എന്നെ എന്തിനു അവർ രക്ഷിച്ചു ….???
ആ പെൺകുട്ടി ആരാണ് ….????
അവളും ഞാനും തമ്മിൽ എന്ത് പരിചയം …..????
തൻ്റെ മുൻപിൽ വെച്ചാണ് വർഗീസും ജോണും രക്ഷപെട്ടത് ……അവർ എങ്ങനെ മരിച്ചു …..????
അവൾ തന്നോട് പറഞ്ഞത് ……
“””ഞാൻ തന്നെ എല്ലാം കണ്ടുപിടിക്കണം …”””
“””എല്ലാം എനിക്ക് അറിയാം പക്ഷെ ഞാൻ അത് മനസിലാക്കുന്നില്ല ….”””
“””ഞങ്ങൾ ഒരേ പാതയിൽ സഞ്ചരിക്കുന്നവർ ആണ് ….”””‘
“”” അവർ എനിക്ക് എല്ലാം മനസിലാകുന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കുന്നു …”””
“””എല്ലാത്തിനുള്ള ഉത്തരം എൻ്റെ പക്കിൽ ഉണ്ട് ….”””
“””നീ നിയായിട്ട് ഇരിക്കുക …. ആരുടേയും അദീനതയിൽ ആവരുത് …..””
“””നീ എവിടെ നിർത്തിയോ…. അവിടെ നിന്നും തുടങ്ങുക ….””””
എന്താണ് ഇതിൻ്റെ ഒക്കെ അർത്ഥം ….????
ഇനി അച്ഛൻ മരിക്കുന്നതിന് മുൻപ് എന്നോട് പറഞ്ഞ കാര്യങ്ങൾ ….
അതുമായി ഇതിനൊക്കെ ബന്ധമുണ്ടോ ….????
ആദി തൻ്റെ പേഴ്സ് എടുത്തു …. അതിൽ തൻ്റെ രണ്ട് അമ്മമാരുടെയും ഫോട്ടോ നോക്കി …. എന്നിട്ട് സ്വയം മനസ്സിൽ പറഞ്ഞു……..
എന്നെ ചുറ്റിപറ്റി എന്തൊക്കെയോ നടക്കുന്നു …..
എല്ലാം കണ്ടുപിടിക്കണം ……
എന്തെങ്കിലും ഒരു തുമ്പ് കിട്ടാതെ ഇരിക്കില്ല …..
ആദി സ്വയം ചിന്തിച്ചു …..കുറച്ചു നേരം കൂടെ ഇരുന്നതിനു ശേഷം …. ആദി കുളിച്ച് വൃത്തിയായി …. നേരെ സമീറിൻ്റെ വീട്ടിലോട്ട് പോയി …..
സമീറിൻ്റെ വീട്ടിൽ എത്തിയതും ….
അവിടെ എല്ലാവരും ഉണ്ടായിരുന്നു …..
ആദിയുടെ പോയ വിവരങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു ….
കൂട്ടത്തിൽ സമീറിനു ഷാഹിയുടെ വാപ്പ വഴി സൗദിയിൽ ജോലി തരപ്പെട്ടതും …. പെട്ടന്ന് തന്നെ അവിടേക്ക് പോകും എന്നും …. അവിടെ എത്തിയാൽ തനിക്കുള്ള ഒരു ജോലിയും കൂടെ തരപെടുത്താം എന്ന് പറഞ്ഞു …
അതിനു ശേഷം എല്ലാവരും കൂടെ ഭക്ഷണം ഒക്കെ കഴിച്ചു … ആദി ആദിയുടെ വീട്ടിലേക്ക് പോന്നു ….
വീട്ടിലെത്തിയതും ആദി കുറച്ചുകാര്യങ്ങൾ മനസ്സിലുറപ്പിച്ചു ….
തനിക്ക് ആദ്യം തന്നെ ഒരു ജോലി കണ്ടുപിടിക്കണം …. അതിനുശേഷം അവൾ പറഞ്ഞ കാര്യങ്ങൾ …..
അർജുനെട്ടൻ രാമപുരത്തുനിന്ന് വന്നുകഴിഞ്ഞാൽ ബാംഗ്ലൂരിലുള്ള ജോലി എത്രയും വേഗം തരപ്പെടുത്തണം ….
കൊള്ളാം ❤️❤️❤️
അതെ … ഞങ്ങളുടെ കൂട്ടത്തിലെ
ചിപ്സ് തീനിയായിരുന്നു…. അളിയൻ…..”””””//
അത് ഒരു പ്രപഞ്ച നിയമം ആണ് അല്ലെ ?ഒത്തിരി മിസ്സ് ചെയുന്നു ?
പിന്നെ ശേഖരൻ എന്തൊക്കെയോ രഹസ്യത്തിന്റെ കലവറ ആണ് എന്ന് തോന്നുന്നു
❤️❤️
ആ രഹസ്യം ഇതേവരെ പുറത്ത് വന്നിട്ടില്ല പക്ഷെ S2 ൽ പുറത്ത് വരും…
Powli powliyeee, superb broo thakarthu
??