അകലെ 4 [Rambo] 1814

 

“ഹാ…പുന്നരമക്കൾ ചാടിപ്പോയെന്നും പറഞ്ഞു എനിക്ക് ഒരു complaint കിട്ടി…അപ്പൊ ഏതായാലും ഒന്നു വിരട്ടുന്ന പോലെ കാണിക്കാം എന്ന് വിചാരിച്ചു..നിന്നെയൊന്നും ഉപദേശിച്ചിട്ട് കാര്യം ഇല്ല ന്ന് അറിയാം…എന്നാലും ബാക്കിയുള്ളതൊന്നും ഇതുകണ്ട് തുടരണ്ട ന്ന് കരുതിയ”

 

ഹാ…ഞങ്ങൾ എല്ലാം തലയാട്ടി..

 

“ഇനി അവിടെ പോയി ഒന്നും പറഞ്ഞില്ല ന്ന് പറയാൻ നിൽക്കേണ്ട….കേട്ടല്ലോ”

 

ഞങ്ങൾ അതെയെന്ന് തലയാട്ടി…

 

“ഹോ…എന്താ അനുസരണ…പറഞ്ഞാൽ കേൾക്കുന്ന മുതലേ…പടത്തിനൊക്കെ പൊയ്ക്കോ…പക്ഷെ രാവിലെ പോയിട്ട് ഉച്ചക്ക് കേറിക്കോ…നിനക്കൊന്നും തലക്ക് ഓളമില്ലെടാ…വെറുതെ തെറി കേൾപ്പിക്കാനായിട്ട്….അതെങ്ങനാ…കിളി പോയവന്റെ കൂടെ അല്ലെ നടപ്പ്…ആഹ് പൊക്കോ പൊക്കോ”

 

വീണ്ടും പുച്ഛം.. എന്നെ നോക്കി ആണ് പറഞ്ഞു നിർത്തിയെ

എന്നാലും എനിക്കൊരു സന്തോഷം തന്നെ ആയിരുന്നു അത്…എന്തിനും കൂടെനിൽക്കാൻ ഒരാളുണ്ടല്ലോ..ദത് മതി

 

അവിടുന്ന് നേരെ ക്ലാസ്സിലേക്ക് വിട്ടു…പരമാവധി വിഷമം കുത്തിക്കേറ്റി ആണ് പോയേ…ഹമ്മേ..വിവേകിന്റെ ഒക്കെ മോന്തായം കണ്ടാ ഏതോ കേസിന് അകത്തുകിടന്നു വരുന്ന പോലെ ആണ്

ഇതവന്റെ അഭിനയം ആയതുകൊണ്ട് അവനൊരു ഓസ്കാർ കൊടുക്കണം

 

എല്ലാം ഞങ്ങളെ നോക്കി ഇരിപ്പുണ്ട്…വിഗ്ഗു ആണേൽ മുടിഞ്ഞ ചിരിയും…അവനുംകൂടെ കിട്ടേണ്ടതാ…എന്നൊക്കെപറഞ് അവൻ ചിരി തന്നെ…നമ്മക്കല്ലേ അറിയൂ എന്താ ഉണ്ടായേ ന്ന്

 

ക്ലാസിനിടക്ക് എപ്പോഴോ അവളെ നോക്കിയപ്പോ ഉണ്ട് പുള്ളിക്കാരി എന്നേം നോക്കി ദഹിപ്പിക്കുന്നു….ഞാൻ കണ്ടപാടെ തിരിഞ്ഞിരുന്നു…

 

32 Comments

  1. ❤️❤️❤️❤️❤️

  2. ♨♨ അർജുനൻ പിള്ള ♨♨

    ??????

  3. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????????????????

  4. തൃശ്ശൂർക്കാരൻ ?

    ?❤️❤️❤️?

    1. ഏട്ടാ

  5. ❤️❤️❤️

  6. Rambho ബ്രോ

    ഞാൻ മുൻപ് പറഞ്ഞ കമെന്റ് മറന്നിട്ടില്ലെന്ന് വീണ്ടും കരുതുന്നു (ഇങ്ങനെ പറയുന്നത് ചടപ്പിക്കുന്ന ഏർപ്പാട് ആണെന്ന് അറിയാം എങ്കിലും ഞാൻ മറന്നു തിരിഞ്ഞു നോക്കുന്നില്ല എന്നൊന്നും തോന്നാതിരിക്കാൻ ആണ് )

    അപ്പോൾ ഇഷ്ടപ്പെട്ടു വെയ്റ്റിംഗ് ആണ് എന്നൊക്കെ അറിയാമായിരിക്കുമല്ലോ ❤❤❤

    പുതിയ പാർട്ട്‌ വരട്ടെ പഴയ വല്യ കമെന്റ് ആയി തിരിച്ചു വരാം ❤❤❤❤

    1. ബ്രോ…??

      എഴുതുന്നുണ്ട്…but ഇത്രേം ഗ്യാപ് വന്നോണ്ട് എന്താകുവോ എന്തോ?

      1. അതൊന്നും വിചാരിക്കേണ്ട എല്ലാം സെറ്റ് ആയിരിക്കും ❤

      2. Bro matte sitil ethilum kooduthal part indayirunallo..appo ath publish chethude?

        1. Illa bro..4part ittullu..
          Cheriya busy aayappo 1week gapil ivde idam enna karuthiye…bt post cheyyan late aavunnond aan

  7. MRIDUL K APPUKKUTTAN

    ഞാനും ഇത് നേരത്തെ വായിച്ചതാണ്
    എന്റെ ഓർമ ശരിയാെണെങ്കിൽ ഇത്രയുമാണ് അന്ന് വന്നത്
    അപ്പോൾ ഒന്നും കൂടി പറയുന്നു സൂപ്പർ കഥ

    1. Tnx ബ്രോ…

  8. ശങ്കരഭക്തൻ

    റാമ്പോ മുത്തേ.. പൊളി എന്റെ ഓർമ ശെരി ആണേൽ ഇത് വരെ ഞാൻ വായിച്ചിട്ടുണ്ട്… എന്തായാലും ഇനി വരില്ലെന്ന് ഓർത്തു മറന്നു കളഞ്ഞതാ… കാത്തിരിക്കുന്നു ഇപ്പൊ ബാക്കിക്ക് ആയി…സ്നേഹം ❤️

    1. ഹാ..ഇതുവരെ ആണ് അവിടം കൊടുത്തെ…
      ബാക്കി എഴുതുന്നു?

  9. MRIDUL K APPUKKUTTAN

    ???

  10. ♨♨ അർജുനൻ പിള്ള ♨♨

    ???

  11. രാഹുൽ പിവി

    ♥️

Comments are closed.