അനാമികയുടെ കഥ 3 [പ്രൊഫസർ ബ്രോ] 189

ചില സമയങ്ങളിൽ അവനും എന്നെ ശ്രദ്ധിക്കുന്നില്ലേ എന്നൊരു സംശയം എനിക്ക് തോന്നിത്തുടങ്ങിയിരുന്നു.

ഓണാഘോഷത്തിന്റെ അന്നാണ് അത് നടന്നത്… കോളേജിന്റെ കവാടം കടന്നതേ വെള്ള മുണ്ടും നീല ഷർട്ടും ധരിച്ച് കൂട്ടുകാരിൽ ഒരാളോട് സംസാരിച്ചുകൊണ്ട് എനിക്കെതിരെ നടന്നു വരുന്ന അരുണിനെ ഞാൻ കണ്ടു.

“ഗുഡ് മോർണിംഗ് അരുൺ ചേട്ടാ…”

“ആഹ്… ഗുഡ് മോർണിംഗ് അനു…തന്നെ സാരിയിൽ കാണാൻ നന്നായിട്ടുണ്ട്… ”

എന്റെ വേഷത്തിനെ അഭിനന്ദിചിട്ട്  ഒരു നന്ദിവാക്ക് പോലും കേൾക്കാൻ നിൽക്കാതെ അവൻ നടന്നു നീങ്ങി, അപ്പോഴും കേട്ടത് സത്യാമാണെന്നു വിശ്വസിക്കാൻ പറ്റാതെ നിൽക്കുകയായിരുന്നു ഞാൻ

“എന്താണ് മോളെ വായും പൊളിച്ചു നിൽക്കുന്നത്… ”

എന്റെ അടുത്തു നിന്ന രേഷ്മ എന്റെ പുറത്ത് തട്ടുമ്പോഴാണ് എനിക്ക് സ്ഥലകാല ബോധം വരുന്നത്

“ഏയ്യ്… ഒന്നൂല്ല… ”

“ഹ്മ്മ്… ശരി ശരി… ”

എന്നെ കളിയാക്കിയ അവളെ ഒന്ന് പിച്ചിക്കൊണ്ട് ഞാൻ ഉള്ളിലേക്ക് നടന്നു…

അന്നെന്നെ ഒരുപാട് പേര് അഭിനന്ദിച്ചെങ്കിലും എന്റെ മനസ്സിൽ അരുൺ രാവിലെ പറഞ്ഞത് മാത്രമേ ഉണ്ടായിരുന്നുള്ളൂ,

ഓണാഘോഷം കഴിഞ്ഞതിനു ശേഷം വീട്ടിലേക്ക് പോകുവാൻ ബസ് കാത്ത് നിൽക്കുകയായിരുന്നു ഞാൻ, ബസ് സ്റ്റോപ്പിൽ എന്നെക്കൂടാതെ കുറച്ചു കുട്ടികൾ കൂടെ ഉണ്ടായിരുന്നു അപ്പോഴാണ് ഒരു ബൈക്കിൽ രണ്ട് പേര് അങ്ങോട്ട് വരുന്നത്, അവരെ ഞാൻ അപ്പോൾ കാണുകയായിരുന്നു

അവർ വന്നത് മുതൽ എല്ലാവരോടും മോശമായി പെരുമാറാൻ തുടങ്ങി, എല്ലാവരും അതെല്ലാം കേട്ട് സങ്കടത്തോടെ മുഖം കുനിച്ചതല്ലാതെ പ്രതികരിച്ചതേ ഇല്ല.അവസാനം ശല്യം സഹിക്കാൻ വയ്യാതെ ആയപ്പോൾ ഞാൻ പ്രതികരിച്ചു

“നിങ്ങൾ ആരാണ്… മര്യാദക്ക് പോയില്ലെങ്കിൽ ഞാൻ പോലീസിനെ വിളിക്കും… ”

“അയ്യോ… പോലീസിനെ വിളിക്കല്ലേ…ഞങ്ങളു പൊയ്ക്കോളാമെ… ”

പോലീസ് ഒന്നും അവർക്കൊരു പ്രശ്നമല്ല എന്നുള്ള രീതിയിൽ എന്നെ പുച്ഛിച്ച ശേഷം അവരിൽ ഒരാൾ എന്റെ കയ്യിൽ കയറി പിടിക്കുകയും ചെയ്തു. ഞാൻ കുതറും തോറും അയാൾ എന്റെ കയ്യിലെ പിടുത്തം മുറുക്കിക്കൊണ്ടിരുന്നു

അയാളുടെ മുഖം എന്റെ മുഖത്തേക്ക് അടുക്കുന്നത് ഞാൻ കണ്ടു, എന്റെ കണ്ണിൽ നിന്നും ഒഴുകിയ കണ്ണുനീർ അയാൾക്ക് ഒരു വിഷമവും ഉണ്ടാക്കിയില്ല

ഒരു നിമിഷം എന്റെ ബോധം മറയുംപോലെ എനിക്ക് തോന്നി, എന്റെ കണ്ണിൽ ഇരുട്ട് കയറുംപോലെ… അതിനിടയിലും എന്റെ കയ്യിലെ അയാളുടെ പിടി അയയുന്നതും അയാൾ മറിഞ്ഞു വീഴുന്നതും ഒരു സ്വപ്നത്തിൽ എന്നോണം ഞാൻ കണ്ടു

പിന്നെ ഞാൻ കണ്ണ് തുറക്കുമ്പോൾ ഞാൻ ഏതോ ഒരു പെൺകുട്ടിയുടെ മടിയിൽ തലവച്ചു കിടക്കുകയാണ്, എന്റെ ചുറ്റും ആളുകൾ കൂടിയിട്ടുണ്ട് അതിനിടയിൽ അരുണിന്റെ മുഖവും ഞാൻ കണ്ടു

51 Comments

  1. Thirakanu ennariyam..ennalum chodikunu pages kootamo?pattilla alle?.as usual ee partum ishtamayi❤️❤️❤️

  2. രാഹുൽ പിവി

    കുറച്ച് തിരക്കുകൾ കാരണം ഇന്നാണ് വായിക്കാൻ സാധിച്ചത് സത്യം പറഞ്ഞാ ഏറ്റവും ദേഷ്യം തോന്നുന്നത് രാഘവനോടും സീതയോടും ആണ് സ്വന്തം മകളെ വിശ്വസിക്കാതെ ഒരുത്തൻ വന്ന് എന്തൊക്കെയോ കരഞ്ഞ് പറഞ്ഞപ്പോൾ വിശ്വസിച്ച് പോയി അവർക്കും പറയാൻ ന്യായം കാണും കാരണം അത്രയ്ക്ക് ശക്തമായ തെളിവ് ആണല്ലോ അരുൺ നിരത്തിയത് എന്നാലും അവൾക്ക് പറയാൻ ഉള്ളത് കൂടെ കേൾക്കാമായിരുന്നു അവനെ അറിയാം എന്ന് അല്ലാതെ ബാക്കി ഒന്നും ചോദിക്കാൻ അവർ മെനക്കെട്ടില്ല മാത്രമല്ല ഭീഷണി മുഴക്കി അവളെ വിവാഹത്തിന് നിർബന്ധിക്കുകയും ചെയ്തു എത്ര ന്യായീകരിച്ചാലും തെറ്റ് അവരുടെ ഭാഗത്ത് തന്നെയാണ് രക്ത ബന്ധത്തേക്കാൾ കുറച്ച് നിമിഷത്തെ പരിചയമുള്ള ഒരുത്തനെ കണ്ണും പൂട്ടി വിശ്വസിച്ചു ഫലമോ ആറ്റ് നോറ്റു വളർത്തിയ സ്വന്തം മകളെ കൊലയ്ക്ക് കൊടുത്തു

    പിന്നെ ഗൗതം ഡോക്റ്റർ ആദ്യത്തെ സീനിൽ തന്നെ നല്ലൊരു മനസ്സിന്റെ ഉടമ ആണെന്ന് എനിക്ക് മനസ്സിലായി ഓഫ് ഡ്യൂട്ടിക്ക് ഇടയിലും രാത്രിയിൽ വന്ന് അവളെ കാണാൻ മുതിരുന്നു അവന് വീട്ടിൽ ഇരുന്നിട്ട് ഇരിപ്പ് ഉറയ്ക്കുന്നില്ല എവിടെയോ അവളുമായി ഒരു ആത്മബന്ധം തോന്നുന്നു എന്നല്ലേ പറയുന്നത് ഇത് പ്രണയകഥ അല്ലാത്തത് കൊണ്ട് അങ്ങനെ വരാൻ സാധ്യത ഇല്ല പിന്നെ വല്ല ബന്ധവും ഉണ്ടായിരുന്നോ എന്നൊന്നും പറയാൻ പറ്റില്ലല്ലോ ഏതായാലും അത് അറിയാൻ കാത്തിരിക്കുന്നു

    പിന്നെ അരുൺ ആടിന്റെ വേഷം കെട്ടിയ ചെന്നായ ആണെന്ന് മനസ്സിലായി തുടക്കത്തിൽ എന്തൊരു പാവം ആയിരുന്നു പിന്നെ അല്ലേ അവന്റെ മുഖമൂടി അഴിഞ്ഞ് വീണത് എന്തൊക്കെയോ ഇനിയും പുറത്ത് വരുവാൻ ഉണ്ട് കാത്തിരിക്കുന്നു അവനെ കൂടുതൽ മനസ്സിലാക്കാൻ ❤️

  3. ചേട്ടാ ഈ കഥ ഒരു പതിഞ്ഞ താളത്തിൽ ആണ് പോകുന്നെ.. ഒരേ താളത്തിൽ ഇങ്ങനെ എഴുതാൻ നല്ല പാടാകും…ബട്ട്‌ യു ക്യാൻ do it… അനാമിക കഴിഞ്ഞേ ഞാൻ പ്രാണേശ്വരി വായിക്കു… ഐ ലൈക്‌ this story + യുവർ വേ ഓഫ് writing very much… ഞാൻ അതുകൊണ്ട് നല്ല expectation വച്ചു മാത്രമേ വായിക്കു… 100% ആത്മാർഥമായ കമന്റ്‌ തരുകയും cheyyum…ഈ കഥ എന്തോ എനിക്ക് അങ്ങു ഇഷ്ടമായി ❤️

    1. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്ന് പറയില്ലേ… അത് തന്നെയേ എനിക്കും പറയാനുള്ളൂ

      എല്ലാം ഇങ്ങനെ തന്നെ പോകാൻ ഞാൻ പരമാവധി ശ്രമിക്കാം…, ♥️

  4. നന്നായിട്ടുണ്ട് പ്രൊഫസർ സർ…??

    1. വളരെ സന്തോഷം സഹോ ♥️

  5. Bro ee kadhan njn innan kandath ellm ottayrippin vayichu?
    Anamikayude avastha kandappol vishamam thonni? ee loghath vanchikkapedunna penkuttikalude oru udaharanaman aval
    Avlde ellamaya achanum ammayum vare aval prynnadh kettilla oru vallatha avastha thanne alle adh
    Nalla swabhavathode behave chythirunna arun avale chathichadh endinavm
    Ellm ariyan kathirikkunnu macha?
    Snehathoode …….❤️

    1. ബ്രോ… വളരെ സന്തോഷം ഉണ്ട്… ♥️

  6. ഖുറേഷി അബ്രഹാം

    കഥയുടെ ഈ ഭാഗവും ഇഷ്ട്ടമായി.

    രാഗാവന്റെ തെറ്റുകൾ നേരെ ആകാൻ ഭാര്യ വേണ്ടി വന്നു. ഗൗതമും അനാമികയും തമ്മിലുള്ള ബന്ധം മനസിലാകുന്നില്ല. എന്ത് കൊണ്ടാണ് അവൻ അവളോട് അറ്റാച്മെന്റ് തോന്നുന്നത് എന്നടുത്ത ഭാഗങ്ങളിൽ അറിയുമായിരിക്കും. അരുൺ അനാമികയുടെ അച്ഛന്റെ അടുത്ത് അപ്പോൾ ചെയ്തത് എല്ലാം വളരെ പ്ലാൻഡ് ആയിട്ടാണ്. വാട്സാപ്പിൽ ഉള്ള ചാറ് എങ്ങനെ വന്നു എന്നും മനസിലാകുന്നില്ല. അനാമിക അരുണിന്റെ തനി സൊരുഭം എങ്ങനെ മനസിലാകുന്നു എന്നതും അടുത്ത ഭാഗത്ത് അറിയുമെന്ന് പ്രതീക്‌ഷികുന്നു.

    | QA |

    1. ബ്രോ…

      തന്റെ ചോദ്യങ്ങളിൽ എല്ലാത്തിനും ഉള്ള ഉത്തരം അടുത്ത പാർട്ടിൽ വരില്ല പക്ഷെ ചില ചോദ്യങ്ങൾക്കുള്ള ഉത്തരം ഉണ്ടാകും…

  7. വിരഹ കാമുകൻ???

    ഇന്നാണ് കാണുന്നത് ഈ കഥ ഒറ്റയിരുപ്പിനു വായിച്ചു തീർത്തു❤️❤️❤️

  8. ചേട്ടാ അടിപൊളി ആയിട്ടുണ്ട് ?? കുറച്ചു പേജ് കൂട്ടി എഴുതാൻ നോക്കണേ

    1. ശ്രമിക്കാം ബ്രോ

  9. Pettannu eazhuthi ettathu kondaayirikkum page kuranju poyathu le kuzhappallya eanthayalum bhakki eazhuthumallo….

    Valare adhikam nannayittundu…

    Bhakki adhikam vayikaathe tharum eannu vishwasikkunnu…

    1. ബാക്കി അധികം വൈകാതെ തരാൻ ശ്രമിക്കാം

      1. ♥️♥️

  10. കൊളളാം…..?????? അടിപൊളി….

  11. Kollaam saab..
    But page theere kuranju poyi..

    1. Page കൂട്ടാൻ ശ്രമിക്കാം ബ്രോ ♥️

  12. തുമ്പി?

    Sheydaa ithenganee miss ayii shooooahh sarilla pinne ichiri oage kooti eyuthan nokkannee illecha 2 oatum koodi combine cheith idu appol ichirim koodi oage kooduthal kittille enganund enganund. ?

    1. Page കൂട്ടാൻ നോക്കാം ബ്രോ ♥️

  13. ഏട്ടാ കഥ പോളിയാണ് ❤️?
    Page കൂട്ടാൻ ശ്രമിക്കു ട്ടോ….. ??

    1. വളരെ സന്തോഷം ബ്രോ…

      Page കൂട്ടാൻ ശ്രമിക്കാം..

  14. നന്നായിട്ടുണ്ട്, പേജ് കൂട്ടാൻ ശ്രമിക്കാം എന്ന് ഒരു അഭിപ്രായം…

    1. Page കൂട്ടാൻ ശ്രമിക്കാം ബ്രോ

  15. മിഷ്ടര് കുറച്ച് പേജ് ഓക്കേ കൂട്ടി എഴുതികൂടെ??? എന്തൊരു manushyanaanappa!!!!❣️❣️❣️❣️❣️❣️❣️❣️

    1. അടുത്ത ഭാഗം ഉടൻ തരാൻ ശ്രമിക്കാം ബ്രോ… അപ്പോ ഈ പരാതി തീരില്ലേ…

      1. ??., പരാതി ഓക്കേ തീർന്നാൽ ഒരു thrill ഇല്ല ബ്രോ. പെട്ടന്ന് പേജ് എണ്ണം കൂട്ടി വരണം എന്നലെ ഒരു ദിത്ത് ഒള്ളു ❣️❣️?

  16. ഗൗതം അനാമികയിലേക്കു ആകർഷിക്കപ്പെടുന്നത് പോലെ ഈ കഥയിലേക് എന്നെയും ആകർഷിക്കുന്നു… അനാമികയുടെ കഥ അറിയാൻ കാത്തിരിക്കുന്നു… അടുത്ത ഭാഗം പേജ് കുട്ടി എഴുതണം എന്ന അപേക്ഷ matram…. ഈ ഭാഗം വേഗം തീർന്നു.. ഒരുപാട് ഇഷ്ടമായി ❤️

    1. ജീവൻ ബ്രോ…

      എന്റെ കംഫർട് സോണിൽ നിന്ന് മാറിയുള്ള ഒരു കഥയാണ് ഇത്, തുടങ്ങിയപ്പോൾ ഇത്രയും പാട് പെടും എന്ന് കരുതിയില്ല ഇപ്പോഴാണ് മനസ്സിലാകുന്നത്… അതുകൊണ്ട് അധികം expectation വച്ച് വായിക്കരുത് എന്ന് അപേക്ഷിക്കുന്നു… എപ്പോ വേണമെങ്കിലും നിങ്ങൾ നിരാശപ്പെട്ടേക്കാം

      സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️

      1. ഒരു സോണും കംഫർട്ട് അല്ലാത്ത ലെ ഞാൻ.,.,.??????

        1. എന്റെ പൊന്ന് മോനെ ???

  17. ആഹാ പൊളിച്ചു….. പെട്ടന്ന് തീർന്നു പോയി ☹️

    1. സോറി… അടുത്ത ഭാഗം പെട്ടന്ന് തരാൻ ശ്രമിക്കാം

  18. കാത്തിരിക്കുകയായിരുന്നു ???

    1. താമസിച്ചതിൽ ക്ഷമ ചോദിക്കുന്നു ബ്രോ

    1. ♥️♥️♥️♥️♥️♥️????????

  19. രാഹുൽ പിവി

    ❤️

Comments are closed.