ആദിത്യഹൃദയം 5 [Akhil] 759

ആമി -“” ശേ … വിഷ്ണുകുട്ടൻ …

വീണ്ടും പിണങ്ങി ….”””

 

എല്ലാവരും കൂടെ ആമിയുടെ സംസാരം കേട്ട് ചിരിച്ചു …

 

വിഷ്‌ണു-“” ഇവളെക്കൊണ്ട് ഞാൻ തോറ്റു …..

വന്നു വന്നു … വിഷുവേട്ടൻ എന്നുള്ള വിളി ഒക്കെ പോയി …

ഇപ്പോ എന്നെ വേറെ എന്തൊക്കെയോ വിളിക്കും ….

വന്നപ്പോൾ എന്ത് ബഹുമാനം ആയിരുന്നു ….

ഇപ്പോ കണ്ടില്ലേ …..നിന്നെ ഞാൻ ഒരുദിവസം ശരിയാക്കിത്തരാം …

എന്നെങ്കിലും കിട്ടും എൻ്റെ കൈയിൽ ….”””

 

ആമി-“” അച്ചോടാ ……

വിഷമായോ… വിഷ്ണുവേട്ടാ ….

സോറി വിഷ്ണുവേട്ടാ ….

ഇനി ഞാൻ വിളിക്കില്ല….പോരെ …..””””

 

ആമിയുടെ കൊഞ്ചിക്കൊണ്ടുള്ള സംസാരത്തിൽ വിഷ്ണുവിനും ചിരിവന്നു ….

വിഷ്ണു സൗഭാഗ്യയോടും മല്ലികയോടുമായി പറഞ്ഞു………

 

വിഷ്‌ണു-“””അമ്മേ ….,,,,,

ഇതാണ് ഇവളുടെ സ്ഥിരം അടവ് ….

എന്തേലും പറഞ്ഞാൽ അപ്പോ കൊഞ്ചി കൊഞ്ചി സംസാരിക്കും …

പിന്നെ നമ്മുക്ക് തിരിച്ച് ഒന്നും പറയാൻ പറ്റില്ല ….”””

 

അഭി-“” ഇപ്പോനിനക്ക് എൻ്റെ അവസ്ഥ മനസിലായില്ലേ ….

ഇതാണ് ഞാൻ ഇവളെ ചീത്തപറയാത്തത് ….”””

 

അങ്ങനെ കളിയും ചിരിയുമായി അന്നത്തെ ദിവസം കടന്നു പോയികൊണ്ടിരുന്നു …..

മീറ്റിങ്ങും കഴിഞ്ഞ് ശേഖരനും വന്നു……….

എല്ലാവരും നാളെ രാവിലെ തന്നെ പോക്കേണ്ടതുകൊണ്ട് നേരത്തെ കിടന്നു …..

വേഗം തന്നെ നിദ്രയിൽ മുഴുകി ….

 

************************************************

വെളിപ്പെടുത്താത്ത സ്ഥാനം (Undisclosed Location)

 

സന്ധ്യാ സമയം …..

ചുറ്റും മഞ്ഞുമലകൾ ….

മലകൾക്കിടയിൽ ഒരു വലിയ കൊട്ടാരം ….

അവിടേക്ക് എത്തിപെടുവാൻ ഒരുപാട് ബുദ്ധിമുട്ടുകളുണ്ട്….

അതിനാൽ പുറമെ നിന്നും ആർക്കും  തന്നെ അവിടേക്ക് ചെല്ലുവാൻ സാധിക്കില്ല …

ആ വലിയ കൊട്ടാരം നൂറ്റാണ്ടുകൾക്ക് മുൻപ് പണികഴിപ്പിച്ചതാണ് ….

ഒരു വലിയ മല തന്നെ തുരന്ന് ഗുഹകളാക്കി പണിതിരിക്കുന്നു ….

രാജകീയ പ്രൗഢിയോടെ തന്നെ……

ഇരുനൂറോളം കാവൽക്കാരുണ്ട്  അവിടെ …..

78 Comments

  1. കൊള്ളാം ❤️❤️❤️

    അതെ … ഞങ്ങളുടെ കൂട്ടത്തിലെ

    ചിപ്സ് തീനിയായിരുന്നു…. അളിയൻ…..”””””//

    അത് ഒരു പ്രപഞ്ച നിയമം ആണ് അല്ലെ ?ഒത്തിരി മിസ്സ് ചെയുന്നു ?

    പിന്നെ ശേഖരൻ എന്തൊക്കെയോ രഹസ്യത്തിന്റെ കലവറ ആണ് എന്ന്‌ തോന്നുന്നു

    ❤️❤️

    1. ആ രഹസ്യം ഇതേവരെ പുറത്ത് വന്നിട്ടില്ല പക്ഷെ S2 ൽ പുറത്ത് വരും…

  2. Powli powliyeee, superb broo thakarthu

Comments are closed.