∆ ആഴങ്ങളിൽ ∆ 3 [രക്ഷാധികാരി ബൈജു] 72

Views : 2435

“ദേ വരുന്നേ അമ്മമ്മേ… ഒരു പതിഞ്ഞ  സ്വരം മറുപടിയായി വന്നു….”

 

രണ്ടാമത് കേട്ട ശബ്ദം…! അയാള് പറഞ്ഞ ആ കുട്ടിയാകും അത്. ഒന്നു കണ്ടു കളയാം. എവിടെയെങ്കിലും വെച്ച് പിന്നീട് എനിക്കതിനെ കാണാൻ കഴിഞ്ഞാൽ ഒന്ന് സഹായിക്കാല്ലോ…

 

” അതെ രേണു എനിക്കവരെ ഒന്ന് കാണാൻ പറ്റുമോ.ഇപ്പൊ കേട്ട ശബ്ദത്തിൻ്റെ ഉടമകളെ. ഇവിടെ നിന്ന് പറ്റില്ലല്ലോ കാണാൻ…? അല്ലെ..!”

 

” ഇല്ല ഇവിടെ നിന്നും കഴിയില്ല.ദേ ആ മുറിയിൽ കേറിയാ പറ്റും അതിലെ ജനലിലൂടെ കാണാം. എന്തിനാ ഏട്ടാ….?”

 

” ഏയ്, ഒന്നൂല്ല അവരെ ഒന്ന് കാണണമെന്ന് തോന്നി അതാ…”

 

” ആണോ എന്നാ വാ…”

 

അങ്ങനെ രേണുക കാട്ടിയ മുറിയിലേക്ക് ഞാനവൾക്കൊപ്പം നടന്നു. അതിലെത്തിയ ശേഷം അവൾ തുറന്ന ജനാലയിലൂടെ ഞാൻ പുറത്തേക്ക് നോക്കി.

ഞാൻ ഊഹിച്ച പോലെ ഒരു മധ്യവസ്യകയായ സ്ത്രീ അവിടെ നിൽപ്പുണ്ട്. ആ നേർത്ത ശബ്ദത്തിൻ്റെ ഉടമ എത്തിയിട്ടില്ല ഇതുവരെ. ഞാൻ അക്ഷമനായ് നോക്കിനിൽക്കെ കയ്യിൽ നിറയെ ഉണങ്ങിയ തുണികളുമായി ഒരു കുട്ടി നടന്നു വരുന്നു. ഒരു ഏഴാംക്ലാസ്സിൽ പഠിക്കുന്ന കുട്ടിയുടെ നീളത്തിനത്രേം കാണും. നന്നേ മെലിഞ്ഞിട്ടാണ് പക്ഷെ നല്ല ഓമനത്തം തുളുമ്പുന്ന പണ്ടെവിടോ കണ്ടുമറന്ന ചില മുഖത്തിൻ്റെ സാദൃശ്യം തോന്നുന്ന മുഖശ്രീയാണാ കുട്ടിക്ക്. എന്തുകൊണ്ടോ അതിനെ വല്ലാതങ്ങ് ഇഷ്ടായി.ഇനി ആ മുഖം മറക്കില്ല എന്നുറപ്പിച്ചു ഞാനാ മുറിയിൽ നിന്നുമിറങ്ങി. ആ വേളയിൽ ആ സ്ത്രീ കുട്ടിയെകൊണ്ട് മുറ്റമടിക്കാൻ വേണ്ടി പേപ്പിടി കൂട്ടുന്നതെനിക്ക് കേൾക്കാമാരുന്നു…

നേരെ ഹാളിൽ എത്തിയ ശേഷം കാര്യങ്ങൾ പുറകാലെ അറിയിക്കാമെന്ന് രേണുകയുടെ അച്ഛനെ ധരിപ്പിച്ച ശേഷം ഞങ്ങളവിടെ നിന്നുമിറങ്ങി. വണ്ടിക്കരികിലേക്ക്  നീങ്ങിയ വഴിയിൽ എത്തിയപ്പോ ….

 

” എന്തായി ഡാ കാര്യം…!” അഭിയാണ്.

അതിന് മറുപടിയായി…

“ചോദിക്കാനുണ്ടോ ഇതുനമുക്കങ്ങ് ഉറപ്പിക്കാം അല്ലേ മോനേ…? ” സുഭാഷും പുറകാലെ പറഞ്ഞു.

ഒരാളുടെ സന്ദേഹവും,മറ്റൊരാളുടെ  സന്തോഷവും മായിച്ചുകൊണ്ട് ഞാൻ മറുപടി നൽകി.

Recent Stories

The Author

രക്ഷാധികാരി ബൈജു

10 Comments

  1. ഇന്നാണ് ഈ കഥ വായിച്ച് തുടങ്ങിയത് super story 🔥

  2. തുടക്കം ഒന്നും കിട്ടീല പിന്നെ പേര് അടിച്ചു അങ്ങനെ പോയി ആത്യ ഭാഗം വായിച്ചു കഥ നന്നായിട്ടുണ്ട് പുറമെ ഉള്ള കാലിന്റെ കുറവിനെക്കാളും ആ വലിയ മനസിനെ കാണാൻ പറ്റുന്നുണ്ട് നല്ല തങ്ക പെട്ട മനസാണ് നല്ലൊരു തീമുണ്ട്‌ ബാക്കിയും തരണം
    സ്നേഹത്തോടെ റിവാന💟

    1. രക്ഷാധികാരി ബൈജു

      മുൻപ് upload ചെയ്തതിൻ്റെ ബാക്കി പോലെ തന്നെയാണ് ഇതും upload ചെയ്തത് എന്താ പറ്റിയതെന്ന് അറിയില്ല.തുടക്കം മുതൽ അന്വേഷിച്ചു വായിച്ചതിനും അഭിപ്രായത്തിനും ഒരുപാട് സ്നേഹം ❤️. ബാക്കി എഴുതി തുടങ്ങി. തുടക്കക്കാരൻ ആണ് അതിൻ്റെ ഒരു പരിചയകുറവുണ്ട്. ബാക്കിയും തീർച്ചയായും ഇടും റിവാന 💖🤗.

  3. ❤❤❤

  4. MRIDUL K APPUKKUTTAN

    💙💙💙💙💙

    1. രക്ഷാധികാരി ബൈജു

      💖

  5. ❣️❣️❣️

    1. രക്ഷാധികാരി ബൈജു

      💖

    1. രക്ഷാധികാരി ബൈജു

      💖

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com