അകലെ 4 [Rambo] 1813

 

എന്തൊക്കെയോ ചിന്തിച്ചു എപ്പോഴോ നിദ്രദേവി പുൽകി….

 

പിറ്റേന്ന് എണീറ്റപ്പോഴേ നല്ലൊരു ഉഷാറൊക്കെ വന്നപോലെ….

അവിടുന്നെല്ലാം കഴിഞ്ഞു കോളേജിലെത്തി…അവന്മാരെ കാത്തുനിൽകാൻ തന്നെ തീരുമാനിച്ചു ….സ്ഥിരം ഉള്ള നിൽപ്പ് സ്ഥലത്തുതന്നെ…എന്തായാലും നാറി..ഇനിയിപ്പോ എന്നാ…എന്ന മട്ടിൽ ആയി ഞാൻ

 

പതിവ് പോലെ ബസ് ഇറങ്ങി വരുന്നുണ്ട്…എന്നെ കണ്ടപ്പോഴേ ഒരാക്കിയ ചിരിയുമായ വരണേ…

 

ഹാ…പോട്ടെ പുല്ലെന്നും പറഞ്ഞു നടന്നു…ക്ലാസ്സിലെത്തിയിട്ടും എത്ര നോക്കരുതെന്ന് പറഞ്ഞിട്ടും മനസ്സവളെ തേടി പോയി…പക്ഷെ കണ്ടില്ല..

നിരാശയോടെ നിൽകുമ്പോ ആണ് കാവ്യ എന്നെ നോക്കുന്നത് കണ്ടേ…ഞാൻ ഒന്നിളിച്ചു കാട്ടി

 

അവൾ മനസ്സിലായമട്ടിൽ ഒന്നാക്കി ചിരിച്ചോണ്ട് തലയാട്ടി…

 

എന്തോ…എനിക്ക് ക്ലാസ്സിൽ ഒന്നും ശ്രദ്ദിക്കാനായില്ല…പുറത്തേക്കും നോക്കിക്കൊണ്ടിരുന്നു…ഉച്ചക്ക് വിട്ടപ്പോ നേരെ കാവ്യയുടെ അടുത്തെത്തി …ഒന്നു മടിച്ചു

എന്റെ പരുങ്ങൾ കണ്ടിട്ട് അവൾ തന്നെ പറഞ്ഞു തുടങ്ങി..

 

“എടാ…അവൾക്ക് പനി പിടിച്ചു…ഇന്നലെ മിസ്സ് നല്ലോണം ചൂടായിരുന്നു പോലും…പാവം പേടിച്ചു കാണും”

 

ഓ..അപ്പൊ അതാണ്…കോട്ടും മേടിച്ചു ഓടിപ്പോയെ…ഹം..

എന്നാലും പനിയെന്ന് കേട്ടപ്പോ ഒരു വിഷമം ഒക്കെ തോന്നി…അത്രയേറെ പറഞ്ഞോ മിസ്സ്..ശ്ശെ ഇത്ര നിസ്സാര കാര്യത്തിനൊക്കെ ചൂടാവേണ്ടതുണ്ടോ??

ഹാ…ചിലപ്പോ മിസ്സിന്റെ ടോൺ അങ്ങനെയാവും

 

പിന്നെ അന്നൊന്നിനും ഒരു മൂടും ഇല്ലായിരുന്നു…എങ്ങനെയൊക്കെയോ തള്ളി നീക്കി….എന്റെ കളി കണ്ട് കാവ്യക്കും ഹഫീസിനും കാര്യം പിടികിട്ടിയെങ്കിലും ഒന്നും പറഞ്ഞില്ല ട്ടൊ…

 

വീട്ടിലെത്തിയപ്പോഴേ അമ്മയെന്തൊക്കെയോ ചോദിക്കുന്നുണ്ട്…അല്ലേലും മക്കളുടെ മുഖമൊന്നു മാറിയാൽ തന്നെ അവരത് കണ്ടുപിടിക്കും…അതെങ്ങാനാ ന്നെ

32 Comments

  1. ❤️❤️❤️❤️❤️

  2. ♨♨ അർജുനൻ പിള്ള ♨♨

    ??????

  3. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????????????????

  4. തൃശ്ശൂർക്കാരൻ ?

    ?❤️❤️❤️?

    1. ഏട്ടാ

  5. ❤️❤️❤️

  6. Rambho ബ്രോ

    ഞാൻ മുൻപ് പറഞ്ഞ കമെന്റ് മറന്നിട്ടില്ലെന്ന് വീണ്ടും കരുതുന്നു (ഇങ്ങനെ പറയുന്നത് ചടപ്പിക്കുന്ന ഏർപ്പാട് ആണെന്ന് അറിയാം എങ്കിലും ഞാൻ മറന്നു തിരിഞ്ഞു നോക്കുന്നില്ല എന്നൊന്നും തോന്നാതിരിക്കാൻ ആണ് )

    അപ്പോൾ ഇഷ്ടപ്പെട്ടു വെയ്റ്റിംഗ് ആണ് എന്നൊക്കെ അറിയാമായിരിക്കുമല്ലോ ❤❤❤

    പുതിയ പാർട്ട്‌ വരട്ടെ പഴയ വല്യ കമെന്റ് ആയി തിരിച്ചു വരാം ❤❤❤❤

    1. ബ്രോ…??

      എഴുതുന്നുണ്ട്…but ഇത്രേം ഗ്യാപ് വന്നോണ്ട് എന്താകുവോ എന്തോ?

      1. അതൊന്നും വിചാരിക്കേണ്ട എല്ലാം സെറ്റ് ആയിരിക്കും ❤

      2. Bro matte sitil ethilum kooduthal part indayirunallo..appo ath publish chethude?

        1. Illa bro..4part ittullu..
          Cheriya busy aayappo 1week gapil ivde idam enna karuthiye…bt post cheyyan late aavunnond aan

  7. MRIDUL K APPUKKUTTAN

    ഞാനും ഇത് നേരത്തെ വായിച്ചതാണ്
    എന്റെ ഓർമ ശരിയാെണെങ്കിൽ ഇത്രയുമാണ് അന്ന് വന്നത്
    അപ്പോൾ ഒന്നും കൂടി പറയുന്നു സൂപ്പർ കഥ

    1. Tnx ബ്രോ…

  8. ശങ്കരഭക്തൻ

    റാമ്പോ മുത്തേ.. പൊളി എന്റെ ഓർമ ശെരി ആണേൽ ഇത് വരെ ഞാൻ വായിച്ചിട്ടുണ്ട്… എന്തായാലും ഇനി വരില്ലെന്ന് ഓർത്തു മറന്നു കളഞ്ഞതാ… കാത്തിരിക്കുന്നു ഇപ്പൊ ബാക്കിക്ക് ആയി…സ്നേഹം ❤️

    1. ഹാ..ഇതുവരെ ആണ് അവിടം കൊടുത്തെ…
      ബാക്കി എഴുതുന്നു?

  9. MRIDUL K APPUKKUTTAN

    ???

  10. ♨♨ അർജുനൻ പിള്ള ♨♨

    ???

  11. രാഹുൽ പിവി

    ♥️

Comments are closed.