ആദിത്യഹൃദയം 5 [Akhil] 757

വെളിച്ചം കണ്ടതും …. അവൻ  ഓടിവന്ന്  മരത്തിന്മേൽ ഒറ്റയിടി …..

അതോടെ ഏറുമാടത്തിൻ്റെ ഇടത്തെ ഭാഗം പൊളിഞ്ഞു ……

ഒന്നുകൂടെ ഒറ്റയാൻ ഇടിച്ചതോടെ പൂർണമായും ഏറുമാടം പൊളിഞ്ഞു ….

അതോടെ ആദിയും അവിനാഷും പഴനിയും നിലത്തേക്ക് വീണു …..

പഴനിയും അവിനാഷും വലത്തെ ഭാഗത്തേക്കും …..

ആദി ഇടതേഭാഗത്തേക്കുമാണ് വീണത് ……

ഒറ്റയാൻ പതിയെ പഴനിയുടെയും അവിനാഷിൻ്റെയും അടുത്തേക്ക് നീങ്ങി ….

ഇതു കണ്ട ആദി വേഗം തന്നെ കൈയിൽ കിട്ടിയ കല്ലുകൊണ്ട് ആനയുടെ ദേഹത്തേക്ക് എറിഞ്ഞു ….

കല്ല് കൊണ്ടത് ….. ആനയുടെ മസ്തിഷ്ക്കത്തിൽ ……

ഒറ്റയാൻ ആദിയെ നോക്കി ……നിമിഷ നേരംകൊണ്ട് ആദിയുടെ നേരെ പാഞ്ഞു …..

അവിനാഷ് ഓടടാ …. എന്ന് അലറിയതും ആദി കാടിൻ്റെ ഉള്ളിലേക്ക് ഓടി ……

അവിനാഷും പഴനിയും വേറെ വേറെ ദിശയിലേക്ക് ഓടി ……..

 

ആദിയുടെ പിന്നാലെ തന്നെ ആന വന്നുകൊണ്ടിരുന്നു ……

ആദി തനിക്ക് ഓടാവുന്ന അത്രയും വേഗത്തിൽ തന്നെ ഓടി …..

ലക്ഷ്യബോധമില്ലാതെ കുറേ ഓടി …..

കുറച്ചു കഴിഞ്ഞപ്പോൾ …. തൻ്റെ ഉള്ളിൽനിന്നും …

ആരോ തന്നോട് വഴിപറഞ്ഞു തരുന്നത് പോലെ ….

ആദി മനസ്സ് എന്ത് പറയുന്നോ …..

അതേപോലെ ചെയ്തുകൊണ്ടിരുന്നു ….

കുറച്ചുനേരംകൂടെ ഓടിയതിനു ശേഷം ……

ആദി ആ കാഴ്‌ച്ച കണ്ടു …..

ഒരു പൊട്ടി പൊളിഞ്ഞ  ക്ഷേത്രം …..

അതിൻ്റെ മുൻപിൽ തന്നെ …. ഒരു ബലികല്ല് ….

ആദി ഒരു നിമിഷത്തേക്ക് അവിടെ നിന്നു ….

എന്നിട്ട് തൻ്റെ പുറകിലേക്ക് നോക്കി ,……

ഒറ്റയാൻ കുറച്ചു ദൂരെ നിന്നും തൻ്റെ അടുത്തേക്ക് പാഞ്ഞു വരുന്നു …

അതുകണ്ടതും ആദി വേഗം തന്നെ ആ ക്ഷേത്രത്തിലേക്ക് ഓടി ,…..

ആ പൊട്ടിപൊളിഞ്ഞ വാതിലിലൂടെ ഉള്ളിലേക്കും കയറി …..

എന്നിട്ട് തൻ്റെ വായ കൈകൊണ്ട് പൊത്തിപ്പിടിച്ച് ….

നിശബ്ദനായി നിന്നു………

കുറച്ചു സമയം ഒറ്റയാൻ അവിടെ തന്നെ ചുറ്റി തിരിഞ്ഞു …..

ആദി പതിയെ പൊട്ടിപൊളിഞ്ഞ വാതിലിനിടയിലൂടെ …. നോക്കി …

ഒറ്റയാനെ ആ പരിസരത്തൊന്നും കാണുന്നില്ല ….

എന്നാലും ആദി അവിടെ തന്നെ ഇരുന്നു …..

ആദി തൻ്റെ കൈയിലെ വാച്ചിലേക്ക് നോക്കി …..

പന്ത്രണ്ടര കഴിഞ്ഞിരിക്കുന്നു ….

കാട്ടിലേക്ക് ഓടിയതുകൊണ്ട് …..

തിരിച്ചുപോകുവാനുള്ള വഴി പോലും അറിയില്ല …..

ആദി തൻ്റെ മുൻപിലുള്ള വിഗ്രഹത്തിലേക്ക് നോക്കി ……

രുദ്രഭാവത്തിലുള്ള വീരഭദ്ര വിഗ്രഹം …..

ആദി ഒരുനിമിഷം തനിക്ക് രക്ഷ നൽകിയ ….

78 Comments

  1. കൊള്ളാം ❤️❤️❤️

    അതെ … ഞങ്ങളുടെ കൂട്ടത്തിലെ

    ചിപ്സ് തീനിയായിരുന്നു…. അളിയൻ…..”””””//

    അത് ഒരു പ്രപഞ്ച നിയമം ആണ് അല്ലെ ?ഒത്തിരി മിസ്സ് ചെയുന്നു ?

    പിന്നെ ശേഖരൻ എന്തൊക്കെയോ രഹസ്യത്തിന്റെ കലവറ ആണ് എന്ന്‌ തോന്നുന്നു

    ❤️❤️

    1. ആ രഹസ്യം ഇതേവരെ പുറത്ത് വന്നിട്ടില്ല പക്ഷെ S2 ൽ പുറത്ത് വരും…

  2. Powli powliyeee, superb broo thakarthu

Comments are closed.