?അമൃതവർഷം 3 ? [Vishnu] 163

പോലും കിട്ടിയില്ല, പകരം ഒരു കത്ത് കിട്ടി “ ഞങ്ങൾ പോവുകയാണ്, ആരും അന്വേഷിക്കേണ്ട, എന്നൊക്കെ പറഞ്ഞു ഒളിച്ചോടി പോകുന്നവർ എഴുതി വെക്കുന്ന പോലെ ഒരു കത്തും എഴുതി വെച്ച് ഭാര്യയും ഭർത്താവും കൂടെ ഒളിച്ചോടി.
ഇക്കാര്യം അറിഞ്ഞ ഞങ്ങൾ ഒക്കെ കിടന്നു ചിരിച്ചു ചത്തു, ‘അമ്മ ആണെങ്കിൽ തലക്ക് കൈയും കൊടുത്ത ഒന്നും വേണ്ടായിരുന്നു എന്നും പറഞ്ഞു ഒറ്റ ഇരിപ്പായിരുന്നു, അന്നതോടെ ചേച്ചിയുടെ കാര്യത്തിൽ ‘അമ്മ സുല്ലിട്ടു, ഇപ്പൊ ചേച്ചിയും അളിയനും കൂടെ അവർക്ക് ഇഷ്ടം ഉള്ള പോലെ ജീവിച്ചു സുഖം ആയിട്ട് ഇരിക്കുന്നു.Back to present

എല്ലാരും വീട്ടിലേക്ക് കയറിയപ്പോ അകത്തു ഹാളിൽ സോഫയിൽ കണ്മണിയുടെയും കണി മോളുടെയും നടുക്ക് ഇരുന്ന് കുട്ടികളോട് വഴക്ക് ഉണ്ടാക്കുന്ന എന്റെ ചേച്ചിയെ, കുട്ടികളെക്കാൾ കഷ്ട്ടം ആണ് ചേച്ചി. ഈ രംഗം കണ്ടുകൊണ്ട് വന്ന ‘അമ്മ തലയിൽ കൈവച്ചുകൊണ്ടു പറഞ്ഞു പോയി വല്ല വാഴയും വെച്ചാ മതിയായിരുന്നു………
ആ പറച്ചിൽ correct ആയിട്ട് അവള് കേട്ടു, പിന്നെ പിള്ളേരെ വിട്ടു അമ്മയോട് തുടങ്ങി,
പിന്നെ രാത്രിയിൽ നിങ്ങക്ക് അതിനാലായിരുന്നോ സമയം, എന്ന് ചേച്ചിയും തിരിച്ചടിച്ചു,
അത് കേട്ട് ഞങ്ങൾക്ക് എല്ലാര്ക്കും ചിരി വന്നു എങ്കിലും ചിരിച്ചില്ല, ചിരിച്ച ലക്ഷ്മിക്കുട്ടി പിണങ്ങും അതന്നെ,

‘അമ്മ…… ഡി നിന്നെ ഞാൻ.
ഓ പിന്നെ ഒന്ന് പോ അമ്മെ എന്റെ മെക്കിട്ടു കേറാൻ വരാതെ.

‘അമ്മ…… നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല, എന്നും പറഞ്ഞു കെറുവിച്ചു ‘അമ്മ അകത്തോട്ട് കേറി പോയി.

അച്ഛൻ…… നീ എന്തിനാ മോളെ ലിച്ചുവിനോട് എപ്പോഴും ഇങ്ങനെ വഴക്ക് ഇടുന്നത്.
ചേച്ചി വന്നു അച്ഛനെ ചുറ്റി പിടിച്ചു കൊണ്ട് പറഞ്ഞു “ഇതൊക്കെ ഒരു രസം അല്ലെ എന്റെ രാമ”

അച്ഛൻ…….. ഡി നീ എന്റെ കൈയിന്നു വെടിക്കും കേട്ടോ.
അയ്യോ ചുടാവല്ലേ മാഷെ, ഞാൻ ഒരു തമാശ കാണിച്ചതല്ലേ, അല്ല രാവിലെ തന്നെ എല്ലാരും കൂടെ എവിടെ പോയെക്കുവായിരുന്നു.

ഏറ്റത്തി…… അമ്പലത്തിൽ പോയതാടി പെണ്ണെ, പ്രവീൺ എവിടെ?

ഏട്ടന് നല്ല തലവേദന, വന്നപ്പോഴേ കേറി കിടന്നു റൂമിൽ ഉണ്ട്,

അച്ഛൻ….. നിങ്ങൾ വല്ലോം കഴിച്ചോ?
ഇല്ലാച്ച, വന്നപ്പോഴേ ഏട്ടൻ കിടന്നു, ഞാൻ ഈ പിള്ളേരുടെ കൂടെ ഇരുന്നു കളിക്കുവായിരുന്നു.

ജയേട്ടന്റെ…… ഉവ്വ് അത് ഞങ്ങൾ കണ്ടു.

34 Comments

  1. Vishnu macha onnude try cheyyanam theerchayayum…. bayankara manovisham und ethrem nalloru story ninnu pokunnathil…. ajjathi ezhuthanu…. “if..Youu can’t then whoo can” pattum brother orupadu pratheekshayode❤️✌️

  2. Sorry all?
    Paranja samayath ee kadha ezhuthi edan enikk sadhichilla, ee storyude thread vikasippichedukkan enikk ippol sadhikkunnilla, ith ezhuthan sremikkumbol okke njan parajayappedunnu oru varipolun ee kadha munnottu kondupokan ennekond sadhikkunnilla. Eppozhengilum sadhichal ezhuthi poorthiyakkunathayirikkum. Again sorry all????

  3. പ്രിയ വായനക്കാർ എന്നോട് ക്ഷെമിക്കുക.
    ഈ സ്റ്റോറി ഞാൻ പറഞ്ഞ സമയത്ത് എഴുതുവാനോ ഇവിടെ publish ചെയ്യാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഒരു കഥ എഴുതാൻ പറ്റിയ ചുറ്റുപാടിൽ അല്ല ഞാൻ ഉള്ളത്. ശാന്തമായ ഒരു മനസും സാഹചര്യവും ഒത്തുവരുമ്പോൾ തുടർന്ന് എഴുതുന്നതാണ് ഇതുമാത്രമേ എനിക്ക് ഇപ്പോൾ പറയാൻ സാധിക്കു.

    Sorry all?

    1. Heart broken….but we will wait for your come back

  4. Mwuthe eni kaathirikano

Comments are closed.