∆ ആഴങ്ങളിൽ ∆ 3 [രക്ഷാധികാരി ബൈജു] 72

Views : 2435

“ദേ മക്കളെ മതി… പിന്നേം ഒന്നും രണ്ടും പറഞ്ഞു നീട്ടിക്കൊണ്ട് പോകണ്ടാ നിർത്ത് രണ്ടാളും…” സുഭാഷിൻ്റെ ഇടപെടൽ ഞങ്ങളുടെ വർത്തമാനത്തിൻ്റെ ഒഴുക്കൊന്ന് മുടക്കി.

 

ഈ ഇടവേളയിലാണ് ഞാൻ പുറത്തേക്കൊന്നു നോക്കിയത്. ഉള്ളിലെവിടെയോ പരിചയം തോന്നുന്ന വഴി.

 

ഇടക്കവിടിവിടെ മാറ്റങ്ങൾ പ്രകടമാകുന്നെങ്കിലും ഈ പൊയ്ക്കൊണ്ടിരിക്കുന്ന വഴി എനിക്കു പരിചയമുണ്ട്.

 

” ആ മോനേ ദേ അടുത്ത ജംഗ്ഷൻ കഴിഞ്ഞു മുന്നോട്ടു നീങ്ങുമ്പോ ആദ്യം കാണുന്ന വളവിൽ നിന്ന് ഇടതേക്കുള്ള വഴി കേറിക്കോ…” സുഭാഷിൻ്റെ നിർദേശം വന്നു.

 

അതു കേട്ടെന്നോണം അഭിയൊന്ന് തലകുലുക്കി. അങ്ങനെ പറഞ്ഞ വളവിൽ നിന്നും ഉള്ളിലേക്ക് വണ്ടി കയറിയതും ഉള്ളിലെവിടെയോ ഒരു വിമ്മിഷ്ടം. അടുത്ത പെൺകുട്ടിയെ പെണ്ണുകാണാൻ പോകുന്നതിൻ്റെയൊരു വെപ്രാളമല്ല മറിച്ചെന്തോ ഒന്ന് സംഭവിക്കാൻ പോകുന്നപോലെ..

 

” ചേട്ടാ വീടേതാ.എത്രാമത്തെ വീടാണ് ഇവിടെനിന്ന്…?” അഭി സുഭാഷിനോട് തിരക്കി.

 

” മോനേ ഒരു 5 മിനിട്ട് വണ്ടി ഒന്ന്, ഒതുക്കുമ്മോ. അവരെ ഒന്നുവിളിച്ചു തിരക്കാനാ എല്ലാം ഓക്കേ അല്ലെ എന്ന്….”

 

“അതിനെന്താ ഒതുക്കാലോ…”

 

ഇതുപറഞ്ഞവൻ വണ്ടി മെല്ലെ റോഡിൻ്റെ സൈഡിലേക്ക് ഒതുക്കി. വണ്ടി നിന്നയുടൻ സുഭാഷ് ഫോണുമായി വെളിയിലേക്ക് ഇറങ്ങി…..

 

“എന്താടാ നിൻ്റെ മുഖത്തൊരു വല്ലായ്മ. ഒന്നും മിണ്ടാതെ ഇങ്ങനെ ഇരിക്കുന്നെതെന്താ…”

 

“ഒന്നുമില്ല എന്തോ ഒരു വല്ലായ്മ…എന്താണെന്നറിയില്ല. ഒരു സുഖകുറവു മനസ്സിന്…..”

Recent Stories

The Author

രക്ഷാധികാരി ബൈജു

10 Comments

  1. ഇന്നാണ് ഈ കഥ വായിച്ച് തുടങ്ങിയത് super story 🔥

  2. തുടക്കം ഒന്നും കിട്ടീല പിന്നെ പേര് അടിച്ചു അങ്ങനെ പോയി ആത്യ ഭാഗം വായിച്ചു കഥ നന്നായിട്ടുണ്ട് പുറമെ ഉള്ള കാലിന്റെ കുറവിനെക്കാളും ആ വലിയ മനസിനെ കാണാൻ പറ്റുന്നുണ്ട് നല്ല തങ്ക പെട്ട മനസാണ് നല്ലൊരു തീമുണ്ട്‌ ബാക്കിയും തരണം
    സ്നേഹത്തോടെ റിവാന💟

    1. രക്ഷാധികാരി ബൈജു

      മുൻപ് upload ചെയ്തതിൻ്റെ ബാക്കി പോലെ തന്നെയാണ് ഇതും upload ചെയ്തത് എന്താ പറ്റിയതെന്ന് അറിയില്ല.തുടക്കം മുതൽ അന്വേഷിച്ചു വായിച്ചതിനും അഭിപ്രായത്തിനും ഒരുപാട് സ്നേഹം ❤️. ബാക്കി എഴുതി തുടങ്ങി. തുടക്കക്കാരൻ ആണ് അതിൻ്റെ ഒരു പരിചയകുറവുണ്ട്. ബാക്കിയും തീർച്ചയായും ഇടും റിവാന 💖🤗.

  3. ❤❤❤

  4. MRIDUL K APPUKKUTTAN

    💙💙💙💙💙

    1. രക്ഷാധികാരി ബൈജു

      💖

  5. ❣️❣️❣️

    1. രക്ഷാധികാരി ബൈജു

      💖

    1. രക്ഷാധികാരി ബൈജു

      💖

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com