ആളിക്കത്തി, അവന്റെ കണ്ണുകൾ രക്തവര്ണമായി