അനാമികയുടെ കഥ 3 [പ്രൊഫസർ ബ്രോ] 189

വൈകിട്ട് വീട്ടിൽ എത്തിയ അനുവിനെ ഞങ്ങൾ വഴക്ക് പറഞ്ഞു എന്നുള്ളത് സത്യം തന്നെയാണ്. പിന്നെ ഞങ്ങൾ എന്ത് ചെയ്യണമായിരുന്നു ഡോക്ടർ…

അവളോട് ഞങ്ങൾ ആവശ്യപ്പെട്ടത് ഒന്ന് മാത്രമാണ് അരുണിനെ വിവാഹം കഴിക്കണം എന്ന്… പക്ഷെ അതിന് അവൾ എന്തിനാണ് ഇങ്ങനെ ചെയ്തത് എന്ന് മാത്രം മനസ്സിലാകുന്നില്ല ഡോക്ടർ… ”

പറഞ്ഞ് മുഴുവിപ്പിക്കുന്നതിനു മുൻപ് തന്നെ അയാളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകിയിരുന്നു

രാഘവൻ പറഞ്ഞത് മുഴുവൻ കേട്ട ഗൗതമും ആശയക്കുഴപ്പത്തിലായി…

രാഘവൻ മുറിയിൽ നിന്നും പോയതിന് ശേഷവും ഗൗതം ചിന്തയിൽ ആയിരുന്നു…

‘ അയാൾ പറഞ്ഞത് വച്ച് നോക്കിയാൽ അവൾ തെറ്റുകാരിയാണ്… പക്ഷെ അങ്ങനെ തെറ്റുചെയ്ത ഒരാൾ ആത്മഹത്യക്ക് ശ്രമിക്കുമോ… അല്ലെങ്കിലും ആ കുട്ടിക്ക് അതിനൊക്കെ സാധിക്കുമോ… എത്ര നിഷ്കളങ്കമാണ് ആ മുഖം’

തിരിച്ചു വീട്ടിൽ എത്തിയിട്ടും അവന്റെ മനസിലെ ആശയക്കുഴപ്പം മാറിയിരുന്നില്ല, അവൻ എല്ലാ കാര്യവും അമ്മയോട് പറഞ്ഞു… എല്ലാം കേട്ടു കഴിഞ്ഞതിനു ശേഷവും അവർ അവരുടെ ആദ്യത്തെ നിലപാടിൽ തന്നെ ഉറച്ചു നിന്നു…

ഉറക്കമില്ലാത്ത ആ രാത്രിക്ക് ശേഷം കലുഷിതമായ മനസ്സുമായാണ് ഗൗതം ഡ്യൂട്ടിക്ക് പോയത്. മകൾ സുഖമായിരിക്കുന്നു എന്ന വാർത്ത അറിഞ്ഞതിനാൽ രാഘവനും സീതയും രണ്ട് ദിവസത്തെ ഉറക്കം മുഴുവൻ ഉറങ്ങി തീർക്കുകയായിരുന്നു

രാവിലെ മുതൽ ഒപി പേഷ്യൻസിനെ പരിശോധിക്കുകയായിരുന്ന ഗൗതം ഒപി ടൈം കഴിഞ്ഞതും ഐസിയുവിലേക്ക് നടന്നു. ഐസിയുവിനുള്ളിൽ തുറന്ന കണ്ണുകളുമായി എന്തൊക്കെയോ ചിന്തിച്ചു കിടക്കുന്ന അനാമികയുടെ മുഖമാണ് അയാളെ വരവേറ്റത്…

“ഹായ് അനാമിക ഞാൻ ഗൗതം… ഡോക്ടർ ആണ് ”

അയാൾ സ്വന്തമായി പരിചയപ്പെടുത്തിയപ്പോൾ ചുണ്ടിൽ ഒരു ചിരി വരുത്തിക്കൊണ്ട് അവളും എന്തോ പറയാൻ വന്നു പക്ഷെ അവളുടെ തലയിലെ പരിക്കുകളുടെ വേദന അവളെ അതിനനുവദിച്ചില്ല. അവളുടെ മുഖത്തു നിന്നും വേദന മനസ്സിലാക്കിയ ഗൗതം അവളെ സംസാരിക്കുന്നതിൽ നിന്നും വിലക്കി

“ഏയ്യ്… താൻ ഇപ്പോ ഒന്നും പറയണ്ട… സമയമുണ്ടല്ലോ… ”

ഗൗതം സംസാരിക്കുന്നതിനിടക്കും അനാമികയുടെ കണ്ണുകൾ ആരെയോ തേടുകയായിരുന്നു

“അച്ഛനെയും അമ്മയെയും ആണോ തിരക്കുന്നത്… ”

അതേ എന്ന ഭാവത്തിൽ അവളുടെ ചുണ്ടുകൾ അനങ്ങി

“തനിക്ക് അപകടം പറ്റിയത് മുതൽ അവർ ഉറങ്ങിയിട്ടില്ല തനിക്കു വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് പുറത്തുണ്ടായിരുന്നു… തനിക്ക് കുഴപ്പമൊന്നും ഇല്ല എന്നറിഞ്ഞതിന് ശേഷം ഇപ്പോഴാണ് ഒന്ന് മാറിയത്… ”

ഗൗതമിന്റെ വാക്കുകൾ അനാമികയുടെ കണ്ണുകൾ നനച്ചു

“ഞാൻ അച്ഛനോടും അമ്മയോടും തന്നെ വന്നു കാണാൻ പറയാം കേട്ടോ… പിന്നെ എനിക്കും തന്നോട് കുറച്ചു സംസാരിക്കാനുണ്ട്… ”

ഗൗതം ഒരിക്കൽക്കൂടി അനാമികയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് പുറത്തേക്ക് നടന്നു. പോകുന്നതിനു മുൻപായി നഴ്സിനോട് അനാമികയുടെ അച്ഛനെയും അമ്മയെയും അവളെ കാണുവാൻ അനുവദിക്കണം എന്നുള്ള നിർദേശവും കൊടുത്തു

51 Comments

  1. Thirakanu ennariyam..ennalum chodikunu pages kootamo?pattilla alle?.as usual ee partum ishtamayi❤️❤️❤️

  2. രാഹുൽ പിവി

    കുറച്ച് തിരക്കുകൾ കാരണം ഇന്നാണ് വായിക്കാൻ സാധിച്ചത് സത്യം പറഞ്ഞാ ഏറ്റവും ദേഷ്യം തോന്നുന്നത് രാഘവനോടും സീതയോടും ആണ് സ്വന്തം മകളെ വിശ്വസിക്കാതെ ഒരുത്തൻ വന്ന് എന്തൊക്കെയോ കരഞ്ഞ് പറഞ്ഞപ്പോൾ വിശ്വസിച്ച് പോയി അവർക്കും പറയാൻ ന്യായം കാണും കാരണം അത്രയ്ക്ക് ശക്തമായ തെളിവ് ആണല്ലോ അരുൺ നിരത്തിയത് എന്നാലും അവൾക്ക് പറയാൻ ഉള്ളത് കൂടെ കേൾക്കാമായിരുന്നു അവനെ അറിയാം എന്ന് അല്ലാതെ ബാക്കി ഒന്നും ചോദിക്കാൻ അവർ മെനക്കെട്ടില്ല മാത്രമല്ല ഭീഷണി മുഴക്കി അവളെ വിവാഹത്തിന് നിർബന്ധിക്കുകയും ചെയ്തു എത്ര ന്യായീകരിച്ചാലും തെറ്റ് അവരുടെ ഭാഗത്ത് തന്നെയാണ് രക്ത ബന്ധത്തേക്കാൾ കുറച്ച് നിമിഷത്തെ പരിചയമുള്ള ഒരുത്തനെ കണ്ണും പൂട്ടി വിശ്വസിച്ചു ഫലമോ ആറ്റ് നോറ്റു വളർത്തിയ സ്വന്തം മകളെ കൊലയ്ക്ക് കൊടുത്തു

    പിന്നെ ഗൗതം ഡോക്റ്റർ ആദ്യത്തെ സീനിൽ തന്നെ നല്ലൊരു മനസ്സിന്റെ ഉടമ ആണെന്ന് എനിക്ക് മനസ്സിലായി ഓഫ് ഡ്യൂട്ടിക്ക് ഇടയിലും രാത്രിയിൽ വന്ന് അവളെ കാണാൻ മുതിരുന്നു അവന് വീട്ടിൽ ഇരുന്നിട്ട് ഇരിപ്പ് ഉറയ്ക്കുന്നില്ല എവിടെയോ അവളുമായി ഒരു ആത്മബന്ധം തോന്നുന്നു എന്നല്ലേ പറയുന്നത് ഇത് പ്രണയകഥ അല്ലാത്തത് കൊണ്ട് അങ്ങനെ വരാൻ സാധ്യത ഇല്ല പിന്നെ വല്ല ബന്ധവും ഉണ്ടായിരുന്നോ എന്നൊന്നും പറയാൻ പറ്റില്ലല്ലോ ഏതായാലും അത് അറിയാൻ കാത്തിരിക്കുന്നു

    പിന്നെ അരുൺ ആടിന്റെ വേഷം കെട്ടിയ ചെന്നായ ആണെന്ന് മനസ്സിലായി തുടക്കത്തിൽ എന്തൊരു പാവം ആയിരുന്നു പിന്നെ അല്ലേ അവന്റെ മുഖമൂടി അഴിഞ്ഞ് വീണത് എന്തൊക്കെയോ ഇനിയും പുറത്ത് വരുവാൻ ഉണ്ട് കാത്തിരിക്കുന്നു അവനെ കൂടുതൽ മനസ്സിലാക്കാൻ ❤️

  3. ചേട്ടാ ഈ കഥ ഒരു പതിഞ്ഞ താളത്തിൽ ആണ് പോകുന്നെ.. ഒരേ താളത്തിൽ ഇങ്ങനെ എഴുതാൻ നല്ല പാടാകും…ബട്ട്‌ യു ക്യാൻ do it… അനാമിക കഴിഞ്ഞേ ഞാൻ പ്രാണേശ്വരി വായിക്കു… ഐ ലൈക്‌ this story + യുവർ വേ ഓഫ് writing very much… ഞാൻ അതുകൊണ്ട് നല്ല expectation വച്ചു മാത്രമേ വായിക്കു… 100% ആത്മാർഥമായ കമന്റ്‌ തരുകയും cheyyum…ഈ കഥ എന്തോ എനിക്ക് അങ്ങു ഇഷ്ടമായി ❤️

    1. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്ന് പറയില്ലേ… അത് തന്നെയേ എനിക്കും പറയാനുള്ളൂ

      എല്ലാം ഇങ്ങനെ തന്നെ പോകാൻ ഞാൻ പരമാവധി ശ്രമിക്കാം…, ♥️

  4. നന്നായിട്ടുണ്ട് പ്രൊഫസർ സർ…??

    1. വളരെ സന്തോഷം സഹോ ♥️

  5. Bro ee kadhan njn innan kandath ellm ottayrippin vayichu?
    Anamikayude avastha kandappol vishamam thonni? ee loghath vanchikkapedunna penkuttikalude oru udaharanaman aval
    Avlde ellamaya achanum ammayum vare aval prynnadh kettilla oru vallatha avastha thanne alle adh
    Nalla swabhavathode behave chythirunna arun avale chathichadh endinavm
    Ellm ariyan kathirikkunnu macha?
    Snehathoode …….❤️

    1. ബ്രോ… വളരെ സന്തോഷം ഉണ്ട്… ♥️

  6. ഖുറേഷി അബ്രഹാം

    കഥയുടെ ഈ ഭാഗവും ഇഷ്ട്ടമായി.

    രാഗാവന്റെ തെറ്റുകൾ നേരെ ആകാൻ ഭാര്യ വേണ്ടി വന്നു. ഗൗതമും അനാമികയും തമ്മിലുള്ള ബന്ധം മനസിലാകുന്നില്ല. എന്ത് കൊണ്ടാണ് അവൻ അവളോട് അറ്റാച്മെന്റ് തോന്നുന്നത് എന്നടുത്ത ഭാഗങ്ങളിൽ അറിയുമായിരിക്കും. അരുൺ അനാമികയുടെ അച്ഛന്റെ അടുത്ത് അപ്പോൾ ചെയ്തത് എല്ലാം വളരെ പ്ലാൻഡ് ആയിട്ടാണ്. വാട്സാപ്പിൽ ഉള്ള ചാറ് എങ്ങനെ വന്നു എന്നും മനസിലാകുന്നില്ല. അനാമിക അരുണിന്റെ തനി സൊരുഭം എങ്ങനെ മനസിലാകുന്നു എന്നതും അടുത്ത ഭാഗത്ത് അറിയുമെന്ന് പ്രതീക്‌ഷികുന്നു.

    | QA |

    1. ബ്രോ…

      തന്റെ ചോദ്യങ്ങളിൽ എല്ലാത്തിനും ഉള്ള ഉത്തരം അടുത്ത പാർട്ടിൽ വരില്ല പക്ഷെ ചില ചോദ്യങ്ങൾക്കുള്ള ഉത്തരം ഉണ്ടാകും…

  7. വിരഹ കാമുകൻ???

    ഇന്നാണ് കാണുന്നത് ഈ കഥ ഒറ്റയിരുപ്പിനു വായിച്ചു തീർത്തു❤️❤️❤️

  8. ചേട്ടാ അടിപൊളി ആയിട്ടുണ്ട് ?? കുറച്ചു പേജ് കൂട്ടി എഴുതാൻ നോക്കണേ

    1. ശ്രമിക്കാം ബ്രോ

  9. Pettannu eazhuthi ettathu kondaayirikkum page kuranju poyathu le kuzhappallya eanthayalum bhakki eazhuthumallo….

    Valare adhikam nannayittundu…

    Bhakki adhikam vayikaathe tharum eannu vishwasikkunnu…

    1. ബാക്കി അധികം വൈകാതെ തരാൻ ശ്രമിക്കാം

      1. ♥️♥️

  10. കൊളളാം…..?????? അടിപൊളി….

  11. Kollaam saab..
    But page theere kuranju poyi..

    1. Page കൂട്ടാൻ ശ്രമിക്കാം ബ്രോ ♥️

  12. തുമ്പി?

    Sheydaa ithenganee miss ayii shooooahh sarilla pinne ichiri oage kooti eyuthan nokkannee illecha 2 oatum koodi combine cheith idu appol ichirim koodi oage kooduthal kittille enganund enganund. ?

    1. Page കൂട്ടാൻ നോക്കാം ബ്രോ ♥️

  13. ഏട്ടാ കഥ പോളിയാണ് ❤️?
    Page കൂട്ടാൻ ശ്രമിക്കു ട്ടോ….. ??

    1. വളരെ സന്തോഷം ബ്രോ…

      Page കൂട്ടാൻ ശ്രമിക്കാം..

  14. നന്നായിട്ടുണ്ട്, പേജ് കൂട്ടാൻ ശ്രമിക്കാം എന്ന് ഒരു അഭിപ്രായം…

    1. Page കൂട്ടാൻ ശ്രമിക്കാം ബ്രോ

  15. മിഷ്ടര് കുറച്ച് പേജ് ഓക്കേ കൂട്ടി എഴുതികൂടെ??? എന്തൊരു manushyanaanappa!!!!❣️❣️❣️❣️❣️❣️❣️❣️

    1. അടുത്ത ഭാഗം ഉടൻ തരാൻ ശ്രമിക്കാം ബ്രോ… അപ്പോ ഈ പരാതി തീരില്ലേ…

      1. ??., പരാതി ഓക്കേ തീർന്നാൽ ഒരു thrill ഇല്ല ബ്രോ. പെട്ടന്ന് പേജ് എണ്ണം കൂട്ടി വരണം എന്നലെ ഒരു ദിത്ത് ഒള്ളു ❣️❣️?

  16. ഗൗതം അനാമികയിലേക്കു ആകർഷിക്കപ്പെടുന്നത് പോലെ ഈ കഥയിലേക് എന്നെയും ആകർഷിക്കുന്നു… അനാമികയുടെ കഥ അറിയാൻ കാത്തിരിക്കുന്നു… അടുത്ത ഭാഗം പേജ് കുട്ടി എഴുതണം എന്ന അപേക്ഷ matram…. ഈ ഭാഗം വേഗം തീർന്നു.. ഒരുപാട് ഇഷ്ടമായി ❤️

    1. ജീവൻ ബ്രോ…

      എന്റെ കംഫർട് സോണിൽ നിന്ന് മാറിയുള്ള ഒരു കഥയാണ് ഇത്, തുടങ്ങിയപ്പോൾ ഇത്രയും പാട് പെടും എന്ന് കരുതിയില്ല ഇപ്പോഴാണ് മനസ്സിലാകുന്നത്… അതുകൊണ്ട് അധികം expectation വച്ച് വായിക്കരുത് എന്ന് അപേക്ഷിക്കുന്നു… എപ്പോ വേണമെങ്കിലും നിങ്ങൾ നിരാശപ്പെട്ടേക്കാം

      സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️

      1. ഒരു സോണും കംഫർട്ട് അല്ലാത്ത ലെ ഞാൻ.,.,.??????

        1. എന്റെ പൊന്ന് മോനെ ???

  17. ആഹാ പൊളിച്ചു….. പെട്ടന്ന് തീർന്നു പോയി ☹️

    1. സോറി… അടുത്ത ഭാഗം പെട്ടന്ന് തരാൻ ശ്രമിക്കാം

  18. കാത്തിരിക്കുകയായിരുന്നു ???

    1. താമസിച്ചതിൽ ക്ഷമ ചോദിക്കുന്നു ബ്രോ

    1. ♥️♥️♥️♥️♥️♥️????????

  19. രാഹുൽ പിവി

    ❤️

Comments are closed.