ആദിത്യഹൃദയം 5 [Akhil] 757

ആമിക്കും ഇതേ അവസ്ഥ തന്നെ …..

പെട്ടന്ന് …. സജീവ് വിഷ്ണുവിനോട് …..

 

സജീവ്-“””” വിഷ്‌ണു ….. നീ എന്താ ഇങ്ങനെ നോക്കിനിൽക്കുന്നെ ……

കൊച്ചിന് എന്താന്നുവെച്ചാൽ കൊടുക്കെടാ …..”””””

 

അതോടെ അവിടെ ഒരു കൂട്ടച്ചിരിയായി …..

 

വിഷ്‌ണു പതിയെ ആമിയുടെ അടുത്തേക്ക് നടന്നു ….

എന്നിട്ട് തൻ്റെ പോക്കറ്റിൽ നിന്നും ഒരു ചെറിയ ബോക്സ് എടുത്തു …

ആമിയുടെ നേരെ നീട്ടി …..

ആമി പതിയെ വിഷ്ണുവിൻ്റെ കൈയിൽ നിന്നും സമ്മാനം വാങ്ങി …..

 

അഭി-“””””എടി അവൻ കഷ്ട്ടപെട്ട് തേടി കണ്ടുപിടിച്ചു വാങ്ങിയതാ …

അല്ലേ വിഷ്‌ണു …..???? നീ തുറന്നു നോക്കിക്കേ ……””””””

 

അഭി അത് പറഞ്ഞതും വിഷ്‌ണു പതിയെ അഭിയുടെ കാലിൽ ചവുട്ടി …..

 

ആമി പതിയെ ആ ബോക്സ് പൊളിച്ചു ….

അത് തുറന്നതും ബോക്സിൻ്റെ ഉള്ളിൽ ഒരു ഡയമണ്ട് റിങ് ……

 

പെട്ടന്ന് അഭി …..എല്ലാവരോടുമായി ….

“””””അതെ എല്ലാവരും ഒന്ന് ശ്രദ്ധിച്ചേ ……””””

 

എല്ലാവരും അഭിയെ നോക്കി ….. അഭി വീണ്ടും സംസാരിച്ചു തുടങ്ങി ……

“””””” എന്തായാലും വിഷ്‌ണു ബുദ്ധിമുട്ടി വാങ്ങി കൊണ്ടുവന്നതല്ലേ ….

അപ്പോ അവൻ തന്നെ അല്ലേ ഇട്ടുകൊടുക്കേണ്ടത് ….????

അല്ലേ … അച്ഛാ ….?????”””””

 

ചന്ദ്രശേഖർ-“””””അതെ വിഷ്‌ണു എന്നായാലും ഇടേണ്ടതല്ലേ …..

അത് ഇപ്പോ ഇട്ടുന്ന് വിചാരിച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ല …..”””””

 

സജീവ്-“””” വിഷ്‌ണു ഇട്ടുകൊടുക്കടാ ……””””

 

എല്ലാവരും ആ തീരുമാനത്തെ അംഗീകരിച്ചു ….

എന്നാൽ തൻ്റെ ഉള്ളിലെ രഹസ്യം പുറത്തുപറയാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു ശേഖരൻ …..

അയാൾ മനസ്സിലുറപ്പിച്ചു ….. ഇത് സംഭവിച്ചാൽ …. അതിൻ്റെ പ്രത്യഘാദം ഊഹിക്കാൻ പോലും തനിക്ക് സാധിക്കില്ല …….

ശേഖരൻ മനസില്ലാമനസോടെ ആ മൂഹൂർത്തതിന് സാക്ഷിയാവാൻ തീരുമാനിച്ചു ….

78 Comments

  1. കൊള്ളാം ❤️❤️❤️

    അതെ … ഞങ്ങളുടെ കൂട്ടത്തിലെ

    ചിപ്സ് തീനിയായിരുന്നു…. അളിയൻ…..”””””//

    അത് ഒരു പ്രപഞ്ച നിയമം ആണ് അല്ലെ ?ഒത്തിരി മിസ്സ് ചെയുന്നു ?

    പിന്നെ ശേഖരൻ എന്തൊക്കെയോ രഹസ്യത്തിന്റെ കലവറ ആണ് എന്ന്‌ തോന്നുന്നു

    ❤️❤️

    1. ആ രഹസ്യം ഇതേവരെ പുറത്ത് വന്നിട്ടില്ല പക്ഷെ S2 ൽ പുറത്ത് വരും…

  2. Powli powliyeee, superb broo thakarthu

Comments are closed.