അവിടുന്ന്… മൈസൂർ വഴി താടകാ വനത്തിലേക്കും …..
പോകുന്ന വഴിയിൽ …. അങ്ങിങ്ങായി സ്ഥലങ്ങൾ കാണുവാനായി ….
അവർ വണ്ടി നിർത്തിയിരുന്നു …….
അവസാനം അവർ താടകാ വനത്തിലെ സജീവിൻ്റെ എസ്റ്റേറ്റിലേക്ക് എത്താറായി ……
അഭിയുടെ വണ്ടി ആയിരുന്നു മുൻപിൽ ……
പെട്ടന്നു ചന്ദ്രശേഖരൻ്റെ വണ്ടി അഭിയുടെ വണ്ടിയുടെ മുൻപിലേക്ക് കയറി ….
പിന്നാലെ തന്നെ സഹായികളുടെ വണ്ടിയും ……
അഭി കുറച്ചു ദൂരം കൂടെ അവരുടെ പിന്നാലെ തന്നെ ഓടിച്ചുകൊണ്ടിരുന്നു ….
സമയം രാത്രി എട്ടുമണി കഴിഞ്ഞിരിക്കുന്നു…….
അവർ താടകാ വനത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു …
പെട്ടന്ന് വണ്ടികളെല്ലാം ഇടത്തേക്ക് ഇൻഡിക്കേറ്റർ ഇട്ടു ….
ഒരു ഇടവഴിയിലേക്ക് കയറി …….
വഴിയിലേക്ക് കയറുമ്പോൾ തന്നെ …
ഒരു ചങ്ങലകൊണ്ട് ആ വഴി അടച്ചിരുന്നു …..
അതേപോലെ വരുന്ന വഴിക്കെല്ലാം ജാഗ്രത ബോർഡ് വെച്ചിരുന്നു …..
മുൻപിലെ ചങ്ങല അഴിക്കുവാൻ സഹായികളുടെ വണ്ടിയിൽ നിന്നും ഒരാൾ ഇറങ്ങി ….
അയാൾ ചങ്ങല മാറ്റി ….. വണ്ടികളെല്ലാം ആ ഇടവഴിയിലൂടെ മുന്നിലേക്ക് നീങ്ങി ….
അയാൾ വേഗം തന്നെ മുൻപിലെ വണ്ടിയിലേക്ക് കയറി …..
വണ്ടി ആ വഴി പോകുമ്പോഴും …..
വിഷ്‌ണു എല്ലാ ഭാഗത്തേക്കും കണ്ണോടിച്ചുകൊണ്ടിരിന്നു….
വരുന്ന വഴിക്ക് തന്നെ നിരവധി ജാഗ്രത നിർദേശങ്ങൾ …
ഇതെല്ലാം വിഷ്‌ണു ശ്രദ്ധിച്ചിരുന്നു ……
ആമിക്കാണെങ്കിൽ സന്ധ്യാസമയത്ത് കാട്ടിലൂടെ സഞ്ചരിക്കുന്ന കൗതുകം …..
അങ്ങനെ കുറച്ചു നേരത്തെ യാത്രക്ക് ശേഷം ….
അവർ ഒരു വലിയ കവാടത്തിൻ്റെ മുൻപിലെത്തി….
മുൻപിലുണ്ടാട്ടിരുന്ന സഹായികളുടെ വണ്ടി രണ്ടുമൂന്നു പ്രാവിശ്യം നീട്ടി ഹോൺ അടിച്ചു …
അതോടെ വേഗം തന്നെ ഒരാൾ വന്നു ആ വല്യ കവാടം തുറന്നു …
മൂന്നു വണ്ടികളും വേഗത്തിൽ തന്നെ എസ്റ്റേറ്റിലേക്ക് കയറി ….
കവാടം കടന്നാൽ രണ്ടുസൈഡിലും ടാറിട്ട റോഡുകൾ …..
രണ്ടുറോഡും കാർപോർച്ചിലേക്ക് ബന്ധിപ്പിച്ചിരിക്കുന്നു …..
ഇരു റോഡിൻ്റെയും നടുവിലായി … വലിയ പൂന്തോട്ടം …..
കാറുകളെല്ലാം കാർപോർച്ചിൽ എത്തിയതും ….
കാർലോസും കൂട്ടരും വന്ന് …
ചന്ദ്രശേഖറിൻ്റെ വണ്ടിയുടെ ഡോർ തുറന്നുകൊടുത്തു …..
എല്ലാവരും കാറിൽ നിന്നും ഇറങ്ങി …..
എല്ലാവരും എസ്റ്റേറ്റിൻ്റെ ചുറ്റും നോക്കി ….
അത് കണ്ട സജീവ് എല്ലാവരോടുമായി പറഞ്ഞു ….
കൊള്ളാം ❤️❤️❤️
അതെ … ഞങ്ങളുടെ കൂട്ടത്തിലെ
ചിപ്സ് തീനിയായിരുന്നു…. അളിയൻ…..”””””//
അത് ഒരു പ്രപഞ്ച നിയമം ആണ് അല്ലെ ?ഒത്തിരി മിസ്സ് ചെയുന്നു ?
പിന്നെ ശേഖരൻ എന്തൊക്കെയോ രഹസ്യത്തിന്റെ കലവറ ആണ് എന്ന് തോന്നുന്നു
❤️❤️
ആ രഹസ്യം ഇതേവരെ പുറത്ത് വന്നിട്ടില്ല പക്ഷെ S2 ൽ പുറത്ത് വരും…
Powli powliyeee, superb broo thakarthu
??