അനാമികയുടെ കഥ 3 [പ്രൊഫസർ ബ്രോ] 189

Views : 15627

അനാമികയുടെ കഥ 3

Anamikayude Kadha Part 3 | Author : Professor Bro | Previous Part 

 

ഒരു നിമിഷം അവൾക്ക് ശ്വാസം ലഭിക്കാത്തതു പോലെ ശ്വാസത്തിനായവൾ പിടയാൻ തുടങ്ങി. CMR റീഡിംഗ് വേരിയേഷൻ്റെ കാരണമായി അലാറം മുഴങ്ങി. ആ ശബ്ദം കേട്ടു വന്ന നെഴ്സ് ,ഡോക്ടർ എന്നുറക്കെ വിളിച്ചു.ആ ഐസിയു ഉള്ളിൽ നടക്കുന്നതൊന്നും അറിയാതെ  വെളിയിൽ രണ്ടുപേർ ഊണും ഉറക്കവും ഒഴിച്ച് കാത്തിരിക്കുകയാണ് തങ്ങളുടെ മകളുടെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിനായി…

ആ സമയത്തും രാഘവന്റെ ചിന്തകൾ തന്റെ കഴിഞ്ഞ കാലത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്തി,

തന്റെ കുത്തഴിഞ്ഞ ജീവിതകാലത്തിൽ താൻ ചെയ്ത തെറ്റുകളുടെ ഫലമാണോ ഇപ്പൊ താൻ അനുഭവിക്കുന്നത് എന്നൊരു ചിന്ത അയാളുടെ ഉള്ളിൽ നുരഞ്ഞു പൊങ്ങി…

തിരിച്ചറിവ് ഇല്ലാത്ത കാലങ്ങളിൽ താൻ ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട് അതിൽ അവസാനത്തേതായിരുന്നു സീതയുമായുള്ള കല്യാണം പോലും.

വെറും സമ്പത്ത് നോക്കിയാണ് താൻ സീതയെ കല്യാണം കഴിച്ചത് എന്നാൽ താൻ ചെയ്ത തെറ്റുകൾ എല്ലാം അറിഞ്ഞിട്ടും തന്റെ ബിസിനസ്സുകളും സമ്പത്തും എല്ലാം തകർന്ന അവസ്ഥയിലും തന്നെ ഉപേക്ഷിച്ചു പോകാതെ തനിക്ക് താങ്ങും തണലുമായി നിന്ന സീത സ്നേഹം കൊണ്ട് തന്നെ തോൽപ്പിക്കുകയായിരുന്നു. സ്നേഹം എന്താണെന്ന് അവളിൽ നിന്നുമാണ് താൻ അറിഞ്ഞത്,  അന്ന് മുതൽ താൻ ഒരു പുതിയ ആളായിരുന്നു.

അനു ജനിച്ച നാൾ മുതൽ അവൾക്കൊരു മാതൃക ആയിരിക്കാൻ താൻ പരമാവധി ശ്രമിച്ചിരുന്നു. എന്നിട്ടും തനിക്കെവിടെ ആണ് തെറ്റിയത്

കഴിഞ്ഞ കാലത്തെക്കുറിച്ചോർത്ത കുറ്റബോധം കൊണ്ടോ മകളുടെ അവസ്ഥയെക്കുറിച്ചോർത്ത ദുഃഖഭാരം കൊണ്ടോ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി, നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് നോക്കിയ അയാൾ കാണുന്നത് ആ ഇടനാഴിയുടെ അറ്റത്ത് നിന്നും ഒരാൾ  വേഗതയിൽ അവർക്കരികിലേക്ക് നടന്ന് വരുന്നതാണ്. പോകെ പോകെ അയാളുടെ മുഖം ഡോക്ടർ ഗൗതമിന്റേതായി മാറി

ഗൗതമിനെ കണ്ടതും രാഘവൻ ഇരുന്ന ഇടത്ത് നിന്നും എഴുന്നേറ്റു, അയ്യാളുടെ തോളിൽ ചാരി മയങ്ങിയിരുന്ന സീതയും ഒരു നിമിഷം കൊണ്ട് ഞെട്ടി എഴുന്നേറ്റു

“ഡോക്ടർ എന്റെ മോൾ… ”

രാഘവനെയും സീതയെയും കടന്ന് ഐസിയു വിലേക്കു നടക്കാൻ ഒരുങ്ങിയ ഗൗതമിനെ തടഞ്ഞു നിർത്തിയാണ് രാഘവൻ അത് ചോദിച്ചത്

“സമാധാനത്തോടെ ഇരിക്കൂ മിസ്റ്റർ രാഘവൻ… നിങ്ങളുടെ മകൾക്ക് കുഴപ്പം ഒന്നുമില്ല ”

ഐസിയു വിന് ഉള്ളിൽ നിന്നും അറിഞ്ഞ വാർത്ത അത്ര നല്ലതല്ലെങ്കിലും രാഘവനെ അങ്ങനെ പറഞ്ഞാശ്വസിപ്പിക്കാനാണ് ഗൗതമിന് അപ്പോൾ തോന്നിയത്

Recent Stories

51 Comments

  1. Thirakanu ennariyam..ennalum chodikunu pages kootamo?pattilla alle😜.as usual ee partum ishtamayi❤️❤️❤️

  2. 😘❤️😘❤️

  3. രാഹുൽ പിവി

    കുറച്ച് തിരക്കുകൾ കാരണം ഇന്നാണ് വായിക്കാൻ സാധിച്ചത് സത്യം പറഞ്ഞാ ഏറ്റവും ദേഷ്യം തോന്നുന്നത് രാഘവനോടും സീതയോടും ആണ് സ്വന്തം മകളെ വിശ്വസിക്കാതെ ഒരുത്തൻ വന്ന് എന്തൊക്കെയോ കരഞ്ഞ് പറഞ്ഞപ്പോൾ വിശ്വസിച്ച് പോയി അവർക്കും പറയാൻ ന്യായം കാണും കാരണം അത്രയ്ക്ക് ശക്തമായ തെളിവ് ആണല്ലോ അരുൺ നിരത്തിയത് എന്നാലും അവൾക്ക് പറയാൻ ഉള്ളത് കൂടെ കേൾക്കാമായിരുന്നു അവനെ അറിയാം എന്ന് അല്ലാതെ ബാക്കി ഒന്നും ചോദിക്കാൻ അവർ മെനക്കെട്ടില്ല മാത്രമല്ല ഭീഷണി മുഴക്കി അവളെ വിവാഹത്തിന് നിർബന്ധിക്കുകയും ചെയ്തു എത്ര ന്യായീകരിച്ചാലും തെറ്റ് അവരുടെ ഭാഗത്ത് തന്നെയാണ് രക്ത ബന്ധത്തേക്കാൾ കുറച്ച് നിമിഷത്തെ പരിചയമുള്ള ഒരുത്തനെ കണ്ണും പൂട്ടി വിശ്വസിച്ചു ഫലമോ ആറ്റ് നോറ്റു വളർത്തിയ സ്വന്തം മകളെ കൊലയ്ക്ക് കൊടുത്തു

    പിന്നെ ഗൗതം ഡോക്റ്റർ ആദ്യത്തെ സീനിൽ തന്നെ നല്ലൊരു മനസ്സിന്റെ ഉടമ ആണെന്ന് എനിക്ക് മനസ്സിലായി ഓഫ് ഡ്യൂട്ടിക്ക് ഇടയിലും രാത്രിയിൽ വന്ന് അവളെ കാണാൻ മുതിരുന്നു അവന് വീട്ടിൽ ഇരുന്നിട്ട് ഇരിപ്പ് ഉറയ്ക്കുന്നില്ല എവിടെയോ അവളുമായി ഒരു ആത്മബന്ധം തോന്നുന്നു എന്നല്ലേ പറയുന്നത് ഇത് പ്രണയകഥ അല്ലാത്തത് കൊണ്ട് അങ്ങനെ വരാൻ സാധ്യത ഇല്ല പിന്നെ വല്ല ബന്ധവും ഉണ്ടായിരുന്നോ എന്നൊന്നും പറയാൻ പറ്റില്ലല്ലോ ഏതായാലും അത് അറിയാൻ കാത്തിരിക്കുന്നു

    പിന്നെ അരുൺ ആടിന്റെ വേഷം കെട്ടിയ ചെന്നായ ആണെന്ന് മനസ്സിലായി തുടക്കത്തിൽ എന്തൊരു പാവം ആയിരുന്നു പിന്നെ അല്ലേ അവന്റെ മുഖമൂടി അഴിഞ്ഞ് വീണത് എന്തൊക്കെയോ ഇനിയും പുറത്ത് വരുവാൻ ഉണ്ട് കാത്തിരിക്കുന്നു അവനെ കൂടുതൽ മനസ്സിലാക്കാൻ ❤️

  4. 😍😍😍😍😍😍

  5. ചേട്ടാ ഈ കഥ ഒരു പതിഞ്ഞ താളത്തിൽ ആണ് പോകുന്നെ.. ഒരേ താളത്തിൽ ഇങ്ങനെ എഴുതാൻ നല്ല പാടാകും…ബട്ട്‌ യു ക്യാൻ do it… അനാമിക കഴിഞ്ഞേ ഞാൻ പ്രാണേശ്വരി വായിക്കു… ഐ ലൈക്‌ this story + യുവർ വേ ഓഫ് writing very much… ഞാൻ അതുകൊണ്ട് നല്ല expectation വച്ചു മാത്രമേ വായിക്കു… 100% ആത്മാർഥമായ കമന്റ്‌ തരുകയും cheyyum…ഈ കഥ എന്തോ എനിക്ക് അങ്ങു ഇഷ്ടമായി ❤️

    1. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്ന് പറയില്ലേ… അത് തന്നെയേ എനിക്കും പറയാനുള്ളൂ

      എല്ലാം ഇങ്ങനെ തന്നെ പോകാൻ ഞാൻ പരമാവധി ശ്രമിക്കാം…, ♥️

  6. നന്നായിട്ടുണ്ട് പ്രൊഫസർ സർ…🌹🌹

    1. വളരെ സന്തോഷം സഹോ ♥️

  7. Bro ee kadhan njn innan kandath ellm ottayrippin vayichu😍
    Anamikayude avastha kandappol vishamam thonni💔 ee loghath vanchikkapedunna penkuttikalude oru udaharanaman aval
    Avlde ellamaya achanum ammayum vare aval prynnadh kettilla oru vallatha avastha thanne alle adh
    Nalla swabhavathode behave chythirunna arun avale chathichadh endinavm
    Ellm ariyan kathirikkunnu macha😍
    Snehathoode …….❤️

    1. ബ്രോ… വളരെ സന്തോഷം ഉണ്ട്… ♥️

  8. ഖുറേഷി അബ്രഹാം

    കഥയുടെ ഈ ഭാഗവും ഇഷ്ട്ടമായി.

    രാഗാവന്റെ തെറ്റുകൾ നേരെ ആകാൻ ഭാര്യ വേണ്ടി വന്നു. ഗൗതമും അനാമികയും തമ്മിലുള്ള ബന്ധം മനസിലാകുന്നില്ല. എന്ത് കൊണ്ടാണ് അവൻ അവളോട് അറ്റാച്മെന്റ് തോന്നുന്നത് എന്നടുത്ത ഭാഗങ്ങളിൽ അറിയുമായിരിക്കും. അരുൺ അനാമികയുടെ അച്ഛന്റെ അടുത്ത് അപ്പോൾ ചെയ്തത് എല്ലാം വളരെ പ്ലാൻഡ് ആയിട്ടാണ്. വാട്സാപ്പിൽ ഉള്ള ചാറ് എങ്ങനെ വന്നു എന്നും മനസിലാകുന്നില്ല. അനാമിക അരുണിന്റെ തനി സൊരുഭം എങ്ങനെ മനസിലാകുന്നു എന്നതും അടുത്ത ഭാഗത്ത് അറിയുമെന്ന് പ്രതീക്‌ഷികുന്നു.

    | QA |

    1. ബ്രോ…

      തന്റെ ചോദ്യങ്ങളിൽ എല്ലാത്തിനും ഉള്ള ഉത്തരം അടുത്ത പാർട്ടിൽ വരില്ല പക്ഷെ ചില ചോദ്യങ്ങൾക്കുള്ള ഉത്തരം ഉണ്ടാകും…

  9. വിരഹ കാമുകൻ💘💘💘

    ഇന്നാണ് കാണുന്നത് ഈ കഥ ഒറ്റയിരുപ്പിനു വായിച്ചു തീർത്തു❤️❤️❤️

  10. ചേട്ടാ അടിപൊളി ആയിട്ടുണ്ട് 😍😍 കുറച്ചു പേജ് കൂട്ടി എഴുതാൻ നോക്കണേ

    1. ശ്രമിക്കാം ബ്രോ

  11. Pettannu eazhuthi ettathu kondaayirikkum page kuranju poyathu le kuzhappallya eanthayalum bhakki eazhuthumallo….

    Valare adhikam nannayittundu…

    Bhakki adhikam vayikaathe tharum eannu vishwasikkunnu…

    1. ബാക്കി അധികം വൈകാതെ തരാൻ ശ്രമിക്കാം

      1. ♥️♥️

  12. കൊളളാം…..💕💕💕💕💕💕 അടിപൊളി….

  13. Kollaam saab..
    But page theere kuranju poyi..

    1. Page കൂട്ടാൻ ശ്രമിക്കാം ബ്രോ ♥️

  14. തുമ്പി🦋

    Sheydaa ithenganee miss ayii shooooahh sarilla pinne ichiri oage kooti eyuthan nokkannee illecha 2 oatum koodi combine cheith idu appol ichirim koodi oage kooduthal kittille enganund enganund. 😌

    1. Page കൂട്ടാൻ നോക്കാം ബ്രോ ♥️

  15. ഏട്ടാ കഥ പോളിയാണ് ❤️😘
    Page കൂട്ടാൻ ശ്രമിക്കു ട്ടോ….. 🙏😍

    1. വളരെ സന്തോഷം ബ്രോ…

      Page കൂട്ടാൻ ശ്രമിക്കാം..

  16. നന്നായിട്ടുണ്ട്, പേജ് കൂട്ടാൻ ശ്രമിക്കാം എന്ന് ഒരു അഭിപ്രായം…

    1. Page കൂട്ടാൻ ശ്രമിക്കാം ബ്രോ

  17. മിഷ്ടര് കുറച്ച് പേജ് ഓക്കേ കൂട്ടി എഴുതികൂടെ??? എന്തൊരു manushyanaanappa!!!!❣️❣️❣️❣️❣️❣️❣️❣️

    1. അടുത്ത ഭാഗം ഉടൻ തരാൻ ശ്രമിക്കാം ബ്രോ… അപ്പോ ഈ പരാതി തീരില്ലേ…

      1. 😁😁., പരാതി ഓക്കേ തീർന്നാൽ ഒരു thrill ഇല്ല ബ്രോ. പെട്ടന്ന് പേജ് എണ്ണം കൂട്ടി വരണം എന്നലെ ഒരു ദിത്ത് ഒള്ളു ❣️❣️🤣

  18. ഗൗതം അനാമികയിലേക്കു ആകർഷിക്കപ്പെടുന്നത് പോലെ ഈ കഥയിലേക് എന്നെയും ആകർഷിക്കുന്നു… അനാമികയുടെ കഥ അറിയാൻ കാത്തിരിക്കുന്നു… അടുത്ത ഭാഗം പേജ് കുട്ടി എഴുതണം എന്ന അപേക്ഷ matram…. ഈ ഭാഗം വേഗം തീർന്നു.. ഒരുപാട് ഇഷ്ടമായി ❤️

    1. ജീവൻ ബ്രോ…

      എന്റെ കംഫർട് സോണിൽ നിന്ന് മാറിയുള്ള ഒരു കഥയാണ് ഇത്, തുടങ്ങിയപ്പോൾ ഇത്രയും പാട് പെടും എന്ന് കരുതിയില്ല ഇപ്പോഴാണ് മനസ്സിലാകുന്നത്… അതുകൊണ്ട് അധികം expectation വച്ച് വായിക്കരുത് എന്ന് അപേക്ഷിക്കുന്നു… എപ്പോ വേണമെങ്കിലും നിങ്ങൾ നിരാശപ്പെട്ടേക്കാം

      സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️

      1. ഒരു സോണും കംഫർട്ട് അല്ലാത്ത ലെ ഞാൻ.,.,.😂😂🤣🤣😜😜

        1. എന്റെ പൊന്ന് മോനെ 🙏🙏🙏

  19. ആഹാ പൊളിച്ചു….. പെട്ടന്ന് തീർന്നു പോയി ☹️

    1. സോറി… അടുത്ത ഭാഗം പെട്ടന്ന് തരാൻ ശ്രമിക്കാം

  20. കാത്തിരിക്കുകയായിരുന്നു 🥰🥰🥰

    1. താമസിച്ചതിൽ ക്ഷമ ചോദിക്കുന്നു ബ്രോ

  21. 💞💞💞

    1. ♥️♥️♥️♥️♥️♥️😘😘😘😘😘😘😘😘

  22. രാഹുൽ പിവി

    ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com