അനാമികയുടെ കഥ 3 [പ്രൊഫസർ ബ്രോ] 189

Views : 15664

ഗൗതം ഐസിയുവിനു പുറത്തിറങ്ങുമ്പോൾ അവിടെ രാഘവനും സീതയും ഉണ്ടായിരുന്നു. ഗൗതമിനെ കണ്ടപ്പോൾ അവരുടെ മുഖത്തു അവരുടെ മകളെക്കുറിച്ചറിയാനുള്ള ആഗ്രഹം പ്രകടമായി

“നിങ്ങൾക്ക് മകളെ കയറി കാണാം കേട്ടോ… നഴ്സ് വിളിക്കും അപ്പൊ പോയാൽ മതി… പിന്നെ അവളോട് ഇപ്പൊ ഒന്നും ചോദിക്കരുത് അവളെ സംസാരിക്കാനും അനുവദിക്കരുത്… ”

“വളരെ നന്ദി ഡോക്ടർ”

പിന്നെയും രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും അനാമികയെ വാർഡിലേക്ക് മാറ്റി, ഈ രണ്ടു ദിവസവും ഗൗതം അനാമികയെ കാണുകയും വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തിരുന്നു…

അനാമികയെ വാർഡിലേക്ക് മാറ്റിയ ദിവസവും ഒപി കഴിഞ്ഞതിനു ശേഷം അയാൾ അവളെ കാണുവാനായി വാർഡിലേക്ക് ചെന്നു.

കട്ടിലിൽ ചാരിയിരുന്ന് അമ്മ വായിലേക്ക് വച്ചു കൊടുക്കുന്ന ഓറഞ്ചിന്റെ അല്ലികൾ കഴിക്കുകയായിരുന്നു അനാമിക, ഗൗതമിനെ കണ്ടതും സീത ഇരുന്ന ഇടത്തു നിന്നും എഴുന്നേൽക്കാൻ തുടങ്ങി..

“ഏയ്‌… എഴുന്നേൽക്കണ്ട ഇരുന്നോളൂ… ഇപ്പൊ എങ്ങനെയുണ്ട് അനാമികാ… ”

“തലക്കൊരു ചെറിയ വേദന… വേറെ ഒന്നുമില്ല ”

“സംസാരിക്കുന്നതിനു ബുദ്ധിമുട്ടില്ലല്ലോ… ”

“ഇല്ല ഡോക്ടർ ”

“എനിക്ക് കുറച്ചു കാര്യങ്ങൾ അറിയുവാനുണ്ട്… കുട്ടിക്ക് താല്പര്യം ഉണ്ടെങ്കിൽ മാത്രം പറഞ്ഞാൽ മതി… ”

ഗൗതം ചോദിക്കാൻ പോകുന്നത് എന്താണെന്ന് അനാമികക്ക് ആ സമയത്തു തന്നെ മാമസ്സിലായിരുന്നു,

“പറയാം ഡോക്ടർ…”

“എനിക്കിത് ചോദിക്കാനുള്ള അവകാശം ഇല്ല ഞാൻ തന്നെ ചികിത്സയ്ക്കുന്ന ഒരു ഡോക്ടർ മാത്രമാണ്,പക്ഷെ തന്നെ എനിക്ക് മുൻപരിചയം  ഉള്ളത് പോലെ ഒരു ഫീലിംഗ്, തന്നെക്കുറിച്ച്അറിഞ്ഞതൊന്നും സത്യമല്ല എന്നൊരു തോന്നൽ  എല്ലാം എനിക്ക് തന്റെ വായിൽ നിന്നും അറിയണം എന്നുണ്ട്, പറ്റുമെങ്കിൽ  ഒരു സുഹൃത്തായി കണ്ട് പറഞ്ഞാൽ മതി… ആരാണ് അരുൺ… എങ്ങനെയാണ് നിങ്ങൾ തമ്മിലുള്ള പരിചയം… ”

ഗൗതമിന്റെ ചോദ്യം അനാമികയുടെ ചുണ്ടിൽ ഒരു ചിരി വിടർത്തി, അവൾ അമ്മയെ ഒരു വട്ടം നോക്കിക്കൊണ്ട് കഥ പറയാൻ തയാറായി

*********

അരുൺ, അവൻ എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു, എല്ലാവരോടും ചിരിച്ച മുഖത്തോട് മാത്രം സംസാരിക്കുന്നവൻ, കോളേജിലെ എന്ത് പ്രശ്നത്തിനും പരിഹാരം കാണാൻ മുന്നിൽ നിൽക്കുന്നവൻ,

ഞാൻ അവനെ ആദ്യമായി കാണുന്നത് ഞങ്ങളുടെ ഫ്രഷേഴ്‌സ് ഡേയുടെ അന്നാണ്., കോളേജ് യൂണിയന്റെ പ്രധിനിധി ആയി ഒന്നാം വർഷ വിദ്യാർഥികളെ സ്വാഗതം ചെയ്യുവാനായി നിയോഗിക്കപ്പെട്ട ആൾ… അവൻ അവന്റെ വാക്ചാതുര്യം കൊണ്ട് സദസ്സിനെ മുഴുവൻ കയ്യിൽ എടുത്തു… പ്രസംഗം കഴിഞ്ഞ് അവൻ പിൻവാങ്ങുമ്പോൾ നിറഞ്ഞ കരഘോഷമാണ് അവന് വിട നൽകിയത്

അവൻ കോളേജിൽ നിറഞ്ഞ സാന്നിധ്യമായിരുന്നത് കൊണ്ട് തന്നെ അവൻ എപ്പോഴും എന്റെ മുന്നിൽ തന്നെ ഉണ്ടായിരുന്നു. അവൻ കൂട്ടുകാരോട് കാണിക്കുന്ന സ്നേഹം,  പെൺകുട്ടികളോട് കാണിക്കുന്ന ബഹുമാനം, കോളേജിൽ ഉണ്ടാകുന്ന പ്രശ്നങ്ങളിൽ കാണിക്കുന്ന ചങ്കൂറ്റം എല്ലാം എന്നിൽ അവനോട് ഒരു ആരാധന ഉളവാക്കാൻ കാരണങ്ങളായി…

Recent Stories

51 Comments

  1. Thirakanu ennariyam..ennalum chodikunu pages kootamo?pattilla alle😜.as usual ee partum ishtamayi❤️❤️❤️

  2. 😘❤️😘❤️

  3. രാഹുൽ പിവി

    കുറച്ച് തിരക്കുകൾ കാരണം ഇന്നാണ് വായിക്കാൻ സാധിച്ചത് സത്യം പറഞ്ഞാ ഏറ്റവും ദേഷ്യം തോന്നുന്നത് രാഘവനോടും സീതയോടും ആണ് സ്വന്തം മകളെ വിശ്വസിക്കാതെ ഒരുത്തൻ വന്ന് എന്തൊക്കെയോ കരഞ്ഞ് പറഞ്ഞപ്പോൾ വിശ്വസിച്ച് പോയി അവർക്കും പറയാൻ ന്യായം കാണും കാരണം അത്രയ്ക്ക് ശക്തമായ തെളിവ് ആണല്ലോ അരുൺ നിരത്തിയത് എന്നാലും അവൾക്ക് പറയാൻ ഉള്ളത് കൂടെ കേൾക്കാമായിരുന്നു അവനെ അറിയാം എന്ന് അല്ലാതെ ബാക്കി ഒന്നും ചോദിക്കാൻ അവർ മെനക്കെട്ടില്ല മാത്രമല്ല ഭീഷണി മുഴക്കി അവളെ വിവാഹത്തിന് നിർബന്ധിക്കുകയും ചെയ്തു എത്ര ന്യായീകരിച്ചാലും തെറ്റ് അവരുടെ ഭാഗത്ത് തന്നെയാണ് രക്ത ബന്ധത്തേക്കാൾ കുറച്ച് നിമിഷത്തെ പരിചയമുള്ള ഒരുത്തനെ കണ്ണും പൂട്ടി വിശ്വസിച്ചു ഫലമോ ആറ്റ് നോറ്റു വളർത്തിയ സ്വന്തം മകളെ കൊലയ്ക്ക് കൊടുത്തു

    പിന്നെ ഗൗതം ഡോക്റ്റർ ആദ്യത്തെ സീനിൽ തന്നെ നല്ലൊരു മനസ്സിന്റെ ഉടമ ആണെന്ന് എനിക്ക് മനസ്സിലായി ഓഫ് ഡ്യൂട്ടിക്ക് ഇടയിലും രാത്രിയിൽ വന്ന് അവളെ കാണാൻ മുതിരുന്നു അവന് വീട്ടിൽ ഇരുന്നിട്ട് ഇരിപ്പ് ഉറയ്ക്കുന്നില്ല എവിടെയോ അവളുമായി ഒരു ആത്മബന്ധം തോന്നുന്നു എന്നല്ലേ പറയുന്നത് ഇത് പ്രണയകഥ അല്ലാത്തത് കൊണ്ട് അങ്ങനെ വരാൻ സാധ്യത ഇല്ല പിന്നെ വല്ല ബന്ധവും ഉണ്ടായിരുന്നോ എന്നൊന്നും പറയാൻ പറ്റില്ലല്ലോ ഏതായാലും അത് അറിയാൻ കാത്തിരിക്കുന്നു

    പിന്നെ അരുൺ ആടിന്റെ വേഷം കെട്ടിയ ചെന്നായ ആണെന്ന് മനസ്സിലായി തുടക്കത്തിൽ എന്തൊരു പാവം ആയിരുന്നു പിന്നെ അല്ലേ അവന്റെ മുഖമൂടി അഴിഞ്ഞ് വീണത് എന്തൊക്കെയോ ഇനിയും പുറത്ത് വരുവാൻ ഉണ്ട് കാത്തിരിക്കുന്നു അവനെ കൂടുതൽ മനസ്സിലാക്കാൻ ❤️

  4. 😍😍😍😍😍😍

  5. ചേട്ടാ ഈ കഥ ഒരു പതിഞ്ഞ താളത്തിൽ ആണ് പോകുന്നെ.. ഒരേ താളത്തിൽ ഇങ്ങനെ എഴുതാൻ നല്ല പാടാകും…ബട്ട്‌ യു ക്യാൻ do it… അനാമിക കഴിഞ്ഞേ ഞാൻ പ്രാണേശ്വരി വായിക്കു… ഐ ലൈക്‌ this story + യുവർ വേ ഓഫ് writing very much… ഞാൻ അതുകൊണ്ട് നല്ല expectation വച്ചു മാത്രമേ വായിക്കു… 100% ആത്മാർഥമായ കമന്റ്‌ തരുകയും cheyyum…ഈ കഥ എന്തോ എനിക്ക് അങ്ങു ഇഷ്ടമായി ❤️

    1. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്ന് പറയില്ലേ… അത് തന്നെയേ എനിക്കും പറയാനുള്ളൂ

      എല്ലാം ഇങ്ങനെ തന്നെ പോകാൻ ഞാൻ പരമാവധി ശ്രമിക്കാം…, ♥️

  6. നന്നായിട്ടുണ്ട് പ്രൊഫസർ സർ…🌹🌹

    1. വളരെ സന്തോഷം സഹോ ♥️

  7. Bro ee kadhan njn innan kandath ellm ottayrippin vayichu😍
    Anamikayude avastha kandappol vishamam thonni💔 ee loghath vanchikkapedunna penkuttikalude oru udaharanaman aval
    Avlde ellamaya achanum ammayum vare aval prynnadh kettilla oru vallatha avastha thanne alle adh
    Nalla swabhavathode behave chythirunna arun avale chathichadh endinavm
    Ellm ariyan kathirikkunnu macha😍
    Snehathoode …….❤️

    1. ബ്രോ… വളരെ സന്തോഷം ഉണ്ട്… ♥️

  8. ഖുറേഷി അബ്രഹാം

    കഥയുടെ ഈ ഭാഗവും ഇഷ്ട്ടമായി.

    രാഗാവന്റെ തെറ്റുകൾ നേരെ ആകാൻ ഭാര്യ വേണ്ടി വന്നു. ഗൗതമും അനാമികയും തമ്മിലുള്ള ബന്ധം മനസിലാകുന്നില്ല. എന്ത് കൊണ്ടാണ് അവൻ അവളോട് അറ്റാച്മെന്റ് തോന്നുന്നത് എന്നടുത്ത ഭാഗങ്ങളിൽ അറിയുമായിരിക്കും. അരുൺ അനാമികയുടെ അച്ഛന്റെ അടുത്ത് അപ്പോൾ ചെയ്തത് എല്ലാം വളരെ പ്ലാൻഡ് ആയിട്ടാണ്. വാട്സാപ്പിൽ ഉള്ള ചാറ് എങ്ങനെ വന്നു എന്നും മനസിലാകുന്നില്ല. അനാമിക അരുണിന്റെ തനി സൊരുഭം എങ്ങനെ മനസിലാകുന്നു എന്നതും അടുത്ത ഭാഗത്ത് അറിയുമെന്ന് പ്രതീക്‌ഷികുന്നു.

    | QA |

    1. ബ്രോ…

      തന്റെ ചോദ്യങ്ങളിൽ എല്ലാത്തിനും ഉള്ള ഉത്തരം അടുത്ത പാർട്ടിൽ വരില്ല പക്ഷെ ചില ചോദ്യങ്ങൾക്കുള്ള ഉത്തരം ഉണ്ടാകും…

  9. വിരഹ കാമുകൻ💘💘💘

    ഇന്നാണ് കാണുന്നത് ഈ കഥ ഒറ്റയിരുപ്പിനു വായിച്ചു തീർത്തു❤️❤️❤️

  10. ചേട്ടാ അടിപൊളി ആയിട്ടുണ്ട് 😍😍 കുറച്ചു പേജ് കൂട്ടി എഴുതാൻ നോക്കണേ

    1. ശ്രമിക്കാം ബ്രോ

  11. Pettannu eazhuthi ettathu kondaayirikkum page kuranju poyathu le kuzhappallya eanthayalum bhakki eazhuthumallo….

    Valare adhikam nannayittundu…

    Bhakki adhikam vayikaathe tharum eannu vishwasikkunnu…

    1. ബാക്കി അധികം വൈകാതെ തരാൻ ശ്രമിക്കാം

      1. ♥️♥️

  12. കൊളളാം…..💕💕💕💕💕💕 അടിപൊളി….

  13. Kollaam saab..
    But page theere kuranju poyi..

    1. Page കൂട്ടാൻ ശ്രമിക്കാം ബ്രോ ♥️

  14. തുമ്പി🦋

    Sheydaa ithenganee miss ayii shooooahh sarilla pinne ichiri oage kooti eyuthan nokkannee illecha 2 oatum koodi combine cheith idu appol ichirim koodi oage kooduthal kittille enganund enganund. 😌

    1. Page കൂട്ടാൻ നോക്കാം ബ്രോ ♥️

  15. ഏട്ടാ കഥ പോളിയാണ് ❤️😘
    Page കൂട്ടാൻ ശ്രമിക്കു ട്ടോ….. 🙏😍

    1. വളരെ സന്തോഷം ബ്രോ…

      Page കൂട്ടാൻ ശ്രമിക്കാം..

  16. നന്നായിട്ടുണ്ട്, പേജ് കൂട്ടാൻ ശ്രമിക്കാം എന്ന് ഒരു അഭിപ്രായം…

    1. Page കൂട്ടാൻ ശ്രമിക്കാം ബ്രോ

  17. മിഷ്ടര് കുറച്ച് പേജ് ഓക്കേ കൂട്ടി എഴുതികൂടെ??? എന്തൊരു manushyanaanappa!!!!❣️❣️❣️❣️❣️❣️❣️❣️

    1. അടുത്ത ഭാഗം ഉടൻ തരാൻ ശ്രമിക്കാം ബ്രോ… അപ്പോ ഈ പരാതി തീരില്ലേ…

      1. 😁😁., പരാതി ഓക്കേ തീർന്നാൽ ഒരു thrill ഇല്ല ബ്രോ. പെട്ടന്ന് പേജ് എണ്ണം കൂട്ടി വരണം എന്നലെ ഒരു ദിത്ത് ഒള്ളു ❣️❣️🤣

  18. ഗൗതം അനാമികയിലേക്കു ആകർഷിക്കപ്പെടുന്നത് പോലെ ഈ കഥയിലേക് എന്നെയും ആകർഷിക്കുന്നു… അനാമികയുടെ കഥ അറിയാൻ കാത്തിരിക്കുന്നു… അടുത്ത ഭാഗം പേജ് കുട്ടി എഴുതണം എന്ന അപേക്ഷ matram…. ഈ ഭാഗം വേഗം തീർന്നു.. ഒരുപാട് ഇഷ്ടമായി ❤️

    1. ജീവൻ ബ്രോ…

      എന്റെ കംഫർട് സോണിൽ നിന്ന് മാറിയുള്ള ഒരു കഥയാണ് ഇത്, തുടങ്ങിയപ്പോൾ ഇത്രയും പാട് പെടും എന്ന് കരുതിയില്ല ഇപ്പോഴാണ് മനസ്സിലാകുന്നത്… അതുകൊണ്ട് അധികം expectation വച്ച് വായിക്കരുത് എന്ന് അപേക്ഷിക്കുന്നു… എപ്പോ വേണമെങ്കിലും നിങ്ങൾ നിരാശപ്പെട്ടേക്കാം

      സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️

      1. ഒരു സോണും കംഫർട്ട് അല്ലാത്ത ലെ ഞാൻ.,.,.😂😂🤣🤣😜😜

        1. എന്റെ പൊന്ന് മോനെ 🙏🙏🙏

  19. ആഹാ പൊളിച്ചു….. പെട്ടന്ന് തീർന്നു പോയി ☹️

    1. സോറി… അടുത്ത ഭാഗം പെട്ടന്ന് തരാൻ ശ്രമിക്കാം

  20. കാത്തിരിക്കുകയായിരുന്നു 🥰🥰🥰

    1. താമസിച്ചതിൽ ക്ഷമ ചോദിക്കുന്നു ബ്രോ

  21. 💞💞💞

    1. ♥️♥️♥️♥️♥️♥️😘😘😘😘😘😘😘😘

  22. രാഹുൽ പിവി

    ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com